എഴുത്ത്:- കാർത്തിക
ഇഷ്ടപ്പെട്ട ആളിന്റെ കൂടെ നാടുവിട്ടു പോകുമ്പോൾ അമ്മയെയും അച്ഛനെയും പറ്റി ഒന്നും ഓർത്തിരുന്നില്ല അവരുടെ വിഷമം കാണാനുള്ള മനസ്സും ഉണ്ടായിരുന്നില്ല!!! മനസ്സിൽ മുഴുവൻ ഡെന്നിസ് ആയിരുന്നു!!! അവന്റെ ഓരോ വാക്കുകളും തന്നെ കോരിത്തരിപ്പിക്കാൻ പോരുന്നതായിരുന്നു… ഇനിയുള്ള കാലം അവന്റെ കൂടെ സുഖമായി ജീവിക്കണം അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
വിനീതയെയും കൊണ്ട് അവൻ ബാംഗ്ലൂരിലേക്കുള്ള ബസ്സിൽ കയറി… എത്രയും പെട്ടെന്ന് അവിടെ എത്തിയാൽ മതി അവിടെ അവന് ഒരു ചെറിയ ജോലിയുണ്ട് ഇപ്പോൾ ഒരു കുഞ്ഞ് വീടും ശരിയാക്കിയിട്ടുണ്ട് അത് രണ്ടും ആയിട്ടുണ്ടെങ്കിൽ തന്നെ വന്ന് വിളിക്കാം എന്ന് മുൻപ് പറഞ്ഞിരുന്നു രണ്ടും തയ്യാറാക്കി തന്നെയും കൊണ്ട് പോവുകയാണ് പാവം…
ജോലി ഇപ്പോൾ കിട്ടിയതേ ഉള്ളൂ അതുകൊണ്ടുതന്നെ സാലറി കിട്ടാൻ ഒരു മാസം കഴിയും അതുവരെ കഴിയാനുള്ള വക എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ ഞാൻ തന്നെയാണ് പറഞ്ഞത് അച്ഛൻ എനിക്കായി ഒരുപാട് സ്വർണം സൂക്ഷിച്ചുവച്ചിട്ടുണ്ട് അതും എടുത്തു കൊണ്ടുവരാം എന്ന്!!
അതൊന്നും വേണ്ട നിന്നെ നോക്കാൻ എനിക്കറിയാം എന്ന് പറഞ്ഞിരുന്നു അവൻ.. അവനെ കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം തോന്നി എങ്കിലും ഞാൻ എടുക്കാം എന്നും പറഞ്ഞ് സ്വർണം എല്ലാം കയ്യിൽ കരുതിയിരുന്നു ഏകദേശം നാല്പത്തഞ്ചു പവനോളം വരും!! ഇനിയും സ്വർണം എടുക്കാൻ ഉള്ള പണം അച്ഛൻ ബാങ്കിൽ ഇട്ടിരിക്കുകയാണ്!!!
ബസ്സിൽ ദീർഘദൂര യാത്ര തന്നെ ഉണ്ടായിരുന്നു ബാംഗ്ലൂരിൽ എത്തിയതും അവൻ ഒരു ടാക്സിയും വിളിച്ച് എന്നെ ഒരു കുഞ്ഞു വീട്ടിലേക്ക് തന്നെയാണ് കൊണ്ടുപോയത് ചെറിയ വീടായിരുന്നു എങ്കിലും സന്തോഷം തോന്നി ഇനിയുള്ള കാലം ഞങ്ങൾ ജീവിക്കേണ്ടത് എ ഇവിടെയാണ്!! എനിക്കും കൂടി ഒരു ജോലി കണ്ടുപിടിക്കണം എന്നിട്ട് അത്യാവശ്യം രണ്ടുപേർക്കും വരുമാനമാകുമ്പോൾ ഇതിലും നല്ലൊരു ഇടത്തേക്ക് മാറണം എന്നൊക്കെ കരുതി.
ജനൽ തുറന്ന് ഞാൻ കാഴ്ചകൾ കണ്ടു. അടുത്ത എല്ലാം വീടുകളാണ് അന്നേരം എന്റെ പുറകിൽ നിന്ന് അവൻ എന്നെ കെട്ടിപ്പിടിച്ചു.. ദേഹത്ത് ഒരു കോരിത്തരിപ്പ് തോന്നി ഞാൻ തിരിഞ്ഞു നോക്കി!!!
പക്ഷേ ഞാൻ പ്രതീക്ഷിച്ചത് പോലെ അത് ഡെന്നിസ് ആയിരുന്നില്ല മറ്റാരോ!!!
ഞാൻ ഉറക്കെ കരഞ്ഞു!! പക്ഷേ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല ആരും രക്ഷയ്ക്ക് എത്തിയില്ല!!! അയാളുടെ ശക്തിക്ക് മുന്നിൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്റെ ദേഹത്തെ വ സ്ത്രങ്ങൾ ഓരോന്നായി അയാൾ അ ഴിച്ചു മാറ്റി എന്നെ ക്രൂര മായി ഭോ ഗിച്ചു!!
എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഞാൻ അവിടെ തളർന്നുവീണു ഏറെ കഴിഞ്ഞ് ബോധം വന്നപ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു… എന്റെ തൊട്ടരികിൽ എന്നെ കീഴ്പ്പെടുത്തിയ അയാളും ഉണ്ട് എണീറ്റപ്പോൾ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
എന്റെ ഡെന്നീസ് എവിടെയാണെന്ന് പോലും അറിയില്ല!!! അറിയാത്ത നാട്ടിൽ വന്നതുകൊണ്ട് അവനെ ഇവരെല്ലാം ചേർന്ന് ഉപദ്രവിച്ചിരിക്കുമോ??
എന്റെ ഉള്ളിൽ ഓരോ ഭയം ഇങ്ങനെ വന്ന് ഉരുണ്ടു കൂടാൻ തുടങ്ങി.. ഒരു നല്ല ജീവിതം സ്വപ്നം കണ്ടുവന്ന എന്നെ നശിപ്പിച്ചത് എന്റെ തൊട്ടരികിൽ കിടക്കുന്ന ആളാണെന്നുള്ള ചിന്ത എന്നെ ഭ്രാന്തിയാക്കി ഞാൻ അയാളെ അവിടെയുള്ള ഒരു ഫ്ലവർസ് എടുത്ത് അടിക്കാൻ നോക്കി പക്ഷേ അതിനുമുമ്പ് അയാൾ എന്നെ കണ്ടു അയാൾ എന്നെ ഉ പദ്രവിച്ചു!!!
അന്നേരം ഡെന്നിസ് കയറി വന്നു!!! ഞാൻ ഡെന്നിസിന അരികിലേക്ക് ഓടി അയാളെന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞു അവന്റെ നെഞ്ചോട് ചേർന്നു…
ചിരിയോടെ അവൻ എന്നെ അയാൾക്ക് ഇട്ടുകൊടുത്തു!!!
“”” നീ എന്ത് കരുതി ഡെന്നിസിന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് ആണ് നീ എന്നോ എങ്കിൽ കേട്ടോ എനിക്ക് തന്നെ ഓർമ്മയില്ല ഞാൻ എത്ര എണ്ണത്തിന് ഇവിടെ കൊണ്ടുവന്ന് ഇതുപോലെ വിട്ടിട്ടുണ്ട് എന്ന്!!! ഒന്ന് കൈയും കണ്ണും കാണിച്ചാൽ മയങ്ങി വരാൻ നിന്നെപ്പോലെ ഉള്ള ഓരോരുത്തിമാർ ഉള്ളതു കൊണ്ട് എന്നെപ്പോലുള്ളവർ ഇങ്ങനെ അല്ലലില്ലാതെ ജീവിച്ചു പോകുന്നു!!
അതും പറഞ്ഞ് അവൻ ഉറക്കെ ചിരിച്ചു എനിക്ക് ദേഹം തളരുന്നത് പോലെ തോന്നി..
ഞാൻ ചതിക്കപ്പെടുകയായിരുന്നു എന്ന് ആ നിമിഷമാണ് മനസ്സിലായത് സ്വന്തം അച്ഛനെയും അമ്മയെയും ചതിച്ച് അവന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടതിന് എനിക്ക് കിട്ടിയ ശിക്ഷ… പിന്നെയും ആരൊക്കെയോ വന്നു എന്റെ മാംസം തേടി!!! അവർക്ക് മുന്നിൽ എല്ലാം തകർന്ന് ഒരു പാവയെ പോലെ എനിക്ക് നിന്നു കൊടുക്കേണ്ടി വന്നു…
ഒടുവിൽ എത്തിയതാണ് കാസിം എന്നുപറഞ്ഞ് ഒരു ലോക്കൽ നേതാവ്!!
കീഴിൽ ഒരുപാട് ഗു ണ്ടകളും, രാഷ്ട്രീയത്തിൽ പിടിപാടും ഉള്ള ഒരാൾ അയാൾക്ക് എന്നെ നന്നേ ബോധിച്ചു അയാൾ എന്നെ അവിടെ നിന്ന് വിലക്ക് വാങ്ങി!!!
ഒരുപാട് ഭാര്യമാരിൽ ഒരാളായി ഒരു ഫ്ലാറ്റിൽഎത്തപ്പെട്ടു…!!!
പലരും കൊ ത്തിവലിക്കുന്ന ശ രീരത്തിൽ നിന്ന് അയാൾക്ക് മാത്രം ആയിത്തീർന്നു ഞാൻ..
അയാൾക്ക് എന്നോട് പ്രണയം തോന്നാൻ തുടങ്ങി!!! ഞാനെന്താ ആവശ്യ പ്പെട്ടാലും ചെയ്തു തരും എന്നൊരു അവസ്ഥയായി അന്നേരം ഞാൻ അയാളോട് ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു!!!
“”ഡെന്നിസ്!!!”
പറയുന്നതിനുമുമ്പ് തന്നെ ഡേന്നിസിനെ പിടിച്ചു കെട്ടി എന്റെ മുന്നിൽ കൊണ്ടുവന്ന് ഇട്ട് തന്നു!! ഇഞ്ചിഞ്ചായി ഞാൻ അയാളെ വേദനിപ്പിച്ചു!! ഇ രുമ്പ് ത ണ്ട് കൊണ്ടുള്ള പ്ര ഹരം ഏറ്റ് അയാൾ അലറി കരഞ്ഞു!! അയാളുടെ കരച്ചിൽ എനിക്ക് വല്ലാത്തൊരു ആവേശം പകർന്നു!!! വീണ്ടും ഞാൻ അയാളെ ഉപദ്രവിച്ചു കൈയും കാലും ഇനി ഒന്നിനും പറ്റാത്ത രീതിയിൽ ആക്കി!!!?ഒറ്റയടിക്ക് കൊ ന്നുകളയാൻ എനിക്ക് ഉദ്ദേശ മില്ലായിരുന്നു അത് അവനൊരു രക്ഷപ്പെടൽ ആവും..
തെ ണ്ടി തിന്നാൻ പോലും ആരോഗ്യം ബാക്കി വയ്ക്കാതെ തെരുവിൽ കൊണ്ടുപോയി ഇട്ടോളാൻ പറഞ്ഞു!!!
ആ സമയത്താണ് കാസിമിന്റെ എല്ലാ അനുയായികളെയും അയാളെയും പോലീസ് പിടിക്കുന്നത്… ഭരണം മാറി വന്നത് അയാൾക്ക് വിനയായി അയാളുടെ എതിർ പാർട്ടിക്കാർ ചതിച്ചതാണ്!!
വിവരമറിഞ്ഞ് അയാൾ എന്നോട് രക്ഷപ്പെട്ടോളാൻ വിളിച്ചു പറഞ്ഞിരുന്നു!!
അത് പ്രകാരം ഞാൻ നാട്ടിലേക്ക് വണ്ടി കയറി ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എല്ലാംകൊണ്ടും നശിച്ച എനിക്ക് നാട്ടിലേക്ക് വരാൻ പക്ഷേ വേറെ മാർഗം ഇല്ലായിരുന്നു.
നാട്ടിലെത്തിയപ്പോൾ അറിഞ്ഞു ഞാൻ പോയതിനുശേഷം തളർന്ന് കിടപ്പിലായ അച്ഛനെ പറ്റി..
വല്ലാത്ത കുറ്റബോധം തോന്നി അച്ഛന്റെ അരികിലേക്ക് ചെന്ന് ആ കാലുപിടിച്ച് മാപ്പ് പറഞ്ഞു എന്നോട് ക്ഷമിക്കാൻ അച്ഛൻ തയ്യാറായി..
ഇന്നിപ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട് അച്ഛനും അമ്മയും നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വത്ത് തന്നെയാണ് എന്ന് അവർ നമ്മളുടെ നന്മയ്ക്ക് വേണ്ടി മാത്രമേ എന്തെങ്കിലും പറയൂ എന്ന്!!
അവരെ ധിക്കരിച്ചതിനുള്ളത് കിട്ടി ഇനിയുള്ള കാലം, എനിക്ക് തന്ന എല്ലാ ദുരന്തത്തിന്റെയും ഓർമ്മകൾ പേറി ഇങ്ങനെ നരകിച്ചു തീർക്കണം ..
അത്യാവശ്യം ജീവിതം മുന്നോട്ടു പോകാൻ ചെറിയൊരു ജോലിയും ഉണ്ട്!!!
ഇതൊക്കെയേ ഞാനും ഇനി അർഹിക്കുന്നുള്ളൂ