ആമണ്ടൂരിലെ ആദ്യരാത്രി
Story written by Vijay Lalitwilloli Sathya
നല്ല ചെമ്പക പൂമണം
നവവധു ദേവാംഗനയുടെ മാറിൽ മുഖം പൂഴ്ത്തി അവൻ പറഞ്ഞു…
ഇങ്ങനെയല്ലല്ലോ അന്ന് പറഞ്ഞത്… അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു…
അവളുടെ വാക്കുകൾ അവൻ ചിരിച്ചു…
എങ്കിലും രണ്ടുപേരുടെയും ചിന്തകൾ ഈ ബന്ധത്തിന്റെ തുടക്കത്തിലേക്ക് പോയി….
“നാടൻ കോഴിയെ പപ്പും പൂടയും പറിച്ചു കഴിഞ്ഞാൽ അതിനെ ഒന്ന് തീ കാണിച്ച് എടുക്കുമല്ലോ.. ആഹാ ആ സമയത്തുള്ള മണം…കൊള്ളാം “
ശബ്ദം കേട്ടിടത്തേക്ക് അവൾ രൂക്ഷമായി ഒന്നു തിരിഞ്ഞു നോക്കി..
ഒരു സുന്ദരൻ ചെറുപ്പക്കാരൻ.
പട്ടണത്തിലെ ഡാൻസ് ക്ലാസ് കഴിഞ്ഞു നാട്ടിലേക്കുള്ള ബസ്സിൽ കയറി ലേഡീസ് സീറ്റിലെ സൈഡിൽ ഇരുന്നു കാറ്റു കൊള്ളുകയായിരുന്നു അല്പം മുമ്പ് ദേവാംഗന..
ഉദാരമനസ്കയായ അവൾ, ബസ്സിൽ കയറി കമ്പിയിൽ തൂങ്ങി നിൽക്കുന്ന ഗർഭിണിയെ കണ്ടാലോ, കൊച്ചുകുഞ്ഞുങ്ങളെ എടുത്തു ഇരിക്കാൻ സ്ഥലം കിട്ടാതെ വിഷമിച്ചു നിൽക്കുന്ന അമ്മമാരെ കണ്ടാലോ വേഗം സീറ്റ് ഒഴിഞ്ഞു കൊടുക്കും..
അങ്ങനെ ഉള്ളവരാരുത്തന്നെ കേറി വരല്ലേ എന്ന് പ്രാർത്ഥിച്ചു ആ ഇരിക്കുകയായിരുന്നു..
അപ്പോഴതാ തൊണ്ണൂറ് കഴിഞ്ഞ ഒരു വല്യമ്മ കയറി വരുന്നു.
ബസ്സിൽ കയറിയ ഒരു വല്യമ്മയ്ക്ക് സീറ്റ് ഒഴിഞ്ഞു നൽകി; ചെറുപ്പക്കാരന്റെ മുമ്പിൽ കേറി നിന്നപ്പോൾ കേട്ട് കമന്റിന് അവൾ സാധാരണഗതിയിൽ ചൂടാ വേണ്ടതാണ്… അവനെ നോക്കിയ അവൾ അക്ഷരാർത്ഥത്തിൽ ലജ്ജാ വിവശയായി..
അറിയാതെ അവളുടെ കൈ ഉയർത്തി തോള് മണപ്പിച്ചു നോക്കി..
” വ്യാ…. “
ശരിയാണ് ചെറിയ വിയർപ്പുമണം ഉണ്ട്.. എന്നാലും പുള്ളി പറഞ്ഞത്ര ഡെക്കറേഷൻ വേണ്ടായിരുന്നു..
” എന്നാൽ ഒരു പ്ലേറ്റ് ചോറ് എടുക്കട്ടെ.. “
അവന്റെ കമന്റ് കേട്ടപ്പോൾ പിറകിൽ ഉണ്ടായിരുന്നു മ ദ്യപാനി ആടി കുഴഞ്ഞു ചോദിച്ചു.
ചെറുപ്പക്കാരൻ ക ള്ളുകുടിയനെ ഒന്ന് തുറിച്ചുനോക്കി.
“വേണ്ടെങ്കിൽ വേണ്ട.. ബിരിയാണി കഴിക്കാലോ “
അയാൾ അതും പറഞ്ഞു സ്കൂട്ടായി..
നാട്ടിലേക്കും എത്തും തോറും ബസിൽ തിരക്ക് കൂടി.. അവൾക്കും അവനുമിടയിൽ ഒട്ടും സ്ഥലം ഇല്ലാണ്ടായി.
ഒന്ന് രണ്ട് മൂന്ന് നാല്… അവളുടെ പിറകുവശത്ത് കാണുന്ന നട്ടെല്ലിന്റെ കശേരുക്കളുടെ എണ്ണം അവൻ ഓപ്പൺ ബ്ലൗസിൽ കൂടി നോക്കി എണ്ണി തുടങ്ങി..
ആ ഇടയിലേക്ക് കണ്ടക്ടർ കയറിവന്നു നീന്നു..
ഒരു ആമണ്ടൂർ.. ചെറുപ്പക്കാരൻ ടിക്കറ്റെടുത്തു..
” കണ്ടക്ടർ സാർ ആമണ്ടൂർ എത്തുമ്പോൾ പറയണേ…”
ചെറുപ്പക്കാരൻ അപേക്ഷിച്ചു
“ഈ കൊച്ചു ആമണ്ടൂർ ആണല്ലേ… ഇറങ്ങുമ്പോൾ ദേ ഇയാളോട് ഒന്ന് പറയണേ..”
എന്നും പറഞ്ഞു കണ്ടക്ടർ അവളുടെ കയ്യിൽ ടിക്കറ്റ് മുറിച്ചു കൊടുത്തപ്പോൾ അവൾ പൈസ കൊടുത്തു..
ആ സമയത്ത് അവൾ ഒന്ന് തിരിഞ്ഞു നോക്കി..
അത് കണ്ട് അവൻ പുഞ്ചിരിച്ചു..
ഓ..എന്തൊരു ഇളി.. തന്റെ നാട്ടിലേക്ക് ആണല്ലോ കുറ്റിയും പറിച്ച് ഇറങ്ങിയിരിക്കുന്നത്.. ഇവിടത്തുകാരനാണാവോ ഉം..
അവൾ വേഗം മുഖം വെട്ടിച്ചു..
ബസ് പിന്നെയും മുന്നോട്ടു പോയി കൊണ്ടിരുന്നു..
“അതേയ്..ഹലോ.. ഇറങ്ങേണ്ട സ്ഥലം ആയി”
അതിനിടെ ചെറുപ്പക്കാരന് സീറ്റ് കിട്ടിയിരുന്നു.. ബാഗ് മടിയിൽ വെച്ച് മയങ്ങുകയാണ്. ശബ്ദം കേട്ട് ഞെട്ടി ഉണർന്നു..
“ഓ സോറി…”
അതും പറഞ്ഞു വേഗം അവൻ അവളുടെ പിന്നാലെ കുതിച്ചു..
ബസ്സിറങ്ങി അവനും അവളുടെ പിന്നാലെ നടന്നു.. ഈ കുരിശു പോയില്ലേ.. ഇതെന്താ തന്റെ പിന്നാലെ… റിക്ഷാ സ്റ്റാൻഡിലേക്ക് ആയിരിക്കും. അവൾ കരുതി..
“അതേയ് കുട്ടി ഈ നാട്ടിൽ അല്ലേ ഇവിടെ ഉള്ളവരൊക്കെ അറിയാമായിരിക്കും അല്ലേ..? “
“ആണ്…ഇവിടെ ഉള്ളവരൊക്കെഅറിയാം എന്താ കാര്യം?”
“ഈ ദേവകിയമ്മ ഒക്കെ താമസിക്കുന്ന ചന്ദ്രോത്ത് മന എവിടെയാണ്?”
“അത് ഇവിടെ അടുത്ത് എന്താ കാര്യം?”
“അതേയ്..ഈ ദേവകിയമ്മ എന്റെ അമ്മയുടെ കൂടെ പഠിച്ചതാണ്.. അമ്മയുടെ ഉറ്റ സുഹൃത്താണ്.. ഇപ്പോ പത്തുപതിനഞ്ചു വർഷം ആയിട്ട് കോൺടാക്ട് ഒന്നുമില്ല.. ഞാൻ ഇവിടുത്തെ കൃഷിഭവനിൽ പുതുതായി ജോലിക്ക് വരുന്ന ഓഫീസറാണ്.. ജോലി ഇവിടെ ആണെന്നറിഞ്ഞപ്പോൾ ചന്ദ്രോത്ത് മനയിൽ പോയി സംസാരിച്ചാൽ താമസിക്കാൻ വേണ്ടതൊക്കെ ചെയ്തു തരും എന്ന് അമ്മ പറഞ്ഞു.. ദേവകി അമ്മയ്ക്കുള്ള അമ്മയുടെ എഴുത്തും എന്റെ കയ്യിൽ ഉണ്ട്.. കുട്ടിക്ക് അറിയോ ഈ ചന്ദ്രോത്ത് മന? “
“ഓ പിന്നെ അതിവിടെ അടുത്തല്ലേ? നടന്നു പോകേണ്ട വഴിയുള്ളൂ എന്റെ കൂടെ വരൂ ഞാൻ കാണിച്ചു തരാം..”
“താങ്ക്സ് വലിയ ഉപകാരം.. ആട്ടെ കുട്ടിയുടെ വീട് അവിടെ അടുത്താണോ…?”
“അതെ”
“വീട്ടിൽ ആരൊക്കെയുണ്ട്..? “
“അമ്മയും അനിയനും..”
“അച്ഛൻ?? “
അവൾ ഒരു നിമിഷം ആലോചിച്ചു..
“അച്ഛൻ.. ..അച്ഛൻ ഒക്കെയുണ്ട് ദൂരെ ഒരിടത്ത് പോയിരിക്കുകയാണ്..”
അവൾ വിഷാദത്തോടെ പറഞ്ഞു..
അവൾ മൂഡി ആയപ്പോൾ അവൻ വിഷയം മാറ്റി
“അതേയ്..ടൗണിൽ എന്തിനു പോയതായിരുന്നു ആകെ വിയർത്തു കുളിച്ചിട്ട് ഉണ്ടായല്ലോ ബസ്സിൽ ഇരുന്നപ്പോൾ..?”
“അതോ.. അത് ഡാൻസ് ക്ലാസ്സ് കഴിഞ്ഞുവരികയായിരുന്നു.. അതാണ് ആകെ വിയർത്തു കുളിച്ചു മോശം ആയത്..”
” ഡാൻസ് പഠിക്കുകയാണോ?”
“അല്ല പഠിപ്പിക്കുകയാണ് കുട്ടികളെ.. സുമംഗല ദേവി എന്ന വേറെ ആളാണ് നടത്തിക്കുന്നത് ഞാൻ വെറും ഇൻസ്ട്രക്ടർ മാത്രം..”
വർത്തമാനം പറഞ്ഞ് അവർ ചന്ദ്രോത്ത് മനയിലെത്തി..
“ഇതാണ് നിങ്ങൾ അന്വേഷിക്കുന്ന ചന്ദ്രോത്ത് മന”
അവൾ പറഞ്ഞു.
“ശരി എങ്കിൽ കുട്ടി പൊയ്ക്കോളൂ.. കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്ന് വീട് കാണിച്ചു തന്നതിന് നന്ദി”
“ആയ്ക്കോട്ടേ ഇവിടുത്തെ ദേവകിയമ്മയ്ക്ക് നിങ്ങളെ ഒന്ന് പരിചയപ്പെടുത്തട്ടെ. എന്നിട്ട് പോകാം”
പോർട്ടിക്കോയിൽ കയറി അവൾ കോളിംഗ് ബെല്ലടിച്ചു..
അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു.. നല്ല ആഢ്യത്തം ഉള്ള ഒരു മധ്യവയസ്ക..
“ആരാ കുട്ടി ഇത്?”
“ഒത്തിരി ദൂരെ നിന്ന് വരുന്നതാ ചന്ദ്രോത്ത് മനയിലെ ദേവകി അമ്മയെ അന്വേഷിച്ചു കൊണ്ട്..”
“ആഹാ ഒരു കയറി ഇരിക്കൂ..”
അവൻ അകത്തു കയറി..
കൂടെ അവളും കയറാൻ തുടങ്ങിയപ്പോൾ
“കുട്ടി സമയം കളയണമെന്നില്ല… കുട്ടി പൊയ്ക്കോളൂ ആളെ കണ്ടുപിടിച്ചല്ലോ വലിയ ഉപകാരം ചെയ്ത സഹായത്തിന്..”
അവൻ അവൾക്ക് നേരെ കൈകൂപ്പി പറഞ്ഞു..
“എന്റെ പൊന്നു മാഷേ…ഇത് എന്റെ വീടാണ്..ഈ ദേവകിയമ്മ എന്റെ അമ്മയാണ്.. ഇവിടുന്ന് ഞാൻ എവിടെയാ പോകേണ്ടത്… “
അതും പറഞ്ഞ് അവൾ ദേവകി അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു….
“അത് ശരി… അപ്പോൾ നീ ഈ വീട്ടിലേതാണെന്ന് അറിയിക്കാതെയാണോ ഈ കുട്ടിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്…. കൊള്ളാം… ദേവൂട്ടി… കഷ്ടമുണ്ട് കേട്ടോ…ആട്ടെ മോനെ.. ഈ അമ്മയെ എങ്ങനെ അറിയാം..”
“അതൊക്കെ ഈ എഴുത്ത് പറയുമമ്മേ..”
എന്നും പറഞ്ഞു അവൻ തന്റെ ബാഗ് തുറന്നു അതിൽ ഉണ്ടായിരുന്ന കത്ത് എടുത്തു ദേവകിയമ്മയ്ക്ക് നൽകി..
“ഹായ്..എഴുത്തോ…അതുകൊള്ളാലോ…ഈ കാലത്തും ആരാപ്പാ എനിക്കെഴുതാൻ..”
അവൻ വെച്ചുനീട്ടിയ എഴുത്തു അവർ വാങ്ങിച്ചു തുറന്നു നോക്കി.
“ഇതെനിക്ക് നല്ല പരിചയമുള്ള കൈയ്യക്ഷരമാണല്ലോ?”
അവർ അതിൽ സൂക്ഷിച്ചുനോക്കി..
“ഇത് എന്റെ ഭാനുമതിയുടെ ആണല്ലോ.. ഈ വടിവൊത്ത കുഞ്ഞക്ഷരങ്ങൾ..
എനിക്കും മറക്കാൻ പറ്റുമോ.. കോളേജിൽ പഠിക്കുമ്പോൾ എന്തോരം നോട്ടാ കൃത്രിമമായി മടി നടിച്ചു ഞാൻ അവളെ കൊണ്ട് എഴുതിച്ചിട്ടുള്ളത്.. എന്റെ പുസ്തകവും കാണാൻ മനോഹരമാകട്ടെ എന്ന് കരുതി… ആട്ടെ ഭാനുമതിയുടെ ആരാ.
നീ മോനാ.. “
അവൻ മറുപടി പറയാതെ പുഞ്ചിരിച്ചതെയുള്ളൂ..
കുട്ടികളൊന്നും നേരേ തെളിച്ചു പറയുന്നില്ലല്ലോ…. എന്താ ഇത്
…സന്ദേഹത്തോടെ അവർ വായിക്കാൻ തുടങ്ങി..
“ദേവി ഇത് ഞാനാ… നിന്റെ ഭാനുമതി.. ഈ വരുന്നത് എന്റെ മകനാണ്.. നീ പേര് നൽകിയ ഋഷികേശ്.. അവൻ ഒരു കൃഷി ഓഫീസർ ആണ്.. നിന്റെ നാട്ടിലെ കൃഷിഭവനിലാ ആദ്യത്തെ നിയമനം..
ബി എസ് സി ക്ക് ശേഷം ibps കോഴ്സ് നാലു വർഷം കുത്തിയിരുന്നു പിടിച്ച് എക്സാം ജയിച്ചിട്ട് കഴിഞ്ഞ ഒരു വർഷം മുഴുവൻ ഇവിടെ കുട്ടികളുടെ കൂടെ കളിച്ചു നടക്കുകയായിരുന്നു. അതിനിടെ പി എസ് സി എഴുതി ലിസ്റ്റിൽ വന്നു. കഴിഞ്ഞ ആഴ്ച ആണ് അപ്പൊയിൻമെന്റ് ഓർഡർ കിട്ടിയത്..കുറച്ചു വികൃതിയാണ് ഒറ്റക്ക് അയക്കാൻ എനിക്ക് നല്ല പേടി ഉണ്ട്..അതാണ് ആദ്യം തന്നെ നിന്നെ വന്നു കാണാൻ പറഞ്ഞ് ഏൽപ്പിച്ചത്.. നിന്റെ തറവാട്ടിലെ വല്യക്കാരേ കൊണ്ടു അവനു ആ നാട്ടിൽ താമസിക്കാനുള്ള സൗകര്യവും മറ്റും കാര്യങ്ങളും മനസ്സറിഞ്ഞു നീ വേണ്ടത് ചെയ്യിപ്പിക്കണം. ഞാനവനെ പ്രസവിച്ച സമയത്ത് ഭർത്താവുമൊന്നിച്ചു വീട്ടിൽ വന്ന നീ പിന്നെ അവനെ പത്തു വയസ്സ് ഉള്ളപ്പോൾ അല്ലേ നീ നാലുവയസ്സുകാരി ദേവൂട്ടിയെയും കുട്ടി ഒരു പ്രാവശ്യം ഇവിടെ വന്നത്.. അതിനുശേഷം നമ്മൾ തമ്മിൽ കണ്ടിട്ട് ഇല്ലല്ലോ.. ദേവൂട്ടി എന്തെടുക്കുന്നു.. അവളെ ലഭിക്കാൻ നിനക്ക് ഒരുപാട് വൈകിയല്ലോ.. അതിനു ശേഷം വേറെ കുട്ടികളുണ്ടോ.. എനിക്കവൻ ഒന്നുതന്നെയാണ് ആണായും പെണ്ണായും ഉള്ളത്..
എന്റെ ഊഹം ശരിയാണെങ്കിൽ അവളിപ്പോൾ ഡിഗ്രിക്ക് പോകുന്നുണ്ടാവും.. ഇത് വായിച്ച ഉടനെ നീ അവന്റെ പോക്കറ്റിൽ നിന്നും ആ കുന്ത്രാണ്ടം എടുത്തു വീഡിയോ കോൾ വിളിക്ക്..ഞാൻ ഇവിടെ കാത്തിരിക്കുന്നു ഇവിടെ കൊതിയാവുന്നു നിന്നെ . മോളെയും കാണാൻ.. “
തുടർന്ന് ഋഷികേശ് തന്റെ ഫോണെടുത്ത് അമ്മയെ വീഡിയോകൾ വിളിച്ചു ദേവകി അമ്മയെ ഏൽപ്പിക്കുന്നു.
ആ പഴയ സഖാക്കളുടെ സ്നേഹോഷ്മളമായ സൗഹൃദം വീണ്ടും പുതുക്കപ്പെടുന്ന ആ ശുഭ മുഹൂർത്തത്തിനു ഋഷികേശ് സാക്ഷിയാവുന്നു.. ഇടയിൽ ദേവാംഗന എന്ന ദേവൂട്ടി കയറി സംസാരിച്ചു. കുറെ സമയം അവർ സംസാരിച്ചശേഷം ഋഷികേശ് നോടും അമ്മ സംസാരിച്ച് സുഖ വിവരങ്ങൾ അറിഞ്ഞശേഷം ഫോൺ വെച്ചു
“മോനെ ഇനി വേറെ എവിടെയും പോകേണ്ട ഇവിടെ തന്നെ താമസിച്ചു ഇവിടുന്നു ജോലിക്കു പോയാൽ മതി… ഇവിടെ ഇഷ്ടം പോലെ റൂമുകൾ ഒഴിഞ്ഞിരിപ്പുണ്ട്..ഒരാൾക്ക് താമസിക്കാൻ വേണ്ട ഒരുപാട് സൗകര്യങ്ങളും ഇവിടെ തന്നെ ഉണ്ട്..”
അയ്യോ അമ്മേ..ഇവിടെ അമ്മയ്ക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ.. മാത്രമല്ല അച്ഛൻ ഇവിടെ ഇല്ല എന്നല്ലേ മോൾ പറഞ്ഞത്..സ്ത്രീകൾ മാത്രമാകുമ്പോൾ ആൾക്കാർ വല്ലതും പറയില്ലേ..”
“ഹേയ് ഇവിടെ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല.. ചന്ദ്രോത്ത് മനയിൽ ഒരു ബന്ധു വന്ന് താമസിക്കാൻ തുടങ്ങിയാൽ അത് ബന്ധു തന്നെ ആയിരിക്കും.. അങ്ങനെ നാട്ടുകാർ കരുതൂ..”
പുറത്തേക്ക് വാതിലുള്ള ഒരു മുറി ഋഷികേശിന് താമസിക്കാൻ റെഡിയാക്കി കൊടുത്തു..
ഒരു ദിവസം ദേവാംഗന ഋഷികേശിന്റെ റൂമിൽ കയറി മാറ്റിയിട്ട വസ്ത്രങ്ങൾ അലക്കു വാൻ എടുക്കുകയായിരുന്നു… അലക്കിയതും അലക്കാത്തതും ഒന്നാകെ ഇട്ടിരിക്കുന്നു.. എങ്ങനെയാ തിരിച്ചറിയുക.. അവൾ മണം പിടിച്ചു.. അവൾ ഏതോ ഒരു ലോകത്തിൽ പ്രവേശിക്കുമുമ്പേ . വേഗം വസ്ത്രം മൂക്കിനടുത്തു നീന്നു മാറ്റി പിടിച്ചു.. അവന്റെ ഭക്ഷണകാര്യത്തിൽ മറ്റും അവൾ ശ്രദ്ധിച്ചു.എന്നും സമയം കിട്ടുമ്പോൾ ദേവാംഗന അലക്കി അയൺ ചെയ്തു കൊടുക്കും..
ഋഷികേശ് ചന്ദ്രോത്ത് മനയിൽ താമസിച്ചു ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആൺ തുണയില്ലാതെ ഉണ്ടായിരുന്ന അവർക്കും അതൊരു ആശ്വാസ മായിരുന്നു…
ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അടുക്കളയിലേക്ക് ഒരുമാസത്തിന് വേണ്ടുന്ന ഭക്ഷണത്തിന്റെ എല്ലാ സാധനങ്ങളും ഋഷികേഷ് കൊണ്ടുവന്നു.. ദേവിക അമ്മയ്ക്ക് അത് കണ്ടപ്പോൾ വിഷമം ആയി
“ഇതിൽ വിഷമിക്കാൻ എന്തിരിക്കുന്നു ഞാനും ഇപ്പോൾ ഇവിടുത്തെ അംഗം അല്ലേ.. അപ്പോൾ എനിക്കും ഇല്ലേ ഉത്തരവാദിത്വങ്ങൾ.. “
ഓഫീസിൽ ഒരുപാട് പരാതികൾ കെട്ടി കിടക്കുന്നുണ്ടായിരുന്നു.. എല്ലാത്തിനും റാപ്പിഡ് ആക്ഷൻ നടപടി സ്വീകരിച്ചു.. പകർച്ചവ്യാധി മൂലം ക്ഷീരസംഘം നേരിടുന്ന പ്രശ്നം രമ്യമായി പരിഹരിച്ചു.. സാങ്കേതിക രീതിയിൽ ഉണ്ടാക്കിയ വിത്തിനങ്ങൾ നാട്ടുകാർക്ക് എത്തിച്ചു കൊടുത്തു. രാസവളങ്ങളുടെയും ജൈവ വളങ്ങളുടെയും ലഭ്യതയും അതു മിതമായ രീതിയിൽ ഉപയോഗിക്കേണ്ട വിധവും പറഞ്ഞുകൊടുത്തു..
ഇതിനിടെ ദേവാംഗനയിൽ ഋഷികേശിനോടുള്ള പ്രേമം ഉടലെടുത്തു..
അല്ലെങ്കിലും പരസ്പരം കണ്ടുമുട്ടുന്നതും നിരന്തര സാമിപ്യവും ഒക്കെയാണല്ലോ ഈ പ്രേമം വേരോടുന്ന ആദ്യത്തെ വളക്കൂറുള്ള മണ്ണുകൾ..
മുളയിലെ നുള്ളി ‘എന്നും വേരോടെ പിഴുതെറിഞ്ഞു ‘എന്നും പ്രേമം നശിപ്പിച്ചവർ മരത്തോട് ഉപമിച്ചു പറയുന്നത് വെറുതെയല്ല.. പ്രേമം പടർന്നു പന്തലിച്ച് മരം ആവുകയും പുഷ്പിക്കുകയും ചെയ്തു എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്..
ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു.. രണ്ടുപേരും പരസ്പരം പ്രേമിച്ചു തുടങ്ങി…
ഒരു ഒഴിവു ദിവസം പ്രാതൽ ഒക്കെ കഴിഞ്ഞ ഋഷികേശ് അവന്റെ മുറിയിൽ മയങ്ങുകയായിരുന്നു..
ഇന്ന് രാവിലെ ദേവകിയമ്മ ഒരു ബന്ധുവീട്ടിൽ കല്യാണത്തിന് പോയിരുന്നു..
ഊണു കാലമായപ്പോൾ ദേവാംഗന ഋഷികേശിനെ ഊണ് കഴിക്കാൻ വിളിക്കാൻ വേണ്ടി അവന്റെ റൂമിൽ ചെന്നു..
“ഋഷിയേട്ടാ…ഊണ് റെഡി ആയിട്ടുണ്ട് കഴുകിയിട്ട് വന്നോളൂ..”
അവൻ ഉണർന്നില്ല… അവൾ ഒന്നുകൂടി ഉച്ചത്തിൽ പറഞ്ഞു…
എന്നിട്ടും നല്ല ഉറക്കത്തിലായിരുന്ന ഋഷികേഷ് അറിഞ്ഞില്ല..
ഇനി കുലുക്കി വിളിക്കണം.. അവൾ ഒരു നിമിഷം ആലോചിച്ചു.. എവിടെ തൊട്ടുണർത്തി വിളിക്കണം..
വെളുത്ത കയ്യില്ലാത്ത ബനിയനും ഹാഫ് പാന്റുമിട്ടു കമിഴ്ന്ന് കിടക്കുകയാണ് പുള്ളി.. ഷോൾഡർ തൊട്ടു വിളിച്ചാലോ.. എന്നാലും അവൾ തല മുടിയിൽ കൈകളിട്ടു തല കുലുക്കി വിളിച്ചു..
അവൻ ഞെട്ടിയുണർന്നു പകച്ചുനോക്കി..
“ഋഷിയേട്ടാ എന്തൊരു ഉറക്കമാണ് ഇത്… ഊണ് റെഡി ആക്കിയിട്ടുണ്ട് വാ കഴിക്കാം..”
“ദേവാംഗന നടന്നോ ഞാൻ വരാം..”
“വേഗം വരണേ ഞാൻ വിളമ്പി ഇരിക്കുകയാണ്.. നേരം പോയ തണുക്കും”
അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു പിന്തിരിഞ്ഞ് പോരാൻ നേരം അവൻ അവളുടെ വിരലിൽ പിടിച്ചു..
“ഒന്നു നിൽക്കൂ.. അമ്മ വന്നോ കല്യാണത്തിനു പോയിട്ട്”
“അതെങ്ങനെ ഉച്ചയല്ലേ ആയിട്ടുള്ളൂ.. അമ്മ വൈകിട്ട് ആവാതെ എത്തൂല..”
“നിന്റെ അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞോ..”
“ദേ പത്ത് മിനിറ്റ് മുമ്പ് കഴിഞ്ഞതേയുള്ളൂ.. എന്താ.?”.
“അപ്പോൾ ഇനി നമുക്ക്..”
“നമുക്ക്??..”.
വർത്തമാനം പറഞ്ഞിരിക്കാമല്ലോ..?”
“ഓ അതാണോ കാര്യം.. ചുമ്മാ സമയം കളയാതെ വേഗം വന്നു ഊണ് കഴിക്കാൻ നോക്ക്..”
അവൾ തന്ത്രപൂർവ്വം അവന്റെ കൈ വിടുവിച്ച് റൂമിന് പുറത്തിറങ്ങി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി..
തന്റെ ഡിഗ്രി ഫൈനൽ ഇയർ പഠനവും കുട്ടികൾക്കുള്ള ഡാൻസ് പരിശീലനവുമായി ദേവാംഗന അങ്ങനെ മുന്നോട്ടു പോയി..
ഋഷികേശ് ആകട്ടെ ചന്ദ്രോത്തസുഖമായി താമസിച്ച് ജോലിക്കും പോയി.
കുറച്ചു ദിവസം ലീവ് കിട്ടിയപ്പോൾ നാട്ടിലേക്ക് പോയ ഋഷികേഷ് വരുമ്പോൾ തന്റെ അമ്മ ഭാനുമതിയെ കൂട്ടിയാണ് വന്നത്..
രണ്ടു പഴയ കൂട്ടുകാരികളും മതിമറന്ന് ആ സംഗമം കൊണ്ടാടി..
ഒരുപാട് വർത്തമാനങ്ങൾ അവർ പങ്കുവച്ചു.
ഇടയിൽ ഋഷികേഷിന്റെയും ദേവാംഗന യുടെയും കാര്യങ്ങൾ ചർച്ചയിൽ വന്നു..
രണ്ടുപേരുടെയും ഇപ്പോഴത്തെ കുസൃതികളും പെരുമാറ്റത്തിലും അവർക്ക് ഏതാണ്ടൊക്കെ കാര്യം പിടികിട്ടി..
രണ്ടുപേരെയും നമുക്ക് കെട്ടിച്ചാലോ എന്ന് ആ അമ്മമാർ തമ്മിൽ പറഞ്ഞു പൊട്ടിച്ചിരിച്ചു
“ഭാനുമതിക്ക് അറിയാമല്ലോ ദേവാംഗന യുടെ അച്ഛന്റെ മുറപ്പെണ്ണ് മായുള്ള അടുപ്പമാണ് ഞാൻ അവരെ ഉപേക്ഷിക്കാൻ കാരണം എന്ന്…ഒരുനാൾ അവരുടെ വൃ ത്തികേടുകൾ നേരിൽ കണ്ട ഞാൻ ദേവൂട്ടിയെയും കൈപിടിച്ച് അയാളുടെ മേലേത്ത് വീട്ടിൽ നിന്നും ഇറങ്ങി.
ഇവിടെ ചന്ദ്രോത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന് തളർന്നു കരഞ്ഞ് ആവലാതി പറഞ്ഞു .. അതുകൊണ്ട് അവർക്ക് വാശിയായി പോകേണ്ടന്ന് പറഞ്ഞു.. പക്ഷേ ഞാൻ വന്നതിനുശേഷം പുള്ളിക്കാരന് കുശാലായി.. പിന്നെ അവളെ വിളിച്ച് വീട്ടിൽ കയറ്റി നേരെ പൊറുത്തു തുടങ്ങി..
കണക്കു പറയാനോ വീതം വാങ്ങാനൊന്നും ഞാനോ എന്റെ വീട്ടുകാരോ പോയില്ല..
ഇവിടെ അച്ഛനും അമ്മയും കഴിവുള്ളവരായത് കൊണ്ട് ഒറ്റ മോളായ എനിക്ക് അല്ലലില്ലാതെ ഇവിടെ കഴിയാൻ പറ്റി.. എനിക്ക് ദേവാംഗനയേ കിട്ടിയതുപോലെ തന്നെ എന്നെയും എന്റെ അച്ഛനമ്മമാർക്കു പ്രായം ചെന്നപ്പോഴാണ് കിട്ടിയത്..
കാലം ഒത്തിരി ചെന്നപ്പോൾ അവർ പോയി.. ഇനി എന്റെ കാലശേഷം ചന്ദ്രോത്ത് മന നശിച്ചു പോകരുതല്ലോ..
അതുകൊണ്ട് കുട്ടികളുടെ വിവാഹശേഷം കുട്ടികളും ഈ മനയിൽ താമസിക്കണം.. ഭാനുമതിയും എനിക്കൊപ്പം ഇവിടെ താമസിക്കണം.. ഇങ്ങനെയൊരു വിചിത്രമായ നിബന്ധനയെ എനിക്കുള്ളൂ.. നിനക്കെന്താ ഭാനുമതിയെ പറയാനുള്ളത്.”
നാട്ടിൽ ഒരു ചെറിയ വീടാണ് അത് വാടകയ്ക്ക് ഏൽപ്പിക്കാം..ദേവകിയമ്മയുടെ നിബന്ധന കേട്ടപ്പോൾ വിധവയായ ഭാനുമതിക്ക് അത് സ്വീകാര്യമായി തോന്നി.
തങ്ങളുടെ ഉള്ളിലുള്ള ആഗ്രഹം പറയാതെ തന്നെ മുതിർന്നവർ മനസ്സിലാക്കി വേണ്ടത് ചെയ്തപ്പോൾ ഋഷികേശിനും ദേവാംഗനയ്ക്കും എനിക്കും അതിയായ സന്തോഷമായി..
അങ്ങനെ നല്ലൊരു മുഹൂർത്തത്തിൽ ഋഷികേശിൻറെയും ദേവാംഗനയുടെ വിവാഹം ഭംഗിയിൽ നടന്നു..
ഇന്ന് അവരുടെ ആദ്യരാത്രിയാണ്…
ആമണ്ടൂരിലെ ചന്ദ്രോത്ത് മനയിലെ ദേവാംഗനയുടെയും ഭാനുമതിയുടെ മകൻ ഋഷികേശിന്റെയും ആദ്യരാത്രി….!
.