അർദ്ധ നiഗ്നയായ് അരികിൽ കിടക്കുന്ന ചാരുവിനെ കണ്ടതും അമല ഞെട്ടലോടെ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചുറ്റും നോക്കി.താൻ തന്റെ റൂമിൽ തന്നെ……

എഴുത്ത്:-ആദി വിച്ചു

അർദ്ധ നiഗ്നയായ് അരികിൽ കിടക്കുന്ന ചാരുവിനെ കണ്ടതും അമല ഞെട്ടലോടെ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചുറ്റും നോക്കി.
താൻ തന്റെ റൂമിൽ തന്നെ ആണെന്ന് കണ്ടവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു കൊണ്ട് ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു. കഴിഞ്ഞ ദിവസം ഓഫീസിലെ പാർട്ടി കഴിഞ്ഞ് വരുമ്പോൾ തനിക്ക് നേരെനിൽക്കാൻ പോലുമുള്ള ശേഷിഉണ്ടായിരുന്നില്ല എന്നവൾ ഓർത്തു.

തല നന്നായി വേദനിക്കുന്നത് പോലെ തോന്നിയതുംനെറ്റിയുടെ ഇരുവശവും വിരലുകൾ കൊണ്ട് അമർത്തിപിടിച്ചു കൊണ്ട്അല്പസമയം കണ്ണടച്ചിരുന്നതും അല്പം ആശ്വാസം തോന്നിയവൾ അരികിൽ കിടന്ന ചാരുവിനെ തട്ടി വിളിച്ചു.

“ഡീ….. ചാരൂ എഴുന്നേറ്റേ സമയം ഏഴ് കഴിഞ്ഞു നീയിന്ന്ഓഫീസിലേക്കില്ലേ….”

“ഇല്ലാ………” ഉറക്ക ചടവോടെ പറഞ്ഞുകൊണ്ട്തിരിഞ്ഞു കിടക്കുന്നവളേ കണ്ടതും അമല ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ്  കട്ടിലിലേക്ക് സൂക്ഷിച്ച് നോക്കി. അല്പം കഴിഞ്ഞിട്ടുംഅമലയുടെ ശബ്ദം കേൾക്കാതെ വന്നതും ചാരു പതിയെ കണ്ണകൾ തുറന്ന് ചുറ്റും നോക്കി.

അമലയുടെ നോട്ടം കണ്ടതും കാര്യം മനസ്സിലായവൾ നാണത്തോടെ  ചുiണ്ട് കiടിച്ചു.

അത് കൂടെ കണ്ടതും ഇപ്പോ കരയും എന്ന നിലയിൽ നിൽക്കുന്ന അമലയെ ചേർത്തു  പിടിച്ചു കൊണ്ട് ചാരു ഒന്ന് പുഞ്ചിരിച്ചു.

“അയ്യോ…..എന്റെ പൊന്നു പെണ്ണേ ഇങ്ങനെ മുഖം വീർപ്പിക്കല്ലേ….. നിന്നെ ഇങ്ങനെകാണുമ്പോൾ ഒരു പെണ്ണായ എനിക്ക് തന്നെ നിന്നെ കiടിച്ച് തിന്നാൻ തോന്നും അത്ര ക്യൂട്ടാ നിന്നെ കാണാൻ .”

അത് കൂടെ കേട്ടതും കണ്ണ്നിറച്ചു കൊണ്ട് വിതുമ്പുന്ന ചുiണ്ടുകൾ കiടിച്ചു പിടിച്ചു കൊണ്ടവൾ ദയനീയമായ് അമലയെ നോക്കി. ആ….നോട്ടം കണ്ടതുംത തന്നിൽനിന്ന് തെന്നിമാറിയ പുതപ്പ് നേരെയിട്ടു കൊണ്ട് അമല പുഞ്ചിരിയോടെ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു. അപ്പോഴും തനിക്കരികിൽ കണ്ണ് നിറച്ച് നിൽക്കുന്ന ചാരുവിനെ തനിക്കരിക്കിൽ പിടിച്ചിരുത്തിക്കൊണ്ട് വാത്സല്ല്യത്തോടെ അവളുടെ മുടിയിൽ പതിയെ തലോടി.

“എന്റെ പൊന്നു പെണ്ണേ……നിന്നെ ഞാനൊന്നും ചെയ്തില്ല…… ഇന്നലെ പാർട്ടി കഴിഞ്ഞ് വന്നപ്പോ നിനക്ക് ബോധം ഉണ്ടായിരുന്നില്ല. പിന്നെ നിന്റെ ദേഹം നനച്ച് തുiടച്ച് നിന്റെ ഡ്രiസ്സും ഒന്ന് മാറ്റി അത്രയേ ഞാൻ ചെയിതുള്ളു. അല്ലെങ്കിലും ഒരു പെണ്ണായ ഞാൻ നിന്നെ എന്ത്കാണിക്കാനാ…..”

ചാരുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ടവൾ പൊട്ടിച്ചിരി യോടെയവളേ കളിയാക്കി.

” അപ്പോ നിന്റെ ഡ്രiസ്സ്……” ജാള്യതയോടെ മടിച്ച് മടിച്ച് തന്നെ നോക്കി ചോദിക്കുന്നവളേ കണ്ടതും അമല തലക്ക് കൈ കൊടുത്തു കൊണ്ടവളേനോക്കി.

” പാതിരാത്രിഎനിക്ക് ചൂട് സഹിക്കാൻ വയ്യാതെ വന്നപ്പോൾ എന്റെ ഡ്രiസ്സൊന്ന്ഊiരി മാറ്റിയതാ . എന്നാലും എന്റെ പെണ്ണേ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെയാ നിന്റെ യീ കുഞ്ഞി തലയിലൂടെ ഓടി മറഞ്ഞത്”
എന്ന് ചോദിച്ചു കൊണ്ടവൾ പുതപ്പ് നേരെ ഇട്ടുകൊണ്ട് കമഴ്ന്ന് കിടന്നു.
അമലയുടെ വാക്കുകൾ കേട്ടതും ശ്വാസം നേരെ വീണത് പോലെ അവൾ ദീർഘമായൊന്നു നിശ്വസിച്ചു.

“ഡീ….. നീയിന്ന് വൈകിട്ട് പെട്ടന്ന് വരാൻ നോക്കാമോ……”

“ഉം…..എന്തേ ?” ചാരു നൽകിയ ജാം പുരട്ടിയ ബ്രഡ്ഡ് വായിലേക്ക് വച്ചു കൊണ്ട് അമല സംശയത്തോടെയവളേ നോക്കി.

“ഹേയ്….. ഒന്നുല്ല ഫ്രിഡ്‌ജ് മൊത്തം കാലിയാ . നീയുംകൂടെ ഉണ്ടായിരുന്നെങ്കിൽ ഒന്നിച്ച്പോയിവാങ്ങിക്കാമല്ലോ….. തനിയെ പോയി വാങ്ങാൻ ബയങ്കര മടി അത്കൊണ്ടാ…..”

ദയനീയമായി തന്നെ നോക്കി ചോദിക്കുന്നവളേ കണ്ടതും അമലയൊന്ന് പുഞ്ചിരിച്ചു.

“ഉം….. മടിയാണല്ലേ…… അല്ലാതെ തനിയെ പോകാൻ പേടിയുണ്ടായിട്ടല്ല.”
തന്നെ കളിയാക്കുന്നവളേ കണ്ടതും ചാരു ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു.

“ഹാ…..ഇനിയിപ്പോ പിണങ്ങാൻ നിക്കണ്ട വൈകിട്ട് നാല് കഴിഞ്ഞിട്ട് നീ ടൗണിലേക്ക് വാ….. ഞാൻ അരമണിക്കൂർ നേരത്തേ ഓഫീസിന്ന് ഇറങ്ങാം. “

ഷൂലെയ്സ് കെട്ടിക്കൊണ്ട് പറയുന്നവളെ കണ്ടതും ചാരു ആശ്വാസത്തോടെയവളേ നോക്കി.

ചാരുവിന് തനിയെ പർച്ചേർസ് ചെയ്യാൻ പോവുക എന്ന് പറഞ്ഞാൽ ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തിന് ഒരു പൊട്ട് വാങ്ങിക്കാൻ ആണെങ്കിൽ പോലും ആള് തനിച്ച് പോകില്ല. എന്താഡി നിറക്ക് തന്നെ പോയാൽ എന്ന് ചോദിച്ചാൽ ആളുടെഒരുചമ്മിയനിൽപ്പുണ്ട് അത് കാണാൻ അമലക്ക് ഒരുപാട് ഇടമാണ്. മുൻപൊക്കെ കരുതിയിരുന്നു മടികാരണമാണ് അവൾ തനിയെ പോകാത്തത് എന്ന് .

പക്ഷേ…… ദിവസങ്ങൾ പോകെ മനസ്സിലായി ആൾക്ക് ഒരാൾ കൂടെയില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന്.

കുഞ്ഞുനാൾ മുതൽ അമ്മയും അഛനും എന്തിനും ഏതിനും അവൾക്കൊപ്പം ഉണ്ടാകുമായിരുന്നു.

സ്കൂളിൽ കൊണ്ട് വിടാനും കോളേജിൽ കൊണ്ട് വിടാനും അവൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കാനും ഒക്കെ .

പക്ഷേ….ഇപ്പോൾ

ശരിയാണ് പെൺകുട്ടികളെ സൂക്ഷിക്കണം അഛനമ്മമാരുടെ ഒരു നോട്ടം എപ്പഴും അവരിൽ വേണം.

പക്ഷേ ഒരു പ്രായം കഴിഞ്ഞാൽ അവരെ സ്വയം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കണം.?അതാണ് അവരുടെ വരും ഭാവിക്കും ആത്മവിശ്വാസത്തിനും ഒക്കെ നല്ലത്എ ന്ന് ഓർത്തു കൊണ്ട് അമല ചാരുവിനെ നോക്കി.

 കയ്യിലെ കോഫി മഗ്ഗിലേക്ക് നോക്കിഎന്തോ പിറുപിറുത്തുകൊണ്ട്  നിൽക്കുന്ന ചാരുവിനെ കണ്ടതും അ അവളോട് യാത്ര പറഞ്ഞു കൊണ്ടൾ ധൃതിയിൽ റൂമിന് വെളിയിലേക്കിറങ്ങി.

വൈകിട്ട് പതിവായി പോകുന്ന സൂപ്പർ മാർക്കറ്റിന് മുന്നിൽ തനിക്കായി കാത്തിരിക്കുന്ന ചാരുവിനെ കണ്ടതും അവൾ സ്കൂട്ടി അവൾക്കരികിൽ കൊണ്ട് നിർത്തി. തന്നെ കണ്ടതും പ്രാണൻ തിരിച്ച് കിട്ടിയപോലെ നിൽക്കുന്നവളേ കണ്ട അമല പുഞ്ചിരിയോടെയവളേ ചേർത്ത് പിടിച്ചു.

” ഒത്തിരി നേരായോ നീ വന്നിട്ട്”

“ഉം….ഹും…. പത്ത് മിനിട്ട് ആയതേയുള്ളു”

” എന്നാ പിന്നെ നിനക്ക് അകത്ത് കേറി സാധനങ്ങൾ എടുത്തൂടായിരുന്നോ?”

“അത് …..അത് പിന്നെ നീ കൂടെ വന്നിട്ട്”

“ഉം….. ശരി.

ലിസ്റ്റ് എവിടെ ?” തന്റെ ബാഗിൽ നിന്ന് സാധനങ്ങളുടെ നീണ്ടൊരുലിസ്റ്റ് എടുത്ത് അമലക്ക് നൽകിയ ശേഷമവൾ അവിടെ ഉണ്ടായിരുന്ന ട്രോളിയുമായ് അവൾക്ക് പിറകെ മുന്നോട്ട് നടന്നു. ഓരോ സാധനങ്ങളും സൂഷ്മമായ് നോക്കി എടുത്ത് വയ്ക്കുന്നവളേ കണ്ടതും അമലയൊന്ന് പുഞ്ചിരിച്ചു.

” സാധനങ്ങൾ ഒക്കെ നീ തന്നെ എടുക്കുമായിരുന്നെങ്കിൽ പിന്നെ ഞാൻ എന്തിന് വന്നതാ പെണ്ണേ. നിനക്ക്തന്നെ വന്നാ പോരായിരുന്നോ…..” അതിന് മറുപടി പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് കൊണ്ടവൾ ബാക്കി സാധനങ്ങൾ എടുത്ത് വച്ചു.

“ചാരൂ……എന്താ പെണ്ണേ നീയിങ്ങനെ. Oറ്റക്ക് പുറത്തിറങ്ങാൻ നീ എന്തിനാ പേടിക്കുന്നത്. ആരെയാ നീ പേടിക്കുന്നത്.?” ഒരുപാട് സന്തോഷത്തിൽ നിൽക്കുമ്പോൾ പോലും അവളുടെ കണ്ണിൽ മായാതെ കാണാറുള്ള ഭയം എന്താണെന്നറിയാനായി ഒരു പാട് വട്ടം താനവളോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട് എന്നാൽ അപ്പോഴൊന്നും തനിക്ക് മറുപടി ലഭിച്ചിട്ടില്ല. ഇപ്പോഴും മറുപടി ഉണ്ടാവില്ലെന്നറിയാം എങ്കിലും കൂട്ടുകാരി എന്നതിലുപരിയായി അനിയത്തിയായും മകളായും ഒക്കെകൊണ്ട് നടക്കുന്നവളിലെ ഭയം എന്താണെന്നറിയാൻ അവൾവീണ്ടും ഒന്നുകൂടെ ശ്രമിച്ചു.

കയ്യിലിരുന്ന പാൽ പാക്കറ്റ് മറ്റ് സാധനങ്ങൾക്കൊപ്പം വച്ച് കൊണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.

” അമ്മൂ….. മാതാപിതാക്കൾ ചിന്തിക്കുന്നത് തന്റെ ചിറകിനടിയിൽ പൊതിഞ്ഞ് പിടിച്ചാൽതന്റെ മകൾ സുരക്ഷിതയാണെന്നാണ്. പക്ഷേ…… അങ്ങനെ സംരക്ഷിക്കുമ്പോൾ അവർക്ക് നഷ്ടപെടുന്നത് തെറ്റും ശരിയും സ്വയം തിരിച്ചറിയാനുള്ള കഴിവാണ്. തനിക്ക് നേരെ ഒരാൾ കൈ നീട്ടിയാൽ അത് തട്ടിമാറ്റാനോ അതിനെതിരെ പ്രതികരിക്കാനോ കഴിയാതെ അവർ ആവിടെതളർന്ന്നിന്ന് സഹായത്തിനായി മാതാപിതാക്കളെ വിളിച് ഉറക്കെ വാവിട്ട് കരയും. ഒരു പക്ഷേ ആ സമയം സഹായത്തിന് ആരും തന്നെ അവൾക്കരികിൽ ഉണ്ടാവില്ല. പിന്നേ എന്താണ് അവിടെ ഉണ്ടാവുന്നത് എന്ന് ഞാൻ പറയേണ്ടല്ലോ…. തനിക്ക് എന്താണ് സംഭവിച്ചതെന്ന് മറ്റൊരാളോട് പറയാൻ കഴിയാതെ പിന്നീടവർ രാവെന്നോ പകലെന്നോ ഇല്ലാതെമരിച്ചു ജീവിക്കേണ്ടിവരും. ജീവിതകാലം മുഴുവൻ അവർ മറ്റൊരാൾക്ക് കീഴിൽ അവരുടെ തണലിൽ ജീവിക്കേണ്ടി വരും.” നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടവൾ തളർച്ചയോടെ നിലത്തേക്കിരുന്നു. അവൾ പറഞ്ഞതിന്റെ പൊരുൾ തിരിച്ചറിഞ്ഞ അമലപതർച്ചയോടെ അവളെ നോക്കി. അവളുടെ അവസ്ഥ കണ്ടതും പെട്ടന്ന് തന്നെ അടുത്തുണ്ടായിരുന്ന ഫ്രീസറിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം എടുത്ത് അവൾക്ക് നേരെ നീട്ടി. ആർത്തിയോടെ അത് മുഴുവൻ കുടിച്ചവൾ ദീർഘമായൊന്നു നിശ്വസിച്ചു.

“പെൺകുട്ടികളെ താത്കാലികമായല്ല എന്നന്നേക്കുമായിവേണം സുരക്ഷിതർ ആക്കാൻ അതിന് അവർക്ക് നല്ല വിദ്യാഭ്യാസം മാത്രം നൽകിയാൽ പോര കൂട്ട് കൂടാനും തനിയെ നടക്കാനും യാത്രചെയ്യാനും എല്ലാമുള്ള അവസരവും കൂട്ടത്തിൽ സ്വയരക്ഷക്ക് കളരിയോ കരാട്ടയോ ബോക്സിങ്ങോ അങ്ങനെ എന്തെങ്കിലും കൂടെ അവരെ പഠിപ്പിക്കണം. അല്ലാതെ പേനയും പെൻസിലും ചിലങ്കയും മൈക്കും പെയിന്റും മാത്രം നൽകി അവരെ ഒതുക്കി നിർത്തരുത്.
അവളൊരു പെൺകുട്ടിയാണ് ഇതൊക്കെ പഠിപ്പിച്ചാൽ അവൾ താന്തോന്നി യാകും എന്ന് പറയുന്നവരോട് പോകാൻ പറ. ശരിയാണ് അവളൊരു പെണ്ണാണ് സ്വയം സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആയുസ്സ് എത്തുന്നതിനു മുന്നേജീവൻഒടുക്കേണ്ടി വരും. സ്വയം സംരക്ഷിക്കുന്നതിന്റെ പേരിൽ പ്രതികരിക്കുന്നതിന്റെ പേരിൽ അവർ താന്തോന്നികൾ ആവുന്നെങ്കിൽ അവർ താന്തോന്നികളായിക്കോട്ടെ.”

അവളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും സ്വയം സംരക്ഷിക്കാൻ കഴിയാതെ അകാലത്തിൽ കൊഴിഞ്ഞു പോയ ഒരുപാട് പെൺകുട്ടികളുടെ മുഖങ്ങൾ ഒരു നിമിഷം കൊണ്ട് അമലയുടെകണ്ണിലൂടെ മിന്നിമാഞ്ഞു.
ചരുപറഞ്ഞത് ശരിയാണെന്ന് ഒരു നിമിഷം അവളും ഓർത്തുപോയി.