അമ്മ ചലനമില്ലാതെ കിടക്കുന്നത് കണ്ടു കരയുന്ന എന്റെ കുഞ്ഞിനോട് അവളുടെ ആങ്ങള വന്ന് കു ത്തി ചോദിക്കുന്നതാണ് കണ്ടത്…അത് കണ്ടതും എനിക്ക് സഹിച്ചില്ല….

_upscale

എഴുത്ത്:- കാർത്തിക

“” അച്ഛാ അമ്മ വിളിച്ചിട്ട് മിണ്ടുന്നില്ല!! അമ്മയുടെ വായിലൂടെ ചോരയൊക്കെ വരുന്നുണ്ട്!””

മകൾ വിളിച്ചു പറഞ്ഞതും അയാൾക്ക് ഭയമായി..”” മോളെ നീ ഒരു കാര്യം ചെയ് അടുത്ത വീട്ടിലെ സീന ചേച്ചിയോട് ഒന്ന് അതുവരെ വന്ന് നോക്കാൻ പറ!! മുന്നിലെ വാതിൽ തുറന്നിട്ട് പൊയ്ക്കോ!”

രാജീവ് മകളോട് പറഞ്ഞു..

കൊച്ചിയിൽ തന്നെ വീട് വയ്ക്കണം എന്നത് മോഹമായിരുന്നു.. അതുകൊണ്ടാണ് ഒരുപാട് പൈസ മുടക്കി അവിടെ സ്ഥലം വാങ്ങി വീട് വച്ചത് അതുകൊണ്ടുതന്നെ ബന്ധങ്ങളെല്ലാം ഒരുപാട് ദൂരെയാണ്. അതുകൊണ്ട് ഇതുവരെ ഒരു പ്രശ്നവും തോന്നിയിരുന്നില്ല മനസമാധാനം ഉണ്ട് എന്നല്ലാതെ.

പക്ഷേ ആദ്യമായി ഇപ്പോൾ ആരെങ്കിലും അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോയി..

ഞാൻ സീന ചേച്ചിയുടെ മൊബൈലിലേക്ക് എന്താണ് ഉണ്ടായത് എന്ന് അറിയാൻ വേണ്ടി ഒരുപാട് തവണ വിളിച്ചു റിങ് പോകുന്നുണ്ട് പക്ഷേ ചേച്ചി എടുക്കുന്നില്ല അതും കൂടി ആയപ്പോൾ എനിക്ക് എന്തോ വല്ലായ്മ തോന്നി..

സീന ചേച്ചി തൊട്ടടുത്തുതന്നെയുള്ള ഒരു ചേച്ചിയാണ് എന്ത് കാര്യം വീട്ടിൽ ഉണ്ടെങ്കിലും ആദ്യം ഓടി വരുന്നത് അവരാണ് തിരിച്ച് അവരുടെ വീട്ടിലെ എന്തെങ്കിലും കാര്യത്തിന് ഞങ്ങളും അങ്ങനെ തന്നെയായിരുന്നു…

പിന്നെ വേഗം ലീവിന് അപ്ലൈ ചെയ്തു നാട്ടിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റ് നോക്കി..അന്നേരം ട്രെയിൻ ഒന്നും ഇല്ലാത്തതുകൊണ്ട് കുറച്ചു പൈസ കൂടുതലായാലും ഫ്ലൈറ്റിനു പോകാം എന്ന് കരുതി.. മോള് അങ്ങനെയെല്ലാം പറഞ്ഞപ്പോൾ എനിക്ക് ഭയം തോന്നിയിരുന്നു എന്തോ ആപത്ത് വരുന്നതുപോലെ മനസ്സ് പറഞ്ഞു അതുകൊണ്ടാണ് അവിടെ എന്താണ് നടന്നത് എന്നുപോലും അന്വേഷിക്കാൻ നിൽക്കാതെ ഞാൻ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകാൻ വേണ്ടി നോക്കുന്നത്..

രാജീവിന് ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിലാണ് ജോലി. അത്യാവശ്യം നല്ല സാലറി ഉണ്ട് ഭാര്യ ലിനിയും മകൾ.ഐശ്വര്യയും നാട്ടിൽ കൊച്ചിയിലാണ്.

അവിടെ സ്വന്തമായി വീട് വച്ച് അവിടെയാണ് താമസം മകൾ ആറാം ക്ലാസിൽ പഠിക്കുകയാണ്.. ലിനി ആദ്യം ഒരു കമ്പനിയിൽ ജോലിക്ക് പോയിരുന്നു എങ്കിലും മകൾ ആയതോടുകൂടി അവൾ ജോലിക്ക് പോകുന്നത് നിർത്തി അവളെ നോക്കാൻ തുടങ്ങി…അവൾ കുറച്ചുകൂടി വലുതായതിനു ശേഷം മറ്റെന്തെങ്കിലും ജോലിക്ക് പോകാം എന്നായിരുന്നു ലിനിയുടെ തീരുമാനം..

എന്റെ കുഞ്ഞ് അവളാണ് രാവിലെ വിളിച്ച് ഭാര്യയെ പറ്റി അങ്ങനെ പറഞ്ഞത് ആകെക്കൂടി ടെൻഷൻ ആകുന്നുണ്ടായിരുന്നു.

ഫ്ലൈറ്റിൽ കയറുന്നത് വരെ എല്ലാവരെയും ട്രൈ ചെയ്തുണ്ടായിരുന്നു അവരെല്ലാം എടുത്ത് അവൾക്കെന്തോ ബിപി കുറഞ്ഞതാണ് എന്നൊക്കെ പറഞ്ഞു..നീ വേഗം ഇങ്ങോട്ട് വാ എന്നും എനിക്ക് എന്തോ അതിൽ ഒരു പന്തിയില്ലായ്മ തോന്നി നാട്ടിലേക്ക് തിരിച്ചു..

അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് അവൾ സൂയിസൈഡ് ചെയ്തതാണ് എന്ന്..എന്തിന്?? എന്താണ് അവളുടെ പ്രശ്നം എന്നൊന്നും എനിക്ക് മനസ്സിലായില്ല ഞങ്ങൾ തമ്മിൽ നല്ല ടെംസിൽ ആയിരുന്നു!!.എന്നെ കണ്ടതും മോള് അച്ഛാ എന്നും പറഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു.

അവളുടെ വീട്ടുകാർ പക്ഷേ എന്നെ ഒരു ശത്രുവിനെ പോലെയാണ് നോക്കിയത് ഞാൻ എന്തോ ചെയ്തിട്ടാണ് ലിനി ഇങ്ങനെയൊക്കെ ചെയ്തത് എന്നായിരുന്നു അവരുടെ വിചാരം ഒന്നും ഉണ്ടായിട്ടില്ല എന്ന് എനിക്ക് മാത്രമല്ലേ അറിയൂ..

അവൾ ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതിന് തൊട്ടു മുൻപ് വരെ ഞാൻ വിളിച്ചതാണ് അപ്പോഴും അവളുടെ സംസാരത്തിൽ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല പിന്നെ എന്തിനാണ് അവൾ ഇത് ചെയ്തത് എന്റെ മോളെ പോലും അവൾ ഒന്ന് ഓർത്തില്ലല്ലോ അതൊക്കെയായിരുന്നു എന്റെ മനസ്സിൽ.

“” മോളെ അച്ഛനും അമ്മയും എപ്പോഴും വഴക്കിടാറുണ്ടോ?? “”

അമ്മ ചലനമില്ലാതെ കിടക്കുന്നത് കണ്ടു കരയുന്ന എന്റെ കുഞ്ഞിനോട് അവളുടെ ആങ്ങള വന്ന് കു ത്തി ചോദിക്കുന്നതാണ് കണ്ടത്…അത് കണ്ടതും എനിക്ക് സഹിച്ചില്ല അയാളെ ഒന്ന് രൂക്ഷമായി നോക്കി ഞാൻ എന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചു.

അവർ അവരുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകണം എന്ന് പറഞ്ഞ് വാശിപിടിച്ചു ഈ അവസ്ഥയിൽ അവരോട് എതിർക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല എന്റെ കുഞ്ഞിനെയും ചേർത്ത് പിടിച്ച് ഞാൻ അതിനു സമ്മതിച്ചു..

പോലീസ് കേസെടുത്തു.. അങ്ങനെയാണ് അവളുടെ ഫോണിൽ വന്ന മെസ്സേജസും മറ്റും പരിശോധിച്ചു പോലീസ് സത്യം കണ്ടെത്തുന്നത്.

വീടിന്റെ തൊട്ടടുത്ത് തന്നെയുള്ള ഒരുത്തൻ അവൾ കുളിക്കുമ്പോൾ വെന്റി ലേറ്ററിനുള്ളിലൂടെ ക്യാമറ വെച്ചു. അത് പകർത്തി.. അത് എല്ലാം എനിക്ക് അയച്ചു തരും എന്നു പറഞ്ഞ് അവളെ ഭീഷണിപ്പെടുത്തി.. അവരുടെ കയ്യിൽ നിന്ന് സ്വർണവും പണവും എല്ലാം ഒരുപാട് അവൻ കൈപ്പറ്റി ഒടുവിൽ അവന്റെ ആഗ്രഹം അവന്റെ കൂടെ ഒരു ദിവസം കി ടക്കണം എന്നായിരുന്നു..

അത് മാത്രം സമ്മതിച്ചു കൊടുക്കാൻ ലിനിയെക്കൊണ്ട് പറ്റിയില്ല. വല്ലാത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു അവൾ പക്ഷേ അതൊന്നും എന്നെ അറിയിക്കാതെ എന്റെ മുന്നിൽ അവൾ ഒരു പ്രശ്നവും ഇല്ലാത്ത പോലെ അഭിനയിച്ചു കുഞ്ഞിനെയും വിട്ടു പോകാൻ അവൾ ഒരുക്കമായിരുന്നില്ല എങ്കിലും മുന്നോട്ടു ജീവിക്കാൻ അവൾക്ക് ഭയമായിരുന്നു..

ഒരിത്തിരി വിഷത്തിൽ ജീവൻ ഒടുക്കുമ്പോൾ അവൾ മനസ്സിലാക്കിയില്ല ഇതൊന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ എല്ലാവരും അവളുടെ കൂടെ നിന്നേനെ എന്ന്. പ്രത്യേകിച്ച് ഞാൻ ഇത്രത്തോളം അവൾ എന്നെ മനസ്സിലാക്കിയില്ലേ ആ നിമിഷം എനിക്ക് സങ്കടം തോന്നി..

അവനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി അവളുടെ മാത്രമല്ല ഒരുപാട് പേരുടെ ന്യൂ ഡ് ഫോട്ടോസ് വീഡിയോസ് എല്ലാം അവന്റെ കയ്യിൽ ഉണ്ടായിരുന്നു…പോലീസുകാർ നന്നായി പെരുമാറി ഇനി അവന്റെ ശരീരം കൊണ്ട് അവന് യാതൊരു പ്രയോജനവും ഇല്ലാത്തതുപോലെ.

പോലീസുകാർക്കും ശരിക്കും ദേഷ്യം വന്നിരുന്നു എന്റെ മോളുടെ കരച്ചിൽ കണ്ട് അവരുടെയും മനസ്സലിഞ്ഞിരുന്നു…

ഇപ്പോൾ സത്യം പുറത്ത് വന്നപ്പോൾ എല്ലാവരും വന്ന് വലിയ സ്നേഹമൊക്കെ കാണിക്കുന്നുണ്ട് ദുഃഖത്തിൽ പങ്കുചേരുന്നുണ്ട് പക്ഷേ ഇവരെല്ലാം ഒരു നിമിഷം എന്നെ കുറ്റവാളിയുടെ സ്ഥാനത്ത് നിർത്തിയത് എനിക്ക് മറക്കാൻ കഴിയില്ലായിരുന്നു ഞാനും ലിനിയും അത്ര സ്നേഹത്തോടെ തന്നെയാണ് മുന്നോട്ടുപോയത് അവർക്ക് വേണ്ടിയാണ് ബാംഗ്ലൂരിൽ പോയി ഞാൻ കഷ്ടപ്പെട്ട് സമ്പാദിക്കുന്നത്..

ഇതുവരെ ഞങ്ങളുടെ കാര്യങ്ങൾ ഒന്ന് അന്വേഷിക്കാൻ വരാത്തവർ പോലും അവൾ മരിച്ചതിനുശേഷം ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ തോണ്ടിയെടുക്കുന്ന തിരക്കിലായിരുന്നു.

എന്റെ കുഞ്ഞിനെ അവരെല്ലാം കൂടി നോക്കിക്കോളാം എന്ന് പറഞ്ഞു പക്ഷേ അതുപോലുള്ളവന്മാരുടെ കയ്യിലേക്ക് കുഞ്ഞിനെ വിട്ടുകൊടുക്കാൻ എനിക്ക് സമ്മതമല്ലായിരുന്നു ഞാൻ അവളെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോയി അവളെ അങ്ങോട്ട് മാറ്റിചേർത്തി..
ഞാൻ ഓഫീസിലേക്ക് പോകുന്നതിനു മുമ്പ് കുഞ്ഞിനെ സ്കൂളിൽ കൊണ്ടുപോയി ആകും.
വർക്കിംഗ് പാരൻസിന്റെ കുട്ടികൾക്ക് സ്കൂൾ ടൈം കഴിഞ്ഞ് സ്‌പെന്റ് ചെയ്യാനായി ഒരു ഇടം ഉണ്ടായിരുന്നു…
അവിടെ ഞാൻ എന്റെ കുഞ്ഞിനെ കൊണ്ട് ചെന്നാക്കി..
എന്നിട്ട് എന്റെ ജോലി കഴിയുമ്പോൾ അവളെയും കൂട്ടി വീട്ടിലേക്ക് വരും.

ആദ്യം എല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ഇപ്പോൾ ഏകദേശം എല്ലാം ഒന്ന് ക്ലിയർ ആയി വരുന്നുണ്ട്..

ആരും വേണ്ട എന്നൊരു തോന്നലിന്റെ പുറത്ത് ഞാൻ തന്നെ എടുത്ത തീരുമാനമാണ് ഇത് ഇപ്പോഴും തെറ്റല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ജീവിതം പലപ്പോഴും ഇങ്ങനെയാണ് ഒരു ചെറിയ നിമിഷത്തിന്റെ പിഴവിൽ ഒരു ആയുസ്സ് മുഴുവൻ സങ്കടപ്പെടേണ്ടി വരും ഇന്ന് ഞാനും എന്റെ കുഞ്ഞും ഒറ്റപ്പെട്ട് ജീവിക്കുന്നത് പോലെ.