രചന: Arun RG Arun
“വർഷങ്ങളോളം തന്നേ വിവാഹവാഗ്ദാനം നൽകി പീ, ഡിപ്പിച്ചു വരുകയാണ്” എന്ന പരാതി കൊടുക്കാൻ പോവുകയാണത്രേ അവൾ.
അവളെ മാത്രമായി കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടന്ന് തോന്നുന്നുല്ല. കാരണം തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിരുന്നു.
വിവാഹത്തിനു മുന്നേ അവളുമായി ഞാൻ/ഞങ്ങൾ ഒത്തിരി തവണ ശ രീ രികമായി ബന്ധപ്പെട്ടിരിന്നു. അത് സത്യം തന്നേ.
എന്ന് വെച്ചു അതൊരിക്കലും ഒരു പീ ,ഡനമായിരുന്നില്ല. അവളുടെ പരിപൂർണ്ണ സമ്മതത്തോടെയായിരുന്നു ഞാൻ അവളേ…
എന്നിട്ട് ഇപ്പോൾ അതൊരു പീ ,ഡനമാണത്രേ..
കോളേജിൽ പഠിക്കുമ്പോളായിരുന്നു ഞാൻ ആദ്യമായി അവളെ കണുന്നതും സംസാരിക്കുന്നതും.
വളരെപ്പെട്ടന്നായിരുന്നു ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്.
നമ്മുടെ സൗഹൃദം വളർന്നു പന്തലിച്ചപ്പോൾ ഒട്ടും വൈകാതെ തന്നെ അതൊരു പ്രണയമായി മാറി കഴിഞ്ഞു..
ഞാൻ അവളെ ആത്മാർത്ഥമായി തന്നെയാണ് പ്രണയിച്ചത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു എന്നാ ഞാനും കരുതിയത്.
ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രത കൂടിയത് കൊണ്ടായിരിക്കാം.. മനസ്സു കൊണ്ടും ശ രീരം കൊണ്ടും ഞങ്ങൾ രണ്ടു പേരും ഒന്നായി മാറിയത്.
ഏത് പ്രതിസന്ധികൾ വന്നാലും മരണത്തിനു പോലും ഞങ്ങളേ വേർപ്പെടുത്താനാവില്ലാ എന്ന അഹങ്കാരത്തോടെയായിരുന്നു ഞങ്ങൾ പരസ്പരം സ്നേഹിച്ചതും പ്രണയിച്ചതുമൊക്കേ
എന്നിട്ട് ഒടുവിൽ അവൾക്ക് എന്നേക്കാൾ നല്ലൊരു ബന്ധം കിട്ടിയപ്പോൾ അവളെന്നേ വളരെ നിസാരമായി ഒഴിവാക്കി കളഞ്ഞു.
ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം വെറുതെയായി.
നല്ലൊരു ജോലി.. നല്ലൊരു വീട്.. അവളുമായി സ്വസ്ഥതയും സമാദാനപര മായുള്ളരു ജീവിതം.. പിന്നേ കുട്ടികൾ.. അങ്ങനെയെന്തൊക്കേ സ്വപ്നങ്ങളായിരുന്നു ഞാൻ കണ്ടത്.
എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിപ്പിച്ചു കളഞ്ഞു അവൾ.
പിന്നേ വിധിയുടെ നിയോഗത്താൽ ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്കായി.
അവളുടെ വേർപ്പാടിൽ ഞാൻ ഒത്തിരിയൊത്തിരി വിഷമിച്ചങ്കിലും എനിക്കവളോട് ദേഷ്യമോ പ്രതികാരമോ ഒന്നും ഇല്ലായിരുന്നു കേട്ടോ..
അവളെവിടെയായാലും ആരോടാപ്പമായാലും സന്തോഷമായി കഴിഞ്ഞോട്ടേ എന്ന് കരുതി ഞാൻ..
ഇനി ഒരിക്കലും അവളുടെ പിന്നാലെ ഒരു ശല്യമായി ഞാനില്ല എന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു.
ഇനി മറ്റൊരു പെണ്ണിനേ മനസ്സുകൊണ്ടും ശ രീരം കൊണ്ടും എനിക്ക് ചതിക്കാൻ വയ്യാത്തത് കൊണ്ട് ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന തീരുമാനവും എനിക്കെടുക്കേണ്ടി വന്നു.
“ഇനിയെങ്കിലും പഠിച്ചൊരു ജോലി നേടണം, നല്ലരീതിയിൽ ജീവിക്കണം” എന്ന ആഗ്രഹത്താൽ അതിനുള്ള പരിശ്രമത്തിലും വാശിയിലും അവിടെ പുതിയൊരു ജീവിതം തുടങ്ങി ഞാൻ.
അങ്ങനെ വർഷങ്ങൾ കടന്നു പോയി.
നല്ലൊരു ജോലിയും അത്യാവശ്യം സാമ്പത്തികമായപ്പോൾ വീട്ടുകാരുടെ നിർബന്ധപ്രകാരം എനിക്കൊരു വിവാഹം കഴിക്കേണ്ടി വന്നു.
അങ്ങനെ ദൈവം എനിക്കൊരു പുതിയ ജീവിതവും തന്നു.
ഏതൊരു ദാമ്പത്യ ജീവിതത്തിലും സ്വന്തം ഇണയോടു പരസ്പരം തുറന്നു പറയാൻ പരിമിതികളുള്ള അനേകം രഹസ്യങ്ങൾ നമ്മുടെയൊക്കെ ജീവിതങ്ങളിൽ സംഭവിച്ചു പോയിട്ടുണ്ടാവാം.
പരസ്പരം തുറന്നു പറഞ്ഞാൽ ആ രഹസ്യങ്ങൾ തന്റെ ഇണയറിഞ്ഞാൽ അതിനേ എങ്ങനെ ഉൾക്കൊള്ളും എന്ന ഭയത്താൽ എനിക്കും ഞാൻ കല്യാണം കഴിച്ച പെണ്ണ്കുട്ടിയോട് ഒന്നും തുറന്നു പറയാൻ സാധിച്ചില്ല.
അല്ലെങ്കിൽ അതിനുള്ള സാഹചര്യം കിട്ടിയില്ല എന്നു വേണമെങ്കിലും പറയാം.
എന്നിരുന്നാലും എന്റെ ഉള്ളിന്റെ ഉള്ളിലൊരു കുറ്റബോധം എന്നേ വല്ലാതെ അലട്ടികൊണ്ടേയിരുന്നു.
എങ്കിലും എന്റെ ജീവിതത്തിൽ സംഭവിച്ചുപോയ ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത എല്ലാ തെറ്റുകുറ്റങ്ങൾക്കും മാസ്സുകൊണ്ട് ആത്മാർത്ഥമായി മാപ്പു പറഞ്ഞു കൊണ്ട് ഞാൻ വിവാഹം കഴിച്ച പെണ്ണ്കുട്ടിയേ അങ്ങ് സ്നേഹിച്ചു തുടങ്ങി.
വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഞങ്ങൾ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി.
അധികം വൈകാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സുന്ദരി മോളേ അതിഥിയായി ദൈവം തരുകയും ചെയ്തു.
ഇപ്പൊ ജീവിതത്തിലേ ഏറ്റവും വലിയ ഭാഗ്യവാൻ ഞാനായിരിക്കും എന്ന് തോന്നിപോവുകയാ..
അങ്ങനെ അടിപൊളിയായി സന്തോഷമായി ഞാനും എന്റെ ഭാര്യയും പിന്നെ ഞങ്ങളുടെ സുന്ദരി മോളുമായി അങ്ങ് ജീവിച്ചോണ്ടിരിക്കവേയായിയിരുന്നു.
തികച്ചും യാതൃച്ഛികമായാണ്കോളേജ്പ്രണയ നായികയേ വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നത്. അതും സഹപ്രവർത്തകയായി.
ആദ്യമൊക്കെ എനിക്ക് അവളോട് സംസാരിക്കാൻ തന്നെ മടിയായിരുന്നു..
ഒരു തരം പുച്ഛമായിരുന്നു എനിക്ക് എന്നോട് തന്നെ..
പിന്നീട് പതിയേ അവളോട് സംസാരിച്ചു തുടങ്ങിയപ്പോൾ… അവളുടെ ഇപ്പോഴത്തേ ജീവിതം അത്ര സുരക്ഷിതമല്ലന്നും തകർന്നു തരിപ്പടമായി ഡിവോസിന്റെ വാക്കിലാണന്നും
ഇനി മറ്റൊരു ജീവിതത്തേ കുറിച്ച് ഈ ജന്മം ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും പറഞ്ഞപ്പോൾ ഞാനാകെ ഉലഞ്ഞു പോയി…
അത് വരെ അവളെന്നോട് കാണിച്ച എല്ലാ നെറികേടുകളും മറന്നു കൊണ്ടു ഞാനവളെ എങ്ങനെയെങ്കിലും സാന്ത്വനിപ്പിച്ചു നല്ലൊരു പുതിയ ജീവിതത്തിലേക്ക് പറഞ്ഞു വിടണം എന്ന ചിന്തയോടെ പതുക്കെ അവളിലേക്കടുത്തു…
പക്ഷേ അവളുടെ മനസ്സ് എന്നിലേക്കും, ഞങ്ങളുടെ പ്രണയകാലത്തിലുമാണ് ചായുന്നതെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അവിടെ നിന്നും പതുക്കേ ഒഴിഞ്ഞുമാറി തുടങ്ങി…
ഞാനിപ്പോൾ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് എന്ന സത്യം അവള് മറന്നു പോവുകയാണല്ലോ…
എനിക്കിപ്പോൾ അവളെ മറ്റൊരു തെറ്റായ രീതിയിൽ കാണുവാനോ ചിന്തിക്കുവാനോ സാധിക്കില്ല എന്ന കാര്യങ്ങളൊക്കെ അവളേ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും ഒരു രക്ഷയുമില്ല.
വീണ്ടും അവളെന്നിലേക്ക് അടുക്കാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നത് കൊണ്ടാവാം ഭീഷണിയുടെ സ്വരമാണ് അവൾക്ക് ഇപ്പോൾ …
ആദ്യമൊക്കെ ച ത്തു കളയും എന്നു പറഞ്ഞവൾ. ഇപ്പൊ ഞങ്ങൾ കോളേജ് കാലത്തെടുത്ത ഫോട്ടോസും, ഇപ്പോഴത്തേ ഫോട്ടോസുമൊക്കെ കാണിച്ചു ഭീഷണിയാണ്..
ഒപ്പം മോ ർ ഫ് ചെയ്ത ന ഗ്ന വി ഡി യോസും, ഫോട്ടോസുമൊക്കെയായി. അവളെന്നേ ഭയപ്പെടുത്തുന്നു.
ഒന്നുകിൽ അവളോടപ്പം ഒരു പുതിയൊരു ജീവിതം തുടങ്ങണം. അല്ലെങ്കിൽ അവളെയും കൂടേ സംരക്ഷിക്കണം.
അതുമല്ലങ്കിൽ അങ്ങനെ അവളുടെ ആഗ്രഹങ്ങൾക്കെല്ലാം ഞാൻ വഴങ്ങി കൊടുക്കണം. അതായിരുന്നു അവളുടെ ഡിമാൻഡ്.
അവളുടെ ആഗ്രഹങ്ങൾക്കെല്ലാം ഞാൻ വഴങ്ങിയില്ലെങ്കിൽ അവളുടെ കൈലുള്ള ഫോട്ടോസും മറ്റും എന്റെ ഭാര്യക്ക് അയച്ചു കൊടുത്തു
എന്റെ കുടുംബ ജീവിതം തകർക്കുമെന്ന ഭീഷണിയുടെ കൂടെ എല്ലാം നെ റ്റി ൽ അ പ് ലോഡ് ചെയ്തു എന്റെ മാനം കെടുത്തുമെന്നും പറയുന്നു അവൾ….
ഇത് കേട്ടതും എന്റെ സകല മനസ്സമാധാനവും അതോടെ പോയി.
എനിക്കെന്റെ ഭാര്യയേ.. മോളേ . കുടുംബത്തേ.. ജോലിയിൽ.. അങ്ങനെ ഒന്നിലും ശ്രദ്ധിക്കാനാവുന്നില്ല.
അങ്ങനെയിരിക്കവേയായിരുന്നു വീണ്ടും അവളെന്നേ ഫോണിൽ വിളിക്കുന്നത്.
ആദ്യം അവളുടെ ഫോൺ എടുക്കാതെ എടുക്കാതെ കട്ട് ആക്കി വിടുന്നത് കൊണ്ടായിരിക്കാം പിന്നെയും പിന്നെയും വീണ്ടും അവളെന്നേ വിളിച്ചു കൊണ്ടേയിരുന്നത്.
ഒടുവിൽ ഞാൻ ഫോണെടുത്തു ഞാൻ അവളോട് സംസാരിച്ചു…
“എടീ.. നിന്നോട് ഞനൊരു ആയിരം പ്രാവശ്യം പറഞ്ഞതല്ലേ എന്നെ ഇങ്ങെനെ വിളിച്ചു ശല്യം ചെയ്യരുതെന്ന്.
നിനക്കറിയാലോ എന്റെ അവസ്ഥ. എനിക്ക് ഇപ്പോൾ ഒരു കുടുംബമുണ്ട്. എന്നെ പൊന്ന് പോലെ സ്നേഹിക്കുന്ന ഭാര്യയും ഒരു മോളുണ്ട്.
അവരാണ് എന്റെ ലോകം. അതിനിടയിൽ എനിക്ക് മറ്റൊരു സുഖവും വേണ്ട…. എന്നേ ഒന്ന് വെറുതെ വിട്ടൂടെ നിനക്ക്?.” എന്ന് ഞാൻ അവളോട് കെഞ്ചി ചോദിച്ചു..
അപ്പോൾ അവള് പറയുവാ
“വർഷങ്ങളോളം തന്നേ വിവാഹവാഗ്ദാനം നൽകി പീ ,ഡിപ്പിച്ചു വരുകയാണ്” എന്ന പരാതി കൊടുക്കാൻ പോവുകയാണത്രേ”എന്ന്.
ഇതും കൂടേ കേട്ടപ്പോൾ എന്റെ സമതല മുഴുവനും തെറ്റി…
അവൾ ഇങ്ങനെയൊരു കേസുകൊടുത്താൽ പിന്നെ എന്തായിരിക്കും എന്റെ അവസ്ഥ..?
ഞാൻ പിന്നെ ജീവിച്ചിരിന്നട്ടു കര്യമുണ്ടോ..? എന്റെ കുടുംബ ജീവിതം തകരില്ലേ..? എനിക്ക് എന്റെ ഭാര്യയും മകളും എന്നെന്നേക്കുമായി നഷ്ടപ്പെടില്ലേ..?
അത് കൊണ്ട് ഞാൻ ആ സമയം വേറെ ഒന്നും ആലോചിക്കാനും ചിന്തിക്കാനും നിന്നില്ല. അവളുടെ നിർബന്ധത്തിൽ ഞാൻ “അവളെ കെട്ടാം… സ്വീകരിച്ചോളാം” എന്ന അവൾ പ്രതീക്ഷിക്കുന്ന മറുപടി അവൾക്ക് കൊടുക്കേണ്ടി വന്നു എനിക്ക്.
(നമ്മുടെ സമൂഹത്തിൽ പെണ്ണ് എന്ത് പറഞ്ഞാലും അത് അക്ഷരപടി വിശ്വാസിക്കാൻ ഇവിടെ പോ ലീ സും കോ ട തിയും നി യമ വും അവർക്ക് സപ്പോർട്ട് ഉള്ളതിനാൽ എന്റെ നിരപരാധിത്വം ഒരിക്കലും തെളിയിക്കാനാവില്ല.
പരസ്പരം സമ്മതത്തോടേ ശ രീ രികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം അത് പിന്നീട് മറ്റുള്ളവർ അറിയുമ്പോൾ അതൊരു പീ ഡനമായി മാറുന്ന കാലഘട്ടത്തിൽ അല്ലെ നമ്മൾ ജീവിക്കുന്നത്)
അന്നത്തേ ദിവസം ഞാൻ ശെരിക്കും ഉറങ്ങിയത്പോലുമില്ല.
രാത്രി ഉറങ്ങാൻ നേരം ഭാര്യയുടെയും മോളുടെയും സ്നേഹ ചും ബനമേൽക്കുമ്പോൾ എന്റെ കണ്ണുകളെല്ലാം അറിയാതെ നിറഞ്ഞു പോവുന്നു.
ഇനി ഇത്പോലൊരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടാവുമോ എന്നൊക്കെയാണ് ഞാൻ ആ സമയം ചിന്തിച്ചത്.
മോളുറങ്ങിയതിനു ശേഷം പതിവ് പോലെ ഭാര്യ എന്നേ വീണ്ടും സ്നേഹ ചുംബണത്താൽ പൊതിഞപ്പോൾ ഞാനവളെ തള്ളി മാറ്റുകയായിരുന്നു ചെയ്തതു.
“ഇങ്ങേർക്കിത് എന്താ പറ്റിയേ.. വരെ വരെ എന്നോടിപ്പോൾ ഒരു സ്നേഹവുമില്ല” എന്ന് എന്റെ ഭാര്യ ശംബ്ദമുയർത്തിയപ്പോൾ ഞാൻ അറിയാതെ ഒരെണ്ണം പൊട്ടിച്ചു അവളേ.
ഞാൻ ത ല്ലിയതിന്റെ വിഷമം കൊണ്ടായിരിക്കാം അവൾ കരഞ്ഞു മുഖം വീർത്തു കൊണ്ട് ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു കിടന്നത് ആ പാവം.
ഞാൻ ആദ്യമായിട്ടാണ് അവളെ ത ല്ലുന്നത്.
അതും ഒരു കാരണവുമില്ലാതെ.. എനിക്കാണേൽ സങ്കടവും തോന്നുന്നു അവളെ തല്ലിയതിൽ.
കിടന്നിട്ട് ഉറക്കവും വരുന്നില്ല എനിക്ക്.
എന്റെ മനസ്സും ചിന്തയും വേറെ എവിടെയോ ആയിരുന്നു..
പഴയ കാമുകിയേ ഇനി സ്വീകരിച്ചില്ലെങ്കിൽ അവളെനിക്കെതിരെ പീ ഡനകേസും കൊടുക്കും. അതോടെ എല്ലാം അവസാനിക്കും.
ഇനി സ്വീകരിച്ചാലോ എന്നേ പൊന്നു പോലെ സ്നേഹിക്കുന്ന എന്റെ ഭാര്യെയും മോളെയും എനിക്ക് നഷ്ടമാവുകയും ചെയ്യും.
ഇനി ഞാൻ എന്ത് ചെയ്യും.?
എന്റെ മുന്നിൽ രണ്ടു വഴികളേ ഉള്ളു.
ഒന്നുകിൽ പഴയ കാമുകിയേ കെട്ടണം. അല്ലെങ്കിൽ ആ ത്മഹത്യാ ചെയ്യണം
എന്തായാലും ആ ത്മഹത്യാ ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ഞാൻ ഒരിക്കലും ആ ത്മഹത്യാ ചെയ്യുകയുമില്ല. പിന്നെ അവളെ കെട്ടുന്ന കാര്യം. അത് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുകയുമില്ല.
ഇനി ഞാൻ ചെയ്യും..?
എനിക്ക് വലുത് എന്റെ കുടുംബമാണ്. എനിക്കെന്റെ ഭാര്യെയും മോളെയും വേണം. അവരില്ലാതെ എനിക്ക് ജീവിക്കാനാവില്ല.. അവർക്കിടയിൽ ഇനി മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല എനിക്ക്
“”അത്കൊണ്ട് എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാം കാര്യങ്ങളും എന്റെ ഭാര്യയോട് തുറന്നു പറയുന്നതല്ലേ അതിന്റെ ഉചിതം.” ഞാൻ അവളോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു…
ഏതൊരു പെണ്ണിനും സഹിക്കാനാവാത്ത കാര്യങ്ങളാണ് എന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതെനിക്കറിയാം. എന്നാലും ആദ്യം ഒന്ന് പൊട്ടി തെറിക്കുമെങ്കിലും പിന്നീട് അത് എല്ലാം മാറിക്കോളും അല്ലേ..?
Nb: ഇത്തരം നുഴഞ്ഞു കയറ്റക്കാർ കാരണം എത്രയെത്ര ജീവിതങ്ങളാണ് തകർന്നു തരിപ്പടമാവുന്നത് നമ്മുടെ സമൂഹത്തിൽ. മനസ്സു തുറന്നു സ്വന്തം ഇണയോട് ഒന്ന് സംസാരിച്ചാൽ അവിടെ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു.
എന്നാൽ ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞു കഴിഞ്ഞാൽ അത് സ്വന്തം ഇണ എങ്ങനെ ഉൾക്കൊള്ളും എന്ന ഭയത്താൽ ഒന്നും തുറന്നു പറയാനാവാതെ പലരും പെട്ടുപോവുകയാണ് പതിവ്. അത് ആണായാലും, പെണ്ണായാലും.