നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ.അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ……..

Story written by Fackrudheen Ali Ahammad

നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ

അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ

അടുത്തിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കാം പുതുമോടി കൾ

അങ്ങനെ

മനസാ വഴിക്ക് സഞ്ചരിക്കുമ്പോൾ

“ഇക്കാ എനിക്കും ഇപ്പോൾ ബൈക്കിൽ യാത്ര ചെയ്യാൻ തോന്നുന്നുണ്ട്.”

ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി

എൻറെ മുഖഭാവം കണ്ടിട്ട് ആവണം

ചിരിച്ചുകൊണ്ട് പറഞ്ഞു “ഇല്ല ഞാൻ വെറുതെ പറഞ്ഞതാണ്.”

വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞ സമയത്ത്

എല്ലായിപ്പോഴും ബൈക്കിലായിരുന്നു യാത്ര.

അന്ന് കൂട്ടു കുടുംബത്തിലേക്കാണ് അവൾ കേറിവന്നത്

അന്നൊക്കെ പുറത്തേക്ക് ഇറങ്ങാൻ നേരം

പുതുമണവാട്ടി അല്ലേ; അവൾക്ക് ചുറ്റും നാത്തൂന്മാരും കുട്ടികളും എല്ലാവരും വട്ടം കൂടും അവളെ അണിയിച്ചൊരുക്കാൻ

സാരിയാണ് വേഷമെങ്കിലും അത് തലയിൽ നിന്നും മാറി പോകാതിരിക്കാൻ സ്ലൈഡുകളുടെ ഒരു സംസ്ഥാന സമ്മേളനം ആയിരിക്കും തലയിൽ

അവൾ ഏറെ വെറുക്കുന്ന ഒരു കാര്യമാണ് അത്

ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സമയത്ത്

ഇതൊരു ജാതി മറ്റേടത്തെ ഇടപാടാണ് എന്ന് എൻറെ ചെവിയിൽ ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്

കേട്ടിട്ട് ചിരിക്കുമെങ്കിലും ഒരുവട്ടം പോലും ഞാൻ അവളോട് പറഞ്ഞിട്ടില്ല

” ഇഷ്ടമില്ലെങ്കിൽ അഴിച്ചു മാറ്റിക്കോളൂ എന്ന് “

പിന്നീട് കാലം മാറിയപ്പോൾ പർദ്ദയും makkanayumokke സർവ്വസാധാരണമായി

അതോടുകൂടി ബൈക്കിലെ യാത്ര അവൾ വേണ്ടെന്നുവച്ചു

വീട്ടിലാകുമ്പോൾ കുറച്ച് കാറ്റെങ്കിലും കിട്ടുമെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഉമ്മയുടെ ദേഷ്യത്തെ അവൾ ചിരി കൊണ്ട് തണുപ്പിക്കും

ഉമ്മുമ്മയുടെ കടുംപിടുത്തത്തെ അവൾ കളിയാക്കി കൊ ല്ലും. ഒടുവിൽ ഉമ്മുമ്മയും അവൾക്കൊപ്പം ചിരിക്കും

അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു

ഇപ്പോൾ ബൈക്ക് ഒന്നുമില്ല എവിടേക്കാണെങ്കിലും ബസിലാണ് യാത്ര

പക്ഷേ ഞങ്ങളുടെ വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് കുറച്ചു ദൂരം ഉണ്ട്

നടന്നുവേണം ചെല്ലാൻ.

വർഷങ്ങൾക്കു മുൻപ് തികച്ചും യാദൃശ്ചികമായി എൻറെ കൂടെ കൂടിയ പുരോഗമന ചിന്താഗതിക്കാരിയായ ആ ആളാണ്

ഇപ്പോൾ എനിക്കൊപ്പം നടന്നുവരുന്നത്.

കൂടെ നടക്കുന്ന അവളെ ഞാൻ സൂക്ഷിച്ചു നോക്കി.

പർദ്ദയും തലയിൽ മക്കനയും എല്ലാം ഉണ്ട്

അതൊന്നും എൻറെ നിർബന്ധമല്ല

വീട്ടിൽനിന്ന് അവളെ ആരും പഴയതുപോലെ നിർബന്ധിച്ച് അണിയിച്ചൊരുക്കി വിട്ടതും അല്ല

അവിടെ ഇപ്പോൾ ആരും ഇല്ലാതായിരിക്കുന്നു

വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ഉരുൾപൊട്ടലിൽ

വീടും വാഹനങ്ങളും.എൻറെ കുടുംബാംഗങ്ങളെ യും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു

അവളും ഞാനും മാത്രമാണ് ബാക്കി ആയത്.

പിന്നീട് ജീവിതം രണ്ടാമതും തുടങ്ങിയതാണ്

പതുക്കെ ഒന്ന് കരകയറി വരുന്നതേയുള്ളൂ

ഭാഗ്യത്തിന് ഇതുവരെ മക്കൾ ഉണ്ടായില്ല

ചെറിയ ഒരു കൂരയാണ് സ്വന്തമായി ഉള്ളത്അ.വിടെയാ വട്ടെ.വെള്ളത്തിന് സൗകര്യവുമില്ല

കുറച്ചു ദൂരം നടന്നു പോകണം വെള്ളം പിടിച്ചു കൊണ്ടു വരണം

അതെല്ലാം അവളാണ് ചെയ്യുന്നത്

അവൾക്ക് ഉപ്പയും ഉമ്മയും സഹോദരങ്ങളുമുണ്ട്

പോകാൻ ഞാൻ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്

അതിനു മറുപടി.

“അവിടെയും ഉരുൾപൊട്ടിയാലോ എന്നുള്ള ഒരു മറു ചോദ്യമായിരുന്നു “

പിന്നെ പിന്നെ പതിയെ അവൾ സ്വയം.ചമയുകയായിരുന്നു.അതിൻറെ ഭാഗമായി വന്നതാണ് ഈ വേഷവിധാനങ്ങൾ

അല്ലാതെ ആരുടെയും പര പ്രേരണയില്ല

ഇതിനിടയ്ക്ക് അവളുടെ വീട്ടുകാർ വന്നു.അവളെ നിർബന്ധിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം പോകാൻ

എന്തു കൊണ്ടോ അവൾ അന്ന് പോയില്ല

എന്നെക്കാൾ നല്ലൊരു കേൾവിക്കാരനെ കിട്ടില്ലെന്നാണ് ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞത്

ശരിയായിരിക്കണം എന്നോടൊപ്പം ഇപ്പോൾ പോലും

നടക്കുന്നതിനിടയിൽ അവർ സംസാരിക്കുന്നുണ്ട്

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയാണ്

അവളുടെ തായ കണ്ടുപിടിത്തങ്ങൾ പറയുകയാണ്

ചിരിയോടെ കേട്ടുനിൽക്കുക ശരിയാണെന്ന് സമ്മതിച്ചു കൊടുക്കുക

ഒരുപക്ഷേ ഇത്രയൊക്കെ മതിയായിരിക്കും

അല്ലെങ്കിൽ; എന്നോ വിട്ടുപോകേണ്ട വളാണ്.

അന്നത്തെ ആ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടുവെങ്കിലും.എൻറെ കാലിന് സാരമായി പരിക്ക് പറ്റിയിരുന്നു

നടക്കാൻ ബുദ്ധിമുട്ടുണ്ട്അ വളുടെ തോളിൽ കയ്യിട്ടു കൊണ്ടാണ്ഞാ ൻ നടക്കുന്നത്

അവൾ എന്നെയും താങ്ങി പിടിച്ചു കൊണ്ടാണ് നടക്കുന്നത്

ടൗണിലേക്ക് പോകേണ്ട കാര്യമുണ്ട്എ ന്നെ ബസ്റ്റോപ്പ് വരെ യാത്രയാക്കാ നും ബസ്സിലേക്ക് എന്നെ കയറ്റിവിടാ നും വേണ്ടിയാണ് അവളുടെ ഈ വരവ്.