അപൂര്‍വരാഗം ~ ഭാഗം 08 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“കാൻ വി ഡാൻസ് ടുഗതർ? വില്‍ യു ബി മൈ പാര്‍ട്ണർ?”

ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അഭിയേട്ടൻ ചോദിച്ചു..

ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.

ആ നീലക്കണ്ണുകളിൽ അലയടിക്കുന്ന വികാരം എന്താണെന്ന് നിര്‍വചിക്കാന്‍ എനിക്ക് പറ്റിയില്ല.. അത് പ്രണയമാണോ അല്ലെങ്കിൽ സൌഹൃദമാണോ എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു.

കുറച്ചു നേരമായിട്ടും എന്റെ മറുപടി കിട്ടാത്തത് കൊണ്ടോ എന്തോ അഭിയേട്ടൻ തല ചെരിച്ചു എന്നെ നോക്കി..

“ഡോ… താൻ ഇങ്ങനെ അന്ധാളിച്ചു നില്‍ക്കുന്നത് എന്താ… ഞാൻ തന്നെ ലൈഫ് പാര്‍ട്ണർ ആക്കാന്‍ ഒന്നും അല്ലലോ ചോദിച്ചത്..?

അഭിയേട്ടൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

” അത്… അത്… ഞാൻ.. എനിക്ക്.. ഡാൻസ് കളിക്കാന്‍ ഒന്നും മൂഡില്ല… ഞാൻ വേറെ എന്തോ ആലോചിച്ചു ഇരുന്നത് ആണ്…”

പെട്ടെന്ന് തോന്നിയ കള്ളം ഞാൻ പറഞ്ഞു..

“കൊള്ളാലോ.. സുന്ദരി എന്ത് ആലോചിച്ചു ഇരിക്കുവായിരുന്നു..?”

അങ്ങേരു അടുത്ത ആണിയടിച്ചു.

“എനിക്കെന്താ ചിന്തിച്ചു കൂടെ…” മുഖം തിരിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു.

” ഓഹ്.. ചിന്തിക്കാൻ ഉള്ള പ്രായം തന്നെ ആണ്.. ഹ.. ഹാ.. “
കക്ഷി പിന്നെയും ചിരിയാണ്..

എനിക്കു ആകെ കലി വന്നു..

” ഇയാള്‍ക്ക് എന്നെ കളിയാക്കുമ്പോ എന്ത് മന സുഖം ആണ് കിട്ടുന്നത്..”

ഞാൻ പിന്നെയും പിറുപിറുത്തു..

“അല്ല അപ്പൂ… ഇത്രയും സുന്ദരനായ ഒരു പയ്യന്‍ ഡാൻസ് കളിക്കാന്‍ വിളിച്ചിട്ട് പോയിട്ടില്ല എങ്കിൽ തനിക്കു കാര്യമായ എന്തോ കുഴപ്പം ഉണ്ട്…”

അഭിയേട്ടൻ ഗോൾ അടച്ചതിനു പിന്നാലെ അടുത്ത ആളും വന്നു..

വേറെ ആരു.. എന്റെ ആങ്ങള തന്നെ..

“നീ പറഞ്ഞത് സത്യം ആണ് അഭി.. ഇവള്‍ക്കു കാര്യമായ എന്തോ കുഴപ്പം ഉണ്ട്….”

ഇച്ചനും കൂടി കളിയാക്കിയപ്പോൾ എനിക്ക് നല്ല ദേഷ്യം ആണ് വന്നത്..

” അപ്പൂ.. തളര്‍ന്നു പോകരുത്.. നിന്റെ ഡാൻസ് നീ കാണിച്ച് കൊടുക്ക്…”
മനസ്സിൽ ഇരുന്നു ആരോ വിളിച്ചു പറയുന്നത് പൊലെ…

രണ്ടും കല്പിച്ചു ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.

” അല്ല സുന്ദരന്‍ വരുന്നില്ലേ ഡാൻസ് കളിക്കാന്‍..”
ഞാൻ ഒരു പുച്ഛത്തോടെ അഭിയേട്ടന്റെ മുഖത്ത് നോക്കി ചോദിച്ചു.

ആള് അമ്പരന്ന മട്ട് ആണ്.. ഇച്ചനും ..

“വരുന്നുണ്ടെങ്കിൽ വാ..”
അതും പറഞ്ഞു ഞാന്‍ സ്റ്റേജിലേക്ക് നടന്നു.

നടക്കുന്നതിനിടയില്‍ തിരിഞ്ഞു നോക്കിയപ്പോൾ അഭിയേട്ടന്റെ മുഖത്ത് വല്ലാത്തൊരു തിളക്കം ഞാന്‍ കണ്ടു. ആ നീലക്കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നു.

എനിക്ക് പിന്നാലെ ആളും നടന്നു വന്നു.

അപ്പോഴേക്കും ജോയും എന്റെ അടുത്തേക്ക് വന്നു..

“ഡി.. നീ എവിടെ പോകുവാണ്..? “

അവള് രണ്ടും കണ്ണും തള്ളി പിടിച്ചു കൊണ്ട് ചോദിച്ചു.

“ഡാൻസ് കളിക്കാന്‍..”
ഞാൻ കൂൾ ആയിട്ട് പറഞ്ഞു..

എവിടെ നമ്മുടെ ഹാര്‍ട്ട് കിടന്നു ഓടുന്നതും ചാടുന്നതും നമ്മള് മാത്രമല്ലെ അറിയുന്നുള്ളൂ..
ഈ ഓട്ടം ഓടിയാല്‍ അതിനു വല്ല മെഡലും കിട്ടും.

ഞാൻ ഭയങ്കര ധൈര്യം കാണിച്ചു നിന്നു..

ഇടയ്ക് ഇച്ചനെയും അഭിയേട്ടനെയും നോക്കി പുച്ഛം വാരി വിതറി.. അല്ല പിന്നെ.. അപ്പൂനോട് ആണ് കളി..

നമ്മൾ ഇതൊക്കെ എത്ര കണ്ടത് ആണ്..

കോളേജിൽ ഫ്രഷേഴ്സ് ഡേക്ക് എന്തൊക്കെ കാണിച്ച് കൂട്ടിയിരിക്കുന്നു… അതൊക്കെ ഒരു കാലം..

“അപ്പൂ… നീ പിന്നെയും കാടു കേറരുത്..”
എന്റെ മനസ്സു ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു പറഞ്ഞോണ്ട് ഇരിക്കും..

അതിനിടയില്‍ ആണ് ജോയുടെ മുഖത്ത് കണ്ണ് എത്തിയത്.. അവള് എന്നെ കൈയും കാലും ഒക്കെ കാട്ടി എന്തോ പറയുന്നത് കണ്ടത്..

ഞാൻ എന്താണെന്ന അര്‍ത്ഥത്തില്‍ പുരികം പൊക്കി അവളെ നോക്കി..

അവള് കണ്ണുകൾ സൈഡിലേക്ക് കാണിച്ചു..

അവളുടെ കണ്ണുകൾ പോയ വഴിയെ നോക്കിയപ്പോള്‍ എനിക്ക് കാര്യം പിടി കിട്ടി..

അവള്‍ക്കു ഇച്ചന്റെ കൂടെ ഡാൻസ് ചെയ്യണം..
പാവം എന്നെ കൈയും കാലും ഒക്കെ കാട്ടി വിളിക്കുന്നുണ്ട്..

എനിക്ക് ചിരി വന്നു..

ഇപ്പൊ ശരിയാക്കി തരാം എന്ന് കണ്ണ് കൊണ്ട് കാണിച്ചു..

ഞാൻ ഇപ്പൊ വരാം എന്ന് അഭിയേട്ടനെ ആംഗ്യം കാട്ടിയിട്ട് ഇച്ചന്റെ അടുത്തേക്ക് നടന്നു.

ഇച്ചന്‍ ആണേലു എന്നെ കണ്ട പാടെ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി.. എവിടെ ഞാന്‍ വിടുമോ..

എന്നെ കുഴിയിലേക്ക് ഇട്ടിട്ടു അങ്ങനെ ഒറ്റയ്ക്ക് രക്ഷപ്പെടണ്ട…

ഒരുവിധം ഇച്ചനെയും കൂട്ടി സ്റ്റേജിലേക്ക് വന്നു. അത് കണ്ട് ജോയും മുന്നോട്ടു വന്നു.

“ഇതാണ് ഇച്ചന്റെ ജോഡി..”
അതും പറഞ്ഞു ഞാൻ ജോയെ അടുത്തേക്ക് വിളിച്ചു.

“അയ്യേ.. എന്തു ജോഡി ആണെടി..” പെട്ടെന്ന് ഇച്ചന്‍ പറഞ്ഞു.

പെണ്ണിന്റെ മുഖം ഒക്കെ ഒന്ന് കാണണം.. ഇപ്പൊ കരയും എന്ന ഭാവത്തില്‍ ആയി അവള്.. പാവം..

“ആഹ്… എന്റെ….”
പിന്നെ കേട്ടതു ഇച്ചന്റെ നിലവിളി ആണ്..

ആരും പേടിക്കേണ്ട.. ഞാൻ ഒരു മരുന്ന് കൊടുത്തത് ആണ്.. പേടിക്കേണ്ട.. ഒരു ചെറിയ ചവിട്ടു.. അതും കാലിന്.. അത്രയെ ഉള്ളു .

അല്ല പിന്നെ.. തേപ്പ് കിട്ടി മാനസ മൈനേ പാടുന്ന സമയത്ത് സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല കൊച്ചു അടുത്ത് വരുമ്പോള്‍ ഇത്രേം ആറ്റിറ്റൂഡ് കാണിക്കാൻ പാടില്ലല്ലോ..

അപ്പോഴേക്കും എല്ലാരോടും സ്റ്റേജിലേക്ക് കയറാൻ പറഞ്ഞ് ഉള്ള അറിയിപ്പ് വന്നു.

കപ്പിൾ ഡാന്‍സിന് വേണ്ടി ഓരോ ജോഡിയെയും സ്റ്റേജിന്റെ ഓരോ ഭാഗത്ത് നിർത്തി.

അവിടെയും പണി കിട്ടി. നല്ല പതിനെട്ടിന്റെ പണി..

സെന്ററിൽ ഡേവിച്ചായനും മേരിയും. ലെഫ്റ്റ് സൈഡിൽ സാമിച്ചനും ജോയും.

പെണ്ണിന്റെ മുഖം ഒക്കെ ചുവന്നു തുടുത്തു…. കലങ്ങിയ കണ്ണില്‍ മൊത്തം പ്രണയം ആണെന്ന് തോന്നുന്നു..

അത് ഓര്‍ത്തു നിന്നപ്പോള്‍ ആണ് അഭിയേട്ടനെ എനിക്ക് ഓർമ്മ വന്നതു. ആ മുഖത്തോട്ട് നോക്കിയപ്പോൾ ആള് എന്നെ തന്നെ നോക്കി നില്‍പ്പ് ആണ്.

എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി..

റൈറ്റ് സൈഡിലേക്ക് ഞങ്ങളും നിന്നു..

“പാട്ട് തീരുന്നത് വരെ പിടി വിടാതെ ഡാൻസ് കളിക്കണം എല്ലാരും..”

അവതാരിക വിളിച്ചു പറഞ്ഞു..

എനിക്ക് എന്തോ വല്ലായ്മ തോന്നി..

ആ കണ്ണുകള്‍ എന്നെ ആകര്‍ഷിക്കുന്നു എന്നത് ശരിയാണ്.. പക്ഷേ..അതിന്റെ ഉടമയായ അഭിയേട്ടനോട് എനിക്ക് സൗഹൃദത്തിൽ കവിഞ്ഞ ഒരു അടുപ്പവും തോന്നുന്നില്ല എന്ന് ഞാന്‍ ഓര്‍ത്തു.

പാട്ട് പ്ലേ ചെയ്തു തുടങ്ങിയപ്പോൾ ആണ് ശരിക്കും പെട്ടത് പോലെ എനിക്ക് തോന്നിയത്..

അഭിയേട്ടൻ എന്റെ രണ്ടു കൈയും പിടിച്ച് സ്റ്റെപ്പ് വെക്കാൻ തുടങ്ങി..

എന്റെ കണ്ണില്‍ നോക്കി കൊണ്ടാണ് അഭിയേട്ടൻ ഓരോ സ്റ്റെപ്പും വയ്ക്കുന്നത്..

ദിൽ ക്യുൻ യേ മേര ഷോർ കരേ
ദിൽ ക്യുൻ യേ മേര ഷോർ കരേ
(എന്റെ ഹൃദയം ഇത്രയും വേഗത്തിൽ മിടിക്കുന്നതു എന്ത് കൊണ്ടാണ്…)

ഇധർ നഹി ഉദർ നഹി
തേരി ഓര് ചലെ (അത് ഇവിടെയും അവിടെയും അല്ല ഉള്ളതു.. നിന്റെ അടുത്തേക്ക് ആണ് വരുന്നത്..)

ദിൽ ക്യുൻ യേ മേര ഷോർ കരേ
ഇധർ നഹി ഉദർ നഹി
തേരി ഓര് ചലെ….

ബാക്ക്ഗ്രൌണ്ട് മ്യൂസിക് വന്നപ്പോൾ ഞാന്‍ ചുറ്റും നോക്കി.. ജോയും ഇച്ചനും മേരിയും ഡേവിച്ചായനും ഒക്കെ നന്നായി ആസ്വദിച്ച്‌ ആണ് ഡാൻസ് കളിക്കുന്നത്.

അതിനിടയില്‍ ഞാൻ മാത്രം ഡാൻസ് നിര്‍ത്തിയാല്‍ അത് അവരുടെ സന്തോഷം നശിപ്പിക്കും എന്ന് എനിക്ക് തോന്നി..

കണ്ണ് അടച്ചു പിടിച്ചു തന്നെ ഞാൻ ഓരോ ചുവടും വച്ചു…

സര ഡെർ മെയിൻ
യെ ക്യ ഹോ ഗയാ (ഒറ്റ നിമിഷം കൊണ്ട് എന്ത് സംഭവിച്ചു എന്ന് അറിയില്ല..)

നസർ മിൽത്തെ ഹയ്
കഹാൻ ഖോ ഗയ (നിന്നെ നോക്കുമ്പോള്‍ ഒക്കെ എനിക്ക് എന്നെ തന്നെ നഷ്ടമാവുകയാണ്..)

സര ഡെർ മെയിൻ
യെ ക്യ ഹോ ഗയാ
നസർ മിൽത്തെ ഹയ്
കഹാൻ ഖോ ഗയ

ഭീദ് മെൻ ലോഗോ
കി വോ ഹെയ്ൻ വഹാൻ (അവള്‍ ആൾ കൂട്ടത്തിനിടയിലാണ്..)

ഓർ പ്യാർ കി മെലെ മേ
അകെല കിറ്റ്ന ഹൂൺ മെ യാഹാൻ(ഞാന്‍ ഈ പ്രണയത്തിന്റെ ആഘോഷത്തില്‍ തനിച്ചു നില്‍ക്കുവാണു..)

ദിൽ ക്യുൻ യേ മേര ഷോർ കരേ
ദിൽ ക്യുൻ യേ മേര ഷോർ കരേ
ഇധർ നഹി ഉദർ നഹി
തേരി ഓര് ചലെ

തീരെ പറ്റില്ലെന്നു തോന്നിയപ്പോൾ ഞാന്‍ അകന്നു മാറാൻ ഒരു ശ്രമം നടത്തി..

“എന്ത് പറ്റി. എന്റെ സുന്ദരി.. തോറ്റു പോയോ..?”
എന്നെ വലിച്ചു അടുപ്പിച്ചു എന്റെ കാതില്‍ പതിയെ അഭിയേട്ടൻ ചോദിച്ചു..

തോറ്റു കൊടുക്കാൻ തോന്നിയില്ല എന്നതാണ് സത്യം..

ഷുരു ഹോ ഗായ് കഹാനി മേരി (എന്റെ കഥ ഇവിടെ തുടങ്ങിയിരിക്കുന്നു..)

മേരെ ദിൽ നെ ബാത് നാ മാനി മേരി(എന്റെ ഹൃദയം ഞാൻ പറയുന്നത് അനുസരിക്കാതെ ആയിരിക്കുന്നു..)

ഷുരു ഹോ ഗായ് കഹാനി മേരി
മേരെ ദിൽ നെ ബാത് നാ മാനി മേരി

ഹത് സേ ഭി ആഗെ യെ ഗുസാർ ഹായ് ഗയ
ഖുദ് ഭി പരേഷൺ ഹുവ
ഓർ മുജ്‌കോ ഭി യെ കർ ഗയ

(ഈ പ്രണയം അതിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കഴിഞ്ഞു.. അത് എന്നെയും ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു..)

ദിൽ ക്യുൻ യേ മേര ഷോർ കരേ
ദിൽ ക്യുൻ യേ മേര ഷോർ കരേ

ഇധർ നഹി ഉദർ നഹി
തേരി ഓര് ചലെ

പാട്ട് നിന്നതും ഞാന്‍ അഭിയേട്ടനിൽ നിന്നും അകന്നു മാറി.

അത്രയും നേരം അഭിയേട്ടൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു എന്നത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

ഒരു ഭീതിയോടെയാണ് ആ കണ്ണുകളിലെ പ്രണയം ഞാന്‍ കണ്ടത്.

അഭിയേട്ടനെ ഫേസ് ചെയ്യാൻ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി..

പതിയെ പിറകോട്ട് മാറി നിന്നു.. പലരും വന്നു ഡാൻസ് നന്നായി എന്ന് പറഞ്ഞു..

“നല്ല ജോഡികള്‍ ആണ് കേട്ടോ രണ്ടാളും…”

ഡേവിച്ചായന്റെ ഏതോ ബന്ധുവിന്റെ വകയായിരുന്നു ആ കമന്റ്.

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു അഭിനന്ദനം എന്നെ എന്തിന് വേദനിപ്പിക്കുന്നു എന്ന് എനിക്ക് മനസ്സിലായില്ല..

എന്തോ.. എനിക്ക് അത് കേൾക്കാൻ ഇഷ്ടമല്ലാത്തത് പോലെ തോന്നി…

നീലക്കണ്ണുകള്‍.. അതിനോട് മാത്രമാണ് എനിക്ക് പ്രണയം… അല്ലാതെ…. അത്.. അഭിയേട്ടൻ അല്ല.. എന്നെന്റെ മനസ്സു എന്നോട് പലയാവര്‍ത്തി പറഞ്ഞു കൊണ്ടേയിരുന്നു.

“ദേവി… അപ്പൂന് കല്യാണം നോക്കുന്നുണ്ടോ…? ഉണ്ടെങ്കിൽ പറയണേ… ആ പയ്യന്‍ നല്ലത് ആണ്.. നമുക്കു ഒന്ന് ആലോചിക്കാം….രണ്ടാളും തമ്മില്‍ നല്ല ചേര്‍ച്ച ഉണ്ട്.. “

ഡേവിച്ചായന്റെ മമ്മി എന്റെ അമ്മയോട് പറയുന്നതു ഞാന്‍ കേട്ടു.

വല്ലാത്ത പരിഭ്രമം എന്നെ ബാധിച്ചു…

ഞാൻ അതേ പരിഭ്രമത്തോടെ അമ്മയുടെ മുഖത്ത് നോക്കി..

അമ്മയുടെ മുഖം ആകെ വിളറിയിരിക്കുന്നു…

” ഇല്ല….ചേടത്തി.. അവള് പഠിക്കുവല്ലേ….. പിന്നെ ഇത്രയും ദൂരെ എങ്ങനെയാ……”

അമ്മ പറയുന്നത് ഞാന്‍ കേട്ടു..

എന്നിട്ടും എനിക്ക് ആശ്വസിക്കാൻ കഴിഞ്ഞില്ല..

എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ…

വല്ലാത്ത പരവേശം..

“അമ്മ… ഞാൻ.. ഇത്തിരി വെള്ളം കുടിച്ചിട്ട് വരാം… “
ഞാൻ പതിഞ്ഞ സ്വരത്തില്‍ അമ്മയോട് പറഞ്ഞു..

” ആഹ്.. മോളു പോയി കുടിക്കു.. ഡാൻസ് ചെയതതിന്റെ ക്ഷീണം കാണും..”

ഡേവിച്ചായന്റെ മമ്മി ആണ് മറുപടി പറഞ്ഞത്..

ഞാൻ ഒന്നുടെ അമ്മയുടെ മുഖത്തേക്ക് നോക്കി..

പോയി വരാൻ അമ്മ കണ്ണ് കൊണ്ട് കാണിച്ചു. ഹാളിന്റെ മറ്റേ അറ്റത്ത് ഉള്ള ഡോര്‍ തുറന്നാല്‍ ഫുഡ് സേർവിംഗ് ഏരിയ ആണ്.. സ്റ്റെപ്പ് ഇറങ്ങാന്‍ ഉണ്ട് അങ്ങോട്ടേക്ക്..

ഞാൻ പതിയെ അവിടേക്ക് നടന്നു..

ഇതിനിടയിൽ എന്നിലേക്ക് നീളുന്ന അഭിയേട്ടന്റെ കണ്ണുകളെ ഞാന്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു.

യാതൊരു പ്രണയവും തോന്നാത്ത ഒരു വ്യക്തി.. അയാളുടെ കണ്ണുകളോട് മാത്രം പ്രണയം.. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..

“പാടില്ല അപ്പൂ… വെറുതെ ഒരാള്‍ക്ക് ആശ കൊടുക്കരുത്.. നീ ഏറെ ഇഷ്ടപ്പെടുന്ന ആ കണ്ണുകളുടെ ഉടമ ഒരു വേള അഭിയേട്ടൻ അല്ലെങ്കിൽ.. പാടില്ല.. നീ ആ കണ്ണുകളെ വെറുത്തേ പറ്റുള്ളൂ.. നിനക്ക് അതിനു പറ്റണം….”

എന്റെ മനസ്സു എന്നോട് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു..

ഈശ്വരാ.. ഇനി എന്റെ നോട്ടം അഭിയേട്ടൻ പ്രണയമായി കരുതിയിട്ടുണ്ടാവുമോ….

എനിക്ക് എന്താ ചെയ്യേണ്ടത്‌ എന്ന് അറിയാത്ത പോലെ തോന്നി… ഫുഡിന്റെ ഏരിയയിലേക്ക് ഉള്ള പടികള്‍ ഇറങ്ങവെ എനിക്ക് തീരെ വയ്യാ എന്ന് തോന്നി..

തല വല്ലാതെ വേദനിക്കുന്നതു പൊലെ..

പരവേശം..
വീണു പോകുമെന്ന് തോന്നി…

വല്ലാത്ത നെഞ്ചിടിപ്പ്.. ഞാൻ മരിച്ചു പോകുമെന്ന് തോന്നി.. അപ്പോഴും ഞാന്‍ ആഗ്രഹിച്ചത് ആ നീലക്കണ്ണുകള്‍ ഒന്ന് കൂടെ കാണാന്‍ ആണ്..

കാലിടറി താഴേക്കു വീണു…

കണ്ണ് അടഞ്ഞു താഴേക്കു വീഴുമ്പോഴും എന്റെ ചെവിയില്‍ കേട്ടതു പാറു എന്ന വാക്കും.. എന്റെ നേര്‍ക്കു ഓടി അടുക്കുന്ന ആ നീലക്കണ്ണുകളും ആയിരുന്നു..

പാതി മയക്കത്തിലും ആ നീലക്കണ്ണുകള്‍ എന്നെ പൊതിയുന്നതു ഞാന്‍ അറിഞ്ഞു.

ഒരു അപ്പൂപ്പന്‍ താടിയെ പോലെ എന്നെ കോരിയെടുത്ത് ആ മാറോട് ചേര്‍ത്തു വെയ്ക്കുന്നത് ഞാന്‍ അറിഞ്ഞു.

പാതി മയക്കത്തിലും എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു..

തുടരും…