അ മ്മി ഞ്ഞ
രചന: Greeshma Vipin
“അവളുടെ അശ്രദ്ധ തന്നെ അല്ലാതെ എന്താ പറയണ്ടേ….”
“രമണി പറഞ്ഞത് ശരിയാ… എപ്പോ നോക്കിയാലും ഫോണിൽ കുത്തിയിരിക്കുന്നതു കാണാം…
ഇതിനിടയിൽ കുഞ്ഞിനെ എവിടെന്ന നോക്കാൻ സമയം… ചോയിച്ചാൽ പറയും ഓൺലൈൻ എഴുത്ത് ആണെന്ന്….”
“ശാന്തേ നീ ആ പുഴുത്ത നാവ് വെച്ച് മിണ്ടാതിരുന്നേ ആൾക്കാർ കേട്ടിട്ടിട്ട് വേണം ഇനി ഓരോന്ന് മേനഞ്ഞെടുക്കാൻ.. ആ പെണ്ണിന്റെ കരച്ചിൽ കാണുമ്പോൾ സഹിക്കണില്ല…. ”
അവരുടെ സംസാരം കേട്ട് നിന്ന ലളിത അവരെ തടഞ്ഞു…
“അതൊക്കെ നാട്ടുക്കാരെ കാണിക്കാനുള്ള അഭിനയം അല്ലേ….”
ചുറ്റിനും ഒന്ന് നോക്കിയിട്ട് അവർ ശബ്ദം താഴ്ത്തിയിട്ട് തുടർന്നു
“ഇനി ആ കു ഞ്ഞിനെ കൊ ന്നത് അല്ലെന്ന് ആര് കണ്ടു.. ഇപ്പോഴത്തെ കാലം അല്ലേ…”
“രമണി ചുമ്മാ ഇല്ലാത്തത് പറയല്ലേ….. നിന്റെ മോളെ കുഞ്ഞ് ആണെങ്കിലും നീയൊക്കെ ഇങ്ങനെ തന്നെ പറഞ്ഞോണം….”
ലളിത അവരെ കനപ്പിച്ചൊന്ന് നോക്കിയിട്ട് പിറകിലേക്ക് പോയി…
വാർത്തയറിഞ്ഞു വന്നവർ പരസ്പരം ഊഹാപോഹങ്ങൾ മെനയുമ്പോൾ നാല് ചുവരുകൾക്ക് ഉള്ളിൽ തന്റെ പൊന്നോമാനയുടെ വിയോഗം താങ്ങാതെ മനോനില തെറ്റിയ ഒരു മാതൃഹൃദയത്തെ കുറിച്ച് ആരും ചിന്തിച്ചില്ല….തന്റെ കുഞ്ഞ് അശ്രദ്ധ മൂലം തന്റെ അസ്ഥിത്വം തന്നെ നഷ്ടമായ കരയാൻ പോലും പറ്റാതെ വിറങ്ങിലച്ച മനസുമായി ആ വീടിന്റെ ഉമ്മറ പടിയിലിരിക്കുന്ന പിതാവിനെ ആരും കണ്ടില്ല…
ആ അമ്മയുടെ മാ റി ടം കുഞ്ഞിളം ചുണ്ടുകൾക്കായി കാത്തിരുന്നു…
നേരം ഇത്രയും ആയിട്ടും അ മ്മി ഞ്ഞ ത്തിന്റെ മാധുര്യം നുണയാൻ അവൻ എത്താത്ത അതിന്റെ പരിഭവത്തിൽ മാ റി ടം പാ ൽ ചു രത്തി…
നനഞ്ഞു തുടങ്ങിയ വസ്ത്രം കാണുംതോറും ആ അമ്മയുടെ കരച്ചിലിന്റെ ചീളുകൾ നാല് ചുവരുകൾക്ക് ഉള്ളിൽ ഞെരിഞ്ഞമർന്നു…
തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാനായി ആ മനം തുടിച്ചു…
എന്നാൽ അവൻ അവരിൽ നിന്നും ഒത്തിരി ഒത്തിരി ദൂരേക്ക് എത്തിപ്പെട്ടത് അറിയാതെ അവനായി ആ അമ്മ വീട് മുഴുവനും ഭ്രാന്തിയെ പോലെ തേടി നടന്നു…
“പപ്പൂസേ ഒളിച്ചിരിക്കാതെ വാ… അമ്മേടെ വാവയ്ക്ക് വിശക്കില്ലേ… വാവ വന്നിലെങ്കിൽ അമ്മ പോവുട്ടോ.. നമ്മക്ക് റ്റാറ്റാ പോവാല്ലോ… വാ…
അമ്മേടെ പൊന്ന് അല്ലേ വാടാ….മതിട്ടോ അമ്മ പിണങ്ങി….” പിച്ചുപേയും പുലമ്പി അവൾ അവിടമാകെ തന്റെ കുഞ്ഞിനേയും തിരക്കി നടന്നു…
തന്റെ പ്രിയതമയുടെ അവസ്ഥ കാണുംതോറും ആ അച്ഛന്റെ ഇടനെഞ്ച് വല്ലാതെ തുടിച്ചു….
ആംബുലൻസ് വീട് മുറ്റത്ത് വന്ന് നിൽക്കുമ്പോൾ കൂട്ടകരച്ചിൽ അവിടമാകെ മുഴങ്ങി….
ചേതനയറ്റ തന്റെ പിഞ്ചോമനയുടെ ശരീരം കണ്ടതും അവളിലെ അമ്മ മനം പൊട്ടി കരഞ്ഞു..
തന്റെ മകനെ വാരി പുണരാനായി മാതൃഹൃദയം തേങ്ങി.. അവളെ പിടിച്ചു നിർത്താൻ അവിടെ കൂടി നിന്നവർക്ക് ആർക്കും കഴിഞ്ഞില്ല…
മകന്റെ അരികിലേക്ക് ഓടിയെത്തി അവന്റെ മുഖമാകെ ചുംബനങ്ങളാൽ മൂടുമ്പോൾ അവളുടെ തേങ്ങലുകൾ അവിടെ കൂടി നിന്നവരെയും കണ്ണീരിലാഴ്ത്തി….
ജീവനിലാത്ത തന്റെ കുഞ്ഞിനേയും… അവന്റെ അടുത്തിരുന്നു പതപറഞ്ഞു കരയുന്ന തന്റെ ജീവന്റെ പാതിയെയും കാണുംതോറും അയാളിൽ കുറ്റബോധം മുളപ്പൊട്ടി…
അവരെ ഒരു നോക്ക് നോക്കിയിട്ട് അയാൾ വീടിനകത്തേക്ക് കയറി ചെന്ന് ആരുമില്ലാത്ത ഒരു മുറിയിൽ കയറി വാതിലടച്ചു…
തന്റെ മകന്റെ അരികിലേക്ക് എത്തനായി ആ പിതാവിന്റെ ഹൃദയം തുടിച്ചു… അവനെ ഒറ്റയ്ക്ക് മരണമെന്ന ഇരൂട്ടിലേക്ക് പറഞ്ഞു വിടാൻ ആ അച്ഛന് കഴിയുമായിരുന്നില്ല…
മകനോപ്പം എത്താൻ ഒരു ക യറിൽ അയാളുടെ ജീ വനും അ വസാനിപ്പിച്ചു.. മകന്റെ അരികിലേക്ക് തന്റെ പ്രിയപ്പെട്ടവളെ തനിച്ചാക്കി യാത്രയായിരുന്നു….
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഓൺലൈൻ മാധ്യമങ്ങളിൽ
“കാമുകനോപ്പം പോകാനായി അമ്മ കുഞ്ഞിനെ ചെയ്തതറിഞ്ഞാൽ നിങ്ങൾ ഞെട്ടും…”
“സ്വന്തം മകനെ ഭാര്യ കൊ ന്ന തിൽ മനം നൊന്ത് പിതാവ് ആ ത്മ ഹത്യാ ചെയ്തു…”
പലവിധ ഹാഷ് ടാഗുകളിലൂടെ ഓൺലൈൻ വാർത്തകൾ നിറഞ്ഞു നിന്നു…
പോസ്റ്റിന് താഴെ അച്ഛനും കുഞ്ഞിനും ആദരാഞ്ജലികൾ അർപ്പിച്ചു… അമ്മയെ തെ റി വിളിച്ചു കമന്റുകൾ നിറഞ്ഞു….
ഇതൊന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവനെയും താൻ നൊന്തു പെറ്റ മകനെയും നഷ്ടപ്പെട്ടത് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആ പെണ്ണ് അവർക്കായി കാത്തിരുന്നു…
തന്റെ കുഞ്ഞിനോടും ജീവന്റെ പാതിയോടും പിണങ്ങി തന്നെ തനിച്ചാക്കി പോയതിന്റെ പരിഭവത്തോടെ…
അവർക്കായി അവൾ ഇന്നും കാത്തിരിക്കുന്നു… ഒപ്പം നമ്മൾ അടക്കമുള്ള സമൂഹം അവളെ കൊ ല പാ തകിയായും ഭ്രാ ന്തി ആയും മുദ്രകുത്തി…