വെറും സാധാരണക്കാരായ നമ്മുടെ മകൾക്കു ഇത്രയും സമ്പന്നൻ ആയ ഭർത്താവിനെ കിട്ടിയതിൽ തന്റെ അച്ഛനും അമ്മയും ആഹ്ലാദിച്ചു….പക്ഷെ….

വൈധവ്യം

രചന: Anitha Raju

ജയയുടെ മനസ്സ് ആസ്വസ്ഥം ആയിരുന്നു.. ഉറക്കം കൺ പോളകളേ തഴുകുന്നെ ഇല്ല കുറെ ശ്രമിച്ചു, പിന്നെ എഴുന്നേറ്റു ഇരുന്നു.. മനസ്സിൽ ഉറപ്പിച്ചു അതിരാവിലെ തന്നെ പോകാം,…

മകനും മരുമകളും നാളെ ലീവിൽ ആണ് രണ്ടുപേരും ഹോസ്പിറ്റലിൽ പോകില്ല ഡോക്ടഴ്സിന്റെ മീറ്റിംഗ്, ടൂർ എല്ലാം കഴിഞ്ഞു വന്നതല്ലേ….

ചെറുമകൻ മരുമകളുടെ വീട്ടിൽ സ്കൂൾ അവധി ആയതുകൊണ്ട് ഒരാഴ്ചത്തേക്ക് പോയേക്കുന്നു…. അ ല്ലെങ്കിൽ ഇട്ടുവയസ്സുകാരൻ മുത്തശ്ശി ആയ തന്നോട് ഒപ്പമാണ് ഉറക്കം…..

അതെ നാളെ രാവിലെ പോകാം എന്നുറപ്പിച്ചു.. ഉറക്കം വന്നതേ ഇല്ല…

അതിരാവിലെ തന്നെ പുറപ്പെട്ടു. ജയ റോടരുകിൽ കൂടെ ധൃതിയിൽ നടന്നു നീങ്ങി… ഓർമ്മകൾ അവളെ ഭൂതകാലത്തിൽ കൊണ്ടുപോയി…

ഇരുപതു വയസ്സിൽ ആയിരുന്നു തന്റെ വിവാഹം… ഡിഗ്രിക്ക് പഠിക്കുന്ന തന്നെ ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലേക്കു വരുന്ന വഴിയാണ്

റോഡിന്റെ വശത്ത ഒതുക്കി ഇട്ടിരുന്ന കാറിൽ ഇരുന്നു വിനയൻ ജയയെ കണ്ടത്. ആദ്യ കാഴ്ച്ചയിൽ തന്നെ വിനയന് ഇഷ്ട്ടപെട്ടു .

ധാനികനായ വിനയൻ മാതാപിതാക്കളുടെ അനുവാദത്തോടെ ആഡംബരമായി വിവാഹം കഴിച്ചു കൊണ്ടുപോയി തന്നെ…

തന്റെ കൂട്ടുകാരികൾ എല്ലാം പറഞ്ഞു ജയ ഭാഗ്യവതി അവൾ വലിയ പണക്കാരന്റെ ഭാര്യ ആയി,

വെറും സാധാരണക്കാരായ നമ്മുടെ മകൾക്കു ഇത്രയും സമ്പന്നൻ ആയ ഭർത്താവിനെ കിട്ടിയതിൽ തന്റെ അച്ഛനും അമ്മയും ആഹ്ലാദിച്ചു….
പക്ഷെ ആ ആഹ്ലാദം അധികം നീണ്ടു നിന്നില്ല…

അഞ്ചുമാസത്തെ ദാമ്പത്യം.. തന്റെ വിനയേട്ടൻ കാർ അപകടത്തിൽ തന്നെ ഒറ്റക്കാക്കി പോയി…വിനെയേട്ടൻ പോകുമോൾ രണ്ടുമാസം താൻ ഗർഭിണി ആയിരുന്നു…. തനിക്ക് വിശേഷം ഉണ്ട് എന്നറിഞ്ഞു രണ്ടു വീടുകളിലും എല്ലാരും സന്തോഷത്തിൽ ആയിരുന്നു…

വിനെയേട്ടൻ ആയിരുന്നു വീട്ടിലെ മൂത്ത മകൻ അതിനു താഴെ മൂന്ന് അനിയന്മാരുകുടി ഉണ്ടായിരുന്നു……

വിനയന്റെ മരണം ആ വീട് നിശ്ചലം ആക്കി.. ചടങ്ങുകൾ കഴിഞ്ഞു ബന്ധുക്കൾ എല്ലാം പോയി. തന്നെ കൂട്ടിക്കൊണ്ടു പോകാൻ അച്ഛനും അമ്മയും കാത്തു നിന്ന് …

പക്ഷെ താൻ പോയില്ല.. പോകാൻ കഴിയില്ല… കാരണം അഞ്ചു മാസം കൊണ്ട് അഞ്ചു ജന്മത്തെ സ്നേഹം തന്റെ വിനെയേട്ടൻ തന്നു കഴിഞ്ഞു…

പോരാത്തതിന് വയറ്റിൽ ഒരു നിധിയും തന്നു. അതുമതി ജീവിക്കാൻ തനിക്ക് ഭർത്തുഗൃഹത്തിൽ…

മാസങ്ങൾ കടന്നു പോയി എല്ലാ സങ്കടങ്ങളും തന്റെ കിടപ്പുമുറിയിൽ വിനെയാട്ടന്റെ വലിയ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുള്ളതിൽ ചേർത്തുപിടിച്ചു പിടിച്ചു പറയും അത് വലിയ ആശ്വാസം തന്നിരുന്നു.

ജയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി… എല്ലാവരും കുഞ്ഞിനെ കണ്ടിട്ട് പറയും ഇത് വിനയന്റെ ഛായ , പകർത്തിവെച്ചപോലെ ഉണ്ട് എന്നൊക്കെ..

അതൊക്കെ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങി പോകുന്ന വേദന അനുഭവപ്പെടും.. തന്റെ ദുഃഖം തന്റേത് മാത്രം ആയി മാറി തുടങ്ങി.

അനിയന്മാർ വിവാഹിതരായി, അവരവരുടെ ജീവിതങ്ങൾ… താൻ ഒരു ജോലിക്കാരിയുടെ വേഷത്തിലേക്കു താൻ പോലും അറിയാതെ ഒതുങ്ങിതുടങ്ങി….

മകൻ സ്കൂൾ വിദ്യാഭ്യസം തുടങ്ങി… കൂട്ടുകുടുംബം ആയതു കൊണ്ട് തറവാട്ടിലെ ജോലിയും കഴിഞ്ഞു മകനെ പഠിപ്പിക്കലും ആയി സമയം പൊയ്ക്കൊണ്ടിരുന്നു…..

പഠിക്കാൻ മിടുക്കനായിരുന്നു മകൻ മകൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വിനീയേട്ടന്റെ അച്ഛൻ മരിച്ചു….

അതോടെ എല്ലാരും ഭാഗം വെച്ചു മാറി…. വിധവ ആയതിനാൽ തറവാട് തനിക്കും മകനും തന്നു.. അവന്റെ അച്ഛമ്മയെയും….

ഡോക്ടർ ആകണം എന്ന അവന്റെ ആഗ്രഹം ചെറിയച്ഛന്മാർ സാധിച്ചു കൊടുത്തു….. വിനെയേട്ടന്റെ മകനെ അവർക്കു ജീവൻ ആയിരുന്നു. എംബിബിസ് അവസാന വർഷം വിനെയേട്ടന്റെ അമ്മയും മരിച്ചു…

മകൻ പഠിത്തം പൂർത്തിയാക്കി വന്നപ്പോൾ കൂടെ പഠിച്ച ഒരു പെൺകുട്ടിയെ ജീവിത സഖി ആയി വേണമെന്ന ആവശ്യവും സാധിച്ചുകൊടുത്തു…

ജോലികിട്ടിയ ഹോസ്പിറ്റലിൽ തറവാട്ടിൽ നിന്ന് പോയി വരുന്നത് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു ടൗണിൽ ഇരുനില കെട്ടിടത്തം വാങ്ങി താമസം തുടങ്ങിയപ്പോൾ കൂടെ ചെല്ലുന്നില്ല എന്ന് പറഞ്ഞ തന്നെ നിർബന്ധിച്ചു കൂടെ കൂട്ടി….

കൂട്ടിനു പേരക്കുട്ടിയെ കിട്ടിയപ്പോൾ സന്തോഷം ആയി… ഇപ്പോൾ പേരക്കുട്ടിയും വളർന്നു സ്വന്തം കാര്യം നോക്കാൻ പ്രാപ്തി ആയിതുടങ്ങി….

ജോലിതിരക്കും ആയി മകനും മരുമകളും ഓടിനടക്കുന്നു.. പിന്നെ ടൂറും. തന്നോട് ഒന്ന് സംസാരിക്കാനോ വിവരങ്ങൾ തിരക്കാനോ അവർക്കു സമയം ഇല്ലാതെ ആയി….

അവരുടെ ചില സംഭക്ഷണത്തിൽ തനിക്ക് മനസ്സിലായി ബാധ്യത ആയി തുടങ്ങി എന്ന്…. തിരിച്ചു തറവാട്ടിൽ പോകാൻ തീരുമാനിച്ചു…..

തന്റെ കിടപ്പുമുറിയിൽ വിനയേട്ടന്റെ ഓർമകളിൽ മതി ജീവിതം..

ചെറുപ്പത്തിൽ ഒരു രണ്ടാം വിവാഹത്തിന് എല്ലാവരും നിർബന്ധിച്ചു. മകന്റെ ജീവിതം മാത്രം ആയിരുന്നു തന്റെ മുൻമ്പിൽ…..

ഇപ്പോൾ ശെരിക്കും ഒറ്റപെട്ടു…. തന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ തറവാട് മതി…

ശ്രീരാമ പാദ സ്പർശം ഏറ്റു ശാപ മോക്ഷം കിട്ടിയ അഹല്യയെ പോലെ വൈധവ്യം എന്ന ശപത്തിൽ നിന്ന് മുക്തി തേടി നാരായണ പാദം പുൽകണം… വൈധവ്യം ഒരു ശാപം..