ഞാൻ അയാളോട് സംസാരിക്കുമ്പോൾ നിനക്ക് മനസ്സിലാവും മനുഷ്യജന്മം വേണ്ടെന്നു പറയുന്നതിന്റെ കാരണമെന്താണെന്ന്…..

Story written by Fackrudheen Ali Ahammad

ഒരീസം കറവക്കാരൻ നാണുവേട്ടൻ;

“പശുവിന്റെ വർത്തമാനം കേട്ട് ഞെട്ടിത്തരിച്ചുപോയി .”

നാണുവേട്ടൻ ഈ തൊഴിൽ കൊണ്ടാണ് ഉപജീവനം നടത്തി പോന്നിരുന്നത്

ആറോ ഏഴോ വീടുകളിൽ രാവിലെയും വൈകിട്ടുമായി നാണുവേട്ടൻ കറവയ്ക്കായി പോകുമായിരുന്നു.

അവർ നൽകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തി പോന്നിരുന്നത്

കറവക്കാർ ഓരോരുത്തർക്കും ഓരോ സ്റ്റൈലാണ്

പശുവിനെ കറക്കാൻ തുടങ്ങുന്ന നേരം ചില ചിട്ടകൾ ഒക്കെയുണ്ട് നാണുവേട്ടന്

ആദ്യം കിടാവിനെ അഴിച്ചുവിട്ടു പാൽ കുടിപ്പിക്കും ക്ഷണ നേരം കൊണ്ട് തന്നെ കിടാവിനെ മാറ്റിക്കെട്ടും. പിന്നീട്. പശുവിന്റെ കാലും വാലും തമ്മിൽ ചേർത്തി കെട്ടും. എന്നിട്ടാണ് കറവ ആരംഭിക്കുക

കറവ അവസാനിച്ചതിനുശേഷം കാലിലെ കെട്ടഴിച്ചുവിടും ശേഷം ഒരു പുല്ലു കെട്ട് പശുവിനു മുൻപിൽ ആയി കെട്ടഴിച്ചിട്ട് കൊടുക്കും

ഈ സമയം പശു നാണു ഏട്ടനെ വല്ലാത്ത രീതിയിൽ ഒന്നു നോക്കും

അപ്പോൾ നാണുവേട്ടൻ പശുവിനെ ഒന്ന് തലോടിക്കൊണ്ട് അടുത്ത വീടുകളിലേക്ക് കറവക്കായി പോകും .

എല്ലായിടത്തും എല്ലാ ആളുകളും പശുവിനെ കറക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്.

അങ്ങനെയിരിക്കെ ഒരീസം പശു പറമ്പിൽ മേഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കാലിൽ എന്തോ ഉടക്കി അതൊരു കുപ്പിയായിരുന്നു കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നു പതിവുപോലെ തന്നെ എന്തു വരമാണ് വേണ്ടതെന്ന് പശുവിനോട് ചോദിച്ചു

പശു ആകെ പറഞ്ഞത്നാ ണുവേട്ടനോട് സംസാരിക്കണം എന്നതു മാത്രമായിരുന്നു

നാണു ഏട്ടനോട് സംസാരിക്കാൻ മാത്രം എന്താണുള്ളത് ?

നീ ഇങ്ങനെ തൊഴുത്തിൽ കഴിയേണ്ട ആവശ്യമില്ല വേണമെങ്കിൽ നിന്നെ മനുഷ്യൻ ആക്കാൻ കഴിയും അലാവുദ്ദീൻ പശുവിന് ഓഫർ കൊടുത്തു

പശു തല കുലുക്കി എതിർത്തു

അറിഞ്ഞും അറിയാതെയും പിന്നെ നിവർത്തികേടുകൾ കൊണ്ടും മറ്റുള്ളവരോട് അനീതി കാണിക്കുന്നവരാണ് മനുഷ്യജന്മങ്ങൾ

അതുകൊണ്ട് എന്തായാലും എനിക്ക് മനുഷ്യൻ ആവേണ്ട

“അതെങ്ങനെയാണ് നല്ലവരായ മനുഷ്യരും ഉണ്ടല്ലോ “

“നിനക്ക് നല്ല മനുഷ്യരുടെ രൂപം തരാം “

പശു ചിരിച്ചുകൊണ്ട് പറഞ്ഞു

“അങ്ങനെ നല്ലവനായ ഒരു മനുഷ്യനോട്സം സാരിക്കാനുള്ള വരമാണ് നിന്നോട് ഞാൻ ചോദിക്കുന്നത്”

ഞാൻ അയാളോട് സംസാരിക്കുമ്പോൾ നിനക്ക് മനസ്സിലാവും മനുഷ്യജന്മം വേണ്ടെന്നു പറയുന്നതിന്റെ കാരണമെന്താണെന്ന് !!

അങ്ങനെ ആ ദിവസം വന്നെത്തി

പതിവുപോലെ നാണുവേട്ടൻ പശുവിനെ തൊഴുത്തിൽ നിന്ന് മാറ്റി പുറത്തൊരു മരത്തടിയിൽ കെട്ടി

കിടാവിനെ അഴിച്ചുവിട്ടു പാൽ കുടിപ്പിച്ചു

പാൽ ചുരത്തി തുടങ്ങിയതും കിടാവിനെ മാറ്റിക്കെട്ടി

ഇവൾ ഇത്തിരി വാലാണെന്ന ആത്മഗതത്തോടെ പശുവിന്റെ വാലും കാലും കൂട്ടിക്കെട്ടി

കറവ ആരംഭിച്ചു, കറവ അവസാനിച്ചപ്പോൾ പശുവിന്റെ കാലുകളിലെ കെട്ടഴിച്ചുവിട്ടു വാല് സ്വതന്ത്രമായി

ശേഷം പശുവിന് മുൻപിൽ ചെന്ന്ഒ രു പുല്ല് കെട്ടഴിച്ചിട്ട് കൊടുത്തു

ഈ സമയം പശു വിളിച്ചു

നാണു വേട്ടോ… പല്ലിളിച്ചു കാണിച്ച് പശുവുണ്ടതാ.. ചിരിക്കുന്നു

നാണുവേട്ടൻ ഭയന്ന് പിന്നോക്കം വീണുപോയി…

“ഭയപ്പെടേണ്ട നാണുവേട്ടാ നിങ്ങൾ എനിക്ക് നല്ലതെ ചെയ്യുന്നുള്ളൂ”

സമയാസമയം വന്നു നിങ്ങൾ കറവ നടത്തിയില്ലെങ്കിൽ എനിക്ക് നീർക്കെട്ടും വേദനയും ഉണ്ടാകും.

നിങ്ങൾ എനിക്ക് നല്ലതെ ചെയ്യുന്നുള്ളൂ

പക്ഷേ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനും ചിലത് മനസ്സിലാക്കി തരാനും ഉണ്ട്

എന്തുകൊണ്ടാണ് എന്റെ കിടാവിനെ മാറ്റി കെട്ടുന്നത്

നാണു ഏട്ടന് ദേഷ്യം വന്നു

“നിൻറെ കിടാവ് പാല് മുഴുവനും കുടിക്കും എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും പായും..”

അത് നോക്കി നിൽക്കാൻ ആണോ ഞാൻ വരേണ്ടത്.

നാണുവേട്ടാ നാണുവേട്ടൻ പാലു കറന്നിട്ട് പോയാൽ പിന്നെ എൻറെ തൊഴുത്ത് കഴുകുന്നതും എന്നെയും കിടാവിനെയും കുളിപ്പിക്കുന്നതും ഞങ്ങൾക്ക് കാടിവെള്ളം തരുന്നതും. ഞങ്ങളെ പുറത്ത് മേയ്ക്കാൻ കൊണ്ടുപോകുന്നതും ഇവിടത്തെ യജമാനൻ മാരാണ് അതിൻറെ നന്ദി ഞാൻ കാണിക്കാ തിരിക്കുമോ നാണുവേട്ടാ

കിടാവിന് കൊടുക്കേണ്ടതും യജമാനനെ കൊടുക്കേണ്ടതും എത്രയാണെന്ന് എനിക്കറിയാം .

അതിനെ നിയന്ത്രിക്കുന്ന ഒരു സിസ്റ്റം ഞങ്ങൾ പശുക്കൾക്കുണ്ട്

“കിടാവിനെ ഉപയോഗിച്ച് ഞങ്ങളെ വരുതിക്ക് നിർത്താനുള്ള ഈ ഹീനതന്ത്രം”

താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ നാണുവേട്ടാ.

ഇനിയും ചിലരുണ്ട് നാണുവേട്ടാ; കറവയുടെ സമയത്ത് മാത്രം കിടാവിനെ ഞങ്ങൾക്ക് മുൻപിൽ നിർത്തി തരും ആ സമയം വേണം ഞങ്ങൾ
ഞങ്ങളുടെ കുഞ്ഞുങ്ങളുമായി സല്ലപിക്കാൻ .

നാണവേട്ടൻ നല്ലവനായതുകൊണ്ട് അത് ചെയ്യുന്നില്ല നന്ദിയുണ്ട് നാണുവേട്ടാ നന്ദിയുണ്ട് . അങ്ങനെയെങ്കിലും കബളിപ്പിക്കാത്ത തില്.

“എന്തിനാണ് നാണുവേട്ടാ എന്റെ വാലും കാലും കൂട്ടി കെട്ടുന്നത് ?”

“നിനക്ക് വാലിത്തിരി കൂടുതലാണ്നീ വാല് ഇളക്കി കൊണ്ടേയിരിക്കും എന്നെ ഒരു തൊഴിൽ ചെയ്ത് ജീവിക്കാൻ സമ്മതിക്കില്ല “

ഹയ്യോ നാണു വേട്ടാ….. നാണുവേട്ടാ’ പശു കളിയാക്കും പോലെ ഈണത്തിൽ വിളിച്ചു എന്നിട്ട് പറഞ്ഞു

“തൊഴിൽ അല്ല നാണുവേട്ടാ കർമ്മം ” നിങ്ങൾ നിങ്ങളുടെ കർമ്മം ചെയ്യുന്നു ഞങ്ങൾ ഞങ്ങളുടെ കർമ്മവും ചെയ്യുന്നു

നിങ്ങൾ മനുഷ്യർ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിലയിരുത്തുകയും മേiനി നടിക്കുകയും പരസ്പരം അവഹേളിക്കുകയും ഒക്കെ ചെയ്യുന്നു

ഞങ്ങൾ മൃഗങ്ങൾക്ക് ശ്രേഷ്ഠ കർമ്മം അധമ കർമ്മം എന്നൊന്നില്ല എല്ലാം കർമ്മമാണ്

നിങ്ങൾ നിങ്ങളുടെ കർമ്മം ചെയ്യുമ്പോഴും ഞാൻ എൻറെ കർമ്മം ചെയ്യുമ്പോഴും;

നാവിന് നീളം കൂടിയ ചില പ്രാണികളും ചെവികൾക്ക് സ്വൈര്യം തരാത്ത ചില ഈച്ചകളും കറവയുടെ നേരവും അല്ലാത്തപ്പോഴും പിന്നിൽ നിന്ന് വന്നു കുiത്തിക്കൊണ്ടിരിക്കും . വേദന സഹിക്കാതെ വരുമ്പോൾ വാൽ ഇളക്കുന്നതാണ്അ വർ നിങ്ങളെയും ഉപദ്രവിക്കും കാരണം “””ഉപദ്രവിക്കുക എന്നുള്ളതാണ് അവരുടെ കർമ്മം “””” അവറ്റകളെ ആട്ടി ഓടിക്കുന്നതിന് വേണ്ടി വാൽ ഇളക്കുന്നതാണ് നാണുവേട്ടാ അല്ലാതെ നിങ്ങളുടെ കർമ്മം തടസ്സപ്പെടുത്തുകയല്ല

നിങ്ങൾ വേപ്പെണ്ണയൊക്കെ (അപ്പോൾ നിങ്ങൾക്ക് അറിയാം ഇവറ്റകൾ ഉപദ്രവിക്കുമെന്ന് )തേച്ച് വേണ്ട പ്രതിരോധ മാർഗങ്ങൾ ഒക്കെ എടുത്ത് സുരക്ഷിതനായി വന്ന് സുരക്ഷിതനായി മടങ്ങി പോകുന്നേരം ഞങ്ങൾ കുiത്തുകൊണ്ട് പ്രതികരിക്കാതെ നിൽക്കണം അതല്ലേ സത്യത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത്അ തിനല്ലേ നിങ്ങൾ വാലും കാലും കൂട്ടി കെട്ടുന്നത്.

ഇനി അതെല്ലാം പോകട്ടെ നാണു ഏട്ടാ

എല്ലാം കഴിഞ്ഞ് പോകാൻ നേരം പുല്ലുകെട്ട് എനിക്കുമുന്നിൽ അഴിച്ചിട്ടിട്ട് പോകുന്നത് എന്തിനാണ് ?

അപ്പോൾ ഈ സമയം വരെ ചെയ്തതെല്ലാം ദ്രോഹമാണ് എന്ന് നാണുവേട്ടന് അറിയാ ല്‍ലെ..

പ്രായശ്ചിത്തം ആണെങ്കിൽ കൂടെ അത് ചെയ്യരുത് നാണു വേട്ട..

ഞാൻ പറഞ്ഞല്ലോ നാണു വേട്ടൻ പോയി കഴിഞ്ഞാൽ യജമാനൻ ഞങ്ങളെ കെട്ടഴിച്ചുവിടും . ഞങ്ങൾ പാടത്തോ പറമ്പത്തോ മേഞ്ഞു നടന്നു വയറു നിറയ്ക്കും അതാണ് ഞങ്ങൾ പശുക്കൾക്ക് ഇഷ്ടം .

പക്ഷേ കിടപ്പിൽ ആയി പോയാൽ മറ്റു നിവൃത്തിയില്ല .. അപ്പോൾ മാത്രമാണ് നാണു വെട്ടൻ ചെയ്യുന്നത് ശരിയാവുക

പക്ഷേ കിടപ്പിലായി പോയാൽ പരസ്പരം അറിഞ്ഞു ചെയ്യുന്ന കർമ്മത്തിന് പേര്
ധർമ്മം എന്നാണ്

“കിടപ്പിലാവുന്നതിനു മുൻപ് ധർമ്മം നൽകരുത് നാണുവേട്ടാ അത് മോശപ്പെട്ട ഒരു കർമ്മമാണ് “

(കിടപ്പിലാവും മുൻപ് ധർമ്മം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് അത് ചിലപ്പോൾ പരിഹരിക്കാൻ കഴിയാത്ത വിധത്തിൽ ചില അസന്തു ലിതാവസ്ഥകളെ സൃഷ്ടിക്കും)

കഴിയുമെങ്കിൽ സമയം കിട്ടുമ്പോഴെല്ലാം കിടാവിനെ അഴിച്ചുവിടു നാണുവേട്ടാ

മണവും ഗുണവും തിരിച്ചറിയാത്ത ഉപദ്രവകാരികളായ പ്രാണികളുടെ മൂളലും കുiത്തും കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് പോലും. തിരിച്ചറിയാതെ മിഴിച്ചു നിൽക്കുന്നത് കണ്ടില്ലേ കിടാ വ്‌ ?

നിങ്ങളാൽ ചെയ്യാൻ കഴിയുന്നതും എനിക്ക് സന്തോഷം കിട്ടുന്നതും അത് മാത്രമാണ്നാ ണുവേട്ടാ അതുമാത്രമാണ് .

“അതല്ലാതെ അനങ്ങാൻ വയ്യാത്ത രീതിയിൽ ഒരു കെട്ട് ഇട്ട് തന്നിട്ടു “

ആ കെട്ടുകളുടെ പാടുകൾ വ്രiണങ്ങളായി

ആ വ്രiണങ്ങളിൽ ഈച്ചയും പുഴുക്കളു മiരിക്കുന്നത് കണ്ടിട്ടും

ഒന്നുമറിയാത്ത രീതിയിൽ തലോടിക്കൊണ്ട് കടന്നു പോകരുത് നാണുവേട്ടാ

പശു വോന്നമറി..

നാണുവേട്ടൻ കിടാവിനെ പശുവുമായി സല്ലപിക്കാൻ പാകത്തിൽ കെട്ടിയിട്ടിട്ട് പോകാൻ തുടങ്ങി

പശു കിടാവുമായി സല്ലപിച്ചുകൊണ്ട് നാണുവേട്ടനെ നന്ദി സൂചകമായി നോക്കി

പുല്ല് മേയാൻ കിട്ടുന്നതാണ് നാണുവേട്ടാ

മേയാനുള്ള എൻറെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുക

നാണുവേട്ടാ മൃഗങ്ങളായ ഞങ്ങളുടെ ജീവിതം തന്നെ മനുഷ്യരായ നിങ്ങൾക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണെന്ന് തിരിച്ചറിയുക

“കിടാവിനെ എന്നിൽ നിന്നും അകറ്റാതിരിക്കുക” .

“അനങ്ങാൻ വയ്യാത്ത വിധം കെട്ടിയിട്ട് നിങ്ങൾ കറന്നെടുക്കുന്നത് എന്റെ രiക്തമാണെന്ന് തിരിച്ചറിയുക “

കേവല ലാഭത്തിനുവേണ്ടി സ്വാർത്ഥതയ്ക്കുവേണ്ടി എല്ലാ അധമ പ്രവർത്തികളും ചെയ്തിട്ട് ഒരു കെട്ട് പുല്ല് കാണിക്കയായി ഇട്ടിട്ടു പോകാതിരിക്കുക
അത് പശ്ചാത്താപമോ പ്രായശ്ചിത്തമോ അല്ല