കുഞ്ഞുവളരുന്നതിനു ഒപ്പം സി സ്ററ് കൂടി വളർന്നപ്പോൾ ഇടയ്ക്കിടെ അവൾക്ക് അടിവയർ വേദന, കുറേശ്ശേ ഡിസ്ചാർജ് അങ്ങനെ ഒരോ അസ്വസ്ഥതകൾ കൂടി വന്നു…..

Actress Nayanthara in Viswasam Movie Latest Stills HD

അമ്മയെന്ന അത്ഭുതം

രചന: Jolly Shaji

“മാനസ നമുക്കീ കുട്ടിവേണ്ട… നമുക്ക് ഡോക്ടർ പറഞ്ഞതുപോലെ ഇത് അ ബോ ർട്ട് ചെയ്യാം..”

“നന്ദേട്ടൻ എന്ത് ഭ്രാന്താണ് ഈ പറയുന്നത്… നമ്മൾ എത്ര ആഗ്രഹിച്ച് ഉണ്ടായതാ ഈ കുഞ്ഞ്…”

“എടാ നിന്റെ അവസ്ഥ കൂടി നോക്കേണ്ടേ… കുഞ്ഞിനൊപ്പം വളരുന്ന ആ സി സ്ററ് അപകടകാരിയാണെന്ന് ഡോക്ടർ പറഞ്ഞത് താനും കേട്ടതല്ലേ…”

“ഒപ്പം ഡോക്ടർ മറ്റൊന്ന് കൂടി പറഞ്ഞു… നിങ്ങൾ റിസ്ക് എടുക്കാൻ ഒരുക്കമാണെങ്കിൽ ഞാൻ ഈ കേസ് നോക്കാം എന്ന്…”

“ഞാൻ ഒരുക്കമല്ല മാനസാ ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ…. കുഞ്ഞിനെക്കാൾ വേഗത്തിൽ വളരുന്നതാണ് സി സ്ററ്..

കുഞ്ഞ് വേണം എന്ന് മോഹിച്ച് ഈ റിസ്ക് ഏറ്റെടുത്തു നിന്നെക്കൂടി ഇ ല്ലാതാക്കാൻ ഞാൻ ഒരുക്കമല്ല…”

“ഇല്ല നന്ദേട്ടാ ഈ ജീ വൻ ഇ ല്ലാതാക്കാൻ ഞാൻ ഒരുക്കമല്ല… മ രിക്കുന്നെങ്കിൽ ഞാനും എന്റെ കുഞ്ഞിനൊപ്പം…”

മാനസയുടെ വാശിക്ക് മുന്നിൽ നന്ദൻ തോൽക്കുകയായിരുന്നു..

ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ മുതൽ മാനസക്ക് ശർദ്ദിൽ, നടുവ് വേദന തുടങ്ങിയ അസ്വസ്ഥതകൾ ആയിരുന്നു…

നന്ദനെയും വീട്ടുകാരെയും പേടിച്ച് ഒരുവിധം വിഷമങ്ങൾ ഒക്കെ അവൾ ഉള്ളിൽ ഒതുക്കി…

കുഞ്ഞുവളരുന്നതിനു ഒപ്പം സി സ്ററ് കൂടി വളർന്നപ്പോൾ ഇടയ്ക്കിടെ അവൾക്ക് അടിവയർ വേദന, കുറേശ്ശേ ഡിസ്ചാർജ് അങ്ങനെ ഒരോ അസ്വസ്ഥതകൾ കൂടി വന്നു…യൂ ട്രസ്സ് കവാടം സാധാരണയിൽ കൂടുതലായി വികസിക്കുന്നു എന്നതാണ് അടുത്ത പ്രശ്നം…

പരിഹരിക്കാൻ യൂ ട്രസ്സ് സ്റ്റിച് ഇട്ടു ബെഡിൽ കാൽ ഉയർത്തി വെച്ച് ഫുൾ ടൈം റസ്റ്റ്‌ ആയി പിന്നെ…

ഇത്രയേറെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിലും അവൾക്ക് പേടി കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് തന്നെ ആയിരുന്നു…

ഇടക്കിടെ വയറിൽ തലോടി കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കും അവൾ… അവളുടെ കരസ്പർശനം അറിഞ്ഞാൽ തുള്ളിച്ചാട്ടം ആണ് കുഞ്ഞ്….

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയിക്കൊണ്ടേ ഇരിക്കെ ഒരു ദിവസം കുളിക്കാൻ ബെഡിൽ നിന്നും എണീറ്റ മാനസക്ക് ചെറിയ ബ്ലീ ഡി ങ് ഉണ്ടോ എന്നൊരു സംശയം…

അവൾ അമ്മയെ വിളിച്ചു… അമ്മ ഉടനെ നന്ദനെ വിളിച്ചു…

പിന്നെ പെട്ടന്ന് തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചു… പ്രസവത്തിനുള്ള ലക്ഷണങ്ങൾ ഉണ്ട്‌…

പക്ഷെ ഇനിയുമുണ്ട് ഡേറ്റ് തികയാൻ ഒരു മാസം കൂടി… വെയിറ്റ് ചെയ്യാൻ പറ്റാത്ത കണ്ടീഷൻ… പ്രധിവിധി ഉടനെ സിസ്സേറിയൻ….

എല്ലാം നിമിഷങ്ങൾ കൊണ്ടു തീരുമാനിച്ച് മാനസയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി…

അതികം വൈകാതെ കുഞ്ഞിനെ പുറത്തെടുത്തു പെൺകുട്ടി എന്ന് സിസ്റ്റർ വന്നു പറഞ്ഞു…

എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടർ വെളിയിലേക്കു വന്നത്…

“നന്ദൻ എല്ലാം സക്‌സസ് ആയി… മാനസ അപാര മനക്കട്ടിയുള്ള പെൺകുട്ടി ആണ് കേട്ടോ… അവളുടെ മെന്റൽ പവർ ആണ് ഇന്ന് അമ്മയും കുഞ്ഞും രക്ഷപെടാൻ കാരണം….

കുഞ്ഞിനെക്കാൾ വലിപ്പം വെച്ചിരുന്നു ആ സി സ്റ്റിന്… അതും നീക്കം ചെയ്തു… ഇനി പേടിക്കേണ്ട… കുഞ്ഞ് വളർച്ച എത്താത്തതിനാൽ ഇൻകുബേറ്റർആണ്. മാനസയെ കയറി കണ്ടോളു…”

നന്ദൻ അകത്തേക്ക് ചെല്ലുമ്പോൾ ബെഡിൽ വാടിതളർന്ന ചേമ്പിൻ തണ്ടുപോലെ മയങ്ങുന്നുണ്ട് മാനസ…

അവൻ ഒന്നും മിണ്ടാതെ കുറേ നേരം ആ മുഖത്തേക്ക് നോക്കി നിന്നു… പിന്നെ മെല്ലെ അവളുടെ കാല്പാദങ്ങളിൽ തൊട്ടു… അവൾ പതുക്കെ കണ്ണ് തുറന്നു…

“നന്ദേട്ടാ നമ്മുടെ കുഞ്ഞ് എവിടെ… കണ്ടോ നന്ദേട്ടൻ കുഞ്ഞിനെ…”

“മാനസാ നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്‌… എന്തെങ്കിലും വിഷമം…”

“എനിക്ക് ഒന്നുല്ല നന്ദേട്ടാ…. എനിക്ക് എന്റെ കുഞ്ഞിനെ കാണണം നന്ദേട്ടാ… എന്റെ മാ റി ടം അവൾക്കായി പാ ൽ ചുരത്തുന്നു നന്ദേട്ടാ..അവളെ ഒന്ന് എടുത്തുകൊണ്ടു വാ…”

“എടാ കുഞ്ഞിന് പാ ൽ വലിച്ചുകുടിക്കാനുള്ള ആരോഗ്യം ആയിട്ടില്ല ഇപ്പോൾ…. രണ്ടുദിവസം കഴിയണമെന്നാണ് ഡോക്ടർ പറഞ്ഞത്…”

“അയ്യോ അപ്പോൾ എന്റെ മോൾക്ക്‌ വിശക്കില്ലേ… അവളുടെ ചുണ്ടുകളും തൊണ്ടയും വെള്ളം വറ്റിപ്പോവില്ലേ…

നന്ദേട്ടാ ഡോക്ടറെ വിളിക്കു എനിക്കെന്റെ മോളെ കാണണം അല്ലെങ്കിൽ ഞാൻ ഡോക്ടറുടെ അടുത്തേക്ക് ചെല്ലാം…”

ബെഡിൽ ഡ്രിപ് ഇട്ട് കിടന്ന മാനസ പെട്ടന്ന് ചാടി എഴുന്നേറ്റു…

“ആ… നന്ദേട്ടാ…”

പെട്ടന്ന് എണീറ്റ അവൾ വയർ പൊത്തിപ്പിടിച്ചു കരഞ്ഞു… അവളുടെ കൈയിലെ ഡ്രിപ് ഇട്ടിരുന്നത് ഊരി ര ക്തം വന്നു…

നന്ദൻ അവളെ താങ്ങി പിടിച്ചു..

“സിസ്റ്റർ, സിസ്റ്റർ… ഒന്നിങ്ങ് വരുമോ..”

നന്ദന്റെ ശബ്‍ദം കേട്ട നേഴ്‌സ്മാർ ഓടിവന്നു…

“മാനസ , എന്താ ഇത്…”

അവർ അവളെ പിടിച്ചു ബെഡിൽ കിടത്തി… കയ്യിലെ നീഡിൽ ഊരി മാറ്റി..

“എന്താടോ കാണിച്ചത്… വലിയൊരു സർജറി കഴിഞ്ഞിട്ട് മണിക്കൂറുകൾ മാത്രം ആയിട്ടുള്ളു തനിക്കു…. എന്നിട്ടാണ് ഇമ്മാതിരി പണികൾ…”

സിസ്റ്റർ അല്പം ദേഷ്യത്തിൽ ആണ് സംസാരിച്ചത്…

“സിസ്റ്റർ എനിക്കെന്റെ മോളെ കാണണം… അവൾക്ക് പാ ല് കൊടുക്കണം… പ്ലീസ് എന്റെ മോളെ ഒന്ന് കൊണ്ടുവന്ന് തരുമോ…”

അവൾ കരച്ചിൽ ആയി…

“എന്താ ഇവിടെ പ്രശ്നം…” ഡോക്ടർ വേഗം അങ്ങോട് വന്നു..

“സാർ മാനസ ആകെ വൈലൻറ് ആയതുപോലെ പെരുമാറുന്നു…”

“മാനസ എന്താ തന്റെ പ്രശ്നം…”

ഡോക്ടർ അവൾക്ക് അടുത്തെത്തി ചോദിച്ചു…

“എനിക്ക് എന്റെ മോൾക്ക് പാ ല് കൊടുക്കണം… എന്റെ നെഞ്ചോടു ചേർത്തുകിടത്തണം എന്റെ മോളെ..”

“അത്രേ ഉള്ളൊ… അതിന് എന്താ പ്രശ്നം… കുഞ്ഞിനെ കൊണ്ടുവന്നെ സിസ്റ്റർ…”

സിസ്റ്റർ വേഗം പോയി വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കൊണ്ടുവന്ന് അവളുടെ അടുത്തു കിടത്തി… ഇത്തിരി മാത്രം ഉള്ള കുഞ്ഞിനെ അവൾ നെഞ്ചോടു ചേർത്തു പിടിച്ചു…

“അമ്മേടെ ചക്കരക്ക് വിശന്നോടാ..”

ഡോക്ടർ വേഗം നേഴ്സിനോട് പറഞ്ഞ് അവൾക്ക് സെ ഡേ ഷൻ കൊടുത്തു…
കുഞ്ഞിനെ കൊഞ്ചിച്ച് അവൾ മെല്ലെ മയക്കത്തിലേക്ക് വീണു…സിസ്റ്റർ കുഞ്ഞിനെ ഇൻകുബേറ്ററിലക്ക് കൊണ്ടുപോയി..

എല്ലാം കണ്ട് പരിഭ്രാന്തനായി നിന്ന നന്ദന്റെ അടുത്തേക്ക് ഡോക്ടർ ചെന്നു…

“നന്ദൻ പേടിക്കേണ്ട… മാനസ കുഞ്ഞ് കുഞ്ഞ് എന്ന ഒരേ ചിന്തയിൽ ആണ്… ചില പെൺകുട്ടികൾക്കു ഡെലിവറി കഴിഞ്ഞ് ചെറിയ ഡിപ്രഷൻ മൈൻഡ് ഉണ്ടാവാറുണ്ട്…

അത് കുറച്ചു ദിവസം കൊണ്ടു നോർമ്മൽ ആയിക്കോളും… തത്കാലം മാനസയ്ക്ക് റസ്റ്റ്‌ ആണ് ആവശ്യം…”

ഡോക്ടർ പുറത്തേക്കു പോയപ്പോൾ നന്ദൻ മാനസയുടെ ബെഡിന് അടുത്തേക്ക് ചെന്നു…

മയക്കത്തിലും അവളുടെ കൈകൾ കുഞ്ഞിനെ ചേർത്തു പിടിച്ചേക്കും പോലെയാണ് ഇരിക്കുന്നത്…

അമ്മ, എന്ന വാക്ക്‌ പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുണ്ടെങ്കിലും അനുഭവത്തിലൂടെ അമ്മയുടെ മേന്മ അറിഞ്ഞ നന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….