പിന്നെ പറയും വീഡിയോ കോളിൽ വരാമെന്ന് ഒന്നു രണ്ടു തവണ വീഡിയോ കോളിൽ വന്നപ്പോൾ, ഡ്ര സ്സ് ഒന്ന് മാറ്റി കാണിച്ചു തരാമോ, നിന്റെ കാല് കാണിക്ക്,ക്യാമറ താഴേക്ക്……

_upscale

എഴുത്ത് :- ഇഷ

“”അമ്മേ എനിക്ക് ഈ കല്യാണം വേണ്ട!!”

എന്ന് പ്രാർത്ഥന വന്ന് പറഞ്ഞതും ദേഷ്യം വന്നിരുന്നു സീതയ്ക്ക്!!!

“”” ദേ പെണ്ണെ നമുക്ക് വരേണ്ട ആലോചന ഒന്നുമല്ല ഇത്!! എന്തോ ഭാഗ്യത്തിന് ഇങ്ങോട്ട് വന്നു എന്നേയുള്ളൂ പിന്നെ ഓരോന്ന് പറഞ്ഞ് ഇത് മുടക്കിയാൽ ഉണ്ടല്ലോ മര്യാദയ്ക്ക് പോകാൻ നോക്ക്!!””

എന്ന് പറഞ്ഞ് അമ്മ അവിടെ നിന്ന് പോയി അത് കേട്ടതും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു പ്രാർത്ഥനയ്ക്ക്..

അച്ഛനോട് പണ്ടേ എന്തെങ്കിലും പറയാൻ പേടിയാണ്, എല്ലാം അമ്മ വഴിയാണ് അവതരിപ്പിക്കാറുള്ളത്.

അമ്മയെ സോപ്പിട്ട് പിടിക്കും ഇതിപ്പോൾ അമ്മ കൂടി ഇടഞ്ഞുനിൽക്കുന്ന സ്ഥിതിക്ക് ഇനി എന്താണ് മാർഗം എന്നറിയില്ല ഈ കല്യാണത്തിന് എന്തായാലും കഴുത്ത് നീട്ടി കൊടുക്കാൻ വയ്യ..

ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് അയാളുടെ കല്യാണാലോചന വരുന്നത് കെഎസ്ഇബി എൻജിനീയർ ആണ് എന്നും പറഞ്ഞാണ്ആലോചന വന്നത് പേര് വൈശാഖ്. അതോടെ അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു ഗവൺമെന്റ് ജോലിക്കാരൻ… അതും വെറുമൊരു റേഷൻ കടക്കാരന്റെ മകളെ, യാതൊരു സ്ത്രീധനവും വേണ്ട എന്ന് പറഞ്ഞ് കല്യാണം കഴിക്കാൻ വേണ്ടി വന്നപ്പോൾപിന്നെ ആർക്കും ഒന്നും ആലോചിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല..

എനിക്കും വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല എന്തായാലും കല്യാണം നടത്തി വിടും പെൺകുട്ടികളുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം കല്യാണം കഴിക്കുന്നതാണ് എന്നാണ് ഇവിടെയുള്ളവരുടെ കാഴ്ചപ്പാട്. അതിൽ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിയാമായിരുന്നു പിന്നെ ഇങ്ങനെ നല്ലൊരു ആലോചന ആണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിൽ ഇതുതന്നെ ആയിക്കോട്ടെ എന്ന മനോഭാവമായിരുന്നു..

അതിൽനിന്ന് അല്പം മാറി ചിന്തിക്കാൻ തുടങ്ങിയത് അയാൾ എന്നെ വിളിക്കാൻ തുടങ്ങിയതിനുശേഷമാണ്..

രാത്രി പത്തു മണിക്ക് ശേഷം മാത്രമേ അയാൾ വിളിക്കു അതും വല്ലാത്തൊരു രീതിയിൽ…

“”” പ്രാർത്ഥന ഇപ്പോൾ എന്താണ് ഇട്ടിരിക്കുന്നത് എന്നും ചോദിച്ചായിരിക്കും അയാൾ ഫോൺ കോൾ തുടങ്ങുന്നത് തന്നെ!!”

പിന്നെ പറയും വീഡിയോ കോളിൽ വരാമെന്ന് ഒന്നു രണ്ടു തവണ വീഡിയോ കോളിൽ വന്നപ്പോൾ, ഡ്ര സ്സ് ഒന്ന് മാറ്റി കാണിച്ചു തരാമോ, നിന്റെ കാല് കാണിക്ക്, ക്യാമറ താഴേക്ക് പിടിക്ക് എന്നെല്ലാം പറഞ്ഞ് നിർബന്ധിച്ചു കൊണ്ടിരിക്കും എനിക്കെന്തോ ഇതെല്ലാം കേൾക്കുമ്പോൾ വല്ലായ്മ തോന്നും..

വിവാഹം കഴിക്കാൻ പോകുന്ന ഒരാൾക്ക് തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്ന ഒരു പെണ്ണിനോട് ഇങ്ങനെയെല്ലാം പറയേണ്ട ആവശ്യമുണ്ടോ? ഇതിൽ നിന്നും അയാളുടെ മാനസികനില തകരാറിലാണ് എന്നതാണ് എനിക്ക്മ നസ്സിലായത് ഇതൊക്കെ ഇവരോട് പറയാനും എനിക്കൊരു ബുദ്ധിമുട്ട് അതുകൊണ്ടാണ് ഈ വിവാഹാലോചന വേണ്ട എന്ന് പറഞ്ഞത്..

ആദ്യം എനിക്ക് പറ്റില്ല എന്ന് പറയുമ്പോൾ അയാൾ നിർബന്ധിക്കില്ലായിരുന്നു ഇപ്പോൾ നിർബന്ധിക്കാൻ തുടങ്ങി..

പിന്നെയും വയ്യ എന്ന് പറയുമ്പോൾ ദേഷ്യപ്പെടാൻ തുടങ്ങി, അയാളുടെ പ്രൈവറ്റ് പാർട്ട് എല്ലാം ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തരാൻ തുടങ്ങി… അതിനെപ്പറ്റി എന്താണ് നിന്റെ അഭിപ്രായം എന്ന് ചോദിച്ച്!!!!

അന്നേരം കരച്ചിലാണ് വരിക ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ച എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്…

എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി കോളേജിൽ പോകുമ്പോൾ ക്ലാസിൽ പോലും ശ്രദ്ധിക്കാൻ വയ്യാത്ത ഒരു അവസ്ഥ..

അത്യാവശ്യം നന്നായി പഠിക്കുന്ന ഒരു കുട്ടി തന്നെയായിരുന്നു ഞാൻ!! ഇപ്പോ പഠിക്കുന്നത് പോയിട്ട് ക്ലാസ്സിൽ ഇരിക്കാൻ പോലും തോന്നുന്നില്ല എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നുന്നത് പോലെ.

അത് കണ്ടിട്ടാണ് ഞങ്ങളുടെ ക്ലാസ് ഇൻചാർജ് ദീപമേടം അത് ശ്രദ്ധിക്കാൻ തുടങ്ങിയത് മേടത്തിന്റെ പെറ്റ് ആയിരുന്നു ഞാൻ..

“”” പ്രാർത്ഥനയ്ക്ക് എന്താ പറ്റിയത് ഈയിടെയായി ക്ലാസ്സിൽ അല്പം പോലും ശ്രദ്ധിക്കുന്നില്ല അസൈൻമെന്റ് നേരത്തിനു വയ്ക്കുന്നില്ല എന്തുപറ്റി തനിക്ക്??? “””

എന്നോട് ഇതുവരെ ആരും ചോദിക്കാത്ത ചോദ്യം മിസ്സ് അങ്ങനെ ചോദിച്ചപ്പോൾ ഞാൻ അവിടെ നിന്ന് കരഞ്ഞു എന്തോ കാര്യമായ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി അതുകൊണ്ട് തന്നെ എന്നെ സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി…

എന്റെ പ്രശ്നങ്ങളെല്ലാം ഞാൻ ടീച്ചറുടെ മുന്നിൽ അവതരിപ്പിച്ചു ടീച്ചർ പറഞ്ഞു ഈ ഒരു കല്യാണ ആലോചനയുമായി തീർച്ചയായും മുന്നോട്ട് പോകരുത് അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന്..

എനിക്കും അത് തന്നെയായിരുന്നു ആഗ്രഹം പക്ഷേ വീട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ഉള്ള കാര്യം ഓർത്തപ്പോൾ എനിക്ക് ഭയമായിരുന്നു അമ്മപോലും എന്റെ കൂടെ നിൽക്കുന്നില്ല ഒടുവിൽ ടീച്ചറാണ് പറഞ്ഞത് അച്ഛനോട് ടീച്ചർ സംസാരിക്കാം എന്ന്..

അച്ഛന് അമ്മയുടെ അത്ര പോലും ഞങ്ങളെ മനസ്സിലാക്കാൻ കഴിയില്ല എനിക്ക് പേടിയായിരുന്നു ഞാൻ വേണ്ട എന്റെ ജീവിതം ഇങ്ങനെ തന്നെ പോയിക്കോട്ടെ എല്ലാം ഞാൻ സഹിച്ചോളാം എന്ന് പറഞ്ഞു പക്ഷേ ടീച്ചർ അതിന് ഒരുക്കമായിരുന്നില്ല..

അയാൾ അയച്ച വാട്സാപ്പിലെ മെസ്സേജ്, ടീച്ചർ ടീച്ചറുടെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുക്കാൻ പറഞ്ഞു സഭ്യമായതിൽ ചിലത് ഞാൻ അയച്ചു കൊടുത്തു പലതും മറ്റുള്ളവർക്ക് കേൾക്കാൻ പോലും കഴിയാത്തതാണ്..

അതുകൊണ്ട് ടീച്ചർ അച്ഛനെ കാണാൻ വേണ്ടി പോയി അച്ഛന്റെ കയ്യിൽ നിന്ന് അടി കിട്ടുമെന്ന് എനിക്കറിയാമായിരുന്നു!! ഇതുവരെയ്ക്കും ഞങ്ങളോട് നേരാവണ്ണം ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല എനിക്ക് താഴെ ഒരു അനിയത്തി കൂടിയുണ്ട് രണ്ടുപേർക്കും അച്ഛൻ എന്നാൽ പേടിയാണ്..

അടിച്ചിട്ടില്ല ചിലപ്പോൾ എല്ലാം ചീത്ത പറയാറുണ്ട് എങ്കിലും ഭയം..

ഈ വിവാഹം വേണ്ട എന്നെങ്ങാനും ഞാൻ പറഞ്ഞു എന്ന് അച്ഛൻ അറിഞ്ഞാൽ അച്ഛന്റെ ഭാവം മാറും ഇന്ന് വന്നിട്ടുണ്ടെങ്കിൽ എനിക്ക് തല്ല് കിട്ടും എല്ലാം സഹിക്കാൻ തയ്യാറായി ഞാൻ അവിടെ ഇരുന്നു അച്ഛനോട് ഒരു തവണ കൂടി പറഞ്ഞു നോക്കണം എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് കേൾക്കില്ല എന്ന് അറിയാം അമ്മയെപ്പോലെ തന്നെയായിരിക്കും പ്രതികരണം എന്നും അറിയാം എങ്കിലും വെറുതെ അവസാന നിമിഷത്തെ ഒരു പൊരുതൽ പോലെ..

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അച്ഛൻ അന്ന് വന്നപ്പോൾ എന്നെ അരികിലേക്ക് വിളിച്ചു എന്നിട്ട് എന്നോട് സാവകാശം ചോദിച്ചു,.

”’ വൈശാഖിനെ മോൾക്ക് ഇഷ്ടപ്പെടാൻ കഴിയുന്നില്ലേ??””

എന്ന് സത്യം പറഞ്ഞാൽ ഒന്നും പറയാൻ എനിക്ക് പറ്റുന്നില്ലായിരുന്നു കരച്ചിൽ വന്നു..

തേങ്ങി തേങ്ങി കരയുന്ന എന്നെ അച്ഛൻ ചേർത്ത് പിടിച്ചിരുന്നു ആശ്വസിപ്പിച്ചു.

അച്ഛൻ എന്റെ ഫോൺ എടുത്ത് അയാൾ അയച്ച മെസ്സേജുകൾ എല്ലാം വായിച്ചു നോക്കി ചില വോയിസ് മെസ്സേജുകൾ ഉണ്ടായിരുന്നു അവയെല്ലാം കേട്ടു. അത് കഴിഞ്ഞപ്പോൾ അച്ഛന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു..

“”” സീതേ!!””

അച്ഛൻ അമ്മയെ അലറി വിളിച്ചു..

“”” പ്രാർത്ഥന നിന്നോട് വൈശാഖിനെ പറ്റി എന്തെങ്കിലും പറഞ്ഞിരുന്നോ??? “””

അത് കേട്ടതും അമ്മ അച്ഛനെ തന്നെ ഒന്ന് നോക്കി പിന്നെ പറഞ്ഞു ഇല്ല എന്ന്..

“”” അവൾ ഈ വിവാഹം വേണ്ട എന്ന് നിന്നോട് പറഞ്ഞിരുന്നോ??'”‘

അത് കേട്ടതും അമ്മ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി പിന്നെ അച്ഛനോട് പറഞ്ഞു,

“”” എന്റെ മധുവേട്ടാ ഈ പ്രായത്തിലുള്ള പെൺകുട്ടികൾ അങ്ങനെ പലതും പറയും അതൊന്നും കാര്യമാക്കേണ്ട!””‘

അമ്മ അത് പറഞ്ഞതും അമ്മയുടെ മുഖമടച്ച് ഒരു അടി കിട്ടിയിരുന്നു ദേഷ്യത്തിൽ വിറക്കുന്ന അച്ഛനെ കണ്ട് ഞാൻ പോലും ഭയന്ന് പോയി..

‘”” മോള് അങ്ങനെ പറയുമ്പോൾ അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചു പോലും നോക്കിയില്ല അല്ലേ നീയൊക്കെ ഒരു അമ്മയാണെന്ന് പറഞ്ഞ് നടക്കുന്നു നമ്മുടെ മുന്നിൽ തന്നെ എത്രയോ ഉദാഹരണങ്ങൾ നമ്മൾ കാണുന്നതാണ് ഭർതൃവീട്ടിൽ പൊലിഞ്ഞുപോകുന്ന എത്രയോ പെൺകുട്ടികളുടെ ജീവിതങ്ങൾ എന്നിട്ടും സ്വന്തം മകളുടെ കാര്യം വന്നപ്പോൾ നീ ഇത്രയ്ക്ക് സ്വാർത്ഥയായോ!!! അവൻ അയച്ചു വച്ചിരിക്കുന്നത് നോക്ക്!! നോർമലായ ഒരു മനുഷ്യൻ ബിഹേവ് ചെയ്യുന്നതുപോലെ അല്ല… അത് മനസ്സിലാക്കി കൊണ്ടാണ് മോള് ഈ വിവാഹം വേണ്ട എന്ന് നിന്നോട് പറഞ്ഞത്!! അതിന്റെ പിന്നിലെ കാരണം അവൾക്ക് നിന്നോട് പറയാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു നീ അത് മനസ്സിലാക്കി എല്ലാം ചോദിച്ചു മനസ്സിലാക്കുകയായിരുന്നു വേണ്ടത്…!””

അമ്മ ഒന്നും മിണ്ടാതെ അച്ഛനെ തന്നെ നോക്കി നിന്നു എല്ലാം അറിഞ്ഞപ്പോൾ അമ്മയ്ക്കും കുറ്റബോധം തോന്നി അടുത്തദിവസം തന്നെ അവിടെ ചെന്ന് ഈ വിവാഹം വേണ്ട എന്ന് അച്ഛൻ അറിയിച്ചിരുന്നു അവർ കുറേ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി ഞാൻ കോളേജിൽ പോകുന്ന വഴിയിൽ അയാൾ കാത്തുനിന്ന് എന്നെ ഭീഷണിപ്പെടുത്തുക വരെ ചെയ്തു എങ്കിലും അച്ഛൻ കൂടെയുണ്ടായിരുന്നു.

ഞങ്ങൾ പോലീസിൽ കംപ്ലൈന്റ്റ് ചെയ്തു അയാളുടെ ജോലിക്ക് അത് പ്രശ്നമാകും എന്നറിഞ്ഞതുകൊണ്ട് പിന്നെ അയാളുടെ ഭാഗത്ത് നിന്ന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല അച്ഛൻ, ഇനി പഠിപ്പ് കഴിഞ്ഞ് മാത്രമേ വിവാഹം എന്നൊരു കാര്യം തന്നെ നോക്കൂ എന്ന് എനിക്ക് ഉറപ്പു തന്നു…

സമാധാനമായിരുന്നു പിന്നീട് എനിക്ക് അച്ഛൻ എന്ന യാഥാർത്ഥ്യം ജീവിതത്തിൽ എത്രമാത്രം വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കുകയായിരുന്നു ഞാൻ..

എത്ര മുരടനായി നിന്നാലും കുഞ്ഞുങ്ങളുടെ പ്രശ്നം വരുമ്പോൾ കൂടെ നിൽക്കും!! അതാണ് അച്ഛൻ!!!!