വൈകാശി ~ ഭാഗം 13 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അത്താഴം കഴിച്ചു വന്നപ്പോ ആണ് കാശിയുടെ Miss call കണ്ടത് ഉടൻ തന്നെ അവൾ തിരികെ വിളിച്ചു

Hello………..

നീ വിളിച്ചിരുന്നു അല്ലേ ഞാൻ ഫുഡ് കഴിക്കാൻ താഴെ പോയി…….നീ കഴിച്ചോ..???

എപ്പോഴെ………നിന്റെ പായ്ക്കിങ് എല്ലാം കഴിഞ്ഞോ

ഇല്ല കുറച്ചു കൂടെ ഉണ്ട്

ഞാൻ 10 മണിയാമ്പോ വന്നേക്കാം

എനിക്ക് നാട്ടിൽ പോവാൻ തോന്നുന്നില്ല കാശി നിന്നെ ഞാൻ ശരിക്കും Miss ചെയ്യുവല്ലോ

എങ്കിൽ ഒരു കാര്യം ചെയ്യ് നാട്ടിൽ പോവേണ്ട ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറ വരുന്നില്ല ഇവിടെ നിന്നോളമെന്ന്

അയ്യോ………..അവർക്ക് സങ്കടം ആവില്ലേ

എല്ലാം കൂടെ പറഞ്ഞാൽ എങ്ങനെ നടക്കും ആമി നിനക്ക് പോകാനും ഇഷ്ടമല്ല പോണം എന്ന് നിർബന്ധവും

അതല്ല കാശി രണ്ട് മാസം നിന്നെ കാണാൻ പറ്റില്ലല്ലോ

എനിക്ക് നിന്റെ കൂടെ വരാൻ പറ്റില്ലല്ലോ ആമി നാട്ടിൽ ചെന്നു കഴിയുമ്പോ നിന്റെ സങ്കടം എല്ലാം മറിക്കോളും അതു കൊണ്ട് സന്തോഷത്തോടെ പോയിട്ട് വാ

എന്നെ പറഞ്ഞു വിടാൻ എന്താ ഉത്സാഹം നിനക്ക് ഒരു വിഷമവും ഇല്ലേ കാശി എന്നെ നീ മിസ്സ് ചെയ്യില്ലേ

എന്തിനു സത്യത്തിൽ ഞാൻ ഭയങ്കര Happy ആണ് രണ്ടു മാസം സമാധാനം കിട്ടുവല്ലോ

ഓഹോ അപ്പൊ അതാണ് അല്ലേ മനസിലിരുപ്പ് ഇനി ആമിന്നു വിളിച്ചു വാ ബാക്കി ഞാൻ അപ്പൊ പറയാം ഞാൻ വയ്ക്കുവാ പിന്നെ നാളെ എന്നെ കൊണ്ട് വിടാൻ ആരും വരണ്ട ഞാൻ ഒറ്റയ്ക്ക് പൊക്കോളാം അവൾ ദേഷ്യത്തോടെ പറഞ്ഞു

എന്റെ പൊന്ന് ആമി ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ തന്നെ നിന്നെ കാണാതെ എനിക്കും സന്തോഷത്തോടെയിരിക്കാൻ പറ്റുവോ ആമി………..പിന്നെ വെക്കേഷൻ ആയിട്ട് നാട്ടിൽ പോവാതെ ഇവിടെ നില്ക്കാൻ പറ്റുവോ നാട്ടിൽ പോയാലും ഡെയിലി വിളിക്കാലോ രണ്ടു മാസം കഴിഞ്ഞു നീ വീണ്ടും ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ So എന്റെ ആമി മോളു കൂടുതൽ ആലോചിച്ചു തല പുകയ്ക്കണ്ട
ഇപ്പൊ ചെന്ന് കിടന്ന് ഉറങ്ങാൻ നോക്ക് നാളെ രാവിലെ കാണാം

Mmm ശരി Good Night

Good night ആമി

അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവൾ പോകുന്നതിൽ അവനും നല്ല വിഷമം ഉണ്ടായിരുന്നു അവളെ പോലെ തന്നെ അവന്റെ ഓരോ ദിവസവും തുടങ്ങന്നതും അവസാനിക്കുന്നതും അവന്റെ ആമിയിൽ ആണ് അത്രമേൽ അവൻ ഇഷ്ട്ടപ്പെട്ടിരുന്നു……………അവൾ തനിക്ക് വെറും ഒരു സുഹൃത്ത് മാത്രം അല്ല എന്ന് അവൻ തിരിച്ചറിയാൻ തുടങ്ങിയിരുന്നു

പിറ്റേന്ന് കാശി വരുമ്പോഴേക്കും വൈഗ പോകാൻ റെഡിയായി നില്ക്കുവാരുന്നു

എങ്കിൽ പോവാം അവൻ ചോദിച്ചതും അവൾ തലയാട്ടി

ആന്റി പോട്ടെ………വൈഗ കാത്തു മോളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മകൊടുത്തു……….തിരിച്ചു കാത്തുമോളും അവളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു………. വൈഗ പോകുന്നതിൽ ആകെ സങ്കടത്തിൽ ആണ് കാത്തു

ആന്റി പെട്ടന്ന് വരണേ

എന്റെ കാത്തുമോളുടെ അടുത്തേയ്ക്ക് ആന്റി എളുപ്പം വരും കാത്തുവിന്റെ തലയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു

കാശി അവളുടെ ലെഗേജ് എടുത്തു കാറിലേയ്ക്ക് വച്ചു

എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി

വണ്ടിയിൽ കയറിയപ്പോ തൊട്ട് അവൾ മിണ്ടാതെ പുറത്തേയ്ക്ക് നോക്കി ഒരേ ഇരുപ്പ് ആണ്

എന്താ ആമി ഇതു നീ എന്താ ഇങ്ങനെ സാധാരണ എല്ലാരും എങ്ങനെയെങ്കിലും വെക്കേഷൻ കിട്ടി നാട്ടിൽ പോവാൻ ആണ് ഇഷ്ടം നീ മാത്രം എന്താ ഇങ്ങനെ

ഞാനും അങ്ങനെ ആയിരുന്നു കാശി നിന്നെ പോലെ ഒരു ഫ്രണ്ടിനെ കിട്ടുന്നതിന്‌ മുൻപ് വരെ ഇപ്പൊ നിന്നെ വിട്ട് പോണം എന്ന് ഓർത്തപ്പോ ഒരു സങ്കടം നിന്നെ കിട്ടിയതിനു ശേഷം ആദ്യമായി അല്ലേ നാട്ടിൽ പോവുന്നെ ഇതിനിടയിൽ വന്ന ചെറിയ വെക്കേഷനെല്ലാം വീട്ടിൽ ഓരോ കാരണം പറഞ്ഞു ഞാൻ ഇവിടെ തന്നെ അല്ലാരുന്നോ

രണ്ടു മാസം പെട്ടന്നു പോവില്ലേ ആമി പിന്നെന്താ

അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ അടിച്ചു സീറ്റിൽ ചാരി ഇരുന്നു

റെയിൽവേ സ്റ്റേഷനിൽ എത്തി അധികം താമസിയാതെ അവൾക്ക് ഉള്ള ട്രയിൻ വന്നു……….കാശി തന്റെ കൈയിൽ ഇരുന്ന കുപ്പി വെള്ളം അവളുടെ കൈയിൽ കൊടുത്തു അവൾ ട്രെയിനിൽ കേറാൻ പോയതും പെട്ടന്ന് തിരിഞ്ഞു കാശിയെ കെട്ടിപ്പിടിച്ചു………ഞാൻ നിന്നെ ഒരുപാട് Miss ചെയ്യും അവളുടെ കണ്ണുകൾ നിറഞ്ഞു

ഞാനും എന്റെ അമിയെ ഒരുപാട് മിസ്സ്‌ ചെയ്യും പെട്ടന്ന് ഇങ്ങു വന്നേക്കാണം അവളെ തന്നിൽ നിന്ന് അടർത്തി അവൻ പറഞ്ഞു

അവൾ തിരികെ ട്രയിനിൽ കേറി………..പിന്നെ ഞാൻ ഇല്ലാന്ന് കരുതി ഒറ്റയ്ക്ക് അങ്ങനെ കറഞ്ഞി നടന്നു സുഖിക്കേണ്ട ഞാൻ തിരികെ വന്ന് ഒന്നിച്ചു മതി കറക്കം കേട്ടല്ലോ

ഓഹ്………ആയിക്കോട്ടെ………പിന്നെ സൂക്ഷിക്കണം കേട്ടല്ലോ ഒറ്റയ്ക്ക് ആണ്

Mmmm……ശരി

അപ്പോഴേക്കും ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി അവനിൽ നിന്നും അകലും തോറും തന്റെ പ്രിയപ്പെട്ട എന്തോ ഒന്ന് തന്നിൽ നിന്നും അലകുന്ന പോലെ അവൾക്ക് തോന്നി

അവന്റെ അവസ്‌ഥയും മറിച്ചല്ല അവൾ പോയതും അവനും ആകെ വിഷമായി……

റെയിൽവേ സ്റ്റേഷനിൽ ചെന്നതും അവളെ കൂട്ടി കൊണ്ടു പോവാൻ രാമനാഥൻ എത്തിയിരുന്നു……അവൾ നേരെ വീട്ടിലേക്ക് ചെന്നതും അവളെകാത്ത് സീമ സിറ്റവുട്ടിൽ തന്നെ ഉണ്ടായിരുന്നു

ചെറിയമ്മേ……… വണ്ടിയിൽ നിന്ന് ഇറങ്ങി സീമയെ കണ്ടതും അവൾ ഓടിച്ചെന്നു കെട്ടിപിടിച്ചു

മോളെ എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട്………
നീ ആകെ ക്ഷീണിച്ചു പോയല്ലോ

അത് ചെറിയമ്മയ്ക്ക് തോന്നുന്നത് ആണ് കണ്ടോ ചെറിയച്ഛാ……………ഞാൻ എപ്പോ വന്നാലും ഇതു തന്നെയല്ലേ പറയാറ്‌

അത് സത്യം അല്ലേ മോളെ

ആഹ് ബെസ്റ്റ് ഞാൻ ഇത് ആരോടാ പറഞ്ഞേ രണ്ടും കണക്കാ

അതു ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ മോളെ

ഇപ്പൊ എനിക്ക് നല്ല വിശപ്പ് ഉണ്ട് എന്താ കഴിക്കാൻ ഉള്ളത്

നിനക്ക് ഇഷ്ട്ടപ്പെട്ടത് എല്ലാം ഉണ്ട് ആദ്യം പോയി കുളിച്ച് ഈ വേഷമൊക്കെ മാറി വാ

Mmm……ശരി

റൂമിൽ ചെന്നതും ഫോൺ എടുത്തു കാശിയെ വിളിച്ചു

ആമി…….വീട്ടിൽ എത്തിയോ

ദാ വന്നതെ ഉള്ളു……….നിനക്ക് ഓഫീസിൽ പോവാൻ ടൈം ആയില്ലേ

ദാ……പോവാൻ തുടങ്ങുവാ………..അല്ല നിന്റെ സങ്കടമൊക്കെ മാറിയോ

അത് അങ്ങനെ മാറുവോ…??

ഇപ്പൊ മോള് പോയി ഫ്രഷ് ആയി വല്ലോം കഴിക്കാൻ നോക്ക് ഞാൻ പോവാൻ ഇറങ്ങുവാ വൈകിട്ട് വിളിക്കാം

Mmm……ശരി

എന്നും കാശിയുമായി കുറെ സമയം ഫോണിൽ സംസാരിക്കുമെങ്കിലും അവൻ അടുത്ത് ഇല്ലാത്തത് അവളെ ആകെ സങ്കടപ്പെടുത്തി കാശി അവൾക്ക് ആരാണ് എന്ന് തിരിച്ചറിയുകയായിരുന്നു അവൾ അവനിൽ നിന്നും ഒരിക്കലും അകന്നു നില്ക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നവൾ സ്വയം തിരിച്ചറിഞ്ഞു

റൂമിൽ കട്ടിൽ ചാരി കണ്ണുകൾ അടിച്ചു ഇരിക്കുവായിരുന്നു വൈഗ അവളുടെ കൈകളിൽ ഒരു നനുത്ത സ്പർശം അറിഞ്ഞതും അവൾ കണ്ണ് തുറന്നു നോക്കിയപ്പോ അരികിലിരിക്കുന്ന സീമയെ ആണ് കണ്ടത്

എന്താ ചെറിയമ്മേ……??

മോൾക്ക് എന്തേലും വിഷമം ഉണ്ടോ…..??

അതെന്താ അങ്ങനെ ചോദിച്ചത്‌ എനിക്ക് എന്ത് വിഷമം

അല്ല മോള് വന്നപ്പോ തൊട്ട് മോളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്ത പോലെ എപ്പോഴും ഇങ്ങനെ റൂമിൽ തന്നെ ഒന്നിനും ഒരു ഉഷാർ ഇല്ലാത്തതു പോലെ സാധാരണ മോള് വെക്കേഷനു വന്നാൽ ഇങ്ങനെ ഒന്നുമല്ലല്ലോ ഒരു ഉത്സവം പോലെയല്ലേ നീ വന്നാൽ ഇപ്പൊ ഇത് എന്താ പറ്റിയെ

ഒന്നുമില്ല ചെറിയമ്മേ ഞാൻ കാത്തു മോളെയും ഫ്രണ്ട്സിനെയൊക്കെ നല്ലോണം Miss ചെയ്യുന്നുണ്ട് ചിലപ്പോ അതു കൊണ്ട് ആയിരിക്കും

അത്ര ഉള്ളൂ…..അതിന് ഇങ്ങനെ വിഷമിച്ചിരിക്കണോ…..ഇനി ഒരു വർഷം കൂടെ അല്ലെ ഉള്ളൂ മോൾ അവിടെ പിന്നെ ഇങ്ങു തിരിച്ചു വരും ഇപ്പോഴേ ഇങ്ങനെ സങ്കടപ്പെട്ടാൽ അപ്പൊ എന്തു ചെയ്യും എന്നും അവിടെ തന്നെ നില്ക്കാൻ പറ്റുവോ അതു പോട്ടെ പഠിത്തമൊക്കെ കഴിഞ്ഞു വന്നാൽ കുറച്ചു നാളു കഴിയുമ്പോ മോളെ കെട്ടിച്ചു വിടുമ്പോ ഞങ്ങളെയും വിട്ട് പോവണ്ടേ….??? അതൊന്നും ഓർത്ത് ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കാതെ ആ പഴയ വൈഗക്കുട്ടിയായി ഇരിക്കണം

ഞാൻ അങ്ങോട്ട് ചെല്ലട്ടെ കുറച്ചു പണി ഉണ്ട്……..അവളെ ചേർത്തു പിടിച്ചു മൂർദ്ധവിൽ ചുംബിച്ചു കൊണ്ടു സീമ പറഞ്ഞു

അവർ പോയിട്ടും അവളുടെ മനസ്സിൽ അവർ പറഞ്ഞ വാക്കുകൾ ആയിരുന്നു ഒരു വർഷം കൂടെ മാത്രം അതു കഴിഞ്ഞാൽ………….ഒരിക്കലും അവൾ ചിന്തിക്കാത്ത കാര്യങ്ങൾ ആയിരുന്നു കാശിയെ പിരിയുന്ന കാര്യം അവൾക്ക് ആലോചിക്കൻ കൂടി കഴിയില്ലാരുന്നു

ഫോൺ ബെല്ല് അടിക്കുന്നത് കേട്ടണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്

ഫോൺ എടുത്തു നോക്കിയപ്പോ ചെറു ചിരിയോടെ സ്ക്രീനിൽ തെളിഞ്ഞ കാശിയുടെ മുഖം കണ്ടതും അവളുടെ ഉള്ളിൽ കുളിർകാറ്റ് വീശി
അവൾ ഉടൻ തന്നെ call എടുത്തു

ആമി

Mmm

എന്തു പറ്റി നിനക്ക് വയ്യേ സൗണ്ട് എല്ലാം വല്ലാതെയിരിക്കുന്നു

ഒന്നുമില്ല നിനക്കു തോന്നിയത് ആണ്

ആണോ…..???

ആണ്…….

എങ്കിൽ കുഴപ്പമില്ലാ

കാശി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…??

നീ ചോദിക്ക്

ഇനി ഒരു വർഷം കൂടെ ഉള്ളൂ എന്റെ കോഴ്സ് കംപ്ലീറ്റ് ആവൻ…..അതു കഴിഞ്ഞു ഞാൻ നിന്നെ വിട്ട് തിരികെ പോരും കുറച്ചു ഇപ്പൊ ഉള്ള പോലെ എന്നും ഇതുപോലെയൊക്കെ ഫോണിൽ സംസാരിക്കും കുറച്ചു നാള് കഴിയുമ്പോ ഏതേലും ഒരുത്തന്റെ കൂടെ എന്നെ കെട്ടിച്ചു വിടും അതോടെ അതും തീരും നമ്മുടെ സൗഹൃദവും അവിടെ അവസാനിക്കുവോ കാശി…….???

അവൾ ചോദിച്ചതും എന്തു മറുപടി പറയണം എന്ന് അറിയാതെ അവൻ നിന്ന് ഒരിക്കലും അവളെ പിരിയുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല പക്ഷെ ഇപ്പൊ അവൾ പറഞ്ഞതു കേൾക്കുമ്പോ അവന്റെ ഉള്ളിലും നീറ്റൽ അനുഭപ്പെട്ടു ആമി അവൾ ഇന്ന് അത്രമേൽ പ്രിയപ്പെട്ടവളാണ്‌

കാശി നീ എന്താ ഒന്നും പറയാത്തത്

അവളുടെ ചോദ്യം ആണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്

നീ ഇത് എന്തൊക്കെയാ ആമി ഈ ചിന്തിച്ചു കൂട്ടുന്നത്…….വെറുതെ

ഞാൻ പറഞ്ഞത് സത്യം അല്ലെ

എങ്കിൽ കേട്ടോ ഈ ആമിയെ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നും എന്റെ കൂടെ തന്നെ കാണും

ഉറപ്പാണോ…..?? അവന്റെ വാക്കുകൾ കേട്ടതും അവളുടെ മനസ്സിൽ കുളിർമഴ പെയ്യ്തു

ഉറപ്പ്……ഇനി എങ്കിലും ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ചിന്തിച്ചു കൂട്ടാതെ പോയി കിടന്ന് ഉറങ്ങാൻ നോക്ക് ഞാൻ നാളെ വിളിക്കാം……..Gud Nyt

Gud Nyt…….

സൗഹൃദത്തിനും അപ്പുറം കാശിയോടുള്ള തന്റെ ഇഷ്ടം വളരുന്നത് അവൾ അറിഞ്ഞു……ഒരു നിശ്വാസത്തോടെ അവൾ കട്ടിലേയ്ക്ക് ചാഞ്ഞു.

തുടരും…