രചന : ഇഷ
“” സാരംഗ് അല്ലേ??? മുറ പെണ്ണുമായി കല്യാണം ഉറപ്പിച്ചു അല്ലേ??? അതിനെപ്പറ്റി എനിക്ക് തന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്!!!”
എന്നും പറഞ്ഞ് അറിയാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നു.
എന്താണ് നോർത്ത് ചെറിയൊരു ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു അപ്പുറത്ത് നിന്ന് നേരിട്ട് കാണുമ്പോൾ പറയാം എന്നു പറഞ്ഞപ്പോൾ പിന്നെ മരത്തൊന്നും പറഞ്ഞില്ല അടുത്ത ദിവസം തന്നെ നഗരത്തിലെ ഒരു റസ്റ്റോറന്റിലേക്ക് അയാൾ ക്ഷണിച്ചിരുന്നു.
ഇതൊരു പണിയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നെ തോന്നി ഈ റസ്റ്റോറന്റിൽ വച്ച് എന്നെ എന്ത് ചെയ്യാനാണ് എന്ന് പോകാം എന്ന് തന്നെ കരുതി..
അയാൾ പറഞ്ഞ സമയത്ത് പറഞ്ഞ സീറ്റിൽ പോയി ഇരുന്നു ഒരു രണ്ടോ മൂന്നോ മിനിറ്റിനു ശേഷം ഒരാൾ വന്നിരുന്നു സുമുഖനായ ഒരു ചെറുപ്പക്കാരൻ..
“”” നിങ്ങളാണോ എന്നെ വിളിച്ച് ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്!! എന്റെ മുറപെണ്ണുമായി എന്റെ വിവാഹം ഉറപ്പിച്ചിട്ട് കുറച്ചുനാളായി തനിക്ക് എന്താ അതിനെപ്പറ്റി പറയാനുള്ളത്??? “””
എന്ന് ചോദിച്ചതും ചിരിയോടെ അയാൾ എന്റെ അരികിൽ ഇരുന്നു..
“””വർണ്ണയെ, നിങ്ങൾക്ക് ചെറുപ്പം മുതലേ അറിയാമോ??””
എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞു പക്ഷേ അവൻ എന്താണ് പറയാനുള്ളത് എന്ന് കേൾക്കാനുള്ള ത്വര ആയിരുന്നു എനിക്ക്..
“”” സാരംഗ് ഞാൻ നിങ്ങളെപ്പറ്റി അന്വേഷിച്ചു നിങ്ങൾ ഒരു നല്ല ചെറുപ്പക്കാരൻ ആണെന്ന് മനസ്സിലായി അതുകൊണ്ടുതന്നെയാണ് ഒരു ചതിയിൽ ചെന്ന് ചാടരുത് എന്ന് കരുതി ഞാൻ താങ്കളെ, താങ്കളുടെ നമ്പർ പിടിച്ചു വിളിച്ചത്,!,,,
അവൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല അതുകൊണ്ട് തന്നെ ഞാൻ അവനെ തന്നെ നോക്കിയിരുന്നു..
“” എനിക്കറിയാം ഞാൻ എന്ത് പറഞ്ഞാലും നിങ്ങളത് വിശ്വസിക്കാൻ പോകുന്നില്ല എന്ന്!! ഒരു കാര്യം ചെയ്യൂ ഈ വീഡിയോസ് കണ്ടു നോക്കൂ!”””
അവൻ എന്റെ ഫോണിലേക്ക് കുറച്ച് വീഡിയോസ് സെന്റ് ചെയ്തു ഞാൻ അത് ഓപ്പൺ ചെയ്തതും ഞെട്ടിപ്പോയി….
ഏതോ ഒരു മുറിയിൽ ഈ വന്നിരിക്കുന്ന ചെറുപ്പക്കാരന്റെ കൂടെ വർണ്ണ..
അവൾ അയാളെ ഗാഢമായി പുണരുന്നുണ്ട് അയാളുടെ ചുണ്ടുകളെ ഭ്രാന്തമായി ചും–ബിക്കുന്നുണ്ട്..!!
പതിയെ അയാളുടെ ഷർട്ടിന്റെ ബട്ടൻസ് എല്ലാം അവൾ അഴിച്ചു നീക്കി അയാളോട് ചേർന്ന് നിൽക്കുന്നുണ്ട്!!
അത്രയും മാത്രമേ ആ വീഡിയോയിൽ ഉണ്ടായിരുന്നുള്ളൂ അടുത്തത് ഓപ്പൺ ചെയ്തു..
പൂർണ്ണ ന-ഗ്ന-യായി അവൾ ബെഡിൽ കിടക്കുകയാണ്… അവളുടെ ദേഹത്തേക്ക് ഇഴഞ്ഞു കയറുന്ന അയാൾ… നാഗങ്ങളെപ്പോലെ കെട്ടിപ്പിണഞ്ഞ് അവർ പരസ്പരം ആ നിമിഷങ്ങൾ ആസ്വദിക്കുന്നു!!!
ഞാൻ ഒരു നിമിഷം സ്ഥബ്ദനായി ഇരുന്നു എന്തുവേണമെന്ന് അറിയാതെ മനസ്സിലേക്ക് ഓടിവന്നത് അവളുടെ മുഖമാണ്..
ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട തനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മാവൻ അന്നേ വലിയ മുതലാളിയാണ് കൂടാതെ അമ്മയുടെ സ്വത്തും ചതിച്ച് സ്വന്തം പേരിൽ ആക്കി..
വർമ്മയോട് ചെറുപ്പത്തിലെ എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു. അത് പറഞ്ഞ് ഞാൻ ചേർന്നപ്പോൾ അമ്മാവനും മകളും ചേർന്ന് എന്നെ ആട്ടിയിറക്കി വിട്ടു..
പിന്നീട് അങ്ങോട്ടേക്ക് പോയതേ ഉണ്ടായിരുന്നില്ല ആ ബന്ധം തന്നെ അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു..
എന്റെ ഒരു കൂട്ടുകാരൻ മുഖേനയാണ് ഞാൻ ഗൾഫിലേക്ക് പോകുന്നത് ആദ്യം ഒരു സാധാ കമ്പനിയിലായിരുന്നു ജോലി പക്ഷേ അവിടെ നിന്ന് എന്റെയും അമ്മയുടെയും ഭാഗ്യം എന്നുപറയുന്നതുപോലെ മറ്റൊരു കമ്പനിയിലേക്ക് എനിക്ക് ഓഫർ കിട്ടി അവിടെ എത്തിയതും നല്ല ശമ്പളവും മറ്റും ആയിരുന്നു എന്നെ കാത്തിരുന്നത്..
അമ്മ എത്ര പണം അയച്ചു കൊടുത്താലും സൂക്ഷിച്ചേ ചെലവാക്കു പണ്ട് ബുദ്ധിമുട്ടിയിരുന്നത് അമ്മയ്ക്ക് ഓർമ്മയിൽ ഉള്ളതുകൊണ്ട് തന്നെ…
നാട്ടിൽ വന്നതും അത്യാവശ്യ നല്ലൊരു സ്ഥലം നോക്കി വാങ്ങി അവിടെ മനോഹരമായ ഒരു വീട് പണിതു..അത്തവണ അമ്മാവനും വർണ്ണയും എല്ലാം കൂടി വീട്ടിൽ വന്നിരുന്നു..
പരിചയം പുതുക്കാൻ വർണ അമ്മയെ സോപ്പിട്ട് കൂടെ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അധികം വൈകാതെ ഞാൻ പ്രതീക്ഷിച്ച പോലെ അമ്മ വർണീയ കല്യാണം കഴിക്കണം എന്നൊരു ആഗ്രഹവുമായി എന്നെ സമീപിച്ചു ഞാൻ സമ്മതിച്ചു പണ്ടൊരു ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നത് മെല്ലെ പുറത്തേക്ക് വന്നു..
അന്ന് എന്നെ ആട്ടിറക്കി വിട്ടത് മറന്നിട്ടില്ല ചെറിയൊരു വാശി അവളെ സ്വന്തമാക്കണമെന്ന്.
അങ്ങനെയാണ് അമ്മയുടെ ചെന്ന് നിശ്ചയം കഴിച്ചോളാൻ പറഞ്ഞത് ഇത്തവണ ഞാൻ വന്നിട്ടുണ്ടെങ്കിൽ വിവാഹം നടത്താം എന്നും പറഞ്ഞിരുന്നു..
അങ്ങനെയിരിക്കുമ്പോഴാണ് ഇയാളുടെ ഫോൺകോൾ വരുന്നത് ഇങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടാകുന്നതും..
ഓർമ്മകളിൽ നിന്ന് ഹലോ എന്നുള്ള അയാളുടെ ശബ്ദമാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്..
“”” ഞാനും അവളും ഒരേ കോളേജിൽ ആണ് പഠിച്ചത് എന്റെ ജൂനിയർ ആയിരുന്നു വർണ്ണ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അവൾക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല ഞങ്ങൾ പ്രണയിച്ചു തുടങ്ങി…എല്ലാ രീതിയിലും ഞങ്ങൾ ഒന്നായി!!! എനിക്ക് താല്പര്യമുണ്ടായിരുന്നില്ല പക്ഷേ അവൾക്ക് ഒന്നിനും ഒരു അതിരും ഉണ്ടായിരുന്നില്ല…എല്ലാം അവൾ തന്നെയാണ് മുൻകൈയെടുത്തത്…!!! ഒടുവിൽ സ്വന്തം മുറിച്ചറുക്കനുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻ ചെന്നിരുന്നു. എനിക്ക് അവളെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു കാരണം ഞാൻ അവളെ ഇഷ്ടപ്പെട്ടത് ആത്മാർത്ഥമായി തന്നെയായിരുന്നു അന്ന് അവൾ പറഞ്ഞ വാക്ക് ഇപ്പോഴും എന്റെ ചെവിയിലുണ്ട്!!!!
അയാളുടെ കയ്യിൽ പൂത്ത പണം ഉണ്ട്!! കല്യാണം കഴിഞ്ഞ് ആയാൾ ഗൾഫിലേക്ക് തന്നെ തിരിച്ചുപോകും അന്നേരം നീ വാ നമുക്ക് എത്ര വേണമെങ്കിലും സുഖിക്കാം!!!”””
അതോടെ ഞാൻ വെറുത്തു പോയിരുന്നു അവളെ… നിങ്ങളെ ഓർത്തപ്പോൾ നിങ്ങളുടെ സ്ഥാനത്ത് എന്നെ തന്നെയാണ് ഞാൻ കണ്ടത് അതുകൊണ്ടാണ് ഇത്രയും ഇവിടെ വന്ന് പറയണം എന്ന് കരുതിയത്…
അയാൾ അതും പറഞ്ഞ് അവിടെ നിന്ന് നടന്നകന്നു ഞാൻ ഒരു നിമിഷം ആലോചിച്ചിരുന്നു വീട്ടിലേക്ക് എത്തിയതും അമ്മ ഭയങ്കര സന്തോഷത്തിലായിരുന്നു സ്വന്തം ആങ്ങളയുടെ മകൾ മരുമകളായി വരുന്നതിന്റെ സന്തോഷം..
പക്ഷേ അവിടെ അടുക്കളയിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടിരുന്നു തൊട്ടപ്പുറത്തുള്ള ശാന്തേച്ചിയുടെ മകൾ… അരുണിമ!!! ഞാൻ ഗൾഫിൽ പോയിരുന്ന സമയത്ത് അമ്മയെ അവരെ ഏൽപ്പിച്ചാണ് പോയിരുന്നത്…!!
എന്റെ ഇല്ലായ്മ സമയത്തും അവളുടെ കണ്ണിൽ എനിക്കായി ഒരു തിളക്കം ഞാൻ കണ്ടിരുന്നു പക്ഷേ മനപ്പൂർവ്വം ഞാൻ അത് അവഗണിച്ചു….
അവൾ എതിർത്തില്ല ഞാൻ എന്ത് തീരുമാനം എടുത്താലും അത് അവൾക്ക് സമ്മതമായിരുന്നു..
എല്ലാം മനസ്സിൽ ഒതുക്കി ഞാൻ ഒരു അവസരത്തിനായി കാത്തിരുന്നു കല്യാണദിവസം എത്തിച്ചേർന്നു ക്ഷണിച്ചവരും നാട്ടുകാരും എല്ലാവരും വന്നിരുന്നു ഞാനും വേദിയിലേക്ക് കയറി അവൾ , വർണ്ണ എന്റെ അരികിൽ നാണത്തോടെ വന്നിരുന്നു അവളുടെ മുഖം കണ്ടതും എനിക്ക് പുച്ഛമാണ് തോന്നിയത്..
“”” നിങ്ങൾക്ക് എല്ലാവർക്കും ഞാനൊരു ചെറിയ വീഡിയോ കാണിച്ചു തരാം!!! അതുകഴിഞ്ഞാൽ കല്യാണം!!”” എന്ന് പറഞ്ഞത് അവൾ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു അവളുടെ പൂർവ്വ കാമുകൻ എനിക്കായി തന്നതിൽ അത്യാവശ്യം ആൾകാർക്ക് കണ്ടിരിക്കാം എന്ന് തോന്നുന്ന ഒന്ന് ഞാൻ പ്ലേ ചെയ്തു കാണിച്ചു കൊടുത്തു.
ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ എല്ലാവരും അത് കണ്ട് നെറ്റി ചുളിച്ചു..
“”” എനിക്ക് പണം വന്നപ്പോൾ നീ അവനെ മറന്ന് എന്നെ സ്വീകരിക്കാൻ തയ്യാറായി പക്ഷേ ഇത്രത്തോളം അധപതിച്ചതാണ് നിന്റെ മനസ്സ് എന്ന് ഞാൻ അറിഞ്ഞില്ല!!! ഇവിടെ വച്ച് തന്നെ എന്റെ വിവാഹം നടക്കും…!”””
അവളോട് അത്രയും പറഞ്ഞു ഞാൻ അരുണിമയെ വലിച്ച് എന്റെ അരികിൽ കൊണ്ടുവന്നിരുത്തി താലി ഞാൻ അവളുടെ കഴുത്തിലേക്ക് കെട്ടി…
എനിക്കറിയാമായിരുന്നു അവൾക്ക് ഇതിനു സമ്മതമാണ് എന്ന്..
നിറകണ്ണുകളോടെ അവൾ എന്നെ നോക്കി..
അമ്മാവൻ എന്നെ തല്ലാൻ വേണ്ടി വന്നു എന്റെ കൂട്ടുകാർ അവരെ നേരിട്ടു..
നാട്ടുകാരും എന്റെ ഭാഗത്തായിരുന്നു…നാണംകെട്ട അവർ ആ വേദിയിൽനിന്ന് മകളെയും വിളിച്ച് ഇറങ്ങിപ്പോയി അവൾക്കുള്ള എന്റെ പ്രതികാരം അങ്ങനെ ചെയ്യാനാണ് തോന്നിയത്..
അരുണിമ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു ..
ഞാൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അന്നേരം അവളുടെ മുഖത്ത് എനിക്കായി ഒരു ചിരി വിടർന്നിരുന്നു…