കാറും കോളും ഒഴിഞ്ഞപ്പോൾ
രചന :-വിജയ് സത്യ
ആ രൂപം അവളുടെ അടുത്തു വന്നു. ആ രാത്രി പുതപ്പൊന്നും പുതുക്കാതെ വെറും നൈറ്റി മാത്രം ഇട്ട് മലർന്ന് കിടന്നുറങ്ങുകയായിരുന്ന സമീപം അത് വന്നിരുന്നു. കള്ളപ്പം പോലെ പൊങ്ങി നിൽക്കുന്ന അവളുടെ ര ഹസ്യ ഭാഗം കണ്ടപ്പോൾ ആ രൂപത്തിൽ അസാമാന്യമായ മാറ്റം സംഭവിച്ചു. തന്റെ വിടർന്ന കൈത്തലം അത് അതിനു മുകളിൽ വെച്ചു. അടുത്ത നിമിഷം…
“ആരാടാ അത്… “
നൈസർഗികമായി കിട്ടിയ മലർന്നു കിടത്ത ഉറക്കം ഇപ്പോൾ അവൾക്കു ഒരു ശാപമായി മാറിയിരിക്കുകയാണ്…
അരുതാത്തിടത് പതിഞ്ഞ ആ കൈത്തലം തട്ടി മാറ്റി അവൾ ഒച്ചവെച്ചപ്പോൾ ഇരുളിന്റെ മറവിൽ ആ രൂപം ഓടി മറഞ്ഞു…
കോളേജ് പഠനം കഴിഞ്ഞു വന്നതിനു ശേഷം തന്റെ സാന്നിധ്യം ഇവിടെ കൂടുതൽ കാണുന്നത് കൊണ്ടോ എന്തോ ഇപ്പോൾ ഒരാഴ്ചയായി രാത്രിയിൽ എന്നും ഇതു തന്നെയാണ് …!
ഉണർന്നു ഒച്ചയുണ്ടാക്കി അമ്മയെ വിളിക്കുമ്പോൾ മാത്രമാണ് ഒരു രക്ഷ ഉള്ളതെന്ന് അവൾക്കറിയാം…
പ്രായപൂർത്തിയായ ശേഷം അവളെ പിന്തുടരുന്ന കരാളഹസ്തം അവൾ അങ്ങനെയാണ് പ്രതിരോധിച്ചിരുന്നത്…
വയ്യ മടുത്തു….
അച്ഛൻ പോയ ദുഃഖം രണ്ടാമത് കിട്ടിയ ഭർത്താവിലൂടെ അമ്മ മറന്നു.. അവൾക്കും അയാൾ അച്ഛനായിരുന്നു.. അത്രയും സ്നേഹമായിരുന്നു അവൾക്ക് അയാളോട്.. അയാളും അവളിൽ വാൽസല്യം ചൊരിഞ്ഞു. പഴയ ആ വാത്സല്യം ആ സ്നേഹം അതൊക്കെ തിരിച്ചുകിട്ടി…
പ്ലസ് ടു പഠനത്തിനുശേഷം കോളേജിൽ പോയപ്പോൾ അവിടെ ഹോസ്റ്റൽ സൗകര്യം കിട്ടി.
അതൊരു രക്ഷയായി. മൂന്ന് വർഷത്തിന് ശേഷം വീണ്ടും വന്നപ്പോൾ നേരിട്ട് ഉപദ്രവം ഒന്നുമില്ലെങ്കിലും ഇരുളിന്റെ മറവിൽ ഉറക്കത്തിന് ആഴത്തിൽ കതക്അകത്തു നിന്നും കുറ്റിയിട്ടാലും മുറിയിൽ വരുന്ന ആ കരങ്ങൾ ഇപ്പോഴും അവളെ ഭയപ്പെടുത്തുന്ന വിധത്തിൽ പിന്തുടരുന്നു കൊണ്ടിരിക്കുന്നു..
സമൂഹത്തിൽ മാന്യത ഉള്ള ഒരു കുടുംബമായിരുന്നു അവളുടേത്..
രണ്ടാനച്ഛൻ സ്വഭാവം കൊണ്ടും പ്രവർത്തികൊണ്ടും പൊതുജനങ്ങൾക്കിടയിൽ പ്രിയങ്കരനാണ്..! മാന്യതയും നല്ല ജോലിയും ഉള്ള ആൾ…!
അമ്മയ്ക്ക് കുടുംബം നോക്കുന്ന ഭർത്താവും തനിക്കു പ്രിയ അച്ഛനും ആയി
വിലകൂടിയ വസ്ത്രങ്ങൾ ഇട്ടു നടക്കുമ്പോൾ പലപ്പോഴും കൂട്ടുകാരികളും നാട്ടുകാരും അയാളെ പ്രശംസിക്കുന്നത് കാണുമ്പോൾ അവൾക്കു അച്ഛനെക്കുറിച്ച് അഭിമാനമായിരുന്നു….
അടച്ചുപൂട്ടപെട്ട മുറിയിലെത്തി തന്നെ ഉപദ്രവിക്കുന്ന പ്രതിഭാസം കാരണം ഒരു ദിവസം താൻ ചതിക്കപ്പെടും.. അത് ഉറപ്പാണ്.. എത്ര നാൾ പിടിച്ചു നിൽക്കും…
ആരോടും പറയാൻ വ്യക്തമായ തെളിവുകൾ ഇല്ല..
ഇരുളിൽ ആരോ നിഴൽ പോലെ വരുന്നു തൊടുന്നു പോകുന്നു എന്നൊക്കെ
പത്താം ക്ലാസിലും പ്ലസ്ടു ഒക്കെ പഠിക്കുമ്പോഴും പറഞ്ഞപ്പോൾ
‘നിന്റെ തോന്നലുകളാണ് അങ്ങനെ ഒന്നും ഇല്ല ‘എന്ന് പറഞ്ഞാണ് അമ്മ അത് തള്ളിക്കളഞ്ഞത്..! കാരണം ബോധം വന്നപ്പോൾ തൊട്ടു ബുദ്ധിയുറച്ചപ്പോൾ മുതൽ ഇരുളും താൻ ഉറങ്ങുന്ന സമയവും ആണല്ലോ ആ ബാധ തിരഞ്ഞെടുത്തത്…!
കഴിഞ്ഞവർഷം ശരണ്യ നൽകിയ ആ കാർഡ് അവൾ കയ്യിലെടുത്തു അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങൾ കൊണ്ട് അവൾ ആ കൊച്ചു ബാഗ് നിറച്ചു.
പിറ്റേന്ന് രാവിലെതന്നെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന കാശുമായി കോയമ്പത്തൂർ എക്സ്പ്രസ് കയറി.
കോയമ്പത്തൂരിൽ ഉള്ള കൂട്ടുകാരി ശരണ്യയെ കാണണം എന്തെങ്കിലും ജോലി ചെയ്ത് അവിടെ കൂടണം.
ആ ബാധ തന്നെ വീഴുങ്ങുന്നതിനു മുമ്പ് അവള് ആ വഴി തിരഞ്ഞെടുത്തു.
ജോലിയുടെ കാര്യത്തിൽ ഒരു പ്രതീക്ഷ ഇല്ലെങ്കിലും കൂട്ടുകാരി ഒരു ജോലി ശരിയാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്…
ലേഡിസ് കമ്പാർട്ട്മെന്റിൽ നല്ല തിരക്കാണ്..
അതുകൊണ്ട് അവൾ ജനറൽ കമ്പാർട്ട്മെന്റിലാണ് കയറിയത്
വലിയ തിരക്കില്ല. അടുത്തുകണ്ട ഒരു സീറ്റിൽ കേറി ഇരിക്കാൻ തീരുമാനിച്ചു.
രണ്ടു വയസ്സൻ അപ്പുപ്പന്മാരും ഒരു ചെറുപ്പക്കാരനും അതിലുണ്ടു.. അപ്പുപ്പന്മാർ നല്ല കത്തി അടിയിൽ ആണെന്ന് തോന്നുന്നു..
അവൾ ആ ചെറുപ്പക്കാരന്റെ അടുത്തു പോയി ചേരിന്നിരുന്നു..!
“ഇതെന്തിനാ എന്നെ ഇങ്ങനെ മുട്ടി ഇരിക്കുന്നത് ഇത്തിരി നീങ്ങി ഇരുന്നാട്ടെ കുട്ടി..”
“ഞാൻ എങ്ങോട്ട് നീങ്ങിയിരിക്കാൻ ചേട്ടാ.. ഇവിടെ തടി കൂടിയ രണ്ടു അപ്പൂപ്പന്മാർ ഇരിക്കുന്നത് കാണുന്നില്ലേ?”
അവൾ അവരെ കാട്ടി അതു പറഞ്ഞു അവനോട് ഒന്നു കൂടി ചേർന്നിരുന്നു.
“ഇതെന്തു കഷ്ടമാണ് ഈശ്വരാ”
അയാൾ പിറുപിറുത്തു
“തന്റെ പേര് സുഭാഷ് എന്നാണോ..?”
അവൾ ചോദിച്ചു..
” അല്ല സിജിൻ”
അവൻ പറഞ്ഞു.
“സിജിനിന്തിനാ ആ സുഭാഷിനെ പോലെ..”
” അതാരാ…സുഭാഷ് എന്താ അങ്ങനെ ചോദിച്ചത്”
“ഇന്നലെ വായിച്ച ഒരു കഥയിലും സുഭാഷ് സ്ത്രീകളെ കാണുമ്പോൾ വെപ്രാളം കാണിക്കുന്നത് കണ്ടു. “
“ഓ അങ്ങനെ”
എന്ന ഈ സിജിൻ ആ സുഭാഷിനെ പോലെ അല്ല കേട്ടോ”
അവൻ അവളെ ചേർന്നിരുന്നു കാണിച്ചു..
അയ്യോ പുലിവാല് ആയോ.
“വേണ്ട വേണ്ട നേരെ ഇരുന്നാൽ മതി..”
പുലി പോലെ വന്നവൾ എലി പോലെ ആയപ്പോൾ അവന് ചിരിവന്നു
“എന്താ പേര്?”
“കാർത്തിക”
“എവിടെക്കാ യാത്ര”
“കോയമ്പത്തൂർ”
“ഞാനും കോയമ്പത്തൂർ ആണ്..”
“ആണോ “
“ഉവ്വ് എനിക്ക് അവിടെയാണ് ജോലി.. നാട്ടിലേക്ക് പോയതായിരുന്നു. നാട്ടിൽ പറയത്തക്ക ബന്ധുക്കളാരുമില്ല… ആകെ ഉണ്ടായിരുന്ന ഒരു അമ്മാമ്മ അതും പോയി ആ ചടങ്ങിന് പോയിട്ട് വരുന്നതാ നാളെ ജോലിക്ക് കയറണം.”
“ഓഹോ അത് നന്നായി”
“അതെന്താ”
“ഒരു കൂട്ടായല്ലോ”
“ഉം…അത് ശരിയാ.”
അവനും പറഞ്ഞു. പല കാര്യങ്ങളും സംസാരിച്ചവർ സമയം പോക്കി…
ചുരുങ്ങിയ സമയം കൊണ്ട്നല്ല സുഹൃത്തുക്കൾ ആയി അവർ..!
ട്രെയിൻ കോയമ്പത്തൂരിൽ എത്തി..
സിജിൻ പോകുമ്പോൾ ഫോൺ നമ്പർ കാർത്തികയെ ഏൽപ്പിച്ചിട്ട് പറഞ്ഞു..
“ഇവിടെ എന്തെങ്കിലും ആവശ്യം വേണമെങ്കിൽ വിളിച്ചോളൂ..”
“ശരി”
രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ പോകാൻ ഉള്ളതുകൊണ്ട് സിജിൻആദ്യം ഒരു ഓട്ടോ പിടിച്ച് കാർത്തികയ്ക്ക് നൽകി അവളെ അയച്ചു വേറേരു ഓട്ടോയിൽ അവനും യാത്രയായി…
സിജിൻ പോയപ്പോൾ കാർത്തിക ശരണ്യ നൽകിയ അഡ്രസ്സ് തിരക്കി അവളെ കണ്ടെത്തി..
“നിന്റെ അപ്പന് ഒരുപാട് കാശ് ഉണ്ടല്ലോ പിന്നെ എന്തിന് ജോലി നിനക്ക്
“എനിക്ക് സ്വന്തമായി അധ്വാനിച്ചു എന്തെങ്കിലും ഉണ്ടാക്കണം…! അതാണ് ഉദ്ദേശം..”
“ആയിക്കോട്ടെ നാളെ എന്റെ കൂടെ കമ്പനിയിൽ പോരൂ… തൽക്കാലം ചെറിയ പോസ്റ്റ്.. ക്രമേണ പടിപടിയായി കയറാം.”
“എന്ത് ജോലി ആയാലും ഞാൻ ചെയ്തോളാമെഡി..”
അങ്ങനെ ശരണ്യയുടെ കമ്പനിയിൽ കാർത്തിക ജോലിക്ക് കയറി..
ആപത്ത് ഒഴിഞ്ഞു.. അവൾക്ക് ആശ്വാസമായി
സിജിനുമായുള്ള ഫോൺ കോൾ ബന്ധം തുടർന്നു.
ഒഴിവുസമയങ്ങളിൽ ഇരുവരും കണ്ടുമുട്ടി..
സൗഹൃദം മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തിയപ്പോൾ പ്രണയത്തിന് കൈമാറി….!
സിജിന് കാർത്തികയെ ഏറെ ഇഷ്ടമായി.. അവൾക്ക് അവനെയും..
ബന്ധുബലം അല്പം കുറവുള്ള സിജിനും സ്വന്തം വഴി തിരഞ്ഞെടുത്ത കാർത്തികയ്ക്കും പിന്നെ വിവാഹം എന്ന കടമ്പ കടക്കാൻ വലിയ പ്രയാസമുണ്ടായില്ല.
ശരണ്യയുടെയും സിജിന്റെ അടുത്ത ചില കൂട്ടുകാരുടെയും സാന്നിധ്യത്തിൽ അവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നും വരേണ്യം അണിയിച്ച് അവൻ അവളെ സ്വന്തം ഫ്ലാറ്റിലേക്ക് കൊണ്ടുപോയി….
അന്ന് രാത്രി സ്വപ്നങ്ങളും മോഹങ്ങളും പൂവണിയുന്ന സുന്ദര നിമിഷത്തിൽ രാവിന്റെ ഓരോ യാമങ്ങളിലും ഉറങ്ങാതെ അവർ അവരുടെ സങ്കല്പങ്ങളും ജീവിത ലക്ഷ്യങ്ങളും പരസ്പരം പറഞ്ഞു പങ്കുവെച്ചും സമയം പോക്കി… അവളുടെ കണ്ണുകളിലേക്ക് ഉറക്കം പേർ തെളിച്ചു വന്നു.. സ്വപ്നസാക്ഷാത്കാരം പൂർത്തിയ സിജിനും കാർത്തികയും ഉറക്കം തുടങ്ങി..
മയങ്ങി കൊണ്ടിരിക്കുന്ന അവളെ ആ കരം വന്നു സ്പർശിച്ചു.
“ആരാടാ അത്.. “
അവൾ പെട്ടെന്ന് ചോദിച്ചു…!.
അവളുടെ ഒച്ച കേട്ട് സിജിൻ ഞെട്ടിപ്പോയി…!
ചില രാത്രികളിൽ സിജിൻ പുസ്തകം വായിച്ചു കൊണ്ടിരിക്കെ നേരത്തെ കിടന്നുറങ്ങിയ കാർത്തികയിൽ നിന്നും ഇത്തരം പെരുമാറ്റങ്ങൾ ശ്രദ്ധയിൽ പ്പെട്ടു..
ചെന്നൈയിലെ ആസ്പത്രിയിൽ കൊണ്ടു പോയി കാണിച്ചു അവളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തി..
പ്രായപൂർത്തിയായ പെൺകുട്ടികൾ ഉണ്ടാവുന്ന ചിലതരം ഹോർമോൺ വൈകല്യങ്ങൾ ആണ്..
നൈറ്റ് ഹാഗ് എന്നോ ഓൾഡ് ഹാഗ് എന്നോ ഇതിനെ വിശേഷിപ്പിക്കുന്നു.
സ്ലീപ് പാരലൈസ് ആണ് ഇതിന്റെ പിന്നിൽ എന്ന് ഡോക്ടർമാർ പറഞ്ഞു.
സൈക്കോളജിയിൽ ആധുനികലോകം ഇതിന് പറയുന്ന പേര്
നൈറ്റ്‌മയെർ ഡിസ്‌ഓർഡർ എന്നാണത്രേ….!!
പഴമക്കാരായ സ്ത്രീകൾ ഇതിനെ ഗന്ധർവ്വ ബാധ എന്ന് പറയാറുണ്ടത്രേ..!