എഴുത്ത്:’-ആദിവിച്ചു
ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നനഞുകുതിർന്നുകൊണ്ട് ഓടി വരുന്ന മാനവിനെ കണ്ടതും മയൂരിയാകെ വല്ലാതായി.
വരാന്തയിൽ തന്നെതുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ടതും ജീവൻ തിരിച്ചുകിട്ടിയത് പോലെയവൻ ഓടിച്ചെന്നവളെ കെiട്ടിപിiടിച്ചുകൊണ്ട് ചുമലിലേക്ക് ചാഞ്ഞു.
“മാനു …. നീയെന്താ ഈ കാണിച്ചത്.
പുറത്തെ ഈ ഇടിയും മിന്നലും കാറ്റും മഴയും ഒന്നും നീ കാണുന്നില്ലേ.
ഈ സമയത്ത് ആരാ നിന്നോട് ബൈക്ക് ഓടിച്ചു വരാൻ പറഞ്ഞത്.”
ശാസനയോടെ ചോദിച്ചുകൊണ്ടവൾ അവന്റെ മുതുകിൽ പതിയേ തലോടി.
” അത്… അത് പിന്നേ നീ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന് അറിഞ്ഞപ്പോ… “
“അറിഞ്ഞപ്പോ മഴയാണെന്ന് പോലും നോക്കാതെ മോൻ മുണ്ടും മടക്കിക്കുiത്തി ഇങ്ങ് ഇറങ്ങി അല്ലേ….”
തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു.അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെയുള്ള അവന്റെ ഹൃദയ മിടിപ്പ് അവൾ തൊട്ടറിഞ്ഞിരുന്നു.
“ഉം….. സാരല്ല നീവന്ന് ഡ്രസ്സ് മാറ്.
നീയൊന്നും കഴിച്ചുകാണില്ലല്ലോ അല്ലേ…
ഞാൻ എന്തെങ്കിലും ഓർഡർചെയ്യാം “
എന്ന് പറഞ്ഞുകൊണ്ടവൾ തന്റെ ഒരു ടീഷർട്ടും ഷോർട്സ്സും ടൗവ്വലും അവന് നേരെ നീട്ടി.
അതുമായി ബാത്റൂമിലേക്ക് പോകുന്നവനേ കണ്ടതും അവൾ നേർമയായൊന്നു പുഞ്ചിരിച്ചു.
അനിയനാണോ അതോ മകനാണോ അവൻ നിനക്കെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ എനിക്കതിന് ഉത്തരം ഉണ്ടാവില്ല.
മറിച് അവനോട് ഞാൻ അവന് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേകാണു.
” ചേച്ചിയമ്മ “
തന്നെക്കാൾ എട്ട് വയസ്സിന് ഇളയതാണവൻ തന്റെ കുഞ്ഞനിയൻ.
എന്തിനും ഏതിനും അവനാണ് എന്റെ കൂട്ട്.
Mbbs മതിയെന്ന് അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ അവനാണ് പറഞ്ഞത് എന്റെ ചേച്ചി നഴ്സ് ആയാ മതിയെന്ന്.
അവൻ പറഞ്ഞാൽ പിന്നെ ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് എല്ലാവരും അവന്റെ തീരുമാനത്തെ അംഗീകരിചു.
പുറത്ത് എവിടെയെങ്കിലും പോയി ജോലി ചെയ്യാൻ പറഞ്ഞപ്പോ ഞാൻ എപ്പഴും അവന്റെ കൂടെ വേണം എന്ന് പറഞ്ഞുകൊണ്ട് അവൻ തന്നെ അത് വേണ്ട എന്ന് വെപ്പിച്ചു.
ഇതിപ്പോ മൈഗ്രെയ്യിൻ കൂടിയത് കൊണ്ട് ഒരുദിവസം ഇവിടെറസ്റ്റ് എടുത്തോ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല.
അല്ലെങ്കിലും മൂന്നാല് ദിവസമായുള്ള ഓട്ടപാച്ചിൽ ആണ് അത്രയേറെകേസുകൾ ആണ് ഇപ്പോ എമർജൻസി ഡിപ്പാർട്മെന്റിൽ വന്ന് പോകുന്നത്. പ്രകൃതി ദുരന്തങ്ങൾ കൊണ്ട് ഉണ്ടാവുന്ന അപകടങ്ങളും ഉണ്ട്. എങ്കിലും
ഏറിയതും ആക്സിഡന്റുകൾ ആണ്.
മഴയത്ത് സൂക്ഷിച്ചു വണ്ടി ഓടിക്കണംഎന്ന് പറഞ്ഞാൽ പലരും അത് കേൾക്കാറില്ല അതുകൊണ്ട് എന്താ നമ്മുടെ മാത്രമല്ല ഓപ്പോസിറ്റ് സൂക്ഷിച്ചു പോകുന്നവരും അപകടത്തിൽ ആവും.
“ചേച്ചി…..”
“ഹാ… നീവന്നോ… വാ വന്ന് ഇത് കഴിക്ക് ” മുന്നിലെ പ്ളേറ്റിനിന്ന് മസാലദോശ കുഞ്ഞ് പീസാക്കിസാമ്പറിലും ചമ്മന്തിയിലും മുക്കി കൊണ്ട് അവൾ അവന് നേരെ നീട്ടിക്കൊണ്ട് സ്നേഹത്തോടെ പറഞ്ഞു.
“നീ കഴിച്ചോ….?”
“ഹാ.. ഞാൻ നേരത്തെ കഴിച്ചതാ .
മെഡിസിൻ കഴിക്കാൻ ഉണ്ടായിരുന്നു “
ക്ലാസും കഴിഞ്ഞ് നീ നേരെ ഇങ്ങോട്ടാണോ വന്നത് “
“അല്ല വീട്ടിൽ പോയപ്പഴാ അമ്മ പറഞ്ഞത് നിനക്ക് വയ്യാതായി ഇവിടെ അഡ്മിറ്റ് ആണെന്ന് പിന്നൊന്നും നോക്കിയില്ല ഓടിപിടിച്ചിങ് പോന്നു.”
അവൾ നീട്ടിയ ദോശ കഴിച്ചുകൊണ്ടവൻകയ്യിലേ ഫോണിലേക്ക് നോക്കി.
അതിൽ ചാർജ് തീരാറായി എന്ന് കണ്ടതും അവൻ ചുറ്റിലും നോക്കി.
“ചേച്ചി നിന്റെ ചാർജർ എവിടെ എന്റെ ബാഗിൽ കാണും.
അവന് അവസാന കഷ്ണം ദോശയും നീട്ടികൊണ്ടവൾ പറഞ്ഞു.
“നീ അമ്മയെ വിളിച്ചായിരുന്നോ….”
“ഹാ.. നീ ഇവിടെ എത്തിയപ്പഴേ ഞാൻ വിളിച്ചു പറഞ്ഞു എന്തിനാ വെറുതെ അവരെക്കൂടെ പേടിപ്പിക്കുന്നത്.”
കൈകഴുകി തിരികെ വന്നവൾ അവനരികിലായി ബെഡ്‌ഡിൽ കയറി കിടന്നു.
അവൾ വന്ന് കിടന്നത് അറിഞ്ഞതും അവൻ അവളുടെ നെiഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു.
ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ഉണർന്നവൻ മുന്നിൽ നിൽക്കുന്ന ഡോക്ടറെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു.
“ആഹാ… ഇയാള് ഇന്നലെ പാതിരാത്രിതന്നെ ഇങ്ങ് എത്തിയല്ലേ….
ഞാൻ ഇവളോട് പറഞ്ഞതാ കേട്ട പാതി കേൾക്കാത്ത പാതി ഇയാള് ഇങ്ങ് എത്തും എന്ന്.”
“ഉം…… ഞാൻ വന്നത്അവിടെ നിക്കട്ടെ ചേച്ചിക്ക് ഇപ്പോ എങ്ങനെയുണ്ട്?”
“ഹേയ് അവൾക്ക് പ്രശ്നം ഒന്നുമില്ല കുറച്ചു ദിവസമായിട്ട് ആള് ഡേ നൈറ്റ് ഡ്യുട്ടിയിലാ അപ്പോ ഉറക്കം ഒക്കെ കണക്കാ…?താൻ ദേഷ്യപ്പെടണ്ട അവള് മാത്രല്ല ഒരു വിധം എല്ലാവരും ഇടതടവില്ലാതെ ഡേ നൈറ്റ് ഡ്യുട്ടി ചെയിതു കൊണ്ട് ഇരിക്കുവാ.”
“ഡിസ്ചാർജ് ആണെങ്കിൽ ചേച്ചിയെ എനിക്ക് വീട്ടിലേക്ക് കൊണ്ട് പൊയ്ക്കൂടേ?”
“ഓ… കൊണ്ട് പൊയ്ക്കോളൂ..?രണ്ട് ദിവസത്തെ ലീവ് ഞാൻ റിപ്പോർട്ട് ചെയ്തോളാം…”?എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ അവളേനോക്കി പുഞ്ചിരിയോടെ പറഞ്ഞു.?വീട്ടിൽ എത്തിയതും മുഖവും വീർപ്പിച്ചു കൊണ്ട് തന്നോട് ഒന്നും മിണ്ടാതെ നടക്കുന്ന അനിയനെ കണ്ടതും അവൾ കാര്യം എന്താണെന്ന അർത്ഥത്തിൽ അച്ഛനേയും അമ്മയേയും നോക്കി.?അവർ കാര്യം അറിയില്ലെന്നഅർത്ഥത്തിൽ കൈമലർത്തിയതും അവൾ സംശയത്തോടെ അവനേ നോക്കി.
“ആരോഗ്യം നോക്കാതെ ഒരുത്തി മറ്റുള്ളവരെ നോക്കാൻ നടക്കുന്നു.?ഡോക്ടർ ആയാൽ ഒരു സ്വസ്ഥതയും ഇല്ലാതെ ഫുൾ ടൈം പഠിത്തവും സെമിനാറും ഡ്യുട്ടിയും ഒക്കെയായി സ്വന്തം കാര്യം നോക്കാൻ സമയം കിട്ടില്ലല്ലോ എന്നോർത്തിട്ടാ നഴ്സ് ആയാ മതിയെന്ന് പറഞ്ഞത് ഇതിപ്പോ പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ.?റെസ്റ്റില്ലാതെ ഫുൾടൈം ജോലി ചെയ്യാൻ ഇവളാരാ സൂപ്പർ ഗേളോ അതോ വേണ്ടർ വുമണോ…” റൂമിലിരുന്ന്കൊണ്ട് ദേഷ്യത്തോടെ പിറുപിറുക്കുന്നവനെ കണ്ടതും കാര്യം മനസ്സിലായവൾ പുഞ്ചിരിയോടെ അച്ഛനെ നോക്കി.
“അല്ല ഈ കാര്യത്തിൽ ഞാൻ അവന്റെ കൂടെയാ.ഇങ്ങനെ ആരോഗ്യം നോക്കാതെ ജോലി ചെയിതാൽ നിനക്ക് വല്ല അസുഖവും വരില്ലേ മോളേ….”
“അത് ശരിയാണ് പക്ഷേ അച്ഛൻ ഒന്ന് ആലോചിച്ചു നോക്കിക്കേ നമ്മൾ ഒരു ഹോസ്പിറ്റലിൽ പോയാൽ അവിടെ നമ്മളെ ശ്രദ്ധിക്കാൻ സ്റ്റാഫ് ഇല്ലാതെ വരുന്ന ഒരു അവസ്ഥ.”
“മോളേ നീ പറയുന്നത് കാര്യം തന്നെയാ എന്നാലും നീ മാത്രം അല്ലല്ലോ അവിടെ നഴ്സ് ആയിട്ട് ഉള്ളത്.”
“എന്റെ പൊന്നച്ചാ….. അവിടെയുള്ള ഓൾമോസ്റ്റ് എല്ലാ സ്റ്റാഫ്‌സിന്റെയും അവസ്ഥ ഇതൊക്കെ തന്നെയാ. കാരണം എന്താണെന്ന് അറിയോ പല സ്ഥലങ്ങളിലും ഇപ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നുണ്ട് അവിടേക്ക്കൂടെ സ്റ്റാഫ് പോകേണ്ടതുണ്ട് അത് കൊണ്ട് തന്നെഒരുവിധം എല്ലാ ഹോസ്പിറ്റലിലെയും എല്ലാ സ്റ്റാഫുകളും ഇരുപത്തിനാല് മണിക്കൂറും ഡ്യൂട്ടിയിൽ തന്നെയാണ്. ആരോഗ്യ മേഖലയിലും മറ്റും ഉള്ള ഒരാള്പോലും സത്യത്തിൽ ഒരു നിമിഷം പോലും റസ്റ്റ്‌എടുക്കാൻ പറ്റിയ അവസ്ഥയിലല്ല.” എന്ന് പറഞ്ഞു കൊണ്ടവൾ തളർച്ചയോടെ കസേരയിലേക്ക് ചാഞ്ഞു. അത് കണ്ട് കൊണ്ട് വന്ന മാനവ് അവളേ താങ്ങി ബെഡ്‌റൂമിൽ കൊണ്ട് കിടത്തിയ ശേഷം നന്നായി പുതപ്പിച്ചു കൊടുത്തുകൊണ്ട് അച്ഛനെ നോക്കി.
ഞങ്ങള് ശല്യം ചെയ്യാൻ വരുന്നില്ലേ എന്നഅർത്ഥത്തിൽ തൊഴുതുകൊണ്ട് അദ്ദേഹം ഭാര്യയേയും കൂട്ടി അവിടെ നിന്ന് കിച്ചണിലേക്ക് നടന്നു.അവളുടെ നെറ്റിയിൽ പതിയേ മസ്സാജ്ചെയ്ത് കൊടുത്തുകൊണ്ടവൻ അവൾക്കരികിൽ തന്നെയിരുന്നു.
രാത്രി ഏറെവൈകിയതും ഞെട്ടിയുണർന്നവൾ ചുറ്റുംനോക്കി.?താൻ വീട്ടിൽ ആണെന്ന് അറിഞ്ഞവൾ ആശ്വാസത്തോടെ ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു. തനിക്കരികിൽ ചെയറിൽ ഇരുന്നുറങ്ങുന്ന അനിയനെ കണ്ടതും അവൾ പുഞ്ചിരിയോടെ അവന്റെ മുഖത്തു പതിയേ തലോടി. അവളുടെ തണുത്ത കൈ മുഖത്തുപതിഞ്ഞതും അവൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി. “ഹാ…. ചേച്ചി എഴുന്നേറ്റോ…. ഞാൻ കഞ്ഞിഎടുത്തിട്ട് വരാം…” തനിക്ക് വേണമെന്നോ വേണ്ടെന്നോ പറയാൻ അവൾക്ക് സമയംനൽകാതെ അവൻ കിച്ചണിലേക്ക് നടന്നു.
ഓരോ സ്പൂൺ കഞ്ഞിയും ശ്രദ്ധയോടെകോരി തനിക്ക് നേരെ നീട്ടുന്ന അനിയനെ കണ്ടതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
“എന്ത് പറ്റി തല വേദനിക്കുന്നുണ്ടോ ചേച്ചി…..”?പ്ളേറ്റ് മാറ്റിവച്ചുകൊണ്ടവൻ വേവലാതിയോടെ തിരക്കി. “ഹേയ്… എനിക്ക് കുഴപ്പം ഒന്നുമില്ല നീയിങ്ങനെഎന്നെ നോക്കുമ്പോൾ എന്റെ കുഞ് പെട്ടന്ന് മുതിർന്ന ഒരാളായത്പോലെ “
“അത് ശരി എനിക്കെ പത്തൊൻപത് വയസ്സായി ചേച്ചി എന്താ വിചാരിച്ചത്…”
“ഓ…. നീ മുതിർന്ന ഒരു പുരുഷൻ ആയ വിവരം ഞാൻ മറന്നു.”
കുറുമ്പോടെ പറയുന്നവനെ കണ്ടതും അവൾ പുഞ്ചിരിയോടെ അവനേ നോക്കികൊണ്ട് കളിയാക്കി പറഞ്ഞു.
“ഹാ… അത് ശരിയാ പത്തൊൻപത് വയസ്സായ പുരുഷനാ പക്ഷേ ഇപ്പഴും അമ്മ ചോറ് വാരികൊടുത്താലേ ഇറങ്ങു.” അവരുടെ കളിചിരികൾ കണ്ട് റൂമിലേക്ക് കയറിവന്ന അച്ഛൻ അവനെനോക്കി കളിയാക്കി കൊണ്ട് പറഞ്ഞു.
“അതേ…. എനിക്ക് പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല അമ്മക്ക് എന്നെ മിസ്സ് ചെയ്യണ്ട എന്ന് ഓർത്തിട്ടാ…..” അച്ഛനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ വീണ്ടും കഞ്ഞികോരി അവൾക്ക് നേരെ നീട്ടി. അത് കണ്ടതും നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അവന്റെ മടിയിലേക്ക് ചാഞ്ഞു കിടന്നു.