നീയെന്താ മോളേ…..ഈ പറയുന്നത് നിന്റെ ഏട്ടന് വേറെ റിലേഷൻ ഉണ്ടെന്നോ അതും ഭാര്യയായാ ഞാൻഇവിടെ ജീവനോടെ നിൽക്കുമ്പഴോ…….

എഴുത്ത്:-ആദി വിച്ചു

“അപ്പു… നീയിത് ആരെക്കൊണ്ടാണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ…..”

“ഞാൻ ആളറിഞ്ഞു നല്ല ബോധത്തോടെതന്നെയാ പറയുന്നത്.” തന്നെ നോക്കി ഉറപ്പോടെ പറയുന്ന നാത്തൂനേകണ്ട അനിത ഒന്ന് പുഞ്ചിരിച്ചു.
“നീയെന്താ മോളേ…..ഈ പറയുന്നത് നിന്റെ ഏട്ടന് വേറെ റിലേഷൻ ഉണ്ടെന്നോ അതും ഭാര്യയായാ ഞാൻഇവിടെ ജീവനോടെ നിൽക്കുമ്പഴോ….”

“എനിക്കറിയാം ഏടത്തിക്ക് ഇത് വിശ്വസിക്കാൻ പ്രയാസമാണെന്ന് എന്നാലും ഞാൻ പറയും…. എനിക്ക് ചതിക്ക് കൂട്ട്നിൽക്കാൻ കഴിയില്ല. ഇതിപ്പോ എന്റെ ഭർത്താവ് ചെയ്താലും ഏട്ടൻ ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്…..”

“ദേ… അപ്പു… നിനക്കിത്തിരി കൂടുന്നുണ്ട് നീ ചുമ്മാ ഓരോന്നും പറയാതെ പോയെ… എനിക്ക് അടുക്കളയിൽ ഒത്തിരി പണിയുണ്ട്.”

തനിക്ക് മുന്നിൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന അപർണ്ണയെ തിരികെ പറഞ്ഞു വിട്ട്കൊണ്ട് അനിത അടുക്കളയിലെ ബാക്കിപണികളിലേക്ക് കടന്നു.
താൻ എന്ത് പറഞ്ഞാലും ഏടത്തി അത്കാര്യമാക്കില്ലെന്ന് മനസ്സിലായവൾ സങ്കടത്തോടെ തിരികെ റൂമിലേക്ക് നടന്നു.

“ഇവൾക്കിത് എന്ത് പറ്റി… കല്യാണം കഴിയുന്നത് വരേ ഏട്ടന്റെ ചെല്ലകുട്ടിയായിരുന്നല്ലോ അവൾ. പെട്ടന്ന് താൻ വന്നപ്പോൾ ഏട്ടന് അവളോടുള്ള സ്നേഹം കുറഞ്ഞുപോയി എന്ന് തോന്നിയത് കൊണ്ടാവും മുൻപവൾക്ക് തന്നെ ഇഷ്ടമായിരുന്നില്ല. എന്നാൽ കുറച്ചുദിവസമായിഅവൾ തന്നോട് കാണിക്കുന്ന ഈ അടുപ്പം എന്തിനാണെന്ന് മനസ്സിലാവുന്നില്ലല്ലോ എന്നോർത്തുകൊണ്ടവൾ ഒരു നിമിഷംഅപ്പുവിനെ തന്നെ നോക്കി നിന്നു.

“അനീ… എനിക്ക് ഇറങ്ങാൻ സമയമായി….”

കുളിച് വസ്ത്രംമാറി ബാഗുമായി ഓഫീസിലേക്ക് ഇറങ്ങാൻ തയ്യാറായി വന്നയാൾ ഹോളിൽ നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

അയാൾക്കുള്ള ചായയും പലഹാരങ്ങളും ടേബിളിൽകൊണ്ട് വച്ചുകൊണ്ടവൾ ധൃതിയിൽ അയാൾക്ക് ഉച്ചക്ക് കഴിക്കാനുള്ളത് കൂടെ പൊതിഞ്ഞു ബാഗിൽ വെച്ചു.
അയാളുടെ ശബ്ദം കേട്ട് അവിടേക്ക് വന്ന അപ്പു അയാൾക്കുള്ള ഭക്ഷണം പൊതിഞ് ബാഗിൽ വയ്ക്കുന്ന അനിതയെ കണ്ട് ദേഷ്യത്തോടെ റൂമിലേക്ക് തന്നെ തിരികെ നടന്നു. അവളുടെ പോക്ക് കണ്ട അയാൾ കാര്യം മനസ്സിലാവാതെ അനിതയെ നോക്കി അവളും കാര്യമറിയില്ലെന്ന അർത്ഥത്തിൽ കൈമലർത്തി.
അയ്യാൾ ഇറങ്ങിയതും അടുക്കളയിലെ ബാക്കി പണികൾ ഒതുക്കിവച്ചശേഷം അവൾ തനിക്കും അമ്മക്കും അപ്പുവിനും ഉള്ള ഭക്ഷണവുമായി ഡെയിനിങ് ടേബിളിൽ വന്നിരുന്നു. തങ്ങൾ കഴിച്ചു തുടങ്ങിയിട്ടും അപ്പുവിനെ കാണാത്തതുകൊണ്ടവൾ കഴിപ്പ് പാതിയിൽ നിർത്തി എഴുന്നേറ്റു.

“അനിത നീയിത് മുഴുവൻ കഴിക്കാതെ എങ്ങോട്ടാ..?”

“അത്… അത്പിന്നേ അമ്മേ… അപ്പു അവളിത് വരേ കഴിക്കാൻ വന്നില്ലല്ലോ….
എന്താണെന്ന് നോക്കട്ടെ.”

“നിനക്കെന്താ ഭ്രാന്താണോ കുട്ടി… അവൾക്ക് വിശപ്പുണ്ടെങ്കിൽ അവള് വന്ന് കഴിച്ചോളും… അവളുടെ അഹങ്കാരത്തിന് ഒത്തു തുള്ളാൻ നിക്കാതെ നീ ഇവിടെയെങ്ങാനും വന്നിരുന്ന് കഴിക്കാൻ നോക്ക്.”

“അതല്ല അമ്മേ…. ഇനിചിലപ്പോ ഒറ്റക്ക് കഴിക്കാൻ മടിയാണെന്നും പറഞ്ഞുകൊണ്ട് അവള് കഴിക്കാതെ ഇരിക്കും.”

“ഹാ… അതും ശരിയ.. എന്ത് ചെയ്യാം ലാളന കൂടിപ്പോയതിന്റെയാ ഈ… തോiന്നിവാസം മുഴുവൻ.”

കഴിപ്പ് തുടർന്നുകൊണ്ടവർ ദീർഘമായൊന്ന് നിശ്വസിച്ചു. അത് കണ്ടതും മറ്റൊന്നും പറയാതെ അവൾ അപ്പുവിന്റെ റൂമിലേക്ക് നടന്നു.

“എന്താ… മോളേ ഇത്…. എന്തുപറ്റി നീയെന്താ കഴിക്കാൻ വരാത്തത്?”
ബെഡ്‌ഡിൽ കമഴ്ന്നുകിടക്കുന്നവളിൽ നിന്ന് മറുപടി ഇല്ലെന്ന് കണ്ടവൾ അപ്പുവിനരികിലായി ഇരുന്നുകൊണ്ട് അവളുടെ മുടിയിൽ പതിയേ തലോടി…

“എന്തേ…. എന്ത്പറ്റിമോളേ… വയ്യേ നിനക്ക് “അവളുടെ കഴുത്തിലും കയ്യിലും തൊട്ടുകൊണ്ടവൾ പതിയേ ചോദിച്ചു.

“ഏട്ടത്തി എന്തിനാ അയാൾക്ക് ഭക്ഷണം പൊതിഞ്ഞുകൊടുക്കാൻ ഒക്കെ നിൽക്കുന്നത് ” അവളുടെ ഇടറിയ ശബ്ദം കേട്ടതും അനിത ആകെ വല്ലാതെ. പെട്ടെന്ന് തന്നെ അവളേ തിരിച്ചു കിടത്തിക്കൊണ്ടവൾ അപ്പുവിന്റെ മുഖത്തേക്ക്ഉറ്റുനോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്നകവിളും മൂക്കിൻ തുമ്പും കണ്ടവൾ ആകെ വല്ലാതായി. താൻ ഈ വീട്ടിൽ വന്നിട്ട് ഇന്നുവരെ അവൾ കരഞ്ഞു കണ്ടിട്ടില്ല എന്നോർത്തുകൊണ്ടവൾ അപ്പുവിനെ ചേർത്തു പിടിച്ചു.

“ഏടത്തി … ഏടത്തി എന്നെ വിശ്വസിക്കണം. ഏട്ടനേം ഏടത്തിയേം തമ്മിൽ അകറ്റാൻ ഞാൻ ഒരുപാട് വഴികൾ നോക്കിയിട്ടുണ്ട്. അതൊന്നും എനിക്ക് ദേഷ്യം ഉള്ളത്കൊണ്ട് ചെയ്‌തതല്ല.ഏട്ടൻ…. ഏട്ടൻ എന്നോട് അകന്നു നിന്നാലോ എന്നുള്ള പേടികൊണ്ട് ഞാൻ അറിയാതെ ചെയ്ത് പോയതാ….. അത് കാരണമാക്കി ഞാൻ ഇപ്പോ പറയുന്ന കാര്യങ്ങൾ കേൾക്കാതെ പോകല്ലേ…..”

“അയ്യേ……. അതൊന്നും ഞാൻ മനസ്സിൽ വച്ചിട്ടില്ല ട്ടോ….. നിന്റെ മനസ്സ് എനിക്കറിയാം… ഏതൊരു അനിയത്തിയും ചെയ്യുന്നതേ നീയും ചെയ്തിട്ടുള്ളു… അതു കൊണ്ട്തന്നെ ഞാനും ആ രീതിക്കെ അതൊക്കെ എടുത്തിട്ടുള്ളു.” തന്റെ നെഞ്ചിൽ ചേർന്നിരിക്കുന്നവളെ തഴുകി ആശ്വസിപ്പിച്ചു കൊണ്ട് അനിതഒന്ന് പുഞ്ചിരിച്ചു.

“എന്നാ…. ഏടത്തി എന്നെ വിശ്വസിക്കാവോ….”

“അതിനെന്താ എന്റെമോളേ ഞാൻ വിശ്വസിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ…”

“അതില്ല…. എന്നാലും ഞാൻ ഇനിപറയാൻ പോകുന്നകാര്യങ്ങൾ കേട്ടാൽ ചിലപ്പോ…..”

“ശരി….ഞാൻ മോളേ ആവിശ്വസിക്കില്ല പോരെ…..” അപ്പുവിന്റെ കയ്യിൽ കൈ ചേർത്തു സത്യം ചെയിതുകൊടുത്തുകൊണ്ടവൾ അപ്പുവിന്റെ മുഖത്തേക്ക് നോക്കി.

“ഹാ…. ഏടത്തി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. ഞാൻ പറഞ്ഞത് സത്യ ന്റെ ഏട്ടന് വേറൊരു റിലേഷൻ ഉണ്ട്… കഴിഞ്ഞ ദിവസം രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പഴാ അവരുടെ ഫോൺ കോൾ ഞാൻ കേട്ടത്…?അത് സത്യമാണോ എന്നറിയാൻ ഞാൻ ഇന്നലെയും ഞാൻ രാത്രി ഉറങ്ങാതെ ഇരുന്നു.സത്യം ആണെന്ന് അറിഞ്ഞതിനു ശേഷമാ ഞാൻ ഈ കാര്യം ഇപ്പോ ഏടത്തിയോടും പറയുന്നത്.”

“ഉം….”? അപ്പുവിന്റെ കണ്ണിൽ തെളിയുന്ന സ്നേഹവും ഏട്ടനോടുള്ള വെiറുപ്പും കണ്ടതും അനിത ആകെ വല്ലാതായി. ശരിയാണ് കഴിഞ്ഞകുറച്ചു നാളുകളായി ഏട്ടൻ തന്നോട് വല്ലാത്ത ഒരു അകലംസൂക്ഷിക്കുന്നുണ്ട്. മുൻപൊക്കെ തന്നെ ചേർത്തുപിടിച്ചു കിടന്നുറങ്ങിയ ആളിപ്പോ ഞാൻ വരുന്നതിനുമുന്നേ ഉറക്കം പിടിച്ചിട്ടുണ്ടാവും. ഓഫീസിലെ വർക്കും കാര്യങ്ങളും ഒക്കെയായി നല്ല ക്ഷീണത്തിൽ ആവുന്നത് കൊണ്ടാവും ഇങ്ങനെ എന്നാണ് കരുതിയിരുന്നത് പക്ഷേ… ഇപ്പോൾ അപ്പു പറയുന്നത് കേൾക്കുമ്പോൾ…..

“ഏടത്തി….” പെട്ടന്നുള്ള വിളി കേട്ടതും അനിത ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു.

“രാത്രി ബാത്റൂമിൽ പോലും പോകാൻ ഏടത്തി എഴുന്നേൽക്കാറില്ലേ….”

“ഹാ… ഉണ്ടായിരുന്നു….പക്ഷേ ഇപ്പോ കുറച്ചുനാളായി കിടന്ന പാടെ ഉറങ്ങിപോകും…. കൂടാതെ ഉറങ്ങിയാൽ പിന്നേ എഴുന്നേൽക്കുന്നത് അഞ്ചുമണിക്കാകും.”

” എനിക്കത് തോന്നി അതുകൊണ്ടാ ഞാൻ ചോദിച്ചത്… ഞാനൊരു കാര്യം പറഞ്ഞോട്ടേ….”

“ഉം…..”

“ഏടത്തി ബോധംകെട്ട് ഉറങ്ങാതിരിക്കണം എന്നുണ്ടെങ്കിൽ ഇന്ന് മുതൽ കുടിക്കാനായി റൂമിൽ കൊണ്ട് വയ്ക്കുന്ന വെള്ളം കുടിക്കരുത്…പകരം അതേ പോലത്തെ വേറൊരു കുപ്പി വെള്ളം കൊണ്ട് വച്ചിട്ട് അതിന്ന് എടുത്തു കുടിച്ചാൽ മതി.”

“എന്താ മോളേ… നീയീ പറയുന്നത് “

“ഇത് കണ്ടോ…. ഇത് ഉറക്ക് ഗുളികയുടെ ബോട്ടിൽ ആണ് നിങ്ങടെ റൂമിൽ നിന്ന് എനിക്ക് കിട്ടിയത്…ഏട്ടൻ ഇത് കഴിക്കാറില്ല ഏടത്തിയോ?”

“ഇല്ല ഞാനും ഇത് കഴിക്കാറില്ല “

“പിന്നെങ്ങനെ ഇത് നിങ്ങളുടെ റൂമിൽ വന്നു “

“അത്… അത് പിന്നേ….” അവൾ പറഞ്ഞത് മനസ്സിലായതും എന്ത് മറുപടിപറയും എന്നറിയാതെ അനിത ആകെ വല്ലാതായി.

“സൂക്ഷിക്കണം ഏടത്തി…. ഇത് ഡോസ് കുറഞ്ഞ സാധനം ആണ്…. പക്ഷേ ഇതിനുള്ളത് മുഴുവൻ ഒരേസമയം ഒരാളുടെ ഉള്ളിൽ എത്തിയാൽ അത് പ്രശ്നം തന്നെആണ്. ഒരു കാര്യംചെയ്യ് ഏടത്തി ജോലി കഴിഞ്ഞിട്ട് റൂമിലേക്ക് വാ…. എന്തായാലും ഈ ബോട്ടിൽ കാലി ആയ സ്ഥിതിക്ക് വേറെ ബോട്ടിൽ റൂമിൽ കാണും നമുക്ക് നോക്കി കണ്ട് പിടിക്കാം…”

“ഉം…..” മറുത്തൊന്നും പറയാതെ അവൾ അപ്പുവുമായി ഹോളിലേക്ക് നടന്നു.
അവർ ഏത്തുമ്പഴേക്കും അമ്മ കഴിച്ച് എഴുന്നേറ്റിരുന്നു. പെട്ടന്ന് തന്റെ ജോലികൾ ഒക്കെ ഒതുക്കി ഇരുവരും റൂമിൽ കയറി കതക് അടച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. റൂമിന്റെ മുക്കും മൂലയും രണ്ട്പേരും ചേർന്ന് തിരഞ്ഞു.
അവസാനം റൂമിൽ ഉണ്ടായിരുന്ന പിങ്ക് ടെഡി ബിiയർന്റെ വയറ്റിൽ നിന്നും ആ ബോട്ടിൽ കിട്ടിയതും ഇരുവരും പരസ്പരം നോക്കി. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് അനിത അപ്പുവിന്റെ നേരെ നോക്കി.

“ഏടത്തി പേടിക്കാതെ ഇരിക്ക് ഇവിടെ വേറെ എന്തെങ്കിലും തെളിവുകൾ ഉണ്ടാവാതിരിക്കില്ല വാ നോക്കാം…..” ഭിത്തിയിൽ തൂക്കിയ തങ്ങളുടെ വിവാഹഫോട്ടോക്ക് എന്തോ മാറ്റം തോന്നിയവൾ പതിയേ അത് കയ്യിലെടുത്ത് പതിയേ അതിന്റെ ഫ്രെയിം ഊരി എടുത്തു. അതിൽ തങ്ങളുടെ ഫോട്ടോക്ക് പിറകിൽ അയാൾ മറ്റൊരു പെൺകുട്ടിയെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടവൾ ആകെ വല്ലാതായി.

രാത്രിയിൽ തന്നെ തട്ടിവിളിക്കുന്ന അപ്പുവിന്റെ ശബ്‍ദം കേട്ടതും അനിത പതിയേ കണ്ണുകൾ തുറന്നു. ശബ്‍ദം ഉണ്ടാക്കരുത് എന്നആംഗ്യം കാണിച്ചുകൊണ്ട് അവൾ അനിതയുമായി പുറത്തേക്ക് നടന്നു. സ്റ്റെയറിൽ ഇരുന്നു കൊണ്ട് വീഡിയോ കോളിൽ കൊഞ്ചികുഴഞ്ഞുസംസാരിക്കുന്നവനെ കണ്ടതും അവൾ വാ പൊത്തി കരഞ്ഞു പോയി. അവളേ അവളെ സമാധാനിപ്പിച്ചു ചേർത്തു പിടിച്ച്കൊണ്ട് അപ്പു ഏട്ടനെ തുറിച്ചു നോക്കി.

അല്പം കഴിഞ്ഞതും അവൾ വiസ്ത്രങ്ങൾ ഊiരി മാiറ്റുന്നതും അത് കണ്ട് പാന്റ് താiഴ്ത്തുന്നവനെയും കiണ്ടവൾ അപ്പുവിന്റെ കണ്ണ് പൊiത്തിക്കൊണ്ട് തിരികെ നടന്നു.

പിറ്റേ ദിവസം ഉറക്കം ഉണർന്നുവന്ന അനിത സ്റ്റെയറിനു താഴെ രiക്തത്തിൽ കുളിച്ചു കിടക്കുന്ന ഭർത്താവിനെ കണ്ടതും അലറിവിളിച്ചുകൊണ്ട് നിലത്തേക്ക് കുഴഞ്ഞുവീണു. അവൾക്ക് പിറകെ ആ കാഴ്ച കണ്ട് വന്ന അപ്പു ആംബുലൻസ് വിളിച്ചുവരുത്തി പെട്ടന്ന് തന്നെ എല്ലാവരും ചേർന്ന് അവനേ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നട്ടെല്ലിന് പറ്റിയ ക്ഷതം കാരണം ഇനി ഒരിക്കലും അവന് നടക്കാൻ കഴിയില്ല എന്ന് കേട്ടതും അപ്പുവും അനിതയും പരസ്പരം നോക്കി……

….