കാത്തിരുപ്പ്
എഴുത്ത്:-മിത്രവിന്ദ
ടി ശ്രീദേവി .. നിന്റെ കiഴുത്തിൽ ആരെങ്കിലും താലി ചാർത്തുന്നുണ്ടെകിൽ അത് ഈ ദേവദത്തൻ ആയിരിക്കും,അതിനു യാതൊരു മാറ്റവുമില്ല. അല്ലാതെ ആരൊക്കെ വന്നു പെണ്ണ്കണ്ട് പോയാലും, ഒക്കെ വെറുതെയാ.
അമ്പലത്തിലേയ്ക്കുള്ള ഇട വഴിയിൽ വെച്ച് തന്റെ കൈയിൽ കയറി പിടിച്ചുകൊണ്ട് പറയുന്ന ദത്തന്റെ മുഖത്തേക്ക് ശ്രീദേവി സൂക്ഷിച്ചു നോക്കി.
നിങ്ങള് കൈ വിടുന്നുണ്ടോ മര്യാദയ്ക്ക്, ആളുകളൊക്കെ നോക്കുന്നു.. ശ്രീദേവി ശബ്ദം താഴ്ത്തി പറഞ്ഞു.
നോക്കട്ടെടി, ആര് വേണേലും നോക്കട്ടെ, അതൊന്നും ദത്തനു പ്രശ്നമില്ല, നാട്ടുകാർക്ക് മൊത്തം അറിയാം, നീയെന്റെ മുറപ്പെണ്ണ് ആണെന്നുള്ളത്. പക്ഷെ നീയിന്നു ഒരുത്തന്റെo മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കണ്ട. അത് എനിക്ക് ഇഷ്ടമല്ല.
എന്തെങ്കിലും പറയുന്നുണ്ടെകിൽ അത് അച്ഛനോട് വന്നു പറഞ്ഞാൽ മതി. അല്ലാണ്ട് ഇങ്ങനെ ഇവിടെ കിടന്നു അലച്ചിട്ട് കാര്യമില്ല ദത്തേട്ടാ…
അവന്റെ പിടിത്തം വിടുവിച്ചുകൊണ്ട് മുന്നിട്ട് നടക്കവേ ശ്രീദേവി അവനോടായ് പറഞ്ഞു.
ഒരു ഗൾഫ്കാരന്റെ വിവാഹ ആലോചന വന്നിട്ടുണ്ട്. അയാൾ ഇന്ന് പെണ്ണ് കാണാൻ വരും, ആ വിവരം എങ്ങനെയൊ അറിഞ്ഞിട്ട് ഓടിപ്പിടിച്ചു വന്നതാണ് അച്ഛൻ പെങ്ങളുടെ മകൻ.
അമ്പലത്തിൽ കേറി പെട്ടന്ന് തൊഴുതു ഇറങ്ങി, ഇല ചീന്തിൽ നിന്നും ഒരല്പം പ്രസാദം എടുത്തു നെറ്റിമേൽ വരച്ചു കൊണ്ട് ചുറ്റമ്പലത്തിന്റെ വെളിയിൽ വന്നു.
അപ്പോളും ദത്തെട്ടൻ അവിടെ ആൽമരച്ചോട്ടിലുണ്ട്.
ഞാൻ പറഞ്ഞത് മറക്കേണ്ട,ഈ കല്യാണം വേണ്ടന്നും, നമ്മൾ തമ്മിൽ ഇഷ്ട്ടമാണെന്നും അമ്മാവനോട് നീ അങ്ങട് പറഞ്ഞേക്ക് കേട്ടോ ശ്രീദേവി.
വീണ്ടും പിന്നാലെ വന്നു പറയുന്നുണ്ട്.
ദത്തേട്ടന് വന്നൂടെ വീട്ടിലേക്ക്, എന്നിട്ട് അച്ഛനെകണ്ടു സംസാരിയ്ക്ക്.
ജോലീം കൂലിമില്ലാതെ നടക്കുന്ന എനിയ്ക്ക് നിന്നെ കെട്ടിച്ചു തരുമോടി അതിനു നിന്റെയച്ഛൻ. അയാള് പുളികൊമ്പല്ലേ പിടുത്തം ഇട്ടിരിക്കുന്നെ.
ഇറങ്ങി വരാൻ എനിയ്ക്ക് പേടിയാ ഏട്ടാ.
അങ്ങനെങ്കിൽ നിന്റെ തiന്ത പറയുംപോലെ ചെയ്തോ. അതല്ലേ നിനക്കും താല്പര്യം.
ദേ.. ഇങ്ങനെത്തേ വർത്താനം പറയല്ലേ, മനസിൽ പോലും ചിന്തിക്കാത്ത കാര്യം വിളിച്ചു കൂവുന്നേ.
അവന്റെ കൈത്തണ്ടയിൽ ശ്രീദേവിയുടെ നiഖം ആഴ്ന്ന് ഇറങ്ങിയാപ്പോൾ ദത്തനു നന്നായി വേദനിച്ചു.
ടി… മേടിയ്ക്കും നീയ്.. അവൻ കൈയോങ്ങി.
ഒന്ന് വന്നു ചോദിയ്ക്ക് ദത്തേട്ടാ… അച്ഛൻ സമ്മതിക്കും, എന്റെ മനസ് പറയുന്നുന്നേ…
ഹേയ്… ഞാൻ വരില്ല പെണ്ണേ, ഒരു ജോലി കിട്ടിട്ടാണേൽ പിന്നേം നോക്കാം. അല്ലാണ്ട് വന്നു നാണം കെടാൻ എനിക്ക് വയ്യാ..
ഇന്ന് ആ ചെക്കൻ കൂട്ടരു വരുമ്പോൾ ഞാൻ എന്ത് ചെയ്യും. അച്ഛൻ അവർക്കെങ്ങാനും വാക്ക് കൊടുക്കുമോ.
അത് ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറി.
നീ ചെല്ല്. ബാക്കി കാര്യമൊക്കെ ഞാൻ നോക്കികൊള്ളാം.. അവൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ട് ശ്രീദേവിയോട് പറഞ്ഞു.
*************
അന്ന് എല്ലാം നോക്കികൊള്ളാമെന്ന് എന്നോട് ഉറപ്പ് പറഞ്ഞിട്ട് ഒടുവിൽ എന്നേ പറ്റിച്ചല്ലേ.. ഒരു ചെറിയ പാസ്സ്പോർട്ട് ഫോട്ടോ കൈലെടുത്തു കൊണ്ട് അതിലേക്ക് ചുണ്ട് ചേർക്കുകയാണ് ശ്രീദേവി നെഞ്ചു വിiങ്ങിപൊiട്ടുകയാണ്, അവൾ ശബ്ദമില്ലാതെ തേങ്ങി
അമ്മേ….. അമ്മ എന്തിനാ കരയുന്നെ..
ആറു വയസ്കാരൻ ആര്യൻ മുറിയിലേക്ക് കയറി വന്നപ്പോൾ ശ്രീദേവി പെട്ടന്ന് കണ്ണുകൾ തുടച്ചു..
അമ്മേ…..
എന്താ മോനേ.
അമ്മ കരഞ്ഞോ..
ഇല്ലന്നേ… അമ്മ കരഞ്ഞില്ലട്ടോ.
മകനെ വാരിയെടുത്തു ഒരായിരം ചുംബനം നൽകിക്കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി വന്നു.
കിഷോറേട്ടൻ ഓഫീസിൽ നിന്നും എത്താറായി. അവൾ പെട്ടെന്ന് കുറച്ചു അവലെടുത്തു നനച്ചു വെച്ച്. എന്നിട്ട് ചായ ഇട്ടു. ആ സമയത്ത് കാളിംഗ് ബെൽ ശബ്ദിച്ചത്.
ശ്രീദേവി ചെന്നു വാതിൽ തുറന്നപ്പോൾ പുഞ്ചിരിയോടെ കിഷോർ അകത്തേക്ക് കേറി വന്നു.
ആര്യൻകുട്ടനെ എടുത്തുയർത്തികൊണ്ട് കിഷോർ റൂമിലേക്ക് പോയ്.
കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ ശ്രീദേവി അവനു ചായ എടുത്തു വെച്ചിരുന്നു.
ക്ഷേത്രത്തിൽ പോണമല്ലേ ശ്രീ,,
ഹമ്… പെട്ടെന്ന് തൊഴുതു വരാം കിഷോറേട്ടാ….
ആഹ്.. റെഡി ആയിക്കോ, പോയിട്ട് വരാം.. അവൻ പറഞ്ഞപ്പോൾ ശ്രീദേവി അകത്തേക്ക് പോയ്.
കടും പച്ച നിറം ഉള്ള ഒരു സാരീയെടുത്തു ഉടുത്തു.അവസാനമായി ഏട്ടൻ വാങ്ങിത്തന്നത്.ദത്തേട്ടന്റെ പ്രിയപ്പെട്ട നിറമായിരുന്നു. വാങ്ങി തന്ന സാരീയ്ക്കും ചുരിദാറിനും ഒക്കെ ഈ പച്ച നിറംതന്നേ
ഒരു തവണ വഴക്ക്കൂടി, ഇനി വേറെ നിറമുള്ളത് വാങ്ങിതന്നോണംന്ന് പറഞ്ഞു.. പക്ഷെ കേട്ടില്ല.
ഓർമ്മകൾ ഒരു നിലാമഴപോലെ വന്നു പുൽകുകയാണ്.
അമ്പലത്തിൽ പോയ് മിഴികളടച്ചു പ്രാർത്ഥിച്ചത് ഒന്ന് മാത്രം ആയിരുന്ന്.
ദത്തെട്ടന്റെ ആത്മാവിന് നിത്യശാന്തി നൽകണേയെന്നു. ഒപ്പം അടുത്തൊരു ജന്മം തനിയ്ക്കയി ഈശ്വരൻ തരുന്നുണ്ടെങ്കിൽ അന്ന് തന്റെ ദത്തേട്ടന്റെ പാതിയാവണമെന്നു..
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. തന്നെ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന കിഷോറേട്ടന്റെ കൈ എടുത്തു മാറ്റിയിട്ട് പുറത്തേക്ക് ഇറങ്ങിപോയി.
പല ആലോചനകൾ വന്നപ്പോൾ എല്ലാം ഓരോരോ ന്യായങ്ങൾ പറഞ്ഞു മാറ്റി വിട്ടു. അച്ഛനും അറിയാരുന്നു തങ്ങളുടെ ഇഷ്ട്ടം. ഒടുവിൽ നിവർത്തി ഇല്ലാതെ വന്നപ്പോൾ അച്ഛൻ ആയിരുന്നു ദത്തേട്ടനെ പോയ് കണ്ടു സംസാരിച്ചത്…
അങ്ങനെ ഒരു ജോലി തേടി ദുബായ്ലേക്ക്.. എം കോം കഴിഞ്ഞ കൊണ്ട് നല്ലോരു കമ്പനിയിൽ ജോലിക്ക് കേറി. ആദ്യം ചെറിയ പോസ്റ്റ് ആയിരുന്നു, പിന്നീട് നല്ല പൊസിഷനിൽ എത്തി.
തനിക്ക് പ്രിയപ്പെട്ട ദിനം വെള്ളിയാഴ്ച ആയിരുന്നു. കാരണം അന്ന് ആവും ദത്തേട്ടൻ വിളിക്കുന്നത്.
.
ഏട്ടന്റെ വിളികൾ കാതോർത്തിരുന്ന ആ നല്ല നിമിഷങ്ങൾ. തങ്ങളുടെ സ്വപ്നങ്ങൾമുഴുവൻ പങ്ക് വെയ്ക്കുന്നത് അന്നാണ്. ഫോൺ കട്ട് ചെയ്യാൻ പോലും സമ്മതിക്കില്ലരുന്ന്..
ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ അവളുടെ കൈയിലിരുന്ന ഒരു തുണ്ട് പത്രപേപ്പർ വിറച്ചു.
ദേവദത്തൻ
ജനനം 21/07/1982
മരണം 5/12/2015
കാത്തിരുന്നതാണു താൻ. പക്ഷെ പറഞ്ഞു പറ്റിച്ചു,.പോയിട്ട് ഇന്ന് ഏട്ടു വർഷം കഴിഞ്ഞു.
തന്നേ വിവാഹം കഴിക്കുവാനായി ഓടി വന്നവനാണ്, പക്ഷെ…..
ചെറിയൊരു ആക്സിഡന്റ് നടന്നു, എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി, അത്രമാത്രമായിരുന്നു ആദ്യം അറിഞ്ഞത്.
കുഴപ്പം ഒന്നും ഉണ്ടാവല്ലേയെന്നു പ്രാർത്ഥിച്ചു.. മനമുരുകി കേണ്.ഓരോ മൂർത്തികളുടെയും മുന്നിൽ നേർച്ചകൾ നേർന്നുകൊണ്ടേയിരുന്നു…
അടുത്ത ദിവസം ഉച്ചയ്ക്ക് അപ്പച്ചിയുടെ വീടിന്റെ മുന്നിൽ ഒരു ആംബുലൻസ് വന്നു നിന്നപ്പോൾ അറിഞ്ഞത്, തന്റെ നേർച്ചകളും പ്രാർത്ഥനകളും എല്ലാം വിഭലമായിന്നു..
ദത്തേട്ടാ…. എന്തിനാണ് എന്നേ വിട്ടു പോയത്..അതിനാണോ ഇത്രമാത്രം ഞാൻ സ്നേഹിച്ചത്… എന്നിട്ട് എന്തേ പോയ്കളഞ്ഞത്.
ഒരായിരം ചോദ്യങ്ങൾ ചോദിച്ചു കൂട്ടുകയാണ് പിന്നേം പിന്നേം . പക്ഷെ ഒരിക്കലും തനിക്കൊരു ഉത്തരം തന്നില്ലാലോ.
അവളുടെ മിഴികൾ നിറഞ്ഞു തൂവി.
എവിടെനിന്നോ ഒരു കുഞ്ഞിളം കാറ്റു വന്നു അവളെ തഴുകി തലോടി, കടന്നു പോയി.
ശ്രീദേവി….
കിഷോറിന്റെ ശബ്ദം കേട്ടതും പെട്ടന്ന് അവൾ അകത്തേക്ക് ഓടി ചെന്നു.
എന്താടോ… എന്ത് പറ്റി.
ഒന്നൂല്ല.. ഞാൻ വാഷ് റൂമിൽ പോയതാണ് ഏട്ടാ.
അവന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കുമ്പോഴും അവൾ പ്രാർത്ഥിച്ചത് ദത്തന് വേണ്ടിയായിരുന്നു.
കിഷോറേട്ടൻ പാവമാ..മനഃസൽ ഒരുപാട് സ്നേഹം ഉണ്ട്, നന്മ ഉള്ളവനാണ്.. ഈ ജന്മം കിഷോറേട്ടന്റെ പെണ്ണായി.. പക്ഷെ ഇനിയുള്ള ജന്മം എനിക്ക് എന്റെ ദത്തേട്ടന്റെ പാതിയാവണം…
അതിനായി ഇനിയും കാത്തിരിയ്ക്കും… ശ്രീദേവിയുടെ ജന്മജന്മന്തരങ്ങൾ അതിനു വേണ്ടിയുള്ളതാണ്..
പല വിധ ഓർമ്മകളിൽ വെറുതെ കിടക്കുമ്പോൾ അകലെ വാനിൽ ഒരു കുഞ്ഞിത്താരകമിരുന്നു കണ്ണ് ചിമ്മി..
ശുഭം