എഴുത്ത്:-ആദി വിച്ചു.
“ദേ മനുഷ്യ മാനം നോക്കി കിടക്കാതെ വന്ന് കൊച്ചിന് വല്ലതും പറഞ്ഞു കൊടുക്കാൻ നോക്കിക്കേ “
ടെറസിൽ ആകാശത്തെനക്ഷത്രങ്ങളെ നോക്കി കിടക്കുന്ന മനീഷിനെ നോക്കി അരുണിമ തെല്ലു ദേഷ്യത്തോടെ പറഞ്ഞു
“എന്റെ പൊന്ന് ആരു നീ അവനേ ഒന്ന് വെറുതെ വിട്. നിന്റെ പഠിപ്പിക്കൽ കണ്ടാൽ തോന്നുമല്ലോ അവൻ IAS ആവാൻ പഠിക്കുവാണെന്ന്. അവനിപ്പോ രണ്ടാംക്ലാസ്സിൽ ആയിട്ടല്ലേ ഉള്ളു.”
“അതേ പൊന്നുമോൻ രണ്ടാംക്ലാസ്സിലായിട്ടേ ഉള്ളു….. എന്നാലോ IAS ന് പഠിക്കാൻഉള്ളതിനെക്കാൾ കൂടുതലാ ഓരോ ദിവസവും അവന് പഠിക്കാൻ ഉള്ളത്.?ഒരു ദിവസത്തെ കാര്യം പഠിക്കാൻ മറന്നാൽ പിറ്റേ ദിവസം പറയുന്നത് ഒന്നും അവന് മനസ്സിലാവില്ല. പത്തു മുപ്പതുകുട്ടികളുള്ള ക്ലാസ്സിൽ ഇവന് മാത്രമായി അവര് വേറെപറഞ് കൊടുക്കുകയൊന്നും ഇല്ലല്ലോ…. ട്യൂഷൻ വേണ്ട എന്ന് വച്ചത്തന്നെ കുറച്ചു സമയമെങ്കിലും അവൻ കളിച്ചോട്ടെ എന്ന് കരുതിയിട്ട.
കുട്ടികളായാൽ കളിച്ചുതന്നെ വളരണം പക്ഷേ ഇപ്പഴത്തെ കാലത്ത് അവർക്ക് പഠിക്കാൻ തന്നെ സമയം തികയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പഴാ. സത്യം പറഞ്ഞാൽ അവന് പഠിക്കാനുള്ള കാണുമ്പോൾ പേടിയാകുവാ..എന്തുമാത്രമാ അവർക്ക് പഠിക്കാനുള്ളത്ഈ തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയാ ഇപ്പഴത്തെ കുട്ടികളുടെഅവസ്ഥ. ഒരുനിമിഷം പോലും വെറുതെ ഇരിക്കാൻ കഴിയില്ല “
തലയിൽ കൈവച്ചു കൊണ്ട് പറയുന്നവളെ കണ്ടതും മനീഷ് പൊട്ടി ചിരിച്ചുകൊണ്ട് അവളേ പിടിച്ചു തനിക്കരികിൽ ഇരുത്തി.
“നിങ്ങളിത് എന്താ ഈ കാണിക്കുന്നത് എനിക്ക് കിച്ചണിൽ ജോലിയുണ്ട് “
“ങ്ഹേ… ഭക്ഷണം കഴിച്ചു കഴിഞ്ഞതല്ലേ ഇനിയെന്താ കിച്ചണിൽ ചെയ്യാൻ ഉള്ളത് ?”
“അത് കിച്ചൻ ക്ളീൻ ചെയ്യണം കൂട്ടത്തിൽ അലക്കാനുള്ളത് മിഷ്യനിൽ ഇടുകേം വേണം ” എന്ന് പറഞ്ഞുകൊണ്ട് അവൾ അവനരികിൽ നിന്ന് എഴുന്നേറ്റു.
“അല്ലടി നീയല്ലേ അവനെ പഠിപ്പിക്കുന്നത് അതിന് ഞാനെന്തിനാ അവിടെ? നീ തന്നെയിരുന്ന് പഠിപ്പിച്ചാൽ പോരെ “
“മതി…ഞാൻ തന്നെ ഇരുന്നു പഠിപ്പിച്ച മതി.പക്ഷേ പൊന്നുമോന്റെ നാക്കിന്റെ നീളംഅത് സഹിക്കാൻ പറ്റാതെ വരുമ്പോ ഞാൻ തiല്ലി പോകും അതാണ് പ്രശ്നം.
അനുസരണ എന്ന് പറഞ്ഞ സാധനം അവന്റെ അടുത്തുകൂടി പോയിട്ടില്ല.
ചക്ക എന്ന് പറഞ്ഞാൽ കൊക്ക എന്ന് കേൾക്കും. അതെങ്ങനാ അച്ഛനെകണ്ടല്ലേ മോൻ വളരുന്നത്. “
“എന്റെ ദൈവമേ എനിക്കിത് എന്തിന്റെ കേടായിരുന്നു ഇനിയിപ്പോ ഇന്നത്തെരാത്രി അവൾക്ക് മുഖം വീർപ്പിച്ചിരിക്കാൻ ഈ ഒരേഒരു കാരണം മതി.”?ആത്മഗതം പോലെ പറഞ്ഞുകൊണ്ടവൻ കിടന്നിടത്തു നിന്നും എഴുന്നേറ്റ് അവൾക്ക് പിറകെ ഹോളിലേക്ക് നടന്നു.
തിരക്കിട്ട് കിച്ചൺ ക്ളീൻ ചെയ്യുന്നവളെ കണ്ടവൻ പുഞ്ചിരിയോടെ പുസ്തകത്തിന് മുന്നിലിരുന്ന് ഉറക്കം തൂങ്ങുന്ന കുഞ്ഞിനരികിൽ വന്നിരുന്നു.
അവനേ മനീഷ് പഠിപ്പിക്കില്ല എന്ന്ആരുവിനു നന്നായി അറിയാം എങ്കിലും പഠിക്കാൻ ഇരിക്കുമ്പോൾ രണ്ടു പേരും മകനൊപ്പം വേണം എന്നുള്ളത് രണ്ട് പേരുടെയും ഒരു ശീലമാണ്.
“എന്താണ് കുഞ്ഞു അമ്മ ഭയങ്കര ചൂടിലാണല്ലോ മോനൊന്നും പഠിച്ചില്ലേ ഇതുവരെ “
“ഇല്ലച്ചേ ഇന്ന് എന്നെകൊണ്ട് പഠിക്കാനൊന്നും വയ്യാ നല്ല ഉറക്കം വരുന്നു.”
നിഷ്കളങ്കമായി പറയുന്നവനെ കണ്ടതും മനീഷ് വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി.
“ഹാ….. അതല്ലെങ്കിലും പുസ്തകം മുന്നിൽ എടുത്തുവച്ചാൽ ഉറക്കം തൂങ്ങുന്നത് മോന്റെ ശീലം ആണല്ലോ… ആ നേരത്ത് ആ മൊബൈൽ ഫോണൊന്ന് കൊടുത്തു നോക്കിക്കേ അവന്റെ ഉറക്കം ഓടിയ വഴിക്ക് പിന്നേ പുiല്ല് പോലും മുളയ്ക്കൂല.” ഇരുവരുടേയും സംസാരം കേട്ടുകൊണ്ട് അവർക്കരികിലേക്ക് വന്ന ആരു ദേഷ്യത്തോടെ മനീഷിനെ നോക്കികൊണ്ട് പറഞ്ഞു.
“ഈ അമ്മക്ക് ഇതെന്താ അച്ചേ….ഏത് സമയവും എന്നോട് പഠിക്ക് പഠിക്ക് എന്ന് പറഞ്ഞോണ്ട് ഇരിക്കുവാ… നമുക്ക് ഒരു കാര്യം ചെയ്താലോ അമ്മേ അമ്മമ്മേടെ അടുത്ത് കൊണ്ട് വിട്ടാലോ കുറച്ചു ദിവസത്തേക്ക്…”
തന്റെ ചെവിയിൽ രഹസ്യമായി പറയുന്ന മകനെ കണ്ടതും അവൻ രണ്ട് കയ്യും കൂട്ടി അവനേ ഒന്ന് തൊഴുതു.
“പൊന്നുമോനെ…. നിനക്ക് ചിലപ്പോ നിന്റെ അമ്മയേ കാണാതെ ഇരിക്കാൻ പറ്റുമായിരിക്കും പക്ഷേ എനിക്കെന്റെ ഭാര്യയെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ വയ്യാ….”
അവരേ നോക്കി പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ “ഓ… അത് സ്നേഹം കൊണ്ടൊന്നും അല്ലല്ലോ സമയസമയത്ത് ഭക്ഷണം കിട്ടാനും അലക്കി തേച്ച ഡ്രസ്സ് കിട്ടാനും ഒക്കെയല്ലേ എന്നോടുള്ള ഈ പതപ്പിക്കലിന്റെ ഉദ്ദേശം.അച്ഛനും മോനും കൂടെ ഒരുപാട് അഭിനയിച്ചു കൂട്ടല്ലേ….”
കയ്യിലിരുന്ന ഗ്ലാസ്സ് ജഗ്ഗ് ടേബിളിൽ വച്ചുകൊണ്ട് അരുണിമ മകന്റെ നോട്ടു ബുക്കുകൾ എടുത്തു പരിശോദിച്ചുകൊണ്ട് പറഞ്ഞു.
ഓരോ നോട്ടിലും അടയാളപ്പെടുത്തിയ ഹോം വർക്കുകൾ അവനെക്കൊണ്ട് ചെയ്യിച്ചശേഷം അന്നെടുത്ത പാഠങ്ങൾ കൂടെ അവനേ പഠിപ്പിക്കുന്ന തന്റെ പ്രിയപെട്ടവളെ കണ്ടതും അവന്റെ ഓർമ്മകൾ കുറച്ചുവർഷം പിന്നിലേക്ക് പോയി.
പട്ട് പാവാടയും ബ്ലൗസും ധരിച്ച് നീട്ടിഎഴുതിയ കണ്ണും കൈനിറയെ പലകളറിലുള്ള കുപ്പിവളകളും കഴുത്തിൽ ഒരു കുഞ്ഞ് മാലയും നെറ്റിയിൽ കറുത്ത കുഞ്ഞ് പൊട്ടുമായി സുന്ദരിയായി വരുന്ന പത്തുവയസ്സുകാരിയെ കാണാൻ വേണ്ടി മാത്രം സ്കൂളിൽ പോയിരുന്ന തന്നെ ഓർക്കേ അവനൊന്നു പുഞ്ചിരിച്ചു.
ആദ്യമായി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഏട്ടാ എന്ന് വിളിച്ചു കൊണ്ട് തന്നെ ചുറ്റിപിടിച്ചവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചപ്പോൾ കളിയാക്കിയ കൂട്ടുകാരിയോട് എന്റെ ഏട്ടൻ എന്നെ കെട്ടിപിടിച്ചിട്ടാണല്ലോ ഇഷ്ടമാണെന്ന് പറയാറ് എന്ന് നിഷ്കളങ്കമായി പറയുന്നവളെ കണ്ടതും താൻ ആകെ പകച്ചു പോയിരുന്നു.
ഏട്ടന് അവളോടുള്ള ഇഷ്ടവും എനിക്ക് അവളോടുള്ള ഇഷ്ടവും തമ്മിലുള്ള വ്യത്യാസം അവളേ പറഞ്ഞു മനസ്സിലാക്കാൻ വീണ്ടും വർഷങ്ങൾ വേണ്ടി വന്നു. ഒടുവിൽ അർത്ഥം മനസ്സിലായതും അടുത്ത പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. പരസ്പരം ഇഷ്ടമാണെങ്കിലും രണ്ടുപേരും ആലുവ മണപ്പുറത്തുകണ്ട പരിചയം പോലുമില്ലാത്ത ഇരുത്തവും നടത്തവും കണ്ടതും അവൾ പുഞ്ചിരിയോടെ അവനേ നോക്കി. അതുവരെ തന്നോട് കൂളായി ആരെയും പേടിക്കാതെ സംസാരിച്ചി രുന്നവൾ ആരെങ്കിലും കാണുമോ അറിയുമോ എന്നുള്ള പേടിയിൽ തന്നോട് മിണ്ടാതായി. ഒന്ന് കാണണമെങ്കിലോ മിണ്ടണമെങ്കിലോ ആകാശം തലകീഴായ് നിർത്തേണ്ട അവസ്ഥവരെയായി. അത്രയേറെ പെണ്ണ് ഭയന്നത് എന്തിനെയാണെന്ന് ഇന്നും എനിക്കറിയില്ല.
ഒടുവിൽ പഠിത്തം കഴിഞ്ഞ് ജോലി കിട്ടിയതും നേരെ അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചതും അവിടെ എല്ലാവർക്കും ഞങ്ങളുടെ ബന്ധത്തിൽ നൂറ് വട്ടം സമ്മതം. അപ്പോഴാണ് അറിഞ്ഞത് ഞങ്ങളുടെ പ്രണയം അവളുടെ വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു എന്നുള്ളത്. അതിലും രസം അത് അവർമനസ്സിലാക്കിയത് എന്നെ കാണുമ്പോൾ ഉള്ള അവളുടെ പേടിയും വെപ്രാളവും കണ്ടിട്ടാണെന്ന് അറിഞ്ഞതും എല്ലാവർക്കുമുന്നിലും ചമ്മിനിൽക്കു ന്നവളെ കണ്ടതും ഓടി ചെന്നവളെ കെട്ടിപ്പിടിക്കാൻ തോന്നിപോയി. അത്ര യേറെ ഭംഗിയുണ്ടായിരുന്നു ആ ഒരു നിമിഷത്തിൽ അവളേ കാണാൻ. പിന്നീട് എല്ലാം പെട്ടന്നായിരുന്നു അവളേ ഞാൻ സ്വന്തമാക്കിയതും ഞങ്ങൾക്ക് കുഞ് ജനിച്ചതും എല്ലാം. ഒടുവിൽ വർഷങ്ങൾക്ക് ഇപ്പുറം ആ പൊട്ടിക്കാളി പെണ്ണിൽ നിന്നും കാര്യ ഗൗരവമുള്ള വീട്ടമ്മയിലേക്ക് എത്രപെട്ടന്നാണവൾ മാറിയത്.
മകനെ പഠിപ്പിക്കുമ്പോൾ ടീച്ചറായും പാചകം ചെയ്യുമ്പോൾ നല്ലൊരു ഷെഫ്ആയും എന്റെ കാര്യങ്ങൾ നോക്കുമ്പോൾ നല്ലൊരു കൂട്ടുകാരിയായും.
മകന്റെ കുഞ്ഞുകാര്യങ്ങൾ പോലും വളരെ കരുതലോടെ ചെയ്യുമ്പോൾ നല്ലൊരമ്മയായും രാത്രി എല്ലാം മറന്ന് ഒന്നാകുമ്പോൾ നല്ലൊരു ഭാര്യയായും എത്ര പെട്ടന്നാണവൾ വേഷങ്ങൾ മാറുന്നത്. എത്ര വേഷങ്ങൾ മാറിയാലും എനിക്കെന്നും പ്രിയപെട്ടത് നിഷ്കളങ്കമായി എന്നെ ചുiറ്റിപ്പിടിച്ചുകൊണ്ട് ഏട്ടാ എന്ന് വിളിച്ച ആ പത്ത് വയസ്സുകാരിയെ തന്നെയാണ്.
“ഏട്ടാ…. ഇത് എന്ത് ചിന്തിച്ചോണ്ട് ഇരിക്കുവാ വാ കിടക്കാം…”
“ഹാ…. മോൻ ഉറങ്ങിയോടാ….”
“ഹാ… അവൻ കുറച്ചുനേരമായി ഉറങ്ങിയിട്ട്. നാളേക്കുള്ള അവന്റെ സാധനങ്ങൾ എടുത്തു ബാഗിൽ വെക്കുകയായിരുന്നു ഞാൻ.!
“എന്നിട്ട് കഴിഞ്ഞോ…”
“ഉം…. കഴിഞ്ഞു.ഏട്ടൻ വാ നമുക്ക് കിടക്കാം.”
ഉറങ്ങി പോയ കുഞ്ഞിനെ തോളിലേക്ക് ചായ്ച്ചു കിടത്തി കൊണ്ടവൾ പുഞ്ചിരി യോടെ അവനേനോക്കി.?അവളേ ചേർത്തുപിടിച്ചു കൊണ്ട് ബെഡ്റൂമിലേക്ക് കയറി. കുഞ്ഞിനെ കിടത്തി തിരിഞ്ഞവളെ വലിച്ചു തന്റെ നെഞ്ചോട് ചേർക്കുമ്പോൾ അന്ന് ഞാൻ കണ്ട ആ പത്തുവയസാകാരിയുടെ നിഷ്കള ങ്കമായ ഭാവമായിരുന്നു അവൾക്ക് അപ്പോൾ. അവളേ കോരിയെടുത്തു കൊണ്ട് മറ്റൊരു മുറിയിലേക്ക് നടക്കുമ്പോൾ നാവുകൊണ്ടവളവന്റെ കഴുത്തിൽ ചിത്രങ്ങൾ തീർക്കുന്നുണ്ടായിരുന്നു. ഒടുവിൽ നേർത്ത കിതപ്പോടെ പരസ്പരം പുണർന്നുകിടക്കുമ്പോൾ ഇരുവരും ഭിത്തിയിൽ തൂക്കിയ വിവാഹഫോട്ടോ കണ്ട് ഇരുവരും പുഞ്ചിരിയോടെ പരസ്പരം നോക്കി. വിവാഹം കഴിഞ്ഞ അന്നുമുതൽ ഇന്ന് വരേ തന്നെയൊന്ന് നുള്ളി നോവിക്കുക പോലും ചെയ്യാതെ ഒരു കൊച്ച്കുഞ്ഞിനെ എന്നത് പോലെ കൊണ്ട് നടക്കുന്നവനേഓർക്കേ അവൾ പുഞ്ചിരിയോടെ വീണ്ടും അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. പ്രണയവും കാiമവുംകലർന്ന അവളുടെ ആ നോട്ടം കണ്ടതും അവൻ പ്രണയത്തോടെ അവളുടെ ചുiണ്ടുകളിൽ തന്റെ ചുiണ്ടുകൾകൊണ്ട് സ്വർഗംപണിയുകയായിരുന്നു.
ഒടുവിൽവിയർപ്പിൽ കുതിർന്ന് കിjടക്കുമ്പോൾ നiഗ്നമായ അവന്റെ നെiഞ്ചിൽ വിjരലുകൾ കൊണ്ട് ചിത്രംവരക്കുന്നവളെ കണ്ടതും അവൻ പുഞ്ചിരിയോടെ അവളുടെ മുടിയിഴകൾക്ക് ഇടയിലേക്ക് മുiഖംപൂjഴ്ത്തി.