തടിച്ചി
” നമുക്ക് പിരിയാം ഗിരീഷേട്ടാ!!”” വൃന്ദ അതു പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു ഗിരീഷ്!!!
ഉള്ളിൽ തികട്ടി വന്ന സങ്കടം പുറത്തേക്ക് വരാതെ നോക്കിയിരുന്നു വൃന്ദ.. പിരിഞ്ഞാൽ തനിക്കാവും ഏറ്റവും കൂടുതൽ വേദന എന്നറിയാം എന്നിട്ടും വീണ്ടും അവൾ പറഞ്ഞു കൊണ്ടിരുന്നു..
പുച്ഛത്തോടെ അവളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു ഗിരീഷ്… അവൻ പോയതും സകല നിയന്ത്രണങ്ങളും വിട്ട് കരഞ്ഞു പോയിരുന്നു അവൾ….
ചെറുപ്പം മുതലേ തനിക്ക് നല്ല തടിയുണ്ട് അതുകൊണ്ടുതന്നെ ആളുകളുടെ കളിയാക്കലും പരിഹസിക്കലും എല്ലാം അനുഭവിച്ചിട്ടുണ്ട്…
ചില ഹോർമോൺ പ്രോബ്ലം കൊണ്ട് തന്നെയാണ് തനിക്ക് ഇങ്ങനെ തടി അതുകൊണ്ട് തന്നെ കുറെ മരുന്നു കഴിച്ചു അതെല്ലാം ഒരുവിധം ഓക്കേ ആയെങ്കിലും തടി അതുപോലെ തന്നെ നിന്നു. ഭക്ഷണം കുറച്ചു നോക്കി എക്സസൈസ് ചെയ്തു നോക്കി എന്നിട്ടും ഒന്നും തടിക്ക് യാതൊരു കോട്ടവും തട്ടിയില്ല..
ക്ലാസിലെ കുട്ടികൾ ഓരോ പേരിട്ട് വിളിക്കും ബാക്കിയുള്ളവരെല്ലാം പൊട്ടിച്ചിരിക്കും അവർക്ക് അത് തമാശയാണ് നേരമ്പോക്കാണ് പക്ഷേ കേൾക്കുന്നവർക്ക് അത് അങ്ങനെയായിരുന്നില്ല എല്ലാവരുടെയും അടുത്തുനിന്ന് ഒറ്റപ്പെട്ട് ഒരു മൂലയിൽ പോയി ഇരിക്കാൻ തോന്നും ആരോടും മിണ്ടാൻ തന്നെ തോന്നില്ല..
ഇനി എന്തെങ്കിലും പഠിച്ചു ചെന്നില്ലെങ്കിലും അന്നേരം ടീച്ചേഴ്സ് പോലും ചോദിക്കും ഇത്ര തടിയും വണ്ണവും മാത്രമേയുള്ളൂ തലയിൽ ബുദ്ധിയൊന്നുമില്ലേ എന്ന്!!!
ഇത്തരത്തിൽ പരിഹാസങ്ങൾ മാത്രം അനുഭവിച്ച പോന്ന ഒരു ബാല്യം അതായിരുന്നു വൃന്ദക്ക് ഉണ്ടായിരുന്നത്…
പരിഹാസങ്ങൾ മാത്രമോ അളവിൽ കൂടുതലുള്ള ശ രീരിക വളർച്ച കാരണം പുറത്തേക്കിറങ്ങാൻ വയ്യായിരുന്നു. ആളുകളുടെ നോട്ടം മുഖത്തുനിന്നു മാറി നെ ഞ്ചിലും മറ്റു പല യിടത്തും ഉഴിയുന്നത് അ റപ്പോടെയാണ് നോക്കി നിന്നിട്ടുള്ളത്…
പോരാത്തതിന് നടന്നുവരുന്ന വഴിയിൽ കേൾക്കുന്ന വൃnത്തികെട്ട അ ശ്ലീല കമന്റുകൾ വേറെ..
എല്ലാംകൊണ്ടും മനം മടുത്തിരുന്നു ഒടുവിൽ കല്യാണ പ്രായമായപ്പോൾ വിവാഹ കമ്പോളത്തിനും തനിക്ക് ആളില്ലാത്ത ഇത്രയും തടിയുള്ള പെണ്ണിനെ ആർക്കും ബോധിച്ചില്ല ഒരുപാട് കല്യാണാലോചനകൾ വന്നു എങ്കിലും എല്ലാവരും തടി കൂടുതലാണ് എന്ന പേരും പറഞ്ഞ് ഒഴിവാക്കി….
എന്നാൽ അടുത്ത വീട്ടിലെ ചേച്ചി നന്നായി തയ്ക്കുമായിരുന്നു അവരുടെ കൂടെ പോയിരുന്ന തയ്യൽ പഠിച്ച് അത്യാവശ്യ എനിക്ക് വേണ്ടുന്ന പണം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്നു…
പക്ഷേ പറഞ്ഞു പറഞ്ഞു പെൺകുട്ടികൾ ഒരു പ്രായം എത്തിയാൽ വിവാഹിതരായി പോകണം അല്ലെങ്കിൽ ശരിയാവില്ല എന്നൊരു ബോധം എന്നിലും ഉണ്ടായിരുന്നു..
അതുകൊണ്ടുതന്നെയാണ് ഈ വരുന്നവരെല്ലാം എന്നെ ഇഷ്ടമായില്ല എന്നും പറഞ്ഞു പോകുമ്പോൾ എന്റെ മനസ്സ് അത്രമേൽ തകർന്നിരുന്നത് കല്യാണമായിരുന്നു എല്ലാത്തിന്റെയും അവസാനം എന്നാണ് എന്നെ ധരിപ്പിച്ചു വച്ചിരിക്കുന്നത്….
വഴിപാടും പ്രാർത്ഥനയുമായി പിന്നീട് വരുന്നവർക്ക് ആർക്കെങ്കിലും എന്നെ ഇഷ്ടപ്പെടണം എന്ന് പറഞ്ഞ്… പക്ഷേ ആർക്കും ഇഷ്ടമായില്ല ഒടുവിൽ സ്വന്തം മാതാപിതാക്കളുടെ അടുത്ത് നിന്ന് വരെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു.. താൻ കാരണമാണ് താഴെയുള്ളവർക്ക് ഒരു ജീവിതം ഇല്ലാതെ ആവുന്നത് അവരെ വിവാഹം കഴിക്കാൻ പലരും തയ്യാറാണ്. നീ ഇവിടെ കെട്ടാൻ തിരക്കായി നിൽക്കുന്നതുകൊണ്ടാണ് എന്നെല്ലാം പറഞ്ഞു ഒരുപക്ഷേ അവരവരുടെ ഉള്ളിലെ ആധി ആകാൻ പറഞ്ഞു തീർക്കുന്നത് പക്ഷേ മറ്റുള്ളവർക്ക് എത്രത്തോളം വേദനയുണ്ടാക്കും എന്നതുപോലും അവർ ഓർത്തില്ല..
ച ത്തുകളയാം എന്ന് വരെ തോന്നിയ നാളുകൾ ആയിരുന്നു അത് അപ്പോഴാണ് ഗിരീഷേട്ടന്റെ വിവാഹാലോചന വരുന്നത് .. സാധാരണ പോലെ വന്ന് കണ്ടിട്ട് ഇഷ്ടമായില്ല എന്നും പറഞ്ഞവർ പോകും എന്നാണ് കരുതിയത് പക്ഷേ അങ്ങനെയല്ല ആൾക്ക് ഇഷ്ടമായി എന്ന് വിളിച്ചു പറഞ്ഞു…. വീട്ടുകാർക്ക് സന്തോഷമായി എത്രയോ നാളുകളായി അവർ അനുഭവിക്കുന്ന ടെൻഷൻ ആണ് കല്യാണം കഴിയാതെ നിൽക്കുന്ന ഞാൻ അതുകൊണ്ട് തന്നെ അവർ എന്ത് റിസ്ക് എടുത്തും ഈ കല്യാണം നടത്താൻ തയ്യാറായിരുന്നു. ഗിരീഷേട്ടന്റെ വീട്ടുകാർ ചോദിച്ച പണവും സ്വർണവും, ഒരു മടിയും കൂടാതെ തരാം എന്ന് പറഞ്ഞിരുന്നു അച്ഛൻ അങ്ങനെ വിവാഹം കഴിഞ്ഞു. പക്ഷേ വിവാഹം കഴിഞ്ഞ നാൾ മുതൽ ഗിരീഷേട്ടൻ കാട്ടുന്ന അകൽച്ച എന്തിന്റെ പേരിലാണ് എന്ന് എനിക്ക് മനസ്സിലായില്ല ആരും ഒന്നും നിർബന്ധിച്ചിരുന്നില്ല ഗിരീഷേട്ടനെ..
വിവാഹം നടത്താനോ അല്ലെങ്കിൽ ഇഷ്ടമാണ് എന്ന് പറയാനോ എന്നിട്ടും കല്യാണം നടത്തിയത് അവരുടെ തീരുമാനം മാത്രമായിരുന്നു പിന്നെ എന്തിനാണ് ഈ അകൽച്ച എന്ന കാര്യം മാത്രം എനിക്ക് മനസ്സിലായില്ല…
ഒരു ദിവസം പോലും രാത്രിയിൽ ഒരു മുറിയിൽ ഞങ്ങൾ ഉറങ്ങിയിട്ടില്ല രാത്രിയാവുമ്പോഴേക്കും എങ്ങോട്ടെങ്കിലും പുറപ്പെട്ടു പോകും ഒരിടത്തേക്ക് പോലും എന്നെ കൂടെ കൂട്ടിയിട്ടില്ല.. കുടുംബത്തിൽ എന്തെങ്കിലും കല്യാണം ഉണ്ടെങ്കിൽ ഒന്നുകിൽ ഒറ്റയ്ക്ക് പോകും ഇനി ഞാൻ കൂടി പോകണം എന്നുണ്ടെങ്കിൽ ആളുടെ അമ്മയോടും പെങ്ങളോടും കൂടെ വേണം പോകാൻ…
എല്ലാംകൊണ്ടും മടുത്തു അതുകൊണ്ടുതന്നെയാണ് തുറന്നു ചോദിച്ചത് ഇത്രയ്ക്ക് അകറ്റിനിർത്താൻ ആയിരുന്നെങ്കിൽ പിന്നെ എന്തിനാണ് വിവാഹം കഴിച്ചത് എന്ന് ആദ്യമായി ആള് എന്റെ മുന്നിൽ പൊട്ടിത്തെറിച്ചു മനസ്സ് തുറന്നു….
“”” നിന്നെപ്പോലെ ഒരുത്തിയെ ഒരിക്കലും കല്യാണം കഴിക്കാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു പിന്നെ ഈ വീട് ജപ്തിയുടെ വക്കിലാണ് നിന്റെ ത ന്തയോട് ചോദിച്ചപ്പോൾ അയാൾ ആവശ്യത്തിനുള്ള പണം തരാം എന്ന് പറഞ്ഞു എങ്ങനെയെങ്കിലും നിന്നെ അവരുടെ തലയിൽ നിന്ന് ഒഴിവാക്കി കൊടുത്താൽ മതി എന്ന്.. എന്റെ കഷ്ടകാലത്തിന് ഞാൻ അത് സമ്മതിച്ചു!!! നിന്നെയും കൊണ്ട് വന്നപ്പോൾ എല്ലാവരും പറഞ്ഞത്, വിരിക്കാനും പുതയ്ക്കാനും ഉള്ള മുതൽ ഉണ്ടല്ലോ എന്നാണ്!! എനിക്ക് മതിയായി നിന്നെയും കൊണ്ട് ഒരിടത്ത് പോകാനുള്ള ചങ്കൂറ്റം എനിക്കില്ല!! പിന്നെ വേറൊരു വഴിക്കും അത്രയും വലിയ തുക എന്നെ കൊണ്ട് ഉണ്ടാക്കാൻ പറ്റാത്തതുകൊണ്ട് മാത്രമാണ് ഈ ത്യാഗം!!!””
അത്രയും പറഞ്ഞയാളെ പിന്നെ ഒന്നും പറയാൻ സമ്മതിച്ചില്ല ഇനി ഒന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല അന്ന് തന്നെ അവിടെ നിന്നിറങ്ങി ഇനിയും നാണംകെട്ട് നിൽക്കാൻ വയ്യ..
എന്റെ വീട്ടിലേക്ക് ചെന്നതും, എനിക്കില്ലാത്ത കുറ്റങ്ങളിൽ ആയിരുന്നു ഇങ്ങനെ വീട്ടിൽ കെട്ടാരക്കായി നിൽക്കാൻ തുടങ്ങിയ എനിക്ക് ഒരു ജീവിതം തന്നെ മഹാനായിരുന്നു അവരുടെ മുന്നിൽ എന്റെ ഭർത്താവ് പക്ഷേ അയാൾ എന്നെ പറഞ്ഞതോ അയാളുടെ മനോഭാവമോ ഒന്നും അവർക്ക് ഒരു വിഷയമേ അല്ലായിരുന്നു.. എന്റെ വീട്ടുകാർ എന്റെ ഭാഗത്തു നിൽക്കും എന്ന് കരുതിയ എനിക്ക് തെറ്റി…
നേരിട്ട് തന്നെ അവർ എന്നോട് പറഞ്ഞു അവിടെ നിന്ന് ഇറങ്ങിക്കോളാൻ നീ കാരണം ഇനിയും താഴെയുള്ള നിങ്ങളുടെ ഭാവി കളയാൻ അവർ ഒരുക്കമല്ല എന്ന് അതുകൊണ്ടുതന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി ഇനിയൊരിക്കലും ഗിരീഷേട്ടന്റെ കൂടെ പോകില്ല എന്നത് ഞാൻ തീരുമാനിച്ചിരുന്നു….
എന്നെ തയ്യൽ പഠിപ്പിച്ച ചേച്ചി ഇടയ്ക്കൊക്കെ എന്നെ വിളിക്കുന്നുണ്ടായിരുന്നു എന്റെ അവസ്ഥ പറഞ്ഞിരുന്നു ഞാൻ ചേച്ചിയോട് അന്നേരം ചേച്ചി പറഞ്ഞിരുന്നു വേറെ എവിടെയും പോകാൻ ഇല്ലെങ്കിൽ നീ എന്റെ അടുത്തേക്ക് വന്നേക്ക് എനിക്ക് വേണം നിന്നെ എന്ന്…
ഞാൻ നേരെ ചേച്ചിയുടെ അരികിലേക്ക് ചെന്നു. ചേച്ചി പുതുതായി ഒരു ഗാർമെന്റ് തുടങ്ങിയിരുന്നു അവിടെ ധാരാളം പെൺകുട്ടികൾ ജോലിക്ക് കയറിയിട്ടുണ്ടായിരുന്നു അവിടെ എനിക്കും ജോലി തന്നു കൂട്ടത്തിൽ ചേച്ചിയുടെ വീട്ടിൽ താമസവും…
ഒരു ആക്സിഡന്റിൽ ചേച്ചിക്ക് മകളും ഭർത്താവും നഷ്ടപ്പെട്ടതാണ് പിന്നെ എന്തിനാണെന്ന് പോലും അറിയാത്ത ഒരു ജീവിതമായിരുന്നു ഇപ്പോൾ അത് പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി ഇതുപോലെ സ്വന്തം കാലിൽ നിൽക്കാനുള്ള സംരംഭങ്ങൾ ഉണ്ടാക്കിക്കൊടുക്കാം എന്നൊരു തീരുമാനം എടുത്തിരുന്നു ചേച്ചി…
തയ്ക്കാനുള്ള എന്റെ കഴിവ് ചേച്ചിക്ക് നന്നായി അറിയാമായിരുന്നു.. അവിടെനിന്ന് കിട്ടുന്ന പണം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം ഒരുവിധം കഴിഞ്ഞു പോകുമായിരുന്നു പക്ഷേ ചേച്ചി എന്നോട് പറഞ്ഞു ഇതൊന്നും പോരാ ഇതിലും നല്ലൊരു പൊസിഷനിൽ നീ എത്തണം നിന്നെ അവഗണിച്ചവർക്ക് മുന്നിൽ അന്തസായി ജീവിച്ചു കാണിച്ചു കൊടുക്കണം എന്ന് ലോണെടുത്ത് അതുകൊണ്ടു തന്നെയാണ് ഫാഷൻ ഡിസൈനിങ് കോഴ്സിന് ചേർന്നത്…
ആ ഒരു ഫീൽഡിൽ എനിക്ക് നന്നായി ഷൈൻ ചെയ്യാൻ കഴിയും എന്ന് എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു… ഒരു മൾട്ടി നാഷണൽ ആഡ് കമ്പനിയുടെ മോഡൽസിന് കോസ്റ്റും ഡിസൈൻ ചെയ്യാൻ അതുവഴി എനിക്കൊരു അവസരം കിട്ടി..
എന്റെ കരിയറിന്റെ തുടക്കം മാത്രമായിരുന്നു അത്… പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കി വന്നിട്ടില്ല. അത്യാവശ്യം നന്നായി തന്നെ ജീവിക്കാൻ തുടങ്ങി… ലക്ഷ്വറി ലൈഫ്…
അതുകൊണ്ട് ഗിരീഷ് വീണ്ടും എത്തിയിരുന്നു അന്ന് ചെയ്തതെല്ലാം തെറ്റാണ് വീണ്ടും ഒരുമിച്ച് ജീവിക്കാൻ താല്പര്യമുണ്ട് നീ പോയതിനുശേഷമാണ് നിന്റെ വില മനസ്സിലായത് എന്നെല്ലാം പറഞ്ഞു അത് കേട്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്…
ഒരുപക്ഷേ അന്ന് ഞാൻ എന്നേ തിരിച്ചറിയാതെ അയാളുടെ കാൽക്കൽ കിടന്നിരുന്നെങ്കിൽ അയാൾ, ഇന്നും ഇനി ഒരു അടിമയായിട്ട് കാണൂ അവഗണനകൾ മാത്രമേ തരുകയുള്ളൂ പക്ഷേ അവിടെ നിന്ന് മുന്നോട്ട് നടക്കാൻ എനിക്ക് കിട്ടിയ ഊർജ്ജം അത് ഒന്നുകൊണ്ട് മാത്രമാണ് ഇന്നത്തെ എന്റെ നിലക്ക് കാരണം.. തള്ളി പറഞ്ഞ വീട്ടുകാരും വന്നിരുന്നു സ്നേഹവും ഒലിപ്പിച്ചുകൊണ്ട് എല്ലാവരെയും മനപ്പൂർവം തന്നെയാണ് ഒരു കൈ അകലത്തിൽ നിർത്തിയത് എനിക്ക് ഞാൻ മതി എന്നത് എന്റെ തീരുമാനമായിരുന്നു…
അല്ലെങ്കിലും പണം കൂടുന്നിടത്ത് കാണിക്കുന്ന സ്നേഹം യഥാർത്ഥമല്ല എന്ന് കുട്ടികൾ വരെ മനസ്സിലാക്കും…
ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.. ഒരാളുടെ മഹത്വം തീരുമാനിക്കുന്നത് അയാളുടെ രൂപമോ പണമോ ഒന്നുമല്ല അയാളിൽ അടങ്ങിയിരിക്കുന്ന നന്മയാണ് സ്വഭാവഗുണങ്ങളാണ്… അത് രണ്ടും എനിക്കുണ്ട് തന്നെ ഇപ്പോൾ ഏറെ സന്തോഷത്തോടെയുള്ള ജീവിതമാണ്.. ഒറ്റയ്ക്കാണെങ്കിലും ഇത് തന്നെയാണ് മനോഹരം….