ഇവളെയെന്നല്ല ഒരുസ്ത്രീയെയും എനിക്ക്  ഭാര്യയായി കാണാൻ കഴിയില്ല….”പെട്ടന്നുള്ള ചെറുക്കന്റെ വാക്കുകൾ കേട്ട് വിവാഹം കൂടാനായി കൂടിനിന്നിരുന്നവർ സംശയത്തോടെ……

എഴുത്ത്:-ആദിവിച്ചു

“ഇവളെയെന്നല്ല ഒരുസ്ത്രീയെയും എനിക്ക്  ഭാര്യയായി കാണാൻ കഴിയില്ല….”
പെട്ടന്നുള്ള ചെറുക്കന്റെ വാക്കുകൾ കേട്ട് വിവാഹം കൂടാനായി കൂടിനിന്നിരുന്നവർ സംശയത്തോടെ പരസ്പരം നോക്കി.

“രുദ്ര്…. നിർത്ത് നീയെന്തൊക്കെയാ ഈ പറയുന്നത്…” ഭയത്തോടെ അവന്റെ കയ്യിൽ കയറിപിടിച്ചുകൊണ്ട് വരലക്ഷ്മി ദയനീയമായി അവനേ നോക്കി.

“ചേച്ചി എന്തിനാ പേടിക്കുന്നത്… ഞാൻ ഈ ചെയ്യാൻ പോകുന്നത് തെറ്റാണെന്ന് എനിക്കും ചേച്ചിക്കും മാത്രല്ല നമ്മടെ അച്ഛനും അമ്മക്കുംവരേ അറിയാം. ന്നിട്ടും ഈ തെറ്റ് ചെയ്യാൻ എന്നെ നിർബന്ധിക്കുന്നത് അവരല്ലേ ചേച്ചി…. തെറ്റ് ചെയ്യാൻ അവർ പേടിക്കുന്നില്ലെങ്കിൽ ശെരി ചെയ്യാൻ ഞാൻ എന്തിനാ പേടിക്കുന്നത്. ചേച്ചിധൈര്യമായി ഇരിക്ക്.” ചേച്ചിയെ സമാധാനിപ്പിച്ചു കൊണ്ടവൻ മണ്ഡപത്തിനരികിലേക്ക് മാറ്റി നിർത്തി.

“ഞാൻ പറഞ്ഞത് നിങ്ങൾക്ക് പൂർണ്ണമായും മനസ്സിലായി കാണില്ല. അതായത് ഞാനൊരു ഗേയാണ്…. ഗേ എന്ന് പറഞ്ഞാൽ ഒരാണായ എനിക്ക് ഒരു ആണായിതന്നെ ജീവിച്ചു മറ്റൊരു ആണിനോട് മാത്രം ഇഷ്ടം തോന്നുന്നഒരു അവസ്ഥ. തിരിച്ചു സ്ത്രീകൾക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട്..ഞാൻ ഒരു ഗേ ആണെന്നുള്ളത് എന്നെപോലെ തന്നെ ഇതെന്റെ വീട്ടുകാർക്കും അറിയാം.എല്ലാം മറച്ചു വച്ചുകൊണ്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഈ… വിവാഹം. അത് മാത്രമല്ല എനിക്കൊരു ഗേ പാർട്ണർകൂടെയുണ്ട് അവന്റെ പേര് അർണ്ണവ് ഞങ്ങൾ ഒരുമിച്ചാണ് താമസം. ഇതറിഞ്ഞ എന്റെ വീട്ടുകാര് അഭിമാനപ്രശ്നം എന്ന് പറഞ്ഞുകൊണ്ടാണ്  ഈ….കല്യാണം നടത്താൻ തീരുമാനിച്ചത്.

ഞാൻ ഇനിയും ഇത് പറയാൻ വൈകിയാൽ  തകരുന്നത് ഒരുപെൺകുട്ടിയുടെ  ജീവിതവും ഒരുകുടുംബത്തിന്റെ പ്രതീക്ഷകളും ആയിരിക്കും. കാര്യങ്ങൾ തുറന്നു പറയാൻ ഈ… കല്യാണമണ്ഡപംവരേ കാര്യങ്ങൾ എത്തിക്കണ മായിരുന്നോ….. എന്നിപ്പോൾ പലരുടെയും മനസ്സിൽ വരുന്നൊരു ചോദ്യമാവും. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഒഴിഞ്ഞുഎന്ന് പറഞ്ഞാൽ പെൺകുട്ടി ശെരിയല്ല എന്നാവും പലരും പറഞ്ഞുനടക്കാൻ പോകുന്നത് . അത് ബാധിക്കുന്നത് ഒരുപാവംകുടുംബത്തെ മുഴുവൻആവും. എല്ലാം അറിയാവുന്ന എന്റെ വീട്ടുകാര് പോലും എന്റെ തെറ്റ് മറച്ചുവച്ചുകൊണ്ട് ആ കുട്ടിയേ പഴിചാരും. കൂടാതെ ഉടനെ തന്നെ എന്റെ വീട്ടുകാർ എനിക്ക് വേണ്ടി മറ്റൊരു പെണ്ണിനെ കണ്ടെത്തും അത് വേണ്ടാ എന്ന് വച്ചിട്ട് തന്നെയാ ഞാൻ ഇങ്ങനൊരു തീരുമാനം എടുത്തത്. എല്ലാവരും എന്നോട് ക്ഷമിക്കണം “

മണ്ഡപത്തിൽ നിന്നിറങ്ങി സദസ്സിന് നേരെ കൈകൂപ്പിപറഞ്ഞുകൊണ്ട് രുദ്ര് പെൺകുട്ടിയുടെ വീട്ടുകാരുടെ നേരെ നോക്കി..നിറഞ്ഞ കണ്ണുകളോടെ തന്നെനോക്കുന്ന മാധവേട്ടനെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു..പെണ്ണ്കാണാൻ വന്ന അന്നുമുതൽ ആ പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്നവനറിയാമായിരുന്നു. അല്ലെങ്കിലും ആണായാലും പെണ്ണായാലും പെറ്റ് വളർത്തിയവർക്കല്ലേ  അതിന്റെ വേദന അറിയാൻസാധിക്കുകയുള്ളു..ഇതേ സമയം  വിവാഹവേഷത്തിൽ മണ്ഡപത്തിലേക്ക് കയറി വരുന്നരണ്ട്പേരെ കണ്ടതും രുദ്ര് ഓടിച്ചെന്നവരേ ചേർത്തുപിടിച്ചു. അവനേ കണ്ടതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവന്തിക സന്തോഷത്തോടെ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റു. അത് കണ്ടതും രുദ്ര് അരുതെന്ന് ആംഗ്യം കാട്ടിയതും അവൾ വീണ്ടും അവിടെതന്നെഇരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ അവനേ മണ്ഡപത്തിൽ അവൾക്കരികിൽ ഇരുത്തുമ്പോൾ അവനിൽ നിറഞ്ഞുനിന്നത് ഒരേട്ടന്റെ സംതൃപ്തിയായിരുന്നു.

“ആരും സംശയിക്കണ്ട ഇത് വരുൺ. അവന്തിക സ്നേഹിച്ചിരുന്ന പയ്യനാണ് ഇവനേ മാറ്റിനിർത്താനും മറക്കാനും കഴിയാതെ കുറെ ദിവസമായി ആ പാവം പെൺകുട്ടി എനിക്കും ഇവനും ഇടയിൽ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു. പിന്നേ ഇത് അർണവ്.” കൂടെ ഉണ്ടായിരുന്ന പയ്യനെ തനിക്കരികിലേക്ക് നീക്കി നിർത്തിക്കൊണ്ടവൻ പറഞ്ഞു. അർണ്ണവ് എന്ന് കേട്ടതും ആളുകൾ ആകാംഷയോടെ അവനേ നോക്കി. ജെല്ല്തേച് സെറ്റ് ചെയ്തനീണ്ട മുടിയും. റൗണ്ട് മുഖവും കുഞ്ഞി കണ്ണുകളും ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത പല്ലുകളും കവിളിലേ നുണക്കുഴികളും അവന് വല്ലാത്തൊരു ഭംഗി കൊടുക്കുന്നു ണ്ടായിരുന്നു. അവിടെ കൂടിനിന്നവരുടെയെല്ലാം ശ്രദ്ധതന്റെ ചെക്കനിൽ ആണെന്ന് കണ്ട രുദ്ര് അല്പം കുശുമ്പോടെ അവനേ ചേർത്തുപിടിച്ചു. അവന്റെ കുശുമ്പ് കണ്ട വരലക്ഷ്മി വാ പൊത്തി ചിരിച്ചുകൊണ്ട് അർണവിനെ നോക്കി. അത് കണ്ടവൻ അവളേ നന്നായൊന്നു ചിരിച്ചു കാണിച്ചു.

“നിങ്ങളെ സാക്ഷിനിർത്തി ഇവരുടെ വിവാഹത്തോടൊപ്പംഞങ്ങളുടെ വിവാഹവും ഇന്നിവിടെ നടക്കും.”.തന്റെ അച്ഛനേയും അമ്മയേയും നോക്കി പറഞ്ഞുകൊണ്ടവൻ തന്റെ കഴുത്തിൽ ഉണ്ടായിരുന്ന പൂമാല ഊരി അരികിൽ നിന്ന ഒരു പയ്യന് നേർക്ക് നൽകി..അർണ്ണവിനെ ചേർത്തു പിടിച്ചുള്ള അവന്റെ നിൽപ്പും തുറന്നുപറച്ചിലും ചെയ്തികളും കണ്ട അവന്റെ അച്ഛനും അമ്മയും ബന്ധുക്കളുടേയും നാട്ടുകാരുടെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വന്നത്കൊണ്ട് തന്നെ അവനേ ദേഷ്യത്തോടെനോക്കികൊണ്ട് അവിടംവിട്ട് പുറത്തേക്ക് ഇറങ്ങി.
അവരുടെ പോക്ക് കണ്ടതും വരലക്ഷ്മി ഭയത്തോടെ അവനേ നോക്കി.

“മോനേ… ഇങ്ങനൊന്നും ചെയ്യണ്ടായിരുന്നു. ഇതിപ്പോ ഞങ്ങള് കാരണം മോന്റെ വീട്ടുകാർക്ക് മോനോട് ദേഷ്യമാവുമല്ലോ…”

“ഹേയ്…. അതൊന്നും സാരമില്ല ഒരുസമയം കഴിഞ്ഞാൽ എല്ലാം മതിയാക്കി അവന്തികക്ക് തന്നെ ആ വീട്ടിൽ നിന്ന് ഇറങ്ങിപോരേണ്ടി വരും അന്ന് അവർക്ക് ഏറ്റവും ദേഷ്യം തോന്നുക നിങ്ങളോടൊക്കെ ആവും..അങ്ങനെ വരാതിരിക്കാനാ എല്ലാവർക്കും മുന്നിൽവച്ചുതന്നെ ഞാൻ ഈ… കാര്യങ്ങൾപറഞ്ഞത്.”

“ശെരിയാ അങ്കിൾ അവൻ പറഞ്ഞത് അവൻ ഇപ്പോൾ ഇത് പറഞ്ഞില്ലെങ്കിൽ നഷ്ടപെടുന്നത് ഞങ്ങളുടെ നാല് പേരുടെ ജീവിതങ്ങൾ ആവും..ഞങ്ങളുടെ യൊക്കെ ജീവിതകാലം മുഴുവൻ ഉള്ള സന്തോഷം ആവും..ഇഷ്ടമില്ലാത്ത ജീവിതം നൂറ് വർഷം ജീവിക്കുന്നതിലും നല്ലതല്ലേ ഇഷ്ടപെട്ട ആളുടെ കൂടെ ഒരു ദിവസമെങ്കിലും ജീവിക്കുന്നത് “.തന്നെ സപ്പോർട്ചെയ്ത് സംസാരിക്കുന്ന അർണ്ണവിനെ കണ്ടതും രുദ്ര് പുഞ്ചിരിയോടെ അവനേ ചേർത്ത്പിടിച്ചു.

“എന്നാലും ഞങ്ങളെ രക്ഷിക്കാൻ മോൻ ഇത്രയുംവലിയകാര്യം ചെയ്യണ. മായിരുന്നോ…. “.ഭയത്തോടെ തന്നെനോക്കുന്ന മാധവനെകണ്ടതും ഇരുവരും പുഞ്ചിരിയോടെ അയാളെ ചേർത്തുപിടിച്ചു.

“വേണം… ഞാൻ ഒരു ഗേയാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ എന്റെ വീട്ടുകാർ എനിക്ക് തരുന്ന പ്രഷർ എത്രയാണെന്ന് നിങ്ങളും കണ്ടതല്ലേ… ഇങ്ങനെ ഒരു കാര്യം ഇല്ലായിരു ന്നെങ്കിൽ വീട്ടിലെ സെക്യുരിറ്റിയുടെ മകളെ എനിക്ക് വേണ്ടി അവർ ആലോചിക്കുമെന്ന് തോന്നുന്നുണ്ടോ… മാധവേട്ടനിങ്ങക്ക്…”

“അത്… അത് പിന്നേ….” പറയാൻ മടിച്ചുനിൽക്കുന്ന അദ്ദേഹത്തെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു.

“ഈ.. വിവാഹാലോചന വന്ന അന്നുമുതൽ ഞാൻ നോക്കികാണുകയായിരുന്നു മകളെ ഓർത്തുള്ള ഒരച്ഛന്റെ വേദന എത്രത്തോളം ഉണ്ടെന്ന്. മറുത്തൊന്നും പറയാൻ കഴിയാതെ വിധിയെ പഴിച്ചുകൊണ്ടുള്ള നിങ്ങളുടെ കണ്ണീര് അത് ഞാൻ കണ്ടില്ലെന്ന് നടിച്ചാൽ ദൈവംപോലും എന്നോട് ക്ഷമിക്കില്ല “

“അത് പിന്നേ മോനേ…..”

“മുഹൂർത്ത സമയമായി…. ” കൂട്ടത്തിൽ ആരോ ഉറക്കെ പറയുന്നത് കേട്ടതും മാധവനൊപ്പം രുദ്രും അർണ്ണവും വരലക്ഷ്മിയും മണ്ഡപത്തിനരികിലേക്ക് നീങ്ങിനിന്നു. താലിക്കെട്ട്ക ഴിഞ്ഞതും അവരെ അനുഗ്രഹിച്ചു ചേർത്തുപിടിക്കുമ്പോൾ അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറയുന്നുണ്ടായിരുന്നു.

താലിക്ക് പകരം തങ്ങളുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ കോർത്ത ഗോൾഡ് ചെയ്നാണ് രുദ്രും അർണ്ണവുംപരസ്പരം അണിയിച്ചത് ഒപ്പം ഒരേപോലെയുള്ള രണ്ട് റിങ്ങുകളും. ചടങ്ങുകൾ കഴിഞ്ഞതും വരലക്ഷ്മിസന്തോഷത്തോടെ ഇരുവരേയും ചേർത്തു പിടിച്ചു.

“ഇനി മുതൽ എനിക്ക് രണ്ട് അനിയന്മാരുണ്ടല്ലേ….” രുദ്രിനെ നോക്കി അത് ചോദിച്ചതും ഇരുവരും പുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചു. നേരത്തെ തന്നെ പാസ്സ്പോർട്ടും ഡ്രെസ്സും വരലക്ഷ്മിവഴി വണ്ടിയിൽ എടുത്തുവച്ചത് കൊണ്ട് തന്നെ അവൾക്കൊപ്പം ഇരുവരും നേരെ പോയത് എയർപ്പോർട്ടിലേക്ക് ആയിരുന്നു അവിടെ തങ്ങളെ കാത്ത് നിൽക്കുന്ന അശോകിനെ കണ്ടതും അവൾ ഓടിച്ചെന്ന് അയാളെ കെട്ടി പിടിച്ചു.

“ഹാവു… ഒരുവിധം മൂന്നും ഇങ്ങ് എത്തിയല്ലോ…. ഞാനാകെ പേടിച് ഇരിക്കുവായിരുന്നു “

“നിങ്ങളെന്തിനാ പേടിക്കാൻ പോയത് ഇവരുടെ കൂടെ ഉള്ളത് ഞാനല്ലേ…. എന്തെങ്കിലും പ്രശ്നം ഉണ്ടാകാൻ ഞാൻ സമ്മതിക്കുവോ…” തല ഉയർത്തി പിടിച്ചുപറയുന്നവളെ കണ്ട് മൂവരും അമർത്തി ചിരിച്ചു.

“നീ കൂടെ ഉള്ളതായിരുന്നു എന്റെ ഏറ്റവും വലിയ ടെൻഷൻ. പേടിച്ചിട്ട് നിനക്ക് വല്ല അറ്റാക്കും വന്നാൽ എന്റെ പിള്ളേര് അവിടെകെടന്ന് ചക്രശ്വാസം വിലിക്കേണ്ടി വരും. താങ്ക് ഗോഡ് എന്തായാലും അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ…..”

“പ്രശ്നങ്ങൾ ഒന്നും ഇത് വരേ ഉണ്ടായില്ല …ഇനിയിപ്പോ ഉണ്ടാകുവോ… എന്നാ….?”

“ഹേയ്…. ഇനിയിപ്പോ ഉണ്ടായാലും വരുന്നത് നമുക്ക് അപ്പോൾ നോക്കാം….. എന്തായാലും ഇങ്ങനെ ഒരു നീക്കം അവരാരും പ്രതീക്ഷിക്കില്ല തൽക്കാലം അവര് നാട്ടിൽ തന്നെ നിൽക്കും എന്നവും അവര് കരുതാൻ പോകുന്നത്…. എന്തായാലും നമ്മളെക്കൂടെ വീട്ടിൽ കാണാതായാൽ പ്രശ്നം വഷളാകും എന്നുള്ള കാര്യം ഉറപ്പാ….”

“അത് ശെരിയാ……ആരുംഅറിയാതെ അവിടുന്ന് ചാടി ഇവിടെത്തി കാര്യങ്ങൾഒക്കെ സെറ്റ് ചെയ്യാൻ ഞാൻ നന്നായി ബുദ്ധിമുട്ടി.”

“ആഹാ…. ബുദ്ധി മുട്ടണം ഇവന്മാർക്ക് ഈ…ബുദ്ധി ഉപദേശിച്ച് കൊടുത്തത് നിങ്ങളല്ലേ അപ്പോ അനുഭവികേണ്ടത് അത് കൊണ്ട് അനുഭവിച്ചോ….”

“ദേ….ഭാര്യയാണെന്നൊന്നും ഞാൻ നോക്കൂല അനിയനെ സഹായിക്കണം എന്ന് പറഞ്ഞോണ്ട് കഴിഞ്ഞദിവസം വരേകിടന്ന് മോങ്ങികൊണ്ടിരുന്നവളാ…. കാര്യം കഴിഞ്ഞപ്പോ പറയുന്നേ കേട്ടോ…” അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് അശോക് അവളേ ചേർത്തു പിടിച്ചു.

“അളിയോ…. അത് വേണ്ടാ….. അവക്കിപ്പോ ചോദിക്കാനും പറയാനും ഞങ്ങൾ രണ്ട് അനിയന്മാരുണ്ട് …. അതുകൊണ്ട് സൂക്ഷിച്ചും കണ്ടും നിന്നോ…..”

“ഓഹോ….. സഹായിക്കണ്ടായിരുന്നു എന്നാപ്പിന്നെ രണ്ടും രണ്ട് വഴിക്ക് പിരിഞ്ഞേനെ…..” അലസമായി എങ്ങോ നോക്കി പറയുന്ന അശോകിനെ കണ്ടതും മൂവരും പൊട്ടിചിരിച്ചുകൊണ്ട് അയാൾക്കൊപ്പം മുന്നോട്ട് നടന്നു.