നിന്നോളം ~ ഭാഗം 21 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു….

പിറ്റേന്ന് ഉച്ചക്ക് മുന്നേ അനുവും സരസുവും പുറത്തേക്ക് ഇറങ്ങി നിന്നതും സിറ്റിയിൽ കറങ്ങി നടപ്പായിരുന്നത് കൊണ്ട് തന്നെ അഭി വേഗം എത്തി…

“ദേ ഇപ്പോ പോയ നൂൺ ഷോ ക്ക് കേറാം.. പിന്നൊരു ബിരിയാണി… ബീച്…. ഐസ്ക്രീം… വൈകുന്നേരം വരെയുള്ള കാര്യങ്ങൾ സെറ്റ്….

അഭി ഉത്സാഹത്തോടെ പറഞ്ഞുതും അനു വണ്ടിയിൽ ചാടി കേറി…

“നിങ്ങള് പൊയ്ക്കോ….

സരസു അവരോട് പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ ആഞ്ഞു

“അപ്പോ നീയോ….

അനു നെറ്റി ചുളിച്ചു….

“ഞാൻ ആദിയേട്ടനോട് മെസ്സേജ് അയച്ചു ആള് ഇപ്പൊ വരും…

സരസു പറയുന്നത് കേട്ട് അനു അവളെ സംശയത്തോടെ സൂക്ഷിച്ചു നോക്കിയതും അവളൊരു നാണത്തിൽ കലർന്നൊരു ചിരി ചിരിച്ചു കൊണ്ട് അവളെ നോക്കി

അഭിയാനെങ്കിൽ മനസിലായത് പോലെ തലയാട്ടികൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

അവര് റ്റാറ്റാ പറഞ്ഞു പോയതും സരസു ബസ് സ്റ്റോപ്പിലേക്ക് നടന്നു….

പിന്നെ….. ആര് മെസ്സേജ് അയച്ചെന്ന ഞാനോ…. ഹും
രാവിലെ എന്നെ കൊണ്ടാക്കി പോയതാ അത്രേ എനിക്കറിയു

ഇതിപ്പോ രണ്ടിനെയും ഓടിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാ…. 😉

നമുക്കൊ അങ്ങനെപറ്റുന്നില്ല… അവരെങ്കിലും പ്രണയിച്ചു നടക്കട്ടെന്നേ….

പക്ഷെ ബസ് സ്റ്റോപ്പില് കുറച്ചു നേരം നിന്നതും ഞാനാകെ പെട്ടു പോയി….

അടുത്ത് നിന്ന പിള്ളേരൊക്കെ കയറി പോയിട്ടും എനിക്കൊരു ബസിൽ പോലും വലിഞ്ഞു കേറാൻ പറ്റിയില്ല ..

തിരക്കൊഴിയട്ടെയെന്ന് പറഞ്ഞു ബസ്സ്റ്റോപ്പിലെ തൂണും ചാരി നിന്ന ഞാൻ പിന്നെ അവിടെ തന്നെ നില്പ്പായി…. ബസ് ഒന്നും വരണില്ല…. സ്റ്റോപ്പിലാണെങ്കിൽ ഞാനൊറ്റയ്ക്ക്…റോഡിൽ കൂടി ഇടയ്ക്കിടെ പോകുന്ന വണ്ടികൾ ഒഴിച്ചാൽ അവിടം വിജനമായിരുന്നു…

അടുത്തെങ്ങും കടയുമില്ല…. എനിക്കാണെങ്കിൽ വിശക്കുകയും ചെയ്യുന്നു….സാധാരണ ഇ സമയം ക്യാന്റീനിൽ നിന്ന് എന്തെങ്കിലും ചെറുതെങ്കിലും കഴിക്കുന്നതാണ്…..അവരടെ കൂടെ പോയാൽ മതിയായിരുന്നു…

വിശന്നു കഴിഞ്ഞാൽ… എന്റെ സാറെ പിന്നെ ചുറ്റുമുള്ളതൊന്നും… കാണാൻ കഴിയില്ല….

അതോണ്ട് പെട്ടെന്ന് തന്നെ ഫോണെടുത്തു വ്യാധിയെ വിളിച്ചു…

ആദിയെ അനേഷിച്ചു അവന്റെ റൂമില് എത്തുമ്പോഴാണ് ടേബിളിന് മുകളിൽ ഇരുന്നു വൈബ്രേറ്റ് ചെയ്യുന്ന അവന്റെ ഫോൺ കൃതി കാണുന്നത്…

സരസമ്മ കാളിങ്….. 📞

അവന്റൊരു സരസമ്മ…..

അവള് പല്ലുകടിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് കാൾ എടുത്തു സ്‌പീക്കറിൽ ഇട്ടു…

“അതെ…. ഞാനിവിടെ കോളേജ് ബസ്സ്റ്റോപ്പില് നിൽകുവാ…. തിരക്കില്ലെങ്കിൽ ഒന്ന് വിളിക്കാൻ വരവോ …

കൃതി ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ….

ഹലോ….. ആദിയെട്ടാ… ഹലോ…

മറുപടി കിട്ടാതെ സരസു വിളിക്കവേ അവളത് കട്ടാക്കി ഓഫ് ചെയ്തു ടേബിളിൽ വെച്ച് തിരിഞ്ഞതും അർജുൻ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു….

അവനെക്കണ്ടതും അവളൊന്ന് പരുങ്ങി… പിന്നെ മുഖത്തേക്ക് നോക്കാതെ ഇറങ്ങി പോയി…

അവൻ ആദിയുടെ ഫോൺ കയ്യിലെടുത്തു…

സരസു ഇതേസമയം ബസ്സ്റ്റോപ്പിൽ നിന്ന് അവന്റെ ഫോണിലേക്ക് തന്നെ വിളിച്ചോണ്ട് ഇരികുകയിരുന്നു..

ഇടയ്ക്ക് ഫോൺ എടുത്തിട്ട് സ്വിച്ച് ഓഫ് ആക്കിയതെന്തിനാ ഇങ്ങേര്…. ഇപ്പോ എടുക്കുന്നുമില്ല

ഇനി ബിസിയാവോ…. എങ്കിലൊരു മെസ്സേജ് എങ്കിലും അയച്ചൂടെ….

ദേഷ്യവും സങ്കടം വന്ന് ഫോൺ ബാഗിലിട്ട് കുനിഞ്ഞു കണ്ണ് നിറച്ചു ഇരിക്കുമ്പോഴാണ് തൊട്ടടുത്തു ആരോ നിൽക്കുന്നതായി തോന്നിയത്….

അർജുൻ…. സരസു വിളിച്ചു പറഞ്ഞത് അവനും കേട്ടിരുന്നു….

അവളുടനെ എഴുനേറ്റു….

“ആദി അവിടെ കുറച്ചു ബിസിയാ… സരസു വന്ന് വണ്ടിയിൽ കയറ്…

അവളോട്‌ പറഞ്ഞു കൊണ്ടവൻ വണ്ടിയിൽ കയറിയതും അവളൊന്ന് ശങ്കിച്ച് നിന്നു….

വിശന്നിട്ടു വയ്യ…. വീട്ടിലേക്ക് പോയാൽ മതിയെന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു…

“വന്ന് കേറഡോ….

അവള് പിന്നൊന്നും ആലോചിക്കാതെ അവനൊപ്പം കയറിയതും അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി…

“എന്തെങ്കിലും പ്രശ്നം ഉണ്ടോ…

നഖം കടിച്ചുള്ള അവളുടെ ഇരിപ്പ് കണ്ട് അർജുൻ പതിയെ തല ചെരിച്ചു നോക്കി കൊണ്ട് ചോദിക്കവേ.. അവളുടെ മുഖം ദയനീയമായി…

“എനിക്ക് വിശകണു….

അവൻ ഒരു നിമിഷം അവളെ അന്തം വിട്ട് നോക്കിയിരുന്നു പിന്നെ ചിരിക്കാൻ തുടങ്ങി….

എം ഡി ഡോക്ടർ ജോസഫ് ചെറിയാനുമായിട്ടുള്ള മീറ്റിംഗ് കഴിഞ്ഞു പ സ്റ്റെപ് ഇറങ്ങി താഴെ തന്റെ ഡ്യൂട്ടി റൂമിലേക്ക് വരുമ്പോഴാണ് ആദി സരസുവിനെയും അർജുനെയും കാണുന്നത്.
ഏതോ നേഴ്സ്നോട് സംസാരിക്കുവാണു ഇരുവരും..അർജുൻ ചിരിയോടെ കയ്യിലെ പാക്കറ്റിനെയും സരസുവിനെയും ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്… അവളുടെ കൈകളിലുമുണ്ട് ഓരോന്ന്…

ആദിയെ കാലടികൾ അവനറിയാതെ തന്നെ വേഗത്തിലായി..

അവർക്ക് മുന്നിലെത്തുമ്പോൾ ചെറുതനെ കിതകുന്നുണ്ടായിരുന്നു… അർജുനും അവനെ കണ്ടിരുന്നു….

“ഹാ…. നീ മീറ്റിംഗ് കഴിഞ്ഞു വന്നോ… ഞാൻ നിന്റെ റൂമില് വന്നപ്പോ സരസു നിന്റെ ഫോണില് വിളിച്ചു പറഞ്ഞു ബസ്റ്റോപ്പിൽ നിൽക്കുവാന്… ഒന്ന് വരവോന്ന്… ഞാൻ അനേഷിച്ചപ്പോ നീ മീറ്റിംഗിൽ ആണെന്ന് അറിഞ്ഞോണ്ട് ഞാൻ പോയി അവളെ പിക്കി…

ആദി എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ അർജുൻ പറഞ്ഞു…

അവൻ സരസുവിനെ നോക്കിയതും അവളവനെ നോക്കി ചിരിച്ചു കൊണ്ട് നഴ്സിനൊപ്പമുള്ള കത്തിവെപ്പ് അവസാനിപ്പിച്ചു കൊണ്ടവരെ റ്റാറ്റാ പറഞ്ഞു വിട്ടു…

“താങ്ക്സ് ടാ

ആദി അവനോടു പറഞ്ഞു കൊണ്ട് സരസുവിന് നേരെ തിരിഞ്ഞു

” എനിക്കിപ്പോ ഡ്യൂട്ടി ടൈമാ…നീ റൂമില് വന്നിരിക്ക്..വെറുതെ കറങ്ങി നടക്കണ്ട…

“അതിനെന്താ എന്റെ ഡ്യൂട്ടി കഴിഞ്ഞു… ഞങ്ങൾ എന്റെ റൂമില് ഇരുന്നോളാം… ദേ ഇതൊക്കെ പുള്ളികാരിക്ക് വിശക്കുന്നെന്ന് പറഞ്ഞു വാങ്ങിച്ചതാ…

അർജുൻ കയ്യിലെ പൊതി പൊക്കികാണിച്ചു കൊണ്ട് പറഞ്ഞു

ഞങ്ങളിതൊക്കെ കഴിച്ചു ഇച്ചിരി നട്ടുവർത്തമാനം പറഞ്ഞിരിക്കുമ്പോഴേക്കും നീ വന്നാൽ മതി അല്ലേ…

അർജുൻ അവളെ നോക്കി പറഞ്ഞതും അവളത് തലയാട്ടി കൊണ്ട് ശെരി വെച്ചു ..

“അപ്പോ ഒക്കെ അളിയാ…. ഡ്യൂട്ടി കഴിഞ്ഞു കാണാം…. ബൈ…. വാ സരസു….

അർജുനൊപ്പം സംസാരിച്ചു നടന്നു പോവുന്ന സരസുവിനെ ആദി നോക്കിനിന്നു…

ആദിക്കാണെങ്കിൽ റൂമിൽ ഇരുന്നിട്ട് ഇരിപ്പ് വന്നില്ല…

അവനങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് ഇവിടെ വന്നിരുന്നാൽ പോരായിരുന്നോ..

അതിനെന്താ ആദി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ അവിടെ അർജുൻ ഒപ്പം ഇരിക്കുന്നത്….

മനസ്സ് അവനെ സമാധാനപ്പെടുത്തി….

അതന്നെ ഇവിടിരുന്നു ചുമ്മാ ചെലപ്പ് കേള്കുന്നതിനേക്കാൾ നല്ലതാ അത്… അതന്നെ എന്റെ ചെവിയെങ്കിലും രക്ഷപെട്ടു… അതന്നെ….

ചെക്കൻ സ്വയം സമാധാനിക്കാൻ നോക്കുവാണ് സുഹൃത്തുക്കളെ….. 😂

ഒരുവിധം പേഷ്യന്സിനെയൊക്കെ പറഞ്ഞു വിട്ട് പതിവിലും നേരത്തെ തന്നെ അവനിറങ്ങി അർജുന്റെ റൂമിലേക്ക് നടന്നു…

റൂമിന് വെളിയിൽ നിന്നപ്പോഴേ കേൾക്കാം അലപറയുടെ സൗണ്ട്…. ചിരിക്കുവാണ് പെണ്ണ്… ഇതിനും മാത്രം തമാശ പറയാൻ ഇവനാരാ സലിംകുമാറോ…. സൂരജ് വെഞ്ഞാറമൂടൊ…. തളത്തിൽ ദിനേശൻ അത്രേയൊക്കെ സ്റ്റാൻനടേ ഉള്ളു…ഹും..

വാതില് വലിച്ചു തുറന്നതും രണ്ടും കൂടി ലാപ്പിൽ നോക്കി പരസ്പരം അടിച്ചൊക്കെ ചിരിക്കുന്നു….

മേശ മൊത്തം ഭക്ഷണത്തിന്റെ വേസ്റ്റ് ആണ്….

ബെസ്റ്റ് ഡോക്ടർ….

രണ്ടും ഞാൻ വന്നത് അറിഞ്ഞിട്ടില്ല…

“ടാ….. !!!!!

“അയ്യോ…. അളിയാ നീ വന്നോ…. ദേ നോക്കിയേ…

അർജുൻ ലാപ്ടോപ് അവന് നേരെ തിരിച്ചു..വെച്ചു കൊണ്ട് ചിരിക്കാൻ തുടങ്ങിയതും ആദി അതിലേക്ക് നോക്കി

സി ഐ ഡി മൂസേടെ പാട്ട്….

🎶കാടിറങ്ങി ഓടി വെറുമൊരു
മൂകനായ കാട്ടുകടുവയെ
വേട്ടയാടി യാടി ഇത് വഴി വാ 🎶

അയിനാണ് ഇ കിണി….

ഒരുവിധം അവളെ അവിടുന്ന് വലിച്ചെടുത്തു അവനോട് ടാറ്റായും പറഞ്ഞു കാറിൽ കയറി.വീട്ടിലേക്ക് വിട്ടു

“നീ സിഐ ഡി മൂസ സിനിമ ഇത് വരെ കണ്ടിട്ടില്ലേ….

ഡ്രൈവിംഗ് ഇടയിൽ ആദി ചോദിക്കവേ സരസു അവനെ ങേ എന്ന ഭാവത്തിൽ നോക്കി… പിന്നെ എന്തോ മനസിലായത് പോലെ ചിരിച്ചു….

“കണ്ടിട്ടുണ്ടല്ലോ… ഒരുപാട് വട്ടം കണ്ടിട്ടുണ്ട്… ഓരോ തവണ കാണുമ്പോഴും അത് തരുന്നത് ഒരു ഫ്രഷ്‌നെസ്സ് ഫീലിങ്ങാ…. പിന്നെ അജുവേട്ടനൊപ്പം എന്റെ ഇത്രേം ഫേവ് മൂവി കാണുമ്പോ അതും ഒരു പുതിയ എക്സ്പീരിയൻസ് അല്ലേ…

“അജുവേട്ടൻ….

ആദി നെറ്റി ചുളിച്ചു…

“ഹാ അർജുൻ…. ഷോർട്… അജു…..

അയ്യടാ എന്തൊരു സ്ളേഹം…. എന്നെ വിളികുവോ ഇങ്ങനെ… ഇ കുരുപ്പ്….

“നിങ്ങള് ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലേ….. അജുവേട്ടൻ പറഞ്ഞു… കോളേജിലെ നിങ്ങളുടെ ഗ്യാങ് പവർ ….കൃതിയും ദിവ്യെച്ചിയും ഉൾപ്പെടെ നിങ്ങള് എട്ട് പേര്…

ആദി ഡ്രൈവിങ്ങിൽ മാത്രം ശ്രെദ്ധ കൊടുത്തെന്ന പോലെ ഇരുന്നെങ്കിലും അവന്റെ മനസിലും ആ പഴയ നല്ല നാളുകൾ തന്നെയായിരുന്നു…. കൃതി അന്നൊക്കെ എത്ര നല്ലവളായിരുന്നു… പ്രണയത്തേക്കാൾ സുന്ദരമായ സൗഹൃദബന്ധം അവളെന്തിനാണ് ഇങ്ങനെ സ്വയം ഇല്ലാതാക്കാൻ ശ്രെമിക്കുന്നത്…. ജീവിതത്തിൽ എന്നും കൂടെ വേണമെന്ന് ആഗ്രഹിച്ചവരായിരുന്നു എല്ലാരും…. ഇന്ന് പലരും എവിടെയാണെന്ന് പോലും തനിക്കറിയില്ല….

അറിയണ്ട… അങ്ങനെ തന്നെയിരിക്കട്ടെ….

മനസ്സിൽ പെട്ടന്നാവേശിച്ച വാശി സ്റ്റിയറിങ്ങിൽ തീർക്കവേ സരസുവിന്റെ നോട്ടം അവനിൽ തന്നെ പതിഞ്ഞു നിന്നു…

*************

പിറ്റേന്ന് അവധി ദിവസമായതിനാൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു…

ആദി അടുക്കളയിൽ വരുമ്പോ മഹേശ്വരി പണിയിലാണ്…

“എന്താടാ… എന്തെങ്കിലും വേണോ…

കറിക്ക് അരിഞ്ഞു കൊണ്ട് അവര് ചോദിച്ചതും അവനൊന്ന് പരുങ്ങി…

“അത്… പിന്നെ അമ്മെ…. യു ട്യൂബിൽ പുതിയൊരു സാധനത്തിന്റെ റെസിപ്പി വന്നു…. അപ്പോ… ഞാൻ ആലോചിക്കുകയായിരുന്നു… അതൊന്ന് ഉണ്ടാക്കി നോക്കിയാലോന്ന്…..

“അതിനെന്താ… ഉണ്ടാക്കലോ…. ഇതൊക്കെ ഒന്ന് ഒഴിഞ്ഞിട്ട് പോരെ… ഞാനുണ്ടാക്കി തരാം…

“അയ്യോ അമ്മ ഉണ്ടാക്കേണ്ട…… ഞാനുണ്ടാക്കിക്കോളാം…

അവൻ പതിയെ പറയവേ അവര് അരിയുന്നത് നിർത്തി അവനെ അടിമുടി നോക്കി…

“നീയോ…… ഉണ്ടാക്കാനൊ….. ഉവ്വ… കൊറച്ചു വെള്ളമെങ്കിലും നീയൊന്ന് ഇതുവരെ ചൂടാക്കിയിട്ടുണ്ടോടാ….

“ഇങ്ങനല്ലേ ഓരോന്ന് പഠിക്കുന്നത്…. അമ്മ ഒന്ന് മാറി തന്നിരുന്നെങ്കിൽ….. 😁

“നിനക്ക് പാചകപരീക്ഷണംനടത്താനായിട്ട് ഇ ചോറിന് കറി വയ്‌ക്കേണ്ട സമയത്ത് ഞാനെഴുനേറ്റു പോവാനോ… ഉച്ചക്ക് പിന്നെ എന്തോന്നെടുത്തു തിന്നുമെന്ന…

“അമ്മെ പ്ളീസ് ഒരൊറ്റ തവണത്തേക്ക്… ഒന്ന് മാറി താ ജസ്റ്റ്‌ പത്തു മിനിറ്റ് മതി ഇതൊന്ന് ഉണ്ടാക്കാൻ…

“ഒന്ന് പോയെടാ ചെറുക്കാ…നീ വേണേ പുറത്തു അടുപ്പ് ഉണ്ട്… മടലുമുണ്ട് ചൂട്ടുമുണ്ട് അവിടെ ചെന്ന് പരീക്ഷണം നടത്തു… പാത്രവും സാധനങ്ങളും ഞാൻ തരാം….

വേറെ വഴിയില്ലാതെ ആദി എല്ലാം പെറുക്കി പുറത്തെ അടുപ്പിന്റവിടെ കൂടു കൂട്ടുമ്പോഴാണ് സരസു വന്നത്…

“എന്തെയ്യ…..

“കണ്ടുടെ….പാത്രം ചൂടാവാൻ… വിറക്ക് കത്തിക്കുന്നു….

“അതെന്തിനാ ചൂടാക്കുന്നെ

“അവന്റെ തലയിൽ വെള്ളരി വീണെന്നാ തോന്നുന്നേ…എവിടെന്നോ എന്തോ കണ്ടോണ്ട് വന്ന് പാചകപരീക്ഷണം നടത്താൻ ഇറങ്ങിയേക്കുവാ

മഹേശ്വരി വിളിച്ചു പറയവേ ആദി അവരോടുള്ള ദേഷ്യം അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീർത്തതും തീ ആളി കത്തി…

ഇങ്ങേരിന്നു ഇ വീട്‌ കത്തിക്കും…..

അവള് തന്നെ കുറച്ചു എടുത്തു വിറക് വെള്ളത്തിൽ താഴ്ത്തി അണച്ചു തീ കുറച്ചു.കൊടുത്തു…

അവനവളെ ഇത്തിരി ഗൗരവത്തിൽ ഒന്ന് നോക്കി….

“ഇ പാത്രം ചൂടായെന്ന് എങ്ങനെയാ അറിയാ…

“കയ്യിട്ട് നോക്കിയാൽ മതി….

കുസൃതിയോടെ അവള് പറയവേ അവൻ അതിലേക്ക് കയ്യിടാൻ നോക്കിയതും അവളൊരു അടി കൊടുത്തു…

ഉയ്യോ….. ഇങ്ങനൊരു മന്ദബുദ്ധി….

അവള് ഗ്ലാസിൽ ഇരുന്നു വെള്ളം പാത്രത്തിലേക്ക് കുടയവേ ഒരു ശബ്ദത്തോടെ വെള്ളം അപ്രത്യക്ഷമായി…

“പാത്രം ചൂടായി എണ്ണ ഒഴിച്ചോ….

“താങ്ക്സ്…

“താങ്ക്സ് ഒന്നും വേണ്ട … ഉണ്ടാകുന്നതിന്റെ പാതി തന്നാൽ മതി…

“ആലോചിക്കാം….

അവളോട് ദേഷ്യത്തിലാണ് പറഞ്ഞതെങ്കിലും അവന് ശെരിക്കും തുള്ളിച്ചാടാൻ തുടങ്ങി…

അതിനിത് നിനക്ക് വേണ്ടിയല്ലേ മുത്തേ സേട്ടൻ ഉണ്ടാകുന്നത്… 😘..നിന്നെക്കൊണ്ട് എങ്ങനെ കഴിപ്പിക്കും എന്നാലോചിച്ചു നിൽക്കുമ്പഴാ….

ആദിക്ക് കൂടുതൽ ഉത്സാഹം തോന്നി..…അവളും ചെറിയ ചെറിയ നിർദേശങ്ങള് കൊടുത്തു കൊണ്ടവനെ സഹായിച്ചു…

എങ്ങനെയൊക്കെയോ ഉണ്ടാക്കി ആദ്യം അവൾക്ക് തന്നെ മുഴുവൻ നീട്ടവേ വായില് വെച്ചു കൊണ്ടവൾ മുഖം ചുളിച്ചു….

“അയ്യേ…. ഇതിനൊരു ടേസ്റ്റ് ഇല്ല… വായില് വയ്ക്കാൻ പോലും കൊള്ളില്ല… ബ്ലാ…..

അവളെങ്ങനെ പറഞ്ഞതും അവന്റെ മുഖം മങ്ങി….തോറ്റകുട്ടിയെ പോലെ തല താഴ്ത്തി നിൽക്കവേ പാത്രം ഒരു ശബ്ദത്തോടെ വെച്ചു കൊണ്ടവൾ നടന്നു പോയി….

വെറുതെ ഒന്ന് അതിലേക്ക് കണ്ണ് പായിക്കവേ അത് ശൂന്യമായിരുന്നു…

അവളെ നോക്കിയതും അകത്തു നിന്ന് നാവ് നീട്ടി കാണിക്കുവാണ് പെണ്ണ്….

“എടി…..!!!!!!!!…നിന്നെ ഞാനിന്ന്

ആവേശത്തിൽ അകത്തേക്ക് ഓടവെ സരസു അവനെ ഒഴിഞ്ഞു മാറി ഓടിയതും …ആദി മഹേശ്വരി കറിയുണ്ടാക്കാൻ പാത്രത്തില് എടുത്തു വെച്ച ഒരു മുട്ട കയ്യിലെടുത്തു…പിറകെ ഓടി

“വേണ്ട… ആദിയെട്ടാ….

മുറ്റത് കാറിന് വലം വയ്ക്കുവാൻ രണ്ടും കൂടി….

“വായില് വയ്ക്കാൻ കൊള്ളിലല്ലേ….. നിന്നെ ഞാനിന്ന്….

പറഞ്ഞു തീർന്നതും ആദി കയ്യിലെ മുട്ട എറിയവേ അവള് കൃത്യമായി തല താഴ്ത്തി അത് അരമതിലിന്റെ പുറത്ത് ഫോണില് കുത്തിയിരുന്ന അഭിയുടെ കുറുക്കിൽ കൊണ്ടു

എന്തോ ഒന്ന് പുറകിൽ കൊള്ളവേ അഭി കൈകൊണ്ടു തപ്പി നോക്കി

“അയ്യേ…. മുട്ട…..

തലയുയർത്തി നോക്കവേ ഒരു കാക്ക പറന്നു പോകുന്നത് അവൻ ശ്രെദ്ധിച്ചത്…

“ഇ കാക്കയൊക്കെ ഇപ്പോ പബ്ലിക് ആയിട്ട് പറന്നു മുട്ടയിടാനും തുടങ്ങിയോ… ബ്ലഡി ഫൂൾ….

പോയി കൂട്ടിലിടടി….. !!!!!!! മനുഷ്യനെ വെള്ളം നനയ്ക്കാനായിട്ട്….

കാക്കയോട് ആക്രോശിച്ചു കൊണ്ടു…. അഭി ഓടി അകത്തേക്ക് കയറവെ താഴെ കാറിന്റെ മറപറ്റി പരസ്പരം വാ പൊത്തി ചിരിയടകുവായിരുന്നു ആദിയും സരസുവും….

തുടരട്ടെ