അയാൾ തന്റെ അനുയായിക്ക് നിർദേശം നൽകി ഫോൺ വെച്ചപ്പോൾ അയാളിരിക്കുന്ന സീറ്റിന്റെ തൊട്ടു പിറകിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു..

_upscale

കൊച്ചി പഴയ കൊച്ചി അല്ല……

രചന :വിജയ് സത്യ

പാക്കരേട്ടാഎന്നെ അങ്ങ് വിവാഹം കഴിക്കരുതോ..

കഴിക്കണം…

രമണിയിൽ ആ ഴ്ന്നാഴ്ന്നു ഇറങ്ങവേ പാക്കരൻ വികാരത്തിന്റെ കൊടുമുടി താണ്ടുകയായിരുന്നു..

അപ്പോഴാണ് അവളുടെ ഒരു പൂ ഞ്ഞാറ്റിലെ വിവാഹം…

എങ്കിലും രമണിക്ക് മടുപ്പുളവാകരുതല്ലോ.. അത് കൊണ്ട് അങ്ങനെ പറഞ്ഞു ഒപ്പിച്ചു.

ഒക്കെ കഴിഞ്ഞ് തളർന്നു കൂടെ മയങ്ങുന്ന പാക്കരനോട് അവൾ വീണ്ടും ചോദിച്ചു

എന്താ മിണ്ടാത്തത് എപ്പോഴാ വിവാഹം…

അതിനെന്റെ ജോളി ഭാര്യയെ നിനക്കറിയാഞ്ഞിട്ടാ…

എന്ത് പാക്കരേട്ടൻ വിവാഹം കഴിച്ചയാളാണോ..

പാക്കരൻ അറിയാതെ പറഞ്ഞു പോയതാണ്… അതുകൊണ്ട് വേഗം തിരുത്തി..

ഏയ് ഞാൻ കഴിച്ചില്ല എന്റെ ജോലിഭാരം നിനക്കറിയാഞ്ഞിട്ടാ എന്നാ പറഞ്ഞെ..

ഓ അങ്ങനെ…

രമണി സമാധാനിച്ചു.

ആട്ടെ ഇനി എപ്പോഴാ വരിക..

അടുത്ത പരോൾ വരട്ടെ.

അപ്പോൾ നിങ്ങൾ ജയിലിലാണോ…

പാക്കരൻ മയക്കത്തിൽ പറഞ്ഞതിനാൽ,വീണ്ടും പെട്ടു..

ഏയ് അല്ല.. അടുത്ത പെരുന്നാൾ വരട്ടെ എന്നാണ്…

ഓ അങ്ങനെ…. രമണിക്ക് വീണ്ടും സമാധാനമായി…

അന്നത്തെ അവിടുത്തെ സമാഗമനത്തിനുശേഷം പാക്കരൻ അവിടെ നിന്നും രമണിയോട് യാത്ര പറഞ്ഞിറങ്ങി

ടൗണിലെത്തിയ പുള്ളി ഒരു ബസ്സിൽ സഞ്ചരിക്കുകയാണ്…

ആറെണ്ണത്തിന്റെ കൈ വെ ട്ടിയേക്ക്… പിന്നെയുള്ള ര ണ്ടെണ്ണത്തിന്റെ ക ഴുത്തും ആ പോലീസുകാരന്റെ മകന്റെ കാ ലും വെ ട്ടിയെരു… വെ ട്ടിയിട്ടാൽ മതി ബാക്കിയൊക്കെ ഞാൻ വന്നിട്ട് ശരിയാക്കാം… വേറെ വല്ല ഓർഡറൂം വന്നാൽ എടുത്തോ…..

മട്ടാഞ്ചേരിയിലെ മാർട്ടിൻ ബംഗ്ലാവിന് പരിസരം ഒളിഞ്ഞും തെളിഞ്ഞും കൊച്ചിയിലെ കൊ ട്ടേഷൻ സംഘങ്ങൾ അതിവസിക്കുകയാണ് ഇവിടെ…

ശാന്തമായ സമാധാനമായ അന്തരീക്ഷത്തിൽ ഒരു കുഞ്ഞ് മാർക്കറ്റ് പോലെ തോന്നിക്കുമെങ്കിലും ഇവിടെ ഉള്ളത് മുഴുവൻ അപകടകാരികളായ ക്രി മിനലുകൾ നടത്തുന്ന കടകളാണ്…

ചില പാവത്തന്മാർ നടത്തുന്ന കടകക്കും അക്കൂട്ടത്തിലുണ്ട്… ഇവന്മാരെ ഭയന്നുവിറച്ചാണ് അവർ കഴിയുക..

ഈ സമയം കൊച്ചിയിലെ തിരക്കുള്ള ഒരു റോഡിൽ…

കാണാൻ ഒരു സാധാരണക്കാരനെ പോലെ ബസ്സിൽ സഞ്ചരിക്കുകയായിരുന്നു അയാൾ…

അയാൾ തന്റെ അനുയായിക്ക് നിർദേശം നൽകി ഫോൺ വെച്ചപ്പോൾ അയാളിരിക്കുന്ന സീറ്റിന്റെ തൊട്ടു പിറകിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു..

ആ പോലീസുകാരൻ തന്റെ ഫോണിൽ ഈ വിവരം രഹസ്യമായി പോലീസ് അധികാരികൾക്ക് കൈമാറി.. വഴിയിൽ വെച്ചു സായുധരായ ഒരു സംഘം പോലീസുകാർ ബസ് തടഞ്ഞു..

പോലീസുകാർ ബസിനുള്ളിലേക്ക് ഇരച്ചുകയറി…

ബിസിനകത്തുള്ള പോലീസുകാരൻ ആളെ ചൂണ്ടി കാണിച്ചു..

നിമിഷനേരംകൊണ്ട്

കൊ ട്ടേഷൻ നിർദ്ദേശം നൽകിയ ആ ആളെ കസ്റ്റഡിയിലെടുത്തു..

നേരെ കൊച്ചിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

ധൃതഗതിയിൽ സൈബർ അധികാരികൾവന്നു ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ… നിർദ്ദേശം കൊടുത്തതു സത്യമാണെന്ന് തെളിഞ്ഞു..

ഇനി ആരെയാണ് കൊ ല്ലാനുള്ളതെന്നു ആരുടെയൊക്കെ ക യ്യും കാ ലുമാണ് വെ ട്ടേണ്ടത് എന്നുമറിഞ്ഞാൽ മാത്രം മതി…

കൈയിൽ കിട്ടിയ പ്രതിയെ ലോക്കപ്പിലിട്ട് നന്നായി മ ർദ്ദിച്ചവശനാക്കി…

ശേഷം ചോദ്യം ചെയ്യാനായി കൊണ്ടുവന്നു…

അന്താരാഷ്ട്ര കൊ ട്ടേഷൻ സംഘത്തലവനെ പിടികൂടിയ വാർത്തയറിഞ്ഞു പത്ര ദൃശ്യ മാധ്യമങ്ങൾ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി..

പല ദൃശ്യമാധ്യമങ്ങളും, സോഷ്യൽ മീഡിയകളും അവരവർക്ക് തോന്നുന്ന വിധത്തിൽ തൽസമയ ചൂടൻ വാർത്ത കൈ മാറുകയാണ്…

മുരുകേഷ് എന്താ അവിടെ സംഭവിക്കുന്നത്.. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണോ.. എങ്ങനെയാണ് പിടികൂടിയത്… വൻ സംഘം ആണോ ഇതിന്റെ പിന്നിൽ..

അഖിലേഷ് ഞാൻ ഇപ്പോഴും പ്രതിയെ പിടികൂടി എത്തിച്ച കൊച്ചിയിലെ പോലീസ് സ്റ്റേഷൻ പരിസരത്ത് ആണുള്ളത്… പ്രതി തന്റെ അനുയായികൾക്കു ബസ്സിൽ നിന്നും ഇരകളെ വധിക്കാനും കൈകാൽ വെ ട്ടാനുള്ള നിർദേശങ്ങൾ നൽകുന്ന അവസരത്തിൽ അതു ശ്രവിച്ച അവിടെ അദ്ദേഹത്തിന് അരികിൽ സീറ്റിൽ ഉണ്ടായിരുന്ന പോലീസുകാരൻ ആണ് വിവരം പോലീസിനെ വളരെ രഹസ്യ മായിഅറിയിച്ചത് അതിനുശേഷം വൻ പോലീസ് സംഘം അവിടെ എത്തി ബസ് തടഞ്ഞാണ് പ്രതിയെ അതിസാഹസികമായ അറസ്റ്റ് ചെയ്തത്..

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്… നിർദ്ദേശം നൽകിയ വോയിസ് ക്ലിപ്പ് സൈബർസെൽ കണ്ടെത്ത്തുകയും ചെയ്തു.. ഇനി ആരെയൊക്കെയാണ്, എങ്ങനെയാണ് കൊ ല്ലണ്ടതെന്നും കൈകൾ വെ ട്ടേണ്ടത് എന്നുമുള്ള വിവരം മാത്രമേ ലഭിക്കേണ്ടത് ഉള്ള.. അതിനായി പ്രതിയെ ചോദ്യം ചെയ്യുവാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം എത്തിയിരിക്കുകയാണ്.. ഏതാനും നിമിഷങ്ങൾ ക്കുള്ളിൽ നമുക്ക് വിവരം അറിയാം.. ഇരകളെ അതുവഴി രക്ഷിക്കാൻ പറ്റും എന്ന് കരുതുന്നു.. അഖിലേഷ്… കൊച്ചിയിൽ നിന്നും ക്യാമറാമാൻ സുന്ദരൻ ഒപ്പം മുരുകേഷ്…

നന്ദി മുരുകേഷ് വാർത്തകൾ നൽകിയതിന്… ഓർഡർ നടപ്പാക്കാൻ അനുയായികൾ പോകുന്നതിനു മുമ്പായി എത്രയും പെട്ടെന്ന് അതിനെ തടയേണ്ടത് ഉണ്ട്… അതിനായി പ്രതിയെ ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്… ഒരുപക്ഷേ തടയാൻ ആയില്ലെങ്കിൽ.. കേരളം കണ്ട വൻ ദുരന്തം ഈ കൊ 6ട്ടേഷൻ സംഘം വരുത്തിവെക്കും എന്നതിൽ യാതൊരു സംശയവുമില്ല…

ഈ സമയം അകത്ത് പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിൽ ഒത്തുകൂടി ഇരിക്കുകയാണ്..

എത്രയും പെട്ടെന്ന് പ്രതിയുടെ അടുക്കൽ നിന്നും വിവരം മനസ്സിലാക്കി ഇരകളെ രക്ഷിക്കാനുള്ള വെമ്പലാണ് പോലീസുകാർക്ക്‌ ഉള്ളത്..

അവർ ചോദ്യം ചെയ്യൽ ആരംഭിച്ചു….

എന്താ നിന്റെ പേര്..

ഒരു പോലീസു ഉദ്യോഗസ്ഥൻ അയാളോട് വളരെ അനുനയത്തോടെ ചോദിച്ചു..

ഞാൻ പാക്കരൻ… ഭാസ്കരനെന്നാണ് പേര്..

ഒരു ഗു ണ്ടാ തലവന് പറ്റിയ പേര് അല്ലല്ലോ ഇത്.. പോലീസുകാർ നെറ്റിചുളിച്ചു..

അതെന്തെങ്കിലുമാകട്ടെ താൻ വേഗം പറ ആരൊക്കെ കൊ ല്ലാൻ ആണ് ഉദ്ദേശിക്കുന്നത്….?

കൊ ല്ലാനോ….

അപ്പോഴേക്കും അയാൾ നിർദ്ദേശം നൽകിയ അനുയായിയെ പൊക്കി പോലീസുകാർ അവിടേക്ക് കൊണ്ടുവന്നു..

കണ്ടോ താൻ വിളിച്ചു പറഞ്ഞ ആളെയും കിട്ടി…

ഒരു പോലീസുകാരൻ പാക്കരനെ നോക്കി പറഞ്ഞു

ഇതിനുത്തരം പറ പാക്കര… നീ ആരെയൊക്കെ വ ധിക്കാനാണ് ഓർഡർ കൊടുത്തത്..

പോലീസുദ്യോഗസ്ഥർ ധൃതികൂട്ടി…

എന്താ സാറന്മാരെ ഇത്…. നിങ്ങൾക്കൊക്കെ വട്ടായോ… മട്ടാഞ്ചേരിയിലെ മാർട്ടിൻ ബംഗ്ലാവിൽ പരിസരത്താണ് എന്റെ കട എന്നത് സത്യമാണ്… പക്ഷേ ഞാൻ ആരെയും വ ധിക്കുവാൻ ഓർഡർ കൊടുത്തിട്ടില്ല..അവിടെ ഞാൻ നടത്തുന്ന ടൈലർ കടയിലേക്ക് ഈ കാണുന്ന കട്ടിങ് മാസ്റ്റർക്ക്‌ ഞാൻ തിരിച്ചു വരുമ്പോഴേക്കും ഇന്ന ഇന്ന തുണിത്തരങ്ങൾ കട്ടാക്കി വെക്കാൻ വിളിച്ചു പറഞ്ഞതായിരുന്നു…. ഞാൻ പോയിട്ട് വേണം അവയൊക്കെ തയ്യ്ക്കാൻ…

ങേ…….