വീണ്ടും വീണ്ടും ഞാൻ അവനോട് ഒന്നും ചെയ്യരുത് എന്ന് അപേക്ഷിച്ചു പക്ഷേ അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി അവന് അപ്പോൾ ഉണ്ടായിരുന്നില്ല അതെല്ലാം ലiഹരിയുടെ…….

എഴുത്ത് :- കൽഹാര.

“‘ ആ ചെറുക്കന്റെ വീട്ടുകാർ വന്നിട്ടുണ്ട്!!പൊന്നും പണവും ഒന്നും അവർ ചോദിക്കുന്നില്ല നിന്നെ മാത്രം മതി എന്ന് പറയുന്നത് ഞാൻ എന്തു മറുപടിയാണ് കൊടുക്കേണ്ടത?””

അമ്മ അങ്ങനെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അമ്മയെങ്കിലും എന്റെ ഭാഗം നിൽക്കും എന്നായിരുന്നു ഇത്രയും കാലത്തെ എന്റെ ധാരണ.

അതാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത് ഞാൻ അമ്മയെ തന്നെ നോക്കി എങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു എന്ന മട്ടിൽ..

“” നീ നോക്കുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായി… നാളെ നീയും ഒരു അമ്മയാവണം അപ്പോൾ മാത്രമേ എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് മനസ്സിലാവുകയുള്ളൂ!!

അമ്മ പറഞ്ഞ ക്ലീഷേ ഡയലോഗിന് പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

“‘ നീ ഇങ്ങനെ നനഞ്ഞ കോഴിയെപ്പോലെ ഇരിക്കാതെ ഈ ചുരിദാർ ഒന്ന് മാറ്റിയിട്ട് അങ്ങ് താഴേക്ക് വാ! അവരെല്ലാം വന്നിരിക്കുന്നത് നിന്നെ കാണാൻ ആണ് വെറുതെയെങ്കിലും ഒന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ!! അമ്മ അങ്ങനെ പറഞ്ഞിട്ട് പോയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാൻ എനിക്ക് പിന്നെയും സമയം എടുത്തു.

ഒരമ്മ മകളോട് ഇങ്ങനെ ആവശ്യപ്പെടുമോ എന്ന ചിന്ത എന്റെ മനസ്സിൽ തന്നെ കിടന്നു പുകഞ്ഞു..ഓർമ്മകൾ കുറച്ചുദിവസം മുന്നിലേക്ക് പോയി.. പ്ലസ് ടു കഴിഞ്ഞപ്പോൾ വലിയ മാർക്ക് ഒന്നും ഇല്ലാത്തതുകൊണ്ട് പിന്നെ പഠിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു അങ്ങനെയാണ് അടുത്തുള്ള ഒരു ഗാർമെന്റ്സിൽ ജോലിക്ക് പോകാൻ തുടങ്ങിയത്.

ആദ്യമേ കുറച്ച് തയ്യൽ വർഷം ഉണ്ടായിരുന്നതുകൊണ്ട് അവിടുത്തെ ജോലി എളുപ്പമായിരുന്നു പോരാത്തതിന് അത്യാവശ്യം കാശും കിട്ടും..

അമ്മയ്ക്കായിരുന്നു കൂടുതൽ സമ്മതം ഞാൻ ജോലിക്ക് പോകുന്നതിൽ അച്ഛൻ ചെറുപ്പത്തിലെ മരിച്ചതാണ്.. അമ്മയും ഞാനും അനിയത്തിയും മാത്രമാണ് ഈ വീട്ടിൽ ഇപ്പോൾ ഉള്ളത്.. ഒരു വർഷം മുൻപ് വരെ അച്ഛമ്മയും ഉണ്ടായിരുന്നു അച്ഛമ്മയുടെ പെൻഷൻ ഉണ്ടായിരുന്ന സമയത്ത് ഇത്രത്തോളം ബുദ്ധിമുട്ട് ഇല്ലായിരുന്നു അത് അച്ഛമ്മ മരിച്ചു കിട്ടാതായപ്പോൾ പിന്നെ ഞങ്ങളുടെ ദുരിതം കൂടിക്കൂടി വന്നു.

അടുത്തുള്ള ഒരു ഫാക്ടറിയിലെ സാധാരണ തൊഴിലാളിയായ അമ്മയെ കൊണ്ട് മാസത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പോലും കഴിയാതെയായി.

അങ്ങനെയാണ് ഞാൻ പ്ലസ് ടു കഴിഞ്ഞ സമയത്ത് ജോലിക്ക് പോകാൻ തുടങ്ങിയത് ആദ്യം പണി അറിയാത്തതുകൊണ്ട് നന്നായി കഷ്ടപ്പെട്ടു.. എന്നാൽ വളരെ വേഗത്തിൽ ഞാൻ എല്ലാം പഠിച്ചെടുത്തു. അതോടെ മാനേജ്മെന്റിന്റെ കഠിനാധ്വാനികളുടെ ലിസ്റ്റിൽ ഞാനും കയറിപ്പറ്റി.പിന്നീട് ശമ്പളത്തിൽ ചെറിയ വർദ്ധന.. എല്ലാംകൊണ്ടും നല്ലപോലെ മുന്നോട്ടു പോയിരുന്നു സമയമായിരുന്നു അത്.. ഒരു ഓണ സമയം, എക്സ്ട്രാ പൈസ കിട്ടുന്ന കാലം ആണ്… അതു കൊണ്ട് തന്നെ ഓരോ ദിവസവും ജോലിക്ക് പോകാൻ വല്ലാത്ത താല്പര്യം ആയിരുന്നു.. സീസൺ സമയം ആയത് കൊണ്ട് കുറച്ചു കൂടുതൽ നേരം എനിക്ക് ഗാർമെന്റ്സിൽ ചിലവഴിക്കേണ്ടി വന്നു

അന്ന് വൈകിട്ട് ഏറ്റവും അവസാനത്തെ ബസ്സിൽ ആണ് വീട്ടിലേക്ക് പോന്നത്

ബസ്റ്റോപ്പിൽ നിന്ന് രണ്ടുമൂന്നു കടകൾ കഴിഞ്ഞാൽ പിന്നെ വിജനമായ വഴിയാണ് അത് കഴിഞ്ഞ് ഒരു പൊട്ടിപ്പൊളിഞ്ഞ ബിൽഡിങ്ങും കഴിഞ്ഞ് വേണം വീട്ടിലേക്ക് എത്താൻ. ചെറിയ മഴക്കാർ ഉള്ളതുകൊണ്ട് എത്രയും പെട്ടെന്ന് വീട് എത്തിയാൽ മതി എന്നും പറഞ്ഞ് ഞാൻ നടക്കുകയും അല്ല ഓടുകയും അല്ല എന്ന രീതിയിലാണ് വീട്ടിലേക്ക് പോന്നത്.

മൊബൈലിന്റെ ഇത്തിരി വെട്ടം മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങളുടെ വീടിന്റെ കുറച്ച് അപ്പുറത്തുള്ള ആ പൊട്ടിപ്പൊളിഞ്ഞ ബിൽഡിങ്ങിൽ സാമൂഹ്യവിiരുദ്ധർ കുiടിക്കാനും മറ്റും തിരഞ്ഞെടുക്കുന്ന സ്ഥലം ആയിരുന്നു..
എല്ലാവർക്കും അത് പാസ് ചെയ്തു പോകാൻ ചെറിയ ഭയം ഉണ്ട്.

മിക്കവാറും നേരം വൈകി വരുന്നവരെ എല്ലാം കാത്ത് അവരുടെ വീട്ടിലെ ആരെങ്കിലും ഒക്കെ അവിടെ ഉണ്ടാകും.

എനിക്ക് പിന്നെ ആരും ഇല്ലാത്തതുകൊണ്ട് ഒറ്റയ്ക്ക് തന്നെ വരണം.. ബിൽഡി ങ്ങിന്റെ അവിടെ എത്തിയപ്പോൾ ആരോ എന്നെ പിന്തുടരുന്ന പോലെ തോന്നിയിരുന്നു പേടികൊണ്ട് ഞാൻ നടത്തം വളരെ വേഗത്തിലാക്കി എന്നാൽ ആരോ എന്നെ പിടിച്ചു ബിൽഡിങ്ങിലേക്ക് വലിച്ചിiഴച്ച് കൊണ്ടുപോയി.

ഈ നാട്ടിലെ തന്നെ അത്യാവശ്യം കുiടിയൻ തiല്ലുകൊള്ളിത്തരവും ഉള്ള
പ്രജുൽ ആയിരുന്നു അത്. എന്നെ ഉപദ്രവിക്കരുത് എന്ന് ഞാൻ അവന്റെ കാലുപിടിച്ച് കരഞ്ഞു പക്ഷേ അവൻ കൂട്ടാക്കിയില്ല.

എന്റെ സാiരി വiലിച്ച് അiഴിച്ചു.. കുതറി പോകാൻ നോക്കിയ എന്റെ ബ്ലൗiസ് പുറകിൽ നിന്ന് അവൻ വലിച്ചു കീiറി.

വീണ്ടും വീണ്ടും ഞാൻ അവനോട് ഒന്നും ചെയ്യരുത് എന്ന് അപേക്ഷിച്ചു പക്ഷേ അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി അവന് അപ്പോൾ ഉണ്ടായിരുന്നില്ല അതെല്ലാം ലiഹരിയുടെ പിടിയിൽ ആയിരുന്നു..

പാiൻ മiസാലയുടെ മനം മടുപ്പിക്കുന്ന ദുർഗന്ധം അവിടെയെല്ലാം നിറഞ്ഞു.. മഴ തീവ്രമായി ചെയ്യാൻ തുടങ്ങി… അവൻ എന്റെ ദേഹത്തേക്ക് പടർന്നു കയറി… ആദ്യമൊക്കെ ഒരുപാട് എതിർത്തു കുറെ കരഞ്ഞു പക്ഷേ മഴയുടെ ശബ്ദം കാരണം ഒന്നും ആരും കേട്ടില്ല.

തളർന്ന് എന്നെ അവൻ പലവട്ടം ഭോiഗിച്ചു.. ഇതിനിടയിൽ എപ്പോഴോ എന്റെ ബോധം പോലും പോയിരുന്നു..

ഓർമ്മ വരുമ്പോൾ ഞാൻ ആശുപത്രിയിലാണ് എന്നെ കാണാതെ തിരഞ്ഞ് ഇറങ്ങിയ അമ്മയും അയൽവാസി ഒരു ചേച്ചിയും ആണ് എന്റെ ബാഗ് പുറത്ത് കിടക്കുന്നത് കണ്ട് ഇവിടെ വന്നു നോക്കിയത്.

അമ്മ എന്റെ സാiരി കൊണ്ട് എന്നെ പുiതച്ചു.. അതിനുശേഷം അവർ തന്നെയാണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത് അത്യാവശ്യം പൈസയുള്ള വീട്ടിലെ പയ്യൻ ആയതുകൊണ്ട് പ്രജൂലിന്റെ നേരെയുള്ള കേiസ് എല്ലാം അവർ ഒതുക്കി തീർത്തു.

ഇപ്പോൾ അവർ പുതിയ അടവും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് എവിടെയും പെണ്ണ് കിട്ടാത്ത മകനെ എങ്ങനെയെങ്കിലും കെട്ടിക്കുക അതുവഴി അവന്‍റെ സ്വഭാവം നന്നാക്കുക എന്ന ദൗത്യവുമായി അവന്റെ അച്ഛനും അമ്മയും വന്നത് എന്റെ വീട്ടിലേക്കാണ്.

കൊiന്നാൽ പാപം തിന്നാൽ പോകും എന്നൊക്കെ പറയുന്നതുപോലെ അവൻ എന്നെ നiശിപ്പിച്ച തെiറ്റ് എന്നെ വിവാഹം ചെയ്താൽ ഇല്ലാതാകുമത്രേ!! എന്റെ അമ്മ പോലും അതിന് കൂട്ടുനിൽക്കുന്നു എന്നതായിരുന്നു എനിക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യം..

അവർ പെണ്ണ് കാണാൻ വന്നിരിക്കുകയാണ്..

അവിടേക്ക് ഇറങ്ങിച്ചെന്ന് ധൈര്യത്തോടെ തന്നെ പറഞ്ഞു അവരുടെ മകനെ എനിക്ക് വേണ്ട എന്ന് മാത്രവുമല്ല അവന് എത്രത്തോളം ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയുമോ അത്രത്തോളം ഞാൻ അതിനുവേണ്ടി പരിശ്രമിക്കും എന്ന് അതുകേട്ടപ്പോഴേക്ക് എനിക്ക് അiഹങ്കാരി എന്നൊരു പേര് വീണിരുന്നു..
അപ്പോഴേക്കും ഞാൻ കുടുംബത്തിന് വേണ്ടാത്തവളായി കണ്ടമാനം നടക്കുന്ന പെണ്ണായി.. ഇതുവരെ ആ വീടിന് വേണ്ടി കഷ്ടപ്പെട്ടത് ഒക്കെ എല്ലാവരും മറന്നു..
ഒടുവിൽ സഹികെട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി. ഗാർമെന്റ്സിൽ പോയി നോക്കി അവിടുത്തെ ജോലി ചിലപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ടാകും.. ലiഹരിക്ക് അiടിമയായ ഒരു പുരുഷനെ വiശീകരിച്ച് സ്വയം നiശിച്ചതവൾ ആണല്ലോ ഇപ്പോൾ വീട്ടുകാരുടെ കണ്ണിൽ ഞാൻ!! അപ്പൊ പിന്നെ നാട്ടുകാരുടെ കാര്യം പറയാനില്ല..

എന്നാൽ ഗാർമെന്റ്സിന്റെ ഓണർ ചേച്ചി എന്നെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അതുകണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു സ്വന്തം അമ്മ പോലും മനസ്സിലാക്കാതിരുന്ന എന്നെ ചേച്ചി മനസ്സിലാക്കിയല്ലോ എന്നോർത്ത് എനിക്ക് ഒരുപാട് സന്തോഷം തോന്നി അവിടെയുള്ള ജോലി എന്തുതന്നെയായാലും നഷ്ടപ്പെടില്ല എന്ന് പറഞ്ഞു..

അതോടെ അവരുടെ തന്നെ ഒരു ഹോസ്റ്റലിലേക്ക് ഞാൻ താമസം മാറി..
ഇപ്പോൾ നീ എന്നെ നിയമ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്..

അവൻ ഉപദ്രവിച്ച മറ്റു രണ്ടു പെൺകുട്ടികൾ കൂടി എനിക്ക് സപ്പോർട്ടും കൊണ്ട് വന്നിട്ടുണ്ട്. അവനെ നിയമം വെറുതെ വിട്ടാലും ഒരിക്കലും ഞങ്ങൾ വെറുതെ വിടില്ല!” അതാണ് ഞങ്ങളുടെ തീരുമാനം