ഒരു രാത്രി
രചന : വിജയ് സത്യ
. പ്രോബ്ലം ഒന്നും ഇല്ലല്ലോ…
തന്റെ മുടി കൊതി ഒതുക്കി കൊണ്ടു ജിജി അല്പം ഭയത്തോടെ ചോദിച്ചു
ജിജി ഒന്നുകൊണ്ടും ഭയക്കേണ്ട.. വാർഡൻ നളിനി ചേച്ചി നമ്മുടെ സ്വന്തമാളാണ്…
ഇമിഷ അന്ന് തന്റെ കൂട്ടുകാരി ജിജിയെയും കൊണ്ടാണ് ഹോസ്റ്റലിലേക്ക് വന്നത്.
വിമൻസ് ഹോസ്റ്റൽ വാർഡൻ നളിനിചേച്ചി ഇമിഷയുടെ കൂടെ ഉള്ള അവർക്കു പരിചയമില്ലാത്ത ഒരു മുഖം കണ്ടപ്പോൾ അവളോട് കാര്യം തിരക്കി..
ജിജി ദുരെയുള്ള തന്റെ ഗ്രാമവാസിയും കൂട്ടുകാരിയുമാണെന്നും നാളെ ഈ പട്ടണത്തിൽ ഒരു ഇന്റർവ്യൂ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് ഇന്ന് രാത്രി ഇവിടെ തങ്ങി രാവിലെ പോകാൻ വേണ്ടി വന്നതാണെന്നും പറഞ്ഞു.
ഒഴിവുള്ള ബെഡിലേക്ക് മാസക്കണക്കിന് ആളെ എടുക്കുന്നത് അല്ലാതെ ഒന്നോ രണ്ടോ ദിവസം തങ്ങുന്നവർക്ക് താമസ സൗകര്യം കൊടുക്കാറില്ല.
വേറെ വല്ല ലോഡ്ജിലും പൊക്കോ ഇവിടെ ബെഡ് സ്പേസ് ഒഴിവില്ല..
വാർഡൻ നളിനി കർക്കശ സ്വരത്തിൽ പറഞ്ഞു.
മാഡം എന്റെ റൂമിൽ രണ്ടുപേർക്ക് ഒഴിവുണ്ട് രണ്ടു കൂട്ടുകാരികളും ഇന്ന് നാട്ടിൽ പോയിരിക്കുകയാണല്ലോ.. ഇന്ന് ഒരു ദിവസത്തെ കാര്യമല്ലേ മാഡം.. പ്ലീസ്.. ഒന്ന് സമ്മതിച്ചേക്കൂ
അതും പറഞ്ഞ് അവൾ അവളുടെ വാലറ്റ് തുറന്നു ഗാന്ധി തലയുള്ള ഒരു ഗ്രേ കളർ നോട്ട് കയ്യിൽ വച്ചു കൊടുത്തു..
തിളങ്ങുന്ന നോട്ടു കണ്ടതോടു കൂടി വാർഡൻ അടങ്ങി..
ഇമിഷയുടെ കൂടെ വന്നവളോട് ചിരിച്ചുകൊണ്ട് സൗമ്യമായ ഭാഷയിൽ പറഞ്ഞു
ഇന്ന് രാത്രി ഇമിഷയുടെ റൂമിൽ നിന്നോ…അവളുടെ റൂം മേറ്റ്സ് രണ്ടുപേർ വീട്ടിൽ പോയിരിക്കുകയാ..
അങ്ങനെ ജിജിയെ കൂട്ടി ഇമിഷ തന്റെ റൂമിലേക്ക് ഗോവണി കയറി..
രണ്ടു പേരും റൂമിലെത്തി.
അകത്തു കയറിയ ഉടൻ ഇമിഷ കതക് നന്നായി ലോക്ക് ചെയ്തു.
ജിജി തന്റെ കൈയിൽ ഉള്ള ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ഇമിഷയെ വട്ടം ചുട്ടിപ്പിടിച്ചു.ഇമിഷയ്ക്ക് അത് കണ്ടു വല്ലാതായി..
ശോ.. ഒന്നു അടങ്ങു പെണ്ണെ.. ഇന്ന് മുഴുവനും നാളെ നേരം വെളുക്കും വരെയും സമയമുണ്ടല്ലോ…
ഇമിഷ ജിജിയുടെ ക രാള ഹസ്തത്തിന്റെ കെട്ടുപൊട്ടിച്ചു പുറത്ത് കടന്നുകൊണ്ട് പറഞ്ഞു.
ജിജി അല്പം നിരാശയോടെ അവളെ നോക്കി..
എനിക്കൊന്നു കുളിക്കണം
ആയിക്കോട്ടെ.. പക്ഷെ എനിക്ക് ഇന്ന് ഇനി കുളിയൊന്നും വേണ്ട.ഞാൻ ഇപ്പോൾ കുളിച്ചു ഒരുങ്ങി വന്നതല്ലെയുള്ളു.
അത് ശരിയാ..
അതും പറഞ്ഞു ഇമിഷ ഡ്രസ്സ് ചെയ്ഞ്ചു ചെയ്തുകൊണ്ടിരിന്നു.. ജിജിയാകട്ടെ അത് കൗതുകപൂർവ്വം നോക്കിനിന്നു.
ത്തന്നെ സകൂതം നോക്കുന്ന ജിജിയെ കണ്ടപ്പോൾ ഇമിഷ നാണിച്ചു
പെട്ടന്ന് ബാത്റൂമിൽ കയറിപ്പോയി..
നേരം സന്ധ്യ കഴിഞ്ഞു കാണും
വാതിലിനു മുട്ട് കേട്ടു.
ആ സമയത്ത് രണ്ടുപേരും പാർസൽ കൊണ്ട് വന്ന ഭക്ഷണം കഴിക്കുകയായിരുന്നു.
ഇമിഷ എണീറ്റു പോയി കതക് തുറന്നു.
വീട്ടിൽ പോയ രണ്ടുപേരിൽ ഒരാളായ മഞ്ജുള തിരിച്ചു വന്നിരിക്കുന്നു..
ങ്ങേ നീയെന്താടി തിരിച്ചു പോന്നത്..?
ഒന്നും പറയേണ്ട എന്റെ ഇമി.. ഞാൻ ബസ്റ്റാൻഡിൽ എത്തുമ്പോൾ ഒരു കാൾ..വീട്ടിൽ നിന്നും പോകുന്ന തീർത്ഥാടന യാത്ര മാറ്റി. വകയിലെ ഒരപ്പുപ്പൻ വടിയായി.. പുലകുളി കഴിയാതെ ഇനി തീർത്ഥാടനം നടക്കില്ല.. കേട്ടപാതി ഞാൻ അഖിലിനെ വിളിച്ചു അവനെയും കൂട്ടി ബൈക്കിൽ ചുറ്റി കറങ്ങി,ഇത്തിരി ക്യാഷ് പൊടിച്ചു ശേഷം ഒരു മൂവിയും കണ്ടു ഇങ്ങ് പോന്നു..ഇതാരാടി അകത്തു കയറി ഞണ്ണുന്നത്..?
എടി ഇത് എന്റെ വീടിനടുത്തുള്ള കൂട്ടുകാരി ജിജി.. അവൾക്ക് നാളെ ഇവിടെ ടൗണിൽ ഒരു ഇന്റർവ്യൂവിനു പോകാൻ ഉണ്ട്..ഒത്തിരി ദൂരെയാണല്ലോ ഞങ്ങളുടെ നാട്..നീ ഭക്ഷണം കഴിച്ചതാണോ..?
പിന്നില്ലാതെ മൂക്ക് മുട്ടെ കഴിഞ്ഞു വരികയാ..
അതും പറഞ്ഞു അവൾ അകത്തു കടന്നു ബാഗും മറ്റുകാര്യങ്ങളും അവളുടെ ബെഡിന് കീഴെ വെച്ചു.
ഇമി ഞാനൊന്നു കുളിക്കട്ടെ.
ആയിക്കോടി..
മഞ്ജുള പെട്ടെന്ന് വസ്ത്രം മാറി.. ജിജി അതും ഉറ്റു നോക്കി നീന്നു..
അതു കണ്ടു ഇമിഷ ജിജി നോക്കി കണ്ണുരുട്ടി കാണിച്ചു.. ജിജി വേഗം നോട്ടം പിൻവലിച്ചു ഭക്ഷണം കഴിപ്പിച്ചു തുടർന്നു..
നേരം രാത്രി ഏറെ വൈകിയപ്പോൾ മൂവരും മൂന്ന് ബെഡുകളിലായി ഉറങ്ങാൻ
കിടന്നു.
മഞ്ജുള കിടന്നപാടെ ഉറക്കം തുടങ്ങി.
ജിജിക്കും ഇമിഷയ്ക്കും ഉറങ്ങാൻ ആയില്ല..
എന്തു പ്ലാൻ ചെയ്തിട്ടാണാവോ അവർ വന്നത് അതു അവർ ആ രാത്രിയിൽ നന്നായി ആസ്വദിച്ചു..
ഏറെ നേരത്തിനു ശേഷം ഇമിഷ ഉറക്കത്തിലേക്കു പോയി..
ജിജിക്കു ഉറങ്ങാൻ കഴിഞ്ഞില്ല..
തൊട്ടപ്പുറത്തു കിടക്കുന്ന മഞ്ജളയെ അവൾ നോക്കിക്കൊണ്ടിരുന്നു..
നേരം പുലർന്നു ജിജി അതി രാവിലെത്തന്നെ ഒരുങ്ങി നീന്നു..
എട്ടു മണിയായപ്പോൾ ഇമിഷയും ജിജിയും മഞ്ജുളയോട് യാത്രപറഞ്ഞു ആ റൂമിൽ നിന്നും ഒരുങ്ങിയിറങ്ങി..
ഇന്റർവ്യൂവിനാണെന്നു പറഞ്ഞ അവർ നേരെ റെയിൽവെ സ്റ്റേഷനിലാണ് എത്തിയത്.
ഇമിഷയെ പുറത്തു നിർത്തി ജിജി തന്റെ കൈയിൽ ഉള്ള കൊച്ചു ബാഗുമായി ഒരു വാഷ് റൂമിൽ കയറി..
അല്പം കഴിഞ്ഞു പുറത്തു വന്നതാകട്ടെ ഇമിഷയുടെ ബോയ് ഫ്രണ്ട് ജോജി ആയിരുന്നു..ജിജിയെ മൊത്തമായി അവനാ ബാഗിൽ അഴിച്ചു വെച്ചിട്ടാണ് പുറത്തിറങ്ങിയത്..
ജോജി വേഗം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന അവന്റെ ബൈക്കിൽ കയറി യാത്രയായി..
അവൻ പോകുമ്പോൾ ഇമിഷ കൈവീശികാണിച്ചു..