ഒടുവിൽ ഒരു വലിയ ഗോഡൗണിനകത്ത് തന്റെ ലോറിയും പിന്നെ കൂടെ വേറൊരു കാറും.അവരെന്താണ് ചെയ്യുന്നതെന്ന് അവർ സൂക്ഷിച്ചു നോക്കി………

പ്രകൃതിയുടെ വഴി

രചന : സുരഭില സുബി.

സാർ പറ്റിപ്പോയി.. സാറന്മാരെ തiല്ലാൻ വേണ്ടി ഈ ചെiറ്റ കൈയോങ്ങിയപ്പോൾ എനിക്ക് ക്ഷമിക്കാൻ ആയില്ല.

അതിന് താൻ തല്ലiണോ ഇവനെ ..ഇതു പോലീസ് സ്റ്റേഷനാണ്… അതിന് ഞങ്ങളൊക്കെ ഇവിടെയില്ലെ ഇവനെ പഞ്ഞിക്കിടാൻ….ആട്ടെ നീ എന്തിനാ ഇങ്ങോട്ട് വന്നത്.

എന്റെ ലോറി ആരോ കട്ടുകൊണ്ടുപോയി…ദേവികുളത്ത് എന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഞാൻ ഓട്ടം കഴിഞ്ഞു വന്നു രാത്രിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്നു. രാവിലെ ഉണർന്നു നോക്കുമ്പോൾ ലോറി കാണാനില്ല സാർ.

വണ്ടി നമ്പറും ലോറിയുടെ ഡീറ്റെയിൽസും കൂടാതെ നിന്റെ അഡ്രസ്സും വെച്ച് കമ്പ്ലയിന്റ് എഴുതി കൊടുത്തു പൊയ്ക്കോളൂ. ഞങ്ങൾ അന്വേഷിക്കാം…

തന്നെ തoല്ലിയവൻ ഏതോ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്നായിരുന്നു ആ പ്രതി വിചാരിച്ചിരുന്നത്..

ലോറി കാണാതെ പോയത് പരാതി പറയാൻവേണ്ടി ഇവിടെ വന്നയാളാ ണെന്ന് അറിഞ്ഞപ്പോൾ അവൻ ചൂടായി..

ഫാ ചെiറ്റേ…. നീ ഒരു പരട്ട ലോറി ഡ്രൈവർ ആണല്ലേ…… നിന്നെ ഞാൻ പിന്നെ എടുത്തോളാമെടാ…

എന്നാൽ ഇപ്പോൾ തന്നെ എടുക്കടാ

എന്ന് പറഞ്ഞുകൊണ്ട് രാജു അവന്റെ നേരെ കുതിച്ചു.

മറ്റു പോലീസുകാർ രാജുവിനെ തടഞ്ഞു.

പോലീസ്കാരെ ആ ലോറിക്കാരനെ വിടൂ…അവൻ എന്താ ചെയ്യുന്നതെന്ന് കാണണമല്ലോ

എന്ന് പറഞ്ഞ് പ്രതിയും ഒരു തiല്ലിനൊരുങ്ങി നിന്നു…

ഇവൻ വെറും ഡ്രൈവർ അല്ലേ… ഇവനെന്തിനാ എന്നെ തiല്ലിയത്…പറയ്…

പ്രതി ഉച്ചത്തിൽ അലറിക്കൊണ്ട് ചോദിച്ചു..

നീ ആ പോലീസുകാരന്മാരെ തiല്ലാൻ കൈയൊങ്ങിയത് കൊണ്ടാണ് ഇവൻ നിന്നെ തiല്ലിയത് എന്ന് പറഞ്ഞല്ലോ…

അതിന് പോലീസുകാരുടെ കാര്യം ഇവനാണോ നോക്കുന്നത്…

അതെ… ഞാനും ചിലപ്പോൾ നോക്കും..ഈ പോലീസുകാരെന്നു വെച്ചാൽ പൊതുസ്വത്താണ്…അവരെ ആര് ഉപദ്രവിച്ചാലും പോലീസിനെ സ്നേഹിക്കുന്ന നന്മയുള്ള മനുഷ്യർ എതിർക്കും… അതേ ഞാൻ ചെയ്തുള്ളൂ.. ക്രിiമിനലുകൾ ആയ നിനക്കൊക്കെ ശത്രുവല്ലേ പോലീസ്… പോലീസിന് തiല്ലുന്നത് കണ്ടാൽ കയ്യടിക്കുന്ന കൂട്ടത്തിൽ അല്ലേ താനൊക്കെ.

അതോടെ പ്രതി അടങ്ങി…

രാജു നിങ്ങൾ നിങ്ങളുടെ ലോറി കാണാതായ കമ്പ്ലൈന്റ് എഴുതി കൊടുത്തു പൊക്കോളൂ…ഇത് ഞങ്ങൾ നോക്കിക്കോളാം…

അതിനുശേഷം പോലീസുകാരന്മാരെ കയ്യോങ്ങിയ ആ ചiട്ടമ്പിയെ പിടിച്ച് ലോക്കപ്പിൽ ഇട്ടു.

പരാതി എഴുതിക്കൊടുത്തു സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ രാജുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..

തന്റെ ചങ്ക് ദാമുവാണല്ലോ..

എടാ രാജു ഞാൻ മൂന്നാറിൽ ഉണ്ട്. വാട്സാപ്പിലൂടെ നിന്റെ ലോറി കാണാതായ വിവരം അറിഞ്ഞിരുന്നു… ഏകദേശം നിന്റേതാണെന്ന് തോന്നുന്ന ഒരു ലോറി ഇവിടെ എസ്റ്റേറ്റിലേക്ക് പോയിട്ടുണ്ട്. പറ്റുമെങ്കിൽ വേഗം വാ നമുക്ക് അന്വേഷിക്കാം.

അതേയോ ദാമൂ…..ഞാൻ ഉടനെ വരാം..

രാജു ഉടനെ തന്റെ ബൈക്ക്മെടുത്ത് ദാമുവിന്റെ അടുത്ത് ചെന്ന്… അവനെയും ബൈക്കിൽ ഇരുത്തി എസ്റ്റേറ്റിലേക്കു പോയി.

എസ്റ്റേറ്റിലെ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഒരുപാട് വലിയ ഗോഡൗണുകളാണ്… അവർ നിന്ന് നിരീക്ഷിച്ചു അതിന്റെ എല്ലാത്തിന്റെയും വലിയ വാതിലുകൾ അടഞ്ഞു കിടക്കുകയാണ്..

രാജുവും ദാമുവും അവിടെ മുഴുവൻ തിരച്ചിൽ തുടങ്ങി.ജനവാസം ഒന്നും കാണുന്നില്ല.പല ഗോഡൗണിന്റെ വിടവുകളിലൂടെ ഒളിഞ്ഞുനോക്കി.

ഒടുവിൽ ഒരു വലിയ ഗോഡൗണിനകത്ത് തന്റെ ലോറിയും പിന്നെ കൂടെ വേറൊരു കാറും.അവരെന്താണ് ചെയ്യുന്നതെന്ന് അവർ സൂക്ഷിച്ചു നോക്കി.

കുറച്ച് ആൾക്കാര് രാജുവിന്റെ ലോറിയിൽ എന്തോ ലോഡ് കയറ്റി നിറക്കുകയാണ്.. വലിയ ചാക്കുകൾ ആണെങ്കിലും ചുമടെടുക്കുന്നവർക്ക് അത്ര ഭാരം അനുഭവപ്പെടുന്നതായി തോന്നിയില്ല.

എടാ രാജു…ഇത് കiഞ്ചാവ് ആണ്… കiഞ്ചാവ് കാട്ടിൽ നിന്നും നാട്ടിലേക്ക് കടത്താൻ തന്റെ ലോറി കട്ടുകൊണ്ടു പോയതാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ…എടാ എന്തെങ്കിലും ചെയ്തു ലോറി തിരിച്ചു പിടിക്കണം.. ഇല്ലെങ്കിൽ അവർ കiഞ്ചാവ് കടത്തുന്നതിനിടയിൽ ലോറി പോലീസ് പിടിയിലായാൽ എല്ലാം തുലയും…കഞ്ഞികുടി മുട്ടും. ഏതായാലും നമ്മൾ ലോറി കാണുന്നില്ല എന്ന് കമ്പ്ലയിന്റ് കൊടുത്തത് നന്നായി.. പോലീസ് പിടിച്ചാലും ലോറി കിട്ടും..

എടാ ദാമൂ…. നീ പറഞ്ഞതുപോലെ ഈ ലോറി അതെന്റെ ചോറാണ്.. പോലീസ് പിടിക്കാനോ അതിന്റെ നിയമനടപടികൾക്കൊ കാത്തിരിക്കാൻ എനിക്കാവില്ല. എന്തായാലും ഞാൻ കയറി ഇടപെടുകയാണ്…

അതേടാ ഞാനുമുണ്ട്….

രാജു ഗോഡൗണിലേക്ക് ചാടിക്കയറി.കൂടെ ദാമുവും വന്നു.

എടാ പൊiലയാiടി മക്കളെ ഇതെന്റെ ലോറിയാണ്… ആരാടാ ഇത് മോഷ്ടിച്ചു കൊണ്ടുവന്നത്..

അപ്പോൾ ആ ഗോഡൗണിലെ ക്യാബിനുള്ളിൽ നിന്നും കൂളിംഗ് ഗ്ലാസ് വെച്ച ഒരു തടിമാടൻ ഇറങ്ങിവന്നു

ഞാനാടാ..ഞാനാ എന്റെ പിള്ളേരെ വിട്ട് ലോറി എടുപ്പിച്ചത്…

രാജു ഞെട്ടിപ്പോയി…ആ നാട്ടിലെ പണ്ടേ ക്രിoമിനലായ ക്രൂoരനായ സോമണ്ണ….

ഒരു ആവശ്യം കഴിഞ്ഞ് നാളെ തിരിച്ചു തന്നേക്കാം.. എനിക്ക് കുറച്ചു പച്ച നാടൻ മരുന്ന് നാട്ടിലെത്തിക്കാൻ ഉണ്ട്..

പച്ച മരുന്നാണെങ്കിൽ ലോറി വാടകയ്ക്ക് വിളിച്ചാൽ മതിയായിരുന്നല്ലോ.. ഇത് അതല്ല… ഇത് കiഞ്ചാവാണ്..എന്റെ വണ്ടി കട്ടുകൊണ്ടുപോയാണോടാ നിയൊക്കെ ഉണ്ടാക്കുന്നത്…

എന്നും പറഞ്ഞ് രാജു സോമണ്ണയുടെ നേരെ കുതിച്ചു.

ഉടനെ സോമണ്ണയുടെ ഗുiണ്ടകൾ പാഞ്ഞെടുത്ത് രാജുവിനെ തടഞ്ഞു.

എല്ലാവരുംകൂടി രാജുവിനിട്ടു അടി തുടങ്ങി.രാജുവും ദാമവും തിരിച്ചും അങ്ങോട്ട് ആiക്രമിച്ചു.

സോമണ്ണ അടക്കം അവർ ഏഴുപേരുണ്ടായിരുന്നു…

എല്ലാവരും കൂടിപൊരിഞ്ഞ അiടി തുടങ്ങി. രണ്ടുപേരെയും നന്നായി തiല്ലാൻ തുടങ്ങി.

അതിൽ നിന്നും ഒരുത്തൻ വലിയ കൊiടുവാളുമായി വന്നു രണ്ടുപേരെയും കൊiല്ലാനായി പാഞ്ഞടുത്തു. തന്റെ കയ്യിലുള്ള കൊiടുവാൾ ആഞ്ഞുവീശി രാജുവിന് നേരെ ആiഞ്ഞുവെiട്ടി കൃത്യസമയത്ത് തെന്നിമാറിയ രാജുവെട്ടു കൊള്ളാതെ രക്ഷപ്പെട്ടു.പക്ഷേ ദാമുവിന്റെ കാലിനാവെiട്ടു കൊണ്ടു… വെiട്ടേറ്റ ദാമു നിലത്ത് വീണപ്പോൾ വാളും കൊണ്ട് ആ ഗുiണ്ട ദാiമുവിനെ കiഴുത്തിന് നേരെ ആഞ്ഞുവെiട്ടാൻ ആഞ്ഞു. ആ നിമിഷം രാജു അവന്റെ കയ്യിൽ പിടികൂടി. വാiള് ബലംപ്രയോഗിച്ചു പിടിച്ചുവാങ്ങി അവന്റെ കiഴുത്തിലിട്ടു വെiട്ടി. വെkട്ടേറ്റ വീണ അവൻ നിലത്ത് വീണു പിടഞ്ഞു ചiത്തപ്പോൾ മറ്റുള്ളവർ വാiളുമായി രാജുവിനെ നേരെ പാഞ്ഞടുത്തു. സോമണ്ണ അടക്കം അവനു നേരെ കുതിച്ചുവന്ന ആറ് പേരെയും അവൻ ഒരു പോiരാളിയെ പോലെ ഞൊടിയിടയിൽ അiരിഞ്ഞു വീiഴ്ത്തി….

ശേഷം കൊiടുവാൾ വലിച്ചെറിഞ്ഞ രാജു ലോറിയിൽ കയറ്റിയിട്ടുണ്ടായിരുന്ന കiഞ്ചാവ് ചാക്ക് ഒക്കെ വലിച്ചു പുറത്തിട്ട്. കാലിന് പരിക്കേറ്റ ദാമുവിനെ ലോറിയിൽ കയറാൻ സഹായിച്ചു ലോറിയിൽ ഇരുത്തി.

ലോറി സ്റ്റാർട്ട് ചെയ്തു മുന്നേട്ടെടുത്ത് ഗോഡൗണിന് വെളിയിൽ വച്ചു.

ഇനി ഒരു ജോലി കൂടി ബാക്കിയുണ്ട് എന്ന് പറഞ്ഞ് അവൻ ആ കഞ്ചാവ് ചാക്ക് കെട്ടുകൾ ഒന്നിച്ചു കൂട്ടിയിട്ട് തീയിട്ടു…

വഴിയിൽ ദാമുവിനെ ഹോസ്പിറ്റലിൽ കാണിച്ചു മരുന്നുവെച്ച് കെട്ടി. ഇരുവരും ലോറിയിൽ വീട്ടിലേക്ക് പോകുന്ന വഴി ദാമു ചോദിച്ചു.

അപ്പോൾ മരിച്ച ഏഴുപേരെയും അന്വേഷിച്ചു പോലീസും പട്ടാളവും വന്നാൽ എന്താ ചെയ്യുക നമ്മൾ…

ആ ചിന്തയിൽ രാജുവും ദാമുവും ഒരു ദിവസം രാത്രി മുഴുവൻ പലയിടത്തും കറങ്ങി.

ഒടുവിൽ അവർ തീരുമാനിച്ചു…ഇങ്ങനെ കറങ്ങിയിട്ട് കാര്യമില്ല, എല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു കീഴടങ്ങുക. അനന്തരഫലം അത് എന്തായാലും അനുഭവിക്കുക.എന്ന് കരുതി വീട്ടിലേക്ക് തിരിച്ചു പുറപ്പെട്ടു.

അവർ ഇരുവരും വീട്ടിലെത്തുമ്പോഴേക്കും ടിവിയിൽ വന്ന ആ വാർത്ത കണ്ട് ഒരുപോലെ നടുങ്ങി….

രാജുവും ദാമവും ലോറി കണ്ടെടുത്ത ആ ഗോഡൗൺ ഉള്ള പ്രദേശവും ആ നാട് മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരിക്കുന്നു… നൂറുകണക്കിന് ആൾക്കാർ മണ്ണിനടിയിൽ പെട്ടു.

രക്ഷാപ്രവർത്തനത്തിനായി പട്ടാളം ഇറങ്ങിയിരിക്കുന്നു..

പല മൃതദേഹങ്ങൾ കണ്ടെത്തുന്ന കൂട്ടത്തിൽ ഈ ഏഴുപേരെയും ശവശiരീരങ്ങൾ മണ്ണിനടിയിൽ നിന്ന് പലഭാഗങ്ങളിലായി കണ്ടെടുത്തു.

ദാമു രാജുവിനോട് പറഞ്ഞതു പ്രകാരം തന്റെ ലോറി ഹൈവേയിൽ നിന്നും കണ്ടെടുത്തു എന്ന് മാത്രം രാജു പോലീസ് സ്റ്റേഷനിൽ പോയി അറിയിച്ചു.

ഭർത്താവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഭയത്തോടെ അവൻ പറയുന്ന കഥ കേട്ട്

ഞെiട്ടിത്തരിച്ചിരിക്കുകയായിരുന്നു രാജുവിന്റെ ഭാര്യ..

ഈശ്വരാ ആ ഉരുൾപൊട്ടൽ ഇല്ലായിരുന്നുവെങ്കിൽ എന്റെ ഏട്ടൻ ഇന്ന് ജയിലിലായേനെ…അല്ലെ…

ഉം….അതേടി…

ലോറി വീണ്ടുകിട്ടിയ ആ സന്തോഷത്തിൽ രാജുവിന്റെ വീട്ടിൽ അന്ന് പാർട്ടി ആയിരുന്നു..

അതുകഴിഞ്ഞ് രാത്രിയിൽ കിടന്ന നേരത്താണ് രാജു തന്റെ ഭാര്യയോട് ഈ സംഭവങ്ങളൊക്കെ പറഞ്ഞത്.

എന്തോ ഭാഗ്യത്തിന് തിരിച്ചുകിട്ടിയ തന്റെ ജീവിതത്തെ അതിന്റെ പൂർണതയിൽ ആസ്വദിക്കാനായി അവൾ ഭർത്താവിന്റെ കവിളിൽ മുഖം ചേർത്ത്
ഒരായിരം ഉമ്മ നൽകി…

.