എന്റെ ഇച്ചായാ ഞാൻ പറയുന്നതൊന്നു കേൾക്ക് ആ പെണ്ണിനും അവളുടെ വീട്ടുകാർക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ഇച്ചായന് ആണോ പ്രശ്നം……

എഴുത്ത്:- കാർത്തിക

“”” എന്നാലും അത് ശരിയാവില്ല പോളേ ഒന്നുമില്ലെങ്കിലും എന്നെക്കാൾ എത്ര വയസ്സിന് താഴെയാണ് ആ കൊച്ച്?? “”

ആന്റണി അത് പറയുമ്പോൾ അയാളെ തന്നെ നോക്കി പോൾ ഇത്രയും വിഡ്ഢിയാണോ ഇയാൾ എന്ന രീതിയിൽ..?വേറെ ആരെങ്കിലും ആയി നോക്കണം കൊത്തിക്കൊണ്ടുപോകും…

“” എന്റെ ഇച്ചായാ ഞാൻ പറയുന്നതൊന്നു കേൾക്ക് ആ പെണ്ണിനും അവളുടെ വീട്ടുകാർക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ഇച്ചായന് ആണോ പ്രശ്നം??

അയാൾ ചോദിച്ചത് കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു ആന്റണി… അപ്പോഴേക്കും അകത്തുനിന്ന് തന്റെ കുഞ്ഞുങ്ങൾ കരയുന്നത് കേട്ടിരുന്നു അയാൾ പോളിനോട് പറഞ്ഞ് അകത്തേക്ക് നടന്നു.

അവിടെ ഒരു അഞ്ചുവയസ്സുകാരനും നാല് വയസ്സുകാരനും തമ്മിൽ വഴക്കിട്ട് അടിയായി ഇരുന്ന് കരയുകയായിരുന്നു..

ഒറ്റത്തടിയായിരുന്നു താൻ.. അങ്ങ് വടക്ക് നിന്ന് വന്ന് ഈ മലം പ്രദേശത്ത് കുടിയേറി പാർത്തവരിൽ, ആന്റണിയുടെ അപ്പച്ചനും അമ്മച്ചിയും എല്ലാം ഉണ്ടായിരുന്നു. ഇവിടെ വന്നതിനുശേഷം ആണ് അവർക്ക് താൻ ഉണ്ടായത് കല്യാണം കഴിഞ്ഞതും ഇങ്ങോട്ടേക്ക് പോരുകയായിരുന്നു..

തനിക്ക് ഒരു വയസ് ആകുന്നതിനുമുമ്പ് അപ്പച്ചൻ തങ്ങളെ വിട്ടു പോയി പിന്നെ അമ്മച്ചിയും താനും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വളർന്നത്..

ഒരു കടയിൽ സഹായത്തിന് നിൽക്കുകയായിരുന്നു ആദ്യം എല്ലാം താൻ.

അങ്ങനെയാണ് വീട് കഴിഞ്ഞുപോകുന്നത് വിദ്യാഭ്യാസം എന്ന് പറയാൻ ഒന്നുമില്ലായിരുന്നു വിശപ്പ് അതിനൊന്നും അനുവദിച്ചില്ല അത്യാവശ്യം വീട്ടിലേ കാര്യങ്ങൾ എല്ലാം അങ്ങനെ നടന്നു പോയി..

കിട്ടുന്ന പൈസ മിച്ചം വെച്ച് ഒരു ചെറിയ കച്ചവടം തുടങ്ങി അത് വിജയിച്ചു അങ്ങനെ ആദ്യം നിന്നിരുന്ന കടയും കൂട്ടി ഇപ്പോൾ മൂന്നാല് കടയുണ്ട്..

പിന്നെ വീടൊന്ന് പുതുക്കി പണിതു. അത്യാവശ്യം വലുതൊന്ന് അതിൽ കുറച്ചുദിവസം താമസിച്ചിട്ടാണ് തന്റെ അമ്മച്ചി തന്നെ വിട്ടുപോയത് പിന്നെ ഒറ്റയ്ക്കായപ്പോൾ ഒരു വിവാഹം കഴിച്ചാൽ കൊള്ളാം എന്ന് തോന്നി അങ്ങനെയാണ് സാറയെ കാണുന്നത്..

കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ സ്ഥിരം വരുമായിരുന്നു അവളെ കണ്ട് ഇഷ്ടമായി അവളുടെ വീട്ടിൽ അന്വേഷിച്ചു തന്റെ അപ്പോഴത്തെ നിലയും വിലയും അനുസരിച്ച് അവർക്ക് യാതൊരു എതിർപ്പും ഇല്ലായിരുന്നു അവളെ വിവാഹം കഴിച്ചതിനുശേഷം സ്വർഗ്ഗം തന്നെയായിരുന്നു ആ വീട് ആരുമില്ല എന്ന് കരുതിയ ഇടത്തുനിന്ന് അവൾ തന്റെ എല്ലാമായി പക്ഷേ തന്റെ രണ്ടാമത്തെ കുഞ്ഞിനെ ജന്മം നൽകി അവൾ തന്നെ വിട്ടുപിരിഞ്ഞു എന്നന്നേക്കുമായി അത് സഹിക്കാൻ കഴിയുമായിരുന്നില്ല എങ്കിലും ആ കുഞ്ഞുങ്ങൾക്ക് താൻ അപ്പനും അമ്മയും എല്ലാം ആയി..?കടയിലേക്ക് പോകാൻ നേരം തന്റെ പെങ്ങളുടെ വീട്ടിലേക്ക് കുഞ്ഞുങ്ങളെ ആക്കി കൊടുക്കും അതേ പ്രായത്തിൽ അവൾക്കും ഉണ്ട് കൊച്ചുങ്ങൾ അവൾ അവരെ എല്ലാവരെയും ഒരുപോലെ നോക്കും..

ഇപ്പോ അവൾക്ക് വീണ്ടും വിശേഷം ഉണ്ട് അന്നേരം എല്ലാവരെയും ഒരുപോലെ നോക്കാൻ അവൾക്കും ബുദ്ധിമുട്ടുണ്ട് എന്ന് അറിയാം.

അന്നേരമാണ് പോളിനോട് ഏതെങ്കിലും ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ടുവന്ന് തരാൻ പറയുന്നത്..

കുഞ്ഞുങ്ങളെ നന്നായി നോക്കണം വേറെ ഒരു ഡിമാൻഡും ഇല്ല എന്ന് പറഞ്ഞപ്പോഴാണ് അയാൾ വന്നു റീത്ത എന്ന് പറഞ്ഞ ഒരു കൊച്ചിന്റെ കാര്യം പറയുന്നത്..

ആരായാലും സമ്മതമായിരുന്നു ആന്റണിക്ക് അവിടെ പോയി റീത്തയേ കണ്ടപ്പോഴാണ് അയാൾക്ക് സംഗതികൾ മനസ്സിലാകുന്നത് റിത്തയുടെ അപ്പച്ഛൻ ചെറുപ്പത്തിലെ മരിച്ചിട്ടുണ്ട് ആകെയുള്ളത് അമ്മച്ചിയും രണ്ടുമൂന്ന് ആങ്ങളമാരും ആണ്.. അവരിൽ നിന്ന് ഒരുപാട് പ്രായത്തിന് താഴെ ആയതുകൊണ്ട് ആങ്ങളമാരുടെ എല്ലാം കല്യാണം കഴിഞ്ഞിരുന്നു അതിനുശേഷം പെങ്ങൾ ഒരു ബാധ്യതയായതുകൊണ്ട് എങ്ങനെയെങ്കിലും അവളെ ഒഴിവാക്കണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ…

പക്ഷേ അവിടെ പോയി കണ്ട ആന്റണി വിവാഹം വേണ്ട എന്ന് വച്ചിരുന്നു കാരണം ആ പെൺകൊച്ചിന് പതിനെട്ടു വയസ്സ് കഷ്ടിയെ പ്രായം ഉള്ളൂ!!

പോളിനോട് അത് തുറന്നു പറഞ്ഞതു മുതൽ അയാൾ ഉപദേശിക്കാൻ തുടങ്ങിയതാണ്,

“”” എന്റെ പൊന്നു പോളേ, എനിക്ക് വരുന്ന മാസം വയസ്സ് മുപ്പത്തി ഏഴ് ആണ് തികയുന്നത്… ആ കൊച്ചിന് കഷ്ടി പതിനെട്ടു വയസ്സ് കാണും അതിനെയാണോ ഞാൻ കല്യാണം കഴിക്കേണ്ടത് എനിക്ക് വേണ്ടത് ഒരു ഭാര്യയെ ആണ് എന്റെ കൊച്ചുങ്ങൾക്ക് ഒരു അമ്മയാണ് അല്ലാതെ ഒരു മൂത്ത കുഞ്ഞിനെ അല്ല!!!””

അത് കേട്ടതും ദേഷ്യത്തോടെ പോൾ പറഞ്ഞു..,

എന്റെ പൊന്നു ആന്റണിച്ചായ അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നിങ്ങൾക്കാണോ പ്രശ്നം!! ആ കൊച്ചിന്റെ സമ്മതം ഞാൻ ചോദിച്ചു അതിനു സമ്മതമാണ്.. ആ വീട്ടിൽ ആ പെൺകുട്ടി കുറെ യാതനകൾ അനുഭവിക്കുന്നുണ്ട് നിങ്ങൾ അവളെ ഇങ്ങോട്ട് കൊണ്ടുവന്നാൽ അത് ആ കൊച്ചിന് ഒരു സഹായം ആവും..?നിങ്ങൾക്ക് പുണ്യം കിട്ടും ഇതൊരു സഹായമായി കരുതിയാൽ മതി..

പിന്നെ എന്തെങ്കിലും പറയുന്നതിനു മുമ്പ് എല്ലാവരും കൂടി നിർബന്ധിച്ച് ഒടുവിൽ ആ കൊച്ചിനെ വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചു പക്ഷേ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു..

പള്ളിയിൽനിന്ന് കെട്ടുകഴിഞ്ഞ് അവളെ വീട്ടിലേക്ക് കയറ്റുമ്പോൾ അവൾക്ക് അവിടെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് എന്നത് മാത്രമേ മനസ്സിൽ വച്ചിട്ടുള്ളൂ..

ഒരിക്കലും ഒരു ഭാര്യ എന്ന നിലയിൽ അവളെ കാണാനോ, സ്വീകരിക്കാൻ കഴിയില്ലായിരുന്നു അവൾക്കും എനിക്കും ഒരു സഹായം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. കടയിലേക്ക് പോയി കഴിയുമ്പോൾ തന്റെ കുഞ്ഞുങ്ങൾക്ക് ഒരു ചേച്ചിയെ പോലെ ഒരു കൂട്ട്

പക്ഷേ അവളുടെ രീതികൾ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.. രാവിലെ നേരത്തെ എഴുന്നേൽക്കും ആദ്യം മുറ്റം തൂക്കം അതുകഴിഞ്ഞ് അടുക്കളയിൽ കയറി അവിടെയുള്ള ജോലികൾ എല്ലാം വൃത്തിയായി ചെയ്തു തീർക്കും അതിനുശേഷം കുഞ്ഞുങ്ങൾ എണീച്ചാൽ അവർക്കുള്ളതെല്ലാം ചെയ്തു വയ്ക്കും..

മെലിഞ്ഞു ഉണങ്ങിയവൾ വലിയവനെ പോലും എടുത്ത് ഒക്കത്ത് വെച്ച് നടക്കുന്നത് കാണുമ്പോൾ , മനസ്സിൽ വല്ലാത്തൊരു കുളിരാണ്. അവളുടെ രക്ഷയ്ക്ക് വേണ്ടിയിട്ടാണെങ്കിലും ഒരു തീരുമാനം എടുത്തത് നന്നായി എന്നൊരു തോന്നൽ..

എന്തൊക്കെയായാലും മുറിയിൽ ഞങ്ങൾ രണ്ടും രണ്ട് ധ്രുവങ്ങളിൽ ആയിരുന്നു..
എപ്പോഴൊക്കെയോ അവളിൽ ഞാനെന്റെ സാറയെ കണ്ടു..

അവൾ ശരിക്കും എന്റെ കുഞ്ഞുങ്ങൾക്ക് അമ്മയായി കൂട്ടുകാരിയായി അവളോടുള്ള കടപ്പാട് തീർത്താൽ തീരാത്തതായി..

അതിനിടയ്ക്ക് ഓരോ കള്ളനോട്ടങ്ങളും ചിരിയും അവൾ എനിക്ക് പകരം നൽകിയിരുന്നു….

സാറ അല്ലാതെ ഇനി ഒരു പെണ്ണ് ജീവിതത്തിൽ ഉണ്ടാവില്ല എന്ന് കരുതിയിരുന്ന എനിക്ക് അവളെ മറക്കാനും അവിടെ റീത്തയെ കൂടിയിരുത്താനും കഴിഞ്ഞു..

ഒടുവിൽ കുഞ്ഞുങ്ങൾ ഉറങ്ങിക്കഴിഞ്ഞാൽ മെല്ലെ ഞാൻ അവളുടെ അരികിൽ ചെന്ന് കിടക്കാൻ തുടങ്ങി ആദ്യം ചെറിയൊരു ചേർത്തു പിടിക്കലിൽ തുടങ്ങി ഞങ്ങൾ പൂർണ്ണമായും ഒന്നായി അതിന്റെ ഫലം എന്നോണം അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് പിറവിയെടുത്തു പിന്നീടും എനിക്ക് ഭയമായിരുന്നു. ഞങ്ങളുടേതായ കുഞ്ഞു വന്നിട്ടുണ്ടെങ്കിൽ പിന്നെ അവൾക്ക് മൂത്തവരെ ഇത് ഇതുപോലെ സ്നേഹിക്കാൻ കഴിയുമോ എന്ന് കാരണം ആ കുഞ്ഞുങ്ങൾ അവരുടെ സ്വന്തം അമ്മയായി അവളെ ഏറ്റെടുത്തിരുന്നു…

പക്ഷേ എന്റെ എല്ലാ സംശയങ്ങളും ഭയവും ഇല്ലാതാക്കും വിധമായിരുന്നു പിന്നീട് അങ്ങോട്ടുള്ള അവളുടെ പെരുമാറ്റം കുഞ്ഞ് ഒന്നായിട്ടും രണ്ടായിട്ടും അവൾ എല്ലാവരെയും ഒരുപോലെ തന്നെ കരുതി..

ജീവിതത്തിൽ ചിലതെല്ലാം നഷ്ടപ്പെട്ടിട്ടും അതിനുപകരം ദൈവം മറ്റൊന്ന് കരുതിവച്ചിരുന്നു…

ഇപ്പോൾ നാല് കുഞ്ഞുങ്ങളും ഞങ്ങളും ഒരുമിച്ച് സ്വർഗ്ഗം പോലൊരു ജീവിതം ആസ്വദിക്കുകയാണ്…