തെറ്റിദ്ധാരണ…
രചന : വിജയ് സത്യാ പള്ളിക്കര
================
ഈ വൈകിയ വേളയിൽ ഇത്രയും സുന്ദരിയായ നിന്നെ കിട്ടിയത് ഈ മഹേഷിന്റെ ഭാഗ്യമാണ്…
വെളുത്ത വെണ്ണക്കല്ല് പോലെ സുന്ദരിയായ സഹപ്രവർത്തക പ്രിയംവദയിൽ ഒരു കരിനാഗം പോലെ അയാൾ പടർന്നു കയറുമ്പോൾ അവളുടെ കാതിൽ അയാൾ മന്ത്രിച്ചു പറഞ്ഞു
ഭർത്താവ് നഷ്ടപ്പെട്ടു വളരെ വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് പ്രിയംവദ ഒരു പുരുഷന്റെ ചൂട് വീണ്ടും അറിയുന്നത്. എല്ലാവരും പറയുന്നതുപോലെ നാല്പതിനും അമ്പതിനും ഇടയിലാണ് കാ-മത്തിന്റെ പാരമ്യത ഒരു സ്ത്രീയിൽ പൂർണമായി കത്തി തെളിയുക.
കരി-നാ-ഗത്തിനെ ചുറ്റിപ്പണിഞ്ഞ് കിടക്കുന്ന വെൺനാഗം പോലെ അവളും അയാളെ ചുറ്റിവരിഞ്ഞു മുറുക്കി സ്വർഗീയ സുഖം നുകർന്നുകൊണ്ടിരുന്നു .. ലയ സംഗമ താളത്തിന്റെ ഉച്ച ഭാവം മൂർദ്ധന്യത്തിലെത്തി അതിന്റെ ലക്ഷ്യം കണ്ടപ്പോൾ ഉദ്ദേശിച്ചത് പോലെ സമയം വൈകിട്ട് നാലു കഴിഞ്ഞു
സമയം കൃത്യം നാലു പതിനഞ്ചു ആകുമ്പോഴേക്കും ചിലതൊക്കെ കഴിയണമെന്ന് ഉദ്ദേശത്തോടെ ആണ് പ്രിയംവദയും അവളുടെ ഓഫീസിലെ സഹപ്രവർത്തകനായ മഹേഷും അവളുടെ വീട്ടിലെ ബെഡ് റൂമിനകത്ത് കയറിയത്…!
പ്രിയംവദയ്ക്ക് രാത്രിയാണ് ഓഫീസിൽ ഡ്യൂട്ടി… പക്ഷേ മഹേഷിന് പകലുമാണ്..അന്ന് പകൽ പ്രിയംവദ വീട്ടിൽ ഒറ്റയ്ക്കാണെന്ന് അറിഞ്ഞപ്പോൾ അയാൾ ഓഫീസിൽ നിന്നും ലീവ് എടുത്തു ഇങ്ങു പോന്നതാണ്..സാധാരണ ആ സമയങ്ങളിൽ പ്രിയംവദയുടെ ഭർത്താവിന്റെ അമ്മ അവിടെ ഉണ്ടാകാറുണ്ട്..
ഇന്ന് അവർ ഏതോ ബന്ധുവീട്ടിൽ കല്യാണത്തിന് പോയ ആ അസുലഭ സുലഭിത അവസരം അവർ സുരഭിലമായി ആഘോഷിക്കുകയായിരുന്നു…!
കൃത്യം നാല് പതിനഞ്ചിനു കോളേജ് വിട്ടു വീട്ടിൽ എത്തിയ മകൾ കൃതിക അമ്മയെ പുറത്ത് കാണാതായപ്പോൾ അമ്മയുടെ ബെഡ്റൂമിന്റെ അടഞ്ഞ വാതിൽ എത്തി
പതുക്കെ “അമ്മേ ” എന്ന് വിളിച്ചു വാതിലിന് മുട്ടി…
“എന്റെ ഹമ്മോ… മഹി അവളെത്തി..”
എന്നും പറഞ്ഞു കൊണ്ട് പ്രിയംവദ അയാളുടെ കരവലയത്തിൽ നിന്നും കുതറിമാറി എണീറ്റു..
പാന്റം ഷർട്ടും അയാളും ധൃതിയിൽ വലിച്ചു കേറ്റി…നിമിഷങ്ങൾകൊണ്ട് അവളും സാരിയും വലിച്ചു ചുറ്റി…കൃതികയ്ക്ക് അകത്തുനിന്ന് ചില അപശബ്ദങ്ങൾ കേൾക്കുന്നുണ്ട്.. പുറത്ത് അമ്മയുടെ ഓഫീസിലെ അങ്കിളിന്റെ ബൈക്കും ഉണ്ട്.
വീണ്ടും വാതിലിനു തട്ടിയപ്പോൾ
“ദേ…വരുന്നെ…ടീ” എന്ന് മാത്രം അമ്മ പറയുന്നത് കേട്ടു…
പക്ഷെ അല്പം കഴിഞ്ഞപ്പോൾ ഒരു ഓർഡർ
“മോളെ മുകളിൽ ടെറസിൽ അലക്കിയ വസ്ത്രങ്ങളൊക്കെ ഉണങ്ങാനിട്ടതുണ്ട് വേഗം പോയി അതൊക്കെ എടുത്തിട്ട് വാ.. “
“ശരി അമ്മേ “
അവൾ മുകളിലേക്ക് പോയി..
അഴയിൽ നിന്നും വസ്ത്രങ്ങൾ എടുക്കുമ്പോൾ താഴെ ബൈക്ക് സ്റ്റാർട്ട് ആക്കി അങ്കിൾ പോകുന്ന ഒച്ച കേട്ടു..വസ്ത്രങ്ങൾ അമ്മയുടെ ബെഡിൽ കൊണ്ടിട്ടു..
അവൾ അമ്മയെ സൂക്ഷിച്ചു നോക്കി.. ചെറിയൊരു പരുങ്ങൽ ഉണ്ട്….
മുഖത്തൊരു ആകർഷണീയത ഉണ്ടെങ്കിലും അത്രതന്നെ ക്ഷീണവും കാണുന്നു..രാത്രിയിൽ അല്ലേ ജോലി.. പകലാണെങ്കിൽ നേരെ ഉറങ്ങുന്നില്ല അതായിരിക്കാം…
അഴിഞ്ഞുലഞ്ഞ മുടിയും ഒതുക്കം തെറ്റിയ സാരിയും അങ്കിളിന്റെ കടന്നുപോക്കും എല്ലാം അവളിൽ ചില സംശയങ്ങൾ ജനിപ്പിച്ചു..
മുറിക്കുള്ളിൽ കണ്ണുകൊണ്ട് കൂടുതൽ തിരഞ്ഞപ്പോൾ കൃതിക അത് കണ്ടെത്തി…!
“അമ്മേ അങ്കിൾ ജ-ട്ടിയും ബനിയനും ഇടാണ്ടാ പോയതെന്ന് തോന്നുന്നു..”
“ശോ… ഇവൾ “
കൃതിക അത് പറഞ്ഞപ്പോൾ അവൾക്കു തൊലിയുരിഞ്ഞു പോയി…. മകളെ കെട്ടിപ്പിടിച്ച് മാപ്പ് ചോദിക്കണോ അതോ ധാർഷ്ട്യത്തോടെ നിൽക്കണോ എന്തു വേണം എന്നറിയാതെ ഒരു നിമിഷം അവൾ കുഴങ്ങി…
കൃതിയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ പ്രകടമാകാത്തതുകൊണ്ട് പ്രിയംവദയ്ക്കു അല്പം ആശ്വാസം ആയി…കാലുകൊണ്ട് ജ-ട്ടിയും ബനിയനും കട്ടിലിനടിയിലേക്ക് തട്ടിമാറ്റി നിശബ്ദയായി പ്രിയംവദ അടുക്കളയിലേക്ക് പോയി..
“വാ ഫുഡ് തരാം “
പ്രിയംവദ അവൾക്ക് ഭക്ഷണം നൽകി
ശാലീന സുന്ദരിയാണെങ്കിലും പൊതുവേ ചീറ്റപുലി ആയ തന്റെ അമ്മ താനൊരു കള്ളം കണ്ടു പിടിച്ചപ്പോൾ പാവം പേടിച്ചു എലിയെപ്പോലെ പരുങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ സങ്കടമായി….
തനിക്കു ഭക്ഷണം വിളമ്പുന്ന നേരം ആ കൈകൾ വിറയ്ക്കുന്നത് കൃതിക ശ്രദ്ധിച്ചു..
യൗവനത്തിൽ വിധവയായ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് വേറൊരു പുരുഷന്റെ കൂടെ ജീവിതമായിരിക്കും…പക്ഷേ ഇവിടെ അതുണ്ടായില്ല.. അമ്മ നല്ല തന്റേടത്തോടെ ഒറ്റയ്ക്ക് ജോലിചെയ്തു തന്നെ നോക്കി വളർത്തി വലുതാക്കി..
മാറ്റം എപ്പോഴാ മനുഷ്യനെ പിടികൂടുന്നത് എന്നു അറിയില്ലല്ലോ
കൃതിക അമ്മയിലെ പുതിയ ഒരാളെ കാണുകയായിരുന്നു.. സുന്ദരിയെ സുമുഖി യുമായ് തന്റെ അമ്മ എന്തുകൊണ്ടു അച്ഛൻ മരിച്ചതിനുശേഷം കല്യാണം കഴിക്കാതെ ഇരുന്നത്..ഇത്രയും മൃദുല വികാര വിക്ഷുബുദ്ധത ഉള്ളിൽ തിങ്ങി നിറഞ്ഞു ഉണ്ടായിരുന്നെങ്കിൽ അതൊക്കെ എന്തിന് സ്വയം അടക്കി ജീവിച്ചു..
പിന്നെ ഇപ്പോൾ ഇതൊക്കെ എങ്ങനെ തിരിച്ചുവന്നു..ങ്ങാ..എന്ത് വേണമെങ്കിലും ആവട്ടെ… പൊതുവേ ജീനിയസ് ആയ കൃതിയ്ക്ക് മകൾ എന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ അമ്മയുടെ പ്രവർത്തിയിൽ ഒരു തെറ്റു കാണാൻ ഈ കാലഘട്ടത്തിന്റെ സവിശേഷത ചിന്തിക്കുമ്പോൾ അവൾക്കായില്ല..കൃതിക ആ സംഭവം പ്രകൃതിക്ക് വിട്ടു
അന്ന് രാത്രി പന്ത്രണ്ടു മണിക്ക് പ്രിയംവദ ഓഫീസിൽ നിന്നും കൂട്ടാൻ വരുന്ന ക്യാബിൽ ജോലിക്ക് പോയി..
തിരക്കിനിടയിൽ സെൽ ഫോൺ എടുക്കാൻ മറന്നു പോയി..
ജോലി കഴിഞ്ഞ് പുലർച്ചെ കൃത്യം ആറെ കാലോടെ വീട്ടിലെത്തിയ പ്രിയംവദ കൃതികയുടെ റൂമിൽ അവളെ കണ്ടില്ല… പകരം മേശപ്പുറത്ത് ഒരു കുറിപ്പ് മാത്രം കണ്ടു…
പിയംവദ അതു വായിച്ചു….
ഈശ്വരാ തന്റെ മകൾ ഒളിച്ചോടിയിരിക്കുന്നു..
ഇന്നലത്തെ സംഭവം അവളിൽ ഉണ്ടാക്കിയ ഷോക്ക് ആയിരിക്കാം ലെറ്ററിൽ പറഞ്ഞ കാമുകനോടൊപ്പം ഒളിച്ചോടാൻ കാരണം
അവൾ ഊഹിച്ചു..എങ്കിൽ ഞാനും കാണിച്ചു കൊടുക്കുന്നുണ്ട്.
അന്ന് ആ വീട്ടിൽ രാവിലെ എട്ടര മണിക്കു
“മോളെ പ്രിയംവദേ ഒരുചായ ഇട്ട് താടി…”
പ്രിയംവദയുടെ ഭർത്താവിന്റെ അമ്മ രാവിലെ എണീറ്റ് ഒരു ചായയ്ക്ക് ചോദിച്ചു..
മറുപടിയൊന്നും കേൾക്കാതായപ്പോൾ അവർ എണീറ്റ് പ്രിയംവദ അവിടെ അന്വേഷിച്ചു.. അവിടെയെങ്ങും കണ്ടില്ല
“ഇവൾ ഇതെവിടെ പോയി ജോലി കഴിഞ്ഞ് രാവിലെ വന്നില്ലേ…? “
എന്നും പറഞ്ഞുകൊണ്ട് അവർ ഉറങ്ങുന്ന പേരക്കുട്ടി കൃതികയുടെ റൂമിലേക്ക് ചെന്നു..
“മോളെ കിച്ചു നീയും എണീറ്റില്ലേ? “
എന്നും പറഞ്ഞ് മുത്തശ്ശി കൃതികയുടെ റൂമിൻറെ അകത്തുകയറി നോക്കി.
അപ്പോൾ അവിടെ ഒരു എഴുത്തു കണ്ടു.
‘ഞാൻ പോവുകയാണ്.എന്റെ രമേശേട്ടൻറെ കൂടെ…ഞങ്ങൾക്ക് പരസ്പരംഇഷ്ടമാ….ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു….ആരും തടയരുത്.”
” അയ്യോ എന്റെ കിച്ചുമോൾ ഒളിച്ചോടിയെ പ്രിയംവദേ നീ ഇത് കണ്ടില്ലേ നമ്മുടെ കിച്ചു പോയി “
മുത്തശ്ശി നിലവിളിച്ചുകൊണ്ട് പ്രിയംവദയുടെ റൂമിലേക്ക് പോയി. അപ്പോഴതാ അവിടെയും ഒരു ലെറ്റർ കിടക്കുന്നു.
“അമ്മേ ഞാൻ പോകുന്നു.നമ്മുടെ കിച്ചുമോൾ ഞാൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കു പുലർച്ചെ ഒളിച്ചോടി. അവൾക്കു വേണ്ടിയാണ് ഞാൻ ഈ പത്തു വർഷം നിങ്ങളുടെ മകൻ മരിച്ചിട്ടും ജീവിച്ചത്. നഗരത്തിലെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കമ്പനിയിൽ പാതിരാത്രി മുതൽ രാവിലെ വരെയുള്ള ജോലിക്ക് ഞാൻ പോയത്…..അവളെ പഠിപ്പിച്ചു വലിയവളാക്കാൻ.പക്ഷെ അവൾ എന്നെ ചതിച്ചു. ഒരുപാട് ബുദ്ധി അവൾക്കുണ്ട്…എനിക്ക് അതില്ലെങ്കിലും ഇച്ചിരി സൗന്ദര്യം അവളെക്കാളേറേ ഉണ്ടെന്നു അവൾക്കറിയാം. എന്നിട്ടും ജീവിതത്തിന്റെ ഇല്ലായ്മയിൽ വേറൊന്നും മോഹിക്കാതെ അവളെ വളർത്തി. ഇപ്പോൾ എനിക്കും സ്നേഹിക്കാൻ കൂടെ ജോലി ചെയ്യുന്ന മഹേശ്വരൻ ഉണ്ടു…..ഞാൻ പോകുന്നു അയാളുടെ കൂടെ. അമ്മയ്ക്ക് പെൻഷൻ ഉണ്ടല്ലോ..സഹായത്തിന് ഗോവിന്ദൻകുട്ടിയും എന്നോട് ക്ഷമിക്കുക.”
” എല്ലാവരും എന്നെ ഇട്ടിട്ടു പോയേ..”
അവരുടെ ബഹളം കേട്ട് അയൽപക്കക്കാർ ഓടിക്കൂടി.. വിവരമറിഞ്ഞ് എല്ലാവരും മൂക്കത്തു വിരൽ വച്ചു.
അവർക്ക് ഒരേസമയത്ത് സങ്കടവും ചിരിയും വന്നു.
നേരം വൈകിട്ട് ആയപ്പോൾ കൃതിക സ്കൂൾ ബാഗും തൂക്കി ഒരു വലിയ കപ്പ് കൊണ്ടു വീട്ടിലേക്ക് വന്നു.
” ഒളിച്ചോടിയ കപ്പും കിട്ടുമോ?” അയൽപക്കക്കാർ ആശ്ചര്യത്തോടെ ചോദിച്ചു.
കൃതികയുടെ പ്ലസ്ടു ടു മതിയാക്കിയ പഠിച്ച അമ്പിളി ഓടിചെന്ന് ചോദിച്ചു.
“നീ എവിടെ പോയതായിരുന്നു.”
” കോളേജിൽ . “
“അപ്പൊ രാവിലെ ഈ കുറിപ്പെഴുതി വെച്ചതോ?”
“ഇതോ?അയ്യോ കോളേജ് ഫെസ്റ്റിവൽ നടക്കുകയല്ലേ ഡ്രാമകുള്ള ഡയലോഗ് കാണാതെ പഠിക്കാൻ എഴുതിവെച്ചതായിരുന്നു. നായിക നടിയായ രമ്യയ്ക്ക് പെട്ടെന്ന് പിറ്റ്സ് ന്റെ അസുഖം..”
പൊതുവേ പിള്ളേരൊക്കെ പഠിപ്പിസ്റ്റ് എന്നു വിളിക്കുന്ന ഞാൻ ഇതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു. വളരെ ഉത്സാഹത്തോടെ നാടകം പഠിച്ച ടീം അംഗങ്ങൾക്കും അവരുടെ ഗ്രൂപ്പുകൾക്കും നാടകം സ്റ്റേജിൽ കയറിയേ പറ്റൂ എന്ന വാശി.. ചിലരൊക്കെ എന്നെ വിളിച്ചു സഹകരിക്കാൻ പറഞ്ഞു..ആദ്യം കൂട്ടാക്കിയില്ല..അതാണ് എല്ലാരുംകൂടി അവസാന ആയുധം എന്ന നിലയിൽ പ്രിൻസിപ്പൽ മാഡത്തിനെ കൊണ്ട് ഫോൺ വിളിപ്പിച്ചു എന്നെ നിർബന്ധിപ്പിച്ചത്…
രാത്രി ഡയലോഗ് വാട്സാപ്പിൽ ഇട്ടു തന്നു.ഇത്രേംഡയലോഗ് കാണാതെ പഠിക്കാൻ ഒരു രാത്രികൊണ്ട് എനിക്കെ ആവുകയുള്ളൂ എന്ന് പറഞ്ഞു എല്ലാവരും കമ്പൽ ചെയ്തു, അത്കൊണ്ട് ഞാൻ വെളുപ്പാൻകാലത്ത് പോയി റിഹേഴ്സൽ എടുത്തു ഉച്ചയ്ക്ക് സ്റ്റേജിൽ കയറി. പഠിച്ച ഡയലോഗ് ഞാൻ വച്ച് കാച്ചി. ഇതാടി ബെസ്റ്റ്ആക്ട്രസിനുള്ള ഗപ്പ്, പിന്നെ രാത്രി സംഭവം അമ്മയോട് പറയാൻ പറ്റിയില്ല. കാരണം ഞാനും അമ്മയും ഇത്തിരി ഉടക്കിൽ ആയിരുന്നു…”
നാടകത്തിന്റെ വീഡിയോക്ലിപ്പും അമ്പിളിക്ക് കാണിച്ചു.
” എങ്ങനെയെങ്കിലും അമ്മയോട് പറയാർന്നു നിനക്കു.. “
അമ്പിളി പറഞ്ഞു.
” ഉടക്ക് ഒന്നും കാര്യമാക്കാതെ കാര്യം പറയാൻ രാത്രി അമ്മയെ വിളിച്ചതാ എന്റെ പൊന്നമ്പിളി…പക്ഷേ രാത്രി ജോലിക്ക് പോകുമ്പോൾ അമ്മ ഫോൺ ഇവിടെ മറന്നുവെച്ചാണ് പോയത്”
” ഈശ്വരാ ഒളിച്ചോടിയെന്ന് പറഞ്ഞു മുത്തശ്ശി ഭയങ്കര ബഹളം വെച്ച്.നിന്റെ എഴുത്ത് കണ്ടു നിന്റെ അമ്മയുംപോയി”
നീ എന്താ ഈ പറയുന്നത് അമ്മ ഒളിച്ചോടി പോയെന്നോ… “
“അമ്മ മാത്രമല്ലേ നീയുംഒളിച്ചോടി പോയെന്നാണ് ഇവിടെ എല്ലാവരും കരുതിയിരിക്കുന്നത്..!”
” ഞാനും ഒളിച്ചോടി എന്നോ …ഈശ്വരാ ഇത് എന്നാ പുകില്… “
പെട്ടെന്ന് കൃതികയ്ക്ക് സ്വാഭാവികമായും ചിരി വന്നു…
പക്ഷേ ഞെട്ടിക്കുന്ന യാഥാർത്ഥ്യം അവളെ വാവിട്ടു കരയിപ്പിച്ചു!
അതേസമയം വൈകിട്ട് എന്തുചെയ്യണമെന്നറിയാതെ തന്റെ സഹപ്രവർത്തകൻ മഹേശ്വരനുമായി പാർക്കിൽ നിൽക്കുകയായിരുന്ന സമയത്ത് മകളുടെ ഫോൺ വന്നു..
അതുവരെ സ്വിച്ച് ഓഫ് ആയിരുന്ന പ്രിയംവദയുടെ ഫോൺ അപ്പോഴാണ് സ്വിച്ച് ഓൺ ആക്കിയത് അവൾ..
അമ്മയുടെ ഫോണിൽ നിരന്തരം ട്രൈ ചെയ്ത കൃതികയ്ക്ക് കോൾ കണക്റ്റ് ആയി..
കൃതിക വിളിച്ചു ഇങ്ങനെ പറഞ്ഞു…
“അമ്മേ… ശ്രദ്ധിച്ചു കേൾക്കണം ഞാൻ.. വളരെ അർജൻ റായി പഠിക്കേണ്ട എന്റെ നാടകത്തിന്റെ ഡയലോഗ് ആയിരുന്നു അവിടെ എഴുതി വച്ചിട്ടുണ്ടായിരുന്നത്..ഞാൻ എങ്ങും ഒളിച്ചു ഓടിയിട്ടു ഒന്നും പോയിട്ടില്ല അമ്മേ…ഞാൻ പോയി എന്ന് കരുതി അമ്മ മഹി അങ്കിളിനെ കൂടി പോയി അല്ലേ..കഷ്ടം ഉണ്ട് അമ്മേ..അമ്മയ്ക്ക് അങ്കിളിന് ഇഷ്ടമാണെങ്കിൽ കല്യാണം കഴിച്ചോളൂ പക്ഷേ ഞങ്ങളെ വിട്ടു പോകരുത് അങ്കിളുമൊത്തു ഇവിടെ കഴിഞ്ഞാൽ മതി..”
കൃതിക കരഞ്ഞുകൊണ്ടു പറഞ്ഞു..മകളുടെ കാര്യങ്ങൾ എല്ലാം കേട്ട പ്രിയംവദ എടുത്തു ചാടിയുള്ള തന്റെ പ്രവർത്തിയിൽ അങ്ങേയറ്റം ദുഃഖിച്ചു..
“അതിനു ഞാൻ എവിടെയും പോയിട്ടില്ല ഞാൻ അങ്ങോട്ട് വരികയാണ്.. “
സന്ധ്യ ആകുമ്പോഴേക്കും പ്രിയംവദയും വീട്ടിൽ എത്തിച്ചേർന്നു..
“ദേ…ണ്ടെ പ്രിയംവദ അവളും വന്നു…” അയൽപക്കക്കാർ വിളിച്ചുപറഞ്ഞു..
“അല്ല പിന്നെ ആ കിളവിക്കു വട്ടായി എന്നാ തോന്നുന്നത്..പ്രിയംവദയും ചെറിയ സാഹിത്യകാരി അല്ലെ വല്ല ചെറുകഥയും എഴുതി മേശപ്പുറത്തു വച്ചതായിരിക്കും.. “
മുത്തശ്ശിയോട് പിണക്കം ഉള്ള ഒരു തള്ള വിളിച്ചുപറഞ്ഞു…
രണ്ടുപേരും തിരിച്ചെത്തിയത് കണ്ടു രണ്ട് ലെറ്ററും വായിച്ച് പ്രതിസന്ധിയിലായ ആ മുത്തശ്ശി രണ്ട് ലെറ്ററും കൊണ്ടുപോയി അടുപ്പിലിട്ട് കത്തിച്ചു…
“ഇവളുമാരുടെ ഒരു കോ- ണാത്തിലെ ഒളിച്ചോട്ടക്കുറിപ്പ്….”