എഴുത്ത്:- നില
വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോഴാണ് വീടിനു മുന്നിൽ ഒരു ആൾക്കൂട്ടം.. പെട്ടന്ന് പേടിച്ച് പോയി.. കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു ഭയം.. വേഗം ഓടി വന്നപ്പോഴാണ് മനസ്സിലായത് എന്തോ ബഹളം ആണെന്ന്..
കുഞ്ഞിനെ നോക്കാൻ വന്ന ബബിത നിന്ന് കരയുന്നുണ്ട് എനിക്ക് ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി..
” അല്ല ടീച്ചറെ ഇത്രയും നല്ല സ്വഭാവമുള്ള ഭർത്താവിന് ഇട്ടു കൊടുത്തതാണോ ആ പാവം പെൺകൊച്ചിനെ?””
ആരോ ചോദിച്ചത് കേട്ട് മരവിച്ച പോലെ നിന്നു എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായില്ല!!!
എന്റെ കണ്ണുകൾ എന്റെ ഭർത്താവിന് നേരെ നീണ്ടു അയാൾ ഒരു കസേരയിൽ ഇരിക്കുന്നുണ്ട് ചുണ്ടെല്ലാം പൊട്ടി മുഖത്തെല്ലാം ആരൊക്കെയോ അ ടിച്ച പാടുകളും ഉണ്ട്..
“” എന്നാലും എന്റെ ടീച്ചറെ നിങ്ങളെ വിശ്വസിച്ചാണ് പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന എന്റെ കൊച്ചിനെ ഇവിടെ ജോലിക്ക് അയക്കുന്നത് വീട്ടിൽ അത്രയും മോശം സ്ഥിതിയായി പോയി ഇല്ലെങ്കിൽ എങ്ങനെ പ്രായം തികഞ്ഞ പെണ്ണിനെ ജോലിക്ക് വിട്ട് വീട്ടിൽ സമാധാനത്തോടെ ഇരിക്കില്ല!! നിങ്ങൾ ഇവിടെയുണ്ടല്ലോ എന്നൊരു വിശ്വാസം ഉണ്ടായിരുന്നു ഭർത്താവിന് ഇത്രയും വൃ ത്തി കേട്ട സ്വഭാവ മുണ്ടെങ്കിൽ നിങ്ങൾക്ക് അത് നേരത്തെ പറയാമായിരുന്നു അങ്ങനെ യാണെങ്കിൽ പട്ടിണി കഴിച്ചാലും ഞാൻ എന്റെ കൊച്ചിനെ വീട്ടിലിരുത്തിയേനെ…
ബബിതയുടെ അമ്മ പറഞ്ഞു കരഞ്ഞു..
എന്റെ അവസ്ഥ മനസ്സിലാക്കി ആണ് എന്ന് തോന്നുന്നു ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തൊട്ടടുത്തുള്ള ചേച്ചി എന്നെ വിളിച്ചുകൊണ്ട് അപ്പുറത്തേക്ക് പോയത്.
“” പ്രിയ ടീച്ചറെ ഭർത്താവ് ഇന്ന് ഉച്ചയ്ക്ക് വീട്ടിലേക്ക് വന്നിരുന്നു!! അപ്പോൾ ആ പെൺകൊച്ച് കുഞ്ഞിന് ആഹാരം കൊടുത്ത് ഉറക്കി കൊച്ചിന്റെ ഡ്രസ്സ് അലക്കി വിരിക്കുകയായിരുന്നു…. അയാൾ പുറകിലൂടെ വന്ന് അവളുടെ എവിടെയോ പിടിച്ചെന്ന്.. പെണ്ണ് കരഞ്ഞു കൊണ്ട് എന്റെ വീട്ടിലോട്ട ഓടിവന്നത് എനിക്കുമുണ്ട് ആ പ്രായത്തിൽ രണ്ടെണ്ണം..!! എന്നാലും ടീച്ചറെ ഇയാളെ പറ്റി ഇങ്ങനെയൊന്നുമല്ല ഞങ്ങൾ കരുതിയത്!!””
തളർച്ചയോടെ ഞാൻ കസേരയിലേക്ക് ഇരുന്നു.. ഇതുവരെ ടീച്ചറെ എന്ന് വിളിച്ച് ബഹുമാനത്തോടെ നിന്നിരുന്ന അവരെല്ലാം മുഖം വീർപ്പിച്ച് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഇല്ലാതാവുന്നത് പോലെ തോന്നി..
ജാതക പ്രശ്നം ആയിരുന്നു അതുകൊണ്ട് തന്നെ ഗവൺമെന്റ് സ്കൂൾ ടീച്ചറായി ജോലി കിട്ടിയിട്ടും ഒരു നല്ല കല്യാണ ആലോചന ഒത്തു വന്നില്ല ഒരുപാട് വന്നിരുന്നു പക്ഷേ അതെല്ലാം ജാതകം ചേരാതെ ഒഴിവാക്കി അച്ഛന് ജാതകം ചേരണം എന്ന കാര്യത്തിൽ നിർബന്ധമായിരുന്നു..
ഒടുവിൽ വന്നതായിരുന്നു രാജേന്ദ്രൻ എന്നയാളുടെ വിവാഹാലോചന ആൾക്ക് ബാംഗ്ലൂരിൽ ഒരു കമ്പനിയിലാണ് ജോലി അത്യാവശ്യം തരക്കേടില്ലാത്ത കുടുംബ പശ്ചാത്തലം പിന്നെ അച്ഛൻ ഒന്നും നോക്കിയില്ല ജാതകം ചേരും എന്ന് കണ്ടപ്പോൾ വേഗം ആ വിവാഹം നടത്തി തന്നു..
കുറച്ചുനാൾ അയാളുടെ വീട്ടിൽ നിന്ന് അത്യാവിശം ദൂരം ഉണ്ടെങ്കിലും സ്കൂളിലേക്ക് പോയി വന്നുകൊണ്ടിരുന്നു അപ്പോഴേക്കും എനിക്ക് അവിടെ നിന്ന് ട്രാൻസ്ഫർ കിട്ടി.. കുറച്ചു ദൂരെയുള്ള ഇവിടത്തെ സ്കൂളിലേക്ക് പോരാത്തതിന് അപ്പോഴേക്കും ഗർഭിണിയുമായി.
അതുകൊണ്ട് എന്നും പോയി വരുന്നത് പ്രാവർത്തികമല്ല എന്ന് മനസ്സിലാക്കി കൊണ്ടാണ് ഇവിടെ കോർട്ടേഴ്സിൽ ഒരു മുറി എടുത്ത് താമസം തുടങ്ങിയത്.
ഭർത്താവ് അപ്പോഴും ബാംഗ്ലൂരിലായിരുന്നു.. ഉണ്ടായിരുന്ന ജോലി വിട്ട് പുതിയ എന്തൊക്കെയോ ബിസിനസ് ചെയ്യുകയാണ് എന്ന് പറഞ്ഞു… അയാളുടെ അത്തരം കാര്യങ്ങളിൽ ഒന്നും ഞാൻ ഇടപെടാറുണ്ടായിരുന്നില്ല.. എനിക്ക് പണവും അയച്ചു തരാറില്ലായിരുന്നു.. എന്റെ പണം ഞാൻ എനിക്കും കുഞ്ഞിനും വേണ്ടി ചെലവഴിച്ചു…?പ്രസവം കഴിഞ്ഞ് കുറച്ചുനാൾ ലീവ് എടുത്തു. ആ സമയത്താണ് അയാൾ തിരിച്ചു വന്നത്.. ജോലി കളഞ്ഞാണ് വന്നിരിക്കുന്നത് കുഞ്ഞിനെ നോക്കാൻ ആരെങ്കിലും വേണ്ടേ എന്ന് പറഞ്ഞപ്പോൾ ഞാനും സമാധാനിച്ചു.. കാരണം കുഞ്ഞിന് ഒന്ന് രണ്ട് മാസമായി പിന്നെ ജോലിക്ക് പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം..
ഒടുവിൽ ലീവ് തീർന്നു ഇവിടേക്ക് വന്നു. പക്ഷേ അയാളെ കൊണ്ട് ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അങ്ങനെയാണ് ഇവിടെ മുഴുവൻ അന്വേഷിച്ചപ്പോൾ ബബിത എന്നൊരു കുട്ടിയെ ജോലിക്കായി കിട്ടിയത് കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി എന്ന് പറഞ്ഞു. കാരണം പത്താം ക്ലാസ് പരീക്ഷയെഴുതി റിസൾട്ട് കാത്തുനിൽക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു അത്… അവളെ ജോലിക്ക് വയ്ക്കാൻ ഒരു താല്പര്യമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല എങ്കിലും അവളുടെ അമ്മ കരഞ്ഞു പറഞ്ഞപ്പോൾ പിന്നെ നിന്നോട്ടെ എന്ന് കരുതി
ആളെ കിട്ടിയപ്പോൾ പിന്നെ എന്റെ ഭർത്താവ് ഇവിടെ ചെറിയ ജോലിക്ക് പോകാൻ തുടങ്ങി വീട്ടിലിരുന്ന് ബോറടിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ തന്നെയാണ് ജോലി ശരിയാക്കി കൊടുത്തത്..
ഇതിനിടയിലാണ് ഇങ്ങനെയൊരു സംഭവം അയാളെ പറ്റി മുൻപൊന്നും പരാതിയൊന്നും ആരും പറഞ്ഞിട്ടില്ല..
അല്ലെങ്കിലും ഇങ്ങനെയൊരു നുണ പറഞ്ഞാൽ ആ കുട്ടിക്ക് എന്ത് ലാഭമാണ് കിട്ടുക..
ഞാൻ ഉടനെ ചെയ്തത് സ്കൂളിൽ പോയി ഒരു ലോങ്ങ് ലീവ് കൊടുക്കുകയാണ്… ഇനി എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടണം.. പക്ഷേ അതിനു മുൻപ് എന്റെ ഭർത്താവ് എന്ന പറയുന്ന മഹാന് ചെയ്തതിനുള്ള ശിക്ഷ കൊടുക്കണം എന്ന് തോന്നി ഞങ്ങൾക്ക് വളരുന്നതും ഒരു പെൺകുട്ടിയാണ് ആ കുഞ്ഞിനോട് അയാൾ ഈ തെറ്റ് ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്..
“”‘ പ്രിയ ആ പെണ്ണ് വെറുതെ നുണ പറയാണ് ഉച്ചയ്ക്ക് ഞാൻ വന്നപ്പോൾ എന്റെടുത്ത് കുറച്ചു പണം ചോദിച്ചു എന്റെ കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ അവൾ മനപ്പൂർവം അപ്പുറത്തെ വീട്ടിലേക്ക് ഓടി പോവുകയായിരുന്നു!!””
മാസം ഞാൻ കൊടുക്കാം എന്ന് പറഞ്ഞ സംഖ്യയിൽ അല്പം കൂടിയാൽ പോലും അത് വേണ്ട ടീച്ചറെ എന്ന് പറയുന്ന ബബിതയുടെ മുഖമാണ് അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത്.
ചുറ്റിനും നോക്കിയപ്പോൾ എന്റെ കയ്യിൽ കിട്ടിയത് ചപ്പാത്തി പലകയാണ്.. അത് വെച്ച് എന്റെ ദേഷ്യം തീരുവോളം അയാളെ അ ടിച്ചു… കൊണ്ട് നിൽക്കുക എന്നല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല അയാൾ കാരണം ഞാൻ കൂടി കൈവിട്ടിട്ടുണ്ടെങ്കിൽ അയാൾക്ക് മറ്റെവിടെയും ആശ്രയം ഇല്ല എന്ന് അറിയാം.
കാരണം അയാളുടെ വീട്ടിൽ നിന്ന് ഭാഗം കഴിഞ്ഞ് അയാൾക്ക് കിട്ടിയ സ്വത്ത് എല്ലാം എന്തോ ബിസിനസ്സിൽ മുടക്കാനാണ് എന്നും പറഞ്ഞ് വിറ്റ് എടുത്തു പോയതാണ് അതെല്ലാം പൊട്ടിപ്പൊളിഞ്ഞാണ് കുഞ്ഞിനെ നോക്കാം എന്നും പറഞ്ഞ് വന്നത്..
ഇനി അയാൾ അറിയും എങ്ങനെ കുഞ്ഞിനെ നോക്കും എന്ന്… വീട്ടിലിരുത്തി മുഴുവൻ ജോലിയും അയാളെ കൊണ്ട് ചെയ്യിപ്പിച്ചു.. ഇതിനിടയിൽ ട്രാൻസ്ഫർ വാങ്ങിയെടുത്തു..
അവിടെ ഒരു ജോലിക്കും ഒരാളെയും വയ്ക്കില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഇപ്പോൾ അയാൾ നന്നായി കുഞ്ഞിനെ നോക്കും വീട്ടിലെ ജോലിയും ചെയ്യും…
എന്റെ അടികൊണ്ട് അയാൾ ഇത്രയും നന്നാവും എന്ന് ഞാൻ കരുതിയില്ല ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ല..
ഇനി ഇങ്ങനെ മുന്നോട്ടു പോകണം!! ചില സമയത്ത് നല്ല തല്ല് ഒരുപാട് ഫലം ചെയ്യും അത് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്