മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അമ്മ….
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..ജാനകി അവൾക്ക് അരിൽകിൽ വന്ന് ചെറു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു
അവൾക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ദേഷ്യമോ പരിഭവമോ ഒന്നുമല്ല മറിച്ചു അവളുടെ ഉള്ള സ്നേഹം മാത്രമായിരുന്നു
അപ്പോഴേയ്ക്കും അവർക്ക് അരികിൽ വന്ന മീനുവും നന്ദുവും മുന്നിൽ നില്ക്കുന്ന ആളെ കണ്ടതും ആരാണ് എന്ന അർത്ഥത്തിൽ വൈഗയെ നോക്കി
കാശിയുടെ അമ്മയാണ്……അവരോടായി പറഞ്ഞു. .നന്ദുവും മീനുവും അവരെ നോക്കി പുഞ്ചിരിച്ചു അകത്തേയ്ക്ക് ക്ഷണിച്ചു
അമ്മയിരിക്ക്…ഞങ്ങൾ ചായ എടുക്കാം നന്ദുവും മീനുവും പതിയെ അടുക്കളയിലേയ്ക്ക് പോയി..വൈഗ അവർക്ക് അരികിൽ ആയി വന്നിരുന്നു
അമ്മയ്ക്ക് എന്നോട് ദേഷ്യം ഉണ്ടോ അവരുടെ കൈകളിൽ പിടിച്ചു കൊണ്ട് വൈഗ ചോദിച്ചു
മോളോട് ദേഷ്യം ഉണ്ടായിരുന്നു എങ്കിൽ ഈ അമ്മ മോളെ കാണാൻ ഇത്ര ദൂരം വരുവോ…അമ്മയ്ക്ക് സങ്കടം മാത്ര ഉള്ളൂ ഞങ്ങളെ എല്ലാം മറന്ന് എല്ലാം ഇട്ടെറിഞ്ഞു മോള് പോയതിൽ ഉള്ള വിഷമം
അമ്മേ…….ഞാൻ എനിക്ക്……അവളുടെ വാക്കുകൾ ഇടറി
കഴിഞ്ഞത് ഒന്നും പറഞ്ഞു മോളെ സങ്കടപ്പെടുത്താൻ അല്ല അമ്മ വന്നത്…….എങ്കിലും ഒരു കാര്യം അമ്മ പറയാം മോള് കരുതുന്ന പോലെ കാശി ഒരിക്കലും മോളെ ചതിച്ചിട്ടില്ല……മോള് പോയതിൽ പിന്നെ എന്റെ മോൻ ഒന്ന് സന്തോഷിച്ച് ഞങ്ങൾ കണ്ടിട്ടില്ല…പെട്ടന്ന് ഉള്ള എടുത്തു ചാട്ടത്തിൽ നിങ്ങളുടെ ജീവിതം തന്നയാണ് തകർന്നത്…എത്ര പ്രവിശ്യം മോളോട് ഒന്ന് സംസാരിക്കാൻ ശ്രമിച്ചു അവസാനം എവിടാന്നു പോലും അറിയാതെ ആകെ വിഷമിച്ചു
ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു എല്ലാം മറക്കാൻ ഇനി ഒരിക്കലും കാശിയുടെ നിഴൽ വെട്ടത്ത് പോലും വരാതെയിരിക്കാൻ
അത്രയ്ക്ക് മോള് വെറുത്തോ അവനെ
അതിന് ഈ ജന്മം എനിക്ക് കഴിയുവോ…
മോളെ നിങ്ങൾക്ക് ഇടയിൽ ഉള്ളത് വെറും തെറ്റിദ്ധാരണ മാത്രമാ രണ്ടാളും മനസ്സ് തുറന്ന് ഒന്നു സംസാരിച്ചാൽ തീരാനുള്ളതെ ഉള്ളു അത്
അപ്പോഴേയ്ക്കും അവർക്കരികിലേയ്ക്ക് ചായുമായി നന്ദുവും മീനുവും എത്തി
നിങ്ങളെ പറ്റിയും കാശി പറഞ്ഞിട്ടുണ്ട് ചിരിയോടെ അവർക്ക് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു
അവരുടെ മുഖത്തും ചിരി വിരിഞ്ഞു
മോളെ വൈഗ ഞാൻ ഒരിക്കലും മോളെ നിർബന്ധിക്കില്ല….മോൾക്ക് പൂർണ്ണ മനസ്സ് ഉണ്ടെങ്കിൽ മാത്രം മോൾ അവനു പറയാനുള്ളത് കേൾക്കാൻ മനസ്സ് കാണിക്കണം
പതിയെ അവരോടു തോളിൽ തല ചായ്ച്ചു കൊണ്ടു വൈഗ ഇരുന്നു….അവളുടെ മുടിഴികളിൽ തലോടി ജാനകിയും….ഇത്രയും നാൾ തന്റെ മസ്സിൽ ഉണ്ടായിരുന്ന ദുഃഖങ്ങൾ എല്ലാം അലിഞ്ഞു പോകുന്ന പോലെ അവൾക്ക് തോന്നി
എന്നാ ഞാൻ ഇറങ്ങുവാ…മോള് ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിച്ചു നോക്ക്…നാളെ വൈകിട്ടത്തെ ഫ്ലൈറ്റിൽ ഞാൻ തിരികെ പോകും
ശരി മക്കളെ ഞാൻ ഇറങ്ങട്ടെ പോണയ്ക്ക് മുൻപ് ഒന്നുടെ കാണാം
അവരോടു യാത്ര പറഞ്ഞു ജാനകി തിരികെ കാശിയുടെ ഫ്ലാറ്റിൽ പോയി
കലങ്ങി മറിഞ്ഞ മനസ്സുമായി ബാൽക്കണയിൽ ദൂരേയ്ക്ക് മിഴികൾ നട്ട് ഇരിക്കുവായാരുന്നു വൈഗ….മീനുവും നന്ദുവും അവൾക്ക് അരികിൽ വന്നിരുന്നു
വൈഗ…മീനു വിളിച്ചതും അവൾ തിരിഞ്ഞു നോക്കി
ഇപ്പൊ നിന്റെ മനസ്സിൽ എന്താന്ന് ഞങ്ങൾക്ക് മനസ്സിൽ ആവും…ഒരു കാര്യം ഞങ്ങൾക്ക് മനസ്സിൽ ആയി വൈഗ ഇപ്പോഴും നിങ്ങൾ രണ്ടാളും പരസ്പരം ഒരു പാട് സ്നേഹിക്കുന്നുണ്ട്…ഒരിക്കലും കാശി സാറിനെ വെറുക്കാൻ നിനക്ക് ആവില്ല…നിനക്ക് സാറിനോടുള്ള ദേഷ്യം പോലും അതു മറച്ചു പിടിക്കാൻ ആണ്
അതെ വൈഗ മീനു പറഞ്ഞത് സത്യം ആണ് പിന്നെ കാശി സാറിന്റെ കാര്യം അതു പോലെ തന്നെയാണ് സാറ് നിന്നെ എന്തോരം സ്നേഹിക്കുന്നു എന്നു ഞങ്ങൾ അന്ന് കണ്ടത് ആണ് അന്ന് നിന്നെയും കൊണ്ടു ഹോസ്പിറ്റൽ പോയപ്പോ സാർ അന്ന് അനുഭവിച്ച വിഷമം നേരിട്ട് കണ്ടത് ആണ് വൈഗ
നീ ഒന്നു കൂടെ ഒന്ന് ആലോചിച്ചു നോക്ക് സാറിനു പറയാൻ ഉള്ളത് കേൾക്കാൻ ഒരു അവസരം കൊടുത്തുടെ
നിങ്ങൾ രണ്ടും പേരും ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നുണ്ട് പക്ഷേ നീ അത് അംഗീകരിക്കുന്നില്ല എന്ന് മാത്രം ഇപ്പോഴും നിന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ സാർ ഉണ്ട് വൈഗ
കാശി സാറിന്റെ അമ്മയ്ക്ക് നിന്നൊടുടുള്ള സ്നേഹവും കരുതലിനും ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല അവരൊക്കെ നിന്നെ ഇപ്പോഴും അത്ര മാത്രം സ്നേഹിക്കുന്നുണ്ട് വൈഗ ഇനി തീരുമാനമെടുക്കേണ്ടത് നീ ആണ് ഒന്നുടെ ശരിക്കും ആലോചിക്ക് നിന്റെ തീരുമാനം എന്ത് ആണെങ്കിലും ഞങ്ങൾ കൂടെ ഉണ്ട്…പിന്നീട് ഇപ്പൊ നഷ്ട്ടപ്പെടുത്തുന്ന ഈ അവസരം ഓർത്ത് നീ ദുഃഖിക്കാൻ ഇടവരുത് അത്രയും പറഞ്ഞു വൈഗയെ തനിയെ വിട്ട് അവർ അകത്തേയ്ക്ക് പോയി
മീനു……..അവൾ കാശിസാറിനോട് സംസാരിക്കാൻ തയ്യാർ ആവുമോ
അറിയില്ല നന്ദു….എനിക്ക് തോന്നുന്നത് അവൾ അതിനു തയ്യാറുവും എന്നു തന്നെയാ കാരണം കാശി സാറിനെ അവൾ ഇപ്പോഴോഴും സ്നേഹിക്കുന്നണ്ട് നന്ദു
എല്ലാം ശരിയായൽ മതിയാരുന്നു
ആവും നന്ദു എല്ലാം കലങ്ങി തെളിഞ്ഞു ആമി അവളുടെ കാശിയ്ക്ക് അരികിൽ തന്നെ എത്തും എന്റെ മനസ്സ് പറയുന്നു
വൈഗ അപ്പോഴും അതെ നില്പ്പ് തന്നെ തുടർന്നു. ഒരു നൂറായിരം ചോദ്യങ്ങൾ അവൾ സ്വയം ചോദിച്ചു……..എല്ലാവരും പറഞ്ഞ കാര്യങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു…….. ഇനി എല്ലാരും പറയുന്ന പോലെ എല്ലാം തന്റെ വെറും തോന്നലുകൾ മാത്രമായിരുന്നെങ്കിൽ ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റ് ആണ് ഞാൻ ചെയ്യ്തത്……….. അങ്ങനെ എങ്കിൽ ഇനി എങ്കിലും ആ തെറ്റു തിരുത്തിയില്ലെങ്കിൽ ഒരു പക്ഷെ കിരൺ പറഞ്ഞ പോലെ ഒരിക്കലും അതിനു കഴിഞ്ഞെന്ന് വരില്ല……എന്തു തന്നെയാലും കാശിയെ മനസ്സിൽ നിന്നും ഒരിക്കലും പറിച്ചെറിഞ്ഞു കളയാൻ അവന്റെ അമിയ്ക്ക് കഴിയില്ല…കാശിയോട് സംസരിച്ചേ പറ്റു എന്റെ മസ്സിൽ നീറുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാൻ അവനു മാത്ര കഴിയു….കാശിയുടെ ഓർമ്മകളിൽ അവളുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു കഴുത്തിൽ കിടന്ന ചെയിൻ കൈയിൽ എടുത്തു അതിലെ ലോക്കറ്റ് ഓപ്പൺ ചെയ്യ്തു അതിലേയ്ക്ക് നോക്കെ അവളുടെ കണ്ണുകൾ തിളങ്ങി അറിയില്ല ഇന്നും ഇതു ഒരു നിധി പോലെ നെഞ്ചോട് ചേർത്ത് കൊണ്ടു നടക്കുന്നത് എന്തിനെന്ന് എത്ര യൊക്കെ വെറുക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ആഴത്തിൽ ഓർമ്മകൾ തെളിഞ്ഞു നില്ക്കുന്നു
***************
കോളിങ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ട് ബാൽക്കണിയിൽ നിന്നും വൈഗ ഉള്ളിലേയ്ക്ക് വന്നതും നന്ദു ഡോർ തുറന്നിരുന്നു………ജനകിയെ കണ്ടതും വൈഗ അവർക്ക് അരികിലേക്ക് ഓടി എത്തി
അമ്മ……പോവാണോ
അതേ മോളെ ഞാൻ ഇറങ്ങുവാ…..മോളെ കാണാനും ഒന്നും സംസരിക്കാനും ആണ് അവനോടു വാശി പിടിച്ചു ഞാനും വന്നത്…….അമ്മ ഒരു പ്രതീക്ഷയോടെ ആണ് ഇവിടുന്ന് പോവുന്നത് എല്ലാം മറന്ന് ഞങ്ങളുടെ ആ പഴയ വൈഗ മോളായി എന്റെ മോന്റെ ആമിയായി വീണ്ടും മോളു ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്ന പ്രീതിക്ഷയിൽ അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചുംബിച്ചു കൊണ്ടു ജാനകി പറയുമ്പോ വൈഗയുടെ ഉള്ളിൽ എവിടെയോ ഒരു നോവ് പടർന്നു അവളുടെ കണ്ണുകൾ നിറഞ്ഞു
അവരോടു യാത്ര പറഞ്ഞു ഇറങ്ങിയപ്പോ കൂടെ അവരും പുറത്തേയ്ക്ക് വന്നു…………വെളിയിൽ നില്ക്കുന്ന കാശിയെ കണ്ടതും വൈഗയുടെ ഉള്ളം പിടഞ്ഞു
അവളെ ഒന്ന് നോക്കി അമ്മയെയും കൂട്ടി അവൻ നടന്ന് അകലുന്നതും നോക്കി അവൾ നിന്നു
വൈഗ………….ആ അമ്മ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് വീണ്ടും നീ അവർക്ക് അരികിലേയ്ക്ക് തന്നെ എത്തുമെന്ന്……….എനിക്ക് അറിയാം നിന്നെ ഇത്ര അധികം സ്നേഹിക്കുന്ന അവരുടെ സ്നേഹം നിനക്കു കണ്ടില്ലന്നെ നടിക്കാൻ ആവില്ലെന്ന്
അതിനു മറുപടിയായി മീനുവിന് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു അവൾ അകത്തേയ്ക്ക് കയറി
കാശിയോട് ഇന്ന് തന്നെ സംസാരിക്കണം എന്ന തീരുമാനത്തിൽ ആണ് അവൾ ഓഫീസിൽ എത്തിയത് അതിനായ് ഒരവസരത്തിനായ് അവൾ അവൾ രാവിലെ മുതൽ കാത്തിരുന്നു
എന്തോ ആർജെന്റ മീറ്റിങ് ആയി കാശിയും കിരണും രാവിലെ പോയത് ആണ് ഇതുവരെ തിരികെ എത്തിയിട്ടില്ല…….അവളുടെ കാത്തിരിപ്പി നൊടുവിൽ ലഞ്ച് ബ്രേക്ക് കഴിഞ്ഞു വരുമ്പോ ആണ് ക്യാബിനിലേക്ക് പോവുന്ന കാശിയെ അവൾ കണ്ടത്…അവനെ കണ്ടതും അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു….അവനരികിലേയ്ക്ക് പോകനൻ തിരിഞ്ഞതും അവളുടെ ഫോൺ റിങ് ചെയ്യ്തതും ഒരിമിച്ചായിരുന്നു ഉടൻ തന്നെ അവൾ call എടുത്തു.. ഒരുനിമിഷം അവൾ തറഞ്ഞു നിന്നു പതിയെ അവളുടെ സീറ്റിലിലേയ്ക്ക് ഒരാശ്രയത്തിനെന്നോണം അവൾ ഇരുന്നു……അപ്പോഴുയ്ക്കും അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു
അവളുടെ കൈയിനിന്നും താഴെ വീണ ഫോൺ എടുത്ത് മീനു ചെവിയോടു ചേർത്തു…അവിടെ നിന്നും കേട്ട കാര്യങ്ങൾ അവളിലും വേദന നിറച്ചു
അവർക്ക് അരികിലേയ്ക്ക് വന്ന നന്ദുവും വൈഗയുടെ ഇരുപ്പ് കണ്ട് പേടിച്ചു
എന്താ മീനു ഇവൾക്ക് എന്താ പറ്റിയെ
അത് ഇപ്പൊ നാട്ടിന്ന് ഒരു call വന്നിരുന്നു ഇവളുടെ ചെറിയമ്മ സ്റ്റെയറിൽ നിന്നും വീണു ഹോസ്പിറ്റലിൽ ആണ് കുറച്ചു സീരിയസ് ആണ്
മീനു പറഞ്ഞതു നന്ദുവും എന്തു ചെയ്യണം എന്നറിയാതെ നിന്നു
അവളെ എങ്ങനെ അശ്വസപ്പിക്കണം എന്ന് അറിയതെ രണ്ടും പേരും നില്ക്കുമ്പോൾ ആണ് കിരണും കാശിയും അവർക്ക് അരികിലേക്ക് വന്നത്
വൈഗയുടെ കരഞ്ഞു കലങ്ങിയ മുഖവും മീനുവിന്റെയും നന്ദവിന്റെയും നില്പ്പും കണ്ടു അവർ അമ്പരുന്നു
എന്താ മീനാക്ഷി എന്തു പറ്റി……കിരൺ ചോദിച്ചതും ഫോൺ വന്നതും ചെറിയമ്മയുടെ അക്സിഡന്റിന്റെ കാര്യവും എല്ലാം അവൾ പറഞ്ഞു
കാശി വൈഗയെ നോക്കിയതും അവളുടെ കരഞ്ഞു കലങ്ങിയ മുഖം കാൺകേ അവന്റെ ഉള്ളിലും നോവ് ഉണർന്നു
അവൻ പതിയെ അവൾക്ക് അരികിൽ ചെന്നു
ആമി….പതിയെ അവളുടെ മുഖം കൈകളിൽ ഉയർത്തി
കാശിയെ കണ്ടതും അവളുടെ ഉള്ളിലെ സങ്കടം വീണ്ടും പെയ്യ്തിറങ്ങി ഒരേങ്ങലോടെ അവൾ അവനെ ഇറുകെ പുണർന്നു……
കാശി……എന്റെ ചെറിയമ്മ എനിക്ക് പോണം എന്റെ ചെറിയമ്മയുടെ അടുത്ത്
അവന്റെ മാറിൽ ചാഞ്ഞു കരയുന്ന അവളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കേ അവന്റെ മിഴികളും നിറഞ്ഞു
ആമി നോക്ക് ചെറിയമ്മയ്ക്ക് ഒന്നും സംഭവിക്കില്ല നീ ഇങ്ങനെ വിഷമിക്കല്ലേ
ഒരു നിമിഷം അവൾക്ക് ആശ്വാസമവാൻ കാശിയ്ക്കല്ലാതെ മാറ്റർക്കും കഴിയില്ല എന്ന് മീനുവിനു തോന്നി
കാശി…….എനിക്ക് പോണം
കാശി പതിയെ കിരണിനു നേരെ തിരിഞ്ഞു അപ്പോഴും അവന്റെ കൈകൾ അവളെ ചേർത്തു നിർത്തിയിരുന്നു
കിരൺ അർജെന്റ് ആയി നാട്ടിലോട്ട് രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് കിട്ടുവോന്ന് നോക്ക്……….ഇവളെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലോല്ലോ ഞാൻ കൂടെ പൊയ്ക്കെളാം നീ ടിക്കറ്റ് എങ്ങനെ എങ്കിലും ok ആക്ക്
പറഞ്ഞതും കിരൺ ഫോൺ എടുത്ത് ആരോയോ വിളിച്ചു വിളിച്ചു കൊണ്ടു പുറ ത്തേയ്ക്ക് ഇറങ്ങി
അല്പ സമയത്തിനകം കിരൺ തിരികെ വന്നു
പ്രീതിക്ഷയോടെ എല്ലാരും അവന്റെ മുഖത്തേയ്ക്ക് നോക്കി
ok ആയിട്ടുണ്ട് വൈകിട്ട് 7 മണിക്ക് ഉള്ള ഫ്ലൈറ്റ് ആണ്
അവൻ പറഞ്ഞതും എല്ലാ മുഖഗങ്ങളിലും ആശ്വസം നിറഞ്ഞു
ഉടനെ തന്നെ വൈഗയെയും കൂട്ടി അവർ ഫ്ലാറ്റിലേയ്ക്ക് പോരുന്നു
വൈഗ അപ്പോഴും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾക്ക് അത്രയ്ക്ക് ജീവനാണ് അവളുടെ ചെറിയമ്മ…………അത് നാന്നയി അറിയുന്നത് കൊണ്ട് കാശിയ്ക്കും അറിയാമായിരുന്നു അവൾ എന്തെരെ സങ്കടപ്പെടുന്നു എന്ന്
കിരൺ ആണ് അവരെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യതത്
അവളെ ചേർത്തുപിടിച്ചു ഉള്ളികലേയ്ക്ക് പോകന്ന കാശിയെയും നോക്കി ഒരു നിമിഷം അവൻ നിന്നു……ചിലപ്പോ ഇതു ഒരു വിധിയാകം വീണ്ടും നിങ്ങൾ ഒന്നിച്ചു ചേരാലിന് വേണ്ടിയുള്ള ഒരു കാരണം അവരെ നോക്കി മനസ്സിൽ പറഞ്ഞു കൊണ്ട് കിരൺ തിരികെ നടന്നു..
തുടരും….