വൈകാശി ~ ഭാഗം 10 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കിരണിന്റെ ഫ്രണ്ട് work ചെയ്യുന്ന ഹോസ്‌പിറ്റിലേയ്ക്ക് ആണ് വൈഗയെ കൊണ്ടുപോയത്

കിച്ചു ഞാൻ കാരണം അല്ലേ എന്റെ ആമി……ഞാൻ അവളോട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലാരുന്നു.

കാശി എന്താടാ ഇതു അവൾക്ക് കുഴപ്പമൊന്നുമില്ല നീ ഇങ്ങനെ വിഷമിക്കാതെ.

അവിടെ നടക്കുന്നത് ഒന്നും ഉൾകൊള്ളാൻ കഴിയാത്ത അവസ്‌ഥയിൽ ആയിരുന്നു നന്ദുവും മീനുവും……കിരൺ അവരുടെ അരികിൽ ചെന്നു.

എനിക്ക് അറിയാം ഇപ്പൊ നിങ്ങളുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ കാണുമെന്ന്

ഒരു കാര്യം മാത്രം കൃത്യമായി ഞങ്ങൾക്ക് പറഞ്ഞു തന്നാൽ മതി അന്ന് കാശി സാർ പറഞ്ഞ സാറിന്റെ ആമി ഞങ്ങളുടെ വൈഗ ആണോ………….മീനു കിരണിന്റെ നേരെ തിരിഞ്ഞു

അതെ………..വൈഗ തന്നെയാ അവന്റെ ആമി

അപ്പൊ സാറിനും എല്ലാം അറിയാരുന്നു അല്ലേ……………പിന്നെ ഞങ്ങളിൽ നിന്നു മാത്രമെല്ലാം മറച്ചു വച്ചത് എന്തിനായിരുന്നു.

അതിനുള്ള ഉത്തരം പറയേണ്ടത് വൈഗയാണ്‌ നന്ദന……………

അപ്പോഴേക്കും ഡോക്ടർ അകത്തുനിന്നും ഇറങ്ങിവന്നു കാശിയും കിരണും ഡോക്ടർക്ക് അരികിലേക്ക് ചെന്നു.

Dr……വൈഗ.

She is Ok…… Don’t Worry Bp High ആയത് ആണ്…………..നല്ല മെന്റൽ സ്ട്രെസ്സ് ഉണ്ട് ആ കുട്ടിയ്ക്ക് അതു കൊണ്ടു സംഭവിച്ചത് ആണ് ട്രിപ്പ് ഇട്ടിട്ടുണ്ട്…………..കഴിഞ്ഞാൽ കൊണ്ടു പോകാം ഇപ്പൊ സടെഷനിൽ ആണ് ഉടനെ ഉണർന്നോളും

Tnqq……..Dr

എല്ലാ മുഖങ്ങളിലും ആശ്വാസം തെളിഞ്ഞു

മയക്കം തെളിയുമ്പോ വൈഗ കണ്ടത് തന്റെ കൈയ് ചേർത്തുപിടിച്ചു അവൾക്ക് അരികിൽ ഇരിക്കുന്ന കാശിയെ ആണ്……………………മറ്റേ കൈകൊണ്ട് അവന്റെ കൈയ് എടുത്തു മാറ്റി അവൾ മുഖം തിരിച്ചു.

കാശിയുടെ മസ്സിൽ ആശ്വാസവും ഒപ്പം അവളുടെ പ്രവർത്തി നോവും പടർത്തി

അവളുടെ മിഴികൾ തിരഞ്ഞത് മീനുവിനെയും നന്ദുവിനെയും ആണ്……………തനിക്ക് അരികിൽ വരാതെ മാറി നില്ക്കുന്ന അവരെ കണ്ടതും അവളുടെ ഉള്ളം വിങ്ങി മിഴികൾ നിറഞ്ഞു.

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ അവർ ഫ്ലാറ്റിലേയ്ക്ക് ആണ് പോയത് തിരിച്ച് ഉള്ള യാത്രയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല……………തിരികെ എത്തിയതും വൈഗ നേരെ റൂമിൽ പോയി കിടന്നു…………..നന്ദുവിന്റെയും മീനുവിന്റെയും മൗനം അവളിൽ നോവ് പടർത്തി ഇത്ര ആയിട്ടും രണ്ടാളും അവളോട്‌ ഒന്ന് മിണ്ടുക പോലും ചെയ്യ്തിരുന്നില്ല വൈഗ പതിയെ എഴുനേറ്റ് ഹാളിൽ ചെന്നപ്പോ രണ്ടാളെയും അവിടെങ്ങും കണ്ടില്ല അവൾ നേരെ ബാൽക്കണിയിൽ ചെന്നപ്പോ രണ്ടാളും ഒന്നും മിണ്ടാതെ ദൂരെയ്ക്ക് നോക്കിയിരുപ്പാണ്.

നന്ദു……. മീനു……….. അവൾ പതിയെ വിളിച്ചു അവർ തിരിഞ്ഞു നോക്കി ഒന്നും മിണ്ടാതെ വീണ്ടും പഴയപോലെ ഇരുന്നു

രണ്ടാളും എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടു…….എന്നോട് ഇങ്ങനെ മിണ്ടാതെയിരിക്കല്ലേ എനിക്ക് അതു സഹിക്കാൻ കഴിയില്ല……………..വൈഗയുടെ മിഴികൾ നിറഞ്ഞു തുളുമ്പി.

ഇത്ര കാലം സ്വന്തം കൂടെപ്പിറപ്പുകളെ പോലെ കഴിഞ്ഞിട്ടും എന്താ നീ ഞങ്ങളോട് ചെയ്യതത്………………ഞങ്ങളെ ഇത്ര നാളും മണ്ടികൾ ആക്കുവായിന്നില്ലേ………….ഒരിക്കൽ പോലും ഞങ്ങളോട് ഒന്നും പറയാൻ നിനക്കു തോന്നിയോ…………..പലപ്പോഴും ഞങ്ങൾ തന്നെ ചോദിച്ചിട്ടുണ്ട് അപ്പോഴെല്ലാം നീ ഒഴിഞ്ഞു മാറി………….നീ പറഞ്ഞത് എല്ലാം ഞങ്ങൾ വിശ്വസിച്ചു.

ശരിയാണ് ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആയിരുന്നു എല്ലാം അതു കൊണ്ട് ആണ് ഞാൻ ഒന്നും പറയാത്തത്.

കാശി സാർ നിന്റെ ആരാ വൈഗ…….???

എന്താ നന്ദു ഞാൻ പറയേണ്ടത് കാശി എനിക്ക് എല്ലാം ആരായിരുന്നെന്നോ……കാശി എന്റെ പ്രാണൻ ആയിരുന്നു എന്റെ പ്രണയം ആയിരുന്നു…………പക്ഷെ ഞാൻ ഇന്ന് ഏറ്റവും വെറുക്കുന്നതും ഇനി ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചിരുന്നതും ആ മുഖമാണ്…………. ഒരിക്കൽ ഈ വൈഗയുടെ എല്ലാമെല്ലാം ആയിരുന്ന കാശി എന്ന കാശിനാഥ് വർമ്മ എന്റെ ജീവനും ജീവിതവുമായിരുന്നവൻ……..ഞാൻ അവനു ആമിയായിരുന്നു അവന്റെ മാത്രം ആമി…….. ആ ആമി ഇന്നില്ല അവൾ രണ്ടര വർഷം മുൻപ് മരിച്ചു കഴിഞ്ഞു……

എല്ലാം മറക്കാൻ ഉള്ള ഒട്ടത്തിൽ ആയിരുന്നു ഞാൻ………ഇവിടെ എത്തി നിങ്ങളുടെ കൂടെ കൂടിയതും പഴയത് എല്ലാം ഞാൻ മറന്നു തുടങ്ങിയുരുന്നു അപ്പോഴാ ഒരിക്കലും പ്രതീക്ഷിക്കാതെ കാശി വീണ്ടും എനിക്ക് അരികിൽ തന്നെ എത്തി…… മറന്നു തുടങ്ങിയതെല്ലാം വീണ്ടും എന്നെ വേദനിപ്പിക്കാൻ തുടങ്ങി നിങ്ങളോടു പോലും ഒന്നും പറയാൻ ആവാതെ ഞാൻ ഉരുകുവായിരുന്നു പലപ്പോഴും എല്ലാം പറയാൻ ഒരുങ്ങിയത് ആണ് എന്തോ എനിക്ക് അതിനു സാധിച്ചില്ല. അപ്പോഴും…………ഇനിയും ഞാൻ ഒന്നും മറച്ചു വയ്ക്കുന്നില്ല എല്ലാം ഞാൻ പറയാം……… വൈഗയുടെ ഓർമ്മകളിൽ ആ ദിനം തെളിഞ്ഞു അവളുടെ എല്ലാമെല്ലാം ആയ കാശിയെ ആദ്യമായി കണ്ടുമുട്ടിയാ ആ ദിവസം…….

ഒരാഴ്ച വെക്കേഷൻ കഴിഞ്ഞു ബാംഗ്ലൂർക്ക് ഉള്ള യാത്രയിൽ ആണ് വൈഗ………………………. അവിടെ ഒരു കോളേജിൽ എൻജിനിയറിങ് മൂന്നാം വർഷം ആയിരുന്നു അവൾ.

ട്രെയിനിൽ അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല അവൾ ലേഗേജ് എല്ലാം ഒതുക്കി വച്ച് തന്റെ സീറ്റിൽ ഇരുന്നു വിൻഡോ സീറ്റ് ആയിരുന്നു അത്……അല്പം കഴിഞ്ഞു ഒരു ചെറുപ്പകാരൻ അവളുടെ ഓപ്പോസിറ്റ് സൈഡിൽ വന്നിരുന്നു………അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അതു ശ്രദ്ധിക്കാതെ അവൾ പുറത്തേയ്ക്ക് നോക്കിയിരുന്നു…….കുട്ടി ബാംഗ്ലൂർക്ക് ആണോ

അതെ എന്ന അർത്ഥത്തിൽ തലയാട്ടി

ഞാനും ബാംഗ്ലൂർക്ക് ആണ്………. Im കാശി………….കാശിനാഥ്.

അവൻ പറഞ്ഞതും അവൾ സംസരിക്കാൻ താല്പര്യമില്ലാത്ത രീതിയിൽ ഹെഡ് സെറ്റ് എടുത്ത് ഫോണിൽ പാട്ട് കേട്ട് കണ്ണുകൾ അടച്ച് ചാരിയിരുന്നു.

കുറച്ചു കഴിഞ്ഞതും അവൾക്ക് അരികിൽ ആരോ ഇരിക്കുന്നത് പോലെ തോന്നി അവൾ കണ്ണു തുറന്നു നോക്കിയപ്പോ ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുവാണ്…. കാശി ഫോണിൽ നോക്കിയിരിപ്പുണ്ട്. അവളുടെ തൊട്ട് അടുത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു അവന്റെ നോട്ടം അത്ര പന്തിയായി തോന്നിയില്ല കുറച്ചു കഴിഞ്ഞപ്പോ അവൻ പതിയെ തട്ടലും മുട്ടലും തുടങ്ങി അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി അവൾ തന്റെ Bag എടുത്ത് അവരുടെ നടുക്കായി വച്ചു …എല്ലാവരും നല്ല ഉറക്കത്തിൽ ആണ് അവൾക്ക് മാത്രം എന്തോ ഉറക്കം വന്നില്ല………അവൾ പതിയെ എഴുനേറ്റ്
വാതിനിൽ അടുത്ത് വന്നു നിന്നു……… പിന്നിൽ ഒരനക്കം കേട്ടതും അവൾ തിരിഞ്ഞു നോക്കി….അവൾക്ക് അരികിലേക്ക് അവൾ പേടിയോടെ ചുറ്റും നോക്കി…….അപ്പോഴയ്ക്കും കാശി അവർക്ക് അരികിൽ എത്തി അവനെ കണ്ടതും വൈഗയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.

താൻ പൊക്കോ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടു കാശി പറഞ്ഞു……..അവനെ ഒന്ന് നോക്കി അവൾ തന്റെ സീറ്റിലേയ്ക്ക് പോയി…അല്പം കഴിഞ്ഞു കാശി തിരികെ വന്നു അവന്റെ സീറ്റിൽ ഇരുന്നു………പിന്നാലെ മറ്റേ ചെറുപ്പക്കാരനു തിരികെ വന്നു തന്റെ ബാഗ് എടുത്ത് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ടു……അവന്റെ പ്രവർത്തി കണ്ടപ്പോ തന്നെ അവിടെ എന്ത് സംവിച്ചിരിക്കും എന്നു അവൾക്ക് മനസ്സിലായി ഒരു ചിരിയോടെ അവൾ കാശിയുടെ നേരെ തിരിഞ്ഞു.

Tnqqqq………

അവൾ പറഞ്ഞതും അവന്റെ മുഖത്തും ഒരു ചിരി പടർന്നു.

Let Me Frndzz അവൾ കൈനീട്ടിയതും അവനും അവൾക്ക് നേരെ കൈനീട്ടി.

വൈഗ……

കാശി

പരിചയപ്പെട്ടു കുറച്ചു സമയം കൊണ്ട് തന്നെ അവർ നല്ല കൂട്ടുകാരായ് മാറി……………………….കാശി ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുവാണ്………….
വാതോരാതെ സംസാരിക്കുന്ന കാര്യത്തിൽ രണ്ടാളും മോശമല്ലത്തും കാരണം അവർക്ക് അത് ഉറക്കമില്ലാത്ത രാത്രിയായി……………….കാശി ഉണ്ടായിരുന്ന കൊണ്ട് ഈ യാത്ര വൈഗയിൽ ഒരു മടപ്പും ഉണ്ടാക്കിയില്ല എന്നതായിരുന്നു സത്യം.
ഒപ്പം പുതിയ ഒരു സൗഹൃദവും അവൾക്ക് ലഭിച്ചു
അവർ ബാംഗ്ലൂർ എത്തുമ്പോ നേരം പുലർന്നിരുന്നു.

താൻ ഇനി എങ്ങനെ പോകും…പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടയിൽ കാശി വൈഗയോട് തിരക്കി.

ഞാൻ എവിടുന്ന് ഒരു ടാക്സി എടുത്തു പോവും…..തന്നെ കൊണ്ടു പോവാൻ ഫ്രണ്ട് വരും എന്നല്ലേ പറഞ്ഞത് അവർക്ക് അരികിലേയ്ക്ക് ഒരു ചെറുപ്പക്കാരൻ എത്തി……………….രണ്ടാളും പരസ്പരം കെട്ടിപ്പിടിച്ചു അപ്പോഴാണ് കാശിയ്ക്ക് അരികിൽ നില്ക്കുന്ന വൈഗയെ അവൻ കാണുന്നത്……………….അവളെ സംശയത്തോടെ നോക്കി അവൻ കാശിയ്ക്ക് നേരെ തിരിഞ്ഞു.

എടാ ഇത് എന്റെ ഫ്രണ്ട് ആണ് വൈഗ ഇവൾ ഇവിടെ ആണ് പഠിക്കുന്നത്.

വൈഗ ഇത് എന്റെ ഫ്രണ്ട് നിഖിൽ

കാശി അവരെ പരസ്പരം പരിയപ്പെടുത്തി.

ശേഷം വൈഗയെ അവർ തന്നെ അവിടുന്നു ടാക്സിയിൽ കയറ്റി വിട്ടു.

ഹോസ്റ്റൽ ജീവിതം മടുത്തതു കൊണ്ടു ബാംഗ്ലൂരിൽ സെറ്റിൽ ആയ മലയാളി കുടുംബത്തിന്റെ വീട്ടിൽ പെയിൻഗസ്റ്റ് ആയിട്ട് ആണ് താമസം……………….റീട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥർ ഗോപി നാഥനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദുമതിയും പിന്നെ അവരുടെ അഞ്ച് വയസ്സുകരി ചെറുമകൾ കാത്തു എന്ന കീർത്തനയും ആയിരുന്നു ആ വീട്ടിൽ ഉള്ളത് കത്തുവിന്റെ അച്ഛനും അമ്മയും വിദേശത്താണ്

ഗോപിനാഥനും ഇന്ദുമതിയ്ക്കും വൈഗ സ്വന്തം മകളെ പോലെയാണ് അവൾക്കും അവർ ജീവൻ ആണ്.

വീടിന്റെ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കേറിയും വൈഗ ആന്റി എന്നു വിളിച്ചു കാത്തു അവൾക്ക് അരികിലേക്ക് ഓടിയെത്തി.

കാത്തുമോളെ……… വൈഗ കാത്തുനെ ചേർത്തു പിടിച്ചു കവിളിൽ ഉമ്മ നല്കി……….

ഞാൻ ആന്റിയോട് പിണക്കമാ എത്ര ദിവസമായി ആന്റി പോയിട്ട്.

അച്ചോടാ പിണക്കം മറാൻ ഇപ്പൊ എന്താ ചെയ്യുകാ……………ദാ ഇതു മതിയോ അവൾ ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്തു നീട്ടി………….കാത്തു ചോക്ലേറ്റ് വാങ്ങി വൈഗയെ കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ ഉമ്മ കൊടുത്തു.

ആന്റിയെ കണ്ടപ്പോ അവളുടെ സന്തോഷം കണ്ടില്ലേ…………..അകത്തു നിന്നും ഗോപിനാഥൻ ഇറങ്ങി അവർക്കരികിൽ എത്തി……………….യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ.

സുഖമായിരുന്നു അങ്കിൾ ആന്റി എവിടെ……………….ഞാൻ ഇവിടെ ഉണ്ട് മോളെ വണ്ടി വന്നു നിന്നപ്പോഴേ കരുതി മോൾ ആയിരിക്കും എന്ന്

നാട്ടിൽ എല്ലാർക്കും സുഖമല്ലേ മേളെ.

അതെ ആന്റി

മോളെ പോയി ഫ്രഷ് ആയി വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്ക്.

ശരി ആന്റി അവരെ നോക്കി ചിരിച്ചു കത്തുവിന് ഒരുമ്മയും കൊടുത്ത് പുറത്തു കൂടെ ഉള്ള സ്റ്റെയർ കയറി അവളുടെ റൂമിൽ കയറി.

ബാഗ് കട്ടിൽ ഇട്ടു ഫോൺ എടുത്ത് അവൾ ചെറിയമ്മേയെ വിളിച്ചു.

മോളെ…………..അങ്ങു ചെന്നോ യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു.

ഞാൻ ദാ ഇപ്പൊ ഇങ്ങു വന്നേ ഉള്ളൂ യാത്രയൊക്കെ നന്നായിരുന്നു…………..ശരി ചെറിയമ്മേ ഞാൻ പിന്നെ വിളിക്കാം.

ശരി മോളെ.

ഫോൺ വച്ച് അവൾ കട്ടിലേക്ക് ഇരുന്നു അപ്പോഴാണ് കാശിയെ കുറിച്ച്‌ അവൾ ഓർത്തത്………… അവന്റെ നമ്പർ പോലും വാങ്ങിയില്ലല്ലോ എന്ന് ഓർത്തപ്പോ അവൾക്ക് വലിയ നിരാശയായി അവന്റെ ഓഫീസ് അഡ്ഡ്രസും ചോദിക്കാനും മറന്നു ………..ഇനിയും അവനെ ഈ നഗരത്തിൽ എങ്ങനെ കണ്ടു പിടിക്കും എന്ന് ഓർത്ത് അവൾ ആകെ വിഷമത്തിൽ ആയി തന്റെ ഒരു നല്ല സൗഹൃദം നഷ്ട്ടമായി എന്നുള്ള ചിന്ത അവളുടെയുള്ളിൽ ഒരു നോവ് പടർത്തി.

തുടരും…