അവൾ അവന്റെ പോക്കുകണ്ടു നിലവിളിച്ചു പറഞ്ഞു..അവൻ അതൊന്നും കൂട്ടക്കാതെ സൈക്കിലും ചവിട്ടി ആ ബസിനെ പിന്തുടർന്നു……

മൂത്ത പ്രണയം

രചന :വിജയ് സത്യ

നിനെക്കെന്താടി മെൻiസ്‌ട്രേഷൻ ടൈം ആണോ… അപ്പുറത്തെ മതിലിന്റെ മറവിൽ നിന്നും,തൊടിയിലെ ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്ന ജാൻവിയോട് സച്ചിൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി..

എടിയോ എടാ…. നിന്നെ ഞാനുണ്ടല്ലോ…. അവൾ ദേഷ്യപ്പെട്ടു പറഞ്ഞു പോയി..

അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ക്ഷേത്രത്തിൽ പോകുന്ന തന്നെ അവിടെ ഒരാഴ്ചയായി കാണാതിരുന്നാൽ അത് ആദ്യം മനസ്സിലാക്കുക ഈ സച്ചിൻ ആയിരിക്കും..

തന്റെ തൊട്ടായൽപക്കാരനിവനിതെന്തു ഭാവിച്ചാണ് എന്നറിയുന്നില്ല.. അവനാണെങ്കിൽ തന്നോട് കൊണ്ടുപിടിച്ച പ്രണയമത്രെ ..! അവനു വെറും പതിനെട്ടു വയസ്സ്. താൻ അവനൊക്കാൾ ഏഴു വയസ്സിനു മൂത്ത പെണ്ണാണ്..

എത്ര വട്ടം ഉപദേശിച്ചു. എത്ര വട്ടം പിണങ്ങി മിണ്ടാണ്ടിരുന്നു..അതൊന്നും അവൻ കാര്യമാക്കുന്നതേയില്ല..എന്റെ ജാൻവി ചേച്ചി നാവു കൊണ്ടു മിണ്ടാണ്ടിരുന്നാലും ആ മനസ്സും, പിന്നെ രണ്ടു കണ്ണുകളും നിരന്തരം വാചാലമാകുന്നത് ഞാൻ കാണുന്നില്ലന്നാണോ ഈ പറയുന്നത്..ഞാൻ കാണുന്നു.. ആ മനസിനകത്തു മുഴുവനും ഞാനാണ്.ഞാൻ മാത്രം..!

എന്നൊക്കെ ജാൻവിയുടെ കൂട്ടുകാരികളുടെ അടുത്തും അവന്റെ കൂട്ടുകാരുടെ അടുത്തും പറഞ്ഞു പാടി നടക്കുന്ന അവന്റെ അസ്ഥിക്ക് പിടിച്ച പ്രണയം കണ്ടില്ലെന്നു നടിക്കാനും ഈ ജാൻവിക്ക് ആവുന്നില്ല.

എങ്കിലും ജാൻവിക്ക് പഴയതൊന്നും അങ്ങനെ എളുപ്പം മറക്കാൻ ആവില്ല..തനിക്കു അവൻ അനിയനെ പോലെ ആണ്.. താൻ എടുത്തു നടന്ന പയ്യനാണ് അവൻ.. കുഞ്ഞിലേ എപ്പോഴും തന്റെ ഒക്കത്തു തന്നെയായിരിക്കും അവൻ.

സ്കൂൾ വിട്ടു വന്നാൽ ഒറ്റ ഓട്ടമാണ് അവന്റെ വീട്ടിലേക്ക്.. ഒക്കത്തിരിക്കെ എന്തോരം പ്രാവശ്യം ഏഴുവയസുകാരിയുടെ സ്കൂൾ യൂണിഫോമിൽ മൂത്രം ഒഴിച്ചിരിക്കുന്നു..

വളർന്നു വരികെ ഒരു ചേച്ചിയുടെ വാത്സല്യം മുഴുവനും അവനു പകർന്നു നൽകി.
അപ്പോഴൊക്കെ താൻ അവനു ചേച്ചിയായിരുന്നു..അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്..പിന്നീട് എപ്പോഴോ ചേച്ചിയുടെ ഇടയിൽ ഒരു പെണ്ണെ എന്ന പ്രയോഗം കടന്നു വന്നു..അവൻ പത്തിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.. അല്ല അതിനും മുമ്പാണ്

ടാ… ചെക്കാ സച്ചിനെ..,നീ അറിയാതെ തൊട്ടതല്ലേ എന്റെ നെiഞ്ചത്ത്…?

അതേ ചേച്ചി പെണ്ണെ…

ഉം…അറിയാതെയാണെങ്കിൽ ക്ഷമിച്ചു.. അല്ലാച്ചാൽ മേലിൽ എന്നോട് കൂട്ടുകൂടാൻ വന്നേക്കരുത്..

കുഞ്ഞിന്നാളിലെ അവനെ ഇഷ്ടമാണ് ജാൻവിക്ക് എന്നു പറഞ്ഞുവല്ലോ..

അനിയനോ ഏട്ടനോ ഇല്ലാത്ത ജാൻവിക്ക് സഹോദരനും കളിക്കൂട്ടുകാരനുമായി അവനെ ഉണ്ടായുള്ളു..

യു പി സ്കൂളിന് അടുത്തുള്ള സുമചേച്ചിയുടെ ഫാൻസി കടയിൽ നിന്ന് ഒരു മുത്തുമാല വാങ്ങി ജാൻവി കഴുത്തിൽ ഇട്ടിട്ടുണ്ടായിരുന്നു. അതിന്റെ ഭംഗി കണ്ടു
അയല്പക്കക്കാരനും അവളുടെ വീട്ടിലെ നിത്യസന്ദർശകനുമായ സച്ചിൻ തൊട്ട് നോക്കി ഭംഗിയസ്വദിച്ചു തിരികെ കൈവിടുമ്പോൾ അവൻ എന്തോ കുസൃതി അവിടെ വിരലുകൾ ഒപ്പിച്ചതായി അവളിലെ സ്ത്രീക്ക് തോന്നി അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതു..

അന്ന് ജാൻവി ഡിഗ്രി ഫസ്റ്റ് ഇയർ കാരിയും സച്ചിൻ എട്ടിലും പഠിച്ചു കൊണ്ടിരിക്കുന്നു..

ഇതേ സച്ചിന് ഇതിലും ചെറുതായിരിക്കുമ്പോൾ യു പി സ്കൂൾ പഠിക്കുന്ന കുട്ടിക്കാലത്തു ഒരു സംഭവം ഉണ്ടായിട്ടുണ്ട്..ജാൻവി സ്കൂൾ വിട്ടു വന്നാൽ സുമേച്ചിയുടെ കടയിലെ പുതുതായി മാറി മാറി വരുന്ന ഫാൻസി ഐറ്റം നോക്കാൻ പോകുക ഒരു പതിവാണ്..

ചേച്ചിയുടെ കടയിൽ ഇടക്കിടെ പോകാൻ പൊട്ടും,ചാന്തും, ചിലപ്പോൾ നാiപ്കിനും തീർന്നെന്ന പല പല കാരണങ്ങൾ പറയാൻ ഉണ്ടാവും അവൾക്ക് അമ്മയോട്..

സച്ചിന്റെ വീട് കടന്നു വേണം പോകാനുള്ളത് കൊണ്ടു അവളുടെ തലയനക്കം കണ്ടാൽ അവനും പിന്നാലെ കൂടും..അതുകൊണ്ട് പാത്തും പതുങ്ങിയുമാണ് ആ വഴി അവൾ കടന്ന് പോവുക..വാങ്ങിയതൊക്ക തൊട്ടു മണത്തു നോക്കിയാലേ അവനു സമാധാനം ആകൂ.. കൂടാതെ കുറേ കൊനഷ്ട് പിടിച്ച ചോദ്യങ്ങൾ ഓരോന്നിനെ കുറിച്ചും ഉണ്ടാകും.. അതുകൊണ്ട് ത്തന്നെ നാiപ്കിൻ വാങ്ങാൻ പോകുമ്പോൾ അവന്റെ സാന്നിധ്യം പരമാവധി ഒഴിവാക്കിയിരുന്നു.. ഇപ്പോഴെത്തെ കുട്ടികളല്ലേ എന്താ ചോദിക്കുക എന്നു ചിന്തിക്കാൻ പോലും വയ്യ..

സച്ചിൻ ആരാ മോൻ..ഒരുനാൾ ജാൻവി സാധനങ്ങൾ വാങ്ങി വരവേ അവന്റെ മുന്നിൽ പെട്ടു.

അന്ന് സഞ്ചി കാണാൻ സമ്മതിച്ചില്ല. എങ്കിലും സഞ്ചിക്ക് പുറത്ത് നിന്നും അവൻ അതിലെന്തെന്നു മനസിലാക്കി..

തന്ത്രത്തിൽ .അവന്റെ ചോദ്യങ്ങൾ അവഗണിച്ചു പോകവേ അവൻ വിളിച്ചു പറഞ്ഞു..

നിക്കറിയാം അതിനകത്തു എന്താന്ന്…

എന്താടാ ഇതിനകത്തു…?

അവൾ പെട്ടന്ന് ദേഷ്യപ്പെട്ടു ചോദിച്ചു പോയി..

അതു അതിലേറെ അബദ്ധം ആയി..

അയ്യേ എന്തൊരു വൃiത്തികെട്ട വാക്കുകൾ കൊണ്ടാണ് അവൻ അതെന്താന്ന് പറയുന്നത്…അവന്റെ വിശദീകരണം മുഴുവനും കേൾക്കാൻ നില്ക്കാതെ
ചെവി പൊത്തിപിടിച്ചു വീട്ടിലേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു..ലജ്ജയില്ലാത്തവൻ…മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല, അപ്പോഴേ വേണ്ടാത്തിനങ്ങൾ പഠിച്ചു വെച്ചിരിക്കുന്നു..

എന്താ ചേച്ചിപെണ്ണെ മിണ്ടാതെ…

മതിലിനു മുകളിലേക്ക് തലയുയർത്തി നിൽക്കുന്ന അവൻ കാതരമായി അവളോട് ചോദിച്ചപ്പോൾ അവൾ ചിന്തയിൽ നിന്നുണർന്നു.. അവൾക്ക് നന്നായി ദേഷ്യം വന്നു…

ദേ സച്ചിൻ ഒന്ന് പോവുന്നുണ്ടോ…

എന്നു പറഞ്ഞു കൈയിലെ പൈപ്പ് താഴെ വലിച്ചെറിഞ്ഞു ജാൻവി അമർത്തി ചവിട്ടി ഇന്റർലോക്കിലെ നടന്നു വീട്ടിനകത്തു കയറി കതകടച്ചു..

ഈ കണ്ടകശനി പിടിച്ച ചെക്കൻ തന്നേം കോണ്ടേ പോകൂ..

അവൾ പിറുപിറുത്തു.

ഇതിനൊരു പരിഹാരം കണ്ടെത്താൻ പറ്റുമോ..?

പിജി ക്‌ളാസിലെ തന്റെ അടുത്ത ഒന്ന് രണ്ട് സുഹൃത്തുക്കളെ ഈ കാര്യങ്ങൾ മുഴുവൻ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു മനസ്സിലാക്കിച്ചു അവൾ പ്രത്യാശയോടെ ചോദിച്ചു..

രണ്ടു പൊiട്ടിക്കെടി അവന്റെ ചെiള്ളക്കിട്ട് അവന്റെ നട്ട ഭ്രാന്ത് കൊണ്ട് അവൻ പൊയ്ക്കോളും.

കൂട്ടുകാർ അങ്ങനെ പറഞ്ഞു കൈ ഒഴിഞ്ഞു..

അതു തന്നെയായിരുന്നു അവളുടെയും പ്ലാൻ..വെറുപ്പിച്ചാണെങ്കിലും അകറ്റി നിർത്തണം…

ഒരു ദിവസം കോളേജ് വിട്ട് വീട്ടിലേക്ക് നടന്നു വരവെ സൈക്കിളും കൊണ്ട് സച്ചിനും അതുവഴി കൂടെയുണ്ടായിരുന്നു..

പ്രേമ കാര്യം ഒഴിച്ച് വേറെ എന്തുപറഞ്ഞാലും ജാൻവി വളരെ സന്തോഷത്തോടെ അവനോട് പ്രതികരിക്കുമായിരുന്നു..

അങ്ങനെ നാട്ടിലെ പല കാര്യങ്ങളും സംസാരിച്ചു വരവേ,സച്ചിൻ വീണ്ടും അവന്റെ പ്രണയം എടുത്തിട്ടു.. കേട്ടപ്പോൾ ജാൻവി നെർവസ് ആയി..

ഇനിയിപ്പോ എന്താ ചെയ്യുക കൂട്ടുകാർ പറഞ്ഞ നടപടിയിലേക്ക് കടക്കുക തന്നെ..

എങ്ങനെയാണ് താൻ ഓമനിക്കുകയും ലാളിക്കുകയും ചെയ്ത കൊച്ചിനെ തiല്ലുക.

തന്റെ ജീവിതത്തിൽ നിന്നും ഈ വക ചിന്തയുമായി അവൻ പിന്തിരിഞ്ഞു പോയേ പറ്റൂ.. ഇതല്ലാതെ വേറെ വഴിയില്ല..

ദേ…സച്ചിൻ എനിക്ക് നിന്നെ ആ വിധത്തിൽ കാണാൻ ആവില്ല എന്നു ആയിരം വട്ടം പറഞ്ഞു കഴിഞ്ഞു..ഇത്തരം കാര്യം പറയുന്ന നിന്നെ എനിക്കിപ്പോൾ വെറുപ്പാ.. അതുകൊണ്ട് ത്തന്നെ ഇനി നിന്നെ ഒരനിയനായും കാണാൻ എനിക്കാവില്ല അത്രക്കും വെറുപ്പാ..

ചേച്ചിപ്പെണ്ണേ… ഞാൻ നിന്നെ സ്നേഹിച്ചു പോയെടി…. നീ ഇല്ലാതെ എനിക്കിനി ജീവിക്കാൻ ആവില്ല..

വേണ്ടടാ ജീവിക്കേണ്ട… നീ പോയി മരിക്ക്.. അതും പറഞ്ഞു അവൾ കൈആഞ്ഞുവീശി അവന്റെ കiവിളത്തു നല്ല പൊട്ടീiര് വെച്ചു കൊടുത്തു..

ചേച്ചി പെണ്ണ് എന്നെ എത്ര വേണമെങ്കിലും തiല്ലിക്കൊ… എന്നാലും എന്റെ പ്രണയം സത്യമാണ്..അവൻ മുഖം അനക്കിയതേ ഇല്ല…

അതു കേട്ടപ്പോൾ അവന്റെ നിലപാട് കണ്ടപ്പോൾ അവൾക്ക് കലി കയറി.. പിന്നെ അവൾ അവനെ പൊiതിരെ തiല്ലി.

ഞാൻ നിന്റെ ചേച്ചിയാടാ… നിന്റെ ചേച്ചി…

അവളും കരഞ്ഞുകൊണ്ട് അവനെ സോബോധം നഷ്ടപ്പെട്ടവളെ പോലെ തലങ്ങനെയും വിലങ്ങനെയും തiല്ലി…

എല്ലാതല്ലും കൊണ്ടിട്ടും സച്ചിൻ ചേച്ചി പെണ്ണെ..എനിക്കാവില്ല നീയില്ലാതെ ജീവിക്കാൻ.. ഞാൻ നിന്നെ കിട്ടിയില്ലെങ്കിൽ ചാiവും..

എന്ന് വിളിച്ചു പറഞ്ഞു കണ്ണീരോഴുക്കി..

ചാlവേടാ പോയി ചാiവ്…

അവന്റെ സ്നേഹത്തെ അവൾ ധാർഷ്ട്യമായാണ് കണ്ടത്..

ആ സമയം മാധവി ബസ് അവർക്ക് മുന്നിലൂടെ കടന്നു പോയി..

ജാൻവിയുടെ തiല്ലിനെക്കാൾ ഏറെ വേദനിപ്പിച്ചത്സ ച്ചിന്റെ ചെവിയിൽ ചാiവേടാ പോയി ചാiവ് എന്ന തന്റെ പ്രണയിനി ചേച്ചിപെണ്ണിന്റെ വാക്കുകളായിരുന്നു..

അവൻ പെട്ടെന്ന് സൈക്കിൾ എടുത്തു മാധവി ബസിന്റെ പിറകെ കുതിച്ചു..

എടാ സച്ചി.. നിൽക്കൂ…

അവൾ അവന്റെ പോക്കുകണ്ടു നിലവിളിച്ചു പറഞ്ഞു..അവൻ അതൊന്നും കൂട്ടക്കാതെ സൈക്കിലും ചവിട്ടി ആ ബസിനെ പിന്തുടർന്നു..

ഘട്ടറൊക്കെ വെട്ടിച്ചു ഇഴഞ്ഞു പോകുകയായിരുന്ന മാധവി ബസിന്റെ മുന്നിൽ ചെന്നു പെട്ടന്ന് ബ്രേക്ക് പിടിച്ചു..

ബസ് ഡ്രൈവർ അതു പ്രതീക്ഷിച്ചില്ല..മുന്നോട്ട് പോകുകയായിരുന്ന ബസ്
സച്ചിനെ തiട്ടി തെiറുപ്പിച്ചു.. സച്ചിൽ റോഡിൽ തെറിച്ചു വീണു.

സച്ചിനെ ബസിടിച്ചിട്ടത് കണ്ടു നാട്ടുകാർ എല്ലാം ഓടിക്കൂടി.. ബസിന്റെ വേഗത വളരെ കുറവായതിനാൽ സൈക്കിളിനെ തട്ടിയപ്പോൾ തന്നെ സച്ചിൻ സൈക്കിൾ അടക്കം റോഡ് വക്കിലെ പുല്ലിലേക്ക് മറിഞ്ഞു വീണിരുന്നു.

വീണു കിടക്കുന്ന സച്ചിൻ ചാടി എണീറ്റു.. കൈയിന് പരിക്കേറ്റാത്തല്ലാതെ വേറൊന്നും സംഭവിച്ചില്ല..

ഭാഗ്യം ഇതെല്ലാം കണ്ടു പേടിച്ചരണ്ട് നിൽക്കുകയായിരുന്നു ജാൻവി. അവൾക്കു ശ്വാസം നേരെ വീണു..

ചിലർ ചേർന്ന് സച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.ആ ദുഖത്തോടെ ജാൻവി വീട്ടിലേക്ക് പോയി..

നാട്ടുകാർക്ക് അതൊരു ആത്മഹiത്യാ ശ്രമമായിരുന്നു എന്നറിയാൻ കഴിഞ്ഞില്ല..

പിറ്റേന്ന് രാവിലെ ജാൻവി വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു.
സച്ചിൻ അവന്റെ വീടിന്റെ ബാൽകണിയിൽ നിന്നും പ്ലാസ്റ്റർ ഇട്ട കൈയുമായി അവളെ വിളിച്ചു.. ..

ആ അവസ്ഥയിൽ അവനെ കണ്ടപ്പോൾ അവൾക്ക് വല്ലായ്ക ആയി..തനിക്കു വേണ്ടി മiരിക്കാൻ പോയവനാ.. അവൻ സൈക്കിലുമായി ഓടുമ്പോൾ താൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല.. അതാണ് ഇത്രക്കൊണ്ട് തീർന്നത് വലുതെന്തോ വരാനിരുന്നതായിരുന്നു..ജാൻവിക്ക്ക ണ്ണിൽ കണ്ണീർ നിറയുന്നു.. അവൾ അതു തുടയ്ക്കുന്നത് സച്ചിൻ കണ്ടു..

അവൻ ആ ഒടിഞ്ഞ കൈയിൽ ചുംiബിച്ചു കാണിച്ചു..

ഡോണ്ട് വറി.. എന്റെ ഒരു കൈ ഓടിയുമ്പോൾ ചേച്ചിപെണ്ണിന്റെ സ്നേഹം ഇത്രയധികം തിരിച്ചു കിട്ടുമ്പോൾ എനിക്ക് ശiരീരം മുഴുവനും ഓടിവായി അനങ്ങാൻ പറ്റാണ്ടായാൽ എന്തുമാത്രം സ്നേഹം തരും…എന്നർത്ഥത്തിൽ അവളെ നോക്കി അശ്വസിപ്പിച്ചു തലയാട്ടി പുഞ്ചിരിച്ചു..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കാണും..

ഇതിനിടെ ജാൻവിക്ക് നല്ലൊരു വിവാഹലോചന വന്നു..

എപ്പോഴും പഠിക്കട്ടെ പഠിക്കട്ടെ എന്നു പറഞ്ഞിരുന്ന അവൾ ആ വിവാഹത്തിന് സമ്മതിച്ചതു വീട്ടുകാരെ അത്ഭുതപ്പെടുത്തി..

താൻ കെട്ടിപ്പോയിക്കഴിഞ്ഞാൽ സച്ചിൻ പിന്നെ ത്തന്നെ സ്നേഹിക്കില്ല… തന്നെ നിരന്തരം ഇവിടെ കാണുന്നതുകൊണ്ടാണ് അവന്റെ മനസ്സിൽ എന്നും താൻ അങ്ങനെ തന്നെ നിലനിൽക്കുന്നത്.. കെട്ടി പോയി കഴിഞ്ഞാൽ പിന്നെ തന്നെ അവൻ മറന്നു കൊള്ളും..മാത്രമല്ല അവനിൽ നീന്നു ത്തന്നെ രക്ഷിക്കാനും തന്നിൽ നിന്നും അവനെയും രക്ഷിക്കാനും ഇതേ വഴിയുള്ളൂ.. വിവാഹം കഴിഞ്ഞ് ദൂരെ പോവുക..

അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നിശ്ചയിക്കപ്പെട്ടു..

തന്റെ തൊട്ടയൽപക്കത്തുള്ള പ്രാണ പ്രണയിനി ചേച്ചിപ്പെണ്ണ് മനസ്സിൽ ഇങ്ങനെ പ്ലാൻ ചെയ്തു വേറൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്ത അവന് അതീവ വിഷമമുണ്ടാക്കുന്നതായിരുന്നു..

വിവാഹത്തലേന്ന് സച്ചിൻ വിiഷം കഴിച്ചു. അവനെയും കൊണ്ട് ആംബുലൻസ് ഹോസ്പിറ്റൽ പോയപ്പോൾ ഇനി സ്വസ്ഥമായ ഒരു വിവാഹജീവിതം സാധ്യമല്ലെന്ന് ജാൻവിക്ക് തോന്നി..

ആരും കാണാതെ അവൾ ഒരു കൊച്ചു ബാഗിൽ അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും മറ്റും എടുത്ത് ആ വീടുവിട്ടിറങ്ങി.. റെയിൽവേ സ്റ്റേഷനിൽ എത്തിയ അവൾ എങ്ങു പോകേണ്ടത് എന്നറിയാതെ കുഴങ്ങി.. അപ്പോഴാണ് പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ചിൽ ഒരു സന്യാസിനി അമ്മ ഇരിക്കുന്നത് കണ്ടത്..

അപ്പോൾ വന്നു നിന്ന വണ്ടിയിൽ അവർ അവളെയും കൊണ്ട് യാത്രയായി…

ജാൻവി വീടുവിട്ടുപോയ വിവരം മാതാപിതാക്കൾ പോലീസിനെ അറിയിച്ചു..

സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ മനസ്സിലാക്കിയ പോലീസ് തുടർ അന്വേഷണത്തിന് ഭാഗമായി പലരെയും ചോദ്യം ചെയ്യുകയും,ജാൻവിക്ക് വേണ്ടി പലയിടത്തും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ജാൻവി പോകാൻ സാധ്യതയുള്ള പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു..

അപകടനില തരണം ചെയ്ത സച്ചിന്റെ ബോധം തെളിഞ്ഞു..

പോലീസുകാർ ഹോസ്പിറ്റലിൽ ചെന്നു സച്ചിന്റെ മൊഴിയെടുത്തു..

സച്ചിന്റെ വീട്ടുകാരും ചോദ്യം ചെയ്യപ്പെട്ടു..

ഒരു തമാശപോലെ സുഹൃത്തുക്കളും വീട്ടുകാരും തള്ളിക്കളഞ്ഞ സച്ചിന്റെയും ജാൻവിയുടെയും പ്രണയം ഇത്ര മാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അവരാരും കരുതിയില്ല..

ഇത്തരം വാർത്ത നാട്ടുകാർക്ക് അതിലേറെ അത്ഭുതം ആയി..

ജാൻവിയുടെ വിവാഹത്തലേന്ന് ഉള്ള യാത്ര ചെറുക്കൻറെ ആൾക്കാരെയും അങ്ങേയറ്റം നാiണംകെടുത്തി..

പക്ഷെ അവർ അതേ മുഹൂർത്തത്തിൽ ചെക്കനെ വേറൊരു പെണ്ണിനെ കണ്ടുപിടിച്ചു കെട്ടിച്ചുവിട്ടു..

ജാൻവിയുടെ ബന്ധുക്കളും നിരാശയിലാണ്..

സച്ചിന്റെ ആത്മഹ ത്യാശ്രമവും ജാൻവിയുടെ തിരോധാനവും സച്ചിന്റെ വീട്ടുകാരിലും പരിഭ്രാന്തി പരത്തി.

പരസ്പരം പഴിചാരിയും, തമ്മിൽ തമ്മിൽ കുറ്റം പറഞ്ഞും ഇരുവീട്ടുകാരും തമ്മിൽ കശപിശയായി..

ആ വാർത്ത നാടുനീളെ പരന്നു..

ദിവസങ്ങൾ ഒന്ന് രണ്ട് കഴിഞ്ഞു..

ആശുപത്രി ബെഡിൽ വെച്ചു സച്ചിൻ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു..

പോലീസ് വന്നു പോയപ്പോൾ പോലും ആരോഗ്യസ്ഥിതി മോശമായതിനാൽ അറിയിക്കാതിരുന്ന ആ വാർത്ത അവനറിഞ്ഞു..

ചേച്ചി പെണ്ണിന്റെ കല്യാണം നടന്നില്ല..തന്റെ ഈ പ്രവർത്തി കാരണം നാണക്കേട് സഹിക്കാനാവാതെ ചേച്ചി പെണ്ണു വിവാഹത്തലേന്ന് എങ്ങോട്ടെന്നില്ലാതെ വീടുവിട്ടു പോയത്രെ…..

അതു കേട്ടതോടെ പിന്നെ അവൻ ഹോസ്പിറ്റലിൽ നിന്നില്ല.. വീട്ടിൽ പോകാൻ വാശി പിടിച്ചു..

ഇപ്പോൾ മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് വീട്ടുകാർ അവനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നു..

പക്ഷേ അവൻ ആ വീട്ടിൽ നിന്നില്ല.. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് അവൻ ചേച്ചി പെണ്ണിന് അന്വേഷിച്ചിറങ്ങി…

സച്ചിൻ നേരെ ചെന്നത് പോലീസ് സ്റ്റേഷനിലേക്ക് ആണ്..

എസ് ഐ അവനു പറയാനുള്ളത് മുഴുവനും പുഞ്ചിരിയോടെ കേട്ടു.

നീ വീട്ടിലോട്ട് ചൊല്ല് അവളിപ്പോൾ വരുമെടാ…

എസ് ഐ അവനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു..

റെയിൽവേ സ്റ്റേഷൻ സിസിടീവീ പരിശോധിച്ച പോലീസ് ഒരു ആശ്രമ വനിതയോടൊപ്പം ജാൻവി വണ്ടി കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു

യൂണിഫോമിൽ അല്ലാതെ ആശ്രമത്തിൽ എത്തിയ പോലീസ് ജാൻവിയെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു..

കുട്ടി നമ്മുടെ കൂടെ വരണം നീ കരുതുന്നതുപോലെ സച്ചിന് അപകടമൊന്നുമില്ല…

സച്ചിന് ഒന്നും സംഭവിച്ചില്ലെന്നു അറിഞ്ഞ ജാൻവിക്ക് ജീവൻ തിരിച്ചു കിട്ടിയത് പോലെആയി..

എനിക്കിപ്പോൾ എന്റെ സച്ചിനെ കാണണം… ഇനി എനിക്കെന്റെ സച്ചിനെ വേണം…ഇനിയും അവനെ കൊലയ്ക്ക് കൊടുക്കാൻ ഞാനില്ല..

അവളുടെ തീരുമാനം അതായിരുന്നു..

അവൾ പൊലീസിനൊപ്പം നാട്ടിലെത്തി..

വീട്ടിലെത്തിയ അവളുടെ തീരുമാനം മാതാപിതാക്കളെ അറിയിച്ചു.. അവരും ആഗ്രഹിച്ചത് അതായിരുന്നു..

പ്രേമത്തിനെ ജാതിയോ മതമോ പണമോ സൗന്ദര്യമോ പ്രായമോ ഒന്നുംതന്നെ ബാധകമല്ല..

അത് രണ്ട് ആത്മാക്കൾ തമ്മിലുള്ള സംഗമം ആണ്..

മകനെ ജീവിച്ചു കാണാനുള്ള ആഗ്രഹം കൊണ്ട് സച്ചിന്റെ മാതാപിതാക്കളും അവർ തമ്മിൽ ചേരട്ടെ എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു..

ഒരു ശുഭമുഹൂർത്തത്തിൽ കുറച്ച് ആൾക്കാരെ കൂടെ അവരെ തമ്മിൽ ചേർത്ത് വെച്ചു…

ജാൻവി ഇങ്ങ് വന്നേടി..

ങ്ങേ ജാൻവിയോ.. അവൾ അതിശയിച്ചു..

ആ ആദ്യരാത്രി സച്ചിന്റെ നാവിൽ നിന്നും ചേച്ചിപ്പെണ്ണ് എങ്ങോ ഓടിയൊളിച്ചു..
ഇപ്പോൾ അവൾ അവനു വെറും ജാൻവി ആണ്..

അതെ ജാൻവിക്കും കുറേ വയസ്സ് കുറഞ്ഞത് പോലെ.. സച്ചിൻ തന്നെക്കാൾ മുതിർന്ന പോലെ…

ഈ മാനസികാവസ്ഥയിലേക്ക് എന്നെ എത്തിച്ച നിന്നെ സമ്മതിക്കണം…

എന്നുപറഞ്ഞ് അവൾ വികാരവയ്പോടെ സച്ചിനെ കെട്ടിപ്പിടിച്ചു…
സച്ചിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ…