എഴുത്ത്:-യാഗ
“അറിഞ്ഞില്ലേ അമ്പല കുളത്തിൽ ഏതോ കുഞ്ഞിന്റെ ശiവംപൊന്തിയെന്ന്
പോലീസ്കാരും നാട്ടുകാരും കൂടിയിട്ടുണ്ട് .”
വടക്കേതിലെ ശാരദേച്ചി താടിക്ക് കൈവച്ചു കൊണ്ട് വേലിക്കൽ നിന്ന് അമ്മയോട് പറയുന്നത് കേട്ടതും ലയഭയതോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി .
” ദൈവമേ……. ആരുടെ കുഞ്ഞാണോആവോ……”.സങ്കടത്തോടെ അവരോട് ചോദിച്ചു കൊണ്ട് ജലജ അമ്പല കുളംനിൽക്കുന്ന ഭാഗത്തേക്ക് നോക്കി.
“ഹാ…കമലേ….. ആരാണെന്ന് വല്ലതും അറിഞ്ഞോ…….”കുളത്തിനരികിൽ നിന്ന് സങ്കടത്തോടെ മടങ്ങിവരുന്ന കൂട്ടുകാരിയെ കണ്ടതും.ജലജ ഉറക്കെ വിളിച്ചു ചോദിച്ചു.
“ഹാ……. അറിഞ്ഞു ചേച്ചീ ….. നമ്മടെ തെങ്ങ് കേറുന്ന ചന്ദ്രനില്ലേ അവന്റെ മോളാ…..”
” ആര്……മേഘമോളോ…….” കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവർ ഞെട്ടലോടെ അവരേ നോക്കി.
“ഹാ…… അവള് തന്നെ പാവം അവനിതെങ്ങനെ സഹിക്കുമോ ആവോ ആണായും പെണ്ണായും ആകെയുള്ള ഒരേഒരു മോളല്ലേ “
“ഭഗവാനേ…… ഞാൻ എന്താ ഈ കേൾക്കുന്നത്. ഇന്നലെ വൈകിട്ട് കൂടെ ലയയേ കാണാൻവന്നകുഞ്ഞാ.”
“ഉം….. ഇന്നലെ ഇവിടുന്ന് വരുന്ന വഴി രാജന്റെ കടയുടെ അടുത്ത് വച്ച് ഞാനും അവളേകണ്ടതാ…..നല്ല സന്തോഷത്തിൽ ആയിരുന്നു കുഞ്. പക്ഷേ……. അത് അണയാൻ പോകുന്ന തീയുടെ ആളികത്തൽ ആവും എന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. ” സങ്കടത്തോടെ പറഞ്ഞു കൊണ്ടവർ ജലജയേയും ശാരദയേയും കടന്ന് മുന്നോട്ട് നടന്നു.. അത് കണ്ടതും ഇരുവരും ഒരു നെടുവീർപ്പോടെ പരസ്പരം നോക്കി.
അവരുടെ വാക്കുകൾ കേട്ടതും തന്റെ ജനാലയിലൂടെ കുളത്തിന് നേരേ നോക്കിക്കൊണ്ട് ലയ പൊട്ടികരഞ്ഞു.
നടന്ന് പോവുകയാണെങ്കിൽ അല്പം ചുറ്റിവളഞ്ഞാലെ അമ്പലകുളത്തിനരികിൽ എത്താൻ സാധിക്കു.
പക്ഷേ…… തന്റെ റൂമിന്റെ ജനാലയിലൂടെ നോക്കിയാൽ അമ്പലക്കുളം വളരെ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം എങ്കിൽ രാത്രി അവിടെ കാവലിരിക്കേണ്ടി വരും എന്ന് താൻ ചുമ്മാതെ പറഞ്ഞ ഒരു വാക്ക് . ഒരു പക്ഷേ അതാവുംആ കുഞ്ഞിന്റെ ജീiവനെടുത്തത്.
“ചേച്ചീ….”
” പറ മേഘ എന്താണ് ചേച്ചിയോട് ഒരു വല്ലാത്ത സ്നേഹം.”
തന്നെ ഉറക്കെ വിളിച്ചു കൊണ്ട് റൂമിലേക്ക് ഓടി വന്ന് വാതിൽക്കൽ തന്നെ നിന്ന് കിതക്കുന്നവളേ കണ്ടതും അലമാരയിൽ അടുക്കി വെക്കാനായ് അമ്മ കൊണ്ട് തന്ന വസ്ത്രങ്ങൾ തിരികെബെഡ്ഡിൽ തന്നെ വച്ച ശേഷമൾ കുസൃതിയോടെയും വാത്സല്യത്തോടെയും മേഘയേ നോക്കി.
വീട്ടിൽ തെങ്ങ് കയറാൻ വരുന്ന ഒരാൾ അത്രമാത്രമായിരുന്നു ആദ്യം അവൾക്ക് ചന്ദ്രൻ . എന്നാൽ അയാൾക്കൊപ്പം മേഘ വീട്ടിലേക്ക് വന്ന് തുടങ്ങിയത് മുതൽ അയാൾ അവൾക്ക് അങ്കിളായി. മേഘ അവൾക്ക് കുഞ്ഞനിയത്തിയും .
ലയയുടെ വീട്ടിൽ നിന്ന് അല്പം അകലെയാണ് മേഘയുടെ വീട്. അമ്മക്കും അഛ്ചനും ഒറ്റമകൾ. നീളൻ മുടിയും നീണ്ട കണ്ണുകളും ആയി ഇരു നിറത്തിലുള്ള ഒരു കൊച്ചു സുന്ദരി. എല്ലാവർക്കുമായ് ചുണ്ടിൽഎപ്പോഴും മങ്ങാത്ത ഒരു പുഞ്ചിരിയുണ്ടാവും. പഠിത്തത്തിൽ നല്ല ശ്രദ്ധയാണവൾക്ക്. നന്നായി പഠിച്ച് ഡോക്ടറാകണം അഛനേയും അമ്മയേയും നന്നായി നോക്കണം എന്നൊക്കെ യാണ് അവളുടെ സ്വപ്നം . ലക്കരികിൽ ഇരുന്ന് സ്കൂളിൽ അന്നന്ന് പഠിപ്പിക്കുന്നതിലെ സംശയങ്ങൾ തീർത്ത് ഹോം വർക്കും ചെയ്ത് തീർത്തതിന്ശേ ഷമാണ് അവൾ വീട്ടിലേക്ക് പോകാറ്. രാത്രി ഏറെ വൈകുന്നത് കൊണ്ട് തന്നെ അങ്കിൾ ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി പോകുന്ന വഴിക്കാണ് അവളേ കൂടെ കൂട്ടാറ്. അവൾക്കായ് വാങ്ങിക്കുന്നത് പോലെ പലഹാരത്തിന്റെ മറ്റൊരു പൊതി തനിക്കായും അദ്ദേഹത്തിന്റെ കയ്യിൽ കാണും.
“നിന്റെ പുസ്തകം എവിടെ?”
“ചേച്ചീ… എപ്പോഴും പഠിച്ചോണ്ട് ഇരിക്കണോ……..” ചിണുങ്ങലോടെ തന്റെ ബെഡ്ഡിൽ കയറി ഇരിക്കുന്നവളേ കണ്ടതും ലയയൊന്ന് പുഞ്ചിരിച്ചു.
“ഹാ…… എന്നാവാ….. നമുക്ക് പറമ്പിലൂടെ ഒന്ന്നടന്നിട്ട് വരാം…..’
“ഹേയ്…… അതിനൊന്നും ഇപ്പോ സമയല്ല. ഞാനിപ്പോ വന്നത് വേറെ ഒരു കാര്യം അറിയാനാ വന്നത്. “
” ഓ ….. ഹോ…..എന്താണാവോ കാര്യം.”
റൂമിന് വെളിയിലേക്ക് നോക്കി ആരും വരുന്നില്ല എന്ന് ഉറപ്പാക്കി കൊണ്ടവൾ കാര്യം അതീവ രഹസ്യമാണ് എന്ന അർത്ഥത്തിൽ ലയയേ നോക്കി തനിക്കരികിലേക്ക് വരാൻ കണ്ണ് കാട്ടി. അവളുടെ കാട്ടി കൂട്ടൽ ലയ കാര്യം എന്താണെന്ന് അറിയാനായി ബെഡ്ഡിൽഅവൾക്കരികിൽ വന്നിരുന്നു.
“എന്താ കാര്യം? എന്താ നിനക്ക് അറിയേണ്ടത്?” തിരികെ ലയയും ഗൗരവത്തോടെ സംസാരിച്ചതും മേഘ സന്തോഷത്തോടെ ലഖക്കരികിലേക്ക് ഒന്നൂടെ ചേർന്നിരുന്നു.
“ചേച്ചീ…… നമ്മുടെ അമ്പല കുളത്തിൽ പുലർച്ചെ ദേവി കുളിക്കാൻ വരാറുണ്ടോ ……”
” ങ്ഹേ…… നിന്നോട് ആരാ ഇത് പറഞ്ഞത് .” ഇന്നലെ വരേയില്ലാതെ പെട്ടന്ന് ഒരു ദിവസം കൊണ്ട് അവളിൽ മുള പൊട്ടിയ സംശയം കേട്ടലയകണ്ണ് മിഴിച്ച് അന്ധാളിപ്പോടെ മേഘയേ തുറിച്ച് നോക്കി.
“അതോ…… എന്റെ ക്ലാസ്സിൽ പഠിക്കുന്ന ജയേഷില്ലേ അവന്റെ മുത്തശ്ശി കണ്ടിട്ടുണ്ടത്രേ…..” ക്ലാസ്സിൽ വച്ച് ജയേഷ് പറഞ്ഞ കാര്യങ്ങൾ വള്ളിപുളി വിടാതെ വളരെ ശ്രദ്ധയോടെ തന്നെ പറഞ്ഞ് കേൾപ്പിക്കുന്നവളേ കണ്ടും ലക്ക് ചിരിപൊട്ടി. മുതിർന്നവർ പറയുന്ന കഥകൾ കുഞ്ഞ് മനസ്സുകളിൽ എത്രത്തോളം ആഴത്തിൽ പതിയും എന്ന് കാർത്തവൾ ഒന്ന് പുഞ്ചിരിച്ചു.
” പറ ചേച്ചീ….. ചേച്ചി കണ്ടിട്ടുണ്ടോ?”
” എന്റെ പൊന്നു പെണ്ണേ……. ഞാനെങ്ങനെ കാണാനാ പുലർച്ചെഞാൻഉറക്കമാവില്ലേ….”
“ശ്ശെ…… എന്നാ പിന്നെ ചേച്ചി ഇന്ന് രാത്രി ഉറങ്ങാതെ ഇരുന്ന് ദേവി വരുന്നുണ്ടോ എന്ന്നോക്കാവോ…..?” ഏറെ പ്രതീക്ഷയോടെ തന്നെ നോക്കി ചോദിക്കുന്നവളേ കണ്ടതും ലയ പൊട്ടിവന്ന ചിരി അവൾ കാണാതെ ചുiണ്ട് കടിച്ചമiർത്തി. ഇനി താൻ ചിരിക്കുന്നതെങ്ങാൻ അവൾകണ്ടാൽ ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് പിണക്കമാവും എന്നവൾക്കറിയാം.
” ഇതൊക്കെ പണ്ട് മുത്തശ്ശിമാർ കുഞ്ഞ് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തിരുന്ന കഥകളാണ്. അതായത് മുത്തശ്ശി കഥകൾ. “
” അപ്പോൾ ഇതൊന്നുംസത്യമല്ലേ…..”
“ആവോ….. അറിയില്ല. പണ്ട് ഒരു വീട്ടിൽ ഒരു പാട് കുട്ടികൾ കാണും. അനുസരണ ക്കേട് കാട്ടുകയുംതiല്ല് കൂടുകയും വഴക്കുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന കുട്ടികളേ പേടിപ്പിച്ച് അനുസരണയോടെ ഇരുത്താനും അവരുടെ ഭാവനാശേഷി കൂട്ടാനും ഒക്കെയാണ് അവർ ഇത്തരം കഥകൾ പറഞ്ഞു കൊടുത്തത്. പണ്ട് അമ്മമ്മ എനിക്കും ഇത്തരം കഥകളൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഞാൻ അതൊന്നും ഇത് വരേ കണ്ടിട്ടില്ല.”
“അപ്പോ ചേച്ചിക്ക് ഇതിലൊന്നുംവിശ്വാസമില്ലേ…….?” ആകാംഷയോടെ തന്നെ നോക്കി ചോദിക്കുന്നവളേ കണ്ടതും ലയ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി.
” അങ്ങനെ കാണാത്ത ഒന്നിനേയും വിശ്വസിക്കില്ല എന്നുളള വാശിയൊന്നും എനിക്കില്ല. ചിലപ്പോൾ അവർ പറയുന്നതിൽ സത്യമുണ്ടാവും. എനിക്ക് അതേ പറ്റി കൂടുതൽ ഒന്നും അറിയില്ല. “
” എന്നാ ചേച്ചി ഇന്ന് രാത്രി നോക്കുവാ….. എന്റെ വീട്ടീന്ന് നോക്കിയാൽ കാണില്ല. അതാ……” വിഷമത്തോടെ തന്നെ നോക്കി ചോദിക്കുന്നവളേ കണ്ടതും ലയ ഒന്ന് പുഞ്ചിരിച്ചു.
“അയ്യോ…..അങ്ങനെ നോക്കാൻ പാടില്ലെന്ന് പണ്ട് അമ്മമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.
അങ്ങനെ എന്തെങ്കിലും മനുഷ്യര് കണ്ടാൽ അവർക്ക് ഭ്രാന്ത് വരുമത്രേ……”
വാത്സല്യ അവളേ ചേർത്ത് പിടിച്ചു കൊണ്ട് ലയ സ്നേഹത്തോടെ അവളുടെ ആവശ്യം തതകളി കളഞ്ഞു.
“അയ്യോ….. ഭ്രാന്ത് വരും എന്നുണ്ടെങ്കിൽ എന്റെ ചേച്ചി അത് നോക്കാൻ പോണ്ടകേട്ടോ…..” ഭയത്തോടെ അവളുടെ നെഞ്ചിൽ ചേർന്നിരുന്നു കൊണ്ട് മേഘ പറഞ്ഞു.
കണ്ണുകൾ മുറുക്കെ അടച്ച് കാൽമുട്ടിൽ മുഖം പൂഴ്ത്തി പൊട്ടികരയുന്ന ലയയേ കണ്ടതും ജലജ ഓടി വന്നവളേ ചേർത്ത് പിടിച്ചു.
“അമ്മേ….. അവള് ….. അവളിന്നലെ കുളത്തിനെ പറ്റി എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചതാ . രാത്രി തനിച്ചവൾ അങ്ങോട്ട് പോകും എന്ന് സ്വപനത്തിൽ പോലും ഞാൻ കരുതിയില്ല. അങ്ങനെ ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാനത് അപ്പഴേ തടഞ്ഞേനെ” ഏങ്ങലടിച്ചുകൊണ്ട് പറയുന്നവളേ എങ്ങനെ ആശ്വസിപിക്കണം എന്നറിയാതെ അവർ കണ്ണീരോടെ നെടുവീർപ്പിട്ടു.
“നമുക്ക് എന്ത്ച്ചെയ്യാൻ കഴിയും ആ കുത്തിന്റെ വിധി . അതിന് അത്രആയുസ്സേ ദൈവം കൊടുത്തുള്ളൂ അങ്ങനെ സമാധാനിക്കാം. അല്ലെങ്കിലും ഈ വർഷത്തെ ഉത്സവത്തിന് മുന്നേ കുളത്തിൽ ഒരു മരണം നടക്കും എന്ന് പ്രശ്നംവച്ചപ്പോൾ തെളിഞ്ഞതല്ലേ….. അത് നമ്മുടെ മോളായിരിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.” നിറഞ്ഞ കണ്ണുകൾ ഇറുകെ അടച്ച് ലയയേ കെട്ടിപിടിച്ചുകൊണ്ടവർ പൊട്ടി കരഞ്ഞു.മേഘയേ സ്ട്രെച്ചറിൽ കിടത്തി കൊണ്ട് പോകുന്നത് കണ്ട ലയ ജനലഴികളിൽമുഖം ചേർത്ത് പൊട്ടി കരഞ്ഞു. കാൽ തെന്നികുളത്തിൽ വീണാണ് അവളുടെ മരണം എന്ന് ഡോക്ടർമാരും പോലീസ് കാരും വിധിയെഴുതി.
പതിയെ പതിയെ ജനങ്ങളും മേഘയേ മറന്നു.എന്നാൽ വർഷങ്ങൾക്ക് ഇപ്പുറവും ആ രാത്രി മേഘക്ക് എന്ത് സമ്പവിച്ചു എന്ന് മാത്രം ചിന്തിച്ചു കൊണ്ട് കാലിൽ ചങ്ങലയുമായ് അവൾ മാത്രം ജനലഴികളിലൂടെ ആ കുളത്തിലേക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു.