മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അവർ നേരെ എയർപോർട്ടിൽ നിന്നും ലേക് ഷോർ ഹോസ്പിറ്റലിലേയ്ക്ക് ആണ് പോയത്…
ICU വിന് അരികിലേയ്ക്ക് നടക്കുമ്പോ ഒരു തളർച്ച അവളെ പിടി കൂടിയിരുന്നു
ICU വിനു വെളിയിൽ കസേരയിൽ ചാരിയിരിക്കുന്ന രാമ നാഥനെ കണ്ടതും അവൾ അയാൾക്ക് അരികിലേയ്ക്ക് ഓടി എത്തി
ചെറിയച്ഛാ…
മോളെ…
ചെറിയച്ഛ ചെറിയമ്മ അവൾ ICU വിനു നേരെ തിരിഞ്ഞു…എനിക്ക് ഒന്ന് കാണാൻ പറ്റുവോ
ഇല്ല മോളെ ആരേയും കേറ്റില്ല…മോള് ഇങ്ങനെ കരയാതെ അവൾക്ക് ഒന്നും വരില്ല
ഡോക്ടർ…എന്താ പറഞ്ഞേ
ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല…ബോധം തെളിഞ്ഞാലേ എന്തേലും പറയാൻ പറ്റു എന്നാ പറഞ്ഞേ
എന്താ ചെറിയച്ഛ സംഭവിച്ചത്…അറിയില്ല മോളെ…ഞാനും ആകാശും മുകളിൽ ഓഫീസിൽ റൂമിൽ സംസാരിച്ചു കൊണ്ട് ഇരിക്കുവാരുന്നു കൃഷ്ണേട്ടന്റെ ബഹളം കേട്ട് വന്നു നോക്കുമ്പോ സെറ്റപ്പിന്ന് താഴെ വീണു കിടക്കുന്ന സീമയെ ആണ് കണ്ടത്
അപ്പോഴാണ് അവർക്ക് അരികിൽ നില്ക്കുന്ന കാശിയെ ആയാൾ ശ്രദ്ധിച്ചത്….ഇവൻ…ഇവൻ എന്താ ഇവിടെ
അത് ചെറിയച്ഛാ..കാശി അവൾ എന്തോ പറയാൻ തുടങ്ങിയതും ICU വിന്റെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു
വൈഗയും രാമനാഥനും ഡോക്ട്ടർക്ക് അരികിൽ എത്തി…വൈഗ പ്രതീക്ഷയോടെ ഡോക്ട്ടറെ നോക്കി
ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല..എങ്കിലും ഇനി അപകടം ഒന്നുമില്ല….കോൺഷ്യസ് ആയാലെ കൂടുൽ എന്തെങ്കിലും പറയാൻ പറ്റു…..Hope for the Best
അവരോടു സംസാരിച്ചു കൊണ്ടു തിരിഞ്ഞപ്പോഴാണ് കുറച്ച് അപ്പുറത്ത് ഫോണിൽ സംസാരിച്ചു കൊണ്ടു ഇരിക്കുന്ന കാശിയെ കണ്ടത്
കാശി…
ഫോൺ കട്ട് ചെയ്യ്തു കാശി തിരിഞ്ഞു നോക്കി
ഗൗതം….കാശിയുടെ ചുണ്ടകൾ മന്ത്രിച്ചു അവന്റെ
Daaa…ഗൗതം നീ ഇവിടെ ആണോ work ചെയ്യുന്നേ
അതേടാ….എത്ര വർഷമായ് കണ്ടിട്ട് ഒരറിവും ഇല്ലാരുന്നല്ലോ…അല്ല നീ എന്താ ഇവിടെ
കാശി കുറച്ചു അപ്പുറം നില്ക്കുന്ന വൈഗയെ നോക്കി
നിന്റെ വേണ്ടപ്പെട്ടവർ ആരേലും ആണോ അവർ…??
Mmmm….കാശി ഒന്ന് മൂളി
നീ…വാ നമ്മുക്ക് ക്യാബിനിൽ ഇരിക്കാം
അവരെ തന്നെ നോക്കി നില്ക്കുന്ന വൈഗയെ നോക്കി ഒന്നുമില്ലന്നു കണ്ണു അടച്ചു കാണിച്ചു കാശി ഗൗതത്തിന്റെ കൂടെ നടന്നു
അവർ പോകുന്നതും നോക്കി അവൾ നിന്നു വീണ്ടും അവളുടെ മിഴികൾ ICU വിലേയ്ക്ക് നീണ്ടു
മോള് ഇങ്ങനെ ഇരിക്കണ്ട നല്ല ക്ഷീണം കാണും ഇവിടെ റൂം ഉണ്ട് റൂമിലോട്ട് ചെല്ലു പോയി റെസ്റ്റ് എടുക്ക് ഞാൻ ഇവിടെ ഉണ്ടല്ലോ മോള് പോയി ഒന്ന് ഫ്രഷ് ആവു
വേണ്ടാ ചെറിയച്ഛാ…ഞാൻ ഇവിടെ ഇരുന്നോളാം എനിക്ക് എങ്ങോട്ടും പോവേണ്ട
എന്താ മോളെ നീ ഇങ്ങനെ വിഷമിച്ച് ഇരുന്നാൽ എങ്ങനെ ആണ്…ഇവിടെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ കേറി കാണുനും കഴിയില്ല….പിന്നെ ഞാൻ ഇവിടെ നില്കുവല്ലേ സീമിയ്ക്ക് ബോധം വീഴുമ്പോൾ കേറി കാണല്ലോ…ഞാൻ മോളെ വന്ന് വിളിക്കാം മോള് ഇപ്പൊ റൂമിലോട്ട് പൊക്കോ 204 ആണ് റൂം.
ചെല്ലു….മോളെ
ഒന്നൂടെ ICU വിന്റെ നേരെ മിഴികൾ പായിച്ചു മനസില്ല മനസ്സോടെ അവൾ റൂമിലേയ്ക്ക് നടന്നു
ആകെ വല്ലാത്ത അവസ്ഥയിൽ ആയിന്നു വൈഗ… റൂമിൽ എത്തിയതും വൈഗയ്യുടെ ഫോൺ ബെല്ല് അടിച്ചു അവൾ ഫോൺ എടുത്തതു നോക്കി നന്ദുവിന്റെ call ആയിരുന്നു അത്
Hello……..നന്ദു
ചെറിയമ്മയ്ക്ക് എങ്ങനെ ഉണ്ട് വൈഗ….ഫോൺ എടുത്തതും നന്ദു ചോദിച്ചു
I C U വിൽ ആണ് ഇതുവരെ ബോധം വീണിട്ടില്ല…കണ്ണീരിനൊപ്പം അവൾ പതിയെ പറഞ്ഞു നിർത്തി
നീ കരായാതെ…ചെറിയമ്മയ്ക്ക് ഒന്നും വരില്ല ധൈര്യമായിരിക്ക്…..ദാ ഞാൻ മീനുന് കൊടുക്കാം
Hello… വൈഗ
മീനു…
നീ സങ്കടപ്പെടാതെയിരിക്കണം ചെറിയമ്മയ്ക്ക് ഒന്നും വരില്ല ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്..പിന്നെ കാശി സാർ എവിടെ അവിടെ ഉണ്ടോ അതോ പോയോ
ഇവിടെ ഉണ്ട് കാശിടെ ഫ്രണ്ട് ആണ് ചെറിയമ്മേ നോക്കുന്ന ഡോക്ടർ…അവൻ പുള്ളിടെ കൂടെ സംസാരിക്കാൻ പോയി
ശരി…ഞങ്ങൾ കുറച്ചു കഴിഞ്ഞു വിളിക്കാം വയ്ക്കുവാ
ശരി……
ഫോൺ വച്ചതും വൈഗയുടെ ചിന്ത ചെറിയമ്മയെ കുറിച്ചു തന്നെയായിരുന്നു….ഇന്നുവരെ സ്വന്തം മകളെ പോലെ തന്നെ സ്നേഹിച്ചു വളർത്തിയ ചെറിയമ്മ ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാൻ കഴിയാത്ത ആ പാവത്തിന് എന്തിനാ ഈശ്വര ഇങ്ങനെ ഒരു വിധി നല്കിയത്…എപ്പോഴും ചിരിച്ച മുഖത്തോടെ നില്ക്കുന്ന സീമയെ ഓർത്തപ്പോ വൈഗയുടെ കൺ കോണിൽ നനവ് പടർന്നു…തന്റെ സങ്കടങ്ങിളിൽ തന്നെക്കാൾ കൂടുതൽ വേദനിച്ചത് ആ പാവമാണ്…എന്നും എന്റെ എന്റെ സന്തോഷം മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ
ആ പാവം….ഓരോന്നും ഓർക്കെ അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു
ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ചിന്തകിളിൽ നിന്നും ഉണർന്നു ഫോൺ ചെവിയോട് ചേർത്തു
ആമി…നീ എവിടാ
ഇവിടെ റൂമിൽ ഉണ്ട് 204
ശരി….ഞാൻ അങ്ങോട്ട് വരാം
ഫോൺ കട്ടായതും……ജനാലയിലൂടെ പുറത്തേയ്ക്ക് മിഴി നട്ട് അവൾ നിന്നു
അല്പം കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി
കൈയിൽ ഒരു പൊതിയുമായി കാശി അകത്തേയ്ക്ക് വന്നു കൈയിലിരുന്ന പൊതി അവൻ ടേബിളിൽ വച്ച് അവൾക്കരികിൽ എത്തി
ആമി…അവൻ വിളിച്ചതും അവൾ മെല്ലെ മിഴികൾ ഉയർത്തി അവനെ നോക്കി
നീ ഇങ്ങനെ വിഷമിച്ച് നില്ക്കാതെ ചെറിയമ്മയ്ക്ക് ഒന്നുമില്ല…നീ ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ വന്ന് ആ food കഴിക്ക്
എനിക്ക് ഇപ്പൊ ഒന്നും വേണ്ട വിശക്കുന്നില്ല
വെറുതെ വാശി പിടിക്കല്ലേ ആമി വന്ന് കഴിക്ക് ഇല്ലേ നാളെ തന്നെ നിന്നെയും ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും ഇത്ര നേരമായി പച്ചവെള്ളം പോലും കുടിച്ചിട്ടില്ല
കാശി plzz എനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല
പറ്റില്ല ആമി കുറച്ച് എന്തെങ്കിലും കഴിച്ചേ പറ്റു അവളെ തനിയ്ക്ക് നേരെ തിരിച്ചു നിർത്തി കൊണ്ടു കാശി പറഞ്ഞു
അവളെ പിടിച്ചു കസേരയിൽ ഇരുത്തി അവൻ ഫുഡ് എടുത്ത് കൊടുത്തു……………അവളെ ഒന്ന് നോക്കി കഴിക്കാൻ കണ്ണ് കൊണ്ടു കാണിച്ചു
നീ….കഴിച്ചോ…???
ഞാൻ കഴിച്ചു….ഇതിപ്പോ നീ കഴിക്ക് അവളെ നോക്കി ചരിച്ചു കൊണ്ട് കാശി പറഞ്ഞു
അവനെ ഒന്ന് നോക്കി അവൾ Food കഴിക്കാൻ തുടങ്ങി
ആമി ഞാൻ ഇറങ്ങുവാ.. Food കഴിച്ചു വന്ന അവളെ നോക്കി കാശി പറഞ്ഞു
Mmmm…….
എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി….ഞാൻ വീട്ടലോട്ട് ആണ് പോവുന്നത്…നാളെ വരാം
എന്നാ തിരിച്ചു പോവുന്നെ
എന്തായാലും ഉടനെ ഇല്ല…ശരി ഞാൻ ഇറങ്ങുവാ
അവൾ മെല്ലെ തലയാട്ടി…കാശി പുറത്തേയ്ക്ക് പോയി
അവൻ പോവുന്നതും നോക്കി അവൾ നിന്നു…അവൻ അകന്നു പോവുമ്പോ എന്തോ പെട്ടന്ന് ഒറ്റപ്പെട്ടപോലെ തോന്നൽ അവളിൽ നിറഞ്ഞു
പിറ്റേന്ന്…ഗൗതത്തെ ക്യാബിനിൽ ചെറിയസിച്ചനോടൊപ്പം ഇരിക്കുമ്പോഴും..പറയാൻ പോവുന്നത് നല്ലത് മാത്രം ആവണേ എന്ന പ്രാർത്ഥന അവളിൽ നിറഞ്ഞു നിന്നു…പ്രതീക്ഷയോട് ഗൗതത്തിന്റെ വാക്കുകൾക്കായ് കാതോർത്തു
ഇടയ്ക്ക് ആൾ ഒന്ന് കോൺഷ്യസ് ആയിരുന്നു..വീഴ്ച്ചയിൽ തലയ്ക്ക് പിന്നിൽ കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്…പിന്നെ എന്താന്ന് വച്ചാൽ സംസാരിക്കുവാൻ പറ്റില്ല അതുപോലെ കൈടെയും കാലിന്റെയും ചലനശേഷി നഷ്ട്ടപ്പെട്ടു….ഗൗതം പറഞ്ഞു നിർത്തിയതും…വൈഗയ്ക്ക് ഒരു നിമിഷം ഹൃദയം നിന്നു പോയ പോലെ തോന്നി…അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
ഡോക്ടർ അപ്പൊ ഇനി….ചെറിയമ്മ
സീ മിസ്സ് വൈഗ…ഞാൻ പറഞ്ഞല്ലോ നല്ല ഗുരുതരമായ വീഴ്ച ആയിരുന്നു…പിന്നെ കൂടുതൽ ട്രീറ്റ്മെന്റും ഫിസിയോതറാപ്പിയുമൊക്കെ കൊണ്ടു ചിലപ്പോ മാറ്റം വരാം എങ്കിലും 100% ഒരു ചാൻസ് പറയാൻ പറ്റില്ല ഇപ്പൊ ഉള്ള കണ്ടിഷനിൽ നിന്നും ബെറ്റർ ആവും അതെ ഇപ്പൊ ഉറപ്പ് പറായൻ കഴിയു
വൈഗയുടെ കൈകൾ രാമനാഥന്റെ കൈകളിൽ മുറുകി…തകർന്ന മനസ്സുമായി പരസ്പരം ആശ്വസിപ്പിക്കാൻ ആവാതെ അവർ ഇരുന്നു
നിങ്ങൾക്ക് ഇപ്പോ വേണേ കേറി കണ്ടോളു…പിന്നെ ആള് സെഡേഷനിൽ ആണ്…ചെന്ന് കണ്ടോളൂ
ഗൗതത്തിന്റെ ക്യാബിനിൽ നിന്നും I C U വിനു നേർക്ക് നടക്കുമ്പോഴും അവളുടെ മിഴികൾ പെയ്യ്തു കൊണ്ടിരുന്നു
അകത്തേയ്ക്ക് കയറി സീമയ്ക്ക് അരികലേയ്ക്ക് നടക്കുമ്പോ അവളുടെ കാലുകൾ ഇടറി… പതിയെ അവരോടു കൈകളിൽ പിടിച്ചു നെഞ്ചോടു ചേർക്കുമ്പോൾ അവളുടെ ഹൃദയം നുറുങ്ങി…അവിടെ നില്ക്കാൻ ആവാതെ നിറമിഴികളോടെ അവൾ പുറത്തേയ്ക്ക് ഇറങ്ങിയതും അവിടെ നില്ക്കുന്ന കാശിയെ കണ്ടതും അവനരികിൽ ഓടി എത്തി ആ നെഞ്ചോട് ചേർന്ന് നിന്നവൾ വിങ്ങി കരഞ്ഞു…
തുടരും…