Story written by Fackrudheen Ali Ahammad
കണ്ടക്ടറെ കണ്ടപ്പോൾ പൈസ എടുക്കാൻ വേണ്ടി പാന്റിന് പിന്നിലെ പോക്കറ്റിൽ പരതി
കൈ കാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി.
കണ്ണിൽ ഇരുട്ട് കയറും പോലെ തളർച്ച തോന്നിയപ്പോൾ.
പിന്നിലെ സീറ്റിലേക്ക് ഇരുന്നുഅല്ല തളർന്നു വീണു
പോക്കറ്റ് അടിക്കപ്പെട്ടിരിക്കുന്നു
പേഴ്സ് കാണുന്നില്ല
അടഞ്ഞ ശബ്ദത്തിൽ ആണെങ്കിലും കണ്ടക്ടറോട് കാര്യം പറഞ്ഞു.
വിദ്യാർത്ഥിയാണ്ഇ തുപോലെ എത്രയോ എണ്ണത്തിനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ അയാൾ അത് കേൾക്കാത്ത പോലെ പോയി
നിലവിളിച്ച് പറയണമെന്നുണ്ട്
ഞാൻ കള്ളം പറഞ്ഞിട്ടില്ല
സത്യമാണ് പറയുന്നത്
പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല
തൊട്ടടുത്തിരുന്ന ആളോട് പതിയെ കാര്യം പറഞ്ഞു.
അയാൾ അത് കേട്ട്
അതൊക്കെ സൂക്ഷിക്കേണ്ടെ കുട്ടി..
എന്നുള്ള ഉപദേശമായിരുന്നു മറുപടി.
പിന്നീട് ആരോടും ഒന്നും പറയാൻ പോയില്ല
ബസിൽ കയറി 5 മിനിറ്റ് നേരമേ ആയിട്ടുള്ളൂ.
ബസ്റ്റോപ്പിലും നല്ല തിരക്കുണ്ടായിരുന്നു
ഒരുപക്ഷേ ബസ്സിൽ കയറും മുൻപ് തന്നെ
നഷ്ടപ്പെട്ടിരിക്കാം
ഏതായാലും ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങിയില്ല
തളർച്ച മാറും വരെ ബസ്സിൽ തന്നെ ഇരുന്നു
സ്റ്റാൻഡിൽ ചെന്ന് അതിൻറെ യാത്രാ അവസാനിക്കും വരെ.
കണ്ണുകൾ നനഞ്ഞു
ഹൃദയത്തിന് വല്ലാത്ത ഭാരം
പൊട്ടിക്കരയണം എന്നുണ്ട്
സാധിക്കുന്നില്ല
കണ്ടക്ടർ തന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട്ഇ റങ്ങിപ്പോകുന്നു
അവിടെ എല്ലാവർക്കും ഇറങ്ങാം അവസാനത്തെ സ്റ്റോപ്പാണ്
അയാളുടെ ഔദാര്യത്തിലാണ്അ വിടം വരെ എത്തിയത്
കബളിപ്പിക്കപ്പെട്ടവനെ നോക്കി ആര് ചിരിച്ചാലും അത് പുച്ഛിക്കലായെ തോന്നൂ
കുറച്ചു മാസങ്ങൾക്കു മുൻപാണ്മാ മനുംഭാര്യയും മക്കളും വന്നുപോയത്
അവർ കാറിലാണ് വന്നത്
തന്നെ അത്ഭുതപ്പെടുത്തിയത്കാ ർ ഓടിച്ചിരുന്നത് സമപ്രായക്കാരനായിരുന്ന സുബൈർ ആയിരുന്നു
അവനും ഡിഗ്രിക്ക് ഫൈനൽ ഇയർ പഠിക്കുകയായിരുന്നു
വിരുന്നു സൽക്കാരത്തിനിടയിൽ ചെറിയ ഒരു ഇടവേള കിട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടെ
പുറത്തേക്ക് പോയി.വാഹനം ഓടിച്ചത് അവനാണ്
കുറച്ചു ദൂരം പോയപ്പോൾ
അവൻ കാർ നിർത്തി തന്നോട് ഓടിക്കാൻ പറഞ്ഞു..
ക്ലച്ച് ഏതാ ബ്രേക്ക് ഏതാ എന്ന് പോലും നിശ്ചയമില്ല
അങ്ങനെയുള്ള തന്നോടാണ്അ.വൻ ഡ്രൈവ് ചെയ്യാൻ പറഞ്ഞത്
“ഒരുപക്ഷേ അറിഞ്ഞുകൊണ്ട്അ വൻ പരിഹസിച്ചതായിരിക്കാം.”
അപകർഷതാബോധമുള്ളവർ അങ്ങനെ യെ ചിന്തിക്കു
വലിയ കുറച്ചിലായി തോന്നി
അവൻറെ മുൻപിൽ താൻ ഒന്നുമല്ലാതെ ആവുന്നത് പോലെയൊക്കെ തോന്നി
പ്രായം അതല്ലേ
അതിനുശേഷമാണ്
എങ്ങനെയെങ്കിലും ഡ്രൈവിംഗ് പഠിക്കണം എന്ന ആഗ്രഹം.മനസ്സിൽ ശക്തമായി വേരോടി തുടങ്ങിയത്
മനസ്സിലെ ആഗ്രഹം വീട്ടിൽ പറഞ്ഞു
ആരും സമ്മതിച്ചില്ല
“സ്നേഹക്കൂടുതൽ കൊണ്ടാണ്!!
അവർ സമ്മതിക്കാത്തത്”
*****************
“”അത് മനസ്സിലാക്കാനുള്ള ബുദ്ധി ഒന്നും അന്ന് ഉണ്ടായിരുന്നില്ല””–_
പിടിവാശി ,ദേഷ്യം, ദു ശാഠ്യം
ഒരു കൗമാരക്കാരന്റെ ആയുധങ്ങളെല്ലാം പ്രയോഗിച്ചു
മാസങ്ങളോളം
അമ്പുകൾ അവസാനിക്കാത്ത ആവനാഴിയിലെ മുഴുവൻ ശരങ്ങളും. പുറത്തെടുത്തു
ഗത്യന്തരമില്ലാതെ അവർ സമ്മതിച്ചു
പൈസ തന്നു
ആ പൈസയും കൊണ്ട് ഡ്രൈവിംഗ് സ്കൂളിലേക്ക് വന്നതാണ്
പക്ഷേ അവിടേക്ക് എത്തും മുൻപ് തന്നെ.പണം നഷ്ടപ്പെട്ടിരിക്കുന്നു
വീട്ടിൽ പറയണ്ടേ!!.എങ്ങനെ പറയും ?
കുറച്ചൊന്നുമല്ല സങ്കടം;
സുബൈർ വന്നു പോയതിനുശേഷം മനസ്സിന് വല്ലാത്ത ഒരു കനമായിരുന്നു
“മനസ്സിലെ ഭാരം കുറയ്ക്കാൻ വേണ്ടി
മനസ്സിലെ ആഗ്രഹം സാധിക്കാൻ വേണ്ടി”
മാസങ്ങളോളം മാതാപിതാക്കളെ വെറുപ്പിച്ചതാണ്
ഒടുവിൽ മനസ്സില്ല മനസ്സോടെ തന്റെ ആഗ്രഹം അവർ സമ്മതിച്ചു തന്നതാണ്
പക്ഷേ അവർ അറിയും
ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞാൽ
ലൈസൻസ് എവിടെയെന്ന് ഉറപ്പായും ചോദിക്കും.
എന്തു മറുപടി പറയും?
വീട്ടിലേക്ക് എത്തും വരെ ഈ വക ചിന്തകൾ ആയിരുന്നു അലട്ടിക്കൊണ്ടിരുന്നത്
ഏതായാലും ആരോടും ഒന്നും പറഞ്ഞില്ല
പക്ഷേ മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നു
ആരോടും പറയാനും പറ്റില്ല
ഇനി അഥവാ പറഞ്ഞാലോ?
അയ്യോ ആലോചിക്കാൻ വയ്യ
ആരോടും കടം ചോദിക്കാത്തതാണ്
പക്ഷേ കൂട്ടുകാരോട് ചോദിച്ചു
എല്ലാവരും കൈമലർത്തി
കൂട്ടുകാരുടെ ലിസ്റ്റിൽ.അവസാനത്തെ പേരുകാരനായിരുന്നു ശാന്തകുമാരൻ
അവനൊരു വാർക്ക പണിക്കാരനായിരുന്നു
അവൻ പറഞ്ഞത്
അവിടെ പുതിയതായി ഒരു ഫാക്ടറി പണിയുന്നുണ്ട് അവിടെയാണ് അവനു ജോലി
ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് ആണ്
വീട്ടിൽ എന്തെങ്കിലും കള്ളം പറഞ്ഞ തന്റെ കൂടെ വരുക
വൈകിട്ട് ആറുമണി മുതൽ 12 മണി വരെ
നീ കാര്യമായി ഒന്നും ചെയ്യേണ്ട എൻറെ ഹെൽപ്പർ ആണെന്ന് പറഞ്ഞു നിന്നെ കൂടെ കൂട്ടാം.
ശമ്പളവും വാങ്ങിച്ചു തരാം
അങ്ങനെ ഒരു മൂന്നാലു ദിവസം കൂടെ വന്നാൽ
നീ ചോദിക്കുന്ന പണം നിനക്ക് ശമ്പളമായി കിട്ടും
അത് ഉചിതമായി തോന്നി
വീട്ടിൽ പറഞ്ഞത്ക മ്പൈൻഡ് സ്റ്റഡി ആണ്
ജാഫറിന്റെ വീട്ടിൽ പോകുന്നു എന്നാണ്
ഇതിന്മു ൻപും അങ്ങനെ പോയിട്ടുണ്ട്
അതുകൊണ്ട് അവർക്ക് സംശയം തോന്നിയില്ല
അങ്ങനെ മൂന്നാല് ദിവസം കൊണ്ട് തന്നെ.നഷ്ടപ്പെട്ട പൈസ തിരിച്ചു കിട്ടി
പക്ഷേ ഡ്രൈവിംഗ് സ്കൂളിലേക്ക് പോയില്ല
കാരണം
ഒന്നും ചെയ്യേണ്ട!!
“കൂടെ വന്ന് നിന്നാൽ മതി എന്ന് മാത്രം പറഞ്ഞ കൂട്ടുകാരനെ.ഒരിക്കലും നന്ദിയോടെ അല്ലാതെ.ഓർക്കാൻ കഴിയില്ല !!”
അവിടെ കാര്യമായിത്തന്നെ അധ്വാനിച്ചിരുന്നു.
അധ്വാനത്തിന്റെ പ്രതിഫലമാണ് കയ്യിൽ കിട്ടിയിരിക്കുന്നത്
“അതിന് കാപട്യ മറിയില്ല”
അത് വീട്ടിൽ കൊടുത്തു
ഉണ്ടായ സത്യങ്ങൾ മുഴുവൻ അവരോട് പറഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല
പക്ഷേ അവർക്കെല്ലാം സങ്കടമുണ്ടായിരുന്നു
അവർക്ക് സങ്കടപ്പെടാൻ അവസരം നൽകിയില്ല
പണം തിരികെ നൽകിയിരിക്കുന്നു
അതിനുശേഷം
ഒരുപാട് തവണ ജാഫറിന്റെ വീട്ടിലേക്ക് കമ്പൈൻഡ് സ്റ്റഡി യ്ക്ക് എന്നും പറഞ്ഞ് പോയപ്പോൾ ആരും ചോദ്യം ചെയ്തില്ല
ഒരിക്കലും ഇഷ്ടമില്ലാത്ത ഒരു ചാൻസ് ലിസ്റ്റിൽ വന്ന സബ്ജക്ട്അ.തിൽ ബിരുദം എടുത്തതിനുശേഷം
എനിക്കിഷ്ടമുള്ള ഒരു സബ്ജക്ട്എ ടുത്ത് പഠിക്കാനും അതിൽ ഒരു ഡിപ്ലോമ നേടാനും എൻറെ ഈ രാത്രിയിലെ വാർക്ക പണി എനിക്ക് ഉപകരിച്ചു
അതിനുള്ള പണം എനിക്ക് സ്വരൂപിക്കാൻ സാധിച്ചു
ഇന്നെനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്
പക്ഷേ ഞാൻ ലൈസൻസിന് വേണ്ടിയുള്ള ടെസ്റ്റ് നടത്തിയത്
എൻറെ സ്വന്തം കാറിലാണ്.
ദൈവാനുഗ്രഹം മാത്രം
പോക്കറ്റടിക്കാരന് നന്ദി !!
പ്രതിസന്ധികൾ എല്ലാവർക്കും .. ഉണ്ടാകാറുണ്ട്
വിശ്വാസികൾക്കും.നിരീശ്വരവാദികൾക്കും ഒരുപോലെ പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്
പക്ഷേ ദൈവത്തിന് ഇഷ്ടപ്പെട്ടവർക്ക്പ്ര.തിസന്ധികൾ നിരന്തരം നൽകിക്കൊണ്ടേയിരിക്കും.
കാരണം ദൈവത്തിൻറെ ഇഷ്ടഭാജനമായവർക്കു താക്കോൽ പോലെയാണ് പ്രതിസന്ധികളെ നൽകുന്നത്