എഴുത്ത്:-യാഗ
“വേണുവേട്ടാ…… ഒന്ന് പതിയെ എനിക്ക് വയ്യാത്തതാണെന് നിങ്ങക്ക് അറിയാലോ”
“ശ്ശെ….. വയ്യാ…..വയ്യാ…. നിനക്ക് ഈ സമയത്തെങ്കിലും ഒന്ന് മിണ്ടാതെ കിടന്നാൽ എന്താ….. വെറുതെ മനുഷ്യന്റെ മൂഡ് കളയാൻ .”
മടുപ്പോടെ മായയുടെ ദേഹത്ത് നിന്ന് ബെഡ്ഡിലേക്ക് ഇറങ്ങി കിടന്നു കൊണ്ടയാൾ ദേഷ്യത്തോടെ അവരുടെ നiഗ്നമായ ദേഹത്തേക്ക് നോക്കി.
ബെഡ്ഡ് സൈഡിൽ വച്ചിരുന്ന സിiഗരറ്റ് പാക്കിൽ നിന്ന് ഒരു സിiഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് സിiഗരറ്റ് ലാംമ്പ് കൊണ്ട് തീ പകർന്ന ശേഷം ആർത്തി യോടെ വീണ്ടുംഅവരേ ഒന്ന് നോക്കിക്കൊണ്ടയാൾ കയ്യിലെ സിiഗരറ്റ് ഒന്ന് ആഞ്ഞുവലിച്ച ശേഷം മുണ്ട് വാരി ചുറ്റി ദേഷ്യത്തോടെ ഡോർ ശക്തിയിൽ വലിച്ച് അടച്ചു കൊണ്ടയാൾ റൂമിന് വെളിയിലേക്ക് ഇറങ്ങി.
അയാൾ പോയതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവർ നiഗ്നമായ തന്റെ ദേഹത്തേക്ക് നോക്കി. വെളുത്ത ശiരീരത്തിൽ അങ്ങിങ്ങായി അയാളുടെ പiല്ലും നഖiവും പതിഞ്ഞ് ചുവന്ന് തടിച്ചിരിക്കുന്നത്കണ്ടവർ ഒന്ന് നെടുവീർപ്പിട്ടു.
ഇളയ മകനെ പ്രസവിച്ച ശേഷമാണ് തനിക്ക് നടുവേദന തുടങ്ങിയത് . ആദ്യ മൊക്കെ ചെറിയ രീതിയിൽ ആയിരുന്നു വേദനയെങ്കിൽ വർഷങ്ങൾ കഴിയും തോറും വേദന കൂടി കൂടി വരികയാണ് ചെയ്തത്. വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാൾക്കൊപ്പം പല ഡോക്ടർമാരേയും കാണിച്ചു. അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് ഗർഭിണിയായിരുന്ന സമയത്തുള്ള ശാiരീരിക ബന്ധത്തിൽ നടുവിന് ഏറ്റ ചെറിയ ഒരു ക്ഷതമാണ് കാരണം എന്നാണ്.
അഞ്ച് മാസം കഴിഞ്ഞ് ഡോക്ടർ ശാiരീരിക ബന്ധത്തിന് കുഴപ്പമില്ല എന്ന് പറഞ്ഞ അന്ന് മുതൽ വേണുവേട്ടൻ നന്നായി ഒന്ന് ഉറങ്ങാൻ പോലും എന്നെ അനുവധിച്ചിട്ടില്ല.
പല പൊസിഷനും ഈ സമയത്ത് ചെയ്യാൻ പാടില്ല എന്ന് താൻ പറഞ്ഞപ്പോൾ അതൊന്നുംകേട്ട ഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. നടുവിന് കൈ കൊടുത്ത് കൊണ്ട് ബെഡ്ഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് മായ ടേബിളിൽ വച്ചിരുന്ന ടാബ്ലറ്റിൽ നിന്ന് ഒരെണ്ണം എടുത്ത് കഴിച്ചശേഷം തന്റെ വiസ്ത്രങ്ങൾ എടുത്ത് ധരിച്ചേശേഷം പതിയെ ബെഡ്ഡിലേക്ക് കിടന്നു.
വിവാഹം കഴിഞ്ഞ നാളുകളിൽ ആദ്യമായ് ചെയ്യുന്നതിന്റെ ആകാംഷയും പുതുമയും ആണെന്നാണ് താൻ കരുതിയത്. എന്നാൽ വർഷങ്ങൾ പോകെ പിരീiഡ്സ് സമയങ്ങളിൽ പോലും തന്നെയൊന്ന് റെസ്റ്റ് ചെയ്യാൻ അനുവധിക്കാതെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന അദ്ദേഹത്തേ കാണെ താനാകെ ഭയപ്പെട്ടു.
ആദ്യത്തെ പ്രസവത്തിനായി ഏഴാം മാസം തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത് കൊണ്ട് അന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ……. രണ്ടാമത്തെ പ്രസവും……. ആ….. ഓർമ്മയിൽ അവരൊന്നു നെടുവീർപ്പിട്ടു. ഉറക്കത്തിനിടെ അടുത്ത റൂമിൽ നിന്ന് ആരുടേയോ അടക്കിപിടിച്ചുള്ള ഞെരക്കം കേട്ടവർ അവിടേക്ക് ചെവിയോർത്തു. അതൊരു സ്ത്രീയുടെ ഞരക്കമാണെന്ന് തിരിച്ചറിഞ്ഞവർ ഞെട്ടലോടെ ബെഡ്ഡിൽ നിന്ന് പിടഞ്ഞ് എഴുന്നേറ്റ് റൂമിന് വെളിയിലേക്ക് ഇറങ്ങി. ശബ്ദം കേട്ട റൂമിന് വെളിയിൽ എത്തിയതും അകത്ത് നിന്ന് കേൾക്കുന്ന ശബ്ദങ്ങളിൽ ഒന്ന് തന്റെ ഭർത്താവിന്റെതാണെന്ന് തിരിച്ചറിഞ്ഞവർ വിറക്കുന്ന കൈകളോടെ ഡോർ അല്പം തുറന്ന് അകത്തേക്ക് നോക്കി. ബെഡ്ഡിൽ തന്റെ ഭർത്താവും മറ്റൊരു സ്ത്രീയും പൂiർണ്ണ നiഗ്നരായ് കെട്ടി പുiണർന്ന് കിടക്കുന്നത് കണ്ടവർ ഞെട്ടലോടെ വാ പൊത്തി ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് തന്റെ റൂമിലേക്ക് നടന്നു.
പുലർച്ചെ എപ്പഴോ പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് അറിഞ്ഞവർ പതിയെ എന്നേറ്റ് അടുത്ത റൂമിലേക്ക് നടന്നു. അല്പം മുൻപ് അവിടെ അരങ്ങേറിയ കാiമക്കുത്തിന്റെ ബാക്കി എന്നത് പോലെ ചുരുണ്ട് കിടക്കുന്ന ബെഡ്ഷീറ്റും സ്ഥാനം മാറിക്കിടക്കുന്ന പില്ലോയും കണ്ടവർ തളർച്ചയോടെ നിലത്തേക്ക് ഇരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ ചുറ്റും നോക്കിയവർ ടേബിളിൽ ഇരിക്കുന്ന ഫാമിലി ഫോട്ടോ കണ്ടവർ കണ്ണീരോടെ അത് കൈകളിൽ എടുത്തു.
തന്നെ ചേർത്ത് പിടിച്ച് നിൽക്കുന്ന വേണുവേട്ടനേയും തങ്ങൾക്ക് ഇരുവശവും തങ്ങളോട് ചേർന്ന് നിൽക്കുന്ന മക്കളേയും കണ്ടവർ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഫോട്ടോ നെഞ്ചോട് ചേർത്തു. മകന്റെ മുറിയാണെന്ന് പോലും ചിന്തിക്കാതെ അവിടെ കിടന്ന് കുiത്തിമറിഞ്ഞ അയാളേ ഓർക്കേ അവർക്ക് സ്വയം പുശ്ചം തോന്നി.
“മായേ…… ഈ ജന്മം നീയല്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.
നിന്നെയല്ലാതെ മറ്റൊരു സ്ത്രീയേയും ഞാൻ തൊടുക പോലും ചെയ്യില്ല. “
വിവാഹം കഴിഞ്ഞ നാളുകളിൽ പലപ്പോഴും രiതിയുടെആലസ്യത്തിൽ ഏട്ടന്റെ നെഞ്ചിൽ തളർന്നു കിടക്കുന്ന തന്റെ ചെവിയിൽ പതിയെ പറയുന്ന അദ്ദേഹത്തെ ഓർത്തതും അവരുടെ നെഞ്ച് വല്ലാതെ വിങ്ങി. എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഫോട്ടോ തിരികെ വച്ച ശേഷമവർ തന്റെ റൂമിൽ ചെന്ന് ബെഡ്ഡിലേക്ക് ചാഞ്ഞു. അല്പം കഴിഞ്ഞതും അദ്ദേഹം തനിക്കരികിൽ വന്ന് കിടന്നതറിഞ്ഞവർ ഉറക്കത്തിൽ എന്നത് പോലെ അല്പം കൂടെ ചുമരിനോട് ചേർന്നു കിടന്നു.
നേരം പുലർന്നതും അലാം ശബ്ദം കേട്ടവർ ഞെട്ടിയുണർന്ന് ചുറ്റും നോക്കി.
തനിക്കരികിൽ സുഖമായ് ഉറങ്ങുന്ന ഭർത്താവിനെ കണ്ടതും അവർ ധീർഘ മായൊന്നു നിശ്വസിച്ചു. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി മാറാനുള്ള വസ്ത്രങ്ങളും എടുത്തവർ കുളിക്കാനായി കയറി. ഓഫീസിൽ പോകാൻ ഒരുങ്ങി വന്നയാൾ ടേബിളിൽ വച്ചിരിക്കുന്ന ദോശയും കടലക്കറിയും എടുത്ത് കഴിച്ച ശേഷം മായ ഒരുക്കി വച്ച ബാഗുമായ് ഓഫീസിലേക്ക് തിരിച്ചു.
ജോലികൾ എല്ലാം തീർത്തവർ ടെറസിൽ താൻ തനിക്കായ് ഒരുക്കിയ കുഞ്ഞ് സ്വർഗ്ഗത്തിലേക്ക് നടന്നു. മൂത്ത് പഴുത്ത് പാകമായി നിൽക്കുന്ന പച്ചക്കറികളും . പൂത്ത് നിൽക്കുന്ന പൂചെടികളും കണ്ടവർ പുഞ്ചിരിയോടെ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അവയിൽ തലോടിക്കൊണ്ട് മുന്നോട്ട് നടന്നു.nസൂര്യന്റെ ചൂട് അസഹ്യമായതും അവർ പതിയെ വീടിനകത്തേക്ക് നടന്നു. കയ്യിലിരുന്ന ഫോൺറിങ് ചെയ്തതും സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടവർ സന്തോഷത്തോടെ ഫോൺ ചെവിയോട് ചേർത്തു.
” മോനേ …… നീയെന്താടാ ഇന്നലെ വിളിക്കാതിരുന്നത്.”
“ജോലിത്തിരക്കായിരുന്നു അമ്മേ….”
“ഹാ….. അല്ല അവൻ എവിടെ ?”
” ഇവിടുണ്ട് ….. അല്ല അമ്മേടെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നത്? എന്തേ….. പയ്യായ്ക വല്ലതുംഉണ്ടോ…..?”
“ഹേയ്….. ഒന്നല്ല ചെറിയൊരു നടുവേദന അത്രേ ഉള്ളു.”
“ഉം….. ശെരി അമ്മേ ഞാൻ വൈകിട്ട് വിളിക്കാം ഇന്ന് ലീവല്ലേ അവനേം കൊണ്ട് ഞാനിന്ന് അങ്ങ് വരാം……”
“ഉം……”
കോൾ കട്ട് ചെയ്തവർ ചുമരിൽ തൂക്കിയ തന്റെ മക്കളുടെ ഫോട്ടോയിലേക്ക് നോക്കി. അഞ്ച് വയസ്സിന്റെ വ്യത്യാസമേ രണ്ട് പേരും തമ്മിൽ ഉള്ളു. അത് കൊണ്ടാവാം രണ്ട് പേരും തമ്മിൽ വല്ലാത്ത ഒരു സ്നേഹമാണ്. വിനുവിന് ജോലികിട്ടിയതിന് ശേഷം അനിയന്റെ ഒരു കാര്യത്തിനും അവൻ ഒരു വീഴ്ച്ചയും വരുത്തിയിട്ടില്ല.
പുലർച്ചെ കോളിംങ് ബെൽ കേട്ട് ഡോറ് തുറന്നമായ പുറത്ത് നിൽക്കുന്ന മക്കളേ കണ്ട് സന്തോഷത്തോടെ ഇരുവരേയും ചേർത്തുപിടിച്ചു.
രാവിലെതന്നെ അനിയനൊപ്പം തന്റെ റൂമിലെ ബെഡ്ഡ് പിടിച്ച് വീടിന് വെളിയിൽ കൊണ്ടിട്ട അവിനാഷിനെ കണ്ടതും വേണുവും മായയും സംശയത്തോടെ ഇരുവരേയും നോക്കി. അമ്മയേ ചേർത്ത് പിടിച്ച് കൊണ്ട് ഇരുവരും ആ ബെഡ്ഡിലേക്ക് തീ പകർന്നതും വേണു ഞെട്ടലോടെ മക്കളേ നോക്കി. എന്നാൽ അയാളെ നോക്കാതെ ഇരുവരും വീടിനകത്തേക്ക് കയറി. അല്പം കഴിഞ്ഞതും കുറച്ചു ചേർ വന്ന് ടെറസ്സിൽ താൻ നട്ട്പിടിപ്പിച്ച ചെടികൾ ഒന്നൊഴിയാതെ താഴെ എത്തിക്കുന്നത് കണ്ടവർ കാര്യം മനസ്സിലാവാതെ മക്കളേ നോക്കി.
അവരേ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്ത് രണ്ട് പേരും കൂടെ റൂമിലേക്ക് കയറി. അല്പം കഴിഞ്ഞതും രണ്ട് വലിയ ബാഗുകളും തൂക്കി റൂമിന് വെളിയിലേക്ക് വരുന്നവരേ കണ്ടതും വേണു സംശയത്തോടെ അവരേകടന്ന് മുറിയിലേക്ക് കയറി. അലമാരയിൽ അടുക്കി വച്ചിരുന്ന മായയുടെ വസ്ത്രങ്ങളിൽ ഒരെണ്ണം പോലും അവിടെയില്ലെന്ന് കണ്ടയാൾ ഞെട്ടലോടെ ബെഡ്ഡിലേക്ക് ഇരുന്നു.
“മായേ……നിന്റെ വസ്ത്രങ്ങൾ എവിടെ?”
പിന്നിൽ നിന്ന് പെട്ടന്നുള്ള ചോദ്യം കേട്ട് ഞെട്ടിയ മായയുടെ കയ്യിലിരുന്ന പാത്രം സിങ്കിലേക്ക് തന്നെ വീണു.
“എന്താ ചോദിച്ചത് ?”
“അലമാരയിൽ ഇരുന്ന നിന്റെ വസ്ത്രങ്ങളെല്ലാം എവിടെയെന്ന് .?”
“അത്….. അവിടെ”
” അച്ഛനെന്തിനാ അമ്മേടെ ഡ്രസ്സ് ? ഇന്ന് മുതൽ അച്ഛൻ അതാണോ ധരിക്കുന്നത് ?
” ഹേയ്….. അതിനാവില്ല വല്ലവർക്കുംകൊടുക്കാനാവും….”
പെട്ടന്നുള്ള അവിയുടേയും നിവിയുടേയും വാക്കുകൾ കേട്ടതും വേണു വിളറി വെളുത്ത് മൂവരേയും മാറി മാറി നോക്കി. അവരുടെ വാക്കുകൾ കേട്ടതും ഒന്ന് ഞെട്ടിയെങ്കിലും ദീർഘ ശ്വാസത്തോടെതന്റെ ജോലിയിലേക്ക് തിരിഞ്ഞു.
“ഞങ്ങള് അമ്മേം കൂട്ടി ഇവിടുന്ന് പോകുവാ…. എന്തിന് ഏതിന് എന്നൊന്നും ചോദിക്കണ്ട. അച്ഛന് ഒരു ജോലിക്കാരിയായി ഞങ്ങടെ അമ്മയെ ഇവിടെ നിർത്താൻ ഞങ്ങൾക്ക് താല്പര്യം ഇല്ല….. ഇനിപ്പോ ഞങ്ങള് പറഞ്ഞത് അച്ഛന് മനസ്സിലായില്ലെങ്കിൽ ഒരു കാര്യം കൂടെ പറയാം ഞാനും ഇവനും ഇന്നലെ രാത്രി തന്നെ ഇവിടെ എത്തിയിരുന്നു നിങ്ങൾക്ക് രണ്ട് പേർക്കും സർപ്രൈസ് തരാൻ വന്നതാ പക്ഷേ സർപ്രൈസ് ആയത് ഞങ്ങളാ…. ഇതിൽ കൂടുതൽ എന്തെങ്കിലും അച്ഛന് കേൾക്കണോ…..” പെട്ടന്നുള്ള മകന്റെ വാക്കുകൾ കേട്ടതും അയാൾ ഉമിനീർ ഇറക്കിക്കൊണ്ട് അവരെ തുറിച്ചു നോക്കി.
“മോനേ ഞാൻ…..”
“മതി അച്ഛൻ ഒന്നും പറയണ്ട നിങ്ങള് ചെയ്തത് തെറ്റാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം അത് കൊണ്ട് ഇനിഅത് ന്യായീകരിക്കാൻ നിക്കണ്ട. നിങ്ങൾക്ക് ഇനിയും തട്ടികളിക്കാൻ ഞങ്ങള് ഞങ്ങടെ അമ്മയേ വിട്ട് തരില്ല “
“അത് ഞാൻ…അറിയാതെ….” ആരുടേയും മുഖത്തു നോക്കാൻ കഴിയാതെ തലതാഴ്ത്തിനിൽക്കുന്ന അയാളേ മറികടന്ന് മായയേ ഇരുവശത്ത് നിന്നും ചേർത്ത് പിടിച്ചു കൊണ്ട് തല ഉയർത്തി പിടിച്ചു കൊണ്ട് ഇരുവരും വീടിന് പുറത്തേക്ക് നടന്നു.