എഴുത്ത്:- ഇഷ
ഏറെ പ്രതീക്ഷയോടെയാണ് ആദ്യരാത്രി ആ മുറിയിലേക്ക് സൂര്യ കാലെടുത്തുവച്ചത് പഠിക്കുകയായിരുന്നു താൻ അപ്പോഴാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ കല്യാണാലോചന വരുന്നതും അച്ഛൻ അത് തീരുമാനിക്കുന്നതും ഇപ്പോൾ തന്നെ കല്യാണം വേണ്ട എന്ന് ഒരുപാട് കരഞ്ഞു പറഞ്ഞുവെങ്കിലും ചെറുക്കന് ഗവൺമെന്റ് ജോലി ഉണ്ട് എന്നും പറഞ്ഞ് തന്റെ ഇഷ്ടംപോലെ നോക്കാതെ ഈ വിവാഹം ഉറപ്പിക്കുകയായിരുന്നു പിന്നെ ആയിക്കോട്ടെ എന്ന് അവൾ കരുതി എന്തായാലും ഒരു വിവാഹം കഴിക്കണം അതിപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരാൾ ഇത് ആയതുകൊണ്ട് തന്നെ ഇങ്ങനെ തന്നെ നടക്കട്ടെ എന്ന് കരുതി.
വിവാഹം ഉറപ്പിച്ചെങ്കിലും ആള് അധികം വിളിക്കുകയും ഒന്നും ചെയ്തിരുന്നില്ല ഇവിടുത്തെ അമ്മ വിളിക്കും അന്നേരം മോന് കൊടുക്കാം എന്നു പറയും അല്പനേരം സംസാരിക്കും അത്രമാത്രം..
ഒട്ടും ഫ്രണ്ട്ലി അല്ല ആള് എന്ന് പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞത് കുടുംബത്തിൽ പിറന്ന കുട്ടികൾ അങ്ങനെയാണ് എന്നാണ്… ചിലപ്പോൾ അങ്ങനെ തന്നെയായിരിക്കും എല്ലാവർക്കും പെൺകുട്ടികളോട് യഥേഷ്ടം സംസാരിക്കാനൊന്നും പറ്റില്ലല്ലോ ചിലർക്കെങ്കിലും ഇതുപോലെ നാണം ഉണ്ടാവും എന്ന് കരുതി..
വിവാഹം കഴിഞ്ഞ് ഇന്ന് ആദ്യ രാത്രിയാണ് അതുകൊണ്ടുതന്നെ മുറിയിലേക്ക് കയറുമ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു മനസ്സിൽ…
അവിടെയെല്ലാം നോക്കിയെങ്കിലും അഭിഷേകിനെ എവിടെയും കണ്ടില്ല..
കട്ടിലിനു മുകളിൽ ഇരുന്നു എപ്പോഴോ ആ ഇരുത്തം മയക്കത്തിലേക്ക് തള്ളി വിട്ടിരുന്നു…
പെട്ടെന്ന് ദേഹത്തേക്ക് എന്തോ ഭാരം വന്ന അമരുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണുകൾ തുറന്നു നോക്കിയത് അപ്പോൾ കണ്ടു അയാളെ..
മ ,ദ്യത്തിന്റെ രൂക്ഷഗന്ധം എനിക്ക് അറിയാൻ ഉണ്ടായിരുന്നു അയാൾ എന്റെ ചു ,ണ്ടുകളിൽ ഗാഢമായി ചും ബിക്കുകയാണ് അതും എന്റെ സമ്മതം പോലും ഇല്ലാതെ.. എന്തോ എനിക്ക് പ്രവർത്തി ഒട്ടും ഇഷ്ടമായില്ല അതുകൊണ്ടാണ് ഞാൻ അയാളെ തള്ളി മാറ്റിയത്. അത് അയാളെ കൂടുതൽ പ്രകോപിപ്പിച്ചു…
അയാൾ എന്നെ അവൻ ബെഡ്ലേക്ക് തള്ളി ഇട്ടു.. എന്റെ കൈയും കാലും ബെഡ്ഷീറ്റ് കൊണ്ട് കട്ടിലിനോട് ചേർത്ത് കെട്ടി…
ഒരു ഭ്രാന്തനെ പോലെ അയാൾ എന്റെ വ സ്ത്രങ്ങളെല്ലാം കീറിയെടുത്തു…
അതിൽ ഒരു തുണിയെടുത്ത് എന്റെ വാvയിൽ ബലമായി കു ത്തി തിരികിവച്ചു…
പിന്നീട് എന്റെ ശരീരത്തിൽ അയാൾ വല്ലാത്ത പ രാക്രമം കാണിച്ചു.. എന്റെ മാmറിടത്തിലും വvയറിലും എല്ലാം അയാളുടെ പല്ലുകൾ ആഴ്ത്തി വേദന കൊണ്ട് ഞാൻ കിടന്നു പുളഞ്ഞു പക്ഷേ പുറത്തേക്ക് ശബ്ദമൊന്നും വരില്ലായിരുന്നു അയാൾ എന്റെ വായിൽ അതിനു തന്നെയായിരുന്നു നേരത്തെ തന്നെ തുണി കയറ്റി വെച്ചത്..
ആദ്യ സംaഭോഗത്തെ പറ്റി എന്റെ ക്ലാസിലെ വിവാഹിതരായ പെൺകുട്ടികൾ പറഞ്ഞ് ഉള്ള അറിവ് ഉണ്ടായിരുന്നു അത് കേട്ട്, തരളിതയായാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത് പക്ഷേ എന്റെ അനുഭവങ്ങൾ മനം മടുപ്പിക്കുന്ന വയായിരുന്നു…
ആവേശത്തോടെ എന്നിലേക്ക് ആ മറന്ന് അയാൾ തളർന്നതും അപ്പുറത്തേക്ക് മാറിക്കിടന്ന് അയാൾ ഉറങ്ങി ആ രാത്രി മുഴുവൻ കയ്യും കാലും ബ ന്ധിതയായി ദേഹത്ത് ഒരിത്തിരി തു ,ണി പോലും ഇല്ലാതെ ഞാൻ ആ കിടത്തം കിടന്നു..
അയാൾക്ക് കkടിച്ചു തുപ്പിയ ശ vരീരത്തെക്കാൾ അധികമായി മനസ്സ് നീറുന്നുണ്ടായിരുന്നു…. പുലർച്ചെ എപ്പോഴോ ആണ് അയാൾ ഉണർന്നത് അയാൾ എന്നെ കണ്ട് വന്യമായി ചിരിച്ചു വീണ്ടും എന്നിലേക്ക് പ ടർന്ന് കയറി എന്റെ അപ്പോഴത്തെ അവസ്ഥ പോലും മനസ്സിലാക്കാതെ ആ കിടത്തം കിടന്ന് ഞാൻ ഏറെ തളർന്നു പോയിരുന്നു..
രണ്ട് ശ രീരങ്ങളുടെ ഒ ന്നുചേരൽ എന്നു പറഞ്ഞത് മഹത്തായ ഒരു കാര്യമാണ് അവർക്കിടയിൽ പ്രണയം ഉണ്ടെങ്കിൽ രണ്ടുപേരും അത് ആസ്വദിക്കും പക്ഷേ ഇത്…
അയാളുടെ ജീവിതത്തിൽ നിന്ന് കിട്ടിയ ഏതൊക്കെയോ വികലമായ അറിവ് വെച്ച് വെറും ഭോ ഗ വസ്തുവാക്കി മാറ്റി ഒരു പെ ൺ ശ രീരം.. എനിക്കും ആഗ്രഹങ്ങൾ ഉണ്ട് അഭിപ്രായങ്ങൾ ഉണ്ട്. ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട് എന്നൊന്നും അയാൾ പരിഗണിക്കുക കൂടി ചെയ്തില്ല.
അയാൾക്ക് മതിയായപ്പോൾ എന്റെ കെ ട്ടഴിച്ച് വി ട്ടു സ്വന്തമായി എഴുന്നേൽ ക്കാൻ പോലും കഴിയാതെ ഞാൻ അവിടെ കിടന്നു കുറേനേരം കഴിഞ്ഞ് എങ്ങനെയൊക്കെയോ എണീറ്റ് കുളിമുറിയിലേക്ക് നടന്നു..
എന്റെ ചുണ്ടിലും മുഖത്തിലും കഴുത്തിലും എല്ലാം അയാളുടെ ദന്തക്ഷതങ്ങൾ കിടന്നിരുന്നു…
അതുകണ്ട് എല്ലാവരും കളിയാക്കി ചിരിച്ചു. ആദ്യരാത്രി നന്നായി ആഘോഷിച്ചല്ലേ എന്ന് പറഞ്ഞ്…
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ആ ണത്തം എന്നിൽ തെളിയിച്ചതിന്റെ ആത്മനിർവൃതിയിൽ ഇരിക്കുന്നയാളെയാണ് ഞാൻ അവിടെ കണ്ടത്.
അയാൾക്ക് യഥേഷ്ടം പി ച്ചിച്ചീന്താനുള്ള ഒരു പഴം തുണി കെട്ടായി എനിക്ക് സ്വയം തോന്നി ഇനിയും അവിടെ നിൽക്കാനാവില്ല.
ഞാൻ എന്റെ വീട്ടിലേക്ക് അന്നുതന്നെ തിരികെ പോന്നു. അവരെല്ലാം പോകരുത് എന്ന് പറഞ്ഞ് എന്നോട് നിർബന്ധിക്കുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കേൾക്കാതെ ഞാൻ എന്റെ വീട്ടിലേക്ക് നടന്നു അവിടെ എത്തിയതും ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു. അമ്മ എന്നെ മുറിയിലേക്ക് വിളിച്ചുകൊണ്ടു പോയിട്ട് രഹസ്യമായി പറഞ്ഞിരുന്നു ഇതെല്ലാം ഒരു ഭർത്താവിന്റെ അവകാശമാണ് എന്ന്..
എന്ത് ഭർത്താവായാലും ഇത്തരത്തിലുള്ള അവകാശങ്ങൾ സമ്മതിച്ചു കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല അന്ന് തന്നെ ഞാൻ ഒരു ഡോക്ടറെ പോയി കണ്ടു… ആ മാഡം പറഞ്ഞിട്ടാണ് അയാൾക്കെതിരെ കേ സ് കൊടുത്തത് മാരിറ്റൽ റേ ,പ്പിന്…
വിധി എനിക്ക് അനുകൂലമായിരുന്നു മേടവും അതിനനുസരിച്ച് റിപ്പോർട്ട് കൊടുത്തു പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എന്റെ ആരുമല്ലാഞ്ഞിരുന്നിട്ടും എന്റെ കൂടെ നിന്ന ആ ഡോക്ടറുടെ അത്രപോലും സഹകരണം എന്റെ സ്വന്തം അമ്മയിൽ നിന്ന് പോലും ഉണ്ടായില്ല എന്നതാണ്..
അവരുടെ അഭിപ്രായത്തിൽ ഞാനാണ് ഇവിടെ തെറ്റുകാരി ഇതൊക്കെ സ്വാഭാവികമാണത്രേ. പക്ഷേ എനിക്ക് അങ്ങനെ കരുതാൻ കഴിയുമായിരുന്നില്ല..
ഒടുവിൽ അമ്മയും അച്ഛനും എല്ലാം കു ത്തുക്കൾ പറയാൻ തുടങ്ങിയപ്പോൾ ആ ഡോക്ടർ മേടം ആണ് എന്നെ സഹായിച്ചത്..
ഹോസ്റ്റലിൽ എനിക്ക് താമസം ഏർപ്പെടുത്തി തന്നു…
അതുകഴിഞ്ഞ് വൈകിട്ട് 5 മണി മുതൽ രാത്രി 9 മണിവരെ അവിടെ അടുത്തുള്ള വലിയ ഒരു സൂപ്പർമാർക്കറ്റിൽ ജോലിയും 9 മണി കഴിഞ്ഞാൽ ഹോസ്റ്റലിലേക്ക് വരാം മാട്രനോട് പറഞ്ഞു അതെല്ലാം മേടം തന്നെയാണ് സമ്മതിപ്പിച്ചത്…
കേസ് നടക്കുന്നതുകൊണ്ട് അയാൾക്ക് ഉടനെയൊന്നും വിവാഹിതൻ ആവാൻ കഴിയുമായിരുന്നില്ല എന്നിട്ടും എന്നെ കാണിക്കാൻ വേണ്ടി നിയമത്തെ പോലും പറ്റിച്ച് അയാൾ മറ്റൊരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടി. എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം പക്ഷേ, ഞാനത് ചെയ്തില്ല കാരണം ഇത്രയും സംഭവങ്ങൾ ഉണ്ടായത് എല്ലാം എല്ലാവർക്കും അറിയുന്നതാണ് എന്നിട്ടും ആ പെൺകുട്ടിയുടെ വീട്ടുകാർ അതിന് തയ്യാറായിട്ടുണ്ടെങ്കിൽ,?പിന്നെ എനിക്കതിൽ ഒന്നും ചെയ്യാനില്ല ഇനിയെല്ലാം ആ പെൺകുട്ടിയുടെ വിധി പോലെ ഇരിക്കും ധൈര്യം ഉള്ളവളാണെങ്കിൽ എന്റെ പോലെ അയാളുടെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെടും അല്ലെങ്കിൽ എല്ലാവരുടെയും ആഗ്രഹം പോലെ ഉത്തമ ഭാര്യയായി സർവ്വതും സഹിക്കും..
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു ആ പെൺകുട്ടി കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് എന്നെ കാണാൻ വന്നു..
എന്നോട് ഞാനായിരുന്നു ശരി എന്ന് പറയാൻ… എന്നെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു വ്യത്യാസം മാത്രമേ അവളുടെ കാര്യത്തിൽ ഉണ്ടായിരുന്നുള്ളൂ അവളുടെ വീട്ടുകാർ അവൾക്ക് കൂട്ടായി നിൽക്കുന്നുണ്ട്.. വൈകിവന്ന ബോധം..
അത് കേട്ട് എന്റെ വീട്ടുകാരും എന്നെ കൂടെ കൂട്ടാൻ വന്നിരുന്നു… മറ്റൊരു പെൺകുട്ടിയുടെ അവസ്ഥ വേണ്ടിവന്നു അവർക്ക് എന്നെ മനസ്സിലാക്കാൻ അതുകൊണ്ടുതന്നെ അവരുടെ കൂടെ പോകാൻ ഞാൻ തയ്യാറല്ലായിരുന്നു ഇപ്പോഴുള്ള ജീവിതത്തിൽ ഞാൻ തൃപ്തയായിരുന്നു അതുകൊണ്ടുതന്നെ അവരോട് വരുന്നില്ല എന്ന് പറഞ്ഞു ഇനി എനിക്കൊന്നു ജീവിക്കണം എനിക്കായി മാത്രം…