ആദി മുന്നോട്ട് വരുംതോറും സരസു പിന്നിലേക്ക് നടന്നു…. അവസാനം ചുവരിൽ തട്ടി നിന്നു…
അവൻ പിന്നെയും മുന്നോട്ട് ആയവേ സരസു ചുവരിൽ ഒട്ടിച്ചു വെച്ച മാതിരി കാലുയർത്തി തള്ളവിരല് മാത്രം തറയിൽ കുത്തി നിന്നു…
ഇനി ഒരടി പിന്നിലേക്ക് പോകണമെങ്കിൽ ചുവര് തുരക്കേണ്ടി വരും
അമ്മായിടെ വീട് പോലെ ഇങ്ങേരിത് എങ്ങോട്ടാ കേറി വരുന്നത്…
മുഖത്തേക്ക് നോക്കാതെ വേറെഎവിടെലുമൊക്കെ നോക്കി നിൽക്കവേ
എന്റെ കണ്ണുകൾ വ്യാധിയുടെ കയ്യിലെ ഫോട്ടത്തിലേക്ക് തിരിഞ്ഞു .. അതൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…. എന്നെനിക്ക് ആശ തോന്നി…
അവളുടെ നോട്ടം കണ്ടതും അവൻ ഫോട്ടോ പൊക്കി ഇതോ എന്നർത്ഥത്തിൽ കണ്ണ് കാണിച്ചു…
പതുക്കെ തലയാട്ടിയതും… വ്യാധി അത് കീറിയതും ഒരുമിച്ചായിരുന്നു…. ഓരോ കുഞ്ഞു ഭാഗങ്ങളായി അതിനെ കീറി പിറകിലേക്ക് വലിച്ചെറിഞ്ഞു
ദുഷ്ടൻ…..
അവന്റെ പ്രവർത്തിയിലെ വാശി അവളെ ദേഷ്യം പിടിപ്പിച്ചു….
“തനിക്ക് പ്രാന്താണോ…. എന്തിനാ അത് കീറിയത്… തിന്നുന്നത് ഒന്നുമല്ലല്ലോ… ഒരു ഫോട്ടം അല്ലെ… ഒന്ന് നോക്കി ഞാനത് തിരിച്ചു തരുമായിരുന്നു…..
“അതിനത്….
അവനെന്തോ പറയാൻ വരവേ അത് കേൾക്കാൻനിൽക്കാതെ അവളവനെ പിറകിലേക്ക് തള്ളി മാറ്റി…
ഒന്ന് വെച്ചു പോയെങ്കിലും.…അവനുടനെ തന്നെ നേരെ നിന്നു… മുഖം അവളുടെ മുഖത്തോട് അടുപ്പിക്കവേ സരസു കണ്ണുകൾ ഇറുക്കി അടച്ചു…
കുറച്ചു നേരമായിട്ടും അനക്കമൊന്നും കേൾക്കാതെ കണ്ണ് തുറന്നതും കാല് പെട്ടെന്ന് മടങ്ങി ബാലൻസ് തെറ്റി വീഴുന്നതിന് മുന്നേ അവനവളെ പിടിച്ചിരുന്നു…
റൊമാന്റിക് സീനെന്നു വിചാരിച്ചു കുളിരു കോരി തല തിരിച്ചു അങ്ങേരുടെ മുഖത്തോട്ടു നോക്കി നിന്നതും അവനവളെ ഇരുകൈകൊണ്ടും തൂക്കിയെടുത്തു തോളിലിട്ടു…
എന്താ ഏതാണ് മനസിലാവുന്നതിന് മുന്നേ അങ്ങേര് വട്ടം കറങ്ങാൻ തുടങ്ങി…..
“ഉയ്യോ… ഇ കാലൻ എന്നെ കൊല്ലുന്നേ ആരെങ്കിലും ഓടി വായോ….
ഒരു പത്തിരുപതു കറക്കം കഴിഞ്ഞു കാണും ആദി അവളെ താഴെ നിർത്തി..
ഭൂമി കറ…ങ്ങനുണ്ട്….. കറ..ങ്ങനുണ്ട്…
കള്ള്കുടിയന്മാരെ കാല് നിലത്തുറയ്ക്കാതെ തലയിൽ കൈവെച്ചു നിന്നാടിയവൾ ബെഡിലേക്ക് മലർന്നു വീണു…
അടയാൻ കൊതിക്കുന്ന കണ്ണുകൾക്ക് മുന്നിൽ വിജയിയെ പോലെ മസിലും പെരുപ്പിച്ചു നിൽക്കുന്ന ഇങ്ങേരെ ഞാനെവിടെയോ…
ആ.. ലിത്.. ലതല്ലെ…
“ഹിസ് നെയിം ഈസ് ജോൺ സീന…. ടുട്ടു ടുട്ടു..
ഇത്രേം കാലം എവിടായിരുന്നു….
കൊറച്ചു നേരത്തേക്ക് തലയിലെ കിളികൾ.. ഔട്ട് കംപ്ലീറ്റ്ലി…
ഒരു വിധം ഒക്കെയായി എഴുനെറ്റു ഇരികുമ്പോഴേക്കും ഒരു ഗ്ലാസ് വെള്ളം എനിക്ക് നേരെ നീട്ടി…
“എനിക്കെങ്ങും വേണ്ട….
പാതി കൊന്നിട്ടിട്ട് അങ്ങേരുടെ ഒരു ബെള്ളം…. എന്റെ പട്ടി വാങ്ങി കുടിക്കും…
പറഞ്ഞുടനെ വ്യാധി അത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു…
ഇങ്ങേർക്ക് ഒന്ന് നിർബന്ധിച്ചൂടെ… ഹേ…
“പിന്നെ….
ആദിയെന്തോ പറയാൻ വന്നതും സരസു അവനെ തടഞ്ഞു…
“നിങ്ങളുടെ ചൊറിയും കീറിയും ഒന്നും എനിക്ക് കേൾക്കണ്ട….
സ്വല്പം വെയിറ്റ് ഇട്ട് തന്നെ പറഞ്ഞു…
“അയ്യാ… അയിനാര് നിന്നോട് ചോരി പറയാൻ വന്നെന്നാ…
ആദി മേശമേലിരുന്ന ക്യാമറ കയ്യിലെടുത്തു കൊണ്ട് ചോദിച്ചു
ഏഹ്ഹ് 😬
നിനക്കിത് ഞാൻ നോക്കി വെച്ചിരുന്നതാ…ഞാൻ പറയാൻ വന്നതെന്താണെന്ന് വെച്ചാൽ ഇനി മേലാൽ എന്റെ സാധനങ്ങൾ എടുക്കരുത്… കേട്ടോടി സരസമ്മേ
അലമാരയിൽ ക്യാമറ വെച്ച് പൂട്ടി അവളെയൊന്ന് തറപ്പിച്ചു നോക്കി അവൻ വാതിൽ തുറന്നു
ഇങ്ങേരെ ഞാനിന്ന്…
ജഗ്ഗിലെ വെള്ളമാണ് കണ്ണിൽ പെട്ടത്.. അടപ്പ് തുറന്നു വീശിയെറിയുമ്പോഴേക്കും അഭി വാതിൽ തുറന്നു ഒരുമിച്ചായിരുന്നു……
“ഇനി രണ്ടാഴ്ചയ്ക്ക് കുളിക്കണ്ടല്ലോ….
അവനെ കളിയാക്കികൊണ്ട് ആദി ചോദിക്കവേ അഭി സരസുവിനെ ചിറഞ്ഞു നോക്കി..
പ്രശ്നം പറഞ്ഞാൽ വലിയ തമാശയാ ആള് മാറിപ്പോയി…. 😬
അഭിയുടെ വരവിലെ പന്തികേട് മനസിലാക്കി സരസു ഓടാൻ നോക്കിയതും ആദി കൂടി അവനോടൊപ്പം ചേർന്നവളെ പിടിച്ചു..
ഇ വ്യാധി എന്തിനാ ഇടയിൽ കേറിയത്
“ദിസ് ഈസ് നോട്ട് ഫെയർ ആൻഡ് ലവ് ലി…😐
“ഫെയർ ആൻഡ് ലോവ്ലി അല്ലേടി ഡോവ്….
ആദി അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് പറഞ്ഞു
“പോടാ….. പട്ടി…
“പട്ടിയെന്നോ…. ആഹാ…. തരാട്ടാ… എടാ അഭി ആ ജഗ്ഗിൽ വെള്ളമെടുത്തെ….
കേൾക്കേണ്ട താമസം അഭി തന്നെ ബാത്റൂമിൽ നിന്ന് ജഗ്ഗിൽ വെള്ളം നിറച്ചു കൊണ്ട് വന്നു
തെണ്ടികൾ രണ്ടും ഒറ്റകെട്ടായി….. ഇങ്ങനെ ശശിയാവാൻ എന്റെ ജീവിതം പിന്നെയും ബാക്കി
ആദി പിറകിലൂടെ അവളെ അരകെട്ടിലൂടെ പിടിച്ചു വെച്ചു .. അഭി തന്നെ തലയിലേക്ക് അഭിഷേകം നടത്തിയതും തല ഇരുവശത്തേക്കും വേഗത്തിൽ ചലിപ്പിച്ചവൾ അവരുടെ ദേഹത്തേക്കും വെള്ളം തെറിപ്പിച്ചു….കുളമാക്കി…
മുകളിലെ ബഹളം കേട്ട് വന്ന മഹേശ്വരി ഇതൊക്കെ കണ്ട് താടിക്ക് കയ്യും കൊടുത്തു വാതിൽക്കൽ നിൽക്കുന്നത് സരസുവാണ് ആദ്യം കണ്ടത്…
ഒരു കള്ളകരച്ചിലോടെ അവളവരുടെ അടുത്തേക്ക് ചെന്നതും റൂം മൊത്തം ക്ലീൻ ചെയ്തിട്ടേ ഇനി പച്ച വെള്ളം പോലും രണ്ടാൾക്കും തരുന്ന് പറഞ്ഞവർ സരസുവിനെ കൂട്ടി താഴേക്ക് നടന്നു…
പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കി രണ്ടാളെയും കൊഞ്ഞനം കുത്താനും അവള് മറന്നില്ല…
******
മഹേശ്വരി ഉണ്ടാക്കി വെച്ചിരിക്കുന്ന നെയ്യപ്പം കൈയിട്ടു വാരിയെടുത്തു കൊണ്ട് വരുമ്പോഴാണ് ടീവി ക്ക് മുന്നിലിരുന്നു കരയുന്ന അമ്മുവിനെ കണ്ടത്…
ടീവിയിൽ ഏതോ സീരിയലിൽ ഊളൻറെ കൂവൽ ബിജിഎം ഇട്ട് ഏതോ ഒരുത്തി തകർത്തു സ്ലോ മോഷനിൽ നടന്നു വരുന്നുണ്ട്..
ഇതെന്താ സംഭവം… ആ പെണ്ണ് വരുന്നെന് ഇവളെന്തിനാ കരയുന്നെ..
“എന്താടി….
അവളോട് തന്നെ ചോദിച്ചു…
“കിങ്ങിണിയെ തല്ലിയെടി….
“ആര്… ചെറിയമ്മായിയോ…
“ഇതാ കിങ്ങിണിയല്ല… പൂമഴ സീരിയലിലെ നായിക കിങ്ങിണി….റോഷനോട് സംസാരിച്ചതിന് അവളെ പപ്പികുട്ടി തല്ലി…. പട്ടിണിക്കിട്ടു
“ആരാ ഇ പപ്പികുട്ടി…
“റോഷന്റെ ഭാര്യ പക്ഷെ അവനിഷ്ടം കിങ്ങിണിയെയാ…
ആ ബെസ്റ്റ് അവിഹിതം…. ചുമ്മാതല്ല…
“നിനക്കറിയോ സരസു കിങ്ങിണിയെ റോഷൻ സാർ എങ്ങനെയാ സ്നേഹിച്ചതെന്ന്….
പഠിപ്പിക്കുന്ന സാർ നെ പോലും ഇവള്ഇത്രേയും ബഹുമാനത്തോടെ വിളിച്ചിട്ടുണ്ടാവില്ല
“എങ്ങനെയാ
“ചങ്കും കരളും പോലെ… അവര് ആരുമറിയാതെ കല്യാണവും കഴിച്ചതാ.. പക്ഷെ പപ്പികുട്ടി അവരെ അകറ്റി… എന്നിട്ട് അവനെ കെട്ടി… അവർക്കൊരു മോളുമുണ്ട് അല്ലി പക്ഷെ സത്യത്തിൽ അതവരുടെ കുഞ്ഞല്ല…വേറൊരുത്തന്റെ കൊച്ചാ… പപ്പിന്റെ മുമ്പത്തെ കാമുകന്റെ…. അത് റോഷന് അറിയാം പക്ഷെ റോഷൻ പറയുകേല എന്താ കാര്യം…
“എന്താ കാര്യം…
“സ്നേഹം അല്ലി മോളോടുള്ള കളങ്കമില്ലാത്ത സ്നേഹം… എന്നിട്ടും അത് മനസിലാക്കാതെ പപ്പികുട്ടി കിങ്ങിണിയെ തല്ലി…. അതുമാത്രല്ല മിന്നുമോൾടെ ബുക്കും വലിച്ചു കീറി…. ആ കൊച്ചിനി എങ്ങനെ എംബിബിസ് പഠിക്കും
“മിന്നു മോള്….
“കിങ്ങിണിടേയും റോഷൻസാർ ന്റെയും മോളാ.. പാവമാ… പക്ഷെ കിങ്ങിനിടെ വിചാരം അവളുടെ അച്ഛൻ രാജുവാണെന്ന… രാജുവിനും അറിയില്ല അതവന്റെ മോളാണെന്ന്.. അല്ലിമോള്ടെ അച്ഛന്റെ വീട്ടിലെ ഡ്രൈവർ അങ്ങേരാ… പക്ഷെ പുള്ളിക്കരിയില്ല
രാജു ആരാണെന്ന്… പക്ഷെ രാജുവിന് അറിയാം അതല്ലിമോൾടെ പപ്പയാണെന്ന്.. ഇത് പറഞ്ഞു രാജു പപ്പിമോള്ടെന്നു പണം വാങ്ങിക്കും…. എന്നിട്ട് കുടിച്ചു കൊണ്ട് ന്റെ കിങ്ങിണിയെ തല്ലും ദുഷ്ടൻ
അതും പറഞ്ഞവള് കണ്ണു തുടച്ചു…
ഇതിപ്പോ എനിക്കണോ വട്ട് ഇവൾക്കാണോ വട്ട്….
ഓഹ്ഹ്……. തലയ്ക്ക് വട്ട് പിടിക്കുന്നു
“എഴുനേറ്റു പോടീ….
സരസു അവളുടെ കയ്യിന്ന് റിമോട്ട് തട്ടിപ്പറിച്ചു കൊണ്ടലറികൊണ്ട് ചാനൽ മാറ്റി…
“അയ്യോ ഡി ചാനൽ മാറ്റല്ലേ… എന്റെ കിങ്ങിണി…
“നിന്റെ ഒരു കിണികിണി…. എഴുനേറ്റു പൊയ്ക്കോണം…. എനിക്ക് കുക്കറി ഷോ കാണണം
“ഇ രാത്രിയിലോ….
അമ്മു കണ്ണു മിഴിച്ചു….
“അതുച്ചയ്ക്കെ ഉള്ളു…. ഇപ്പോ ഞാനൊന്ന് കാണട്ടെടി
“പോയിരുന്നു നാലക്ഷരം പഠിക്കെടി !!!!!!!!!! നിനക്ക് പ്രതികാരം ചെയ്യണ്ടേ… പേപ്പർ പാസ്സ് ആവണ്ടേ
“അതിപ്പോ നാളെ മുതൽ പഠിക്കാം… ഇപ്പോ ഇതൊന്ന് കാണട്ടേടി..
അമ്മു അവളോട് കെഞ്ചി…
കൊറച്ചു സഹതാപം തോന്നിയെങ്കിലും വേറൊരു പണിയും ഇല്ലാത്ത ഞാനെന്ത് ചെയ്യും….അഭി പുറത്തെങ്ങാണ്ടോ പോയി.. അനു അമ്മ വീട്ടിലും… ബാക്കിയെല്ലാരും ഏതോ കല്യാണറിസെപ്ഷനും … ഞാനിവിടെ പോസ്റ്റായി..
അല്ലെങ്കിൽ തന്നെ ഇതൊക്കെ കണ്ടാൽ തന്നെ മനുഷ്യന് വട്ടാവും… അതോണ്ട് സോറി മോളുസേ….വേറെ നിവർത്തിയില്ല
“എഴുനേറ്റു പോയെ പെണ്ണെ ഇല്ലെങ്കിൽ ഞാനിപ്പോ ഇത് ആദിയേട്ടനോട് വിളിച്ചു പറയും നോക്കിക്കോ….
അങ്ങേര് ഹോസ്പിറ്റലിൽ എന്തോ എമർജൻസിന്ന് പറഞ്ഞു പോയൊണ്ട് ഞാൻ ധൈര്യത്തിൽ വിളിച്ചു കൂവിയതും എന്നെയൊന്നു പരിഭവത്തിൽ നോക്കി അവള് സ്ഥലം വിട്ടു…
അല്ലേലും ഇ സീരിയൽ കാണുന്നവരെയൊക്കെ സമ്മതിക്കണം… എന്തൊരു ക്ഷമ ശക്തിയാ…വര്ഷങ്ങളായി അച്ഛനെയും അമ്മയെയും തേടി നടക്കുന്ന പിള്ളേര് .. സീരിയൽ തുടങ്ങി വർഷം രണ്ടും മൂന്നും കഴിഞ്ഞു നാട്ടുകാർ മുഴുവൻ അറിഞ്ഞാലും അച്ഛനും അമ്മയും മാത്രം അറിയൂല അത് അവരടെ കൊച്ചാണെന്… മുൻപ് അങ്ങനൊരെണ്ണം കണ്ടു കണ്ട്രോൾ പോയി ഞാൻ ടീവി ക്ക് മുന്നിലിരുന്ന് വിളിച്ചു കൂവി അവരെ അറിയിക്കാൻ നോക്കിട്ടുണ്ട്..
വെറുതെ വീട്ടുകാരുടെ കളിയാക്കലുകൾ കേട്ടത് മിച്ചം
അതിൽ പിന്നെ ഞാനൊരു സീരിയലും കാണാൻ പോയിട്ടില്ല…
ഹാ അതൊക്കെ ഒരു കാലം….
🖤
“ഇതാ… പാല്…
അത്താഴം കഴിഞ്ഞു അടുക്കളയിൽ ഒന്ന് റൗണ്ട് അടിക്കാൻ വന്നപ്പോഴേക്കും അഭി കയ്യിലെ പാല് ഗ്ലാസ് സരസുവിന് നേരെ നീട്ടി….
“എനിക്കെന്തിനാ എന്നും പാല് തരുന്നേ…
“നിന്നെ ഉറക്കാൻ…
അമ്മു പറഞ്ഞതും അഭി അവളെ നോക്കിയതും അവള് അബദ്ധം പറ്റിയത് പോലെ നാക്ക് കടിച്ചു
ലെവള് ഇത് കൊളമാക്കും….
“ഉറക്കാനോ….
“ഹാ…. പാല് കുടിച്ചിട്ട് കിടന്നുറങ്ങിയാൽ നല്ല ഉറക്കം കിട്ടും അതിനാ…. അല്ലേടി…
“പിന്നെ വിറ്റാമിൻ എ.. ബി.. സി… ഡി
“ഇ… എഫ് തുടങ്ങി എല്ലാ പോഷകങ്ങളും ഒത്തിണങ്ങിയ ഒരപൂർവ ഇനമാണ് പാല്….
“വെളുക്കാനും നല്ലതാ…
അമ്മു പറയവേ സരസു വിന്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നു…
അഭിയുടെ കയ്യിൽ നിന്നത് വാങ്ങി ഒറ്റവലിക്കത് അവള് കുടിച്ചു തീർക്കവേ അഭിയും അമ്മുവും കൊതി നോക്കി നിന്നുകൊണ്ട് നാവ് നുണഞ്ഞു…
അരകിലോ ബോൺവിറ്റയാ ലെവള് ഓരോ ദിവസവും കുടിച്ചു തീർക്കുന്നത്
“പൊളി ടേസ്റ്റാ…. ഇത് കുടിച് മുറിയിലെതുന്നതെ എനിക്കോർമ്മയുള്ളു പെട്ടെന്ന് ഉറക്കം വരും.. ഹാ….
“അതെ അതാണല്ലോ ഇതിന്റെ പ്രേതെകത…..
“അപ്പോ ഒക്കെ ഗുസ് നൈറ്റ് പിള്ളേരെ…
“ഇതെവിടെ വരെ ചെന്നെത്തുവോ എന്തോ
നടന്നു പോകുന്ന അവളെയും ഒഴിഞ്ഞ ഗ്ലാസ്സിനെയും മാറിമാറി നോക്കി കൊണ്ട് അമ്മു ചോദിച്ചതും അഭിക്കും വല്യ പിടിയില്ലായിരുന്നു…
******
മഹേശ്വരിയുടെയും മറ്റുള്ളവരുടെയും നിർബന്ധതിന് വഴങ്ങി വിരുന്നിനായി തറവാട്ടിലേക്ക് യാത്ര തിരിക്കുമ്പോ അഭിയും അവർക്കൊപ്പം കൂടി…
ചെന്നിറങ്ങവേ ഒരു പെണ്ണോടി വന്ന് ആദിയുടെ നെഞ്ചിലേക്ക് വീണതും അഭിയും സരസുവും മുഖത്തോട് മുഖം നോക്കി…
ദിവ്യ….
വ്യാധിയുടെയും നമ്മുടെ കൃമിയുടെയും ബെസ്റ്റ് ഫ്രണ്ട്…
ഇങ്ങേരുടെ കൂടെ ഇ പെണ്പിള്ളേര് മാത്രേ പഠിച്ചിട്ടുള്ളോ
വ്യാധി അവളോട് കളിചിരിയോടെ സംസാരിക്കുന്നത് ഞാൻ നോക്കി നിന്നു…
ഇങ്ങനൊന്നും എന്നോട് ചിരിച്ചു ഞാൻ കണ്ടിട്ടില്ല…. ഹും….
ഇത്തിരി അസൂയ തോന്നിയോ…. തോന്നും ഞാനിപ്പോ അങ്ങേരുടെ ഭാര്യ അല്ലെ അതോണ്ടാവും
നെഞ്ചിൽ വീണ വെറുമൊരു പൊടി പോലെ ഞാനതിനെ തുടച്ചു മാറ്റാൻ നോക്കിയിട്ടും എവിടെയോ ഒരു കുഞ്ഞു സങ്കടം പോലെ..തോന്നിയെനിക്ക്…
കല്യാണത്തിന് വരാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞുള്ള മണിക്കൂറുകൾ നീണ്ട സോറിപറച്ചിലിന് ഒപ്പം ഞാൻ പുള്ളികാരിയെ പരിചയപെട്ടു…
കൃതിയെ പോലെയല്ല നല്ല ഒഴുക്കോടെയുള്ള സംസാരമാണ്….
ആരെയും അപരിചിതം തോന്നിയില്ല…. പിന്നെ അഭിയും കൂടെ ഉണ്ടല്ലോ.. അതോണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല…
ഉച്ച തിരിഞ്ഞു പറമ്പിലേക്കെന്നു പറഞ്ഞിറങ്ങുമ്പോൾ… മുറ്റത്തെ മാവിന്റെ ചുവട്ടിൽ രഞ്ജുവേട്ടനോട് സംസാരിച്ചിരിക്കുന്ന വ്യാധിയെ നോക്കാൻ പോയില്ല… നടന്നു നീങ്ങവേ ഒരു ശു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകൾ കൊണ്ട് എവിടേക്കാണെന്ന് ചോദിക്കുന്നതാണെന്ന് മനസ്സിലായതും ചുണ്ട് കൊട്ടി മുഖം തിരിച്ചു…
പിന്നെ അഭിയോടായി വിളിച്ചു ചോദിക്കുമ്പോ മാനത്തെ കുരുവികളെ എണ്ണികൊണ്ട് ഞാനടുത്തുണ്ടായിരുന്നു…
ഒന്ന് കൂടി തിരിഞ്ഞു നോക്കവേ കൈയാട്ടി വിളിക്കുന്നതാണ് കണ്ടത്…. ഓടിച്ചെന്ന് എന്താണെന്ന് ചോദിക്കാൻ തോന്നിയെങ്കിലും ഉള്ളിലെ എന്തോ ഒന്ന് സമ്മതിച്ചില്ല…
പോടാ ന്ന് ചുണ്ടനക്കിയതും ചുറ്റും നോക്കി കൊണ്ടൊരു കല്ല് പെറുക്കി എടുത്തതും ഞാനോടികളഞ്ഞു….
പിറകിലായി രഞ്ജുവേട്ടന്റെ ഉച്ചത്തിലുള്ള ചിരിയെനിക്ക് കേൾക്കാമായിരുന്നു…
“ഗന്ധർവ്വന്റെ സഞ്ചാരമുള്ള വഴിയാണിത്…
ദിവ്യ മുന്നിലേ കരിയിലകൾ നിറഞ്ഞ വഴി ചൂണ്ടി കാണിച്ചു പറഞ്ഞു…
ഇത്ര പകലിലും അവിടം മാത്രമൊരു ഇരുൾ മൂടി കിടക്കുന്നത് ഞാൻ ശ്രെദ്ധിച്ചു…
കൃതിയാണ് കൂടുതൽ പറഞ്ഞു തന്നത്…
ഇ വഴിയിലൂടെ ഒരു കന്യക സഞ്ചരിച്ചാൽ.. അവളെ ഗന്ധർവ്വന് ഇഷ്ടമായാൽ പുള്ളി തലയ്ക്കടിച്ചു കൊന്ന് കൂടെ കൊണ്ട് പോകുമെന്ന്…
“അത് ഗന്ധർവനവൂല… കാലനാവും…..
അഭിയാണ്…
നമുക്കൊന്ന് പോയി നോക്കിയല്ലോ…
“ഞാനില്ല… പോടാ….
“നീ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ അതും ഇ 21നൂറ്റാണ്ടിൽ…
അഭി നിസാരമായി ചോദിക്കവേ സരസു അവനെ അന്തം വിട്ടു നോക്കി…
8മണി കഴിഞ്ഞാ ഒറ്റയ്ക്ക് പുറത്തിറങ്ങാത്തവനാ…
ഇവനിത് എന്ത് പറ്റിയെന്നു ചിന്തിക്കുമ്പോഴാണ് ആ കള്ള കോഴിന്റെ കണ്ണ് ദിവ്യയിൽ ഇടയ്ക്ക് ഇടയ്ക്ക് തേരോട്ടം നടത്തുന്നത് ഞാൻ കണ്ടത്..
തെണ്ടി ആ പെണ്ണിന്റ മുന്നിൽ ഡോഗ് ഷോ നടത്തുവാണ്.. ഇവനെയൊക്കെ….. പാവം എന്റെ അനു… കോയി എന്നും കോയി തന്നെ….
“അയ്യോ അല്ല… ഇതൊക്കെ വർഷങ്ങൾക്ക് മുന്നേ തെളിഞ്ഞ സംഭവങ്ങളാ… ഗന്ധർവ്വന്റെ പിറകെ പോയിട്ടുള്ളവരിൽ മിക്കവാറും പേര് എന്തെങ്കിലും കണ്ടു പേടിച്ചു തിരിച്ചു വരാറുള്ളപോൾ… ആകെ വിരലിൽ എണ്ണാവുന്ന പേരെ മരണപ്പെട്ടിട്ടുള്ളു….സുന്ദരികളായ അവരെയൊക്കെ ഗന്ധർവ്വൻ കൊണ്ട് പോയതാ
“അപ്പോ നീ പേടിക്കണ്ട…. പുള്ളിക്ക് സുന്ദരിമാരിലാ കണ്ണ്… ഹിഹിഹി
എന്തോന്നാടയ് ഇതെന്ന മട്ടിൽ സരസു നോക്കവേ അവനവളുടെ കയ്യും പിടിച്ചു നടന്നു കഴിഞ്ഞിരുന്നു
“എടി ഒന്നും വിളിച്ചു പറഞ്ഞു എന്നെ നാണം കെടുത്തരുത് ഇതെന്റെ പ്രെസ്റ്റിജിന്റെ പ്രശ്നമാണ് പ്ളീസ്…
അവളോട് മാത്രമായി പതുക്കെ പറഞ്ഞവൻ ധീരനെ പോലെ മുന്നോട്ട് നടന്നു
പുറത്ത് നിന്ന് കാണുന്നതിനേക്കാൾ ഇരുണ്ട അന്തരീക്ഷമാണ് അകത്തു…. അതിനിടയിൽ എന്തൊക്കെയോ മൂളലും ചീറ്റലും കൂടിയായപ്പോൾ എനിക്ക് പേടിയായി തുടങ്ങിയിരുന്നു….
അഭിയാനെങ്കിൽ സൂ കാണാൻ വന്നത് പോലെ ചുറ്റും നോക്കി നടപ്പാണ്…
തിരിഞ്ഞു നോക്കവേ വഴിയുടെ അങ്ങറ്റം നിന്ന കൃതിയും ദിവ്യയും അവിടില്ല!!!!!!!!!
“എടാ… എനിക്ക് പേടിയാവുന്നു… നമുക്ക് തിരിച്ചു പോകാം…
“എടി നീ അവള്മാര് പറഞ്ഞതൊക്കെ വിശ്വസിച്ചോ അതൊക്കെ വെറുതെ… പിന്നെ ഇവിടുന്ന് പെൺപിള്ളേരെ കൊണ്ട് പോയിട്ട് വേണം അങ്ങേർക്ക് അവിടെ വിമൻസ് കോളേജ് പണിയാൻ ഒന്ന് പോടീ….ദേവലോകത്തൊക്കെ നല്ല സെറ്റ്അപ്പ് അല്ലെ… ഇതൊക്കെ ചുമ്മ ആൾക്കാരെ പേടിപ്പിക്കാൻ..
വാ നമുക്കവിടെ നിന്നൊരു സെൽഫി എടുക്കാം…
അഭി ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി… ഏതോ വൃക്ഷം പൂത്തു നില്കുന്നു….
ഇളം കാറ്റിൽ വെള്ളപൂക്കൾ പൊഴിച്ച് കൊണ്ടോള്ള അതിന്റെ നിൽപ്പ് എന്തോ ഒരു പ്രതേകത പോലെ…
അവിടുന്ന് ഫോട്ടോ എടുത്തു കഴിഞ്ഞു കുറച്ചു മുന്നോട്ട് നടന്നതും വള്ളിപ്പടർപ്പുകൾക്കിടയിലും തെളിഞ്ഞു നിൽക്കുന്ന ചില ശിൽപ്പങ്ങൾ കൊത്തിവെച്ച വാതിൽ…
അഭിയത് തുറക്കാനായി കൈവെച്ചതും അത് തനിയെ തുറന്നു വന്നു….
അതോടെ അവനും ചെറുതായി പേടി തോന്നാതിരുന്നില്ല…
“നമുക്ക്… തിരിച്ചു… പോവാല്ലെ….എനിക്കെന്തോ വിശക്കുന്നു…
ഒരു വിളറിയ ചിരിയോടെ അവനത് പറഞ്ഞതും എനിക്ക് സത്യത്തിൽ ദേഷ്യം വന്നു…
വീട്ടിലെത്തട്ടെ കാണിച്ചു തരാടാ തെണ്ടി…
തിരിഞ്ഞു നടന്നതും ഞങ്ങൾക്കൊപ്പം ആ വാതിലും ശക്തിയായി അടഞ്ഞു…
ഞാൻ പേടിയോടെ അഭിയുടെ കയ്യിൽ പിടി മുറുക്കി… ആ തെണ്ടി അതിനേക്കാൾ നന്നായിട്ട് എന്റെ കയ്യിലും..
ഉടനെ ആ വാതിൽ തുറന്നു വന്നു…. അതിങ്ങനെ അടഞ്ഞും തുറന്നുമിരിക്കെ ആ തെണ്ടി ദാണ്ടെ കിടക്കുന്നു തറയില്…
“അഭി…. എടാ…. എഴുനെൽക്കട……
സരസു കരച്ചിലോടെ ചുറ്റും നോക്കികൊണ്ടവനെ വിളിക്കവേ അവിടെ ണോ റെസ്പോണ്ട്…
വാതിൽ വളരെ പതിയെ ശബ്ദമുണ്ടാക്കികൊണ്ട് തുറന്നു നിന്നു…
ആരുടെയോ വരവറിയിക്കുന്നത് പോലെ…
അങ്ങേര് വരുന്നെന്ന് തോന്നുന്നു….
ആര്..
ഇത്രെയായിട്ടും മനസിലായില്ലേടാ മനസ്സ് തെണ്ടി… അങ്ങേര് ഗന്ധർവ്വൻ !!!!!!!!!!!!
പിന്നൊന്നും നോക്കില്ല… ബോധമില്ലാത്ത അവനെ കളഞ്ഞു ഒള്ള ബോധവും കൊണ്ട് നൂറേ നൂറില് വെച്ച് പിടിച്ചു എങ്ങോട്ടൊക്കെയോ ഞാനോടി…
അപ്പഴാണ് എനിക്കൊരു സത്യം മനസിലായത് വഴി തെറ്റി….
വന്ന വഴി ഇതല്ല…
ഒരു മരത്തിൽ ചാരി നിന്ന് കിതപ്പ് അകറ്റവെയാണ് ആരോ പിന്നിലുള്ളത് പോലെയെനിക്ക് തോന്നിയത്…
തിരിഞ്ഞു നോക്കുന്നതിന് മുന്നേ തലയ്ക്ക് പിറകിൽ അടി വീണിരുന്നു…
സബാഷ്…… 🥴അല്ലെങ്കിലേ ദുർബലൻ ഇപ്പോ ഗർഭിണി എന്നാ അവസ്ഥയിലായിലായി.. ഉള്ള ബോധം കൂടി റ്റാറ്റാ പറഞ്ഞു
അയ്യോ എന്നെ ഗന്ധർവ്വൻ കൊണ്ട് പോകുന്നെ….. ആരെങ്കിലും രക്ഷിക്കണേ…. എനികിങ്ങേരുടെ കൂടെ പോവണ്ടായേ….
ബോധം മുഴുവനായി മറയുന്നതിന് മുന്നേ തന്നെ ഞാൻ ആത്മാർത്ഥമായി മനസ്സിൽ നിലവിളിച്ചു സംതൃപ്തിയടഞ്ഞു
(തുടരട്ടെ
സരസു നെ ഗന്ധർവ്വൻ കൊണ്ട് പോയി… പോട്ടെ പെണ്ണിനിച്ചിരി അഹങ്കാരമുണ്ട് ഹും 🚶♀️🚶♀️