ഗന്ധം
രചന : വിജയ് സത്യ
ആ കുപ്പിയിലെ അവസാനത്തെ തുള്ളിയും അയാൾ ഗ്ലാസിലേക്ക് പകർന്ന് അണ്ണാക്കിലേക്ക് കമിഴ്ത്തി.
ഒരിറക്ക് കഴിച്ചതിന് ഒരായിരം ജന്മങ്ങളാൽ ഒന്നിച്ച ബന്ധം അറുത്തു മുറിച്ചെറിഞ്ഞപ്പോൾ പിന്നെ വാശിയായിരുന്നു.
അതാണ് ഇപ്പോൾ പതിവായി മാറിയത്..! വേച്ചുവേച്ചു കണ്ണാടിയിലെ മുമ്പിലെത്തി.
ആകെ അഴുക്കും ചേറും നിറഞ്ഞ പ്രാകൃതമായ ഒരു വേഷം. വെളുപ്പിന് കാളകൾക്ക് പുല്ല് കുടഞ്ഞിട്ടു പാടത്തിൽ ഇറങ്ങി കള പറിച്ച് കയറിയപ്പോൾ ഉച്ചയായി.
തോട്ടിലെ വെള്ളത്തിൽ ഇറക്കി രണ്ടു മൂരിയെയും കുളിപ്പിച്ച് വന്നു ആലയിൽ കെട്ടാൻ പോയപ്പോഴാണ് ഇന്നലെ പാതിരാവോളം കുടിച്ച് ബാക്കി വെച്ച കുപ്പിയുടെ സ്മരണ ഉണ്ടായത്.
അതാണ് ഇപ്പോൾ വായയാകുന്ന ഹോമകുണ്ഡത്തിൽ ‘സ്വാഹ’ ആക്കിയത്…!
അയാൾ കത്രിക കയ്യിലെടുത്തു തോളും കഴിഞ്ഞു വളർന്നിരിക്കുന്നു മുടി. തലയിൽ ഇത്തിരി കുറ്റി വെച്ച് ബാക്കി എല്ലാം മുറിച്ചുകളഞ്ഞു.
മുടികളൊക്കെ ശേഖരിച്ചു എല്ലാ പ്രാവശ്യവും ഉണ്ടാക്കുന്നതുപോലെ നല്ലൊരു വിഗ് അതിനാൽ ഉണ്ടാക്കി.
കഴിഞ്ഞ ഇരുപത് വർഷമായി ഓരോ വർഷവും സ്ഥിരമായി ഒരുവർഷം മുറിക്കാതെ വളർത്തുന്ന മുഴുവനും മുടി മുറിച്ചെടുത്ത ഒന്നോ രണ്ടോ വിഗ് ഉണ്ടാക്കി. ജില്ല ആസ്ഥാനത്തുള്ള ആ ക്യാൻസർ സെന്ററിലേക്ക് കൊണ്ടുപോയി കൊടുക്കുകുകയാണ് പതിവ്.
നാടകത്തിനു വേണ്ട അലങ്കാര ചമയങ്ങളും മറ്റു കലാസാമഗ്രികളും ഉണ്ടാക്കി വിൽക്കുക എന്നത് അയാളുടെ ഒരു വരുമാന മാർഗവും വിനോദവും കൂടിയാണ്..
കർഷക സമ്പന്നനായ പിതാവിന്റെ ഒരേയൊരു മകനായ അയാൾ സാധാരണ ജീവിതം നയിക്കുന്നതിൽ സംതൃപ്തി കണ്ടെത്തിയ ആളാണ്.
അയാളുടെ സമ്പത്തും സൗന്ദര്യവും കണ്ടു മോഹിച്ചാണ് തന്റെ മകളെ പട്ടണത്തിലെ ആ പ്രമാണി വിവാഹം കഴിച്ചു കൊടുത്തത്.
സ്ഥിരമായി കലയേയും കരകൗശലത്തെയും സ്നേഹിച്ച ആളെ അവൾക്ക് അത്ര പിടിച്ചില്ല.
ഓരോ കോ പ്പുകളും ഉണ്ടാകുമ്പോഴും അതിന്റെ പൂർണ്ണതയിൽ എത്താതെ അയാൾ ഭക്ഷണമോ കൂളിയോ ഒഴിവാക്കിയത് വ്യക്തിത്വ വൈകല്യം ഊട്ടിയുറപ്പിച്ചു.
വിയർത്താലും കുളിച്ചില്ലെങ്കിലും ചില മഹാന്മാരുടെ ദേഹത്തു നിന്ന് വരുന്ന കസ്തൂരി ഗന്ധം അയാളിൽ ഉണ്ടായിരുന്നു.
നാളുകൾ നീണ്ടുനിൽക്കുകയും ഭംഗിയുറ്റതുമാകുന്ന കർമ്മഫലം കാണുമ്പോൾ അയാൾ അമിതമായി ആഹ്ലാദിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ദാമ്പത്യജീവിത സന്തോഷത്തിന്റെ താളം തെറ്റിച്ചുകൊണ്ടാണെന്ന് അയാൾ തിരിച്ചറിഞ്ഞില്ല.
എങ്കിലും കിട്ടുന്ന സമയങ്ങളിൽ അവൾ അയാളെ തന്റെ കരവലയത്തിൽ മണിക്കൂറുകളോളം പൊതിഞ്ഞു് കിടക്കും. അയാൾ ചൊരിയുന്ന
കാ മവും ലൈം ഗികതയും അഗ്നിപോലെ പൊള്ളിക്കും…കരിരിമ്പിന്റെ കരുത്തുള്ള
അയാളുടെ പൌരുഷം എത്ര നേരം വേണമെങ്കിൽ അവളിൽ അഗ്നി വർഷിക്കും..
എങ്കിലും അവളുടെ ജീവിത നിലവാരത്തോടുള്ള അടങ്ങാത്ത വാഞ്ജ അയാളുടെ ആ കഴിവുകളും ഭേദിക്കുന്നതായിരുന്നു.. ആ ഉള്ളിൽ അതിന്റെ കനൽ എരിയുന്നുണ്ടെങ്കിലും ആ കിട ത്തത്തിൽ ഒരു സുരക്ഷിതത്വത്തിന്റെ ഗന്ധ മുണ്ടായിരുന്നു. അനുകൂല ഊർജ്ജം ഉണ്ടായിരുന്നു. ജന്മജന്മാന്തര ഐക്യത്തിന്റെ ശക്തി ഉണ്ടായിരുന്നു.
ആത്മസംതൃപ്തിയും ആത്മബലവും നൽകുന്ന ആ നിമിഷങ്ങളെ ഭൗതിക മോഹങ്ങൾക്ക് വേണ്ടി തുടിക്കുന്ന ആ മനസ്സ് അറിയാൻ കൂട്ടാക്കിയില്ല.
സുരക്ഷ നിറയുന്ന ആ വേളകളെ അവൾക്ക് ഭയമായി.
ഇതുപോലെ മനസ്സ്കൈ വിട്ടു പോകുന്ന നിമിഷങ്ങളെ പരമാവധി ഒഴിവാക്കണം. അവൾ അയാളിൽ നിന്നും കുതറിമാറി.
പട്ടണത്തിലുള്ള കാ മുകനോടൊത്തുള്ള തന്റെ വരും ദിന പദ്ധതി നടക്കാതെ ആയാലോ?
അയാളുടെ ബീ ജംവാപങ്ങൾ ഏറ്റു വാങ്ങാൻ അവൾ തയ്യാറായില്ല. നിസാര കാര്യത്തിനായി ഉള്ള അയാളുടെ കുറുമ്പുകൾ അവൾ വളർത്തി.
ദുഃഖത്തോടെ ചെമ്പൻ കുഞ്ഞിന്റെ വാ റ്റ് കേന്ദ്രത്തിൽ പോയി ഇത്തിരി അകത്താക്കി വന്ന ആ ദിനം അതു വളർന്നു തന്റെ കവിളിൽ അയാളുടെ വിരൽ പാടുകൾ ഉണ്ടാക്കിയപ്പോൾ അവൾക്ക് അതൊരു ആയുധമായി.
പിന്നെ അവൾക്കു മോചനത്തിന് ചിന്തയായി.
മക്കളില്ലാത്ത അവൾക്കു എത്രയും പെട്ടെന്ന് അയാളെ ഇട്ടു പോകാനായി മനസ്സ് കൊതിച്ചു.
ഒടുവിൽ അവൾ പോയി. അക്കരപ്പച്ചയുടെ ശീതളിമയിൽ ഒരു മനുഷ്യജന്മം പാഴാക്കാതെ ആ പൈങ്കിളി പാറി പോയി എന്ന് തന്നെ പറയണം.
സ്വതന്ത്രമായ വിഹായസ്സിൽ ചിറകുകൾ മുളച്ച കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ ഇ ണയെ കണ്ടെത്തി അവൾ ഭൗ തികതയിൽ ആറാടി തിമർത്തു..
സത്യത്തിൽ അതും ജീവിത സൗഭാഗ്യങ്ങളിൽ പെട്ടതാണ്.
മുരടിക്കാത്ത മുഷിയാത്ത വാഴ പോലെ വളരുന്ന ഭൗതിക കർമ്മ ഗുണം.
തലമുടിയുടെ മണമില്ലാത്ത അയാളുടെ പ്രത്യേക ഗന്ധം വമിക്കാത്ത ഒരു നല്ല ജീവിതത്തിലെ സുഖ സമൃദ്ധികൾ അവൾ വാനോളം വാരി നുകർന്നു.
അപ്പോഴും അയാൾ തന്റെ കരകൗശലവും കൃഷിയുമായി പാടത്തും വരമ്പത്തും അലഞ്ഞു.
ആസ്ഥാന അർബുദ കേന്ദ്രത്തിൽ അയാൾ മൂടിയാൽ നൽകുന്ന ഉപഹാരങ്ങൾ വാങ്ങിക്കുന്ന ഒരു കമ്പൗണ്ടർ സുഹൃത്ത് ഉണ്ടായിരുന്നു.
ഇപ്രാവശ്യവും പതിവുപോലെ അയാളവിടെ അത് ഏൽപ്പിച്ചു മടങ്ങി.
കീമോ കഴിഞ്ഞിറങ്ങിയ അവളുടെ അവസാനത്തെ മുടിയും വേർപെടുമ്പോൾ
കമ്പൗണ്ടർ നൽകിയ ആ വിഗ്ഗ് അവൾ എടുത്തണിഞ്ഞു..!
വൃത്തിയാക്കി കൊണ്ടുവന്ന മുടിയിലും അവൾക്ക് ആ ഗന്ധം നുകരാൻ പറ്റി.
അവൾ അത്ഭുതപ്പെട്ടു.
അത് അവൾക്കു പരിചയമുള്ള ഗന്ധമായിരുന്നു… അതു അയാളുടെ ഗന്ധമായിരുന്നു. അയാളുടെ മാത്രം ഗന്ധം.
ആർത്തിയോടെ അതു വലിച്ചു കേറ്റി..! അവളുടെ പരമാണുവിൽ അത് ലയിച്ചുചേർന്നപ്പോൾ പിന്നെ ഒരു സൂക്ഷ്മാണുവിന് അവളുടെ ശരീരത്തിൽ വിജയിക്കാനായില്ല…
എല്ലാം മറന്നു ഇനിയും അത് ഒരുപാട് നൽകാൻ അയാൾക്ക് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോഴും ഒരു തേങ്ങൽ…മഹാമാരി ആണെന്നറിഞ്ഞപ്പോൾ അകന്നു പോയ കാമുകൻ.. തന്റെ സ്വാർത്ഥതയ്ക്ക് ഉള്ള ശിക്ഷയാണ് എല്ലാം….. പരിപൂർണ്ണ സൗഖ്യം പ്രാപിച്ച അവൾ തെറ്റുകൾ ഏറ്റുപറഞ്ഞ് ആ പാദങ്ങളിൽ അവൾ കണ്ണുനീർ ഇറ്റിച്ചു…. അയാൾ അവളെ മൂരികളും കിളികളും ഉള്ള പാടവും വരമ്പും ഉള്ള അയാളുടെ കസ്തൂരി ഗന്ധം വമിക്കുന്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. സുരക്ഷിതമായ ഭർതൃ ലോകം… ഇതൊക്കെയാവാം പതി പത്നിമാരുടെ ജന്മജന്മാന്തര ബന്ധം നൽകുന്ന സുരക്ഷ മഹത്തരമാണെന്ന് ലോകം പ്രകീർത്തിക്കുന്നത്..!