രചന: Sarya Vijayan
ഡോക്ടറെ കണ്ട് ഇറങ്ങിയപ്പോൾ മനസാകെ മരവിച്ചപോലെ.. ഡോക്ടർ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ വീണ്ടും അലയടിച്ചു. പ്രവീണിനും രേഷ്മിക്കും കുഴപ്പമൊന്നുമില്ല.
മെഡിസിൻസ് കൺഡിന്യൂ ചെയ്താൽ മതി. വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടായി. ഇതുവരെ ഒരു കുഞ്ഞിനെ തലോലിക്കാൻ ഈശ്വരൻ ഭാഗ്യം നൽകിയില്ല.
സന്തോഷകരമായ ദാമ്പത്യം,എന്നാൽ ഒരു കുഞ്ഞില്ലാതെ എന്ത് പൂർണത.
ഫോൺ എടുത്തവൾ കാത്തോട് ചേർത്തു വെച്ചു.”ഹലോ” മറുത്തലക്കൽ പ്രവീൺ .ഡോക്ടർ എന്തുപറഞ്ഞു….
എന്നുമുള്ള അതെ പല്ലവി. കണ്ടിൻന്യൂ മെഡിസിൻസ്… ശരി… നീ വീട്ടിലേക്ക് പോകയല്ലേ, ഞാൻ ഇന്ന് അൽപ്പം ലേറ്റ് ആകും.
മംമ്.. മൂളി അവൾ ഫോൺ വച്ചു. പ്രവീണിന് ജോലിയും ഓഫീസ് കാര്യങ്ങളും..
അങ്ങനെ ജീവിതം തള്ളിനീക്കം. എന്നാൽ തനിക്കോ.. വീട്ടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒന്നിനും വേണ്ടി പ്രതീക്ഷിക്കാതെ ഉള്ള ഒരു ജീവിതം.
എങ്കിലും എത്രയൊക്കെ തിരക്കിലും ഞാൻ എന്ന ജീവിതസഖിയെ ഒരിക്കൽ പോലും പ്രവീൺ തനിച്ചാക്കിയില്ല.
കുറ്റപ്പെടുത്തിയില്ല, താങ്ങായി തണലായി കൂടെ എന്റെ കൈകളോട് ചേർന്ന് നിന്നു.
“മോളെ….ഓടല്ലേ അച്ഛൻ പറയുന്നത് കേൾക്ക്”…..
അയ്യോ…ങീ….ങീ…ഞാൻ പറഞ്ഞതല്ലേ ഓടല്ലന്നെ.. സാരമില്ല പോട്ടെ .നമുക്ക് ഈ തറക്ക് അടി കൊടുകാം.. എന്തിനാ എന്റെ മോളെ മറിച്ചിട്ടെ…
എന്റെ മോളെ വേദനിപ്പിച്ചില്ലേ… അച്ഛന്റെ സ്നേഹത്തിൽ അവൾ കൈകൊട്ടി ചിരിച്ചു… പിന്നെ അങ്ങോട്ട് അച്ഛന്റെ കൈകൾ പിടിച്ചവൾ നടന്നു..
ബാല്യത്തിലുടെയും കൗമാരത്തിലുടെയും ആ കൈകൾ പിടിച്ചവൾ സഞ്ചരിച്ചു.. അച്ഛനായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട്.
മകളുടെ കണിൽ കണ്ണീർ പൊടിഞ്ഞാൽ ആ അച്ഛൻ അറിയുമായിരുന്നു.
പ്ലസ്ടു കഴിഞ്ഞ് അവൾ എഞ്ചിനീയറിംഗ് കയറി. ഹോസ്റ്റൽ ജീവിതം എന്നും കരച്ചിൽ… വീട്ടിൽ പോകാനും അച്ഛനമ്മമാരെ കാണാനും..
അവൾ കരയുന്നതിലധികം മകളെ കാണാതെ ആ മാതാപിതാക്കളും വേദനിച്ചു.. പുതിയ ലോകം അവൾ മാറി.. എന്റെ അച്ഛനാണെന്റെ ബെസ്റ്റ് ഫ്രണ്ട്.. എന്നുപറഞ്ഞിരുന്ന വാക്കുകൾക്ക് മാറ്റം വന്നു.
അവൾക്കു കിട്ടിയ പുതിയ സുഹൃത്തായിരുന്നു “പ്രവീൺ”.. സൗഹൃദം പതിയെ പ്രണയമായി വളർന്നു.. ആരോട് പറഞ്ഞില്ലെകിലും ഞാൻ എന്റെ അച്ഛനോട് പറയും..
എന്നവൾ എപ്പോഴും പറയുമായിരുന്നു.. എന്നാൽ അവൾ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുമാത്രം പറഞ്ഞില്ല. ഒടുവിൽ കോളേജ് കഴിഞ്ഞു..വീട്ടിൽ വിവാഹാലോചനകൾ വന്നു തുടങ്ങി.
വീട്ടിൽ പറയാൻ പലതവണ ഒരുങ്ങി. ജോലി കിട്ടിട്ട് വീട്ടിൽ വരാമെന്ന് പ്രവീണും പറഞ്ഞു. ഒടുവിൽ നല്ല ഒരു ബന്ധം വന്നു. ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അച്ഛനും അമ്മക്കും ഇഷ്ടമായി..
അവളും സമ്മതം മൂളി. വിവാഹത്തിന്റെ എല്ല തിരക്കുകളുമായി വീട്ടിൽ പന്തൽ ഉയർന്നു. ബന്ധുകൾ ഒരോ രുത്തരായി വന്നു തുടങ്ങി.
തലേ ദിവസം എല്ല ഫങ്ക്ഷനും കഴിഞ്ഞ്.. പിറ്റേ ദിവസം തന്റെ മകളുടെ കൈകൾ സുരക്ഷിതമായി പിടിച്ചു കൊടുക്കുന്നത് സ്വപ്നം കണ്ടുറങ്ങിയ അച്ഛനോട് ഒരു വാക്കുപോലും ചോദിക്കാതെ.
പ്രവീണിന്റെ കൈകൾ പിടിച്ചിറങ്ങി. അവിടെ നിന്നും കുറെ ദൂരേക്ക് വന്നു. പിറ്റേ ദിവസം.
അച്ഛനും അമ്മയും നാട്ടുകാരോടും തന്നെ സ്വപ്നം കണ്ടുറങ്ങിയ ആ പയ്യനോടും എന്ത് പറയുമെന്നും അവൾ. ആലോചിച്ചില്ല…
അതിന് ശേഷം അവൾ ഒരിക്കൽ പോലും ആ അച്ഛനെയും അമ്മയെയും വന്നു കണ്ടിട്ടില്ല. അവരുടെ കണ്ണീരിന്റെ വിലയാണ് ഇപ്പോ താൻ അനുഭവിക്കുന്നത്.
എത്രയൊക്കെ അനുഭവിച്ചാലും ആ കണ്ണീരിനുള്ള വിലയാകില്ലാ..
ഓട്ടോ… നിന്നു അവൾ ഇറങ്ങി. പണമെടുത് ഓട്ടോഡ്രൈവർക്ക് നേരെ നീട്ടി യപ്പോഴാണവൾ മുഖം നന്നായി കണ്ടത്.
അച്ഛന്റെ അതെ മുഖം “അച്ഛൻ…അതെ അച്ഛൻ തന്നെ…തൊണ്ടയിൽ കുരുങ്ങിയ ശബ്ദം…പതുക്കെ പുറത്തേക്ക് വന്നു. അച്ഛാ…..എന്നുപറഞ്ഞവൾ ആ കാലുകളിൽ വീണ് മാപ്പിരന്നു…
ആ മകളെ പിടിച്ചുയർത്തി .. നെറുകയിൽ തലോടി പറഞ്ഞു.. സാരമില്ലട. പോട്ടെ നിന്റെ തെറ്റുകൾ ഞങ്ങളല്ലേ ക്ഷമിക്കേണ്ടത്.
എങ്കിലും ഒരിക്കൽ പോലും ഞങ്ങളെ കാണണമെന്ന് തോന്നില്ലലോ..എന്റെ കുട്ടിക്ക്.. അവളും അച്ഛനും അങ്ങനെ എത്ര നേരംനിന്ന് കരഞ്ഞുന്ന് അറിയില്ല.
പിന്നെ ഒരിക്കൽ കൂടി നെറുകയിൽ മുത്തമിട്ടു കൊണ്ട് അവളെ ആശിർവദിച്ചു കൊണ്ട് ഓട്ടോയിൽ കയറി.. പോയി..
കണ്ണിൽ നിന്ന് ഒഴുകിയ കണ്ണീർ കുറെ സമയത്തേക്ക് രണ്ടുപേരുടെ കാഴ്ചയെയും മറച്ചു…