പഠിക്കുന്ന നിനക്ക് എന്ത് ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ഈ അവസ്ഥ കണ്ട് അച്ഛനും അമ്മയും ആവശ്യം പോലെ സന്തോഷിക്കട്ടെ…….

_upscale

എഴുത്ത്:-യാഗ

“തoല്ലല്ലേഅമ്മേ…..

കുഞ്ഞു വാവേടെ ഉടുപ്പ് ഞാൻ എടുത്തില്ല. “

തന്റെ കാലിൽ വീണ്ടും വീണ്ടും ചുവന്ന പാടുകൾ തീർത്തു കൊണ്ട് ഉയർന്ന് താഴുന്ന വടിയിലേക്ക് നോക്കിക്കൊങ് ദേവൂട്ടി ദയനീയമായി പറഞ്ഞു.

“നീയെടുത്തില്ലേ ഇന്നലെ ഞാനെന്റെ കുഞ്ഞിന് പുതിയ ഉടുപ്പ് വാങ്ങിയപ്പോൾ മുതൽ നീയതിന്റെ പിറകെ നടക്കുന്നത് ഞാൻ കണ്ടതാ . നീയതിപ്പോ എവിടെ കൊണ്ടിട്ടെടീ നiശൂലമേ”

അoടികൊണ്ട് കരത്തു തളർന്ന് വീഴാറായ ദേവൂട്ടിയേ വീണ്ടും തiല്ലി തന്റെ അരിശം തീർക്കുന്ന യമുനയെ കണ്ടതും ജാനകി ഓടി വന്നവളേ നെഞ്ചോട് ചേർത്തു.

“ചേച്ചീ….. നിങ്ങളെന്താ ഈ കാണിക്കുന്നത്. ഇതൊരു മനുഷ്യകുഞ്ഞാ അല്ലാതെ കല്ലോ ……മരമോ…. ഒന്നുമല്ല. “

“ഹാ…..വന്നല്ലോ…. രക്ഷക . ഈ നാiശം കരയുന്നത് കണ്ട് അത്രക്കങ്ങ് സഹിക്കുന്നില്ലെങ്കിൽ കൂടയങ്ങ് കൂട്ടിക്കോ……. അതാവുമ്പോ ഞങ്ങൾക്ക് ഇത്തിരി സമാധാനം കിട്ടും ” പുശ്ചത്തോടെ ജനകിയേ നോക്കി പറഞ്ഞുക്കൊണ്ട് അവർകയ്യിലിരുന്ന വടി നിലത്തേക്ക് ഇട്ടശേഷം വീടിനകത്തേക്ക് കയറി.

തന്റെ നെഞ്ചിൽ നിന്ന് കുഞ്ഞിനെ മാറ്റി നിർത്തി കൊണ്ട് അവൾ കുഞ്ഞിന്റെ ദേഹത്തേ പാടുകളിലൂടെ പതിയേ വിരലോടിച്ചു. കുഞ്ഞിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്ത ശേഷം അവൾ കയ്യിലിരുന്ന മിഠായി അവൾക്ക് നേരേ നീട്ടി.
കണ്ണീരിനിടയിലും ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൾ കൊതിയോടെ അത് പൊളിച്ച് വായിലേക്ക് വച്ചു നുണഞ്ഞു.

തന്റെനിറഞ്ഞ കണ്ണുകൾ കുഞ്ഞിൽ നിന്ന് മറച്ച് പിടിച്ച് കൊണ്ട് അവൾ സങ്കടത്തോടെ വീടിന്റെ ഉമ്മറത്തേക്ക് നോക്കി. ചുമരിൽ തൂക്കിയ മാളവികയുടെ ഫോട്ടോ കണ്ടതും ജാനകി സങ്കടത്തോടെ കുഞ്ഞിനെ നോക്കി.

മാളവിക ജാനകി കുഞ്ഞുനാൾ മുതൽ ഇഴപിരിയാത്ത കൂട്ടുകാർ. എന്തിനും ഏതിനും രണ്ട് പേരും കൂടെ കാണും. ഒരുപാട് സ്വപ്‌നങ്ങൾ കൂട്ടിവച്ചുകൊണ്ട് രണ്ട് പേരും മത്സരിച്ചു പഠിച്ചു. നല്ല മാർക്കോട്കൂടെ തന്നെ രണ്ടുപേരും ഡിഗ്രി പാസ്സായി . എല്ലാ പെൺകുട്ടികളുടേയും സ്വപ്നങ്ങൾക്ക് മേലേ വീഴുന്ന കരിനിഴൽ അവരുടെ സ്വപ്നങ്ങൾക്ക് മീതെയും വീണു. വിവാഹം അതായിരുന്നു ആ കരിനിഴൽ ഡിഗ്രി കഴിഞ്ഞതും ഇരുവീട്ടുകാരും അവരുടെ സമ്മതമില്ലാതെ വിവാഹം നോക്കി തുടങ്ങി ആഴ്ച്ചയിലും രണ്ട് പേരും പലർക്ക് മുന്നിലും ഒരുങ്ങി കെട്ടുകാഴ്ച്ച പോലെ നിന്നു . ഒരു കാലത്ത് അവർ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന ഞായർ എന്ന ദിവസം അവർ ഏറ്റവും വെറുക്കുന്ന ദിവസമായി മാറി. ഒടുവിൽ പട്ടിണി കിടന്നുംവാശിപിടിച്ചും ആത്മഹiത്യ ഭീഷണി വരേ നടത്തിയ ജാനകി തുടർന്ന് പഠിക്കാനുള്ള സമ്മതം വീട്ടുകാരിൽ നിന്നും വാങ്ങിച്ചു.. മനസ്സില്ലാ മനസ്സോടെയാണ് വീട്ടുകാർ അവൾക്ക് പഠിക്കാനുള്ള അനുവാദം നൽകിയത് എങ്കിലും അവൾ അതിൽ സന്തോഷവതിയായിരുന്നു.

എന്നാൽ ജാനകിക്ക് മാത്രമേ പഠിക്കാനുള്ള അനുവാദം ലഭിച്ചിരുന്നുള്ളു.
ഒടുവിൽ മാളവികയുടെ വിവാഹം കൂടി അന്ന് രാത്രി പഠിക്കാനായി പൂനയ്ക്ക് വണ്ടി കയറിയ ജാനകി മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം തിരികെ നാട്ടിൽ വന്നപ്പോൾ കണ്ടത് ഒരു ആക്സിഡന്റ് പറ്റി എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കുന്ന മാളവികയെ ആയിരുന്നു.

“മാളു……എന്താ ഡാ…..എന്താ നിനക്ക് പറ്റിയത്. ” ചങ്ക് പൊoട്ടുന്ന വേദനയോടെ തന്നെ നോക്കുന്ന കൂട്ടുകാരിയേ കണ്ടതും മാളവിക ഒന്ന് പുഞ്ചിരിച്ചു.

” ഒന്നുല്ല പെണ്ണേ ഒന്നര വർഷം മുൻപ് ഒരാക്സിഡന്റ് പറ്റിയതാ ……”

“എന്നിട്ട് ഞാൻ…..”

“നിന്നെ അറിയിക്കണ്ട എന്ന് അങ്കിളിനോടും ആന്റിയോടും പറഞ്ഞത് ഞാനാ…..” പുഞ്ചിരിയോടെ തന്നെ നോക്കി പറയുന്നവളേ കണ്ടതും ജാനകിയുടെ കണ്ണു നിറഞ്ഞൊഴുകി.

“അയ്യേ…..നീ കരയുവാണോ….. നീ വന്ന കാലിൽ നിൽക്കാതെ ഇവിടെ വന്നിരുന്നേ……” തന്റെ കട്ടിലിന്റെ അരികിലേക്ക് വിരൽ ചൂണ്ടി കൊണ്ടവൾ പതിയെ കിടന്നിടത്തു നിന്നും എഴുന്നേറ്റ് ചുമരിലേക്ക് ചേർന്ന് ചാരി ഇരുന്നു.

“അന്ന് നമ്മള് പറഞ്ഞത് കേട്ട് എന്നെയും നിനക്കൊപ്പം വിട്ടിരുന്നെങ്കിൽ നിന്നെ പോലെ ഞാനും സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകുമായിരുന്നു.
ഇങ്ങനെ ഒരവസ്ഥ എനിക്ക് വരികയും ചെയ്യില്ലായിരുന്നു.” വാതിലിനരികിൽ നിൽക്കുന്ന അമ്മയേയും അച്ഛനേയും നോക്കികൊണ്ടവൾ സങ്കടത്തോടെ പറഞ്ഞു.

“നീ….. നീ എന്തൊക്കെയാ ഈ പറയുന്നത് നിനക്ക് എന്താ പറ്റിയത്. “

അവൾക്കരികിൽ ചേർന്നിരുന്നു കൊണ്ട് അവളുടെ മുടിയിൽ തലോടിക്കൊണ്ട് ജാനകി ഇടർച്ചയോടെ ചോദിച്ചു.

” ഒന്നുല്ല ഭർത്താവും അമ്മയും ചേർന്ന് ഗർഭിണിയായ എന്നെ ഒന്ന്
സ്നേഹിച്ചതാ. പക്ഷേ കാല്തെന്നി സ്‌റ്റെയറിൽ നിന്ന് വീണു. വീണു എന്ന് പറയണോ തiള്ളിവിട്ടു എന്ന് പറയണോ എന്ന് എനിക്ക് ഇതുവരേ മനസ്സിലായിട്ടില്ല. “

“എന്താ നീ പറഞ്ഞത്?” കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ ഞെട്ടലോടെ മാളവികയെ നോക്കി.

“അവിടെ ചെന്ന അന്ന് മുതൽ സ്വർണ്ണം കുറഞ്ഞു സ്ത്രീധനം കുറഞ്ഞു ചെയ്യുന്ന ജോലി വൃത്തിയാവുന്നില്ല. ഭക്ഷണത്തിന് രുചി പോര എന്നൊക്കെ പറഞ്ഞ് എന്നും തiല്ലും വഴക്കും ആയിരുന്നു. ഒരുപാട് വട്ടം ഞാൻ ഇവിടെ വന്ന് പറഞ്ഞതാ പക്ഷേ ഇവരാരും അത് കേട്ടില്ല. പകരം അത് സാരമില്ല കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം എന്നൊക്കെയുള്ള ഉപദേശങ്ങൾ തന്ന് എന്നെ തിരികെ പറഞ്ഞു വിട്ടു. ” പുശ്ചത്തോടെ ചുണ്ട് കോട്ടിക്കൊണ്ട് അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.

“ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ….. ഞാൻ വിളിക്കുമ്പോൾ എങ്കിലും നിനക്ക് പറഞ്ഞൂടായിരുന്നോ ഞാൻ …….”

” പഠിക്കുന്ന നിനക്ക് എന്ത് ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ഈ അവസ്ഥ കണ്ട് അച്ഛനും അമ്മയും ആവശ്യം പോലെ സന്തോഷിക്കട്ടെ . . കല്യാണം വേണ്ട എനിക്ക് പഠിക്കണം എന്ന് പറഞ്ഞപ്പോൾ നീ ഇനി പഠിക്കണ്ട നീ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നതാണ് ഞങ്ങൾക്ക് സന്തോഷം എന്നാ അവര് അന്ന് പറഞ്ഞത്.?എന്റെ ജീവിതം കണ്ട് അവര് സന്തോഷിക്കട്ടെ . ” എന്ന് പറഞ്ഞുകൊണ്ടവൾഉറക്കെ പൊട്ടി ചിരിച്ചു.

അവളുടെ സങ്കടം മനസ്സിലായ ജാനകി അവളേ ചേർത്തുപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു. ജാനകിക്കുള്ള ചായയുമായി മുറിയിലേക്ക് വന്ന അമ്മ അത് കണ്ടതും പൊട്ടി കരഞ്ഞു കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. പരാതികൾ പറഞ്ഞും പൊട്ടികരഞ്ഞും ഇരുവരുടേയും മനസ്സ് ഒന്ന് ശാന്തമായതും ജാനകി അരികിൽ ഉറങ്ങികിടന്ന കുഞ്ഞിനെ തലോടി ക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു. അതുവരേയുള്ള വിശേഷങ്ങൾ പറഞ്ഞും കുഞ്ഞിന്റെ കുറുമ്പുകൾ പറഞ്ഞും സമയംതള്ളിനീക്കി.

“ജാനു….. എനിക്ക് വല്ലതും പറ്റിയാൽ എന്റെ മോളേ നോക്കിക്കോണേ പെണ്ണേ…..” തന്റെ കൈപിടിച്ചുകൊണ്ട് പറയുന്നവളെ കണ്ടതും ജാനകി അവളേ ഒന്ന് കൂർപ്പിച്ചു നോക്കി. അത് കണ്ടതും അവൾ പൊട്ടി ചിരിച്ചു കൊണ്ട് ജാനകിയെ കെട്ടിപിടിച്ചു. രണ്ട് വർഷങ്ങൾവീണ്ടും കടന്നു പോയി. ഒരു ദിവസം പുലർച്ചെ പതിവില്ലാതെ തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ജാനകി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. മറുപുറത്ത് നിന്ന്പറഞ്ഞ വാക്കുകൾ കേട്ടതും അവൾ അലറി കരഞ്ഞുകൊണ്ട് തന്റെ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു. മാളവിക…. തന്റെ കൂട്ടുകാരി. അതിലുപരി തന്റെ കൂടപ്പിറപ്പ് ഇനിയില്ല എന്ന വാർത്ത അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“അമ്മൂസേ…..” ദേവൂട്ടിയുടെ കൊഞ്ചലോടെയുള്ള ശബ്ദം കേട്ടതും മാളുവിന്റെ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തവൾ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. “മോൾടെ അച്ഛൻ എവിടെ”

” ജോലിക്ക് പോയതാ…..”

“ഉം….. മോള് അമ്മൂസിന്റെ കൂടെ പോരുന്നോ…..” കുഞ്ഞിന്റെ ദേഹത്തേ പാടിലൂടെ വിരലോടിച്ച് കൊണ്ടവൾ തിരക്കി.

“ഉം…… അമ്മൂസ് എന്നെ കൊണ്ട് പോകുവോ….. മോൾക്കിവിടെ കഴിക്കാൻ പോലും ഒന്നുല്ല. “

” മോളിന്ന് ഒന്നുംകഴിച്ചില്ലേ…..”

“ഉം….ഹും അമ്മ ഒന്നും തന്നില്ല. ” വിശന്നൊട്ടിയ തന്റെ വയറിൽ കൈവച്ചു കൊണ്ടുള്ള ആ അഞ്ച് വയസ്സുകാരിയുടെ വാക്കുകൾ കേട്ടതും ജാനകി പൊട്ടി കരഞ്ഞു കൊണ്ടവളേ നെഞ്ചോട് ചേർത്തു.

നിയമപരമായി കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ ജാനകിക്ക് ലോകം കീഴടക്കിയ സന്തോഷം തോന്നിയിരുന്നു. തന്റെ കൂട്ടുകാരിയുടെ കുഞ്ഞ് എന്നതിലുപരി തന്റെ മകൾ എന്ന് മനസ്സിൽ കുറിച്ചിട്ടു കൊണ്ടവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തു.
കുഞ്ഞുമായ് തന്റെ വീടിന്റെ പടി കയറുമ്പോൾതന്നെ കണ്ടു തന്റെ ചേച്ചിയേ കാത്ത് ഉമ്മറപ്പടിയിൽ നിൽക്കുന്ന ദേവൂട്ടനെന്ന ഒരു വയസ്സുകാരനെ. തന്നെ കണ്ടതും രണ്ട് കയ്യും നീട്ടി ഉറക്കെ പൊട്ടി ചിരിക്കുന്നവനെ കണ്ടതും ഓടിവ ന്നവൾ അവനേ വാരിയെടുത്ത് നെഞ്ചോട് ചേർത്ത്കെട്ടി പിടിച്ചു. ദേവൂട്ടിയുമായി അകത്ത് കയറിയതും കണ്ടു അവൾക്കായ് വാങ്ങിച്ച സാധനങ്ങൾ ഒരുക്കി വെക്കുന്ന നിരഞ്ജനേ.

“അപ്പേ…… ചേച്ചി. “

ദേവൂട്ടന്റെ ശബ്ദം കേട്ട് തിരിഞ്ഞവൻ മോളേ കണ്ടതും ഓടി വന്നവളേ എടുത്ത് നെഞ്ചോട് ചേർക്കുന്നന്നത് കണ്ടപ്പോൾ ജാനകിയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു.

“നമുക്കിനി രണ്ട് മക്കളാ…..”

കുഞ്ഞിനൊപ്പം അവളേയും ചേർത്തുപിടിക്കുമ്പോൾ നിരഞ്ജൻ അവളുടെ ചെവിയിലായി പതിയേ പറഞ്ഞു.

“”