തന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അരുമ സഹോദരൻ കിച്ചു ചേട്ടനെയും വിട്ട് പോകാനുള്ള വിഷമമോർത്തപ്പോൾ തേങ്ങലുകൾ കരച്ചിലായി വഴിമാറി…..

കമ്പോളം

രചന :-വിജയ് സത്യ

ആ ചേട്ടൻ തന്റെ പെങ്ങളെ കെട്ടിപ്പിടിച്ചു അശ്വസിപ്പിച്ചു.

അവളും സങ്കട കടലിളകി സർവശക്തിയുമുപയോഗിച്ചു ഏട്ടനെ വരിഞ്ഞുമുറുക്കി. സ്വന്തം അച്ഛന്റെ മുമ്പിൽവെച്ച് അമ്മയുടെ മുൻപിൽ വച്ച് സർവ്വോപരി അവിടെ കൂടിയിരിക്കുന്ന നാട്ടുകാരുടെ മുൻപിൽ വച്ച്..

കിഷൻറെ പുന്നാര സഹോദരി ഉണ്ണിമായയുടെ വിവാഹമാണിന്നു.

മംഗല്യ മുഹൂർത്തം ഉയിർകൊണ്ട കല്യാണമണ്ഡപത്തിലെ കളിയും ചിരിയും തമാശയും ഒക്കെ അവളുടെ മുഖത്തു നിന്നും മാഞ്ഞു.

നവവരൻ നിഷാലിനൊപ്പം ഇനി വേറൊരു താവളത്തിലേക്ക് അവളുടെ ജീവിതം പറിച്ച് നടുകയാണ്.

നവവധൂവരൻമാരെ വഹിച്ചുകൊണ്ട് പോകാനുള്ള കാർ വന്നു നിന്നതും ഡോർ തുറന്നു നിഷാൽ അകത്തേക്ക് ക്ഷണിച്ചതും, അവളുടെ ഉള്ളിൽ വിങ്ങി നിന്നിരുന്ന സങ്കടം ഘനീഭവിച്ച ദുഃഖ മഴയായി കണ്ണുകളിലൂടെ കണ്ണുനീരായി പെയ്തിറങ്ങി തുടങ്ങി..

തന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അരുമ സഹോദരൻ കിച്ചു ചേട്ടനെയും വിട്ട് പോകാനുള്ള വിഷമമോർത്തപ്പോൾ തേങ്ങലുകൾ കരച്ചിലായി വഴിമാറി.

കാറിൽ കയറാൻ കൂട്ടാക്കാതെ സങ്കടത്താൽ ദുർബലമായ ശരീരത്തിന് ഒരു ചായ്‌വ് തേടി തന്റെ നേരെ കൈ നീട്ടി ക്കരയുന്ന അവളെ കണ്ടപ്പോഴാണ് ഉള്ളിലെവിടെയോ അമർത്തിവെച്ച് സ്നേഹവാത്സല്യം അണപൊട്ടിയൊഴുകി നെഞ്ചകം തകർന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ കിഷനും കരഞ്ഞ് പെങ്ങളെ ആശ്വസിപ്പിക്കാനായി തന്നോട് ചേർത്ത് തഴുകിയത്.

നിമിഷങ്ങളോളം അങ്ങനെ നിന്ന് സങ്കടം പങ്കുവയ്ക്കുന്ന അവരെ കണ്ടപ്പോൾ കൂടി നിൽക്കുന്ന എല്ലാവർക്കും കണ്ണ് നനഞ്ഞു

പെണ്ണുങ്ങളിൽ നിന്നും ചിലർ അവൾ അവനിൽ നിന്നും അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു.

എത്ര ശ്രമിച്ചിട്ടും ഉണ്ണിമായ കൈവിടുന്നില്ല.

ഒടുവിൽ അച്ഛൻ അടുത്തുചെന്നു.

അച്ഛനെ കണ്ടപ്പോൾ പിന്നെ ആ നെഞ്ചിൽ വീണു തല ചേർത്ത് അച്ഛനെ ചുറ്റിപിടിച്ചു.

ആ അനർഘ നിമിഷങ്ങളുടെ കുത്തി നോവുകൾഎല്ലാവരേയും വേദനിക്കുന്നുണ്ടെങ്കിലും ചിലർ അതു മറയ്ക്കാൻ വേണ്ടി ചിരിക്കുന്നു എന്നേയുള്ളൂ.

വാത്സല്യത്തോടെ മകളെ ലാളിക്കുന്ന അച്ഛന് ചിരിക്കണോ കരയണോ എന്നറിയാതെ സങ്കടത്താൽ വലഞ്ഞു.

സമയ വൈകുന്നതിനാൽ ചിലർ അവളെ അച്ഛനിൽ നിന്നും അടർത്തിമാറ്റി കാറിലേക്ക് കയറ്റാൻ ശ്രമിച്ചു..

ആ സുന്ദരിക്കുട്ടിയുടെ കണ്ണുകളിലെ കരിമഷി കണ്ണീരിൻ ഒപ്പം കവിളിലൂടെ ഒഴുകി..

ഉണ്ണിമായ കാറിൽ കയറിയപ്പോൾ കാറിന്റെ ഡോർ അടയ്ക്കാൻ വേണ്ടി നിഷാൽ ശ്രമിക്കുമ്പോഴേക്കും കിഷൻ വേഗം കാറിനരികിൽ ഓടി വന്നു ഒരു പൊതി അവളെ ഏൽപ്പിക്കാൻ തുടങ്ങി..

“എന്താ ഏട്ടാ ഇത്?”

അവൾ അല്പം പുഞ്ചിരി അണിഞ്ഞു ചോദിച്ചു.

“ഇതൊരു സ്പ്രേയാണ്.നിന്റെ ബാഗിൽ എടുത്തു വയ്ക്കാൻ മറന്നു..”

“ബോഡി സ്പ്രേ എടുത്തു വച്ചതാണ്.ഏട്ടാ “

“ബോഡി സ്പ്രേ അല്ലിത്.”

“പിന്നെ”

“നിനക്ക് അവിടെ ആവശ്യം വരും. ഇന്നത്തെ കാലമല്ലേ..?”
കിച്ചു പറഞ്ഞു..

അവൾ എന്തെന്നറിയാതെ കണ്ണുമിഴിച്ചപ്പോൾ അവളുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞുകൊണ്ട് കിഷൻ അവളുടെ മാലകളുടെ കൂട്ടത്തിൽ നിരതെറ്റിയ ഒരു സ്വർണ്ണമാല നേരെയാക്കി കൊണ്ട് നിഷാലിനെ നോക്കി ചിരിച്ചു ആ പൊതി അവൾക്ക് നൽകി.

അളിയന്റെ പറച്ചിലും പ്രവർത്തിയും കണ്ടു നിഷാലും ഒന്ന് ചിരിച്ചതു പോലെ വരുത്തി.

“കിച്ചോട്ടാ ഞങ്ങൾ പോകട്ടെ അപ്പോൾ”

നിഷാദ് യാത്ര ചോദിച്ചു.

“ശരി ‘ഏട്ടാ, അമ്മ,അച്ഛാ’ “

ഉണ്ണിമായയും കാറിൽനിന്ന് എല്ലാവരോടും യാത്ര ചോദിച്ചു ടാറ്റ യാക്കി

ചേട്ടൻ നൽകിയ പൊതി അവൾ വാങ്ങിച്ചു ബാഗിൽ വച്ചു.

നിഷാലും കയറി ഡോർ അടച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ് കാർ മുന്നോട്ടു നീങ്ങി..അകമ്പടി എന്നോണം ബന്ധുക്കളുടെ കാറും അതിന്റെ പിന്നാലെ കുതിച്ചു.

നവ വധു വരന്മാർ കൃത്യസമയത്ത് തന്നെ ഗൃഹപ്രവേശന ചടങ്ങ് ഉപചാരപൂർവം നടത്തി.

അമ്മായിഅമ്മ കത്തിച്ചു നൽകിയ നിലവിളക്ക് രണ്ട് കൈകളിൽ ഏന്തി വലതുകാൽ വച്ച് അവൾ ആ വീട്ടിൽ പ്രവേശിച്ചു.

നേരം സന്ധ്യയായി.

നിഷാലിന് സന്തോഷമായി

ദൈവാധീനത്താൽ വളരെ നല്ല നിലയിൽ തന്നെ നടന്നു.

ഇപ്പം അൽപ്പം അൽപ്പം അടുത്ത ബന്ധക്കാർ മാത്രമേ ഉള്ളൂ. അവരും പോകാനൊരുങ്ങുകയാണ്.

നിഷാൽ ഒരു ഒരു കേബിൾ ടിവി ഓപ്പറേറ്റർ ആണ് .

വീട്ടിൽ തന്നെ ഒരു ചായ്പ്പിൽ ആണ് എല്ലാ സംവിധാനങ്ങളും !

ഒരുപാട് പെണ്ണന്വേഷിച്ചാണ് ഒടുവിൽ ഉണ്ണിമായയെ കണ്ടെത്തിയത് !

അവൾക്ക് ജോലി ഒന്നും ഇല്ല. അതുകൊണ്ടുതന്നെ അല്പം പൊന്നു കൂടുതൽ ഇട്ടിട്ട് ആണ് അവളെ അയച്ചത്.

അവശേഷിച്ച ബന്ധുക്കളും പോയപ്പോൾ അമ്മയും അവളും ഞാനും തനിച്ചായി.

നിഷാൽ അവളെ ശ്രദ്ധിച്ചു,
ഉണ്ണിമായ ടീവിയിലെ ഒരു വിദേശ ചാനലിലെ ഒരു ഭീകര ചിത്രം കാണുകയാണ്.

അമ്മ അടുക്കളയിലാണ്. നിഷാൽ പതിയെ ഉണ്ണിമായയുടെ അടുത്ത് ചെന്ന് ഒരു കസേരയിൽ ഇരുന്നു.

നിഷാലിനെ കണ്ടതും ഉണ്ണിമായ ഇരുന്നിടത്ത് നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.

“ഏയ് കുഴപ്പമില്ല ഇരുന്നോളു”

എന്ന് നിഷാൽ പറഞ്ഞു .

അത്താഴം വിളമ്പി അമ്മ വിളിക്കും വരെ ഭികര പടം രണ്ട് പേരും കുറച്ച് സമയം കണ്ടുകൊണ്ടിരുന്നു.

ഒന്നിച്ചുള്ള ഭക്ഷണത്തിന് ശേഷം നിഷാൽ ബെഡ്റൂമിൽ കയറിപ്പറ്റി.

അമ്മ കൊടുത്ത പാൽ ഗ്ളാസുമായി അവൾ ബെഡ്റൂമിൽ കയറി.

പാൽ മേശപ്പുറത്ത് വെച്ച് അവൾ ഡോർ കുറ്റിയിട്ടു.

‘ഒന്നു മേൽകഴുകട്ടെ എന്നും പറഞ്ഞു അവൾ ബാത്ത്റൂമിനകത്ത് കയറി.

കുറച്ചു കഴിഞ്ഞപ്പോൾ ബാത്ത് റൂമിനകത്ത് നിന്നും നിലവിളി ഉയർന്നു.

”അയ്യോ അമ്മേ രക്ഷിക്ണേ…”

ഭാര്യയുടെ വരവുംകാത്ത് ബെഡ്ഡിൽ ഇരുന്നു സ്വപ്നം കാണുകയായിരുന്ന നിഷാൽ ശബ്ദം കേട്ട് അമ്പരന്ന് എണീക്കവേ ബാത്റൂമിന്റെ കതക് തുറന്നു ഉണ്ണിമായ ചീറ്റപ്പുലി പോലെ പുറത്ത് ചാടി ..

”എന്താ… എന്ത് പറ്റി ഉണ്ണിമായ? “

നിഷാൽ വിരണ്ട് വരുന്ന ഉണ്ണിമായയോട് ചോദിച്ചു .

മറുപടി പറയാതെ നിഷാലിനെ തള്ളി മാറ്റി പ്‌രാണരക്ഷാർത്ഥം മുറിക്ക് ചുറ്റും ഓടി!

ഒടുവിൽ മുറിയുടെ ഒരു മൂലയിൽ പോയി പേടിച്ചരണ്ടു കുത്തിയിരുന്നു.

നിഷാൽ ഓടിച്ചെന്നു ബാത്ത് റൂം പരിശോധിച്ചു.

ഒന്നും കണ്ടില്ല. നിഷാലിന് ഒന്നും പിടകിട്ടിയുമില്ല..

അവൻ പതുക്കെ മുറിയുടെ മൂലയിൽ ഇരിക്കുന്ന ഉണ്ണിമായയുടെ അടുത്ത് ചെന്നു കാര്യം തിരക്കി .

അവൾ അവനെ കൂട്ടി ബാത്ത്റൂമിനകത്ത് ചെന്നു .

പേടിച്ച് വിറച്ച് അവൾ ഹീറ്ററിനിടയിൽ അവളുടെ ഒച്ചേം വിളീം കേട്ടൂ പേടിച്ച ഒരു പാറ്റയെ കാട്ടി കൊടുത്തു.

അത് കണ്ട് നിഷാൽ ചിരിച്ചു.നമുക്ക് നാളെ അതിനെ ഓടിക്കാം നീ വാ നമ്മുക്ക് ഇപ്പം ഉറങ്ങാം.

വേണ്ട ഇപ്പം കൊ ല്ലണം എന്നും പറഞ്ഞ് അവൾ തന്റെ ബാഗ് തുറന്നു കിച്ചു ചേട്ടൻ കൊടുത്ത ആ പൊതി തുറന്നു അതിൽനിന്നും പാറ്റടിക്കുന്ന സ്പ്രേ എടുത്ത് നിഷാലിന്റെ കയ്യിൽ കൊടുത്തു

നിഷാൽ സ്പ്രേ വാങ്ങി ബാത്റൂമിൽ കയറി ഹീറ്റർ ഇൻ ഇടയിലേക്ക് അടിച്ചു. നിമിഷങ്ങൾക്കകം പാറ്റ ച ത്തുവീണു.

“കാത്സാരിഡ ഫോബിയ” എന്ന പാറ്റയെ പേടിക്കുന്നു അസുഖം തന്റെ പെങ്ങൾക്ക് ഉള്ളതുകൊണ്ടാണ് കിഷൻ ആ സ്പ്രേ അവൾക്ക്‌ കൊടുത്തത്..

“ഇതാണോ ചേട്ടൻ ആവശ്യം വരും എന്ന് പറഞ്ഞു തന്നത്”

“ആണ്”

അപ്പോഴാണ് നിഷാലിന് ആശ്വാസമായത്..

രാത്രി കുറെ സംസാരിച്ച് രണ്ട് പേരും ലൈം ഗിക കേ ളികളിൽ മുഴുകി അന്യോന്യം കെട്ടി പുണർന്നുകൊണ്ട് ഉറക്കത്തിലാണ്ടു.

കൊതുക് കടിക്കുന്പോഴും അതിനെ ഓടിക്കാതെ കരയും…ചില പെൺകുട്ടികൾ അങ്ങനെയാണ്..

നവവധൂവരൻമാരെ നിങ്ങളുടെ മോഹങ്ങളും ആഗ്രഹങ്ങളും കുന്നിന് മീതെ പറക്കാനുള്ള സ്വപ്നങ്ങളൊന്നും അവർക്ക് ഉണ്ടാവില്ല.. അത് നേടിത്തരുന്ന ഒരു ഉപകരണമായി അവരെ കാണരുത്..

നിങ്ങളുടെ കൂടെ സന്തോഷത്തോടെ കഴിയുക എന്നത് മാത്രമാണ് അവരുടെ സ്വപ്നം.. അതു മറക്കരുത്.

ഇതുവരെ കൂടെയുണ്ടായവരെയൊക്കെ വിട്ടിട്ടാണ് അവർ വരുന്നത്. അവരെ മനസ്സും ശരീരവും വേദനിപ്പിച്ചു കരയിപ്പിക്കരുത്..

വിദേശികൾ പറയും കുറച്ചു ദിവസം മാത്രം ഇടേണ്ട ഒരു പാന്റും ജീൻസും അല്ലെങ്കിൽ ഒരു മിഡിയോ വാങ്ങിക്കുമ്പോൾ വരെ അതു പാകം ആകുമോ എന്ന് നോക്കിയിട്ടാണ് മനുഷ്യർ എടുക്കുന്നത് എന്നിരിക്കെ, ജീവിതകാലം മുഴുവൻ ജീവിക്കേണ്ട ഒരാളെ വെറുമൊരു സർബത്തിലോ ചായ കുടി യിലോ കണ്ടു തീരുമാനിച്ചു അവരുടെ കൂടെ പോകേണ്ട ഗതികേടാണ് ഇന്ത്യൻ പെൺകുട്ടികളുടെതെന്നു… “

അതിൽ വാസ്തവം ഇല്ലാതില്ല.. ആ അപരിചിതത്വവും,തനിക്കു ഇങ്ങോട്ട് വില നൽകി തന്റെ നടയിൽ കൊണ്ട് തള്ളിയതാണെന്ന് ബോധത്താലും,ചില പുരുഷന്മാർ ഭാര്യയായി കയറിവന്ന പാവം പെൺകുട്ടികളോട് എന്തൊക്കെ ക്രൂരതകളാണ് ആണ് ഇന്ന് നാടൊട്ടുക്കും ചെയ്യുന്നത്….

അവിടെയാണ് മനസ്സിനെ സ്പർശിക്കുന്ന പ്രേമങ്ങളുടെ പ്രണയങ്ങളുടെ പ്രസക്തി…

ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെ സ്നേഹിക്കുന്ന എല്ലാ നല്ലവരായ ദമ്പതി മാർക്ക് വേണ്ടി സമർപ്പിക്കുന്നു..,!