മരുമകളായി പ്രതികാരം.
എടുത്ത് :-വിജയ് സത്യ
മഴക്കാലമായാൽ വീടിനടുത്തുള്ള ആ തോട്ടിൽ നിറയെ വെള്ളം നിറയും..
സ്കൂൾ അവധി ദിനങ്ങളിൽ അവളും കൂട്ടുകാരികളും അവിടെ കുളിക്കും.
ആർത്തുല്ലസിച്ച് കുറെ നേരം വെള്ളത്തിൽ കളിക്കുമ്പോൾ പല കുസൃതികളും തോന്നാറുണ്ട്.
അതിൽ പെട്ടതാണ് ആരും അറിയാണ്ട് വെള്ളത്തിൽ മൂത്രമൊഴിക്കൽ..
അവൾ മാത്രമാണ് ആ കൃത്യം ചെയ്യുന്നതെന്നാണ് അവൾ ആദ്യം കരുതിയിരുന്നത്.പിന്നീട് മനസ്സിലായി മുട്ടിയാൽ കൂട്ടുകാരികൾക്കും ഇതുതന്നെ പണി എന്ന്.
റീജ. അതാണ് അവളുടെ പേര്.
നാട്ടിൽ നല്ലനിലയിൽ പഠിക്കുന്ന കുട്ടികളുടെ ലിസ്റ്റിൽ അവളുടെ പേര് മുന്നിലായിരുന്നു.
“എന്താ മോള് ആലോചിക്കുന്നത്?” ആ അമ്മായപ്പൻ മരുമകളോട് ചോദിച്ചു
“ഒന്നുമില്ല അച്ഛാ ഞാൻ ചുമ്മാ…”
അമ്മായിയപ്പന് മരുന്ന് എടുത്തു കൊടുക്കാനും കിടക്കവിരി ഒക്കെ മാറ്റാനും ആണ് അവള് അയാളുടെ റൂമിൽ കയറിയത്..
അമ്മായിയപ്പന് സമീപം ആ ചുവന്നുതുടുത്ത മാങ്ങ നിറച്ച പ്ലേറ്റ് മേശയിൽ കണ്ടപ്പോൾ അവളുടെ സ്മരണ അവളെ കുട്ടിക്കാലത്തേ വികൃതി കളിലേക്കും ആ നിർണായക സംഭവത്തിലേക്ക് അവളെ കൊണ്ടുപോകുന്നു
അവിടെ നിന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ ആണ് അയാൾ ചോദിച്ചത്..
“ഞാൻ ഒരുപാട് ദ്രോഹം ചെയ്തിട്ടും എനിക്കൊരു ആപത്ത് വന്നപ്പോൾ ഗർഭിണി ആണെന്ന് പോലും നോക്കാതെ എനിക്ക് ര ക്തം നൽകി ജീവൻ രക്ഷിച്ചല്ലോ.. എന്നോട് ക്ഷമിക്കണം മോളെ..”
“അച്ഛൻ അതൊന്നും ഓർത്ത് ഇപ്പോൾ വിഷമിക്കേണ്ട ഈ മരുന്ന് വായിൽ ഇട്ട് വെള്ളം കുടിച്ചാട്ടേ.”
അവൾ അയാൾക്കുള്ള മരുന്നു നൽകി ഒരു ഗ്ലാസ് വെള്ളവും കൊടുത്തു.
തന്റെയും രഘു ഏട്ടന്റെയും വിവാഹം കഴിഞ്ഞ് പത്തറുപത് നാളിന് ശേഷം തന്റെ അമ്മായപ്പൻ കണാരേട്ടൻ വീടിനടുത്ത് നടന്ന ഒരു റോഡ് ആക്സിഡന്റിൽ അപകടം പറ്റിയപ്പോൾ മരുമകളായ താനാണ് രക്തം നൽകി സഹായിച്ചത്..
ആഴ്ചകൾ ആയുള്ള ഹോസ്പിറ്റൽ വാസത്തിനുശേഷം ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ അന്ന് മരുമകൾ റീജ ശ്രദ്ധയോടെപരിചരിച്ചു മരുന്ന് നൽകവേയാണ് കണാരേട്ടന് ഈ കുറ്റസമ്മതം..
റീജ ഓർത്തു.. ഇതുപോലെ ചുവന്നുതുടുത്ത ഒരു മാമ്പഴക്കാലം ഈ അമ്മായിയപ്പനുമായി ബന്ധപ്പെട്ടതാണ്.
അന്ന് സംഭവിച്ച ഒരു കൈപ്പിഴ കാരണം ഒരുപാട് ദ്രോഹമാണ് ഈ മനുഷ്യൻ തന്നോട് ചെയ്തത്.. ഒന്നും മാപ്പ് അർഹിക്കുന്നതല്ല.. ഒരു പെൺകുട്ടിയോടും ചെയ്യരുതാത്ത കാര്യങ്ങൾ..!
ഒരു ദിവസം സ്കൂൾ വിട്ടുവരുമ്പോൾ ചുവന്നു തുടുത്ത മാമ്പഴത്തെ അധികം ഉയരമില്ലാത്ത കൊമ്പിൽ കണ്ടു .
ചുറ്റും നോക്കി. ആരെയും കാണുന്നില്ല കയറിയാലോ….പാവാടയും ഷർട്ടും ആണ് വേഷം….യൂണിഫോമിൽ മരത്തിന്റെ കറയെങ്ങാനും പുരളും. കൂടാത്തതിന് മുട്ടോളമെത്തുന്ന പാവാടയും കൊണ്ട് കയറിയാൽ കഷ്ടകാലത്തിനു ആരെങ്കിലും വന്നാലോ. അതും വലിയ ദുരന്തമാണ്.
കഴിഞ്ഞ വർഷം ഇതുപോലെ കൊതി മൂത്ത് ആരും കാണാതെ കയറിയതായിരുന്നു. ആവശ്യമുള്ള മാമ്പഴം പറിച്ചു ബാഗിൽ ഇട്ടു താഴെ ഇറങ്ങാൻ നേരം മൂന്നാല് ആൺ കൂട്ടുകാർ വാനനിരീക്ഷണം പോലെ മേലോട്ടും നോക്കി നിൽക്കുന്നു. എന്ത് കാണാൻ ആണാവോ..?
അയ്യേ…ആ ചമ്മൽ ഇന്നുമോർക്കുന്നു.. കാല് വിടർത്താതെ ഒരു ചില്ലയിൽ നിന്നും മറ്റു ചില്ലയിലേക്ക് ഇറങ്ങി വരാൻ പറ്റുമോ..?
പഹയമാർ പോകുന്ന ലക്ഷണമില്ല.. മേലോട്ടു നോക്കി ഒറ്റ ഇരിപ്പാണ്..ഒടുവിൽ ചമ്മി ചമ്മിയാണെങ്കിലും രണ്ടും കൽപ്പിച്ച് ഇറങ്ങി.
“വെള്ള വെള്ള”
കണ്ടവർ കൃത്യമായി കുറച്ചു ദിവസം പാന്റീസിന്റെ കളർ താൻ പോകുന്ന ഇടവഴിയിൽ നിന്നും ഒളിഞ്ഞും മറഞ്ഞും നീന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
മൈൻഡ് ചെയ്യാൻ പോയില്ല.. അതോടെ അവർ അത് വിട്ടു..
ഇപ്പോൾ പ്രായം ഒരു വയസ്സ് കൂടി കൂടി…
റീജ താഴെ നോക്കി മുമ്പ് ആരോ എറിഞ്ഞ മുട്ടൻ കല്ല്.
പിന്നെ താമസിച്ചില്ല പെറുക്കിയെടുത്തു ചുമന്നു തുടുത്ത മാമ്പഴ ഞെട്ട് നോക്കി ആഞ്ഞൊരര് കൊടുത്തു.
അത് എന്തോ ലക്ഷ്യം തെറ്റി എന്നുതോന്നുന്നു.
എവിടെന്നോ അവിടേക്കു നടന്നു എത്തിയ ബ്രോക്കർ കണാരേട്ടന്റെ തലയിൽ തന്നെ പതിച്ചു.
” എന്റമ്മോ എന്നെ കൊന്നേ “
എന്നുള്ള ആർത്തനാദം കേട്ട് ആൾക്കാർ ഓടി കൂടി.
പെട്ടെന്ന് തടി കയിച്ചലാക്കാൻ നോക്കിയപ്പോൾ കണാരേട്ടൻ തന്നെ കാണിച്ചു, ആൾക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു.
” അവളാ എറിഞ്ഞെന്നെ കൊ ല്ലാൻ നോക്കിയത്. !”
പെട്ടു. ഒടുവിൽ എല്ലാവരുടെയും മുന്നിൽ കുറ്റസമ്മതം നടത്തി.
കാര്യകാരണം വിവരിച്ചു.പഴുത്ത മാങ്ങ കാണിച്ചുകൊടുത്തു..
ഒരു വിധത്തിൽ അവിടെ നിന്നു തലയൂരി.
കാലം കുറച്ചു കഴിഞ്ഞു. തനിക്കും വിവാഹപ്രായമെത്തി. ബ്രോക്കർ കണാരേട്ടൻ നാട്ടിലുള്ള തന്റെ പ്രായത്തിലുള്ളതും അതിൽ കുറഞ്ഞതുമായ എല്ലാ പെമ്പിള്ളാരുടെയും കല്യാണം കഴിപ്പിച്ചയച്ചു. തന്നെ മാത്രം ഒഴിവാക്കി..!
എന്തിനാണ് തന്നെ തേടി വരുന്ന ചെറുക്കൻമാരെ കണാരേട്ടൻ എന്തെക്കൊയോ പറഞ്ഞാണ് തിരിച്ചയക്കുന്നതെന്നു ഇതുവരെ പിടികിട്ടിയില്ല.
കണാരേട്ടന് ഒരു മകൻ ഉണ്ട് രഘു.
മകനെ വലിയൊരു പണക്കാരി യെ കൊണ്ട് കെട്ടിക്കാൻ ഉള്ള പരിപാടിയി ലാണ് കാണാരൻ ബ്രോക്കർ.
അപ്പോഴേക്കും ഇന്റർനെറ്റ്, നവമാധ്യമ പേജുകൾ ഗ്രൂപ്പുകൾ, ഓൺലൈൻ മാട്രിമോണിയേൽ എല്ലാം കടന്നു വന്നു.
കണ്ടവും വരമ്പും കടന്നു വരുന്ന ഒന്നോ രണ്ടോ ചെറുപ്പക്കാരുടെ ഇടയിൽ നിന്നും തിരഞ്ഞെടുക്കുന്നതിനേക്കാൾ ആയിരം, ലക്ഷം ആൾക്കാരുടെ ഇടയിൽ നിന്നും ഇഷ്ടപെട്ട, യോചിച്ച ഒരെണ്ണത്തിനെ തിരഞ്ഞെടുക്കാം.
നല്ല ഐഡിയ. കണാരേട്ടനോടുള്ള വാശിയിൽ വളരെ നല്ല പയ്യനെ തന്നെ തെരെഞ്ഞെടുത്തു.
വിവാഹം കെങ്കേമായി തന്നെ നടന്നു.
ആദ്യരാത്രിയിൽ തന്നെ എന്തോ പന്തികേട് മണത്തു.
സുന്ദരനാണ്. ഉദ്യോഗവുമുണ്ട്.
പക്ഷെ എന്തോ പിശക് എവിടെയോ ഉണ്ട്.
കണ്ടു പിടിച്ചേ മതിയാകൂ. ചെറുക്കൻ ഏതോ പെണ്ണുമായി എന്തെങ്കിലും തേപ്പ് കിട്ടിയതാവമോ ഇപ്പോഴും ഒരു മന്ദത.
ആ വഴിക്കുള്ള അന്വേഷണം മുന്നോട്ടു പോയില്ല.
ഫോണിലെ കോണ്ടാക്ടിലും മറ്റും രണ്ടോ മൂന്നോ റിലേഷണനും, മറ്റുമായി അകെ അഞ്ചു പേർ.
സോഷ്യൽ മീഡിയയിൽ ഉണ്ടാകുമോ? ഫേസ് ബുക്ക്,വാട്സ് ആപ്പ്, ട്വിറ്റര്, ഇന്റ്റഗ്രാം. ആ വഴിയിലും തടസം.
അതൊക്ക ഉപയോഗിച്ച് വർഷങ്ങൾ ആയിരിക്കുന്നു.
ഇനി വല്ല ന ക്സൽ, തീ വ്രവാ ദ, വിഘടനവാ ദ ബന്ധം മറ്റുമാകുമോ.?
അതെങ്ങനെ അതിനും കോണ്ടാക്ട് ആയി മീഡിയയോ ഫോണോ,ലാപ്ടോപ്പോ ഉപയോഗിക്കേണ്ട…
ഏയ്..അതൊന്നും ഉപയോഗിച്ച് കാണുന്നില്ല..
അപ്പോൾ പ്രശ്നം അതൊന്നുമില്ല_ . ഇനി ബാക്കിയുള്ളത് മെന്റൽ, ഡിപ്രഷൻ, മ യക്കു മരുന്ന്, ക ള്ളു, ക ഞ്ചാവ് എന്നിവ.
ഒടുവിൽ മനസ്സിലായി ക ഞ്ചാവ് തന്നെ.. അത് ഉപയോഗിച്ചവർ നിർത്തിയാൽ പ്രശ്നം ആണത്രേ..
വിവാഹത്തിനായി നല്ലപിള്ള ചമയാൻ കുറച്ചുദിവസം അയാൾ അതിനോട് വിട പറയാൻ നോക്കിയതാണ്. അതാണ് ഇപ്പോൾ അയാൾ അനുഭവിക്കുന്ന പ്രശ്നത്തിനു കാരണം…
ഇതൊക്കെ ആത്മാർത്ഥമായി നിർത്താൻ ആഗ്രഹമുണ്ടെങ്കിൽ റസ്ക്യൂ, റിഹാബിലിറ്റേഷൻ തുടങ്ങിയ വലിയ പരിവർത്തന ഉപാധികൾ സ്വീകരിക്കേണ്ടത് ആയി വരും..
ഒരിക്കലും ഒറ്റയ്ക്ക് പറ്റില്ല..
തനിക്ക് പേടിയായി.. ഇതൊന്നും അറിയിക്കാതെ തന്നെ ചതിച്ചത് അല്ലേ.. അനുഭവിക്കട്ടെ..
കുറെ നാൾ കിട്ടിയില്ലെങ്കിൽ വയലന്റ്സ് ആകും.. ഭ്രാന്തായി ജീവിതം നശിച്ചു പോവും.
ക ഞ്ചാവ് ഉപയോഗിച്ചവർക്ക് തുടർഉപയോഗത്തിന് അത് കിട്ടിയില്ലെങ്കിൽ അങ്ങനെയാണത്രെ അവൾ കേട്ടിട്ടുണ്ട്.
തുടർന്ന് ഉപയോഗിക്കാൻ വേണ്ടി സാധനം വാങ്ങുവാൻ ജോലിയും കൂലിയും ഇല്ലാത്തവരാണ് റോഡിലൂടെ ഭ്രാന്തന്മാർ ആയി അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.
ആൾക്ക് ജോലി ഉണ്ടല്ലോ. അയാൾ ജീവിച്ചോട്ടെ.
പെട്ടിയും പ്രമാണവുമെടുത്തു ഇറങ്ങി. എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ താൻ എല്ലാം സഹിച്ചേനെ…പിന്നെ സഹായിച്ചേനെ… അയാളുടെ കൊള്ളരുതായ്മ കുടുംബക്കാരും പരിസരവാസികളും എല്ലാം അറിഞ്ഞിട്ട് തന്നെ വഞ്ചിച്ചതു അല്ലേ… പഠിക്കണം പാഠം…!
വരുമ്പോൾ തന്നെ കണാരേട്ടൻ പല്ലിളിച്ചു ചിരിക്കുന്ന ചിത്രം.
പണ്ടാരക്കാലൻ അറിഞ്ഞ.. ?
എങ്ങനെ അറിയും.. താൻ വീട്ടിൽ ചെന്ന് വേണം കാര്യങ്ങൾ മറ്റും പറയാനായിട്ടു.
“പിണങ്ങി പോന്നതാണോ.. പെട്ടിയും ബാഗും കുറെ ഉണ്ടല്ലോ. ?”
കണാരേട്ടൻ വിടാൻ ഭാവമില്ല.
“ഏയ്.. വീട്ടുകാർക്കുള്ള ഡ്രെസ്സുകളാണ്.. “
“അപ്പോൾ ചെർക്കനെവിടെ ?”
“ജോലിക്കു പോണ്ടേ.. ഞാൻ നാളെ തന്നെ തിരിച്ചു പോകും..”
അവൾക്ക് കണാരേട്ടന്റെ വായടപ്പിക്കാൻ അങ്ങനെ പറയേണ്ടി വന്നു.
പിന്നെ കുറെ നാളായി തിരിച്ചു പോകാതെ വിവരം കണാരേട്ടൻ അറിഞ്ഞു.
അങ്ങനെ കണാരേട്ടന്റെ ആഗ്രഹം പോലെ തന്നെ താൻ വീട്ടിൽ നിന്നും പുറത്തിറങ്ങണ്ടായി.
ഏതു ദുർനിമിഷത്തിൽ ആണാവോ തനിക്ക് ആ മാങ്ങയ്ക്ക് കല്ലെടുത്തു എറിയാൻ തോന്നിയത്.
അവൾ ആ കല്ലിനെ പഴിച്ചു.
കല്ലിനേക്കാൾ ഉറപ്പുള്ള കണാരേട്ടന്റെ മനസാണ് ഇതിനു പിന്നിലെന്നും അവൾക്കറിയാം.
ഒരുവർഷം വീട്ടിലിരുന്നതിന് ശേഷം ജോയിന്റ് പെറ്റിഷൻ നൽകി ഡൈവേഴ്സിന് കൊടുത്തു.അതുകൊണ്ടുതന്നെ മോചനം വേഗം കിട്ടി..!
ബന്ധുക്കൾ പലവഴിക്കും വേറൊരു വിവാഹാലോചനകൾ കൊണ്ടുവരാൻ ശ്രമിച്ചു.
എല്ലാം കണാരേട്ടന് കറുത്ത കരങ്ങൾ കാരണം മുടങ്ങി പോയിക്കൊണ്ടിരുന്നു.
അപ്പോഴാണ് നിർത്തിവെച്ച് പഠനം പൂർത്തിയാക്കാൻ തോന്നിയത്.. തുടർന്ന് അതിനായി ശ്രമിച്ചു.. നല്ല മാർക്കോടെ പാസായ തനിക്ക് പട്ടണത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു..
അപ്പോഴാണ് തന്റെ ജൂനിയർ പോസ്റ്റിൽ കണാരേട്ടൻറെ മകൻ രഘു ജോലി ചെയ്യുന്നത് മനസ്സിലാക്കിയത്..
ഒരു ദിവസം ഓഫീസിൽ വിട്ടു ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ ശറ…പറേ… ന്ന് മഴ പെയ്യാൻ തുടങ്ങി.. കുട എടുക്കാത്ത അവൾ രഘുവിന്റെ കൂടയിൽ അഭയം തേടി..
അകലം പിടിച്ചു നിന്ന അവനോട് അവൾ ചേർന്നു നിന്നു തോളിൽ കയ്യിട്ടു പിടിച്ചു നടന്നു.. നടത്തത്തിനിടെ മാ റിന്റെ താളത്തിലുള്ള സ്പർശനവും മൃദുത്വവും ഏറ്റ് അവൻ ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും വിയർത്തുപോയി.
രഘുവിൽ അത് ഒരു വല്ലാത്ത അനുഭവം ആയി..
അവൾ അന്ന് നൽകിയ സ്പാർക്ക് അവനിൽ അനുരാഗത്തിന് വഴിയൊരുക്കി..
അതുതന്നെ അവൾ ആഗ്രഹിച്ചത്.. അവൻ തന്റെ വഴിയിലേക്ക് വരുന്നുണ്ട്.
സുന്ദരനും അവിവാഹിതനും ആയ രഘുവിനെ പ്രണയ വിവശനാക്കണം
പിന്നെ വാശിയായിരുന്നു. അടങ്ങാത്ത വാശി.
പണ്ടുള്ളവർ പറയുന്നതുപോലെ വേണമെങ്കിൽ കയ്യും മെയ്യും ഉപയോഗിക്കണം..
പക്ഷേ കാര്യം നേരെ തിരിച്ചാണ് അവൾക്ക് കൂടുതൽ മെനക്കെടേണ്ട വന്നില്ല.. റീജ അല്ലാതെ വേറൊരു പെണ്ണിനെ അവനു വേണ്ടെന്നായി..
വിവരം കണാരേട്ടൻ അറിഞ്ഞു. അയാൾ പരമാവധി പല്ലും നഖവും ഉപയോഗിച്ച് എതിർത്തു.. റീജയിൽ മോഹാഞ്ജിതനായ രഘു വിടാൻ തയ്യാറല്ലായിരുന്നു..
അവൻ അച്ഛനെ ധിക്കരിച്ച് ആ വിവാഹത്തിന് ഒരുങ്ങി..
കണ്ണിലുണ്ണിയായ ഏക മകന്റെ പിടിവാശിക്ക് മുമ്പിൽ കണാരേട്ടന് മുട്ടുമടക്കേണ്ടി വന്നു.
ഒടുവിൽ ഇന്ന് പകൽ വിവാഹം നടന്നു. പാവം കണാരേട്ടന് യാന്ത്രികമായി എല്ലാം ചെയ്തുകൊണ്ട് ഈ ചടങ്ങിന് മൂകസാക്ഷി ആകേണ്ടി വന്നു..
അത്താഴത്തിനുശേഷം അമ്മ നൽകിയ പാൽഗ്ലാസുമായി അവൾ അമ്മായിയപ്പനായ കണാരേട്ടൻ മുന്നിലൂടെ തലയുയർത്തി തന്റെ മണിയറയിലേക്ക് നടന്നു..
അത് അവളുടെ ഒരു സ്വപ്നമായിരുന്നു.. കണാരേട്ടൻ സോഫയിൽ ഇരുന്നു തലതാഴ്ത്തി നിൽക്കുന്നത് അവൾ കണ്ടു..
റൂമിലെത്തി മേശപ്പുറത്ത് പാൽ ക്ലാസ് വച്ചശേഷം റൂമിന്റെ ഡോർ അടക്കാൻ വേണ്ടി ചെന്നപ്പോൾ ഒന്നുകൂടി കാണാൻ കാണാരേട്ടനെ പാളിനോക്കി..
‘ശോ എനിക്കു വയ്യ’ എന്ന മട്ടിൽ അവളെകണ്ട കണാരേട്ടൻ വീണ്ടും തലതാഴ്ത്തി..
അതുകണ്ടപ്പോൾ റീജയ്ക്ക് ചിരി പൊട്ടി. വായ പൊത്തിപ്പിടിച്ചു കൊണ്ട് രഘുവിന്റെ അടുത്ത് പോയിരുന്നു.
അങ്ങനെ ആയാളോടുള്ള വൈരാഗ്യത്തോടെ വാശിയോടെ അയാളുടെ മുൻപിൽ വെച്ച് തന്നെ അയാളുടെ മകനോടൊപ്പം ജീവിച്ചു കാണിക്കുക യായിരുന്നു ഈ കഴിഞ്ഞ രണ്ടു മാസവും..
പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത് പിറ്റേന്നാണ് അമ്മായിയപ്പൻ ആക്സിഡന്റ് ആയത്..!
റെയർ ഗ്രൂപ്പിലുള്ള ര ക്തം ആയതുകൊണ്ടും തനിക്ക് അത് ഉള്ളതുകൊണ്ടും പിന്നെ ഒന്നും ചിന്തിക്കാതെ സഹായിച്ചു..
ഏതായാലും ഇവിടെ വന്ന് ജീവിക്കാൻ വേണ്ടി ആയിരിക്കാം ഈ വിധിവിഹിതം ഒക്കെ നടന്നത് അവൾ ആശ്വസിച്ചു.
അങ്ങനെ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ചു മാനസാന്തരം വന്ന അമ്മായിയപ്പനോട് ക്ഷമിച്ചു ജീവിക്കാൻ ഉറച്ചു.