അന്ന് ആദ്യമായി അയാൾ തിരിച്ചറിഞ്ഞു.. താൻ തന്റെ മകനുവേണ്ടി നല്ലത് നോക്കി പോകുമ്പോൾ നല്ലത് തിരിച്ചും പ്രതീക്ഷിക്കുന്നവരും ഉണ്ടാകും…..

അകവും കറുത്തപ്പോൾ

രചന വിജയ് സത്യ

കൈമളേ ആ പെൺകുട്ടി എന്റെ മകന് വേണ്ട കേട്ടോ…

എന്താ സാർ ഈ പറയുന്നത് അവൾക്ക് എന്താ ഒരു കുറ്റവും കുറവുമുള്ളത്. വെളുത്തിട്ടല്ലേ സുന്ദരിയല്ലേ വിദ്യാഭ്യാസം ഇല്ലേ…

അതൊന്നുമല്ല പ്രശ്നം…

പിന്നെ എന്തോന്ന്…?

അവൾക്ക് ആങ്ങളമാറില്ല… അതോണ്ട് താന്തോന്നി ആയി വളർന്നിട്ടുണ്ടാകും.

അങ്ങേനെയും ഉണ്ടോ…

ഉണ്ട്…

അപ്പോ പിന്നെ എന്തിനാ അവിടുന്ന് കിട്ടിയതൊക്കെ വാരിവലിച്ച് തിന്നത്…

അതിപ്പോ നാട്ടുനടപ്പ് അങ്ങനെയല്ലേ…

എന്തോന്ന്……നാട്ടിലുള്ള പെൺപിള്ളേരെയൊക്കെ മകനുവേണ്ടി നോക്കി,അവിടുന്ന് കിട്ടുന്നതും കുടിച്ചു വേണ്ട എന്ന് പറഞ്ഞ് നടക്കുന്നതാണോ നാട്ടുനടപ്പ്…

കൈമളിന് അല്പം ശുണ്ഠി വന്നു.

വിവാഹ ബ്രോക്കർ ആണെങ്കിലും കൈമൾ അയാളുടെ സുഹൃത്ത് കൂടിയാണ്.

വിദേശത്ത് ജോലി ഉള്ള ശരത്തിനു വേണ്ടി നാട്ടിൽ അച്ഛൻ അവന്റെ

ജാതകത്തിനു യോജിച്ച പെണ്ണിനെ അന്വേഷിച്ചു നടക്കുകയാണ് .

ധാരാളംസുന്ദരി പെണ്കുട്ടികളും ജാതകം ചേരാതെ ഒഴിവാക്കപ്പെട്ടു

പിന്നീട് ഒരു സ്ഥലത്ത് പോയി അവിടെയുള്ള പെണ്ണിനെ കണ്ടു അയാൾക്ക് ഇഷ്ടപ്പെട്ടു…

അപ്പോൾ ഇവിടുത്തെ പെണ്ണിനെ എന്റെ മോന് വേണ്ടി എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങൾ വീട്ടിൽ വന്ന് ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിച്ചു കൊള്ളൂ..

അയാൾ പറഞ്ഞു

അപ്പോൾ അകത്തുനിന്ന് ഒരു ശബ്ദം.

എനിക്കിഷ്ടപ്പെട്ടിട്ടില്ല…

മാത്രമല്ല മകന്റെ ഫോട്ടോ അവൾ അവരുടെ നേരെ വലിച്ചെറിഞ്ഞു…

അന്ന് ആദ്യമായി അയാൾ തിരിച്ചറിഞ്ഞു.. താൻ തന്റെ മകനുവേണ്ടി നല്ലത് നോക്കി പോകുമ്പോൾ നല്ലത് തിരിച്ചും പ്രതീക്ഷിക്കുന്നവരും ഉണ്ടാകും..

മേനോൻ സാർ ഇനി ഞാൻ തങ്ങളുടെ മകനുവേണ്ടി പെണ്ണ് നോക്കാൻ പോകില്ല… പറ്റുമെങ്കിൽ ദാ ഇതിനെ നോക്കിക്കോളൂ…

അതും പറഞ്ഞ് അയാൾ പിന്നീട് എല്ലാവിധ പൊരുത്തവും ഒത്തു ഒരു പെണ്ണിന്റെ ഫോട്ടോ

അയാൾക്ക് നൽകി.

അയാൾ അതുകൊണ്ട് വീട്ടിൽ പോയി..

“പത്തിൽ പത്താണ് പൊരുത്തം”

അച്ഛൻ അന്ന് രാത്രി ചെറുക്കനെ വിളിച്ചു അഭിമാനത്തോടെ പറഞ്ഞു.

വീട്ടുകാർ പോയി വളയിട്ടു.

വീഡിയോകോൾ ചെയ്യുമ്പോൾ തന്നെ പന്തികേട് മണത്തുതാണ്.

ഫോട്ടോഷോപ്പ് ചെയ്ത പെൺകുട്ടിയെ ആണ്

അഞ്ചാറുമാസം ഫോണിലൂടെ സംസാരിച്ചതെന്ന് നാട്ടിൽ വന്നു നേരിൽ

കണ്ടപ്പോൾ അവനു ബോധ്യമായി.

ഉറപ്പിച്ചു പോയില്ലേ വിവാഹം കഴിഞ്ഞു. നിറകുറവും വേണ്ടത്ര

വണ്ണമില്ലാത്ത അവളെ അവൻ ബെഡ്റൂമിൽ പോലുംവലിയ

മൈൻഡ് ചെയ്തില്ല. അവൾ നൽകുന്ന ഭക്ഷണവും, അവൾ

വിരിക്കുന്ന കിടക്കയും അവളലക്കുന്ന വസ്ത്രവും മറ്റു

കാര്യങ്ങളും ഉപയോഗിക്കുമെങ്കിലും തിരിച്ചു

നല്ലൊരു പെരുമാറ്റത്തിനോ ശാiരീരിക ഇടപെടലുകൾക്കോ

അവൻ തയ്യാറായില്ല മകന്റെ വിമുഖതയും ഉദാസീനതയും

കാരണം അച്ഛനമ്മമാർ അവര് ഒന്നിച്ചു പാർക്കിലും ബീച്ചിലും

ടൗണിൽ ഒക്കെ പോകാൻ പറഞ്ഞു. കെട്ടി ഒരുങ്ങി പോയെങ്കിലും

ഭാര്യയോട് ഒന്നും മിണ്ടാനോ സ്നേഹത്തോടെ പെരുമാറാനോ

അവനു സാധിച്ചില്ല. വഴിയിൽ കണ്ട കൂട്ടുകാർ പോലും

അവനെ കളിയാക്കി

” എന്നാലും നിന്റെ അപ്പൻ ചെയ്ത ചെയ്തത് ഇത്തിരി കൂടിപ്പോയി”

കൂട്ടുകാർക്കിടയിൽ പ്രകാശൻ ഒരു വിവാഹ മോചിതനാണ്. അവൻ

ഏറെ പരിഹസിച്ചു.

അവൻ മാനസിക പിരി മുറുക്കത്തിൽ അകപ്പെട്ടു.

വീട്ടുകാർക്കുംമകന്റെ പെരുമാറ്റംവല്ലാത്ത വിഷമം

ഉണ്ടാക്കി.

“ഞാൻ മടങ്ങി പോവുകയാണ് .. അതിനുമുമ്പേ ഡിവോഴ്സ്

വേണം!”ഒരു വട്ടനെ പോലെ

അവൻ പറഞ്ഞു. അവളോട് അവന്റെ അച്ഛനമ്മമാരുംപറഞ്ഞു.

“സ്നേഹമില്ലാത്ത ഒരാളുടെ കൂടെ എത്രനാൾ ജീവിക്കുംഇതിലുംഭേദം

അതാ നല്ലത്”

എന്ന് അവളുംപറഞ്ഞു. ജോയിന്റ് പെറ്റിഷനിൽ ഒപ്പിട്ടു

ഡൈവേഴ്സിനു.നൽകി അവളെ വീട്ടിൽ

കൊണ്ടാക്കി.

വരുമ്പോൾ മനസ്സിൽ ഒരു നേരിയ മനസാക്ഷി കുത്തിനോവ്

അനുഭവപ്പെട്ടു.

അവൻ ഗൾഫിലേക്ക് മടങ്ങിപ്പോയി.

നല്ല ശബ്ദംആയിരുന്നു അതുപോലെതന്നെ നല്ല

പെരുമാറ്റവുംസൗന്ദര്യം ഇല്ലെന്നെ ഉണ്ടായുള്ളൂ.വിവാഹശേഷം

ശരീരംനന്നായി വരുന്നുണ്ടായിരുന്നു.റൂമിൽ

ഒറ്റയ്ക്കിരിക്കുമ്പോൾ അവളെ നന്നായി മിസ് ചെയ്യുന്നതായി

തോന്നി.

രണ്ടുവർഷം കഴിഞ്ഞ് ലീവിനു വീണ്ടും വന്നു.

ഒരു ദിവസം ടൗണിൽ പോയപ്പോൾ തന്റെ

സുഹൃത്ത് പ്രകാശനുമൊത്തു ഒരു വയസ്സുള്ള കുഞ്ഞുമായി അവളെ

പോകുന്നത് കണ്ട് അവൻ അമ്പരന്നു പോയി.

വീട്ടുകാർ മറച്ചുവെച്ച ഒരു സംഭവമായിരുന്നു. ശരത് വിട്ടേച്ചു ഗൾഫിൽ പോയ ഉടനെ ദയ തോന്നി പ്രകാശൻ

അവളെ കെട്ടി ഈ

നാട്ടിൽ തന്നെ കൊണ്ടു വന്ന കാര്യം. ഉടനെ അവൾ നല്ല ഒരു ആൺ കുട്ടിയെ പ്രസവിച്ചു.

ജന്മാന്തര ബന്ധങ്ങൾ ആണ് വിവാഹത്തിലൂടെ സമ്മേളിക്കുന്നത്.

പ്രകൃതിയുടെ ഈ അനുസൃത താളംനിരാകരിക്കുന്നതിലൂടെ ഒരു

പക്ഷേ ഇണ ജന്മങ്ങളോളംഅടുത്ത സമാഗമനത്തിനുവേണ്ടി

കാത്തിരിക്കേണ്ടി വേണ്ടിവന്നേക്കാം.