അത് പിന്നെ പതിവായി… എന്നും രാത്രിയിൽ കു ടിച്ചു കൊണ്ട് വരും… പുലരി വോളം എന്റെ കൂടെ ഉണ്ടാകും.. ആദ്യമെല്ലാം നാട്ടുകാർ അത് പറഞ്ഞ് ചിരിക്കാൻ തുടങ്ങി പിന്നീട് അവർക്കും അതൊരു തമാശയായി മാറി..

എഴുത്ത്:- കൽഹാര

“” ജോസൂട്ടി ഇവിടെ നിന്ന് ഇറങ്ങിപ്പോ!! ഇല്ലെങ്കിൽ ഞാൻ ബഹളം വെച്ച് ആളെ കൂട്ടും!!”

ജാൻസി അത് പറഞ്ഞപ്പോൾ ജോസൂട്ടിയുടെ മുഖത്ത് ചിരിയായിരുന്നു..

“” നീ ആരെയാ എന്നുവച്ചാൽ വിളിക്കടി!! എന്നിട്ട് വരുന്നവന്മാരോട് ഞാൻ തന്നെ പറയാം നിന്റെ കൊiണവതികാരം!!! പണ്ട് ഓരോരുത്തന്മാരുടെ പുറകെ നടന്നു വീട്ടിലേക്ക് വിളിച്ചു കേറ്റിയ വിള ഇപ്പോൾ പുണ്യ പ്രസംഗം നടത്തുന്നത്!”

ജോസൂട്ടി കാർക്കിച്ച് ഒന്ന് തുപ്പി.. അപ്പോഴേക്കും ജിതേന്ദ്രൻ പടി കടന്നു വന്നിരുന്നു അത് കണ്ടപ്പോൾ ജാൻസിയുടെ നെഞ്ചിൽ തീയാളി.. ഒറ്റ ബുദ്ധിക്കാരൻ ആണ് ജിതേന്ദ്രൻ ദേഷ്യം വന്നാൽ എന്ത് ചെയ്യും എന്ന് ഒരു ഊഹവും ഇല്ല..

അതാണ് അവളുടെ പേടിയും അതുകൊണ്ട് തന്നെ അവൾ വേഗം ചെന്ന് ജിതേന്ദ്രനെ തടഞ്ഞു.

“” ഒന്നുമില്ല ഇവിടെ വീട് മാറി കേറിയത!”

ഒട്ടും വിശ്വാസം വന്നില്ലെങ്കിലും ജിതേന്ദ്രൻ പിന്നെ ഒന്നും മിണ്ടിയില്ല അയാൾ അകത്തേക്ക് കയറി..

“” ഓ പുതിയ കൂട്ടുകിട്ടിയോ?? ചുമ്മാതല്ല ഞങ്ങളെ ഒന്നും പിടിക്കാത്തത്?? അതെന്താടി ഞങ്ങൾ തരുന്നതും കാശല്ലേ??? “”.

അയാൾ കാല് പടിയിലേക്ക് കേറ്റിവച്ച് തുടയിൽ ഉഴിഞ്ഞുകൊണ്ട് ചോദിച്ചു..

“” ജോസൂട്ടി ഇപ്പൊ പൊ!! ഇല്ലെങ്കിൽ ഇവിടെ നടക്കുന്നത് ഇതൊന്നും ആവില്ല!””

എന്നുപറഞ്ഞപ്പോൾ ജോസൂട്ടിക്ക് വാശി കൂടുകയാണ് ചെയ്തത് അവൻ മുറ്റത്ത് നിന്ന് പിന്നെയും എന്തൊക്കെയോ വിളിച്ചുപറഞ്ഞു..

ജിതേന്ദ്രൻ അകത്തുനിന്ന് പുറത്തേക്ക് വരുന്നതുവരെയും അത് തുടർന്നു… പിന്നെ കാണുന്നത് ജിതേന്ദ്രന്റെ ചവിട്ടുകൊണ്ട് നിലത്ത് കിടന്ന് പുളയുന്ന ജോസൂട്ടിയെ ആണ് ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ വേണ്ടിയിട്ടാണ് ആദ്യമേ അവനോട് ജാൻസി മിണ്ടാതിരിക്കാൻ പറഞ്ഞത്.

ജിതേന്ദ്രന്റെ ശക്തിക്ക് മുന്നിൽ തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ ജോസൂട്ടി അവിടെ നിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു.

എല്ലാം കൂടി കണ്ട് ആകെ തകർന്നു പോയി ജാൻസി.

അവൾ നിലത്തേക്ക് പടിഞ്ഞിരുന്നു പോയി അവളുടെ കണ്ണുകൾ ഒഴുകി ഇറങ്ങിയിരുന്നു ജിതേന്ദ്രൻ അവളുടെ അരികിൽ ചെന്നിരുന്നു.

“” ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ ഞാൻ പിiഴയാണ് എന്ന് പിന്നെ എന്തിനാണ് വെറുതെ എന്റെ കാര്യം എടുത്ത് തലയിൽ വച്ചത് എന്നെക്കൊണ്ട് നിങ്ങൾക്ക് നാണക്കേട് മാത്രമേ ഉണ്ടാകൂ!””

അവൾ അത് പറഞ്ഞപ്പോൾ അവൻ മെല്ലെ അവളുടെ തലയിൽ തഴുകി.. അതായിരുന്നു അവന്റെ ഉത്തരം.

ജാൻസി അവിടെയിരുന്ന് കുറെ നേരം കരഞ്ഞു.. കുറെ കഴിഞ്ഞപ്പോൾ അല്പം ആശ്വാസം കിട്ടി അവളുടെ ഓർമ്മകൾ കുറച്ച് മുന്നോട്ടു പോയി.

സ്വന്തം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല ഒരു അനാഥാലയത്തിൽ ആയിരുന്നു വളർന്നത് മുഴുവൻ അവിടെ നിന്ന് അവരുടെ കാരുണ്യത്തിൽ കുറച്ചൊക്കെ പഠിച്ചു പത്താം ക്ലാസിനു മുൻപേ പഠനം നിർത്തി പിന്നെ അല്ലറ ചില്ലറ ജോലിക്ക് എല്ലാം പോകുമായിരുന്നു അത് കഴിഞ്ഞാണ് ജോണി ഒരു കല്യാണ ആലോചനയുമായി അനാഥാലയത്തിലേക്ക് എത്തിയത്..

ലോറി ഡ്രൈവർ ആയിരുന്നു ജോണി അയാൾക്കും സ്വന്തം എന്ന് പറയാൻ ആരുമില്ല അതുകൊണ്ട് തന്നെ പതിനെട്ടു വയസ്സ് തികഞ്ഞ എന്നോട് ജോണിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് അവിടെയുള്ള സിസ്റ്റർമാർ ചോദിച്ചു എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി എന്ന് മാത്രം ചിന്തിച്ചിരുന്ന എനിക്ക് ഞങ്ങൾ തമ്മിലുള്ള പതിനഞ്ചു വയസ്സിന്റെ വ്യത്യാസം ഒന്നും അപ്പോൾ വലിയ കാര്യമായി തോന്നിയില്ല ഞാൻ വിവാഹത്തിന് സമ്മതിച്ചു.

വിവാഹം കഴിഞ്ഞപ്പോൾ ശരിക്കും സ്വർഗ്ഗം പോലെ ഒരു ജീവിതം ആയിരുന്നു എനിക്ക് ജോണിയും ജോണിക്ക് ഞാനും..

രണ്ടുപേർക്കും സ്വന്തം എന്ന് പറയാൻ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും കല്യാണം കഴിഞ്ഞതോടുകൂടി ഒരുപാട് പേർക്ക് വച്ച് സ്നേഹം ഞങ്ങൾ പരസ്പരം നൽകിയത്..?ഒരു ദിവസം എത്തേണ്ട നേരം കഴിഞ്ഞിട്ടും ജോണിച്ചായൻ വന്നില്ല… എവിടേക്കാണ് പോയത് എന്നുപോലും അറിയില്ല ഞാൻ കാത്തിരുന്നു.

രണ്ട് ദിവസം എങ്ങനെയാണ് കഴിച്ചുകൂട്ടിയത് എന്ന് എനിക്ക് മാത്രമേ അറിയൂ ഒടുവിൽ പൊള്ളാച്ചിക്ക് അടുത്ത് ഒരിടത്ത് വച്ച് ലോറി ആക്സിഡന്റ് ആയി എന്നും ഇപ്പോൾ അവിടെയുള്ള ഒരു ഹോസ്പിറ്റലിൽ ആണ് ജോണിച്ചായൻ ഉള്ളത് എന്നും അറിയാൻ കഴിഞ്ഞു കേട്ടപാതി ഞാൻ അവിടേക്ക് ഓടി..

ലോറിയുടെ ഓണർ കുറച്ച് പണം തന്നിരുന്നു എന്നാൽ അത്യാവശ്യമായി തലയ്ക്ക് ഒരു ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു എന്നെക്കൊണ്ട് ഒന്നിനും കഴിയുമായിരുന്നില്ല വാടകവീട്ടിൽ നിൽക്കുന്ന ഞങ്ങൾക്ക് ഒന്നും വിറ്റു പിറക്കാനും ഉണ്ടായിരുന്നില്ല എങ്ങനെയെങ്കിലും ജോയിച്ചായൻ ജീവിതത്തി ലേക്ക് തിരിച്ചുവരണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെയാണ് വട്ടിപലിശക്കാരൻ ജോസൂട്ടിയുടെ കയ്യിൽ നിന്ന് ആദ്യമായി പണം വായ്പ വാങ്ങുന്നത്.

ജോണിച്ചായന്റെ ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല… പിന്നെയും കുറെ ഹോസ്പിറ്റലിൽ കിടന്ന് ഒന്ന് കണ്ണ് തുറക്കുക പോലും ചെയ്യാതെ ഇച്ചായൻ എന്നെ വിട്ടു പോയി..

ഇനി ജീവിച്ചിരിക്കണ്ട എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു പക്ഷേ അപ്പോൾ ഒരാൾ കൂടെ നിന്നു.. ഹോസ്പിറ്റലിലെ ബില്ലടയ്ക്കാനും ജോണിച്ചായന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും എല്ലാം എന്റെ കൂടെ നിന്നു.. മറ്റാരും ആയിരുന്നില്ല ജോസൂട്ടി.

പക്ഷേ അതിനു വലിയ വില കൊടുക്കേണ്ടിവരും എന്ന് എനിക്ക് അപ്പോൾ മനസ്സിലായില്ല ഒന്നും കാണാതെ അയാൾ ഒരു രൂപ പോലും ചെലവാക്കില്ല.

സ്വന്തം ഭർത്താവ് മരിച്ചതിന്റെ നാലിന്റെ അന്ന് രാത്രി അയാൾ വാതിലിൽ മുട്ടി വിളിച്ചു.. കുiടിച്ചിട്ട് ഉണ്ടായിരുന്നു അകത്തേക്ക് കടന്നതും അയാൾ എന്നെ കയറി പിiടിച്ചു..

എതിർത്തെങ്കിലും ഫലമുണ്ടായില്ല.. “”” ഒന്നും കാണാതെ നിനക്ക് വേണ്ടി പണം ചെലവാക്കാൻ എനിക്കെന്താടി ഭ്രാന്തുണ്ടോ എന്ന് ചോദിച്ചു!!!

അത് പിന്നെ പതിവായി… എന്നും രാത്രിയിൽ കു ടിച്ചു കൊണ്ട് വരും… പുലരി വോളം എന്റെ കൂടെ ഉണ്ടാകും.. ആദ്യമെല്ലാം നാട്ടുകാർ അത് പറഞ്ഞ് ചിരിക്കാൻ തുടങ്ങി പിന്നീട് അവർക്കും അതൊരു തമാശയായി മാറി.. വാടകയ്ക്ക് താമസിക്കുന്ന വീട് ജോസൂട്ടിയുടെതായിരുന്നു.. വാടക ഒഴിവാക്കി തന്നു ഒപ്പം വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം കൊണ്ടുവരാൻ തുടങ്ങി ഞാനാ ജീവിതവുമായി പൊരുത്തപ്പെട്ടു.

അതുകൊണ്ടൊന്നും തീർന്നില്ലായിരുന്നു എന്റെ വിധി… അയാൾ ഒരു ദിവസം കുറെ ആളുകളുമായി വന്നു… എന്തോ ബിസിനസ് ഡീൽ പറഞ്ഞ് ഉറപ്പിക്കാ നായിരുന്നു അവർക്ക് എന്നെ കാഴ്ചവച്ചു.. അവർ ഓരോരുത്തരായി ക്രൂiരമായി അന്ന് രാത്രിയിൽ മുഴുവൻ എന്നെ ഭോiഗിച്ചു..

ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ അലറി കരഞ്ഞു എന്റെ കരച്ചിലുകൾ ആ നാല് ചുവരിൽ തട്ടി അലിഞ്ഞില്ലാതായി.

പിന്നെ ഒരുതരം മരവിപ്പായിരുന്നു ജീവിതത്തിൽ ഒരുപാട് ആളുകൾ അവരെയെല്ലാം വെച്ച് അയാൾ നേട്ടങ്ങൾ കൊയ്തു..

കുറേ ആയപ്പോൾ എനിക്ക് ഈ ജീവിതം തന്നെ മടുത്തു തുടങ്ങി ആർക്കുവേണ്ടി ജീവിക്കണം.. മരിക്കാം എന്ന് കരുതിയാണ് ആ പാറക്കെട്ടിനു മുകളിലേക്ക് ചെന്നത്…

വേണ്ടി തന്നെയാണ് അവിടെ നിന്ന് ചാടാൻ ശ്രമിച്ചത് എന്നാൽ ഒരാൾ എന്നെ രക്ഷിക്കാൻ വന്നു. ജിതേന്ദ്രൻ..

അച്ഛനും അമ്മയും ഇല്ലാത്ത എന്നെപ്പോലെ ഒരു അനാഥൻ..?ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് അയാൾ നേടിയ സമ്പാദ്യം ഒരു പെണ്ണ് തിരിച്ചു കാണിച്ചപ്പോൾ അവൾക്കായി നൽകിയ വിഡ്ഢി.. അവൾ തന്നോട് കാണിക്കുന്ന സ്നേഹം ആത്മാർത്ഥമാണ് എന്ന് വിശ്വസിച്ചു ഒടുവിൽ ച തി പറ്റി എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുമായി ബഹളം ഉണ്ടായി അബദ്ധത്തിൽ ജിതേന്ദ്രന്റെ കയ്യിൽ നിന്ന് അവൾ മരണപ്പെട്ടു അതിന്റെ പേരിൽ ശിക്ഷ അനുഭവിച്ചു വരുന്ന വരവാണ്

എന്റെ കാര്യങ്ങളെല്ലാം പറഞ്ഞു… അയാൾ ആത്മഹ ത്യയൊഴിച്ച് വേറെ എന്തും ചെയ്തോളാൻ എന്നോട് പറഞ്ഞു.. ഒറ്റയ്ക്ക് ജീവിക്കാൻ ആവില്ല എന്ന് പറഞ്ഞപ്പോൾ അയാൾ കൂട്ടായി വന്നു.

ഞങ്ങൾക്ക് രണ്ടുപേർക്കും ശാ രീരിക ആവശ്യമായിരുന്നില്ല ഉണ്ടായിരുന്നത് പകരം മാനസികമായി ചേർത്ത് പിടിക്കാൻ ഒരു കൈത്താങ്ങ് ആയിരുന്നു..
ജോസൂട്ടി അന്നത്തെ കാര്യത്തിനുശേഷം ഞങ്ങളെ അവിടെനിന്ന് ഇറക്കി വിട്ടു..
അയാളും ഞാനും അവിടെ വിട്ടു പോയി.. ഇപ്പോൾ മറ്റൊരു ഇടത്ത് ഒരു പുതിയ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നു അത്യാവശ്യമല്ല ചിലർ ജോലിക്ക് പോയാൽ ഞങ്ങളുടെ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നുണ്ട്.

കാiമം ഞങ്ങൾക്കിടയിൽ ഇല്ലാത്തത് കാരണം നല്ല സുഹൃത്തുക്കൾ ആയി ഞങ്ങൾ ഇതുപോലെ മുന്നോട്ടു പോകും.

പരസ്പരം ഊന്നുവടികളെ പോലെ