” 8 ” ന്റെ പണി
രചന :വിജയ് സത്യ
മേളം മുഴങ്ങട്ടെ….
ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഘട്ടി മേളക്കാർ വിവാഹത്തിന് മംഗള നാദസ്വരം മുഴക്കി..
“ഇനി ഈ മാലയങ്ങു വധുവിന്റെ കഴുത്തിൽ അണിയുക “
മണ്ഡപത്തിൽ വിവാഹ കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മുഖ്യ
കാർമ്മികൻ പറഞ്ഞതനുസരിച്ചു സുധിയേട്ടൻ വരേണ്യ മാല്യം തന്റെ കഴുത്തിലണിഞ്ഞു. കഴുത്തൊക്കെ നന്നായി ഒതുക്കി കൊടുത്തു ഞാൻ ആ മാല്യം ഏറ്റുവാങ്ങി.
“ഇനി ഇതങ്ട് ചെറുക്കന്റെ കഴുത്തിലും അണിയുക ” തുടർന്ന് കാർമ്മികൻ തന്റെ കൈയിൽ സുധിയേട്ടന് ചാർത്താനുള്ള മാലയും തന്നു പറഞ്ഞു.
കല്യാണ മണ്ഡപത്തിൽ ചടങ്ങുകൾ പൊടി പൊടിക്കുന്നത് കാണാൻ സദസ്സ് ഇളകി മറിയുന്നുണ്ടായിരുന്നു . കാമറയുടെ തീക്ഷ്ണ പ്രകാശത്തിൽ ആകെ കുളിച്ചിരിക്കുകയാണ് കല്യാണ മണ്ഡപത്തിൽ താനും സുധിയേട്ടനും. ഞാൻ മാല വാങ്ങി.
“മാലയിട്ടോളൂ അച്ചൂ.. ” എല്ലാവരും എന്നെ പ്രോത്സാഹിപ്പിച്ചു. മണ്ഡപത്തിൽ പലകയിൽ ഇരിക്കുകയാണല്ലോ ഞാനും വരൻ സുധിയേട്ടനും. മാലയുമായി ഇരുന്നിടത്തു നിന്നു സുധിയേട്ടന് നേരെ തിരിഞ്ഞു മാല സുധിയേട്ടന്റെ കഴുത്തിലേക്ക് ഇടാനാഞ്ഞു. അത് കണ്ടു സുധിയേട്ടൻ കഴുത്തു പൊക്കി പിടിച്ചു എനിക്ക് കൈയ്യെത്താ ദൂരത്തേക്ക് തല മാറ്റി. എന്റെ ആദ്യത്തെ ശ്രമം പഴയത് കണ്ടു എല്ലാവരും ചിരിച്ചു. ആ ചിരി വേദിപിന്നിട്ടു സദസ്സിലേക്ക് പടർന്നു.
യാദൃശ്ചികമായി സംഭവിച്ചതാണെന്നു കരുതി ഞാൻ മാലയുമായി വീണ്ടും ഇരുന്നിടത്തു നിന്നു കുറെ കൂടി നടു ഉയർത്തി ആണ് ഇപ്രാവശ്യം മാലയിടാൻ പോയത്. അപ്പോഴും സുധിയേട്ടൻ കഴുത്തു എനിക്ക് എത്താത്ത വിധത്തിൽ മാറ്റി പിടിച്ചു. സുധിയേട്ടൻ തന്നെ കൊച്ചാക്കി കോമഡി ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നു മനസിലായി. കാണിച്ചു തരുന്നുണ്ട് ഇത്തവണ. ഞാൻ രണ്ടും കല്പിച്ചു ഇരുന്നിടത്തു നിന്നു കുറെ കൂടി ഉയർന്നു ഇപ്രാവശ്യം സുധിയേട്ടന്റെ കഴുത്തിൽ മാലയിട്ടു. പക്ഷെ ശക്തിയായി എഴുന്നേറ്റ് ഇട്ടതിനാൽ സുധിയേട്ടൻ പലകയിൽ നിന്നും പിറകോട്ടു മറിഞ്ഞു വീണു. വീഴ്ചയിൽ തന്നെയും പിടിച്ചത് കാരണം വീപ്പക്കുറ്റി പോലെ താനും സുധിയേട്ടന്റെ മേലിൽ വീണു. കാല് തട്ടി നിറപറയും വിളക്കും മറിഞ്ഞു വീണു. കല്യാണ മണ്ഡപത്തിലെ വധുവരന്മാരുടെ മലക്കം മറിച്ചിൽ കണ്ട പലരും പൊട്ടിച്ചിരിയും പ രിഹാസവും കൊണ്ട് അവിടമാകെ നിറച്ചു. പലരും ഷൂട്ട് ചെയ്തു.
ആകെ നാണക്കേട് ആയി എങ്ങനെയെക്കൊയോ ഉരുണ്ടു പരന്നു എണീറ്റു ഞാൻ. സുധിയേട്ടന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ. തേച്ചിട്ട് പോയ കാമുകൻ സതീശന്റെ മുഖഛായയും ഭാവവും ഏറെ കുറെ സുധിയേട്ടനിൽ ഉണ്ടായത് കൊണ്ടാണ് താനീ വിവാഹത്തിന് താല്പര്യം കാണിച്ചത്. സുഹൃത്തുക്കളോട് ചാലഞ്ചു ചെയ്തിട്ടാണ് സുധിയേട്ടൻ കല്യാണ മണ്ഡപത്തിൽ എട്ടിന്റെ പണി തനിക്കു തന്നത്. ഇതിനു തിരിച്ചു ഒരു പണി കൊടുത്തേ പറ്റൂ ഞാൻ തീരുമാനിച്ചു.
രാത്രി അമ്മായിയമ്മ തന്ന പാലുമായി ഞാൻ ബെഡ് റൂമിൽ കയറി. പുള്ളി ബെഡിൽ കാല് നീട്ടിയിരുന്നു മൊബൈലിൽ എന്തോ കുത്തുന്നു. എന്നെ കണ്ടപ്പോൾ കുറച്ചു ഭവ്യതയോടെ ഇരുന്നിട്ട് കതക് കുറ്റിയിടാൻ പറഞ്ഞു. ഞാൻ പറഞ്ഞത് പോലെ കതകടച്ചു കുറ്റിയിട്ടു. പാല് കൈയിൽ കൊടുത്തു കുറച്ചു കുടിച്ചു എന്റെ നേരെ നീട്ടി. ഞാൻ വാങ്ങി മേശപ്പുറത്തു വെച്ച് കുടിക്കാനൊന്നും പോയില്ല. അല്ലെ പിന്നെ എച്ചിൽ എന്റെ പട്ടി കുടിക്കും. ഞാൻ നേരത്തെ അമ്മ തന്ന ഒരു ഗ്ലാസ്സ് കിച്ചണിൽ നിന്നു അടിച്ചിട്ടാ വന്നത്.
ആദ്യരാത്രി അല്ലെ സുധിയേട്ടൻ പലതും പ്ലാൻ ചെയ്തിട്ടുണ്ടാകും. തന്റെ എട്ടിന്റെ പണി വർക്ക് ഔട്ട് അയാൾ മതിയായിരുന്നു. തൊട്ടും തലോടിയും കുറെ സംസാരിച്ചും നേരം ഏറെ വൈകി. സുധിയേട്ടൻ സ്വപ്നങ്ങൾ പൂവിരിയുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ എന്തോ തടഞ്ഞു.
” ഇതെന്താ അച്ചൂ.. ” അശ്വതി ഉള്ളിൽ ചിരിച്ചു
” അതെ സുധിയേട്ടാ എനിക്ക് നേരത്തെ… “
“ശോ.. കഷ്ടം ” സുധിയേട്ടൻ പിറുപിറുത്തു.
“അതെന്നെ “അവൾ ഏറ്റുപറഞ്ഞു
“രാത്രിയിൽ ആയതാണോ? ” വിഷമത്തോടെ സുധിയേട്ടൻ ചോദിച്ചു.
“ഉം “.ഞാൻ മൂളി
“കുറെ ദിവസം ഉണ്ടാകുമോ? “
വീണ്ടും ചോദ്യം
“കുറച്ചു ദിവസം കാണും. “
പിറ്റേന്ന് കല്യാണ വീഡിയോയുടെ ഔട്ട് ഡോർ ഷൂട്ട് കഴിഞ്ഞു. മൂന്നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കല്യാണ സീസി കിട്ടി. അത് വെച്ച് കണ്ടപ്പോഴും അശ്വതിയുടെ തൊലി ഉരിയുന്നത് പോലെ തോന്നി. അയല്പക്കത്തെ അമ്മുമ്മയുടെപല്ലില്ലാത്ത മോണ കാണിച്ചുള്ള ചിരിയും കുട്ട്യോളുടെ പൊട്ടി ചിരിയും ബഹളവും. സുധിയേട്ടൻ റീവൈൻഡ് ചെയ്തു പലപ്രാവശ്യം വെച്ച് ആ രംഗങ്ങൾ. ഉള്ളിൽ സുധിയേട്ടനെ തിരിച്ചു പണികൊടുക്കുന്നതിന്റെ ഊഷ്മള സുഖം ഉണ്ടായിരുന്നു. അതിന്റെ ലiഹരിയിൽ തുടർന്ന് ഏഴു ദിവസവും ഇങ്ങനെ തന്നെ സുധിയെ അശ്വതി വെള്ളം കുടിപ്പിച്ചു.
എട്ടാം ദിവസം ആയപ്പോഴേക്കും അശ്വതിയുടെ സുധിയോടുള്ള ദേഷ്യമൊക്കെ അലിഞ്ഞു പോയിരുന്നു. അന്നത്തെ രാത്രി സുധിയോടൊത്തു കിടക്കാനൊരുങ്ങവേ റിയലായി മെ ൻസ്ട്രഷൻ ആയി. അശ്വതി പരുങ്ങി. ഇത്തവണ സുധിയുടെ സ്വപ്നങ്ങൾ പൂവിടാൻ തുടങ്ങിയപ്പോൾ എന്തോ തടഞ്ഞു. അവൻ നിസഹായനായി
“അച്ചൂ നിയിത് അഴിച്ചു മാറ്റാൻ ഉള്ള പരിപാടിയൊന്നുമില്ലേ… ഡി “
” സുധിയേട്ടാ പതിനാറു ദിവസം വേണം ” അവൾ അങ്ങ് കാച്ചി.
“പിന്നേ.. ഒരു പതിനാറു അടിയന്തിരം കോ പ്പ്.. ” അവന്റെ ദേഷ്യം കണ്ടു അവൾ ചിരിച്ചു.
“സുധിയേട്ടന് വിശ്വാസം വരുന്നില്ലേ.” അശ്വതി ചോദിച്ചു.
“ഒന്ന് പോ അച്ചൂ എത്ര ആരോഗ്യവതിയായ ഓരോ പെണ്ണിനും സെവൻ ഡേയ്സ് ആണ് മെ ൻസ്ട്രഷൻ പിരിയഡ്. താൻ എന്തോ ഉഡായിപ് കാണിക്കുകയാ.. !”സുധിയേട്ടൻ വെട്ടിത്തുറന്നു പറഞ്ഞപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. സുധിയേട്ടൻ കല്യാണ മണ്ഡപത്തിൽ വെച്ച് തന്നോട് ചെയ്തതിനു പ്രതികാരമായി താൻ കഴിഞ്ഞ ഏഴു രാത്രി ചുമ്മാ പാട് കെട്ടി ഏട്ടനെ പറ്റിക്കുകയായിരുന്നു. ഇപ്പോൾ തനിക്കു റിയൽ ആയി മെiൻസ്ട്രഷൻ ആയിരിക്കുകയാണെന്നും അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.
അന്ന് സംഭവിച്ചതിൽ തനിക്ക് പിന്നീട് വളരെ കുറ്റബോധം ഉണ്ടെന്നും അതിൽ തന്നോട് ക്ഷമ ചോദിക്കുന്നുവെന്നും തിരിച്ചു സുധി അവളോട് പറഞ്ഞു ആശ്വസിപ്പിച്ചു. പരസ്പരം രണ്ടുപേരുമൊപ്പിച്ച കുസൃതികൾ അന്യോന്യം മറന്നു അവർ വരും ദിനങ്ങളെ തള്ളിനീക്കാനായി ഒന്നിച്ചുറങ്ങി.