നമ്മുടെ ബന്ധത്തിന് ഒരു പേരിടേണ്ട മെൽവി നമ്മുടെ സന്തോഷവും സുഖവും മാത്രം അതില് നോക്കിയാൽ മതി. നമ്മുടെ ആവിശ്യങ്ങൾ നടക്കുന്നണ്ടല്ലോ, അതിപ്പോ ട്രീസ അറിയാതിരുന്നാൽ പോരെ…??

_upscale

രചന : ഹിമ ലക്ഷ്മി

“ജീവിതം ഒന്നേയുള്ളൂ, അത് നന്നായിട്ട് എൻജോയ് ചെയ്യണം. ഇല്ലെങ്കിൽ ചiത്തു മുകളിലോട്ട് പോകുമ്പോൾ അതൊക്കെ ഓർത്ത് റിഗ്രറ്റ് ചെയ്യും. മെൽവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നയന അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി.

അവളുടെ വശ്യമായ ചുണ്ടുകൾക്ക് തന്നെ ആകർഷിക്കുവാനുള്ള കഴിവുണ്ടെന്ന് ആ നിമിഷം മെൽവി തോന്നിയിരുന്നു.

” അതൊക്കെ ശരിയാ. പക്ഷേ ട്രീസ അറിഞ്ഞാൽ എന്നെക്കാൾ കൂടുതൽ പ്രശ്നം ഉണ്ടാവാൻ പോകുന്നത് നിനക്ക് തന്നെയാണ് നയന, കാരണം അവളുടെ ഏറ്റവും അടുത്ത സുഹൃത്താണ് നീ.

” എനിക്കറിയാം, അവൾ ഒരിക്കലും ഈ കാര്യം അറിയാൻ പോകുന്നില്ല മെൽവി, സത്യം പറഞ്ഞാൽ നിങ്ങൾ തമ്മിൽ കോളേജിൽ വച്ച് സ്നേഹിക്കുന്ന സമയം മുതലേ എനിക്ക് മെൽവിയോട് വല്ലാത്തൊരു ക്രഷ് ഉണ്ടായിരുന്നു. പിന്നെ നിനക്ക് അവളെ ഇഷ്ടം ആണെന്ന് അറിഞ്ഞതുകൊണ്ട് ഞാൻ മാറിയത്. അത് കഴിഞ്ഞ് എന്റെ കല്യാണം കൂടി കഴിഞ്ഞതോടെ ഞാൻ നിന്നെ ഒരു വിധം മറന്നു എന്ന് പറയുന്നതാ സത്യം. പക്ഷേ ചില സിറ്റുവേഷൻസ്, ദുബായ്ക്ക് നീ വന്നു വീണ്ടും ഒരുമിച്ച് കണ്ടപ്പോൾ ആ പഴയ ഇഷ്ടം എന്റെ ഉള്ളിൽ വീണ്ടും വളർന്നതു കൊണ്ടായിരിക്കും, ഞാൻ എപ്പോഴൊക്കെ നിന്റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഈ റിലേഷൻഷിപ്പിൽ ഞാൻ തന്നെ മുൻകൈ എടുത്തത്. പിന്നീട് മാരേജ് ലൈഫും കൂടി ഒരു ഫെയിലിയർ ആയതോടെ നീ എനിക്കൊരു ബെറ്റർ ഓപ്ഷൻ ആയിരുന്നു എന്ന് പറയാലോ. നാട്ടുകാരുടെ മുമ്പിൽ സ്വന്തം കൂട്ടുകാരിയെ ചiതിച്ച് ഭർത്താവിനെ തiട്ടിയെടുത്തവൾ എന്ന ലേബൽ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഞാനും എന്റെ ഭർത്താവും മറ്റുള്ളവരുടെ മുന്നിൽ മാതൃക ദമ്പതിമാർ ആണല്ലോ.. പക്ഷേ എനിക്കറിയാം എബിക്കുമുണ്ട് വേറെ അഫയർ. എത്രയോ വട്ടം ഞാൻ കണ്ടിരിക്കുന്നു. എബിടെ ഫോണില് ചില സ്ത്രീകളുടെ ഫോട്ടോസ്. നമ്മുടെ ബന്ധത്തിന് ഒരു പേരിടേണ്ട മെൽവി നമ്മുടെ സന്തോഷവും സുഖവും മാത്രം അതില് നോക്കിയാൽ മതി. നമ്മുടെ ആവിശ്യങ്ങൾ നടക്കുന്നണ്ടല്ലോ, അതിപ്പോ ട്രീസ അറിയാതിരുന്നാൽ പോരെ?

അവന്റെ നiഗ്നമായ നെഞ്ചിൽ തലചായ്ച്ചുവെച്ച് വിരലുകൾ കൊണ്ട് നെഞ്ചിൽ തഴുകികൊണ്ട് അവളത് പറഞ്ഞപ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു..

” ഈ പെണ്ണുങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്ന് പറയുന്നത് എത്ര സത്യമാ, അവൻ പറഞ്ഞു.

” ഞാൻ ഒരു ചീiത്ത പെണ്ണാണെന്ന് നിനക്ക് തോന്നുന്നുണ്ടോ..?

“ഹേയ്

” അങ്ങനെ തോന്നിയാലും ഐ ഡോണ്ട് കെയർ. ഞാൻ ജസ്റ്റ് ചോദിച്ചു എന്നേ ഉള്ളു

അവന്റെ അരികിൽ നിന്നും എഴുന്നേറ്റ് മുടി ഒന്ന് ഒതുക്കിക്കൊണ്ട് അവള് ചോദിച്ചു.

” അങ്ങനെയൊന്നുമില്ല പക്ഷേ ഈ ബെഡിൽ കിടക്കുമ്പോൾ എവിടെയോ ഒരു മനസ്സാക്ഷിക്കുത്ത് തോന്നും. അവള് ഒന്നുമറിയില്ലല്ലോ.

” ഇന്നത്തെ കാലത്ത് വിവാഹത്തിന് ശേഷം ഒരു അഫയർ ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. അതിനൊന്നും ഇങ്ങനെ വിഷമിക്കണ്ട കാര്യമില്ല . ചെലപ്പോൾ അവൾക്കും കാണും നീ അറിയാത്ത ഒരു അഫയർ.. പറയാൻ പറ്റില്ലല്ലോ.

പെട്ടെന്ന് അവന്റെ മുഖം മാറി ആ മുഖത്ത് ദേഷ്യം നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

” എന്തുപറ്റി.?

അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” സത്യമാണോ അവൾ അങ്ങനെ എന്തെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ.? അവൾക്ക് വേറെ അഫയർ ഉണ്ടെന്നോ മറ്റോ.

” എന്നോടങ്ങനെയുള്ള കാര്യങ്ങൾ ഒന്നും അവൾ പറഞ്ഞിട്ടില്ല. ഞാൻ ജസ്റ്റ് ഒരു സൈക്കോളജി വെച്ച് പറഞ്ഞതാ.. നിനക്ക് ഉണ്ടാകുമെങ്കിൽ അവൾക്ക് ഉണ്ടായി കൂടെ.? ഇത്ര വിഷമിക്കേണ്ട കാര്യം എന്താ, ഈ ആണുങ്ങൾക്ക് ഒരു വിചാരമുണ്ട് ഇത്തരം കാര്യങ്ങളൊക്കെ അവർക്ക് മാത്രമേ പറ്റുമെന്ന്. അവരുടെ മാത്രം കുത്തകയാണെന്ന്. ആ ചിന്താഗതി മാറണം. നിനക്ക് ലൈഫ് എൻജോയ് ചെയ്യാൻ റൈറ്റ് ഉള്ളത് പോലെ തന്നെ അവൾക്കും ലൈഫ് എൻജോയ് ചെയ്യാനുള്ള എല്ലാ റൈറ്റും ഉണ്ട്. അവളും ലൈഫ് എൻജോയ് ചെയ്യട്ടെ. അതിൽ നീ എന്തിനാ ഈ ദേഷ്യപ്പെടുന്നത്. അവൾക്ക് ഒരു റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ തന്നെ നീ എന്തിനാ സങ്കടപ്പെടുന്നത്. നിന്റെ കാര്യങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ.

” അങ്ങനെയല്ലല്ലോ അത് ശരിയായി നടപടി അല്ലല്ലോ

” അപ്പോൾ ഇത് ശരിയായി നടപടിയാണോ.?

” നയന നമുക്ക് ഈ ടോപ്പിക്ക് വിടാം.

” നോ എനിക്കിതിന് ഒരു ആൻസർ വേണം. നീ ചെയ്യുന്നത് ശരിയല്ല എങ്കിൽ അവൾ ചെയ്യുമ്പോൾ അതിൽ പ്രശ്നം എന്താ.?

” നീ തന്നെ പറഞ്ഞല്ലോ ഞാനല്ല ഈ ഒരു കാര്യത്തിന് നിർബന്ധിച്ചതെന്ന്.. നീ ഇങ്ങോട്ട് നിർബന്ധിച്ച് ആണെന്ന്..

അവന് ദേഷ്യം വന്നു

” ഞാൻ അങ്ങോട്ട് നിർബന്ധിച്ചപ്പോൾ നിനക്ക് പറയാൻ നാക്കുണ്ടായിരുന്നില്ലേ.? എനിക്കൊരു ഭാര്യയുണ്ട് ഞാൻ എന്റെ ഭാര്യയെ വിട്ട് എങ്ങോട്ടും വരില്ല എന്ന്. മറ്റൊരു സ്ത്രീയുമായിട്ട് എനിക്ക് ബന്ധം കൂടാൻ താല്പര്യമില്ലെന്ന്. നീ എന്തുകൊണ്ട പറയാതിരുന്നത്.? നിനക്ക് ഇഷ്ടമായിരുന്നു അതുകൊണ്ടാണ് പറയാതിരുന്നത്. നിനക്ക് വേണ്ടന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്ക് റിലേഷൻഷിപ്പ് ഇവിടെ വച്ച് നിർത്താം. ഇനി ഒരിക്കലും നമ്മൾ പരസ്പരം കാണാതിരുന്നാൽ മതി.

” നീ പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു വേദന തോന്നുന്നു. ഞാൻ അവളെ ചiതിച്ചത് പോലെ. നീ ഒരു റിലേഷൻഷിപ്പിന് തുടക്കമിട്ടപ്പോൾ ഞാൻ പറഞ്ഞാൽ മതിയായിരുന്നു. ബട്ട്‌ ഞാൻ ആഗ്രഹിച്ചു എന്തൊക്കെയോ അതുകൊണ്ട് തന്നെയാണ് നിന്നോട് പറയാതിരുന്നത്. പക്ഷേ നീ പറഞ്ഞതുപോലെ ട്രീസ മറ്റൊരാൾക്കൊപ്പം ഇങ്ങനെ… അതെനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഒക്കെ ട്രീസയോട് തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ല. അതറിഞ്ഞാൽ അവളെ തകർന്നു പോകും. നീ ആയിട്ട് ഒന്നും പറയരുത്. പക്ഷേ നമ്മൾ തമ്മിലുള്ള റിലേഷൻഷിപ്പ് ഇനി മുന്നോട്ട് പോയാൽ ശരിയാവില്ല. അവളെ ഇനി ചiതിക്കാൻ എനിക്ക് തോന്നുന്നില്ല. അവൾക്കൊരു റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ പോലും അത് നീ പറഞ്ഞതുപോലെ ഞാൻ ചെയ്ത തെറ്റിനുള്ള പരിഹാരമായിട്ട് ഞാൻ കണ്ടോളാം. പക്ഷേ ഇനി ഞാനായിട്ട് അവളെ ചiതിക്കില്ല.. ഇനി നമ്മൾ തമ്മിൽ കാണില്ല. ഞാൻ നാളെ തന്നെ നാട്ടിലേക്ക് പോകും. പിന്നെ നമ്മൾ തമ്മിൽ കാണാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. മെസ്സേജോ കോളോ അങ്ങനെ എന്റെ ഫോണിലേക്ക് വിളിക്കരുത്..

” നിനക്ക് മാനസാന്തരം വന്നെങ്കിൽ ഞാൻ പിന്നാലെ വരാനൊന്നും പോകുന്നില്ല.

അത്രയും പറഞ്ഞു അവൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി ഡ്രസ്സ് ചെയ്ത് തിരിച്ചു വന്ന് ഒരു ബൈ പറഞ്ഞ് ഇറങ്ങിപ്പോയപ്പോൾ വല്ലാത്തൊരു കുറ്റബോധം മെൽവിനെ മൂടുന്നുണ്ടായിരുന്നു.. ട്രീസയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരിക്കുമോ എന്ന ചിന്തയായിരുന്നു ആ നിമിഷം മുഴുവൻ അവന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. ആ സമയത്ത് ട്രീസ അവളുടെ ബോയ്ഫ്രണ്ടിനൊപ്പം അവന്റെ കൈകളുടെ കുസൃതികൾ ആസ്വദിച്ചു തിയേറ്ററിൽ ഇരുന്ന് സിനിമ കാണുകയായിരുന്നു