എഴുത്ത് :- ഇഷ
”’ സുധാകര നിന്റെ പെണ്ണ് നിന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി!!””
വൈകിട്ട് ആലിന്റെ തറയിൽ കിടക്കുമ്പോൾ കേട്ട വാർത്ത അതായിരുന്നു വാർത്ത വന്നു പറഞ്ഞത് അയൽവാസി ജോയിച്ചായൻ.
മുൻപ് തന്നെ ഇത് പ്രതീക്ഷിച്ചത് ആയതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല എങ്കിലും ചെറിയൊരു വിഷമം ആളുകളുടെ മുന്നിൽ താൻ വീണ്ടും ഒരു കോമാളി ആയി തീരുമല്ലോ എന്ന്..
പിന്നെ എല്ലാം സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണെന്ന് ഓർത്തതും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ നേരെ വീട്ടിലേക്ക് നടന്നു അവിടെ രണ്ട് പെൺകുഞ്ഞുങ്ങളുണ്ട് അവരുടെ കാര്യം ആദ്യമായി ഒന്നോർത്തു..
കോൺട്രാക്ടർ വേലു കുറുപ്പിന്റെ കൂടെയുള്ള ജോലിക്കാരായിരുന്നു താനും ശിവദാസനും പ്രീതയും എല്ലാം അവിടെ നിന്നാണ് പ്രീതയെ കണ്ട് ഇഷ്ടമായത് ഒടുവിൽ അവളുടെ വീട്ടിലേക്ക് കല്യാണാലോചനയുമായി വരട്ടെ എന്ന് ചോദിച്ചപ്പോൾ അവൾക്കും സമ്മതം ആയിരുന്നു.
എത്രയും പെട്ടെന്ന് ആ വിവാഹം നടന്നു നാലഞ്ചു പെൺമക്കളുള്ള അവളുടെ വീട്ടിൽ സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞ് ആരെങ്കിലും ചെന്നാൽ അവർക്ക് പിന്നെ മറ്റൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല അവളെയും കൂട്ടിക്കൊണ്ട് ഞാൻ ഒരു വാടക വീട്ടിലേക്ക് പോന്നു..
കല്യാണം കഴിഞ്ഞതിൽ പിന്നെ അവളോട് ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞിരുന്നു അവളെ നന്നായി നോക്കണം നല്ലൊരു കുടുംബം നടത്തണം എന്ന് തന്നെയായിരുന്നു മോഹം കാരണം എന്റെ അച്ഛനും അമ്മയും എല്ലാം ചെറുപ്പത്തിലെ മരിച്ചിരുന്നു എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല!!! അങ്ങനെ ഒരു അവസ്ഥയിൽ സ്നേഹിക്കാനും സ്നേഹിക്ക പ്പെടാനും ഒരാളെ കിട്ടിയപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു എനിക്കും ഒരു കുടുംബം ആയല്ലോ എന്ന് എല്ലാം തകർത്തത് മ ദ്യപാന മായിരുന്നു കൂട്ടുകാർ ഓരോരുത്തരും വിളിച്ച് അവരുടെ പുറകെ ചെന്നു. ക്രമേണ അതില്ലാതെ പറ്റില്ല എന്നൊരു അവസ്ഥയായി.
ഇതിനിടയിൽ രണ്ടു പെൺകുഞ്ഞുങ്ങളും ജനിച്ചു കുഞ്ഞുങ്ങൾ ജനിച്ചു എന്നല്ലാതെ അവരുടെ ഒരു കാര്യവും നോക്കിയിരുന്നില്ല.. ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവൻ കുടിക്കാൻ എടുക്കും ഇടയ്ക്ക് എന്തെങ്കിലും വീട്ടിൽ കൊടുത്താൽ ആയി..
വീടിന്റെ വാടക കൊടുക്കാത്തതുകൊണ്ട് അതിന്റെ ഉടമസ്ഥൻ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു അവളുടെ കഴുത്തിൽ എന്തോ ഉള്ളത് വിറ്റിട്ടാണ് അയാൾക്ക് കൊടുക്കാനുള്ള കുടിശിക കൊടുത്തുതീർത്തത്..
എന്നും വഴക്കും ബഹളവും ആയിരുന്നു എന്നെ അവൾ ശപിക്കും എന്റെ കൂടെ വരാൻ തോന്നിയ നിമിഷത്തെ അവൾ വെറുത്തിരുന്നു..
ക്രമേണ അവളുടെ വഴക്കും ബഹളവും എല്ലാം കുറഞ്ഞുവന്നു. എന്താണ് അതിന്റെ പിന്നിലെ കാരണം എന്ന് മനസ്സിലായില്ല എല്ലാം മനസ്സിലായത് ഒരു ദിവസം കുടിക്കാതെ വീട്ടിലേക്ക് ചെന്നപ്പോഴാണ്..
മക്കൾ സ്കൂളിലേക്ക് പോയിരുന്നു അകത്ത് ആരോ ഉണ്ട് എന്ന് പുറത്ത് കിടക്കുന്ന ചെരുപ്പ് കണ്ടപ്പോൾ മനസ്സിലായി വാതിൽ മുട്ടിയപ്പോൾ എന്റെ സ്വന്തം ഭാര്യ വന്ന് തുറന്നു തന്നു.. അലസമായായിരുന്നു അവൾ വസ്ത്രം ധരിച്ചിരുന്നത്..
മുടിയെല്ലാം അഴിഞ്ഞു ഉലഞ്ഞു കിടന്നിരുന്നു എന്നെ കണ്ടതും കൂസലില്ലാതെ അവൾ മുടി കെട്ടിവെച്ചു എന്റെ മുറിയിലേക്ക് ഞാൻ നടന്നു അവിടെ കണ്ടത് അർദ്ധന ഗ്നനായി കിടക്കുന്ന ശിവദാസനെയാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഒരുമിച്ച് ക ള്ളുകുടിച്ച് ഒരുമിച്ച് ജോലി ചെയ്തിരുന്നവൻ…ഇന്നവൻ എന്റെ മുറിയിൽ എന്റെ ഭാര്യയോടൊത്ത് ശ രീരം പങ്കിട്ടു കിടക്കുന്നു ഞാൻ അവളോട് എന്തോ കയർത്തു പറയാൻ നിന്നപ്പോൾ അവൾക്ക് ഒരു കൂസലും ഇല്ലായിരുന്നു..
“”” നിങ്ങൾ എന്ത് ചെയ്യും?? ഇനിയും അണ്ണൻ വന്നാൽ ഞാൻ അകത്തേക്ക് വിളിച്ചു കയറ്റും നിങ്ങളല്ല ഇവിടെ ഞങ്ങൾക്ക് ചെലവിന് തരുന്നത് അണ്ണനാണ്!!! അതുകൊണ്ട് വലിയ ഭർത്താവ് കളിക്കാതെ ഇറങ്ങിപ്പോകാൻ നോക്ക്!”””
എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി ഞാൻ അവളെ അടിക്കാൻ അവളുടെ അരികിലേക്ക് ചെന്നു. ശിവദാസൻ എന്നെ പിടിച്ചു മാറ്റി.അവളെ ഒന്നു നോക്കി ഞാൻ അവിടെ നിന്ന് ഇറങ്ങി നടന്നു നേരെ ചെന്ന് കിടന്നത് അമ്പലത്തിനരിയിലുള്ള ആൽ തറയിൽ ആണ് അന്നേരമാണ് ജോയിച്ചായൻ വന്ന് കാര്യം പറഞ്ഞത്!!
സ്കൂൾ വിട്ട് രണ്ടുപേരും വന്നിട്ടുണ്ട് അമ്മയെ കാണാഞ്ഞ് ഉമ്മറത്തു തന്നെ നിൽക്കുകയാണ് എന്നെ കണ്ടതും അവർ ഭയത്തോടെ നോക്കി വഴക്കാളി ആയ മ ദ്യപിച്ച് വരുന്ന അച്ഛനെ മാത്രമേ അവർ കണ്ടിട്ടുള്ളൂ എനിക്ക് ആ നിമിഷമാണ് കുറ്റബോധം തോന്നിയത്..
ഒരുപക്ഷേ ഞാൻ ഒരു നല്ല ഭർത്താവായിരുന്നെങ്കിൽ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു അച്ഛനായിരുന്നെങ്കിൽ ഇങ്ങനെയൊന്നും അവർക്ക് അനുഭവി ക്കേണ്ടി വരില്ലായിരുന്നു..
കയ്യിലുള്ള ഭക്ഷണപ്പൊതി ഞാൻ അവർക്ക് നീട്ടി സ്കൂളിൽ നിന്നു വന്ന അവർ ആർത്തിയോടെ അത് കഴിക്കുന്നത് ദൂരെ ഇരുന്നു നോക്കി അതിനിടയിൽ ചെറിയ മോള് വന്ന് അതിൽ നിന്ന് കുറച്ചെടുത്ത് എനിക്കും കൊണ്ട് തന്നിരുന്നു അച്ഛൻ കഴിച്ചോ എന്ന് ചോദിച്ച്..
ഇതുവരെ തിരിച്ചറിയാതിരുന്ന നിഷ്കളങ്കമായ സ്നേഹം ശ്രമിച്ചിട്ടില്ല ഒന്നും അറിയാൻ..
അച്ഛന് വേണ്ട മക്കൾ കഴിച്ചോ എന്ന് പറഞ്ഞു… ചിലതെല്ലാം തീരുമാനിച്ചിരുന്നു ഞാൻ പിറ്റേദിവസം ജോലിക്ക് പോയി വൈകിട്ട് ക ള്ള് ഷാപ്പിലേക്ക് നടക്കു മ്പോഴാണ് വീട്ടിൽ കുഞ്ഞുങ്ങൾ ഒറ്റയ്ക്കാണല്ലോ എന്ന കാര്യം ഓർമ്മ വന്നത് പിന്നെ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല ഉള്ള പൈസയും എടുത്ത് വീട്ടിലേക്ക് നടന്നു. പോകുമ്പോൾ അത്ങ്ങൾക്ക് ഓരോ ബിരിയാണി പൊതിയും വാങ്ങി..
അച്ഛനെ ഈ കോലത്തിൽ രണ്ടുദിവസമായി കാണാൻ തുടങ്ങിയിട്ട് അവർക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നുണ്ട് ബിരിയാണി കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു അത് കഴിച്ചു കഴിഞ്ഞ് ചെറുത് എന്റെ അരികിൽ വന്നു ചോദിച്ചു അമ്മ എപ്പോഴാണ് വരിക എന്ന്.
വരും എന്നു മാത്രം പറഞ്ഞു പിന്നീടങ്ങോട്ട് ക ള്ളുകുടി പാടെ ഉപേക്ഷിച്ചു അതിനേക്കാൾ ല ഹരി എന്റെ കുഞ്ഞുങ്ങളുടെ സ്നേഹത്തിനുണ്ട് എന്ന് മനസ്സിലായി.
പുറത്തുനിന്ന് വാങ്ങാതെ എന്റെ കുഞ്ഞുങ്ങൾക്കായി ഞാൻ തന്നെ വെച്ചു വിളമ്പി അതിനെല്ലാം പ്രത്യേക ഒരു സുഖം ഉണ്ടായിരുന്നു..
ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ മക്കൾ വല്ലാത്ത സന്തോഷത്തി ലായിരുന്നു അവരുടെ കയ്യിൽ എന്തൊക്കെയോ കഴിക്കാനുള്ളതും ഉണ്ടായിരുന്നു..
“”” അച്ഛാ അമ്മ വന്നിട്ടുണ്ട് എന്ന് ചെറിയ കുഞ്ഞ് എന്നെ നോക്കി പറഞ്ഞു..
ഞാൻ അകത്തേക്ക് കയറിയപ്പോൾ ഭയത്തോടെ നിൽക്കുന്നവളെ കണ്ടു..
“”” എന്നോട് ക്ഷമിക്കണം!””‘ എന്നും പറഞ്ഞ് അവളെന്റെ കാലിൽ വീണു ശിവദാസനു മടുത്തപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്!!!.ഞാനും തെറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ അവൾ ചെയ്ത തെറ്റ് എനിക്ക് പൊറുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..
സാരമില്ല ഇനി ചെയ്ത തെറ്റുകൾ ആവർത്തിക്കാതെ നോക്കിയാൽ മതി രണ്ട് പേരും എന്ന് ഞാൻ അവളോട് പറഞ്ഞു ജീവിതത്തിൽ വലിയ രണ്ടു പാഠം പഠിച്ചവർ ഇനി ഒരുമിച്ച് ജീവിച്ചാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് തോന്നുന്നു..
ഞങ്ങൾക്കിടയിൽ കുഞ്ഞുങ്ങൾ എന്ന ഒരു ബാധ്യത ഉണ്ടായി അതിന്റെ പേരിൽ പരസ്പരം ക്ഷമിച്ച് ഞങ്ങൾ മുന്നോട്ടുള്ള യാത്ര തുടങ്ങി പലരും കളിയാക്കാൻ വന്നിട്ടുണ്ട് തളർത്തിയിട്ടുണ്ട് പക്ഷേ അതിനൊന്നും ജീവിതത്തിലെ അനുഭവത്തോളം തീക്ഷ്ണതയില്ലായിരുന്നു…!!!