മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
നിറഞ്ഞ കണ്ണുകളോടെ തല ഉയർത്തി ഞാന്‍ മുന്നില്‍ ഉള്ള ആളെ നോക്കി..
എന്റെ താലിയുടെയും സിന്ദൂരത്തിന്റെയും ഉടമയെ ഞാന്‍ ഒന്നേ നോക്കിയുള്ളു…
വീണ്ടും അതേ പുഞ്ചിരിയോടെ എന്നാൽ നിറഞ്ഞ കണ്ണുകളോടെ നില്ക്കുന്ന എന്റെ പാതി….
ഓര്‍മയില്‍ ആ മുഖം തേടി എടുക്കുമ്പോഴേക്കും കണ്ണുകൾ അടഞ്ഞു ഞാന്‍ താഴെ വീണിരുന്നു…
***************************
മുഖത്ത് വെള്ളത്തുള്ളികള്‍ പതിച്ചപ്പോൾ ഞാന്‍ കണ്ണുകൾ വലിച്ചു തുറന്നു…
ഞെട്ടി എണീറ്റു ചുറ്റും നോക്കി.. ക്ഷേത്രത്തിന്റെ കുളപ്പടവില്‍ ആണ് ഞാന്‍ എന്ന് മനസ്സിലായി..
പിന്നെയാണ് മുന്നിലുള്ള ആളെ നോക്കിയത്..
“ഇച്ചാ……”
ഞാൻ ഒരു കരച്ചിലോടെ ഇച്ചന്റെ മാറിലേക്ക് ചാഞ്ഞു…
“അപ്പു…. ഡി… മോളേ….”
ഇച്ചൻ എന്റെ തലയിൽ തലോടി കൊണ്ട് വിളിച്ചു..
ഞാൻ തല ഉയർത്തി ഇച്ചനെ നോക്കി..
ആ കണ്ണുകളും നിറഞ്ഞു തൂവിയിരിക്കുന്നു..
പെട്ടെന്ന് ആണ് എനിക്ക് മുന്നേ നടന്ന കാര്യം ഓര്‍മ്മ വന്നത്..
അതൊരു സ്വപ്നം ആകണമെന്ന് ആഗ്രഹിച്ചു ആണ് ഞാന്‍ എന്റെ കഴുത്തിലേക്ക് നോക്കിയത്.. മറ്റേ കൈ കൊണ്ട് ഞാന്‍ എന്റെ നെറ്റിയും തൊട്ടു നോക്കി..
പക്ഷേ.. കഴുത്തിൽ ഉള്ള ആലില താലിയും സീമന്ത രേഖയിലെ സിന്ദൂരവും എന്നെ വീണ്ടും തകർത്തു…
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ ചുറ്റും നോക്കി..
രണ്ട് പടി കെട്ടിന് താഴെ കുളത്തിലേക്ക് നോക്കി ഇരിക്കുന്ന എന്റെ താലിയുടെ അവകാശി…
പെട്ടെന്ന് വന്ന ദേഷ്യത്തിലും സങ്കടത്തിലും ഞാന്‍ അയാള്‍ക്ക് നേരെ കുതിച്ചു..
പെട്ടെന്ന് ആണ് എന്റെ കൈയിൽ ഒരു പിടി വീണതു..
“അപ്പു… നില്ക്കു….ഞാൻ ഒന്ന് പറയട്ടേ….”
ഇച്ചൻ എന്നോട് കെഞ്ചി…
ഇച്ചന്റെ വാക്കുകൾ ഒന്നും എന്നെ പിടിച്ചു നിര്‍ത്താന്‍ കെൽപ്പുള്ളതായിരുന്നില്ല..
“ഇച്ചാ… വിട്.. എനിക്ക് അറിയണം.. എനിക്ക് അറിഞ്ഞേ പറ്റുള്ളൂ.. എന്തിനാ ഇയാൾ എന്നോട് ഈ ചതി ചെയ്തത് എന്ന്.. ഇച്ചനും അതിനു കൂട്ട് നിന്നത് എന്തിന് ആണെന്ന് എനിക്ക് അറിയണം.. “
തീപാറുന്ന കണ്ണുകളോടെ ഞാന്‍ ഇച്ചനെ നോക്കി…
പിന്നെ പടികള്‍ ഇറങ്ങി അയാള്‍ക്ക് അരികിലേക്ക് നടന്നു..
കുളത്തിലേക്ക് കണ്ണ് നട്ട് ഇരിക്കുന്ന അയാളെ ഞാന്‍ നോക്കി…
എന്റെ സാമീപ്യം അറിഞ്ഞിട്ടും കുളത്തിലേക്ക് തന്നെ നോക്കി ഇരിക്കുന്ന അയാളോട് എനിക്ക് പിന്നെയും ദേഷ്യം വന്നു..
കുറച്ചു നേരമായിട്ടും എന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ആവണം ആള് തല തിരിച്ചു എന്നെ നോക്കി..
ഞാൻ ദേഷ്യവും വെറുപ്പും നിറഞ്ഞ കണ്ണുകളോടെ വീണ്ടും അയാളെ നോക്കി..
പിന്നെ അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു..
ഷർട്ടിൽ നിന്നും എന്റെ പിടുത്തം വിടുവിച്ച് പതിയെ അയാൾ പടവില്‍ നിന്നും എണീറ്റു..
എനിക്ക് അഭിമുഖമായി നിന്നു…
“പറയ്.. എന്താ നിന്റെ പ്രശ്നം..”
ഉറച്ച ശബ്ദത്തില്‍ അയാൾ ചോദിച്ചു..
“പ്രശ്നം.. പ്രശ്നം എന്താണെന്ന് ഇയാള്‍ക്ക് അറിഞ്ഞു കൂടെ…”
എനിക്ക് ദേഷ്യം വന്നു.. സങ്കടം കൊണ്ട് ശബ്ദം വിറച്ചു..
“ഇല്ലല്ലോ.. എന്താ കാര്യം…?”
കൈകൾ രണ്ടും മാറില്‍ പിണച്ച് കെട്ടി അയാൾ എന്നോട് ചോദിച്ചു…
” ഡോ.. താൻ..”
ദേഷ്യം കൊണ്ട് ഞാന്‍ വിറച്ചു…ബാക്കി പറയാന്‍ വാക്കുകൾ കിട്ടാത്തത് പൊലെ..
” താൻ ഇങ്ങനെ ഹൈപ്പര്‍ ആകാതെ.. നമുക്ക് പരിഹാരം ഉണ്ടാക്കാം മിസ്സിസ് അപൂര്‍വ വസുദേവ്….. “
അയാൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു..
“വസുദേവ്….”
ആ പേര് കേട്ടതും ഞാന്‍ ഒന്ന് ഞെട്ടി പിറകോട്ട് പോയി..
കാല് സ്ലിപ്പ് ആയി ഞാന്‍ വീഴാന്‍ പോയി..
“ഡോ… താൻ ഇങ്ങനെ വീഴാന്‍ മാത്രം എവിടുന്നു പഠിച്ചു…? “
എന്നെ വീഴാതെ താങ്ങി കൊണ്ട് അയാൾ പറഞ്ഞു..
” ഡോ.. താന്‍….”
ദേഷ്യം കൊണ്ട് എന്റെ മൂക്ക് ഒക്കെ വിറച്ചു..
“കൂൾ മിസ്സിസ് വസുദേവ്… ഞാൻ തന്നെ പിടിച്ചു വിഴുങ്ങാൻ ഒന്നും പോണില്ല..”
അയാളുടെ വാക്കുകൾ ഹൃദയത്തിൽ തീ കോരി ഇടുന്നത് പോലെ ആണ് എനിക്ക് തോന്നിയത്..
“സാം… എനിക്ക് എന്റെ ഭാര്യയോട് ഒന്ന് തനിച്ച് സംസാരിക്കണം..ഇഫ് യു ഡോണ്ട് മൈന്റ് “
അയാൾ ഇച്ചനോട് പറഞ്ഞു..
ഇച്ചൻ പതിയെ എന്റെ മുഖത്ത് നോക്കി.. പിന്നെ എണീറ്റു പടവുകള്‍ കയറി മുകളിലേക്ക് പോയി..
” ഡോ.. താൻ ഇങ്ങനെ കരയാതെ..”
ഒരു കുസൃതി ചിരിയോടെ അയാൾ എന്റെ കണ്ണ് തുടക്കാൻ ശ്രമിച്ചു..
ഞാൻ ഞെട്ടി പിന്നോട്ട് മാറി..
” ആരാ നിങ്ങള്‍.. എന്തിനാ.. എന്തിനാ.. എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം…”
അയാളുടെ ഷർട്ടു പിടിച്ചുലച്ച് കൊണ്ട് ഞാന്‍ ചോദിച്ചു…
“ന്റെ പൊന്നു ഭാര്യേ… താൻ… ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ…”
എന്റെ കൈ രണ്ടും കൂട്ടിപിടിച്ച് കൊണ്ട് അയാൾ പറഞ്ഞു..
ഞാൻ എന്റെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി….
“പിന്നെ… താൻ.. ഇയാൾ.. നിങ്ങൾ.. ഇതൊന്നും വേണ്ട… എനിക്ക് നല്ലോരു പേര് ഉണ്ട്… വസുദേവ്.. അത് വിളിക്കാം മിസ്സിസ് അപൂര്‍വ വസുദേവിന്.. അല്ലെങ്കിൽ വസു എന്നോ ദേവ് എന്നോ.. അല്ലാതെ ഒന്നും വേണ്ട… ” അയാളുടെ സംസാരം കേട്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി..
“പിന്നെന്താ. ഞാൻ ഇയാളെ ദേവേട്ട എന്ന് വിളിക്കാം.. എന്താ…. അത് മതിയോ.. “
ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ ഞാൻ പറഞ്ഞു..
” കൊള്ളാലോ പേര്.. ദേവേട്ടൻ… താൻ ആള് കൊള്ളാലോ.. ഇഷ്ടായി… “
ഒരു കള്ള ചിരിയോടെ അയാൾ അത് പറഞ്ഞപ്പോൾ എന്റെ ക്ഷമ കെട്ടു…
കൈയിലെ പിടുത്തം വിടുവിച്ചു.. കൈ വീശി ഒന്ന് കൊടുത്തു മുഖത്ത്…
എന്നിട്ടും ദേഷ്യം മാറാതെ ഞാന്‍ നിന്നു കിതച്ചു..
“എനിക്ക് ഇതിന്റെ ഒരു കുറവു ഉണ്ടായിരുന്നു… അതേതായാലും മാറി.. പക്ഷേ.. ഇതൊരു ശീലം ആക്കേണ്ട എന്റെ ഭാര്യേ….”
പുഞ്ചിരിയോടെ കവിളു തടവി അയാൾ അത് പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ട്..
ഇതെന്ത് മനുഷ്യന് എന്ന ഭാവത്തില്‍ ഞാന്‍ അയാളെ നോക്കി..
” ഇയാൾ. ഇയാൾ.. അല്ലെ അന്ന് ട്രൈയിനില്‍….. എന്തിനാ ഇയാൾ ഇത് ചെയ്തത്.”
പടവില്‍ തളര്‍ന്ന് ഇരുന്നു കൊണ്ട് ഞാന്‍ ചോദിച്ചു..
തല ഒക്കെ പൊട്ടി പിളര്‍ന്നു പോകുന്നത് പൊലെ..
ഒറ്റ നിമിഷം കൊണ്ട് എല്ലാവരുടെയും മുഖം എന്റെ മനസ്സിലേക്ക് വന്നു..
മകളുടെ കല്യാണം കാണാന്‍ കാത്തിരിക്കുന്ന അച്ഛനും അമ്മയും.. തറവാട്ടിൽ ഉള്ളവര്‍… എല്ലാത്തിനും ഉപരി എന്നെ മാത്രം സ്വപ്നം കണ്ടു കല്യാണ ദിവസവും കാത്തിരിക്കുന്ന ഹരിയേട്ടൻ…
ന്റെ കൃഷ്ണാ.. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
എല്ലാവരുടെയും മുന്നില്‍ തല കുനിച്ച് നിക്കുന്ന എന്റെ കുടുംബം…
ഹരിയേട്ടൻ…. ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല..
” ഇയാൾ. ഇയാൾ.. അല്ലെ അന്ന് ട്രൈയിനില്‍….. എന്തിനാ ഇയാൾ ഇത് ചെയ്തത്.”
വീണ്ടും ഞാന്‍ അത് തന്നെ ചോദിച്ചു കൊണ്ടിരുന്നു..
“ന്റെ ഭാര്യേ… ഇങ്ങനെ ചോദ്യം ആവര്‍ത്തിച്ചു ചോദിക്കല്ലെ… കഥ മുഴുവന്‍ ഇപ്പൊ പറഞ്ഞാൽ പിന്നെ അതിനു എന്താണ് ത്രില്ല് മിസിസ് അപൂര്‍വ വസുദേവ്…”
“അപൂര്‍വ വസുദേവ്….”
എന്റെ ചുണ്ടില്‍ ഒരു പുച്ഛം നിറഞ്ഞ ചിരി വിടര്‍ന്നു..
” ഇന്നേക്ക് അഞ്ചാം ദിവസം എന്റെ കല്യാണം ആണ്.. അത് അറിയോ മിസ്റ്റർ വസുദേവിന്…..”
ഞാൻ അതേ പുച്ഛത്തോടെ അയാളുടെ മുഖത്തുനോക്കി..
” അറിയാം… എനിക്ക്… “
അയാളുടെ മുഖം വലിഞ്ഞു മുറുകി…
ആദ്യമായി അയാളെ കണ്ട ദിവസം ഞാന്‍ ഓര്‍ത്തു…
ട്രെയിനിൽ….കാലില്‍ ചവിട്ടിയതും…അല്‍ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയതും… പിന്നെ ഞാന്‍ വായിനോക്കി നിന്നതും ഒക്കെ…
പെട്ടെന്ന് ആണ് അന്നത്തെ ഫേസ്ബുക്കിലു വന്ന നോട്ടിഫിക്കേഷന്‍ എനിക്ക് ഓര്മ വന്നത്
വസുദേവ് മേനോന് ലൈക്ഡ് യുവര്‍ പിക്ചർ…..
“അപ്പൊ… നിങ്ങക്ക് എന്നെ നേരത്തെ അറിയാം… നിങ്ങക്ക് എന്നെ അറിയാം.. അല്ലെ.. പറയ്.. എങ്ങനെ…?”
അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു..
“എന്റെ ഭാര്യേ.. താൻ ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍ കല്യാണം കഴിഞ്ഞ അന്ന് തന്നെ താന്‍ എന്നെ കൊന്നു എന്ന് നാട്ടുകാരു പറയും.. “
അയാളുടെ പറച്ചില് കേട്ടപ്പോൾ എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയി പോയി..
ഞാനെന്തു കാര്യം സീരിയസ്സായി പറഞ്ഞാലും അത് തമാശ ആയേ അയാൾ എടുക്കുന്നുള്ളൂ…
” ആരുടെ ഭാര്യ.. ചുമ്മാ ഒരു താലി കെട്ടി എന്ന് വച്ച് ഞാന്‍ ഇയാളുടെ ഭാര്യ ഒന്നും ആകാന്‍ പോണില്ല..”
സങ്കടം കൊണ്ടു വിറച്ചു ഞാന്‍ പറഞ്ഞു..
“എന്താ പറഞ്ഞത്.. നീ എന്റേത് അല്ലെന്നോ…”
പെട്ടെന്ന് ആണ് അയാളുടെ ഭാവം മാറിയത്…
“ഇനി ഒരിക്കല്‍ കൂടി നീ അങ്ങനെ പറഞ്ഞാൽ….. പറഞ്ഞാൽ…. “
എനിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.. ദേഷ്യം കൊണ്ട് മൂക്ക് ഒക്കെ ചുവന്നു വന്നു.. കണ്ണുകളില്‍ ദേഷ്യം കത്തി നിക്കുന്നു…
” നീ എന്റേതാണ്.. എന്റേത് മാത്രം.. അതിനി ആര് എന്ത് പറഞ്ഞാലും ഈ വാസുദേവിന് ഒന്നുമില്ല…. “
ദേഷ്യം കൊണ്ട് ആ കണ്ണുകളില്‍ തീ ആളിക്കത്തുന്നത് പൊലെ തോന്നി..
ഞാൻ ആകെ പേടിച്ചു… എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. ഇച്ചനും കൂടി ഇതിനു കൂട്ട് നിന്നു എന്നത് എന്നെ വല്ലാതെ തളര്‍ത്തി..
ഒന്നും മിണ്ടാതെ ഞാന്‍ തല കുനിച്ച് ഇരുന്നു..
കണ്ണ് നീര് ധാരയായി ഒഴുകി കൊണ്ടിരുന്നു…
ഇനിയെന്ത് എന്ന ചോദ്യം എന്റെ മുന്നില്‍ ഉയർന്ന് വന്നു..
ഒരുവേള ഇതിൽ ചാടി മരിച്ചാലോ എന്ന് വരെ തോന്നി..
“ഇതിൽ ചാടി മരിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ ചേട്ടന്റെ മോള് അത് മാറ്റി വെച്ചേക്ക്…”
അയാൾ പറയുന്നത് കേട്ടപ്പോൾ ഞാന്‍ ഒന്ന് ഞെട്ടി..
എന്റെ മനസ്സു വായിച്ച പൊലെ ഇയാള്‍ക്ക് എങ്ങനെ സംസാരിക്കാൻ സാധിക്കുന്നു..
“നോക്കണ്ട.. ഇങ്ങനെ ഒരു അവസ്ഥയില്‍ ഒരാള്‍ എങ്ങനെ പ്രതികരിക്കും എന്നത് ഒരു ഡോക്ടറെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.. “
എന്റെ നോട്ടം കണ്ട് ആവണം അയാൾ പറഞ്ഞു..
“ഡോക്ടർ വസുദേവ് മേനോന്..”
ഞാൻ പിറുപിറുത്തു..
“ശരി.. ഇനി ഞാന്‍ എന്താ ചെയ്യേണ്ടത് എന്ന് കൂടി ഡോക്ടർ പറഞ്ഞ് താ.. “
കരഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു.. രാവിലെ ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു..
കല്യാണം ഉറപ്പിച്ച മകള്‍ വേറെ ഒരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടി കൊടുത്തു എന്ന് അറിഞ്ഞാല്‍ എന്റെ അച്ഛന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഞാന്‍ ഭയപ്പെട്ടു..
കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ എന്റെ അച്ഛനും അമ്മയും പരിഹാസപാത്രങ്ങൾ ആകുന്നതു എന്റെ കണ്മുന്നില് തെളിഞ്ഞു..
പിന്നെ…… താലി കെട്ടാന്‍ ഇരുന്ന പെണ്ണ് വേറൊരാള്‍ക്ക് സ്വന്തമായി എന്ന് അറിയുമ്പോൾ എല്ലാവർക്കും മുന്നില്‍ തല കുനിച്ച് പരിഹാസ്യൻ ആകുന്ന ഹരിയേട്ടൻ…
ഏറ്റവും ഒടുവില്‍ സ്വപ്നത്തില്‍ കണ്ട ആ കാഴ്ച.. നീലക്കണ്ണുകള്.. ആലില താലി.. സിന്ദൂരം.. അതിന്റെ അര്‍ത്ഥം..
ഞാൻ ഒന്ന് കൂടെ അയാളെ നോക്കി.. ഇല്ല നീലക്കണ്ണുകള് അല്ല..അപ്പൊ ആ സ്വപ്നം..
എനിക്ക് ആകെ കൂടി വട്ട് പിടിക്കുന്നത് പൊലെ തോന്നി..
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല.. നെറ്റിയില്‍ എന്തോ നനഞ്ഞത് പോലെ തോന്നിയപ്പോൾ ആണ് ഞാന്‍ കണ്ണ് തുറന്നത്..
പെട്ടെന്ന് ഉള്ള ആവേശത്തിൽ ഞാന്‍ എന്റെ സിന്ദൂര രേഖയില്‍ വിരലോടിച്ചു..
ഇല്ല.. അപ്പം മുന്‍പു വരെ എന്റെ സീമന്ത രേഖയെ ചുവപ്പിച്ച സിന്ദൂരം.. അത് അവിടെ ഇല്ല…
“നോക്കണ്ട.. ഞാൻ അത് കഴുകി കളഞ്ഞു.. പക്ഷേ.. ഇത് നിന്റെ കഴുത്തിൽ വേണം.. എന്റെ ഭാര്യ ആണെന്ന് ഓര്‍ക്കാന്‍..”
എന്റെ കഴുത്തിലെ താലിയില്‍ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു..
“എനിക്ക് ചെയ്ത് തീർക്കാൻ കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.. അത് കഴിഞ്ഞു ഞാന്‍ വരും.. നാല് ആള് കാണ്‍കെ തന്നെ എന്റെ ഭാര്യയെ കൂട്ടി കൊണ്ട് പോകാൻ.. “
അതും പറഞ്ഞു അയാൾ എണീറ്റു..
” അപ്പോള്‍.. ഇനി ഞാന്‍ എന്താണ്… ഞാൻ എന്താ.. ചെയ്യേണ്ടത്.. അത് കൂടി പറഞ്ഞു താ.. ഒന്നും അറിയാത്ത ഒരു പാവത്തിനെ ചതിക്കണോ… പറയ്.. എന്താ ചെയ്യേണ്ടത് ഞാന്‍… എന്റെ കല്യാണം കാണാന്‍ കാത്തിരിക്കുന്ന എന്റെ കുടുംബത്തോട് ഞാന്‍ ഇനി എന്താ പറയേണ്ടത്…. പറയ്… “
ഒരു ഭ്രാന്തിയെ പോലെ ഞാന്‍ പുലമ്പി കൊണ്ടിരുന്നു…
” വീട്ടിലേക്ക് പോകണം.. അല്ലാതെ എന്ത് ചെയ്യാൻ… “
നിര്‍ദാക്ഷിണ്യം അതും പറഞ്ഞു അയാൾ എണീറ്റ് പടവുകള്‍ കയറി പോയി..
അയാൾ പറഞ്ഞത് മനസ്സിലാക്കി ഞാന്‍ പടവുകള്‍ കയറി ഓടി പുറത്ത് വന്നപ്പോഴേക്കും അയാളുടെ കാർ അകന്നു പോയിരുന്നു..
എല്ലാം തകര്ന്നവളെപ്പോലെ ഞാന്‍ നിലത്തേക്കു ഇരുന്നു..
ഇനിയെന്ത്?.. ആ ചിന്തയില്‍ കണ്ണ് നീര് നിറഞ്ഞു ഒഴുകി..
ഹൃദയം നുറുങ്ങുന്ന വേദന..
എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ ആ മണ്ണില്‍ ഇരുന്നു…
ചുമലില്‍ ഒരു കര സ്പര്‍ശം ഏറ്റപ്പോൾ ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി.
(തുടരും)