ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ആളേ കണ്ടതും അവൾ ബോധം മറഞ്ഞ് നിലത്തേക്ക് വീണു.?പതിയേ കണ്ണ് തുറന്ന് ചുറ്റും നോക്കിയവൾ താൻ ഉദ്ദേശിച്ച ആൾ അതിൽ ഇല്ലാ….

എഴുത്ത്:-യാഗ

“അയ്യേ….ഇതെന്താഇത്……”

രാവിലെ ഉറക്കമുണർന്നതും മുത്തശ്ശിയുടെ ഉറക്കെയുള്ള ചോദ്യം കേട്ടതും അടുക്കളയിൽ ആയിരുന്ന അമല സംശയത്തോടെ മകളെ നോക്കി. ഇളം കറുപ്പ് കലർന്ന കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുന്ന അഞ്ചു വയസ്സുകാരിയെ കണ്ടതും അവൾ വേഗത്തിൽ മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു. മുത്തശ്ശിയുടെ മുഖത്തും ദേഹത്തും ആകമാനം സിന്ദൂരം വാരിക്കൂകിയിരിക്കുന്നത് കണ്ടവൾ ദേഷ്യത്തോടെ കുഞ്ഞിനേ നോക്കി.

അവളുടെ കൈകളിലും ഉടുപ്പിലും സിന്ദൂരം കണ്ടവൾ അലമാരക്ക് മുകളിൽ വച്ചിരുന്ന ഈർക്കിൽ വലിച്ചെടുത്തു. അത് കണ്ടതും മുത്തശ്ശിക്കരിക്കിലേക്ക് ഓടി ചെന്ന കുഞ്ഞിനേ തന്നോട് ചേർത്ത് നിർത്തി കൊണ്ടവർ വെള്ളികെട്ടിയ കണ്ണുകളാൽ അമലയേ തുറിച്ചു നോക്കി.

“മുത്തശ്ശീ…. അവളെ ഇങ്ങ് വിട്ടേ…… വന്നു വന്ന് അവൾക്കിപ്പോയാതൊരു അനുസരണയും ഇല്ല. എന്തൊരു കുരുത്തക്കേടാ ഇത്.”

” അവള് കുഞ്ഞല്ലേ അമ്മൂ……”

“അമ്മയെന്തിനാ എന്നെ തiല്ലാൻ വരുന്നേ ഇന്നലെ രാത്രി മുത്തശ്ശി പറഞ്ഞ കഥയിൽ ഹനുമാനും ഇതുപോലെ ദേഹത്ത് സിന്ദൂരം തേച്ചിരുന്നല്ലോ….. അപ്പോ അഞ്ജനാമ്മതiല്ലിയില്ലല്ലോ…. അപ്പോ പിന്നെ അമ്മയെന്തിനാ എന്നെ തiല്ലുന്നത്.”

നിഷ്കളങ്കമായുള്ള കുഞ്ഞിന്റെ ചോദ്യം കേട്ടതും അവൾ തലയിൽ കൈവച്ചു കൊണ്ട് മുത്തശ്ശിയേ നോക്കി.?അവരുടെ മുഖത്തെ പുഞ്ചിരി കണ്ടതും അവൾ ധീർഘമായൊന്നു നിശ്വസിച്ചു കൊണ്ട് കുഞ്ഞിനേ നോക്കി. കുഞ്ഞു പ്രായത്തിൽതന്നെ അവളുടെ സംശയങ്ങൾ കേട്ടതും ഒരു നിമിഷം അവൾ അജിത്തിനെ ഓർത്തുപോയി. കുഞ്ഞുനാൾ മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരായിരുന്നു അജിത്തും അമലയും. കളിക്കൂട്ടുകാരനെതന്നെ വിവാഹം കഴിപ്പിക്കുമ്പോൾ എന്നെന്നും തങ്ങൾ ഒന്നിച്ച് സന്തോഷത്തോടെ ഉണ്ടാവണമേ എന്ന് മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ…..എന്ത് കൊണ്ടോ ദൈവങ്ങൾ ആ പ്രാർത്ഥന കേട്ടില്ലെന്ന് തോനുന്നു ഒരു ദിവസം ജോലികഴിഞ്ഞ് കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങളുമായി നാട്ടിലേക്ക് വരികയായിരുന്ന അവൻ ഒരാക്സിഡന്റിൽ……. കുഞ്ഞിന്റെ കുറുമ്പും കുസൃതിയുംആസ്വദിച്ച് അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത് അവളേ പൊന്നുപോലെ നോക്കണം എന്നുള്ളത് അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷേ……

“മോളേ….. അമ്മു …….” അവളുടെ മനസ്സ് അറിഞ്ഞെന്നത് പോലെയുള്ള മുത്തശ്ശിയുടെ സങ്കടത്തോടെയുള്ള ശബ്ദം കേട്ടതും അവൾ നിറഞ്ഞകണ്ണുകൾ അമർത്തി തുടച്ച ശേഷം പുഞ്ചിരിയോടെ മുത്തശ്ശിയേ നോക്കി.

“ഹാ….. മുത്തശ്ശിക്ക് മരുന്ന് കഴിക്കാൻ സമയമായല്ലേ….. ഒരഞ്ചുമിനിറ്റ് ചായ ഇപ്പോ തരാം.” എന്ന് പറഞ്ഞു കൊണ്ട്‌ ധൃതിയിൽ നടന്നുനീങ്ങുന്നവളേ കണ്ടതും ആ വൃദ്ധയുടെ മനസ്സ് നീറി.

“അമ്മേ….. അച്ഛാ…… അമ്മാവാ…….അമ്മായി…..മുത്തശ്ശീ……. എല്ലാരും ഒന്ന് ഓടി വന്നേ…….” ഉച്ചത്തിലുള്ള അജിത്തിന്റെ ശബ്ദം കേട്ടതും വീട്ടിലുള്ളവർ മുഴുവൻ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.?എപ്പോൾ പരസ്പരം കണ്ടാലും കiടിച്ചുകീiറാൻ നിൽക്കുന്ന അജിത്തുംഅമലയും ഓരോ അമ്പൽ മാലയും കഴുത്തിലിട്ട് കൈകൾ കോർത്ത് പിടിച്ച് നിൽക്കുന്നത് കണ്ടതും എല്ലാവരും അത്ഭുതത്തോടെ മൂക്കത്ത് വിരൽ വച്ചു.

“അല്ല ഇതിപ്പോ എന്താ കഥ” അമലയേ ചേർത്ത് പിടിച്ചു കൊണ്ട് അത്ഭുതത്തോടെ ചോദിക്കുന്ന തന്റെ അമ്മയേ കണ്ടതും അജിത്ത് നെഞ്ച് വിരിച്ചു കൊണ്ടവരേ നോക്കി.

“ഞങ്ങള് എപ്പഴും വഴക്ക് കൂടുന്നത് കണ്ടപ്പോ തോട്ടിൽ അലക്കാൻ വന്ന ചേച്ചിമാര് പറഞ്ഞു ഞങ്ങള് ഇങ്ങനെ വഴക്ക് കൂടിയാൽ അവസാനം കല്യാണം കഴിക്കേണ്ടിവരും എന്ന്. “

അമ്മുവിനൊപ്പംഅമ്മക്കരികിലേക്ക് ചേർന്ന് നിന്നു കൊണ്ടവൻ പറഞ്ഞു.

” ഹാ……ശരിയാ…. ഓപ്പേ……അപ്പോ ഞാൻ ചോദിച്ചു കല്യാണം കഴിച്ചാ പിന്നെ പരസ്പരം വഴക്കിട്ടില്ലേ എന്ന് അപ്പോ അവര് പറഞ്ഞു ഇല്ലെന്ന് . അത് കേട്ടപ്പോ ഞങ്ങള് അപ്പ തന്നെ കല്യാണം കഴിച്ചു. ” സീര്യസ്സായി പറയുന്ന രണ്ട് പേരേയും കണ്ടതും മുതിർന്നവർ പുഞ്ചിരിയോടെ പരസ്പരം നോക്കി.

“അമ്മാ……..” എന്ന് വിളിച്ചു കൊണ്ട് കുഞ്ഞ് ഓടി വന്നവളേ ചുറ്റിപ്പിടിച്ചതും അവൾ ഞെട്ടലോടെ ചുറ്റും നോക്കി. സ്ലാബിൽ എടുത്ത് വച്ച കപ്പുകളിൽ ഒന്നിലേ പാല് ചൂടാറ്റി കൊണ്ടവൾ കുഞ്ഞിന്റെ കൈകളിലേക്ക് വച്ചു കൊടുത്തു ശേഷം അടുത്ത കപ്പുമായി മുത്തശ്ശിക്കരികിലേക്ക് നടന്നു.

“അമ്മേ അച്ഛമ്മേം അമ്മമ്മേം അച്ഛഛനും അമ്മച്ഛനും എപ്പഴാ വരുന്നേ”
പാല് മുഴുവൻ കുടിച്ചശേഷം കപ്പ് നിലത്ത് വച്ചു കൊണ്ടവൾ ആകാംഷയോടെ അമലയേ നോക്കി.

” അവര് വരാർ ഇനിയും കുറച്ച് ദിവസം കൂടെ കഴിയും മോളേ…… അവര് ബാംഗ്ലൂരിൽ എന്തോ കാര്യത്തിന് പോയതല്ലേ….. എന്തേ……. മോൾക്ക്
അവരേകാണാൻതോനുന്നുണ്ടോ…..”

കുഞ്ഞിന്റെ മുഖഭാവം കണ്ടതും അവൾ പുഞ്ചിരിയോടെ തിരക്കി.

“ഉം….. അവര് വരുമ്പോൾ ഐസ്ക്രീം കൊണ്ട് വരാന്ന് പറഞ്ഞല്ലോ…..”

“അമ്പടികള്ളി……അത് ശരി അപ്പോ അവരോടുള്ള സ്നേഹം കൊണ്ടുള്ള ചോദ്യം ആയിരുന്നില്ലഅല്ലേ…. അവര് കൊണ്ട് വരാം എന്ന് പറഞ്ഞ ഐസ്ക്രീ മിനോടുള്ള സ്നേഹമായിരുന്നല്ലേ……” കുഞ്ഞി പല്ല്കാട്ടി ജാള്യതയോടെ ചിരിക്കുന്ന കുഞ്ഞിനേ കണ്ടതും?അമല അവളേ വാരിയെടുത്തു നെഞ്ചോടു ചേർത്തു.

പതിവിലും വൈകിയാണ് അമല ഓഫീസിൽ നിന്ന് ഇറങ്ങിയത്.

അമ്മമാർ വീട്ടിൽ ഇല്ലാത്തത് കൊണ്ട് മുത്തശ്ശിയും കൊച്ചുമോളുഠ കൂടെ വീട് തല കുiത്തിമറിച്ചിടും എന്നറിയാവുന്നവൾ വേവലാതിയോടെ യാണ് വീട്ടിലേക്ക് എത്തിയത്. എന്നാൽ വീടിന്റെ പടികൾ കയറുമ്പോൾ തന്നെ കേട്ടു അകത്തു നിന്നുമുള്ള കുഞ്ഞിന്റെ കുണുങ്ങി ചിരിയും അഛനമ്മമാരുടെ ശബ്ദവും. അവരുടെ ശബ്ദത്തിനൊപ്പം പരിചിതമായ മറ്റൊരു ശബ്ദം കൂടെ കേട്ടതും അവൾ ഞെട്ടലോടെ അകത്തേക്ക് ഓടി കയറി.ഹോളിൽ ഇരിക്കുന്ന അച്ഛനമ്മമാരേയും മുത്തശ്ശിയേയും മറികടന്നവൾ കിച്ചണിലേക്ക് ഓടി ചെന്നു. കിച്ചണിൽ പുറംതിരിഞ്ഞ് നിന്ന് കുഞ്ഞിനൊപ്പം പാട്ട്പാടിയും കഥകൾ പറഞ്ഞും പാചകം ചെയ്യുന്ന ആളേ കണ്ടതും ആരാണ് എന്ന അർത്ഥത്തിൽ അവൾ മുത്തശ്ശിയേയും അമ്മമാരേയും മാറി മാറി നോക്കി.?അവരുടെ നിറഞ്ഞ പുഞ്ചിരി കണ്ടതും അവൾ വീണ്ടും കിച്ചണിലേക്ക് നോക്കി. പുറംതിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് തന്നെ അവൾക്ക് ആളേ തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. അല്പംകൂടെ അകത്തേക്ക് കയറി ചെന്നവൾ സംശയത്തോടെ കുഞ്ഞിനേ വിളിച്ചു.?അവളേ കണ്ടതും

“അമ്മാ….. ” എന്ന് നീട്ടി വിളിച്ചു കൊണ്ട് കുഞ്ഞ്‌ അയാളെ വിട്ട് അവൾക്കരിക്കിലേക്ക് ഓടിയെത്തി.?ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ആളേ കണ്ടതും അവൾ ബോധം മറഞ്ഞ് നിലത്തേക്ക് വീണു.?പതിയേ കണ്ണ് തുറന്ന് ചുറ്റും നോക്കിയവൾ താൻ ഉദ്ദേശിച്ച ആൾ അതിൽ ഇല്ലാ എന്ന് കണ്ടതും എല്ലാം തന്റെ വെറും തോന്നലാണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്പതിയേ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു.?ഒരുകപ്പ് ചൂട്ചായ അവൾളുടെകയ്യിലേക്ക് വച്ചു കൊടുത്ത് കൊണ്ട് അമ്മമാർ അവളുടെ മുടിയിൽ പതിയേ തലോടി. നേർത്ത പുഞ്ചിരിയോടെ ചായകുടിച്ച് തീർത്ത ശേഷം കപ്പ് അമ്മയുടെ കയ്യിലേക്ക് നൽകിയ ശേഷംവൾ പതിയേ ബെഡ്ഡിലേക്ക് തന്നെ കിടന്നു. പാതിമയക്കത്തിൽ തന്റെ മുടിയിൽ ആരോ തലോടുന്നത് അറിഞ്ഞവൾ പതിയേ കണ്ണുകൾ വലിച്ചു തുറന്നു. കൺമുന്നിൽ തെളിഞ്ഞ മുഖം കണ്ടതും അവൾ അലർച്ചയോടെ ചാടിയെഴുന്നേറ്റു. മുന്നിൽ പുഞ്ചിരിയോടെയിരിക്കുന്ന ശ്യാമിനെ കണ്ടതും അവൾ നിറഞ്ഞ കണ്ണുകളോടെ അവനേ തൊടാനായി കൈകൾ നീട്ടി.?പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ കൈകൾ പിൻവലിച്ചു.

“എപ്പഴത്തേയും പോലെ ഞാൻ നിന്നെ തൊട്ടാൽ മാഞ്ഞുപോകാനല്ലേ…..”

” ഇനി നീയെന്നെ തൊട്ടാലും തൊട്ടില്ലെങ്കിലും നിന്നെ വിട്ട് ഞാൻ എവിടെയും പോകില്ല “

അവളുടെ കവിളിൽ കയ് ചേർത്തവവൻ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ കണ്ണുകൾ തിരുമ്മിക്കൊണ്ട് വീണ്ടും അവൻ നിന്നിടത്തേക്ക് നോക്കി. അപ്പോഴും അവൻ അവിടെ തന്നെ ഉണ്ടെന്ന് കണ്ടവൾ അലറി കരഞ്ഞു കൊണ്ട് അവനെയാകെ തൊട്ടുഴിഞ്ഞ ശേഷം അവന്റെ നെഞ്ചിലേക്ക് ചേർന്ന് പൊട്ടി കരഞ്ഞു. അല്പംകഴിഞ്ഞതും അവളൊന്ന് ശാന്തമായെന്ന് കണ്ടതും അവൻപതിയെപറഞ്ഞു തുടങ്ങി.

“അന്ന് എന്റെ കൂടെ മറ്റൊരാളും കൂടെ ബൈക്കിൽ ഉണ്ടായിരുന്നു. ആരാണെ ന്നൊന്നും അറിയില്ല. വഴിയിൽ നിന്ന് കൈ കാണിച്ച് കയറിയതാ?ബസ്സ്‌സ്റ്റാന്റിൽ ഇറങ്ങണം എന്നാ ആള് പറഞ്ഞത്. പക്ഷേ……. അതിനിടയിലാ ആക്സിഡന്റ് ഉണ്ടായത്. ഞാൻ റോഡ് സൈഡിലേക്കും അയാൾ റോഡിലും തെറിച്ച് വീണു. റോഡിൽ വീണ അയാളുടെ മുകളിലാബൈക്ക് ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയാണന്ന് അറിയില്ല ബൈക്ക് പൊട്ടിതെറിക്കുന്നതാണ് ഞാൻ കണ്ടത്. “

“അപ്പോ….. അപ്പോ നീ ഇത് വരേ എവിടെയായിരുന്നു. “

“ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിൽ ആറ് മാസം ഹോസ്പിറ്റലിൽ കിടന്നു. വണ്ടി ഡീറ്റൈൽസ് വച്ച് പോലീസ് കാര് നിങ്ങളെ വിളിച്ചു വരുത്തി തന്നത് അയാളുടെ ശരീരം ആണ്. “

“അച്‌ഛേ……..”

മുഖത്ത് മുഴുവൻ അവൻ ഉണ്ടാക്കി നൽകിയ പായസവും തേച്ച് തങ്ങൾക്ക് അരികിലേക്ക് ഓടി വന്ന കുഞ്ഞിനേ കണ്ടതും ഇരുവരും പുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തിരിച്ച് ലഭിച്ചെന്ന തിരിച്ചറിവിൽ ഇനിയൊരിക്കലും അത് നഷ്ടപ്പെടല്ലേ എന്ന പ്രാർത്ഥനയോടെ അവൾ അവനോട് ചേർന്നിരുന്നു.

“”